Category: Homepage Malayalam

സഞ്ചാരികള്‍ക്ക് സ്വാഗതം പറഞ്ഞ് റാണിപുരം

റാണിപുരം വനമേഖലയിലെ വനപ്രവേശനത്തിനും ട്രെക്കിങ്ങിനും വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതായി പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ കെ.മധുസൂദനന്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതല്‍ റാണിപുരം വിനോദ സഞ്ചാരകേന്ദ്രം അടച്ചിട്ടിരുന്നു. മലയോരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയില്‍ റാണിപുരം വനങ്ങളും പുല്‍മേടുകളും പച്ചപ്പണിഞ്ഞ സാഹചര്യത്തില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്ത് ഉന്നതാധികാരികള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച മുതല്‍ റാണിപുരം വനത്തിനകത്തേക്കുള്ള പ്രവേശനാനുമതിയായത്. കാട്ടുതീ ഭീഷണി ഇല്ലാത്ത സാഹചര്യത്തില്‍, കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗവും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നിരോധനം അറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്നും നിരവധി പേരാണ് ഇപ്പോഴും റാണിപുരത്തെത്തുന്നത്.

ചെന്നൈയില്‍ ട്രാഫിക് പിഴ ഇനി സ്മാര്‍ട്ട്

ട്രാഫിക് നിയമ ലംഘനത്തിനു പൊലീസ് പിടിച്ചാല്‍ ഇനി പോക്കറ്റില്‍ നോട്ടു തിരയേണ്ട. ഗതാഗത നിയമം ലംഘിച്ചതിനുള്ള പിഴ ഓണ്‍ലൈനില്‍ അടയ്ക്കുന്ന പദ്ധതിക്കു ചെന്നൈ സിറ്റി പൊലീസ് തുടക്കമിട്ടു. pic courtesy: Deccan Chronichle ട്രാഫിക് നിയമം ലംഘിച്ചതിനുള്ള പിഴ ഇനി പൊലീസുകാര്‍ക്കു നേരിട്ടു കൈപ്പറ്റാന്‍ കഴിയില്ലെന്നും നിശ്ചിത സമയത്തിനുള്ളില്‍ തുക ഓന്‍ലൈനായി അടയ്ക്കാമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ പറഞ്ഞു. അപ്പോള്‍ തന്നെ അടയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു പൊലീസിന്റെ കൈവശമുള്ള പിഒഎസ് മെഷീനോ അംഗീകൃത ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമോ ഉപയോഗിക്കാം. പിടിക്കപ്പെടുന്ന സമയത്തു പൊലീസ് നല്‍കുന്ന ചെലാന്‍ ഉപയോഗിച്ചാണു പിഴ ഒടുക്കേണ്ടത്. പോസ്റ്റ് ഓഫിസ്, മൊബൈല്‍ കോടതി എന്നിവിടങ്ങളില്‍ മാത്രമേ പണമായി പിഴ ഒടുക്കാന്‍ സാധിക്കൂ. ട്രാഫിക് പിഴയുടെ പേരില്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതും ഉയര്‍ന്ന പിഴ നല്‍കേണ്ട സംഭവങ്ങളില്‍ പൊലീസുകാര്‍ക്കു ചെറിയ തുക കൈക്കൂലി നല്‍കി രക്ഷപ്പെടുന്നതും ഒഴിവാക്കാനാണു പുതിയ പരിഷ്‌കാരമെന്നു വിശ്വനാഥന്‍ വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ-ഗവേര്‍ണന്‍സ് നയത്തിന്റെ ഭാഗമായാണു ... Read more

