Category: Top Stories Malayalam
ചിറക് വിരിച്ച് ജടായു; പ്രവര്‍ത്തനം പൂര്‍ണതോതില്‍
കൊല്ലം ചടയമംഗലം ജടായു എര്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായി. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജടായുപ്പാറ സന്ദര്‍ശിച്ച് പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി. പ്രളയത്തില്‍ തകര്‍ന്ന കേരള ടൂറിസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായുപ്പാറ പദ്ധതി മാറുമെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം ആയിരത്തില്‍പ്പരം സഞ്ചാരികളെത്തുന്ന ടൂറിസം പദ്ധതി തൂടുതല്‍ ആകര്‍ഷകമാക്കും. ഔപചാരികമായി ഉദ്ഘാടനം പ്രഖ്യാപിച്ച് സമയത്തായിരുന്നു കേരളത്തിനെ പ്രളയം ബാധിച്ചത്. അതുകൊണ്ട് തന്നെ ഉദ്ഘാടനം കൂടാതെയാണ് എര്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ ഇന്ന് വരെ നാം കണ്ടിട്ടില്ലാത്ത മികച്ച രീതിയിലുള്ള വിനോദസഞ്ചാര അനുഭവമാണ് ജടായു സമ്മാനിക്കുന്നത്. ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍, പാറയുടെ മുകളിലുള്ള പക്ഷിരാജന്റെ ഭീമാകാരമായ പക്ഷിശില്‍പവും വിസ്മയിപ്പിക്കുന്ന അനുഭവമാണ് നല്‍കുക. ഉന്നത അധികൃതരില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്ററില്‍ ജടായു ശില്‍പവും ചടയമംഗലത്തിന്റെ ഗ്രാമസൗന്ദര്യവും സഹ്യപര്‍വതമടങ്ങുന്ന ആകാശക്കാഴ്ച കാണാനാകും. ഇതിനായിട്ടുള്ള ഹെലിപ്പാഡ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തെന്മല ഇക്കോടൂറിസം കേന്ദ്രവും ശബരിമല തീര്‍ഥാടനവുമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ സൗകര്യവും ജടായും എര്‍ത്ത് ... Read more
കരുത്തോടെ മൂന്നാര്‍; 75 പേരടങ്ങുന്ന സ്കാനിയ ബസ് മൂന്നാറിലെത്തി
പ്രളയാനന്തരം ടൂറിസം മേഖല വന്‍കുതിപ്പോടെ തിരിച്ചെത്തിയിരിക്കുകയാണ്. മഴക്കെടുതിയ്ക്ക് ശേഷം ആദ്യ സ്‌ക്കാനിയ ബസ് മൂന്നാറിലെത്തി. 75 പേരടങ്ങുന്ന സംഘവുമായി ട്രാവല്‍ ഓപ്റേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് കേരളയുടെ ബസ്സാണ് മൂന്നാറില്‍ ഇന്നലെ എത്തിയത്. ആദ്യ സംഘത്തിന്റെ വരവോട് കൂടി മൂന്നാര്‍ മേഖല ശക്തമായി തിരിച്ചെത്തിയിരിക്കു എന്ന സന്ദശമാണ് ഇതിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നത്. മൂന്നാറിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘത്തിനെ ഷോകേസ് മൂന്നാര്‍, ഡിടിപിസി, വ്യാപാരി വ്യാവസായി സമിതി, എംഎച്ച്ആര്‍എ, ടീം അഡ്വഞ്ചര്‍ തുടങ്ങിയ സംഘടനകളും സ്വാഗതം ചെയ്തു. അതിജീവിനത്തിന്റെ പാതയിലൂടെ കരകയറുന്ന മൂന്നാര്‍ വിനോദസഞ്ചാര മേഖലയിലെ അറ്റകുറ്റപണികള്‍ നടക്കുന്ന റോഡുകളും പാലങ്ങളും തിരിച്ചറിയുന്നതിന് വേണ്ടി മുന്നറിയിപ്പ് ബോര്‍ഡും, റിബണുകളും മറ്റും അവിടെ എത്തിയ സംഘം സ്ഥാപിച്ചു തുടര്‍ന്ന് പ്രളയത്തിന് ശേഷം ആദ്യമെത്തിയ സംഘത്തിനെ മൂന്നാര്‍ മേഖലയിലെ ടൂറിസ്റ്റ് ടാക്‌സി അസോസിയേഷന്‍ സ്വാഗതം ചെയ്തു. പ്രകൃതിരമണീയമായ മൂന്നാറിലെത്തിയ സംഘത്തിന് ഊഷ്മള വരവേല്‍പ് സംഘടിപ്പിച്ച ഷോക്കോസ് മൂന്നാറിനോടും മറ്റ് സംഘടനകളോടും ട്രാവല്‍ ഓപ്റേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ... Read more
