Category: Homepage Malayalam

റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

മാസപ്പിറവി കാണാത്തതിനാല്‍ വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിയമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി.ഇമ്പിച്ചമ്മദ് ഹാജി, ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും. യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റംസാന്‍ വ്രതം തുടങ്ങുന്നത്. ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ മാസത്തിന് തുടക്കമാകുമെന്ന് സൗദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അറിയിച്ചു. ഖത്തറില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ചയാണെന്ന് ചാന്ദ്രനിരീക്ഷണ കമ്മിറ്റി അറിയിച്ചു. യു.എ.ഇ. ചാന്ദ്രനിരീക്ഷണ സമിതിയും ചൊവ്വാഴ്ച വൈകീട്ട് മഗ്രിബ് പ്രാര്‍ഥനയ്ക്കുശേഷം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. റംസാന്‍ മാസം 17-ന് തുടങ്ങുമെന്ന് ഒമാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ചൂടകറ്റാൻ കർണാടക എംഎൽഎമാരെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം വകുപ്പ്

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തൂക്കു സഭയ്ക്കുള്ള സാധ്യത തെളിഞ്ഞ കര്‍ണാടകത്തിലെ എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസത്തിന്‍റെ ട്രോള്‍ ട്വീറ്റ്. കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എംഎല്‍എമാര്‍ക്ക് തങ്ങാന്‍ ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലം ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലുണ്ടെന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയ്ക്കിടെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി റിസോട്ടില്‍ താമസിപ്പിച്ചിരുന്നു. ആ സംഭവത്തെ അനുസ്മരിച്ചാണ് കേരള ടൂറിസത്തിന്‍റെ ട്വീറ്റ്. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വരികയും ജെഡിഎസ് പിന്തുണയ്ക്കായി കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഹർത്താലിൽ നിന്ന് ടൂറിസത്തിന് രക്ഷ: വിനോദ സഞ്ചാര മേഖലയിൽ ഇനി ഹർത്താലില്ല; തീരുമാനം സർവകക്ഷി യോഗത്തിൽ

ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷി യോഗം എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിച്ചു കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. കേരളത്തിന്‍റെ മുഖ്യ വരുമാനമാർഗമായ  ടൂറിസത്തെ ഹർത്താലുകൾ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ യോഗം വിളിച്ചത്. ഹർത്താലിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കലല്ല, നിയമ നിർമാണമാണ് വേണ്ടതെന്ന് യോഗത്തിൽ കെപിസിസി പ്രസിഡന്‍റ് എം എം ഹസൻ ആവശ്യപ്പെട്ടു. നിയമ നിർമാണമല്ല ഹർത്താൽ ആഹ്വാനം നടത്തുന്നവരുടെ തീരുമാനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ടൂറിസത്തെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു കത്തു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഹർത്താലുകൾ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു . മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ കേരളത്തിലെ ബിസിനസ് തലവന്മാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഈ ആവശ്യം ഉന്നയിച്ചു. ... Read more

