Category: Homepage Malayalam

കൊച്ചി മെട്രോ അങ്കമാലി റൂട്ടിന്‍റെ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തുന്നു

മൂന്നാം ഘട്ടമായി കൊച്ചി മെട്രോ ഓടിയെത്തുന്ന അങ്കമാലി റൂട്ടിന്‍റെ ആദ്യ രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിച്ചു. 2017 ലെ മെട്രോ നയത്തില്‍ പറയുന്ന രീതിയിലുള്ള മാറ്റങ്ങളാണ് രൂപരേഖയില്‍ വരുത്തുക. മെട്രോയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന്‍റെയും ട്രാം ഉള്‍പ്പെടെ മറ്റു ഗതാഗത സംവിധാനങ്ങളുടെയും സാധ്യതയും പഠിക്കും. പുതിയ ഗതാഗത പഠനം നടത്തും. റൂട്ടിന്‍റെ അനുമതിയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഈ പഠനറിപ്പോര്‍ട്ട് കൂടി കൈമാറണം. പഠനത്തിനും രൂപരേഖ പുതുക്കാനും കണ്‍സള്‍ട്ടന്‍റിനെ നിയമിക്കാന്‍ കെഎംആര്‍എല്‍ കഴിഞ്ഞദിവസം ടെന്‍ഡര്‍ വിളിച്ചു. ആലുവയില്‍നിന്നാണ് അങ്കമാലിയിലേക്ക് മെട്രോ റൂട്ട് തുടങ്ങുക. ഇതിന്‍റെ ആദ്യ രൂപരേഖയും ഗതാഗതപഠനവുമെല്ലാം 2010-11 ല്‍ ചെയ്തതാണ്. പുതിയ സാമ്പത്തിക വിശലകനവും റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതയും ഈ രൂപരേഖയില്‍ കൂട്ടിച്ചേര്‍ക്കണം. ആദ്യ രൂപരേഖയനുസരിച്ചാണ് ചെലവ് കണക്കുകൂട്ടിയത്. മെട്രോയുടെ രണ്ടാംഘട്ടമായ കാക്കനാടിന്‍റെ നിര്‍മ്മാണത്തിനൊപ്പം അങ്കമാലിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മൂന്നാംഘട്ടമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് മെട്രോ ആദ്യം ആസൂത്രണം ... Read more

താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്ക് കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണനയില്‍

താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്കു കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണിക്കുമെന്ന് റെയിൽവേ അധികൃതര്‍ പറഞ്ഞു. കൂടാതെ തമിഴ്നാടിന്‍റെ തെക്കൻ മേഖലകളിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. താംബരം–ചെങ്കോട്ട–കൊല്ലം റൂട്ടിൽ ഏപ്രിൽ മുതൽ ആരംഭിച്ച പ്രത്യേക സർവീസുകൾ വിജയമായതോടെ ഈ റൂട്ടിൽ സ്ഥിരം സർവീസുകൾ ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊല്ലത്തുനിന്നു ട്രെയിനുകൾ പ്രഖ്യാപിച്ചാലും അവ എഗ്‌മൂർ വരെ നീട്ടാൻ കഴിയില്ലെന്നാണു റെയിൽവേ അധികൃതർ നൽകുന്ന സൂചന. എഗ്‌മൂർ, സെൻട്രൽ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ചാണ് താംബരത്തെ മൂന്നാം ടെർമിനലായി ഉയർത്തിയത്. തെക്കൻ മേഖലയിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാൻ പദ്ധതിയുള്ളതിനാൽ ഇതിനുള്ള സാധ്യതയില്ല. വർക്കല ശിവഗിരി, വേളാങ്കണ്ണി എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി താംബരം–കൊല്ലം പാതയെ തീർഥാടന പാതയായി ഉയർത്തുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നാണു വിവരം. ശബരിമലയിലേക്കുള്ള പ്രധാന പാതയായും ഇതിനെ മാറ്റിയേക്കും. ചെങ്കോട്ട–കൊല്ലം പാതയെ തെൻമലയിലേക്കുള്ള വിനോദ സഞ്ചാര പാതയായി ഉയർത്തിയാൽ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. ... Read more