അക്ഷരപ്രിയര്‍ക്കിഷ്ടമുള്ള ഇടങ്ങള്‍
രൂപത്തിലും ഭംഗിയിലും പുസ്തകത്തിന്റെ എണ്ണത്തിലും ലോകത്തിലെ മനോഹരമായ ഗ്രന്ഥശാലകളിലേക്ക് ഒരു യാത്ര പോകാം. അപൂര്‍വ്വമായ നിര്‍മ്മാണ ശൈലികള്‍ ഈ ഗ്രന്ഥശാലകളെ വ്യത്യസ്തമാക്കുന്നു. സ്റ്റിഫ്ട്ബിബ്ലിയോതേക് ആഡ്‌മോണ്ട്, ഓസ്ട്രിയ ലോകത്തെ ഏറ്റവും വലിയ മൊണാസ്റ്ററി ഗ്രന്ഥശാല ആണ് ഇത്. 1776ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ബരാക്ക് ആര്‍ക്കിടെക്ച്ചര്‍, ചിത്രങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയാണ് പ്രത്യേകതകള്‍. ബബ്ലിയോടെക ഡോ കോണ്‍വെന്റോ ഡി മഫ്ര, പോര്‍ച്ചുഗല്‍ 88 മീറ്റര്‍ നീളമുണ്ട് ഈ ഗ്രന്ഥശാലയ്ക്ക്. അലമാരകളില്‍ 36,000ത്തോളം തുകല്‍ പുസ്തകങ്ങള്‍ ഉണ്ട്. ട്രിനിറ്റി കോളേജ് ലൈബ്രറി, ഡബ്ലിന്‍, അയര്‍ലണ്ട് അയര്‍ലണ്ടിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ് ട്രിനിറ്റി കോളേജ് ലൈബ്രറി. കെല്‍സിലെ പുസ്തകം ഇവിടെയുണ്ട്. ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട ക്രിസ്തീയ സുവിശേഷങ്ങളുടെ കയ്യെഴുത്ത് പ്രതികളാണ് കെല്‍സിലെ പുസ്തകം. ബിബ്ലിയോടെക സ്‌റാറ്റലെ ഒററ്റോറിയനാ ഡെ ഗിറോലമിനി, നാപ്പൊളി, ഇറ്റലി 1566 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രന്ഥശാല നാപ്പൊളിലെ ഏറ്റവും പഴയ ഗ്രന്ഥശാല ആണ്. സ്റ്റിഫ്ട്ബിബ്ലിയോതേക് ക്രെംസ്മണ്‍സ്റ്റര്‍, ക്രെംസ്മണ്‍സ്റ്റര്‍, ഓസ്ട്രിയ 1680-89 കാലഘട്ടത്തിലാണ് മൊണാസ്റ്ററി ഗ്രന്ഥശാല ... Read more
ഇന്ത്യയിലെ മനോഹരമായ സൈക്കിള്‍ റൂട്ടുകള്‍
സൈക്കിള്‍ യാത്ര നമുക്കൊപ്പോളും ബാല്യത്തിന്റെ ഓര്‍മ്മയാണ് കൊണ്ട് തരുന്നത്. നമ്മള്‍ യാത്ര പോകുന്ന മിക്കയിടങ്ങളും നടന്നു കാണുക വിഷമം പിടിച്ച കാര്യമാണ്. ഒരു സൈക്കിളില്‍ ആണെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്. ഇന്ത്യയിലെ വ്യത്യസ്തവും മനോഹരവുമായ സൈക്കിള്‍ റൂട്ടുകളെ കുറിച്ച് അറിയാം. മാംഗളൂര്‍ – ഗോവ നാഷണല്‍ ഹൈവേ 17 മാംഗളൂരിനെ ഗോവയുമായി ബന്ധിപ്പിക്കുന്നു. ബംഗ, കലംഗുതെ ബീച്ചുകള്‍ പോകുന്ന വഴിയില്‍ സന്ദര്‍ശിക്കാവുന്നതാണ്. സെന്റ് മേരീസ് ഐലന്‍ഡില്‍ പ്രകൃതി പാറക്കെട്ടുകള്‍ കൊണ്ട് തീര്‍ത്ത വിസ്മയവും, ക്ഷേത്രങ്ങളുടെ നഗരമായ ഗോകര്‍ണവും, ദൂത് സാഗര്‍ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം. മണാലി – ലേ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയൊരു റൂട്ടാണ് ഇത്. ഹെയര്‍പിന്‍ വളവുകളും, പ്രതീക്ഷിക്കാത്ത വഴികളും, വെല്ലുവിളി ഉയര്‍ത്തുന്ന കാലാവസ്ഥയുമാണ് ഈ റൂട്ടിന്റെ പ്രത്യേകത. നിങ്ങള്‍ക്ക് റോത്തംഗ്, തംങ്‌ലംങ് ലാ പാതകളിലൂടെയും യാത്ര ചെയ്യാം, മഞ്ഞ് മൂടിയ മലകളും ലഡാക് താഴ്വരയിലെ മനോഹരമായ ഗ്രാമങ്ങളും കാണാം. ... Read more
