Category: Top Stories Malayalam

‘Vasantholsavam’ to rev up New Year in capital city

  • theadmin
  • Categories: Uncategorized
[gallery columns=”2″ size=”medium” ids=”47972,47970,47971″]   Tourism Minister to inaugurate Dec. 24-Jan. 2 gala at Kanakakkunnu Thiruvananthapuram, Dec. 19: Tourism Minister Shri P A Mohamed Riyas will inaugurate the flower show and grand illumination, organized by the Department of Tourism, to rev up the festive mood ahead of New Year in the capital city on December 24. The opening ceremony of the grand show, ‘Vasantholsavam’, will be held at Kanakakkunnu Palace grounds at 6 pm. Minister for General Education and Labour Shri V Sivankutty will preside over the function where Minister for Transport Shri Antony Raju and Minister for Food and ... Read more

Pre-sale ticket counter opened for ‘Vasantholsavam’. Mayor Arya Rajendran presents first ticket to V K Prasanth, MLA

Pre-sale ticket counter opened for ‘Vasantholsavam’. Mayor Arya Rajendran presents Vasantholsavam first ticket to V K Prasanth, MLA Thiruvananthapuram, Dec. 19: Corporation Mayor Smt Arya Rajendran today inaugurated the pre-sale ticket counter for ‘Vasantholsavam – New Year Illumination 2023’ ushering in Christmas and New Year celebrations, organised by the Department of Tourism at Kanakakkunnu Palace grounds,here. The Mayor made the first sale of ticket to the festival of flowers and light by handing it over to Shri V K Prasanth, MLA. Smt Arya said the festivities during Christmas-New Year week are aimed at creating an opportunity for people to come ... Read more

Kerala to bring out ‘Mission 2030’ master plan for tourism in 2024: Minister

Shri Riyas addresses tourism seminar at Keraleeyam Thiruvananthapuram, Nov. 05: Tourism Minister Shri P A Mohamed Riyas today said the government will come up with a comprehensive master plan, ‘Mission 2030,’ for tourism sector next year. Addressing a seminar on tourism held here as part of Keraleeyam, Shri Riyas said the master plan will lay down policies and suggestions on matters including increasing tourism’s  contribution to state’s GDP from the current 12 percent to 20 percent. Regarding dry day, a decision will be taken after discussions with the Excise Minister, he said. Noting that Kerala Tourism’s major focus in 2024 ... Read more

Come to Kerala Tourism’s pavilion at Keraleeyam, have a virtual boat ride

Thiruvananthapuram, Nov. 04: Come to Kerala Tourism’s Pavilion set up at Putharikandam in the city as part of Keraleeyam festival and one can go for a virtual boating in the backwaters, watch a herd of elephants up close moving elegantly in the forest in Thekkady and have a live feel of parasailing over Kovalam beach. The pavilion that leveraged the immense scope of digital technology to feature Kerala’s panoramic nature in all its charm and cultural diversity has been drawing a steady stream of visitors since the show opened on Tuesday. Enlivening the show further, the visitors can also try ... Read more

കേരള ടൂറിസം – പുനർവിചിന്തനം

  • theadmin
  • Categories: Uncategorized
Anish Kumar P K, CEO, The Travel Planners 2022ലെ ലോക ടൂറിസം ദിനത്തിന്റെ പ്രമേയം ടൂറിസത്തെ പുനർവിചിന്തനം ചെയ്യുക എന്നതാണ്. രണ്ട് വർഷത്തെ ഇടവേളയിൽ നിന്ന് ആഗോള വിനോദസഞ്ചാരം കരകയറുകയാണ്. ഇന്ത്യയിലെ വിനോദസഞ്ചാരികളുടെ വരവ് 2020ൽ 64.7% നെഗറ്റീവ് വാർഷിക വളർച്ച രേഖപ്പെടുത്തി, NRI വരവ് 2019 നെ അപേക്ഷിച്ച് 2020ൽ 48.6% നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. ഇന്ത്യയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് 2014 മുതൽ 10% കൂടുതൽ ചില വർഷങ്ങളിൽ വർദ്ധിച്ചതായി കാണാം, ഇതിനു കാരണം വിദേശ ടൂറിസ്റ്റുകൾക്ക് ഈ ടൂറിസ്റ്റ് വിസ (ഓൺലൈൻ വിസ) ഇന്ത്യ നടപ്പിലാക്കിയപ്പോൾ ഇന്ത്യയിലേക്ക് വളരെ പെട്ടെന്ന് യാത്രകൾ സാധ്യമായി. കോവിഡിന് ശേഷം ഇന്ത്യയിലേക്ക് വിദേശ ടൂറിസ്റ്റുകൾ പ്രധാനമായി എത്തുന്ന രാജ്യങ്ങളായ യുകെ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈൻ വിസ പുനഃസ്ഥാപിക്കാത്തതിനാൽ വിദേശിയരുടെ വരവ് 2022 ൽ വർധനവ നേരിയതോതിൽ മാത്രമാകാനേ സാധ്യതയുള്ളൂ. ടൂറിസം കോവിഡിനു മുൻപുള്ള അവസ്ഥയിലേക്ക് ... Read more

