Category: Homepage Malayalam

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ പൂർത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും. കടല്‍പ്പാലത്തിന്‍റെ നീളം 55 കിലോമീറ്ററാണ്. 2000 കോടി ഡോളർ, ഏകദേശം 134.5 ലക്ഷം കോടി രൂപ ചെലവിലാണ് ആറുവരിപ്പാതയിൽ കടല്‍പ്പാലം നിര്‍മിച്ചത്. മൂന്നു തൂക്കുപാലങ്ങൾ, മൂന്നു കൃത്രിമ ദ്വീപുകൾ, തുരങ്കം എന്നിവ അടങ്ങുന്നതാണ് 2009ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്‍റെ പ്രത്യേകത. കടല്‍പ്പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഹോങ്കോങ്– മക്കാവു യാത്രാസമയം പകുതിയായി കുറയും.

ബ്രേക്ക് തകരാര്‍: മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു

മാരുതിയുടെ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് തിരികെ വിളിക്കുന്നത്. ബ്രേക്കിന്‍റെ വാക്വം ഹോസിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാംപയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാംപയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഈ വാട്സ്ആപ്പ് സന്ദേശം ഫോണുകളെ നിശ്ചലമാക്കും

‘ഈ കറുത്ത അടയാളം തൊടരുത് തൊട്ടാല്‍ ഫോണ്‍ ഹാങ്ങ് ആവും’ എന്ന് പറഞ്ഞുള്ള സന്ദേശങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. സന്ദേശം കണ്ട് അതൊന്ന് പരീക്ഷിക്കാനായി കറുത്ത അടയാളത്തില്‍ സ്പര്‍ശിച്ച ഭൂരിഭാഗം ആളുകളുടെയും ഫോണ്‍ നിശ്ചലമാവുകയും ചെയ്തു. ടച്ച് സ്‌ക്രീനില്‍ എന്ത് ചെയ്താലും ഫോണ്‍ പ്രവര്‍ത്തിക്കുകയില്ല. വാട്‌സ്ആപ്പില്‍ നിന്നും പിന്നോട്ട് പോവാനോ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാനോ സാധിക്കില്ല. ആന്‍ഡ്രോയിഡ്, ഐഒഎസ് വ്യത്യാസമില്ലാതെയാണ് ഈ സന്ദേശം ഫോണുകളെ ബാധിച്ചിട്ടുള്ളത്. ഈ സന്ദേശങ്ങളിലുള്ള അദൃശ്യമായ അസംഖ്യം സ്‌പെഷ്യല്‍ കാരക്ടറുകളാണ് ഫോണിനെ ഹാങ്ങ് ആക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം സന്ദേശങ്ങളെ മെസേജ് ബോംബുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ എണ്ണമറ്റ സ്‌പെഷ്യല്‍ കാരക്ടറുകള്‍ ഒന്നിച്ചു തുറന്നുവരുന്നു. തെളിയിച്ചുപറഞ്ഞാല്‍ കാരക്ടറുകളുടെ ഒരു പൊട്ടിത്തെറിതന്നെ അവിടെ നടക്കുന്നു. അത് താങ്ങാന്‍ പറ്റാതെ വരുമ്പോഴാണ് ഫോണ്‍ നിശ്ചലമായി മാറുന്നത്. കഴിഞ്ഞ വര്‍ഷം നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം വാട്‌സ്ആപ്പ് വഴി ... Read more