ഏറ്റവും വലിയ കാല്‍നട യാത്രാ നഗരമാകാന്‍ ലണ്ടന്‍ ഒരുങ്ങുന്നു
ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടനെ കാല്‍നട യാത്ര്ക്കായ്ക്ക് യോഗ്യമായ നഗരമാക്കാന്‍ ആണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനു വ്ണ്ടിയുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ലണ്ടനെ കാല്‍നട യാത്രയ്ക്ക് അനുയോജ്യമായ ഒരു നഗരമാക്കും. 2041 ആകുന്നതോടെ 80 ശതമാനം യാത്രകളും കാല്‍നട, സൈക്കിള്‍ പൊതുഗതാഗതം സംവിധാനം വഴിയാകുമെന്ന് ലണ്ടന്‍ മേയര്‍ പറഞ്ഞു. വായു മലിനീകരണം തടയാനും ആളുകളുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ആണ് ഇങ്ങനൊരു പദ്ധതി ഒരുക്കുന്നത്. 8.8 മില്യണ്‍ ആളുകളാണ് ലണ്ടനില്‍ താമസിക്കുന്നത്. ‘കൂടുതല്‍ ആളുകള്‍ നടക്കാന്‍ ഇറങ്ങുന്നത് ആരോഗ്യത്തിനും നഗരത്തിന്റെ ഭാവിക്കും ഉപകാരപ്പെടും’- ലണ്ടനിലെ ആദ്യ വോക്കിങ് ആന്‍ഡ് സൈക്ലിംഗ് കമ്മിഷണര്‍ വില്ല് നോര്‍മന്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. കാറുകളില്‍ സ്ഥിരം യാത്ര ചെയ്യുന്നവരെ അപേക്ഷിച്ചു നടന്നും സൈക്കിള്‍ ചവുട്ടിയും ജോലിക്ക് പോകുന്നവര്‍ക്കിടയില്‍ ഹൃദയാഘാതവും ഹൃദയ സംബന്ധ അസുഖങ്ങള്‍ മൂലം ഉണ്ടാവുന്ന മരണങ്ങള്‍ കുറവായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകജനസംഖ്യയിലെ ... Read more
അതിജീവിച്ച് കേരളം; വിനോദസഞ്ചാരികളുമായി പ്രത്യേക വിമാനം നാളയെത്തും
പ്രളയാനന്തരം തിരിച്ചുവരവിന് തയ്യാറെടുത്ത് സംസ്ഥാന വിനോദസഞ്ചാര മേഖല. മഴക്കെടുതിയ്ക്ക് ശേഷം സീസണിലെ വിനോദസഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ശനിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തും. Kochi Airport ഓസ്‌ട്രേലിയയില്‍ നിന്നെത്തുന്ന വിമാനം വൈകുന്നേരം ആറുമണിക്കാണ് കൊച്ചിയിലെത്തുന്നത്. 60 വിനോദസഞ്ചാരികളുമായി എത്തുന്ന വിമാനത്തിന് വന്‍ സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഡിവൈന്‍ വൊയേജസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. ഓസ്‌ട്രേലിയയിലെ ക്യാപ്റ്റന്‍ ഗ്രൂപ്പ് വഴിയാണ് സംഘം ഇന്ത്യയില്‍ യാത്ര നടത്തുന്നത്. കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം വകുപ്പ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളം സഞ്ചാരികള്‍ക്കായി തയ്യാറായി എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് പ്രത്യേക ടൂറിസ്റ്റ് വിമാനത്തിന്റെ വരവ് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പ്രത്യേക വിമാനത്തിലെത്തുന്ന സംഘം ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എന്നിവടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ കൃഷിയിടം സന്ദര്‍ശിക്കും. അവിടെ അവര്‍ക്കായി തനത് ... Read more