സംഗീത വിസ്മയം തീര്‍ക്കാന്‍ എ. ആര്‍. റഹ്മാന്‍ കൊച്ചിയിലെത്തി

സംഗീതത്തിന്റെ മഹാ മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ കൊച്ചിയില്‍ എത്തി. ഫ്‌ളവേഴ്‌സ് ചാനല്‍ സംഘടിപ്പിക്കുന്ന എ ആര്‍ റഹ്മാന്‍ ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. മണിക്കൂറുകള്‍ നീളുന്ന സംഗീത വിസ്മയം നാളെ തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടില്‍ അരങ്ങേറും. 2009 ല്‍ ഓസ്‌കാര്‍ പുരസ്‌കാരനേട്ടത്തിന് ശേഷം കോഴിക്കോട് നടത്തിയ ഒരു ചാരിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു എആര്‍ റഹ്മാന്‍. എ ആര്‍ റഹ്മാന്റെ ജയ് ഹോ എന്ന റഹ്മാന്‍ ലൈവ്  ലോക ടൂറിന്റെ തുടക്കവും കോഴിക്കോട് നിന്നായിരുന്നു. അതിന് ശേഷം റഹ്മാന്‍ മാജിക്കില്‍ കേരളം ഒരു മെഗാ സംഗീത വിരുന്നിന് സാക്ഷിയാകുന്നത് ഇപ്പോഴാണ്. റഹ്മാന്‍ ആരാധാകരായ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.

വിശാല കാഴ്ചകള്‍ സമ്മാനിക്കാന്‍ പനോരമിക് ജനാലകളുമായി എക്‌സ്പ്രസ് ട്രെയിനുകള്‍

എക്‌സ്പ്രസ് ട്രെയിനുകളിലെ എസി യാത്രക്കാര്‍ക്കു വിശാല കാഴ്ച സമ്മാനിക്കുന്ന പനോരമിക് വ്യൂ ജനാലകള്‍ ഉള്‍പ്പെടുത്തിയ കോച്ചുകള്‍ വൈകാതെ പുറത്തിറക്കുമെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്). എസി ത്രീ ടയര്‍ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഒരുങ്ങുക. ഘട്ടം ഘട്ടമായി മറ്റ് എസി കോച്ചുകളിലും പനോരമിക് ജനാലകള്‍ കൊണ്ടുവരും. നിലവില്‍ ഒന്‍പത് ഗ്ലാസ് ജനാലകളാണ് ഓരോ ത്രീ ടയര്‍ എസി കോച്ചിലുമുള്ളത്. പകരം, കോച്ചിന്റെ മൊത്തം നീളത്തില്‍ ഒറ്റ ഗ്ലാസില്‍ ഒരുക്കുന്ന ജനാലയാണ് പനോരമിക് വ്യു കോച്ചുകളില്‍ ഉണ്ടാവുക. ഒന്നിലേറെ ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചാണിവ നിര്‍മിക്കുക. പെട്ടെന്നു പൊട്ടാത്ത കരുത്തേറിയ ഗ്ലാസുകളാണിവ. ഒരു കോച്ചിനു രണ്ടു കോടി രൂപയാണു നിര്‍മാണ ചെലവ്. രാജധാനി അടക്കമുള്ള പ്രീമിയം ട്രെയിനുകള്‍ക്കാണ് ഇത്തരം കോച്ചുകള്‍ ആദ്യം ലഭിക്കുക. വിനോദ സഞ്ചാര റൂട്ടുകളിലെ ട്രെയിനുകളിലാണ് തുടക്കത്തില്‍ പരീക്ഷിക്കുന്നത്. വിനോദ സഞ്ചാര റൂട്ടുകളിലേക്കായി കറങ്ങുന്ന കസേരകളും, ഗ്ലാസ് മേല്‍ക്കൂരയുമുള്ള വിസ്റ്റാഡം കോച്ചുകള്‍ ഐസിഎഫ് ഈയിടെ പുറത്തിറക്കിയിരുന്നു.

ടൂറിസം പൊലീസ് സംവിധാനം ശക്തിപ്പെടുത്തും: കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം പൊലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പൊലീസില്‍ കൂടുതല്‍ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിലേയുംടൂറിസം വകുപ്പിലേയും ഉന്നതഉദ്യോഗസ്ഥരുമായിനടത്തിയ   ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ പ്രധാനപ്പെട്ട ടൂറിസ്റ്റ്കേന്ദ്രങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുംചര്‍ച്ച ചെയ്ത് കൂട്ടായതീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. പ്രധാനമായും ടൂറിസം പോലീസ് സംവിധാനം ശക്തിപ്പെടുത്തണം എന്ന് തീരുമാനിച്ചിരിക്കുകയാണ്.ടൂറിസം പൊലീസിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കും. എത്ര പേരെ ആ പട്ടികയില്‍ പെടുത്തണം എന്നുള്ളതെല്ലാം തന്നെ ഒരാലോചന കൂടി നടത്തിയതിനുശേഷം അന്തിമ തീരുമാനം എടുക്കും’-മന്ത്രി പറഞ്ഞു. ടൂറിസം പൊലീസിന് മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള പ്രത്യേകതരം യൂണിഫോംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെത്തുന്ന വിനോദ സഞ്ചാരികളുമായി ഇടപഴകുന്നതിനും അവരുമായി സംസാരിക്കുന്നതിനുമെല്ലാം കഴിയുന്ന തരത്തില്‍ വിവിധ ഭാഷകളിലടക്കം പ്രാവീണ്യം നേടാനാവും വിധംപ്രത്യേകമായ പരിശീലനം നല്‍കുമെന്നും ഏതു സമയവും പൊലീസുമായി ബന്ധപ്പെടാന്‍ കഴിയുംവിധത്തിലുള്ളഒരു മൊബൈല്‍ ആപ്പിന്രൂപം നല്കിക്കൊണ്ടിരിക്കുകയാണ്. വളരെപ്പെട്ടന്ന് തന്നെ ... Read more