കൊച്ചി വിമാനത്താവളത്തിൽ ഇനി ഇരുവശങ്ങളിൽ നിന്നും വിമാനങ്ങൾക്കു പറന്നിറങ്ങാം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ഇരു വശങ്ങളിൽ നിന്നും വിമാനങ്ങൾക്കു പറന്നിറങ്ങാം. ഇതിനായി രണ്ടാമതൊരു ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സംവിധാനം (ഐഎൽഎസ്) കൂടി വിമാനത്താവളത്തിൽ സ്ഥാപിച്ചു. മഞ്ഞ്, മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥകൾ മൂലം ദൂരക്കാഴ്ച കുറയുന്ന അവസരങ്ങളിൽ വിമാനങ്ങൾക്കു സുരക്ഷിതമായി ഇറങ്ങുന്നതിനു വഴിയൊരുക്കുന്ന ഓട്ടമേറ്റഡ് സംവിധാനമാണ് ഐഎൽഎസ്. രണ്ടാമത്തെ ഇൻസ്ടുമെന്റ് ലാൻഡിങ് സംവിധാനത്തിന്റെ സ്ഥാപനവും പരിശോധനകളും പരീക്ഷണങ്ങളും വിമാനങ്ങൾ ഉപയോഗിച്ചുള്ള കാലിബ്രേഷൻ പരിശോധനകളുമെല്ലാം വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. പൂർണമായി വിദേശനിർമിതവും അത്യാധുനികവുമായ ‘ഇന്ദ്ര’ ഐഎൽഎസ് ആണു പുതുതായി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ വിമാനത്താവളത്തിലെ റൺവേയുടെ ഇരു വശത്തു നിന്നും ഏതു പ്രതികൂല കാലാവസ്ഥയിലും സമയനഷ്ടമില്ലാതെ വിമാനങ്ങൾക്കു സുരക്ഷിതമായി നിലത്തിറങ്ങാനാകും. ഇറങ്ങാൻ കഴിയാതെ വിമാനങ്ങൾ ഇതര വിമാനത്താവങ്ങളിലേക്കു തിരിച്ചു വിടുന്നത് ഒഴിവാക്കാൻ കഴിയുന്നതോടെ വിമാനക്കമ്പനികൾക്ക് ഇന്ധന നഷ്ടം, സമയ നഷ്ടം എന്നിവ ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സമയ നഷ്ടവും ഒഴിവാക്കാം. റൺവേയുടെ ... Read more

ദുബൈയില്‍ ഖുര്‍ആന്‍ പാര്‍ക്ക് ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

ഖുര്‍ആനിലെ അദ്ഭുതങ്ങളും സസ്യങ്ങളും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ പാര്‍ക്ക് ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈ അല്‍ ഖവനീജില്‍ നിര്‍മിക്കുന്ന പാര്‍ക്കില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി പറഞ്ഞു. പാര്‍ക്ക് തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ക്കിലെ അദ്ഭുതങ്ങളുടെ ഗുഹയും ഗ്ലാസ് ഹൗസും കാണാന്‍ 10 ദിര്‍ഹം വീതം നല്‍കണം. സഹിഷ്ണുത, സ്‌നേഹം, സമാധാനം തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് 60 ഹെക്ടറില്‍ പരന്നുകിടക്കുന്ന പാര്‍ക്കിന്‍റെ ഉദ്ദേശം. പാര്‍ക്കിലെ ഗ്ലാസ്ഹൗസില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മരുന്ന് ചെടികള്‍ പ്രത്യേക താപനിലയില്‍ സൂക്ഷിച്ചു വളര്‍ത്തും. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഏഴു അദ്ഭുതങ്ങളാണ് ‘കേവ് ഓഫ് മിറാക്കിള്‍സില്‍’ കാണാന്‍ സാധിക്കുക. വൈദ്യശാസ്ത്രത്തിന് പ്രയോജനപ്രദമെന്ന് തെളിയിക്കപ്പെട്ട, ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന സസ്യങ്ങളും പച്ചമരുന്നുകളും ഉള്‍പ്പെടുത്തി 12 ഉദ്യാനങ്ങളും പാര്‍ക്കിലുണ്ടാകും. സൗരോര്‍ജപാനലുകള്‍, വൈ-ഫൈ സംവിധാനം, ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി ഒരുങ്ങും.