തൃശൂര്‍ മുതല്‍ ട്രെയിനുകൾക്ക് നിയന്ത്രണം

പുതുക്കാട്–ഒല്ലൂർ റെയിൽ പാതയിൽ ഗർഡർ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നും 26, 27 തിയതികളിലും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റല്‍ നടക്കുന്നതിനാല്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം–ഗുരുവായൂർ പാസഞ്ചറും എറണാകുളം–നിലമ്പൂർ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂർ ഇന്‍റര്‍സിറ്റി തൃശൂരിൽ നിന്നു രാവിലെ 8.10നാണ് പുറപ്പെട്ടത്‌. പരശുറാം, ശബരി എക്സ്പ്രസുകൾ ഒരു മണിക്കൂർ തൃശൂർ ഭാഗത്തു വൈകും. പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകൾക്കു നിയന്ത്രണം.  തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകീട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക. പുനലൂർ–പാലക്കാട് പാലരുവി എക്സ്പ്രസ് രാവിലെ പത്തിന് ആലുവയിൽ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂരിൽ നിന്നു രാവിലെ 5.55നുള്ള ഇടമൺ പാസഞ്ചർ 6.45നാണ് പുറപ്പെടുക. തിരുവനന്തപുരം– ഷൊർണൂർ വേണാട് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ– ... Read more

നാടോടികഥകളും വിശ്വാസങ്ങളും പേറുന്ന നീലപര്‍വതം

വടക്കു കിഴക്കൻ ഇന്ത്യയിലെത്തുന്ന സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മിസോറാം. കാടുകളും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഹിൽ സ്റ്റേഷനുകളും ഒക്കെയായി യാത്രകരെ ആകര്‍ഷിക്കുന്ന ഇവിടെ വിനോദസഞ്ചാരികൾക്ക് അറിയാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്. കണ്ണു തുറന്നു നോക്കുന്നവർക്ക് കാഴ്ചകളുടെ ഒരു വലിയ പൂരം തന്നെ ഒരുക്കുന്ന സംസ്ഥാനമാണ് മിസോറാം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പകരം വയ്ക്കാൻ കഴിയാത്ത പാരമ്പര്യങ്ങളുള്ള ഇവിടെ സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമുണ്ട്. ഫോങ്പുയി അഥവാ നീലപർവതം. സമുദ്രനിരപ്പിൽ നിന്നും 2157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫോങ്പുയി മിസോറാമിലെ ഏറ്റവും ഉയരമേറിയ പർവതങ്ങളിലൊന്നാണ്. തലസ്ഥാനമായ ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാൻ സാധിക്കില്ല. ഇവിടുത്തെ ആളുകൾ ഏറെ വിശുദ്ധമായി കാണുന്ന പർവതമാണിത്. നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും പഴമപേറുന്ന പര്‍വതംകൂടിയാണിത്. ലായ് ഭാഷയിൽ ഫോങ് എന്നു പറഞ്ഞാൽ പുൽമേട് എന്നും പുയി എന്നു പറഞ്ഞാൽ വലുത് അല്ലെങ്കിൽ മഹത്തരമായത് എന്നുമാണ് ... Read more

എം ജി റോഡ്‌ മെട്രോ സ്റ്റെഷനില്‍ ഡോര്‍മിറ്ററി സൗകര്യം

യാത്രക്കാര്‍ക്കു വേണ്ടി പുതുവഴികള്‍ തേടി കൊച്ചി മെട്രോയും. കൊച്ചി മെട്രോയുടെ എം ജി റോഡ്‌ സ്റ്റെഷനില്‍ യാത്രക്കാര്‍ക്കു വേണ്ടി താമസസൗകര്യം ഒരുക്കിയാണ് മെട്രോ താരമാകുന്നത്. ഡോര്‍മിറ്ററി താമസസൗകര്യമാണ് മെട്രോ സജ്ജമാക്കിയിരിക്കുന്നത്. രാത്രി യാത്രക്കാര്‍ക്കും ബാക്ക് പക്കേഴ്സിനും കൂടുതല്‍ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. ഒരു ദിവസം താമസിക്കുന്നതിന് 395 രൂപയാണ് ചാര്‍ജ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത റൂമുകളില്‍  സൗജന്യ വൈഫൈ സൗകര്യം, ലഗേജ് സൂക്ഷിക്കാന്‍ ലോക്കര്‍ സംവിധാനം, 24 മണിക്കൂര്‍ ചെക് ഇന്‍ ചെക് ഔട്ട്‌ സൗകര്യം, സെക്യൂരിറ്റി ക്യാമറ സേവനം എന്നിവ ഡോര്‍മിറ്ററിയില്‍ ലഭ്യമാണ്. ശീമാട്ടി ടെക്സ്റ്റയില്‍സിനാടുത്താണ് എംജി റോഡ്‌ സ്റ്റേഷന്‍. താമസ സൗകര്യത്തെ കുറിച്ചുള്ള അന്വേഷണത്തിനും ബുക്കിങ്ങിനുമായി മെട്രോ റിസര്‍വേഷന്‍ മാനേജറെ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍: 8113924516, 8086065053