പുതുവത്സര ദിനം; കോവളത്ത് സുരക്ഷാ ക്രമീകരണം ശക്തമാക്കി പൊലീസ്

കോവളത്ത് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമാക്കി പൊലീസ്. കോവളം ലൈറ്റ് ഹൗസ്, ഹൗവ്വാ,ഗ്രോവ്, സമുദ്രാ എന്നീ ബീച്ചുകളിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ് രംഗത്തുള്ളത്. ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുന്ന പൊലീസ് സുരക്ഷാസംവിധാനങ്ങള്‍ നാളെ രാവിലെ വരെ തുടരും. ഇതിനായി തീരത്തുടനീളം 400 പൊലിസുകാരെയാണ് വിന്യസിക്കുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാ സംവിധാനങ്ങളുടെ ചുമതല.ഇത് കൂടാതെ തിരുവല്ലം മുതല്‍ മുക്കോല വരെയുള്ള ഭാഗങ്ങളില്‍ പോലിസിന്റെ വാഹന പരിശോധനയും ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം കോവളം ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പടുത്തും .വലിയ വാഹനങ്ങളെ തീരത്തേക്ക് കടത്തിവിടില്ല. ആദ്യമെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കോവളം പോലിസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിംഗ് അനുവദിക്കും. പിന്നീട് എത്തുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ലൈറ്റ് ഹൌസ് ഭാഗത്ത് എത്തുന്ന വാഹനങ്ങള്‍ക്ക് മായക്കുന്നില്‍ പാര്‍ക്കിംഗ് സൌകര്യം ഒരുക്കും. ... Read more

പുതുവത്സരാഘോഷം; ബോട്ടുകള്‍ അധിക സര്‍വീസ് നടത്തും

പുതുവത്സരാഘോഷം പ്രമാണിച്ച് ഫോര്‍ട്ടു കൊച്ചിയിലേക്കുള്ള ബോട്ടുകള്‍ ഇന്ന് അധിക സര്‍വീസ് നടത്തും. രണ്ട് റോ റോ സര്‍വീസുകളില്‍ ഒന്ന് രാത്രി പത്ത് മണി വരെയും മറ്റൊന്ന് ചൊവാഴ്ച്ച വെളുപ്പിനെ രണ്ട് മണി വരെയും സര്‍വീസ് നടത്തും. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് ഇന്നു രാത്രി 10 മണി വരെ എറണാകുളത്തു നിന്നും ഫോര്‍ട്ടുകൊച്ചിയിലെ കമാല കടവിലേക്കും മറ്റു നാലെണ്ണം എറണാകുളത്തേക്ക് രാത്രി 12:30 വരെയും സര്‍വീസ് നടത്തും