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ എൽഡിഎഫ് ഭരണത്തിൽ മാറ്റി: മുഖ്യമന്ത്രി

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കാനും ഉയരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 2011-16 കാലഘട്ടത്തിലുണ്ടായിരുന്ന അപമാനകരമായിരുന്ന അന്തരീക്ഷം മാറ്റി പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടി. ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്‍റെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഭരണനടപടികളുടെ വേഗം ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. പശ്ചാത്തല വികസനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയി. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ജനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. സ്ഥലമെടുക്കുന്നതിലുളള ചെറിയ പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണ്. നിശ്ചിത സമയത്തു തന്നെ ദേശീയപാത വികസനം പൂര്‍ത്തിയാക്കാന്‍ കഴിയും. ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും. ജൂണ്‍ ... Read more

ഹെലികോപ്റ്ററുകളുടെ താവളമാകാന്‍ ഒരുങ്ങി ദുബൈ

മധ്യപൂർവദേശത്ത് വാണിജ്യ- വിനോദസഞ്ചാര യാത്രാ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകള്‍ക്ക് സ്വീകാര്യത വർധിക്കുന്നു. എണ്ണമേഖലയിലെ നിരീക്ഷണം, രക്ഷാദൗത്യങ്ങൾ, ടൂറിസം തുടങ്ങിയവയ്ക്കാണ് ഹെലികോപ്റ്ററുകള്‍ കൂടുതലും ഉപയോഗിക്കുന്നത്. 2027 ആകുമ്പോഴേക്കും വാണിജ്യാവശ്യത്തിനുള്ള ഹെലികോപ്റ്ററുകളുടെ വിപണി 1160 കോടി ഡോളറിന്‍റെ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിവർഷം 3.49% വീതം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മീഡിയം റേഞ്ച് മുതലുള്ള ഹെലികോപ്റ്ററുകൾക്കാണ് ആവശ്യം കൂടുതല്‍. ഹെലികോപ്റ്റര്‍ സ്വീകാര്യതയ്ക്ക് ചുവടുപിടിച്ച് വന്‍പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ് ദുബൈ. ദുബൈ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം ഹെലികോപ്റ്റര്‍ സർവീസുകളുടെയും മുഖ്യകേന്ദ്രമാകും. ചരക്കുനീക്കത്തിനും യാത്രയ്ക്കുമുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ജബൽഅലിയിലെ അൽ മക്തൂം വിമാനത്താവളം. വിവിധ ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികൾക്കും ഇവിടെ സൗകര്യമൊരുക്കും. ഇതിനു മുന്നോടിയായി നവംബർ ആറുമുതൽ എട്ടുവരെ ദുബൈ ഹെലിഷോ സംഘടിപ്പിക്കും. ഹെലികോപ്റ്റര്‍ മോഡലുകൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള രാജ്യാന്തര പ്രദർശനമേളയാണിത്. പ്രതിരോധ മന്ത്രാലയം, വ്യോമസേന, ദുബൈ സിവിൽ വ്യോമയാന അതോറിറ്റി, ദുബായ് എയർപോർട്സ്  എന്നിവയുടെ സഹകരണത്തോടെയാണ് ഹെലിഷോ. പുതിയ മോഡൽ ഹെലികോപ്ടറുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം യാത്രയ്ക്കും ... Read more

ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. മാങ്കാവിലാണ് പദ്ധതിയുടെ നിർമാണം ആരംഭിക്കുക. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാ‍യ എംഎ യുസുഫ് അലി ദുബൈയിലാണ്  പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഹോട്ടലും അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററും ഷോപ്പിങ് സെന്‍ററും അടങ്ങുന്നതായിരിക്കും പദ്ധതി. മൂന്ന് മാസത്തിനകം നിർമാണം ആരംഭിക്കുന്ന പദ്ധതി 3000 പേർക്ക് ജോലി നല്‍കും. കൊച്ചി ലുലു കൺവൻഷൻ സെന്‍ററിന്‍റെയും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്‍റെയും ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി‍യുടെ ഉപദേശത്തെ തുടർന്നാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഇതിനായുള്ള അനുമതിയും ലഭിച്ചു. കഴിഞ്ഞ മാസം 28നാണ് കേരളത്തിന്‍റെ മൈസ് ടൂറിസത്തിന് നാഴികക്കല്ലാവുന്ന ലുലു കൺവൻഷൻ സെന്‍ററും ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്‍ററുമായി 26 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ബോള്‍ഗാട്ടിയിലെ വിസ്മയം. രണ്ടും ചേര്‍ന്ന് പതിമൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഒരേ സമയം ആറായിരം പേര്‍ക്ക് ഇരിക്കാം. ഹോട്ടലിലെ ഹാളുകളും ചേര്‍ത്താല്‍ ഒരേ ... Read more