ഡ്യുവല്‍ സിമ്മുമായി ആപ്പിള്‍; ഇന്ത്യയിലെ വില അറിയാം
ആപ്പിളിന്റെ പുതിയ ഐഫോണുകളായ ആപ്പിള്‍ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ്, ഐഫോണ്‍ XR എന്നിവ പുറത്തിറക്കി. ആപ്പിളിന്റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ ഐഫോണിന്റെ ഹൈഎന്റ് പുതിയ പതിപ്പുകള്‍ പുറത്തിറക്കിയത്. ആപ്പിളിന്റെ വിലക്കുറവുള്ള മോഡല്‍ എന്ന അവകാശവാദുമായാണ് ഐഫോണ്‍ XR പുറത്തിറക്കിയിരിക്കുന്നത്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ ആണ് ഇതിനുള്ളത്. എ12 ബയോണിക് ചിപ്‌സെറ്റ് തന്നെയാണ് ഇതിനും. 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജുകളാണ് ഇതിനുള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. ഇത് കൂടിയ ബാറ്ററി ലൈഫ് ഈ ഫോണുകള്‍ക്ക് നല്‍കുന്നു. ഏഴ് എംപി ഫ്രണ്ട് ക്യാമറ, 12 എംപി റിയര്‍ ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകത. ഫേസ് ഐഡി സംവിധാനവും ഉണ്ട്. നീല, മഞ്ഞ, വെള്ള, കറുപ്പ്, പ്രൊജക്റ്റ് റെഡ്, ഇളം ചുവപ്പും നിറങ്ങളില്‍ ഐഫോണ്‍ XR ലഭ്യമാണ്. ഐഫോണുകള്‍ 28 ... Read more
ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്
കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് നടത്താനിരുന്ന ചര്‍ച്ച സിഎംഡി മാറ്റിവച്ചെന്ന് സമരസമിതി ആരോപിച്ചു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടത് തിരിച്ചെടുക്കുക. അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവ്ശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടിസി.യില്‍ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടര്‍ന്ന്, സര്‍വ്വീസുകള്‍ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആര്‍.ടി.സി. ശ്രമിച്ചിരുന്നത്. കെഎസ്ആര്‍ടിസി ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചുവെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി വിശദമാക്കിയിരുന്നു. പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പളവിതരണത്തിനായി 2 കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്. അതില്‍ നിന്ന് പണം കടമെടുത്ത് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും തച്ചങ്കരി ... Read more
മക്ക-മദീന അതിവേഗ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും
മക്കയേയും മദീനയേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഉദ്ഘാടനത്തിന് തയ്യാറായി. സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പ്രവൃത്തികളും പരീക്ഷണ സര്‍വ്വീസും മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് ഗതാഗത മന്ത്രി നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി അറിയിച്ചു. 450 കിലോമീറ്റര്‍ നീളമുള്ള റെയില്‍ സര്‍വ്വീസ് ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സൗദി ഗതാഗത മന്ത്രി പറഞ്ഞു. സ്റ്റേഷനുകളുടെ പരിശോധനയും മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രാക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി. പുണ്യ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് 120 മിനിറ്റുകള്‍ മാത്രമാണ് ഇനി ആവശ്യമായി വരിക. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫസ്റ്റ് ക്ലാസ് യാത്രാ ആനുഭവം സമ്മാനിക്കുന്നതിന് പുറമേ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കുന്നിനും പദ്ധതി സഹായകമാവുമെന്നാണ് പ്രതീക്ഷ. റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന സൗദി ലാന്റ് ബ്രിഡ്ജ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി പറഞ്ഞു. ജിദ്ദയ്ക്കും റിയാദിനും ഇടയില്‍ 950 കിലോമീറ്റര്‍ നീളുന്ന പുതിയ പാതയും ദമാമിനും ജുബൈലിനും ഇടയില്‍ 115 ... Read more
പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും: അൽഫോൺസ് കണ്ണന്താനം
പ്രളയത്തിൽ നശിക്കപ്പെട്ട പമ്പയിലെ ത്രിവേണി സംഗമം കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം സന്ദർശിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തകയും ചെയ്തു. പ്രളയം നാശം വിതച്ച പമ്പയിലെ ത്രിവേണിയുടെ പുനർനിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.
കുറിഞ്ഞിപ്പൂക്കാലമെത്തി; സഞ്ചാരികളെ ക്ഷണിച്ച് മൂന്നാറിലേക്ക് വാഹന റാലി
പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായി ടൂറിസം മേഖല സംയുക്തമായി ചേര്‍ന്ന് കൊണ്ട് വാഹന റാലി നടത്തുന്നു. കൊച്ചി മുതല്‍ മൂന്നാര്‍ വരെ ബുധനാഴ്ച നടക്കുന്ന റാലി കേരള ടൂറിസത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ബുധനാഴ്ച രാവിലെ 8 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നിന്നാരംഭിക്കുന്ന കാര്‍, ബുള്ളറ്റ് റാലി എറണാകുളം, ഇടുക്കി ജില്ലകളിലൂടെ സഞ്ചരിച്ച് മൂന്നാറില്‍ എത്തിച്ചേരും. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരവും , ചെയര്‍മാന്‍ എബ്രഹാം ജോര്‍ജ്ജും ചേര്‍ന്ന് റാലി കൊച്ചിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വിസിറ്റ് നീലക്കുറിഞ്ഞി ലോഗോ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. മൂന്നാറിലെ ക്ലൗഡ്‌സ് വാലി ഹോട്ടലില്‍ വൈകുന്നേരം ആറ് ... Read more