വിചിത്രമീ ക്ഷേത്രം: അമ്മനിഷ്ടം വറ്റല്‍ മുളക്

ക്ഷേത്രങ്ങളാല്‍ നിറഞ്ഞതാണ് നമ്മുടെ ഇന്ത്യ. വ്യത്യസ്ത രൂപത്തിലുള്ള പ്രതിഷ്ഠകള്‍, ഉത്സവങ്ങള്‍, വഴിപാടുകള്‍ എന്നിവ കൊണ്ട് വൈവിധ്യ പുലര്‍ത്തുന്നവയാണ് ഓരോന്നും. അങ്ങനെ വ്യത്യസ്ത കൊണ്ട് അതിശയിപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് തമിഴനാട്ടിലില്‍. മലര്‍ന്ന് കിടക്കുന്ന പ്രതിഷ്ഠ ആണ് പ്രത്യേകത. ഏത് ആഗ്രഹവും അണ്ണാമലൈ അമ്മന്‍ സാധിച്ചു തരും വറ്റല്‍ മുളകരച്ച് അമ്മന്റെ വിഗ്രഹത്തില്‍ തേച്ചാല്‍. തമിഴ്‌നാട്ടിലാണ് ഈ അമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെ, ആളിയാര്‍ പുഴയുടെ തീരത്ത്,ആനമല മലനിരകളിലാണ് ഈ പുണ്യക്ഷേത്രത്തിന്റെ സ്ഥാനം. ഒരുപാട് പ്രത്യേകതകളുണ്ട് ഈ ക്ഷേത്രത്തിന്, പതിനഞ്ചടി നീളത്തില്‍ മണ്ണില്‍ തീര്‍ത്ത വിഗ്രഹം മലര്‍ന്നു കിടക്കുന്ന രൂപത്തിലാണ്. കാല്‍ച്ചുവട്ടില്‍ ദേവിയുടെ പുത്രനെന്ന സങ്കല്പത്തില്‍ ഒരു ചെറുരൂപവുമുണ്ട്. ഏറെ വിചിത്രമായ ഒരു ആചാരമുണ്ട് ഈ അമ്മന്‍ കോവിലില്‍. മുളകരച്ച് വിഗ്രഹത്തില്‍ തേച്ചാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ക്കു അനുകൂലമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. വിഗ്രഹത്തില്‍ മുളകരച്ചു തേക്കുന്നതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് തവണ ശിലയില്‍ ... Read more

റോ റോ സര്‍വീസ് പുനരാരംഭിച്ചു

വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി നിവാസികള്‍ക്ക് ആശ്വാസമായി റോ റോ സര്‍വീസ് പുനരാരംഭിച്ചു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ട്രിപ്പിന് ഉച്ചഭക്ഷണത്തിന് ഒരുമണിക്കൂര്‍ ഇടവേള ഒഴികെ വൈകിട്ട് ആറുവരെയാണ് സര്‍വീസ്. 32 പ്രാവശ്യം ഇരുവശത്തേക്കുമായി സര്‍വീസ് നടത്തും. ഒരു വെസല്‍ മാത്രമാണ് പുനരാരംഭിച്ച ദിനം സര്‍വീസിനുണ്ടായിരുന്നത്. കോര്‍പറേഷന്റെ ഫോര്‍ട്ട് ക്വീന്‍ ബോട്ടും മുടക്കമില്ലാതെ സര്‍വീസ് നടത്തിയതിനാല്‍ യാത്രക്കാര്‍ വലഞ്ഞില്ല. ഉദ്ഘാടനദിവസം റോ റോ വെസല്‍ ഓടിച്ച ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ വിന്‍സന്റ് സര്‍വീസിന് നേതൃത്വം നല്‍കി. വൈകിട്ട് ആറിനുശേഷം റോ റോ വെസലിന് പകരം ജങ്കാര്‍ ഓടിക്കാമെന്ന് ആദ്യം അറിയിച്ചെങ്കിലും പ്രായോഗിക തടസ്സം ഉള്ളതിനാല്‍ അതുണ്ടാകില്ലെന്ന് കെഎസ്ഐഎന്‍സി കൊമേഴ്‌സ്യല്‍ മാനേജര്‍ സിറില്‍ എബ്രഹാം പറഞ്ഞു. ഞായറാഴ്ച്ച സര്‍വീസ് ഉണ്ടാകില്ല. ജെട്ടിയിലെ ഡോള്‍ഫിന്‍സംവിധാനം ശരിയാകാത്തതിനാല്‍ കൂടുതല്‍ തവണ ട്രിപ്പ് നടത്താന്‍ സാധിക്കുന്നില്ല. കൂടുതല്‍ തവണ സര്‍വീസ് നടത്തിയാല്‍ മാത്രമെ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. വരും ദിവസങ്ങളില്‍ സര്‍വീസ് സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തുമെന്നും സിറില്‍ ... Read more