ശ്രീപത്മനാഭന്‍റെ നിധിശേഖരം പൊതുപ്രദര്‍ശന വസ്തുവാകില്ല

കേരളാടൂറിസത്തിന് നാഴികകല്ലായേക്കാവുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പ്രദര്‍ശന വസ്തുവാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകരുതെന്ന നിലപാടില്‍ രാജകുടുംബം ഉറച്ചു നില്‍ക്കുന്നതാണ് പ്രദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോഴും ഈ നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബാംഗങ്ങള്‍ പറഞ്ഞു. രാജകുടുംബവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മഹാനിധി പ്രദര്‍ശിപ്പിക്കില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പകരം നിധികളുടെ ത്രിഡി രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന് രാജകുടുംബത്തിനും സമ്മതമായിരുന്നു. ചിത്രമ്യൂസിയം സ്ഥാപിച്ചാലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകും. സുരക്ഷാ പ്രശ്‌നങ്ങളിലും ക്ഷേത്രത്തിലെ ആചാരങ്ങളിലും തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍റെ ഈ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചതായിരുന്നു. അന്താരാഷ്ട്ര മ്യൂസിയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് അന്തിമനിര്‍ദേശം നല്‍കേണ്ടത്. മഹാനിധി പ്രദര്‍ശിപ്പിക്കുന്നതിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. അപൂര്‍വമായ രത്‌നങ്ങള്‍ പതിപ്പിച്ച മാലകളും വിഗ്രഹങ്ങളുമാണ് നിലവറകളിലുള്ളത്. പ്രധാന നിലവറകളില്‍ ‘എ’ നിലവറ ... Read more

സൗദി എയര്‍ലൈന്‍സില്‍ വാട്‌സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്ക് സൗജന്യ വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുങ്ങുന്നു. ആഭ്യന്തര സര്‍വീസുകളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വാട്സ് ആപ് ഉപയോഗിക്കാന്‍ അവസരം ഒരുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാര്‍ക്ക് ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നതിനാണ് സൗജന്യ വാട്സ്ആപ് സേവനം ആരംഭിക്കുന്നതെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍ ശബ്ദ സന്ദേശങ്ങളും വീഡിയോകളും അയക്കാന്‍ സൗകര്യം ഉണ്ടാവില്ല. തുടക്കത്തില്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ മാത്രമാണ് സൗകര്യം ഒരുക്കുന്നത്. ഇതിനായി സൗദിയുടെ ആഭ്യന്തര വിമാനങ്ങളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വൈഫൈ സേവനം ലഭ്യമാക്കും. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന്‍റെ ഭാഗമായാണ് വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുക്കുന്നത്. വിവര വിനിമയ രംഗത്തെ സാധ്യതകള്‍ യാത്രക്കാര്‍ക്കും പരമാവധി ലഭ്യമാക്കുന്നതിനാണ് വാട്സ്ആപ് സന്ദേശം സൗജന്യമായി അനുവദിക്കുന്നതെന്നും സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.

വീണ്ടും പൊടിക്കാറ്റും മഴയും: 20 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം

അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഇരുപതു സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്കാണു ജാഗ്രതാനിർദേശം. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ബിഹാർ, അസം, മേഘാലയ, ബംഗാൾ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, സിക്കിം, ഒഡീഷ, തെലങ്കാന, വടക്കൻ കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. ഇവിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂഡൽഹിയിൽ മഴയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. എവിടേക്കെങ്കിലും യാത്ര പുറപ്പെടും മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പ് നോക്കണമെന്ന് ജനങ്ങൾക്കു നിർദേശമുണ്ട്. ഡൽഹി മെട്രോ സർവീസുകളിലും കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും. കാറ്റിന്‍റെ വേഗം കൂടുന്നതിന്‍ അനുസരിച്ചായിരിക്കും ട്രെയിൻ നിയന്ത്രണം. ... Read more