ചേന്ദമംഗലത്തിന്റെ കഥ പറഞ്ഞ് ചേക്കുട്ടി പാവകള്‍
ചേന്ദമംഗലത്തെ ജീവിതം ഇഴചേര്‍ത്തെടുത്ത കൈത്തറിമേഖലയെ തകര്‍ത്താണ് മഹാപ്രളയം കടന്നു പോയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഇവിടുത്തെ കൈത്തറി വ്യവസായമേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. പ്രളയജലത്തില്‍ മുങ്ങി കൈത്തറി യൂണിറ്റുകളും തറികളും നശിച്ചു, ഐശ്വര്യസമൃദ്ധമായ ഓണവിപണി മുന്നില്‍ കൊണ്ടു നെയ്തുകൂട്ടിയ വസ്ത്രങ്ങളെല്ലാം ചെളിയില്‍ പുതഞ്ഞുപോയി. തകര്‍ന്നുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനര്‍ജീവനമെന്ന ലക്ഷ്യത്തോടെ നിരവധി സുമനസ്സുകള്‍ മുന്നോട്ട് വരുന്നതു നെയ്ത്ത് ഗ്രാമങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നുണ്ട്. ആ ദൗത്യത്തില്‍ കൈ കോര്‍ക്കുകയാണ് ചേക്കുട്ടി എന്ന പാവക്കുട്ടി ചേക്കുട്ടിയെന്നാല്‍ ചേറിനെ അതിജീവിച്ച കുട്ടി എന്നാണ് അര്‍ത്ഥം. ചേറില്‍ പുതഞ്ഞുപോയ നമ്മുടെ നെയ്ത്തുപാരമ്പര്യത്തിന് പുതുജീവന്‍ നല്‍കാനുള്ള പരിശ്രമത്തില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന വിധം സഹായമാവുകയാണ് ചേക്കുട്ടി പാവകള്‍ എന്ന സംരംഭം. കൊച്ചി സ്വദേശികളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും സംഘവുമാണ് ചേക്കുട്ടി പാവകള്‍ എന്ന ആശയത്തിനു പിന്നില്‍. ചെളിപുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണിവിമുക്തമാക്കിയെടുത്ത് പുനരുപയോഗിക്കാന്‍ കൈത്തറി യൂണിറ്റുകള്‍ ശ്രമിക്കുന്നുണ്ട്. ഇവയില്‍ പുനരുപയോഗിക്കാവുന്ന സാരികള്‍ നല്ല രീതിയില്‍ വിറ്റുപോവുന്നുണ്ട്. ശേഷിക്കുന്ന ... Read more
ഏറ്റവും പുതിയ ഐഫോണുകള്‍ ബുധനാഴ്ച പുറത്തിറങ്ങും
ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ ആപ്പിള്‍ പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ സന്‍ഫ്രാന്‍സിസ്‌കോയിലായിരിക്കും പുതിയ ഐഫോണുകള്‍ വരുന്ന ബുധനാഴ്ച അവതരിപ്പിക്കുക. നേരത്തെ തന്നെ ഈവന്റിന്റെ ഓഫീഷ്യല്‍ ലെറ്റര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന പുതിയ മോഡലുകളുടെ പേരും ചിത്രങ്ങളും എല്ലാം സ്ഥിരം ‘ലീക്കു’കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഐഫോണ്‍ 8ന്റെ പിന്‍ഗാമിയായി ഐഫോണ്‍ 9, ഐഫോണ്‍ എക്‌സിന്റെ പിന്‍ഗാമിയായി ഐഫോണ്‍ എക്‌സ്എസ് എന്നിവ എത്തുമെന്നാണ് വാര്‍ത്ത. ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പ് വാച്ച് സീരീസ് 4, ബജറ്റ് മോഡല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐഫോണ്‍ എസ്ഇ 2, ഐഫോണ്‍ എക്‌സ് പ്ലസ്, ഐഫോണ്‍ എക്‌സ് എസ്ഇ എന്നിവയും അന്ന് ആപ്പിള്‍ അവതരിപ്പിക്കുമെന്ന് കരുതുന്നു. എല്ലാ മോഡലുകളിലും വയര്‍ലെസ് ചാര്‍ജിങ്, ഡിസ്‌പ്ലേ നോച്ച് സംവിധാനം, ഫെയ്‌സ് ഐഡി എന്നിവയും പ്രതീക്ഷിക്കുന്നു.
