Category: Homepage Malayalam
ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനം: ടൂറിസം ഐച്ഛിക വിഷയമായിയെടുത്തവരെ നിയമിക്കണമെന്ന് ആവശ്യം
വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനത്തിന് ടൂറിസം ഐച്ഛിക വിഷമായിയെടുത്തവരെ നിയമിക്കണം എന്ന് കേരളത്തിലെ ടൂറിസം വിദ്യാര്‍ത്ഥികളുടെയും വിദഗ്ദരുടെയും കൂട്ടായ്മയായ ടൂറിസം പ്രൊഫഷണല്‍സ് അസോസിയേഷന്‍ ഓഫ് കേരള വ്യക്തമാക്കി. ഡി റ്റി പി സിയുടെ വിവിധ മേഖകളില്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ ഇക്കാര്യം വ്യകതമാക്കിയത്. നിലവില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ യോഗ്യതകളും പരിശോധിക്കണം എന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ടൂറിസം വകുപ്പില്‍ അസിസ്റ്റന്റ് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നേരിട്ടുള്ള നിയനം നടത്തുന്നില്ല പകരം ഏതെങ്കിലും ഡിഗ്രി ഉള്ളവരെ പ്രമോഷന്‍ കൊടുത്താണ് നിയമിക്കാറുള്ളത്. ഇതില്‍ മാറ്റം വരുത്തി ടൂറിസം ഡിഗ്രി നിര്‍ബന്ധമാക്കി ഈ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഉത്തരവാദിത്ത ടൂറിസം മിഷനിലും ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തില്‍ അതാത് ജില്ലകളില്‍ ടൂറിസം ഡിഗ്രിയുള്ളവരെ നിയമിക്കണം എന്നും അല്ലാത്ത പക്ഷം മിഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കാലതാമസം വരികയും ഇത് ടൂറിസം മേഖലയെ ബാധിക്കുമെന്നും അസോസിയേഷന്‍ ... Read more
കെ-ഫോണ്‍ പദ്ധതി: സംയുക്ത സംരംഭത്തിന് അനുമതി
സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്നപേരില്‍ സംയുക്ത സംരംഭം ആരംഭിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഐ ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് പദ്ധതി ആരംഭിക്കുന്നത്. കെ-ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ലഭിക്കും. സംയുക്ത സംരംഭത്തിന്‍റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും മന്ത്രിസഭ അംഗീകരിച്ചു. സംയുക്ത കമ്പനിക്ക് പ്രൊഫഷണല്‍ പിന്തുണ ഉറപ്പാക്കുന്നതിന് പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്‍റെ കാലതാമസം ഒഴിവാക്കുന്നതിന് പുതിയ ജോയിന്‍റ് വെഞ്ച്വര്‍ കമ്പനി രൂപീകരിക്കുന്നതുവരെ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന് അനുമതി നല്‍കി. ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കും.
അക്ഷര കവാടത്തിലേക്ക് തുറക്കുന്ന വാതിലുകള്‍
വായനക്കാരായ സഞ്ചാരികളെ ക്ഷണിക്കുന്ന ലോകത്തിലെ് പുസ്തകശാലകള്‍ ദി സ്ട്രാസ്, ന്യൂയോര്‍ക്ക് സിറ്റി 1927ല്‍ ലിത്വാനിയയില്‍ കുടിയേറ്റക്കാരനായ ബെഞ്ചമിന്‍ ബാസ് സ്ഥാപിച്ച വമ്പന്‍ പുസ്തകശാല. ന്യൂയോര്‍ക്ക് സിറ്റിയിലെ ഫോര്‍ത്ത് അവന്യൂ വിശാലമായൊരു പുസ്തകശാലയാണ് അവിടെയുള്ളത്. അഞ്ച് ബ്ലോക്ക് സ്‌ട്രെച്ചിലായി 48 ബുക്ക് സ്റ്റോറുകള്‍. ബുക്ക് റോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പുസ്തകശാല ഇന്നും സജീവമാണ്. 