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ

പുതുവത്സരാഘോഷത്തിന് ഷാര്‍ജയൊരുങ്ങി. ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലാണ് 2019 -നെ വരവേല്‍ക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വര്‍ണനക്ഷത്രങ്ങള്‍ തീര്‍ക്കുന്ന ഖാലിദ് ലഗൂണിലെ കരിമരുന്ന് പ്രയോഗമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന പരിപാടി. പ്രത്യേകമായി തീര്‍ത്ത 16 അലങ്കാര നൗകകളില്‍ നിന്നായിരിക്കും കരിമരുന്ന് പ്രയോഗം ഉണ്ടാവുക. അല്‍ മജാസിന്റെ സമീപ പ്രദേശങ്ങളായ മറ്റ് വിനോദ സഞ്ചാരയിടങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ പാകത്തിലായിരിക്കും കരിമരുന്ന് പ്രയോഗമുണ്ടാവുക. കൂടാതെ ഷാര്‍ജ ഫൗണ്ടേഷന്റെ പ്രത്യേക പ്രദര്‍ശനവും പുതുവത്സരാഘോഷത്തിന്‍ മാറ്റുകൂട്ടും. അല്‍ നൂര്‍ ദ്വീപ്, അല്‍ കസബ,ഫ്‌ലാഗ് അയലന്‍ഡ്, കോര്‍ണീഷ് എന്നിവടങ്ങളിലെല്ലാം ആളുകള്‍ക്ക് അല്‍ മജാസില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗം ആസ്വദിക്കാന്‍ സാധിക്കും. പോയവര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുതുവര്‍ഷം ആഘോഷിക്കാനായി നൂറുകണക്കിന് സന്ദര്‍ശകരാണ് ഷാര്‍ജ അല്‍ മജാസില്‍ എത്തിയതെന്ന് അല്‍ മജാസിന്റെ് വാട്ടര്‍ ഫ്രണ്‍ഡ് മാനേജര്‍ മര്‍വ ഉബൈദ് അല്‍ ഷംസി പറഞ്ഞു. അടുത്തമാസം 15- വരെ നീളുന്ന ശൈത്യകാല ആഘോഷവും അല്‍ മജാസില്‍ ആരംഭിച്ചുകഴിഞ്ഞു. ... Read more

അംഗീകാരങ്ങളുടെ മികവുമായി അബുദാബി യാസ് ഐലന്‍ഡ്

യാസ് ഐലന്‍ഡിന് അംഗീകാരങ്ങളുടെ വര്‍ഷമായി 2018. അബുദാബിയിലെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ യാസ് ഐലന്‍ഡിന് പ്രാദേശിക, മേഖലാ രാജ്യാന്തര അംഗീകാരങ്ങളടക്കം ഈ വര്‍ഷം 34 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സേവനങ്ങളുടെയും സൌകര്യങ്ങളുടെയും മികവാണ് ഈ നേട്ടത്തിന് നിദാനമെന്ന് മിറല്‍ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. ഏറ്റവും പുതുതായി തുറന്ന വര്‍ണര്‍ ബ്രോസ് വേള്‍ഡും ഇതിന് ആക്കം കൂട്ടി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡിന്റെ മധ്യപൂര്‍വദേശത്തെ ഏറ്റവും നല്ല തീംപാര്‍ക്കായി ഈ വര്‍ഷം തിരഞ്ഞെടുത്തത് യാസ് ഐലന്‍ഡിലെ ഫെറാരി വേള്‍ഡ് അബുദാബിയെയാണ്. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും മനോഹരമായ 100 സ്ഥലങ്ങളിലൊന്നായി വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബിയെ തിരഞ്ഞെടുത്തു. ട്രിപ് അഡൈ്വസേഴ്‌സിന്റെ ഹാള്‍ ഓഫ് ഫെയിം, മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും വച്ച് ഏറ്റവും മികച്ച വാട്ടര്‍ പാര്‍ക്ക്, വാട്ട്‌സ് ഓണ്‍ അബുദാബിയുടെ ഫേവറേറ്റ് ഡേ ഔട്ട്, ഫേവറേറ്റ് ലേഡീസ് നൈറ്റ് തുടങ്ങി പുരസ്‌കാരങ്ങളുടെ പട്ടിക നീളും. ലോകത്തിലെ ഏറ്റവും മികച്ച വാട്ടര്‍ ... Read more

ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും; മന്ത്രി കെ രാജു

വനം വകുപ്പിന്റെ കീഴിലുള്ള അരിപ്പ, വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ പരിക്ഷ്‌കരിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. വന പരീശീലന കേന്ദ്രത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ശാരീരിക ക്ഷമതയുമുള്ള വനപാലകരെ വാര്‍ത്തെടുക്കുന്നതില്‍ പ്രശംസനാവഹമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വന പരിശീലന കേന്ദ്രങ്ങള്‍ നടത്തിവരുന്നത്. വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് വരെ അനുയോജ്യമായ പരിശീലനവും ഓറിയന്റേഷന്‍ കോഴുസുകള്‍ അടങ്ങുന്ന ആധുനിക സൗകര്യങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. സിന്തറ്റിക്ക് അത്‌ലറ്റിക്ക് ട്രാക്കുകള്‍ ഉള്ള ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സ്റ്റേഡിയം നീന്തല്‍ കുളം എന്നിവ ഉള്‍ക്കൊള്ളുന്ന നവീകരണ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത് ഇതിനോടൊപ്പം പരിശീലന കേന്ദ്രത്തിനോട് അനുബന്ധിച്ച് ഫയര്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.

ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധം

ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളായിരിക്കും നിരത്തില്‍ ഓടുക എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. കളള നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ കൊണ്ടുവരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. രജിസ്‌ട്രേഷന്‍ മാര്‍ക്ക് സൂചിപ്പിക്കുന്ന അടയാളങ്ങള്‍ ഉള്‍പ്പെടുന്ന അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കി കൊണ്ടുളള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നിനോ, അതിന് ശേഷമോ ഉളള ദിവസങ്ങളില്‍ നിര്‍മ്മിച്ച വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം വാഹനനിര്‍മ്മാതാക്കള്‍ക്കാണെന്ന് കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റിനെ അറിയിച്ചു. അതായത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനനിര്‍മ്മാതാക്കള്‍ തന്നെ വിതരണം ചെയ്യണമെന്ന് സാരം.സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഉണ്ടെങ്കില്‍ പഴയ വാഹനങ്ങളിലും അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാം. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത ... Read more

ഭീതി നിറച്ച ആ ഗുഹ ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

17 ദിവസം ഭീതിയുടെ മുള്‍മുനയില്‍ ലോകത്തിനെ മുഴുവന്‍ നിര്‍ത്തിയ പാര്‍ക്ക് ആന്‍ഡ് കേവ് കോംപ്ലക്‌സ് ഈ മാസം വീണ്ടും തുറന്നപ്പോള്‍ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. ജൂണ്‍ മാസം 12 പേരടങ്ങുന്ന ഫുട്‌ബോള്‍ ടീമിനെയും കോച്ചിനെയും ചിയാങ് റായ് പ്രവിശ്യയിലെ താം ലോങ്ങ്-ഖുന്‍ നാങ് നോണ്‍ ഫോറെസ്റ്റ് പാര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ വാര്‍ത്ത ലോകത്തെ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍, നവംബര്‍ 16-ന് കേവ് കോംപ്ലക്‌സ് വീണ്ടും തുറന്നപ്പോള്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തിയത്. എന്നാല്‍ ഫുട്‌ബോള്‍ ടീം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്ന താം ലോങ്ങ് ഗുഹ മാത്രം അടച്ചിട്ടിരുന്നു. ഇവിടേക്ക് സന്ദര്‍ശകരെ നിരോധിച്ചിരിക്കുകയാണ്. സൂവനീര്‍, ടീ ഷര്‍ട്ടുകള്‍, ഭക്ഷണം എന്നിവ വില്‍ക്കുന്ന നൂറില്‍ കൂടുതല്‍ സ്റ്റാളുകള്‍ വഴിയരികില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് മുന്‍പും കുറേ തവണ താം ലോങ്ങ് ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഇപ്പോള്‍ ആളുകള്‍ വളരെ സന്തോഷത്തിലാണ്. ടീമിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത വന്നതോടെ ഇന്ന് കേവ് ... Read more