നഗരം മുഴുവന്‍ ഇനി സമാര്‍ട്ട് നിരീഷണത്തില്‍

നഗരം മുഴുവന്‍ ഒറ്റ നിരീക്ഷണ- നിയന്ത്രണ സംവിധാനത്തിന്‍ കീഴില്‍ ഗതാഗതവും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും ദുരന്ത നിവാരണവും മുതല്‍ കുടിവെള്ള- വൈദ്യുതി വിതരണ ശൃംഖല വരെ ഒറ്റ കേന്ദ്രത്തില്‍നിന്നു നിരീക്ഷിക്കാം, ഏകോപിപ്പിക്കാം, നിയന്ത്രിക്കാം. ആധുനിക നഗരങ്ങളുടെയെല്ലാം പ്രത്യേകതയായ അങ്ങനെയൊരു ‘സ്മാര്‍ട്’ വികസനത്തിലേക്കു മുന്നേറുകയാണു കൊച്ചിയും. കേന്ദ്ര സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍ (ഐസിസിസിസി-ഐസി4) കൊച്ചിയുടെ പൊതു ജീവിതത്തിന്റെയും സേവനങ്ങളുടെയും മുഖമുദ്ര തന്നെ മാറ്റുന്നതാവും. 100 കോടി രൂപ വകയിരുത്തിയ പദ്ധതിക്കായുള്ള ടെന്‍ഡര്‍ കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) ക്ഷണിച്ചു. ജൂണ്‍ 30ന് ഓണ്‍ലൈന്‍ ടെന്‍ഡറുകള്‍ തുറക്കും. എട്ടു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നു സിഎസ്എംഎല്‍ സിഇഒ മുഹമ്മദ് ഹനീഷ് പറയുന്നു. അങ്ങനെയെങ്കില്‍ 2019 കൊച്ചി പഴയ കൊച്ചിയായിരിക്കില്ലെന്നുറപ്പ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം പദ്ധതിയില്‍ പ്രധാനമാണ്. ഇതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്ത യോഗം കഴിഞ്ഞ ആഴ്ച ... Read more

പ്രധാന റോഡുകളില്‍ ഡിവൈഡര്‍ പാടില്ല: പകരം സംവിധാനം ആലോചിച്ച് പൊലീസ്

പ്രധാന റോഡുകളില്‍ ഡിവൈഡറുകള്‍ പാടില്ലെന്ന നിര്‍ദേശത്തെത്തുടര്‍ന്നു അപകടസാധ്യതാ മേഖലകളില്‍ പകരം സുരക്ഷാ സംവിധാനം ആലോചിച്ച് പൊലീസ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പുമായി കൂടിയാലോചിച്ചുള്ള നടപടികളാണു പരിഗണിക്കുന്നത്. കോടതി ഉത്തരവുപ്രകാരം ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉള്ള ഡിവൈഡറുകള്‍ പൊലീസ് നീക്കിത്തുടങ്ങി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണു നടപടി. ഡിവൈഡര്‍ സുഗമയാത്ര തടസ്സപ്പെടുത്തുന്നെന്ന പരാതിയിലാണു നടപടി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ സ്ഥിരം അപകടമേഖയായ കല്ലേക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞദിവസം നീക്കി. നിര്‍ദേശം അപകട, മരണ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്. പകരം സംവിധാനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണയായിട്ടില്ല. സംസ്ഥാന, ദേശീയ പാതകള്‍ക്കുപുറമെ പ്രധാന ജില്ലാ റോഡുകളിലും നിര്‍ദേശം ബാധകമാണെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാര്‍ പറഞ്ഞു. സ്ഥിരം അപകടം സംഭവിക്കുന്ന മേഖലകളില്‍ രണ്ടു വശത്തും ഡിവൈഡറുകള്‍ സ്ഥാപിച്ചാണ് പൊലീസ് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നത്. ഇതിനു പകരമുള്ള ശാസ്ത്രീയ സംവിധാനം ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ട്രാഫിക് കോണ്‍, മുന്നറിയിപ്പുബോര്‍ഡുകള്‍, സ്ഥിര പരിശോധന തുടങ്ങിയ സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്.