1956ല്‍ ബെഞ്ചമിന്റെ മകന്‍ ഏറ്റെടുത്ത പുസ്തകശാല ഇപ്പോള്‍ ഉള്ള ഇടത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്ട്രാന്‍സ് എന്ന സ്റ്റോളിന്റെ അപൂര്‍വം ബുക്കുകള്‍ മാത്രമല്ല ഉള്ളത്. ബുക്ക് ബൈ ദി ഫൂട്ട് എന്ന സംവിധാനവും കൂടിയുണ്ട്. പുസ്തകശാലയുടെ പിന്‍തലമുറക്കാരിയായ നാന്‍സി ബാസ് വെയ്‌ഡേനാണ് ഇപ്പോള്‍ പുസ്തക ശാല നടത്തുന്നത്. ലൈബ്രേറിയ അക്വ അല്‍ട്ട, വെനീസ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ബുക്ക് സ്റ്റോറില്‍ പോകുന്നുണ്ടോ – ഈ ചോദ്യം വെനീസിലേയ്ക്ക് പോകുന്നവര്‍ കേള്‍ക്കാനിടയുണ്ട്. 2004ല്‍ ലൂയിഗി ഫ്രിസോ സ്ഥാപിച്ച ഈ ബുക്‌സ്റ്റോര്‍ ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതല്ല. പുസ്തകമാണ് ശരിക്കും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. ... Read more
ടൂറിസം മന്ത്രിയെ കണ്ട് നന്ദി പറഞ്ഞ് വിദേശ വനിതയുടെ സഹോദരി ഇല്‍സ
കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് നന്ദി അറിയിച്ചു. വിദേശ വനിതയെ കാണാതായ സമയം മുതല്‍ എല്ലാ നിയമ സഹായങ്ങളും നല്‍കി കൂടെ നിന്ന സര്‍ക്കാരിനും ടൂറിസം വകുപ്പിനും നന്ദി അറിയിക്കാന്‍ വേണ്ടിയാണ് വിദേശ വനിതയുടെ സഹോദരി ഇല്‍സ ടൂറിസം മന്ത്രിയെ സന്ദര്‍ശിച്ചത്. ഇനിയും കേരളത്തിലേക്ക് വരുമെന്നും കേരള സര്‍ക്കാരും ടൂറിസം മന്ത്രിയും തങ്ങളുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുകയും ഒപ്പം നില്‍ക്കുകയും ചെയ്തത് മറക്കാനാകില്ലെന്നും ഇല്‍സ പറഞ്ഞു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി ഇല്‍സയ്ക്ക് സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തില്‍ തങ്ങിയ ശേഷമായിരിക്കും വിദേശ വനിതയുടെ ചിതാഭസ്മവുമായി നാട്ടിലേയ്ക്ക് മടക്കയാത്രയെന്ന് ഇല്‍സ പറഞ്ഞു. സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്‍റെ വകയായി നല്‍കാനുള്ള സന്നദ്ധത ഇല്‍സ മന്ത്രിയെ അറിയിച്ചു. ആ യുവാക്കളുടെ വിദ്യാഭ്യാസ ... Read more
ജൂണ്‍ 24 മുതല്‍ സൗദിയിലെ നിരത്തുകളില്‍ വനിതകള്‍ വാഹനമോടിക്കും
സൗദി അറേബ്യയുടെ ചരിത്രം തിരുത്തി ജൂൺ 24ന് വനിതകള്‍ നിരത്തിലൂടെ വണ്ടിയോടിച്ചു തുടങ്ങും. ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽബസ്സാമിയാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിയ്യതിയുടെ പ്രഖ്യാപനം നടത്തിയത്. വനിതകളുടെ ഡ്രൈവിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. 2017 സെപ്റ്റംബറിലാണ് വനിതകൾക്ക് വാഹനമോടിക്കുന്നതിനുള്ള ദശകങ്ങൾ പഴക്കമുള്ള വിലക്ക് എടുത്തുകളഞ്ഞ രാജകൽപന വന്നത്. ഈ വർഷം പകുതിയോടെ വനിതകളുടെ ഡ്രൈവിങ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൃത്യമായ തിയതി നേരെത്ത പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടയിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുകയും മറ്റുപഠനങ്ങളും നടന്നുവരികയുമായിരുന്നു. അഞ്ചുനഗരങ്ങളിലാണ് പ്രാഥമികമായി ഡ്രൈവിങ് സ്കൂളുകൾ തുടങ്ങിയത്. വിദേശത്ത് നിന്ന് ലൈസൻസ് നേടിയ സൗദി വനിതകൾ ഉൾപ്പെടെ ഇവിടെ പരിശീലകരായുണ്ട്.