കോഴിക്കോട് സൗത്ത‌് ബീച്ച‌് സൗന്ദര്യവൽക്കരണം അവസാനഘട്ടത്തില്‍

കോഴിക്കോട് സൗത്ത‌് ബീച്ച‌് സൗന്ദര്യ വൽക്കരണത്തിന്‍റെ അവസാന ഘട്ടത്തിൽ. ഭിന്നശേഷി സൗഹൃദ ബീച്ച് കൂടിയായ സൗത്ത‌് ബീച്ചിന‌് ഇനിയുള്ളത‌് വൈദ്യുതീകരണ ജോലി മാത്രമാണ‌്. 80 ശതമാനം ജോലികളും പൂർത്തിയായി. ജൂണിനുള്ളിൽ സൗത്ത‌് ബീച്ച‌് സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാണ‌് സാധ്യത. ബീച്ചിലെ പ്രധാന പ്ര‌ശ‌്നമായ ലോറി പാർക്കിങ‌് അടുത്ത ആഴ‌്ചയോടെ മാറ്റാൻ നടപടിയെടുക്കുമെന്ന‌് കോർപറേഷന്‍ അറിയിച്ചു. 3.85 കോടി രൂപ ചെലവിൽ വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറിങ് വകുപ്പാണ‌് നിർമാണ ചുമതല ഏറ്റെടുത്തത‌്. 2016 ജൂണിലാണ് സൗത്ത‌് ബീച്ച‌് നവീകരണം ആരംഭിച്ചത്. സൗത്ത‌് കടൽപാലത്തിന‌് തെക്കുഭാഗത്ത‌് നിന്ന‌് 800 മീറ്റർ നീ‌ളത്തിലും 10 മീറ്റർ വീതിയിലുമാണ‌് മോടികൂട്ടൽ നടന്നത‌്. 330 മീറ്റർ നീളത്തിൽ കടലിനോട‌് ചേർന്ന‌് നടപ്പാത നിർമിക്കലായിരുന്നു ആദ്യഘട്ടം. തുടർന്ന‌് ചുറ്റുമതിലും നിർമിച്ചു. കടലിലേയ്ക്ക‌് ഇറങ്ങി നിൽക്കുന്ന വൃത്താകൃതിയിലുള്ള വ്യൂപോയന്‍റ് സഞ്ചാരികളെ ആകർഷിക്കും. മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള ഷെൽട്ടർ, കടലിലേക്കിറങ്ങാനുള്ള പടവുകൾ എന്നിവ സൗന്ദര്യ വൽക്കരണത്തിന്‍റെ ഭാഗമായി നിര്‍മിച്ചതാണ്. അലങ്കാര ... Read more

വിദേശ ഡ്രൈവിങ് ലൈസന്‍സുള്ള വനിതകള്‍ക്ക് സൗദി ലൈസന്‍സ് ലഭിക്കും

വിദേശ രാഷ്ട്രങ്ങളില്‍നിന്ന് ഡ്രൈവിങ് ലൈസന്‍സ് നേടിയ വനിതകള്‍ക്ക് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ലൈസന്‍സ് അനുവദിക്കും. സ്വദേശികളും വിദേശികളുമായ വനിതകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. കാലാവധിയുളള വിദേശ ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്‍റെ sdtp.sa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പൊയിന്‍റ് മെന്‍റ്  നേടണം. ഈ മാസം 21 മുതല്‍ രജിസ്‌ട്രേഷനും അപ്പൊയിന്‍റ് മെന്റും ആരംഭിക്കും. വിദേശ രാഷ്ട്രങ്ങളിലെ ലൈസന്‍സ് മാറ്റി സൗദി ലൈസന്‍സ് നേടുന്നതിന് രാജ്യത്തെ 13 പ്രവിശ്യകളിലായി 21 കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹാജരാക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ആധികാരികമാണെന്ന് ഉറപ്പു വരുത്തും. ഇതിന് പുറമെ വാഹനം ഓടിച്ച് പരിചയമുണ്ടെന്ന് പ്രായോഗിക പരിശോധനയും നടത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്ത മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വനിതാ ഡ്രൈവിങ് പ്രാബല്യത്തില്‍ വരുന്നതിന്‍റെ ഭാഗമായി ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ... Read more