ഹര്‍ത്താലുകളില്‍നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരി

അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലേയ്ക്ക് തള്ളിവിടുന്നതുകൊണ്ട് ഈ ഹര്‍ത്താലുകളില്‍നിന്ന് കെ.എസ്ആര്‍ടിസി സര്‍വീസുകളെ ഒഴിവാക്കണമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരിരാഷ്ട്രീയ കക്ഷികളോടും സംഘടനകളോടും അഭ്യര്‍ഥിച്ചു. സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനുപുറമെ ഹര്‍ത്താല്‍ അനുകൂലികള്‍ പലപ്പോഴും കെഎസ്ആര്‍ടിസി ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ പേരിലുള്ള നഷ്ടം കൂടി കോര്‍പറേഷനു സഹിക്കേണ്ടിവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികള്‍,പാല്‍വിതരണം,പത്രവിതരണം എന്നിവയെപ്പോലെ കെഎസ്ആര്‍ടിസിയെയും അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കനത്ത ആഘാതമാണ് കെഎസ്ആര്‍ടിസിക്കുണ്ടാക്കുന്നത്. ജനങ്ങളുടെ സ്ഥാപനമാണെന്നതുകൊണ്ട് അവരുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ബാധ്യത ഒരു വശത്ത്,സ്വന്തം സ്വത്തിനും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കേണ്ട ബാധ്യത മറുവശത്ത്. രണ്ടിനുമിടയില്‍ നട്ടം തിരിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക്. ഈ ദുരിതത്തില്‍നിന്ന് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്‍കൈയെടുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് അഭിപ്രായ സമന്വയമുണ്ടാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ടോമിന്‍ തച്ചങ്കരി അഭ്യര്‍ഥിച്ചു. ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ ഈ മേഖലയിലുള്ള സംഘടനകള്‍ ഈയിടെ ... Read more

വമ്പന്‍ സമ്മര്‍ സെയില്‍സ് ഓഫറുമായി ആമസോണ്‍

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ്ങിന് പിന്നാലെ വമ്പന്‍ ഓഫറുമായി ആമസോണും രംഗത്ത്. ബിഗ് ഷോപ്പിങ്ങിന്റെ ഓഫര്‍ ദിവസങ്ങളായ മെയ് 13 മുതല്‍ 16 വരെയാണ് ആമസോണും ‘സമ്മര്‍ സെയില്‍ ഓഫര്‍’ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈല്‍ഫോണ്‍, ആക്സസറീസ്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഡ്രെസ്സുകള്‍, ടി.വി തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ വലിയ വിലക്കുറവ് വാഗ്ദാനം ചെയ്താണ് ആമസോണിന്റെ സമ്മര്‍ സെയില്‍. കൂടാതെ കാഷ് ബാക്ക് ഓഫറുകളും ഫീസില്ലാതെ ഇ.എം.ഐ സൗകര്യങ്ങളും എക്സ്ചേഞ്ച് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. 1,000 ബ്രാന്‍ഡുകളിലായി 40,000 ഡീലുകള്‍ സമ്മര്‍ സെയിലില്‍ ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചു. മൊബൈല്‍ ഫോണുകളാണ് ആമസോണ്‍ ഓഫറില്‍ ഏറെ ശ്രദ്ധേയം മുന്‍നിര മൊബൈല്‍ ബ്രാന്‍ഡുകള്‍ക്ക് 35 ശതമാനത്തോളം വിലക്കുറവാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വില്‍പ്പനക്കാരാണ് വാവെയ് ഹോണര്‍ 7എക്സിന് വലിയ ഓഫറിട്ടിരിക്കുന്നത്. നോക്കിയ 7 പ്ലസ് 10,000 രൂപയ്ക്ക ലഭ്യമാവും. റിയല്‍ മി 1 ഫോണുകളും സെയിലിലുണ്ട്. ആമസോണ്‍ ആപ്പിലൂടെ കയറുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഓഫര്‍ ദിനങ്ങളില്‍ രാത്രി 8 മുതല്‍ 12 ... Read more