വിനോദസഞ്ചാരികളോട് മാന്യതയോടെ പെരുമാറിയില്ലെങ്കില്‍ നടപടി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിലെത്തുന്ന വിദേശ–ആഭ്യന്തര-തദ്ദേശീയ വിനോദസഞ്ചാരികളോട് മാന്യതയോടെ പെരുമാറണമെന്നും ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇടുക്കിയിലെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാര മേഖലയിൽ തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിദേശ വനിതയുടെ കൊലപാതകം കേരളത്തിലെ ടൂറിസം മേഖലയ്ക്കു അപമാനമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നും സ്വീകരിക്കുന്നതിനാണ് ടൂറിസം റെഗുലേറ്ററി കമ്മീഷൻ രൂപീകരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വികസനപ്രവർത്തനങ്ങളും സുരക്ഷയും വർധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സമിതികൾ രൂപീകരിക്കും. ഉത്തരവാദിത്ത ടൂറിസം എല്ലാ ജില്ലയിലും കാര്യക്ഷമമാക്കും. പ്രാദേശിക ടൂറിസവും ഉത്തരവാദിത്ത ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായുള്ള സർവേകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം വികസനത്തിനായി പദ്ധതിയുമായി ആരെങ്കിലും മുന്നോട്ടുവന്നാൽ വിനോദസഞ്ചാര വകുപ്പിൽ നിന്നും പണം അനുവദിക്കും. വണ്ടിപ്പെരിയാർ സത്രം ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുന്ന സത്രം ടൂറിസം പദ്ധതിക്ക് തുടക്കംകുറിക്കാൻ അവസരം ... Read more

ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ; സ്മാര്‍ട്ട്‌ഫോണുകള്‍ പകുതിവിലയ്ക്ക്‌

ഈ മാസം 13 മുതൽ 15 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്ക് ഒരുങ്ങി ഫ്ലിപ്കാർട്ട്. ബിഗ് ഷോപ്പിങ് ഡെയ്സ്,  വിൽപ്പനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകും. മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ്, ഫേഷൻ എന്നിവ ഓഫർ വിലയ്ക്ക് ലഭിക്കും. ഡിസ്കൗണ്ടിന് പുറമെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഇളവും നൽകുന്നുണ്ട്. നിലവിൽ കുറച്ച് ഉൽപ്പന്നങ്ങളുടെ വില വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടുണ്ട്. 61,000 രൂപ വിലയുണ്ടായിരുന്ന ഗൂഗിൾ പിക്സൽ 2, പിക്സല്‍ 2 എക്സ് എൽ എന്നീ സ്മാര്‍ട്ട്‌ ഫോണുകള്‍ പകുതി വിലയ്ക്കാണ് വില്‍ക്കുന്നത്. ഇവരണ്ടും ഓഫര്‍ ദിവസങ്ങളില്‍ 34,999 രൂപയ്ക്ക് സ്വന്തമാക്കാം. 17,900 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്സി ഓൺ നെക്സ്റ്റ് 10,900 രൂപയ്ക്കും ലഭിക്കും. ഇതോടൊപ്പം വിവിധ എക്സ്ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. ഇതോടൊപ്പം എച്ച്ഡിഎഫ്സി കാർഡിന്‍റെ പത്ത് ശതമാനം ഇളവും ലഭിക്കും. ഗെയിമിങ് ലാപ്ടോപ്പുകൾക്ക് 37,000 രൂപ ... Read more