ആമസോണില്‍ സ്മാര്‍ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2600 രൂപയുടെ കാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍

എയര്‍ടെലും ആമസോണും ചേര്‍ന്ന് 3,399 രൂപയ്ക്ക് മുകളില്‍ വിലയുള്ള ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. 65 ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്കാണ് ആമസോണ്‍ വെബ്സൈറ്റില്‍ ഓഫര്‍ ലഭ്യമാക്കുക. ഈ ഫോണുകള്‍ക്ക് 2600 രൂപയോളം കാഷ്ബാക്ക് ആയി ലഭിക്കും. രണ്ട് രീതിയിലാണ് 2600 രൂപ കാഷ്ബാക്ക് ആയി ലഭിക്കുക. 36 മാസം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 2000 രൂപ എയര്‍ടെല്‍ തരും. ആദ്യ 18 മാസക്കാലത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500 രൂപയുടെ റീചാര്‍ജ് ചെയ്തിരിക്കണം. അപ്പോള്‍ 500 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത 18 മാസത്തിനുള്ളില്‍ വീണ്ടും 3500 രൂപയുടെ റീചാര്‍ജ് പരിധിയിലെത്തുമ്പോള്‍ ബാക്കിയുള്ള 1500 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. കൂടാതെ ആമസോണ്‍ വഴിയുള്ള 169 രൂപയുടെ എയര്‍ടെല്‍ റീചാര്‍ജുകള്‍ ചെയ്താല്‍ 600 രൂപയും കാഷ്ബാക്ക് ആയി ലഭിക്കും. ഇത് ആമസോണ്‍ പേ മണിയായാണ് ലഭിക്കുക. ഇതിന് 24 മാസത്തിനുള്ളില്‍ 24 തവണ റീചാര്‍ജ് ചെയ്തിരിക്കണം. ഒരോ റീചാര്‍ജിലും 25 രൂപ കാഷ്ബാക്ക് ... Read more

800 കോടി രൂപ മുടക്കി ദുബൈയില്‍ പാലം വരുന്നു

800 കോടി രൂപ മുടക്കി ദുബൈയില്‍ ക്രീക്കിനു മുകളിലൂടെ ഷിന്ദഗ പാലം പണിയുന്നു. 10,000 കോടി രൂപയുടെ ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ ഭാഗമായാണ് പാലം പണിയുന്നത്. ഷെയ്ഖ് റാഷിദ്, അൽ മിന, അൽ ഖലീജ്, കെയ്റോ സ്ട്രീറ്റുകൾ എന്നിവിടങ്ങളിലേയ്ക്ക് 13 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി പദ്ധതിയുടെ ഭാഗമാണ് ഷിൻഡാഗ പാലം പണിയുന്നത്. ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ മൂന്നാം ഘട്ടത്തിലാണ് പുതിയ പാലം നിര്‍മാണം നടത്തുക. ഇരു വശങ്ങളിലും ആറ് വരി പാതയാണ് പാലത്തിനുള്ളത്. ജലപ്പരപ്പില്‍ നിന്നും 15.5 മീറ്റര്‍ ഉയരം ഉണ്ടാകും പാലത്തിന്. പാലത്തിന്‍റെ നിര്‍മാണത്തിന് ഏകദേശം 2,400 ടൺ സ്റ്റീല്‍ ഉപയോഗിക്കും. ഗണിത ശാസ്ത്രത്തിലെ അനന്തത സൂചിപ്പിക്കുന്ന ചിഹ്നം പോലെയാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. 2016 ലും 2017 ലും ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. മൂന്നാം ഘട്ടത്തില്‍ ഷിന്ദഗ പാലം നിർമ്മാണം, അൽ ഖലീജ് സ്ട്രീറ്റ് വികസിപ്പിക്കല്‍, ഫാൽകോൺ ജംഗ്ഷന്‍ മെച്ചപ്പെടുത്തൽ, റഷീദ് തുറമുഖത്തിനായുള്ള എൻട്രി-എക്സിറ്റ് പോയന്‍റ്കൾ  മെച്ചപ്പെടുത്തല്‍ ... Read more