കുപ്പി വെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്. കുപ്പിവെള്ളത്തെ ആവശ്യസാധനങ്ങള്‍ പട്ടികയില്‍പെടുത്തും. ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 20 രൂപവരെ ഉയര്‍ന്നപ്പോഴാണു വ്യാപകമായ പരാതികള്‍ ഭക്ഷ്യവകുപ്പിനു മുന്നിലെത്തിയത്. 10 രൂപയായിരുന്ന വില നിര്‍മാതാക്കള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നു ഇന്ധന വില ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നു എന്നകാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്. അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ കീഴില്‍കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിനായി വിജ്ഞാപനം ഇറക്കും. യോഗത്തില്‍ കുപ്പിവെള്ള ഉത്പാദകരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍ കീഴിലേക്കു കുപ്പിവെള്ളം കൊണ്ടുവന്നാല്‍, ഉല്‍പാദകര്‍ക്കും വ്യാപാരികള്‍കും തോന്നും പോലെ വിലകൂട്ടാനാവില്ല. അങ്ങനെ ചെയ്താല്‍ അതു കുറ്റകരമായി മാറും. വില നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുന്നതോടെ ഈരംഗത്തെ തീവെട്ടിക്കൊള്ള അവസാനിക്കുമെന്നാണു പ്രതീക്ഷ.

വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍

വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തെ തുടര്‍ന്നാണ് പുതിയ നടപടി. ടൂറിസ്റ്റ് മേഖലകളില്‍ കച്ചവടക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയും, പോലീസ് ക്ലിയറന്‍സും, പ്രത്യേക യൂണിഫോമും നിലവില്‍ വരും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഏത് ഭാഷയിലും സംസാരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടായിരിക്കും. ബീച്ചുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബറ്റാലിയന്‍ പോലീസിനെ നിയമിക്കുമെന്ന്്. മന്ത്രി അറിയിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രവുമായി ദുബൈ ആര്‍ ടി എ

ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രവുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) . ഇതാദ്യമായാണ് ദുബായില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സംരംഭം ഒരുങ്ങുന്നത്. ഉം അല്‍ റമൂലിലെ പുതിയ സ്മാര്‍ട്ട് സെന്റര്‍ ആര്‍.ടി.എ ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു. സേവനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രവര്‍ത്തനം കാര്യക്ഷമമാക്കുക , നടപടികള്‍ ലളിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സെന്റര്‍ യാഥാര്‍ഥ്യമാക്കുകയെന്ന് മാതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായിയെ സ്മാര്‍ട്ട് നഗരമാക്കുന്ന പദ്ധതികളുടെ ഭാഗം കൂടിയാണിത്. ജീവനക്കാരില്ലാത്ത സേവനകേന്ദ്രത്തില്‍ രണ്ടു സ്മാര്‍ട്ട് കിയോസ്‌കുകളാണുള്ളത്. വാഹനങ്ങളുടെയും, ഡ്രൈവര്‍മാരുടെയും ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എന്‍.ഒ.സി. സേവനങ്ങള്‍ എന്നിവ ഇത് വഴി ലഭ്യമാക്കാം. സാലിക് റീചാര്‍ജ് ചെയ്യാനും , പാര്‍ക്കിങ് കാര്‍ഡുകള്‍ പുതുക്കാനും സാധിക്കും. ഇത് കൂടാതെ സ്ഥാപനങ്ങള്‍ക്ക് ആര്‍.ടി.എ. യുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കംപ്യൂട്ടര്‍ അടക്കുമുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2014 -ലാണ് സെല്ഫ് സര്‍വീസ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. ഇതിനകം 16,000ലധികം ... Read more