ചരിത്രത്തിലേക്ക് സൗദി: നാടകവും കലാപരിപാടികളുമായി എസ്. ബി. സി ചാനല്‍ ഉടന്‍

നാടകവും, മറ്റു കലാപരിപാടികളുമായി സൗദി ബ്രോഡ്കാസ്റ്റിങ് കേര്‍പറേഷന്‍ പുതിയ ചാനല്‍ തുടങ്ങുന്നു. രാജ്യത്തെ പ്രമുഖ അഭിനേതാക്കളും, സംവിധായകരും ഒന്നിക്കുന്ന വ്യത്യസ്ത പരിപാടികള്‍ക്കൊപ്പം കായിക പരിപാടികളും ചാനലില്‍ സംപ്രേഷണം ചെയ്യും. പുതിയ ചാനലിന്റെ വരവ് സൗദി ചലച്ചിത്ര മാധ്യമ മേഖലയ്ക്ക് കരുത്താവുമെന്ന് എസ്. ബി. സി പ്രസിഡന്റ് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ആറു മാസം കൊണ്ടാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്. റമദാനില്‍ സംപ്രേഷണം തുടങ്ങുന്ന ചാനലില്‍ സൗദിയിലെ കഴിവ് തെളിയിച്ച നിരവധി കലാകാരന്‍മാര്‍ ഉണ്ട്. സിന്മ നിര്‍മാണ മേഖലയില്‍ സൗദി നിക്ഷേപകര്‍ പുറത്ത് പേകേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു. അതെല്ലാം മാറി സൗദിയുടെ പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് എസ്. ബി. സിയും മാറുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. അറബ് ലോകത്ത് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന് അകത്തും പുറത്തുമുള്ള കഴിവുറ്റ യുവാക്കളെ ഇതിനായി ഉപയോഗപ്പെടുത്തും. നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരമൊരുക്കും. സിനിമയുടെ തിരിച്ച് വരവ് ഇതിന് വഴിയൊരുക്കുമെന്ന് ദാവൂദ് അല്‍ ഷിറിന്‍ പറഞ്ഞു. ലോകോത്തര നിലവാരം ... Read more

കായല്‍ ഭംഗി ആസ്വദിച്ച് അഷ്ടമുടിയിലേക്ക് യാത്ര പോകാം

അഷ്ടമുടിയില്‍ നിന്ന് അഷ്ടമുടിയിലേക്കൊരു ബോട്ട് യാത്ര. നിരവധി സഞ്ചാരികളാണ് ജലയാത്രയ്ക്കായി എത്തുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ജട്ടിയില്‍നിന്ന് ബോട്ടില്‍ കയറിയാല്‍ ഒരുമണിക്കൂര്‍ കായല്‍പ്പരപ്പിലൂടെ യാത്രചെയ്ത് ഉല്ലസിച്ച് അഷ്ടമുടി ബസ് സ്റ്റാന്റ്‌റിലെത്താം. ഒരാള്‍ക്ക് 11 രൂപ നിരക്കില്‍ ദിവസവും ഉച്ചയ്ക്ക് 1.40നും വൈകിട്ട് 6.45നും ബോട്ട് ക്ഷേത്ര ജെട്ടിയില്‍ നിന്ന് പുറപ്പെടും. കല്ലടയാര്‍ അഷ്ടമുടി കായലില്‍ ഒഴുകിച്ചേരുന്ന ഭാഗവും ഈ യാത്രയില്‍ കാണാമെന്ന പ്രത്യേകതയുമുണ്ട്. യാത്രയ്ക്കിടയില്‍ തെക്കുംഭാഗം, തോലുകടവ്, കോയിവിള, പെരുങ്ങാലം, പട്ടന്‍തുരുത്ത് തുടങ്ങിയ അഞ്ച് ജട്ടികളില്‍ ബോട്ട് അടുക്കും. കൊല്ലത്തുനിന്ന് ബസില്‍ വരുന്നവര്‍ക്ക് വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ഇറങ്ങി ബോട്ടില്‍ കയറി അഷ്ടമുടി ബസ് സ്റ്റാന്‍ഡ് ജെട്ടിയിലിറങ്ങി അവിടെനിന്ന് കൊല്ലത്തേക്ക് തിരികെ പോകാം. അഷ്ടമുടി ക്ഷേത്ര ജട്ടിയില്‍നിന്ന് ദിവസവും രാവിലെ 10-ന് കൊല്ലത്തേക്കും ബോട്ട് സര്‍വീസുണ്ട്. പ്രാക്കുളം, സാമ്പ്രാണിക്കോടി, കുരീപ്പുഴ, കാവനാട് വഴി ഒന്നേകാല്‍ മണിക്കൂര്‍ക്കൊണ്ട് കൊല്ലത്തെത്താം.