സേഫ് കേരള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

2020 ആകുമ്പോഴേക്കും റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി സേഫ് കേരള പ്രോജക്ട് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ദുരന്ത നിവാരണവും രക്ഷാ പ്രവർത്തനവും നടപ്പാക്കാനായി മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത്, റവന്യു, ആരോഗ്യ, വനം, എക്സൈസ്, ജലഗതാഗത വകുപ്പുകൾ, ദേശീയ പാത അതോറിറ്റി, ഫയർ ആൻഡ് റസ്ക്യു, ബിഎസ്എൻഎൽ, കെഎസ്ഇബി, വാട്ടർ അതോറിറ്റി, റെയിൽവേ, വിമാനത്താവളം തുടങ്ങിയവയുമായുള്ള ഏകോപനം സാധ്യമാക്കും. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും ജിപിഎസ് വെഹിക്കിൾ ട്രാക്കിങ് സംവിധാനം, ക്യാമറ സംവിധാനം തുടങ്ങിയവ സജ്ജമാക്കും. ഇവയ്ക്ക് ജില്ലാതലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. സ്ക്വാഡുകൾക്കു പരസ്പരം വിവരം കൈമാറാനുള്ള സംവിധാനങ്ങളും ഒരുക്കും. എല്ലാ താലൂക്കുകളിലും ആധുനിക ഡ്രൈവിങ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

റോഡപകടങ്ങൾ കുറയ്ക്കാൻ 85 പ്രത്യേക സ്ക്വാഡുകൾ

റോഡപകടങ്ങൾ കുറയ്ക്കാനായി മോട്ടോർവാഹന വകുപ്പിന്‍റെ 85 പ്രത്യേക സ്ക്വാഡുകൾ നിരത്തിലിറങ്ങുന്നു. വാഹനത്തിരക്കും അപകടസാധ്യതയുമേറിയ മുഴുവൻ സ്ഥലങ്ങളിലും രാത്രിയും പകലും സ്ക്വാഡിന്‍റെ സാന്നിധ്യമുണ്ടാകും. നിയമലംഘനങ്ങൾ പിടികൂടുകയും അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയുമാണ് സ്ക്വാഡിന്‍റെ ചുമതല. ഇതിനായി ഗതാഗതവകുപ്പിൽ 262 പേരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ അംഗീകാരം നൽകി.ശബരിമല  പാതയിൽ അപകടം കുറയ്ക്കാൻ നടപ്പാക്കിയ പദ്ധതി ഫലപ്രദമായതിനെത്തുടർന്നാണ് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുന്നത്. രണ്ടുവർഷത്തിനകം അപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയാണു ലക്ഷ്യം. നിലവിലുള്ള 34 സ്‌ക്വാഡുകൾക്കു പുറമെ 51 പുതിയ സ്‌ക്വാഡുകളാണു വരുന്നത്. കാസർകോട്, വയനാട് ജില്ലകളിൽ രണ്ടു വീതവും മലപ്പുറത്ത് മൂന്നും മറ്റു ജില്ലകളിൽ നാലു വീതവും സ്‌ക്വാഡുകൾ രൂപീകരിക്കും. 10 ആർടിഒമാരുടെയും 65 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും 187 അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തസ്തികകളാണു സൃഷ്ടിക്കുന്നത്. സ്ക്വാഡുകൾക്കുള്ള വാഹനം വാടകയ്ക്കെടുക്കും. സംസ്ഥാനതലത്തിൽ സ്ക്വാഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂമും ഒരുക്കും.