ഇക്കോ ടൂറിസം ശില്‍പശാല നാളെ തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. വനം വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. Photo Courtesy:keralatourism.org വഴുതക്കാട് വനം ആസ്ഥാനത്ത് നാളെ രാവിലെ 10 മണിക്ക് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു ശില്‍പശാല ഉദ്ഘാടനം ചെയ്യും. പി സി സി എഫ് എ കെ ധര്‍ണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് മുഖ്യാതിഥിയാകും. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പത്മ മഹതി ആമുഖ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറ്കടര്‍ പി ആര്‍ സുരേഷ് , ഇക്കോ ടൂറിസം ഡയറക്ടര്‍ പി പി പ്രമോദ് , സതേണ്‍ സര്‍ക്കിള്‍ സി സി എഫ് കെ. വിജയന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരം ... Read more

ഗള്‍ഫ് ഓഫ് മാന്നാര്‍; ശ്രീലങ്കയോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ ദേശീയോദ്യാനം

21 ദ്വീപുകളില്‍ കടല്‍ക്കാഴ്ചകളുടെ അതിശയങ്ങള്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ഒന്നാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനം. സഞ്ചാരികള്‍ അധികം എത്തിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വായ ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകള്‍ കണ്‍മുന്നിലെത്തിക്കുന്ന മാന്നാര്‍ ഉള്‍ക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുളേള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ആഴം കുറഞ്ഞ ഈ കടലിടുക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായാണുള്ളത്. ജൈവ വൈവിധ്യത്തിന്റ കാര്യത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായിട്ടുള്ള സ്ഥലമാണിത്. മാന്നാര്‍ ഉള്‍ക്കടലില്‍ 21 ചെറു ദ്വീപുകളും പവിഴപ്പുറ്റുകളുമായി ചേര്‍ന്നു കിടക്കുന്ന ഒന്നാണ് മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം. ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളില്‍ ഒന്നായ ഇത് തമിഴ്‌നാടിന്റെ ഭാഗമാണ്. തമിഴ്‌നാടിന്റെ കടലോരങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മാന്നാര്‍ ... Read more

വേദംഗി; ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ ഏഷ്യക്കാരി

ഏറ്റവും വേഗത്തില്‍ ലോകം ചുറ്റിയ ഏഷ്യന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പൂനെ സ്വദേശിയായ ഇരുപതുകാരി. 159 ദിവസത്തെ സൈക്കിള്‍ യാത്രയില്‍ 14 രാജ്യങ്ങള്‍ പിന്നിട്ടു. ഞായറാഴ്ച രാവിലെ വേദംഗി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ 29,000 കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. ജൂലായില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. യാത്ര പൂര്‍ത്തിയാക്കാന്‍ വീണ്ടും ഓസ്ട്രേലിയയിലേയ്ക്ക് പോകാനിരിക്കുകയാണ്. യുകെയിലെ ബോണ്‍മൗത്ത് സര്‍വകലാശാലയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് വേദാംഗി കുല്‍ക്കര്‍ണി. ഒരു ദിവസം 300 കിലോമീറ്റര്‍ എന്ന നിലയില്‍ യാത്ര ചെയ്തതായി വേദാംഗി പിടിഐയോട് പറഞ്ഞു. യാത്രയില്‍ 80 ശതമാനവും ഒറ്റയ്ക്കായിരുന്നു. ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയതിന്റെ റെക്കോഡ് ബ്രിട്ടീഷുകാരിയായ ജെന്നി ഗ്രഹാമിനാണ് . 2018ല്‍ 124 ദിവസം കൊണ്ടാണ് ജെന്നി സൈക്കളിലില്‍ ലോകം ചുറ്റിയത്. വേദാംഗിയുടെ മാതാപിതാക്കള്‍ തന്നെയാണ് യാത്രയുടെ ചിലവുകള്‍ വഹിക്കുന്നത്. പല രാജ്യങ്ങളിലും വിസ സംബന്ധമായ പ്രശ്നങ്ങളുണ്ടായത് യാത്രയുടെ ചിലവുകള്‍ വര്‍ദ്ധിപ്പിച്ചതായും സമയ ദൈര്‍ഘ്യമുണ്ടാക്കിയതായും വേദാംഗി പറയുന്നു. യൂറോപ്പിലെ അതിശൈത്യവും യാത്രയില്‍ പ്രതിബന്ധങ്ങളുണ്ടാക്കി. ഭാരമുള്ള ... Read more