കേരള എക്സ്പ്രസ് ഈ മാസം ഒമ്പതു മുതൽ എറണാകുളം നോർത്ത് വഴി

തിരുവനന്തപുരം- ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസിന്‍റെ സർവീസുകൾ ഇനി എറണാകുളം ടൗൺ സ്റ്റേഷൻ (നോർത്ത്) വഴി. ബുധനാഴ്ച മുതലാണ്‌  ടൗൺ സ്റ്റേഷൻ വഴി ട്രെയിന്‍ സര്‍വീസ് നടത്തുക. നിലവിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം ജംഗ്ഷൻ (സൗത്ത്) വഴിയും ഡൽഹിയിലേക്കുള്ളതു ടൗൺ വഴിയുമാണു പോകുന്നത്. ഇതു വലിയ ആശയ കുഴപ്പമാണ് ഉണ്ടാക്കുന്നത്. രണ്ടു ട്രെയിനും ഏതെങ്കിലും ഒരു സ്റ്റേഷൻ വഴിയാക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ പരാതി കണക്കിലെടുത്ത് തിരുവനന്തപുരത്തേക്കുള്ള കേരളയും ബുധനാഴ്ച മുതൽ ടൗൺ വഴിയാക്കും. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓഗസ്റ്റ് 22 വരെയാണു സ്റ്റേഷൻ മാറ്റമെങ്കിലും ക്രമീകരണം സ്ഥിരപ്പെടുത്താനാണ് സാധ്യത. സൗത്തിലെ എൻജിൻ മാറ്റം ഒഴിവാകുന്നതോടെ കേരള എക്സ്പ്രസ് അര മണിക്കൂർ സമയവും ലാഭിക്കും. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) വൈകീട്ട് 3.45ന് ടൗൺ സ്റ്റേഷനില്‍ എത്തി 3.50ന് പുറപ്പെടും. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് (12626) രാവിലെ 9.55ന് ടൗൺ സ്റ്റേഷനില്‍ എത്തി 10ന് പുറപ്പെടും.

അടിമുടി മാറി മാരുതി എര്‍ട്ടിഗ

പുതിയ രൂപത്തിലും ഭാവത്തിലും മാരുതി എര്‍ട്ടിഗ ഇന്‍ഡോനീഷ്യന്‍ ഓട്ടോ ഷോയില്‍ പുറത്തിറക്കി. നിലവിലുള്ള മോഡലിനെക്കാള്‍ 99 മില്ലിമീറ്റര്‍ നീളവും 40 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും കൂട്ടിയാണ് പുതിയവന്‍ നിരത്തിലോടുക. ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലിമീറ്ററായി. വീല്‍ബേസില്‍ മാറ്റമില്ല. നീളവും വീതിയും കൂട്ടിയതോടെ മൂന്നാംനിരയില്‍ സൗകര്യം കൂടി. ഹെഡ്ലാമ്പുകളില്‍ പ്രൊജക്ടര്‍ ലെന്‍സുകള്‍ പുതുതായി ചേര്‍ത്തു. മുന്‍ ബമ്പറില്‍ ഫോഗ് ലാമ്പുകള്‍ സി ആകൃതിയിലാണ്. ടെയില്‍ ലാമ്പുകളും എല്‍ഇഡിയായി. പിറകിലെ വിന്‍ഡ്സ്‌ക്രീന്‍ ഒരല്‍പ്പം ഉയര്‍ത്തി. ലൈസന്‍സ് പ്ലേറ്റിന് ക്രോംകൊണ്ട്‌ പൊതിഞ്ഞു. വീതി കൂടിയ അലോയ് വീലുകള്‍ വണ്ടിക്ക് കുറച്ചുകൂടി പക്വത വരുത്തിയിട്ടുണ്ട്. 15 ഇഞ്ചാണ് അലോയ് വീലുകള്‍. സ്വിഫ്റ്റിലും പുതിയ ഡിസയറിലുമുള്ള ഡാഷ്ബോര്‍ഡ് എര്‍ട്ടിഗയിലേക്കും കൊണ്ടുവന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനം എന്നിവയും സെന്‍റര്‍ കണ്‍സോളിലുള്ള സ്‌ക്രീനിലുണ്ട്. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്‌ലാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഡ്രൈവര്‍ക്ക് പുതിയതായി നല്‍കിയിട്ടുണ്ട്. ... Read more