അബൂദബി എയർപോർട്ടിൽ നിന്നും വിസ പുതുക്കാം
യുഎഇ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവയിൽ രാജ്യത്ത് തങ്ങുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാതെ തന്നെ വിസ പുതുക്കി യുഎഇയിൽ തുടരുന്നതിന് അബൂദബി എയർപോർട്ടിൽ സൗകര്യം ഒരുക്കിയതായി എയര്‍പോര്‍ട്ട് അധികൃതർ അറിയിച്ചു. അബൂദബിയിൽ നിന്ന് ഇതാദ്യമായാണ് ഇത്തരം സൗകര്യം. നിലവിലെ വിസയിൽ നിന്ന് എമിഗ്രേഷന നടപടികൾ പൂർത്തിയാക്കിയ ശേഷം ബഹ്റൈൻ എയർപോർട്ട് വഴി പുതിയ വിസയിൽ മണിക്കൂറുകൾക്കകം രാജ്യത്ത് തിരിച്ചെത്താവുന്നതാണ്. ഗൾഫ് എയറുമായി സഹകരിച്ചാണ് ഇൗ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ് ഇൗ സൗകര്യം ഉള്ളത്. അബൂദബിയിൽ ഇൗ സൗകര്യം ആരംഭിച്ചതോടെ തലസ്ഥാന നഗരിയിലും അൽഐനിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും
എന്തും ചെയ്യും ഗൂഗിള്‍ അസിസ്റ്റന്റ്: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍
തിരക്കനിടയില്‍ നാം പിന്നീടെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുന്ന എത്ര കാര്യങ്ങള്‍ പിന്നീട് നമുക്ക് തന്നെ വിനയായി വന്നിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരവുമായി ഗൂഗിള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേന പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏത് വ്യക്തിയേ ആണോ വിളിക്കാന്‍ അസൗകര്യം അത് ഗൂഗിള്‍ അസിസ്റ്റന്റിനെ അറിയിച്ചാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും. ഗൂഗിള്‍ ഡുപ്ലെക്സ് എന്ന പരീക്ഷണഘട്ടത്തിലുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാളെ ഗൂഗിള്‍ അസിസ്റ്റന്റ് തന്നെ വിളിച്ച് പൂര്‍ണമായി സംസാരിക്കുന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. ഇതു പ്രയോജനപ്പെടുത്തി ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാകും. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗൂഗിള്‍ അസിസ്റ്റന്റ് നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകളടക്കമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഡുപ്ലെക്സിന്റെ ഫീച്ചര്‍ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷിത ഡൊമെയ്നുകളിലേക്ക് ഡൂപ്ലെക്സുകളെ നിയന്ത്രിക്കുക എന്നതായിരുന്നു ഇതു സംബന്ധിച്ച പ്രധാന ഗവേഷണങ്ങളില്‍ ഒന്ന്. സ്വാഭാവിക സംഭാഷണങ്ങള്‍ നടത്താന്‍ ഡുപ്ലെക്സിനെ ... Read more
ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിനു സ്വന്തം
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ടിന്‍റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. വാള്‍മാര്‍ട്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ഇനി ഇന്ത്യന്‍ ഇ- കൊമേഴ്‌സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമാണ്. തുടക്കത്തിൽ ഇരുനൂറ് കോടി ഡോളറിന്റെ നിക്ഷേപമാണ് വാള്‍മാര്‍ട്ട് നടത്തുക. വൈകാതെ തന്നെ ബാക്കി നിക്ഷേപം ഇറക്കും. ഗൂഗിളിന്റെ ആൽഫബറ്റും ഫ്ലിപ്കാർട്ടിന്റെ അഞ്ച് ശതമാനം ഓഹരി വാങ്ങുമെന്ന സൂചനയുണ്ട്. വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കുന്നതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനമൊഴിയും. സച്ചിൻ ബൻസാലിന്‍റെ 5.5 ശതമാനം ഓഹരിയും ... Read more
കൊച്ചിയില്‍ ചുറ്റാന്‍ ഇനി മെട്രോ സൈക്കിള്‍