അനന്തപുരിയുടെ മാറ്റമറിയാം വെള്ളയമ്പലം വരെ വന്നാല്‍

തിരുവനന്തപുരം നഗരത്തിന് പറയുവാന്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചരിത്രവും, യുദ്ധവും, രാജവാഴ്ച്ചയും, രാഷ്ട്രീയവും, പറയുവാന്‍ ഏറെ കഥകളുണ്ട് നഗരത്തിന്. കാലത്തിന് അനുസരിച്ച് നഗരത്തിന് വന്ന മാറ്റങ്ങള്‍ ഏറെയാണ്. നഗരത്തിന്റെ ഹൃദയത്തില്‍ ചരിത്രം ഏറെ പറയുവാന്‍ ഉള്ള സഥലമാണ് വെള്ളയമ്പലം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് വെള്ളയമ്പലം ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. എന്നാല്‍ സ്ഥലനാമത്തില്‍ ഇപ്പോഴും ആര്‍ക്കും നിശ്ചയമില്ല ഇപ്പോഴും. മുമ്പ് ഇവിടെ വെള്ള നിറത്തിലുള്ള അമ്പലം ഉണ്ടായിരുന്നതായി പറയുന്നു. അതൊരു ജൈനക്ഷേത്രം ആയിരുന്നുവെന്നും അതല്ല വഴിയമ്പലം ആയിരുന്നു എന്ന് തര്‍ക്കം തുടരുന്നു. ചരിത്രത്തില്‍ നിറയെ സ്ഥനമുണ്ടായിരുന്നു വെള്ള.മ്പലത്തിന്. ആണ്ട് തോറും നടക്കാറുള്ള ശാസ്തമംഗലം എഴുന്നള്ളത്തിന് മഹാരാജാവിനോടൊപ്പം വരുന്ന പട്ടാളക്കാരും കുതിര പൊലീസും അവിടെയാണ് വിശ്രമിച്ചിരുന്നത്. സ്വാതിതിരുന്നാള്‍ ഭരിച്ചിരുന്ന കാലത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചതും നക്ഷത്ര നിരീഷണത്തനായി പണിത കൊട്ടാരമാണ് പിന്നീട് കനകക്കുന്ന് കൊട്ടാരമായത്. പിന്നീട് ഭരണത്തില്‍ വന്ന മാറ്റത്തിലൂടെ സ്ഥലത്തിന് മാറ്റങ്ങള്‍ വന്നു. മ്യൂസിയവും, പൂന്തോട്ടവും വന്നതൊക്കെ ഈ മാറ്റത്തിലൂടെയാണ്. എന്നാല്‍ വെള്ളയമ്പലം ... Read more

പുതിയ സംവിധാനവുമായി പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍: പരിശോധനയ്ക്കായി പ്രത്യേക പൊലീസ് ഉദ്യോഗസ്ഥര്‍