ദുബൈ എയര്‍പ്പോര്‍ട്ട് ഷോ സമാപിച്ചു

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ക്ക് വികസനസാധ്യതകള്‍ തുറന്ന് എയര്‍പോര്‍ട്ട് ഷോ സമാപിച്ചു. 60 രാജ്യങ്ങളില്‍നിന്ന് 350 പ്രദര്‍ശകരാണ് പങ്കെടുത്തത്. 75 വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മേളയ്ക്കെത്തി. പ്രദര്‍ശകരുടെ എണ്ണവും വിവിധ രാജ്യങ്ങളുടെ പങ്കാളിത്തവും വര്‍ധിച്ചത് ആഗോളതലത്തില്‍ വ്യോമയാന മേഖലയില്‍ ദുബായിയുടെ സ്ഥാനമുയര്‍ന്നതിന്റെ സൂചനയാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുഹമ്മദ് അഹ്ലി പറഞ്ഞു. പുതുതായി സംഘടിപ്പിച്ച എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഫോറവും വ്യോമയാന സുരക്ഷാസമ്മേളനവും ഏറെ ശ്രദ്ധ നേടി. ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്സ് ഫോറം, വുമണ്‍ ഇന്‍ ഏവിയേഷന്‍ തുടങ്ങിയവയാണ് ഇതോടനുബന്ധിച്ച് നടന്ന മറ്റു പരിപാടികള്‍. കോടികളുടെ കരാറുകളും മേളയില്‍ ഒപ്പുവച്ചു. പുതിയ ടെലികോം വോയ്സ് കമ്യൂണിക്കേഷന്‍ സാങ്കേതികതയ്ക്കായി ഷാര്‍ജ വിമാനത്താവളം ബയാണത് എന്‍ജിനീയറിങ് ഗ്രൂപ്പിന് കരാര്‍ നല്‍കി. ഇക്കുറി ആദ്യമായി ഇന്നൊവേഷന്‍ പുരസ്‌കാരച്ചടങ്ങിനും മേള സാക്ഷ്യം വഹിച്ചു. ജര്‍മന്‍ എയര്‍പോര്‍ട്ട് ടെക്നോളജി പ്രസിഡന്റ് ഡീറ്റര്‍ ഹെയ്ന്‍സ് ആണ് ‘ഏവിയേഷന്‍ പേഴ്സണാലിറ്റി’ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജെക്ടസ്, ദുബായ് ... Read more

ബോധവല്‍ക്കരണ പരിപാടിയുമായി ദോഹ ട്രാഫിക് വകുപ്പ്

സുരക്ഷ ഉറപ്പാക്കാന്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സന്ദേശവുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക്. അറബ് ട്രാഫിക്ക് വാരാചരണത്തോടനുബന്ധിച്ച് ട്രാഫിക്ക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാന്‍ വകുപ്പ് വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. രണ്ടുദിവസം നീണ്ട ട്രാഫിക്ക് ബോധവത്കരണ പ്രദര്‍ശനമായിരുന്നു ഇതില്‍ പ്രധാനം. ട്രാഫിക് ചട്ടങ്ങള്‍ പാലിക്കുകയെന്നത് ഒരു സംസ്‌കാരമായി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. യുവാക്കള്‍ക്കിടയിലെ ബോധവത്കരണവും വകുപ്പ് ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജ്രി പറഞ്ഞു. അടുത്തിടെയുണ്ടായ അപകടങ്ങളില്‍ കൂടുതലും യുവാക്കള്‍ ഉള്‍പ്പെട്ടവയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സ്- അടിയന്തര രക്ഷാവിഭാഗങ്ങളുടെ വികസനവും മെച്ചപ്പെട്ട സേവനവുമാണ് റോഡിലെ അപകടമരണങ്ങള്‍ കുറയാന്‍ കാരണമായതെന്നും മുഹമ്മദ് റാദി അല്‍ ഹാജ്രി ചൂണ്ടിക്കാട്ടി.

വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് ഇനി വിനോദ കേന്ദ്രമാകുന്നു

വെസ്റ്റ് വേ നോര്‍ത്ത് ബീച്ച് വികസന പദ്ധതിയുമായി ദോഹ പൊതുമരാമത്ത് വകുപ്പ്. ആകര്‍ഷകമായ ഒരു വാട്ടര്‍ഫ്രണ്ട് വിനോദകേന്ദ്രമായി ഇവിടം മാറ്റാനാണ് പദ്ധതി. ബീച്ച് പാര്‍ക്ക്, ഫാമിലി സോണ്‍, കായിക വിനോദങ്ങള്‍ക്ക് പ്രത്യേക മേഖലകള്‍, സൈക്കിള്‍ പാതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് ഒരുക്കുന്നത്. താമസക്കാരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന, വിനോദ സഞ്ചാര – ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള ഒരു കേന്ദ്രമായി ഇവിടം വികസിപ്പിക്കാനാണ് പദ്ധതിയെന്ന് അഷ്ഘാല്‍ വെബ്സൈറ്റിലൂടെ അറിയിച്ചു. പദ്ധതിക്കായി ഖത്തറിലെ കമ്പനികളില്‍നിന്നും അന്തരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ആര്‍ക്കിടെക്ടുകളില്‍ നിന്നും ഡിസൈന്‍ ക്ഷണിച്ചിട്ടുണ്ട്. ‘വിഷന്‍ കോംപെറ്റിഷന്‍ ഫോര്‍ വെസ്റ്റ് ബേ ബീച്ച് ഡെവലപ്മെന്റ് ‘ എന്ന പേരിലാണ് ഡിസൈനിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. പദ്ധതിയുടെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ത്രിമാന അനിമേഷന്‍ ചിത്രമാണ് സമര്‍പ്പിക്കേണ്ടത്. നഗരഭാഗത്ത് നിന്ന് വിവിധ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് വാട്ടര്‍ ഫ്രണ്ടിലേക്ക് എത്താനുള്ള മാര്‍ഗങ്ങളും ഡിസൈനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന പ്ലാനിന് 300,000 ഖത്തര്‍ റിയാല്‍ സമ്മാനമായി ലഭിക്കുമെന്നും അഷ്ഘാല്‍ അറിയിച്ചു. ... Read more

തിരുച്ചിറപ്പള്ളി- കൊച്ചി വിമാന സര്‍വീസ് അടുത്ത 28 മുതല്‍

തിരുച്ചിറപ്പള്ളിയില്‍നിന്നു കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് അടുത്തമാസം മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ വിമാന കമ്പനി. ജൂണ്‍ 28 മുതലാണു കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്. 72 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എടിആര്‍ വിഭാഗത്തിലുള്ള വിമാനമാണ് ഈ റൂട്ടുകളില്‍ സര്‍വീസിന് ഉപയോഗിക്കുകയെന്നും ഇന്‍ഡിഗോ അറിയിച്ചു.

ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനം: ടൂറിസം ഐച്ഛിക വിഷയമായിയെടുത്തവരെ നിയമിക്കണമെന്ന് ആവശ്യം

വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനത്തിന് ടൂറിസം ഐച്ഛിക വിഷമായിയെടുത്തവരെ നിയമിക്കണം എന്ന് കേരളത്തിലെ ടൂറിസം വിദ്യാര്‍ത്ഥികളുടെയും വിദഗ്ദരുടെയും കൂട്ടായ്മയായ ടൂറിസം പ്രൊഫഷണല്‍സ് അസോസിയേഷന്‍ ഓഫ് കേരള വ്യക്തമാക്കി. ഡി റ്റി പി സിയുടെ വിവിധ മേഖകളില്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ ഇക്കാര്യം വ്യകതമാക്കിയത്. നിലവില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ യോഗ്യതകളും പരിശോധിക്കണം എന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ടൂറിസം വകുപ്പില്‍ അസിസ്റ്റന്റ് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നേരിട്ടുള്ള നിയനം നടത്തുന്നില്ല പകരം ഏതെങ്കിലും ഡിഗ്രി ഉള്ളവരെ പ്രമോഷന്‍ കൊടുത്താണ് നിയമിക്കാറുള്ളത്. ഇതില്‍ മാറ്റം വരുത്തി ടൂറിസം ഡിഗ്രി നിര്‍ബന്ധമാക്കി ഈ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഉത്തരവാദിത്ത ടൂറിസം മിഷനിലും ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തില്‍ അതാത് ജില്ലകളില്‍ ടൂറിസം ഡിഗ്രിയുള്ളവരെ നിയമിക്കണം എന്നും അല്ലാത്ത പക്ഷം മിഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കാലതാമസം വരികയും ഇത് ടൂറിസം മേഖലയെ ബാധിക്കുമെന്നും അസോസിയേഷന്‍ ... Read more