കൊച്ചിയില്‍ എത്തി മെട്രോയിറങ്ങി ഇനി തിരക്കുള്ള നഗരയാത്രയോട് വിട പറയാം. നഗരത്തില്‍ സൈക്കിള്‍ സവാരിക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. നഗരത്തിലെ യാത്രയ്ക്ക് സൗജന്യമായി സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കെ എം ആര്‍ എല്‍ തുടക്കമിട്ടു. എം ജി റോഡ് മെട്രോ സ്റ്റേഷന്റെ പാര്‍ക്കിങ്ങി ഗ്രൗണ്ടില്‍ കെ എം ആര്‍ എല്‍ മാനേജിങ്ങ് ഡയറക്ടര്‍ മുബമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. എം.ജി. റോഡ്, മഹാരാജാസ്, ലിസി, കലൂര്‍, സ്റ്റേഡിയം, പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളിലാണ് സൈക്കിള്‍ ഒരുക്കുന്നത്. 50 സൈക്കിളുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ സൈക്കിളുകള്‍ മെട്രോ യാത്ക്കാര്‍ ഉപയോഗിച്ച് തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. മാസം 100 മണിക്കൂര്‍ വരെ സൗജന്യമായി സൈക്കിള്‍ ഉപയോഗിക്കാം. അതിന് ശേഷം അഞ്ചു രൂപ നിരക്കില്‍ മണിക്കൂറിന് ഈടാക്കും. സൈക്കിളില്‍ കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാര്‍ക്കായി മെട്രോ ടിക്കറ്റുകള്‍ ഉള്‍പ്പെടെ ഇളവുകള്‍ നല്‍കുന്ന കാര്യവും പരിഗണയിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അദീസ് സൈക്കിള്‍ ക്ലബ്ബില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ... Read more
സൗദി വിസ ഫീസിളവ് പ്രാബല്യത്തില്‍: പട്ടിക പ്രസിദ്ധീകരിച്ചു
സൗദി അറേബ്യയിലേക്കുളള സന്ദര്‍ശന വിസ ഫീസ് ഇളവ് അനുവദിച്ച രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്കാണ് വീസ ഫീസില്‍ ഇളവ് അനുവദിച്ചത്. ഇന്ത്യക്കാര്‍ക്ക് 2000 (35960 രൂപ) റിയാല്‍ ആയിരുന്ന വിസ ഫീസ്. അത് 305 (5490 രൂപ) റിയാലാക്കി കുറച്ചായിരുന്നു സൗദിയുടെ പ്രഖ്യാപനം. വിസ ഫീസിളവില്‍ മാറ്റം വരുത്തിയത് ഈ മാസം രണ്ടിനാണ് പ്രാബല്യത്തില്‍ വന്നത്. ഇതു സംബന്ധിച്ച് മുംബൈയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യലയം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച സൗദി വിദേശ കാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതു പ്രകാരം റുമേനിയ, ഇന്തോനേഷ്യ, ക്രൊയേഷ്യ, അയര്‍ലാന്‍ഡ്, ബള്‍ഗേറിയ, സൈപ്രസ് റഷ്യ, കാനഡ തുടങ്ങിയ ഇരുപതില്‍ പരം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും വിസ ഫീസില്‍ ഇളവു ലഭിക്കും. റഷ്യന്‍ പൗരന്‍മാര്‍ക്ക് 790 റിയാലും ആസ്ട്രേലിയക്കാര്‍ക്ക് 506 റിയാലുമാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ത്യയില്‍ നിന്നാണ് സൗദി അറേബ്യയിലേക്ക് ഏറ്റവും ... Read more
പേപ്പര്‍ പ്ലേറ്റ് വ്യാപകമാക്കാന്‍ മധ്യ റെയില്‍വേ
മധ്യറെയില്‍വേയ്ക്കു കീഴിലുള്ള സ്റ്റേഷനുകളിലും ട്രെയിനുകളിലും ഭക്ഷണ, പാനീയ വിതരണത്തിന് പേപ്പര്‍ പ്ലേറ്റുകളും പേപ്പര്‍ കപ്പുകളും വ്യാപകമാക്കാന്‍ പദ്ധതി. നിലവിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ സ്റ്റോക് തീര്‍ന്നാല്‍ കടലാസ് ഉല്‍പന്നങ്ങള്‍ പകരം ലഭ്യമാക്കാനാണ് തീരുമാനം. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്റ്റേഷനുകളിലെ കടകളും തങ്ങളുടെ പരിധിയിലുള്ള ട്രെയിനുകളും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള മധ്യറെയില്‍വേയുടെ തീരുമാനം. മധ്യറെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍, കാറ്ററിങ് വിഭാഗം, ഐആര്‍സിടിസി എന്നിവയിലെ ഉദ്യോഗസ്ഥര്‍, കേറ്ററിങ് കരാറുകാരുടെയും സ്റ്റാള്‍ ഉടമകളുടെയും പ്രതിനിധികള്‍ എന്നിവരുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് മധ്യറെയില്‍വേ ഭക്ഷണ സര്‍വീസ് പ്ലാസ്റ്റിക് മുക്തമാക്കാനുള്ള തീരുമാനമെടുത്തത്. നിലവില്‍ ട്രെയിനുകളില്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന രീതി അവസാനിപ്പിക്കും. അവയ്‌ക്കൊപ്പം പ്ലാസ്റ്റിക് സ്പൂണുകള്‍ക്കു പകരമുള്ള സംവിധാനത്തെക്കുറിച്ച് ആലോചിച്ചുവരികയാണെന്ന് മധ്യറെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചിയുടെ ഓളങ്ങളിലേയ്ക്ക് ഗോവയില്‍നിന്നൊരു അതിഥി; ക്ലിയോപാട്ര