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്തുന്നു. വെരിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലും കാര്യക്ഷമായും പൂര്‍ത്തിയാക്കുന്നതിനുമായി പ്രത്യേകം പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങുന്നത്. ഇതു പ്രകാരം പരിശോധനാ റിപോര്‍ട്ടുകള്‍ അന്നേ ദിവസം തന്നെ മൊബൈല്‍ വഴി പാസ്പോര്‍ട്ട് സെല്ലിന് കൈമാറുകയാണ് ലക്ഷ്യം. പരിശോധനകള്‍ക്കായി വീട്ടിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഫോട്ടോ അടക്കമുള്ള രേഖകള്‍ അവിടെ വച്ചുതന്നെ പരിശോധിച്ച് പാസ്പോര്‍ട്ട് സെല്ലിന് വിവരം കൈമാറുന്ന രീതി അടുത്തമാസം മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് റിപോര്‍ട്ട്. പുതിയ സംവിധാനങ്ങള്‍ പൂര്‍ണമായി നടപ്പാവുന്നതോടെ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം അവസാനിക്കുമെന്നാണ് വിലയിരുത്തല്‍. അപേക്ഷകരുടെ എണ്ണം അനുസരിച്ച് സ്റ്റേഷനുകളില്‍ ഇതിനായി നിയോഗിക്കുന്ന സിവില്‍ പോലിസ് ഓഫിസര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കും. തെലങ്കാനയില്‍ നടപ്പാക്കിയിട്ടുള്ള സംവിധാനത്തിന്റെ സമാന മാതൃകയിലാണ് സംസ്ഥാനത്തും പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ മാറ്റം വരുത്തുന്നത്. മൊബൈല്‍ റിപ്പോര്‍ട്ടിങ്ങ് രീതി മലപ്പുറത്ത് ചില സ്റ്റേഷന്‍ പരിധികളില്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.

റാണിപുരത്ത് ട്രെക്കിങ് തുടങ്ങി

റാണിപുരം മലമുകളില്‍ പച്ചപ്പ് പടര്‍ന്നു. കാട്ടുതീ ഭയന്ന് നിര്‍ത്തിവച്ച ട്രക്കിങ് പുനരാരംഭിച്ചു. തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍ നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ട്രക്കിങ് നിര്‍ത്തിവെച്ചത്. ഒരു മാസമായി റാണിപുരത്ത് സഞ്ചാരം തടഞ്ഞിരുന്നു. ഞായറാഴ്ച ട്രക്കിങ് ആരംഭിച്ച ദിവസം സഞ്ചാരികളുടെ തിരക്കുണ്ടായി. കനത്ത മഴയില്‍ റാണിപുരത്ത് പൂല്‍മേടുകളില്‍ പച്ചപ്പ് തുടുത്തതോടെയാണ് മാനിപുറത്തേക്ക് വനം വകുപ്പ് പ്രവേശനം അനുവദിച്ചത്. റാണിപുരത്ത് ആകര്‍ഷണിയമായ സ്ഥലം മാനിപുറമാണ്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കും. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ എത്തും. സഞ്ചാരികള്‍ക്ക് റാണിപുരത്ത് മുന്‍കാലങ്ങളിലെന്ന പോലെ പ്രവേശനം ഉണ്ടാകുമെന്ന് ഫോറസ്റ്റര്‍ എം മധുസുധനന്‍ അറിയിച്ചു.

അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നു

ശുചീകരിച്ച അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി തയ്യാറായി. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പൊതുശുചിത്വ വിഭാഗമാണ് അല്‍ ദഖീറ ബീച്ച് ശുചീകരണ പ്രക്രിയ നടത്തിയത്. ബീച്ച് ശുചീകരണത്തോടൊപ്പം മണല്‍ പുഷ്ടിപ്പെടുത്തുന്ന പ്രവര്‍ത്തനവും നടത്തി. ഏകദേശം ഒരുകിലോമീറ്റര്‍ ദൂരത്തില്‍നിന്ന് 18 ടണ്‍ കല്ലുകള്‍ നീക്കുകയും അവിടെ മണല്‍ നിറയ്യക്കുകയും ചെയ്തു. മണല്‍ നിറയ്ക്കലിന്റെ ആദ്യഘട്ടം ഏപ്രിലിലാണ് നടത്തിയത്. കല്ലുകള്‍ നീക്കംചെയ്തശേഷം മണല്‍ നിറയ്ക്കുകയായിരുന്നു. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് ശുചിത്വവിഭാഗം ഡയറക്ടര്‍ സഫര്‍ അല്‍ ഷാഫി പറഞ്ഞു. അല്‍ ദഖീറ പ്രദേശത്തെ ആളുകളുമായി സഹകരിച്ചാണ് മണല്‍ നിറയ്ക്കല്‍ പ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. മണല്‍ കൊണ്ടിട്ടെങ്കിലും ബീച്ചിന്റെ ഭൂപ്രകൃതിക്ക് വ്യത്യാസമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അല്‍ ദഖീറ ബീച്ച് ശുചിയാക്കുകയും മികവുറ്റതാക്കുകയും ചെയ്തതോടെ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവമാണ് ലഭ്യമാകുക. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കൂടിയായ അല്‍ ദഖീറ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന അംഗം ഹമദ് ലഹ്ദാന്‍ അല്‍ ... Read more