മെല്‍ബണ്‍; ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരം
ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരമായി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയെ തിരഞ്ഞെടുത്തു. എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ആദ്യമായി ഒന്നാമത് എത്തിയത്. 140 നഗരങ്ങളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് മികച്ച നഗരത്തെ തിരഞ്ഞെടുത്തത്. തുടര്‍ച്ചയായ ഏഴ് വര്‍ഷവും ഒന്നാം സ്ഥാനത്ത് മെല്‍ബണ്‍ ആയിരുന്നു. ഇക്കുറി മെല്‍ബണിലുണ്ടായ ഭീകരാക്രമണമാണ് റാങ്ക് ഇടിയാന്‍ കാരണം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വലിയ കുറവുണ്ടായതോടെയാണ് വിയന്ന മെല്‍ബണിനെ മറികടന്നത്. ജീവിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത നഗരം ദമാസ്‌കസാണ്. ധാക്ക, ലഗോസ്, നൈജീരിയ എന്നിവയാണ് പട്ടികയില്‍ അവസാനമുള്ള മറ്റ് നഗരങ്ങള്‍. ബാഗ്ദാദ്, കാബൂള്‍ തുടങ്ങിയ പ്രശ്‌നബാധിത നഗരങ്ങളെ സര്‍വ്വേയിലേക്ക് പരിഗണിച്ചിരുന്നില്ല. ”കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലെ പല മേഖലകളും തീവ്രവാദ ഭീഷണിയിലായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ മാറി വന്നിരിക്കുകയാണ്. നീണ്ട വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.” – എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന ... Read more
അറിയാം ലോകത്തിലെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ കേന്ദ്രങ്ങളെക്കുറിച്ച്
സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍, മൗണ്ടന്‍വില്ലെ, ന്യൂയോര്‍ക്ക് ന്യൂയോര്‍ക്കിലെ മൗണ്ടന്‍വില്ലെയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഓപ്പണ്‍എയര്‍ മ്യൂസിയമാണ് സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍. 500 ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാഴ്ചകള്‍ ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കാന്‍ സാധിക്കില്ല. കോമിക് മുറല്‍സ്, അംഗോലേമെ, ഫ്രാന്‍സ് ഫ്രാന്‍സിലെ ചാരെന്റെ നദിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ നഗരമാണ് അംഗോലേമെ. പതിനാലാം നൂറ്റാണ്ടില്‍ പേപ്പര്‍ നിര്‍മ്മാണത്തിന്റെയും പ്രിന്റിംഗിന്റെയും പ്രധാന കേന്ദ്രമാണ് അംഗോലേമെ. 2019-ജനുവരി 24 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ കോമിക്‌സ് ട്രിപ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഈ നഗരത്തില്‍ കോമിക്‌സ് ട്രിപ്പുകളും ചിത്രങ്ങളും ധാരാളം കാണാം. മ്യൂറല്‍ പെയിന്റേഴ്‌സിന്റെ സംഘടനയായ സൈറ്റ് ഡി ക്രിയേഷന്‍, നഗരത്തിലെ ചുവരുകളൊക്കെ അവരുടെ സൃഷ്ടികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. പെയ്ന്റഡ് വാള്‍ ട്രെയിലില്‍ ഏകദേശം ഇരുപതോളം മ്യൂറല്‍ പെയ്ന്റിംഗുകള്‍ കാണാം. ഇന്‍സൈഡ് ഓസ്‌ട്രേലിയ, ലേക്ക് ബല്ലാര്‍ഡ്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പശ്ചിമ ഓസ്‌ട്രേലിയയിലെ ... Read more