കൊച്ചിയുടെ ഓളങ്ങളില്‍ ഇനി ക്ലിയോപാട്ര ഓടും. കൊച്ചിയുടെ വിനോദസഞ്ചാര മേഖല ലക്ഷ്യമിട്ടാണ് ക്ലിയോപാട്ര ഓളപ്പരപ്പിലേക്കിറങ്ങുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോകുന്ന ഫാസ്റ്റ് ബോട്ടാണ് ക്ലിയോപാട്ര. കെഎസ്ഐഎന്‍സിയുടെ കീഴില്‍ എറണാകുളം-ഫോര്‍ട്ടുകൊച്ചി റൂട്ടിലായിരിക്കും ക്ലിയോപാട്രയുടെ സര്‍വീസ്. ഒരാഴ്ച മുമ്പ് ഗോവയില്‍ നിന്നാണ് ക്ലിയോപാട്ര കൊച്ചിയിലെത്തിയത്. 20 സീറ്റുകളുള്ള ബോട്ടില്‍ എസി സൗകര്യവും രണ്ട് ശൗചാലയങ്ങളും പ്രത്യേക വിഐപി ക്യാബിനുമുണ്ട്. രജിസ്ട്രേഷന്‍ നടപടികളും അവസാനവട്ട പരിശോധനയും കഴിയുന്നതോടെ ക്ലിയോപാട്ര കൊച്ചിയുടെ കായല്‍പ്പരപ്പിലിറങ്ങും. ബയോ ശൗചാലയങ്ങള്‍ ഉള്ളതിനാല്‍ത്തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കാനുണ്ട്. ഇതിന് ശേഷമായിരിക്കും ലൈസന്‍സ് ലഭിക്കുക. അവസാനഘട്ട പരിശോധന കഴിഞ്ഞ് ഈ മാസം അവസാനത്തോടെ ക്ലിയോപാട്ര കൊച്ചിക്കാര്‍ക്ക് സ്വന്തമാകും.
കുറുവ ദ്വീപിലെ സന്ദര്‍ശകരുടെ എണ്ണം കൂട്ടി
കുറുവ ദ്വീപിലെ ഒരു ദിവസത്തെ സന്ദര്‍ശകരുടെ എണ്ണം 950 ആയി. ദിവസേന 3000 പേരെത്തുന്ന ദ്വീപില്‍ സന്ദര്‍ശകരുടെ എണ്ണം 400 ആയി പരിമിതപ്പെടുത്താനായിരുന്നു തീരുമാനം. കുറുവദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കു പരിസ്ഥിതിയെ ബാധിക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗണ്യമായി സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രദേശവാസികളും, സമരസമിതിയും മുന്നോട്ട് വന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സീസണില്‍ കുറുവാ ദ്വീപ് തുറന്നതിനുശേഷം പാല്‍വെളിച്ചം, പാക്കം ഭാഗത്തുനിന്ന് 200 പേര്‍ക്ക് വീതമാണ് പ്രവേശനം നല്‍കിയിരുന്നത്.
ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയേക്കും: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും
ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാനുള്ള വഴിയൊരുങ്ങുന്നു. ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ഈ മാസം 15നാണ് മുഖ്യമന്ത്രി ടൂറിസം മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ... Read more
ട്രാക്ക് അറ്റകുറ്റപണി: 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം
എറണാകുളം, തൃശൂർ സെക്‌ഷനിൽ ഈ മാസം 10 മുതൽ 17 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിയന്ത്രണമില്ല. മറ്റു ദിവസങ്ങളിൽ ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് രാത്രി 11.25 നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. ഓഖ – എറണാകുളം എക്സ്പ്രസ്, ബിക്കാനീർ – കൊച്ചുവേളി, വെരാവൽ- തിരുവനന്തപുരം, ഹൈദരാബാദ് – കൊച്ചുവേളി സ്പെഷ്യല്‍, ഗാന്ധിധാം – നാഗർകോവിൽ, ഭാവ്നഗര്‍ – കൊച്ചുവേളി, പട്ന – എറണാകുളം, നിസാമുദ്ദീൻ – തിരുവനന്തപുരം ട്രെയിനുകൾ രണ്ടര മണിക്കൂറോളം ചാലക്കുടിയിലോ ഇരിങ്ങാലക്കുടയിലോ പിടിച്ചിടും. മംഗളുരു – തിരുവനന്തപുരം എക്സ്പ്രസ് 110 മിനിറ്റും, തിരുവനന്തപുരം – മധുര അമൃത 40 മിനിറ്റും പിടിച്ചിടും.