ജിദ്ദയില്‍ പുതിയ വിമാനത്താവളം 22ന് പ്രവര്‍ത്തനം ആരംഭിക്കും

നിര്‍മാണം പൂര്‍ത്തിയാക്കിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 22 മുതല്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഷം 80 ദശലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധം വിശാലമാണ് വിമാനത്താവളം. 36 ബില്ല്യന്‍ സൗദി റിയാല്‍ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിട്ടുള്ളത്. വിവിധരാജ്യങ്ങളില്‍ നിന്നായി 110 കമ്പനികളുടെ 21,000 എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടന്നത്. 136 മീറ്റര്‍ ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കണ്‍ട്രോള്‍ ടവറാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. വിമാനത്താവളത്തില്‍ നടപ്പാക്കിയ വികസനം, പുതിയ സാങ്കേതിക വിദ്യകള്‍, ടെര്‍മിനലുകളിലെ സജ്ജീകരണം എന്നിവയുടെ മാതൃകകളും പ്രവര്‍ത്തനരീതിയും ശില്പശാലയില്‍ അവതരിപ്പിച്ചു. ഏവിയേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു. മക്ക, മദീന എന്നീ പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, ടാക്സി, ബസ് സ്റ്റാന്‍ഡ്, പാര്‍ക്കിങ് എന്നിവയും നവീകരിച്ച വിമാനത്താവളത്തിനോട് ... Read more

സ്ത്രീ സുരക്ഷ: വ്യത്യസ്ത പ്രതിഷേധവുമായി റൈഡേഴ്‌സ്

വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്കെതിരെ സന്ദേശവുമായി ബൈക്ക് യാത്രികര്‍. അക്രമണങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും പഴിക്കുന്നത് സ്ത്രീകളെയാണ്. എന്നാല്‍ സ്ത്രീകളല്ല മറിച്ച് പുരുഷന്‍മാരുടെ മനസ്സാണ് മാന്യമാവേണ്ടത് എന്ന സന്ദേശവുമായാണ്  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 25 പേര്‍ യാത്ര നടത്തിയത്. 21 യുഎം റെനഗഡെ മോട്ടോര്‍ സൈക്കിളുകളിലായാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെ യാത്ര നടത്തിയത്. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള കോണ്ടിനെന്റല്‍ മോട്ടോര്‍ വര്‍ക്‌സാണ് സംഘടിപ്പിച്ച യാത്ര പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സന്ദേശ പ്രചാരണ റാലിയും പ്രതിജ്ഞയെടുക്കലുമാണ് ഒരുക്കിയിരുന്നത്. യുണൈറ്റഡ് മോട്ടോഴ്‌സ് നോര്‍ത്ത് കേരള സെയില്‍സ് മാനേജര്‍ ഷാംലിന്‍ വിക്ടര്‍ ഷൈന്‍് നേതൃത്വം നല്‍കിയ യാത്ര കോഴിക്കോടുനിന്ന് മാഹി, തലശ്ശേരി, മുഴുപ്പിലങ്ങാട്, കൂത്തുപറമ്പ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പേരിയ ചുരം കയറി വയനാട്ടില്‍ പ്രവേശിച്ചു. കല്‍പറ്റയില്‍ ആദ്യദിനം സമാപിച്ചു. വയനാട് ജില്ലയിലെ വിവിധ നഗരങ്ങളിലൂടെ സന്ദേശയാത്ര നടത്തിയ ശേഷം താമരശ്ശേരി, കൊടുവളളി വഴി കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ യാത്ര സമാപിച്ചു.