വി​ദേ​ശ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക്​ ഇ​നി ഒമാനില്‍ വി​സ​യി​ല്ല

ചെ​ല​വു​ ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദേ​ശി വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ൽ​കി​വ​ന്ന ഫാ​മി​ലി സ്​​റ്റാ​റ്റ​സി​ൽ ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി വ​രു​ത്തി. ഇ​ത​നു​സ​രി​ച്ച്​ വി​ദേ​ശ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക്​ ഇ​നി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ വി​സ ല​ഭി​ക്കി​ല്ല. നി​ല​വി​ൽ കു​ട്ടി​ക​ളു​ടെ വി​സ​യു​ള്ള​വ​ർ അ​ത്​ ഭ​ർ​ത്താ​വി​​ന്‍റെ തൊ​ഴി​ലു​ട​മ​ക്ക് കീ​ഴി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഓഫ് അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ​റ​യു​ന്നു. സ​ർ​ക്കു​ല​ർ ല​ഭി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ള്ളി​ൽ കു​ട്ടി​ക​ളു​ടെ വി​സ സ​ർ​ക്കാ​ർ-സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ള​ള ഭ​ർ​ത്താ​വി​​ന്‍റെ തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​നി​മു​ത​ൽ മ​ന്ത്രാ​ല​യ​ത്തി​​​ന്‍റെ വി​സ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ടി​ക്ക​റ്റു​ക​ൾ, ടി​ക്ക​റ്റി​നു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം, സൗ​ജ​ന്യ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ പു​തി​യ തീ​രു​മാ​നം മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ബാ​ധി​ക്കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ഫാ​മി​ലി സ്​​റ്റാ​റ്റ​സി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന ദ​മ്പ​തി​മാ​രി​ൽ ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക്​ അ​ടു​ത്തി​ടെ ന​ട​ന്ന ടെ​ർ​മി​നേ​ഷ​നു​ക​ളി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ തി​രി​ച്ചെ​ത്തി സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഫ്രീ ​വി​സ​യി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം കു​ട്ടി​ക​ൾ നി​ല​വി​ൽ സ്​​ത്രീ​ക​ളു​ടെ ... Read more

പാലക്കാട്​ ഡിവിഷനിൽ 13 എടിവിഎം മെഷീനുകൾ കൂടി: ടെണ്ടർ നടപടികൾ പൂർത്തിയായി

റെയിൽവെ പാലക്കാട്​ ഡിവിഷനു കീഴിലെ സ്​റ്റേഷനുകളിൽ 13 ഒാട്ടോമാറ്റിക്​ ടിക്കറ്റ്​ വെൻഡിങ്​ മെഷീനുകൾ (എടിവിഎം) കൂടി സ്ഥാപിക്കും. നിലവിലുള്ള 40 എടിവിഎം മെഷീനുകൾക്കു പുറമെയാണ്​ 13 മെഷീനുകൾ കൂടി സ്ഥാപിക്കുന്നത്​. തിരൂർ, കുറ്റിപ്പുറം, കോഴിക്കോട്​, വടകര, മാഹി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്​റ്റേഷനുകളിലാണ്​ ടിക്കറ്റ്​ വെൻഡിങ്​ മെഷീനുകൾ സ്ഥാപിക്കുക. മാഹി, കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്​റ്റേഷനുകളിൽ  ആദ്യമായാണ്​ എടിവിഎം മെഷീനുകൾ സ്ഥാപിക്കുന്നത്​. പയ്യന്നൂർ, വടകര, കോഴിക്കോട്​, കുറ്റിപ്പുറം, തിരൂർ എന്നീ സ്​റ്റേഷനുകളിൽ നിലവിലുള്ള മെഷീനുകൾക്ക്​ പുറമെയാണ്​  ഒരുമെഷീൻ കൂടി സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച ടെണ്ടർ നടപടികൾ പൂർത്തിയായതായി റെയിൽവെ അധികൃതർ അറിയിച്ചു. മെഷീനുകൾ വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകാതെ നടക്കും. എടിവിഎം സ്ഥാപിക്കുന്നതോടെ ജനറൽ ടിക്കറ്റ്​ എടുക്കാൻ ക്യൂ നിന്ന്​ വലയുന്നതിൽ നിന്നും യാത്രക്കാർക്ക് മോചനം ലഭിക്കും. റീചാർജ്​ കാർഡ്​ ഉപയോഗിച്ച്​ പ്രവർത്തിപ്പിക്കാവുന്ന ​എടിവിഎം ... Read more

കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലിറ്ററിന് 80 രൂപ കടന്നു

കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ വില സംസ്ഥാനത്ത് ലിറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്നു പെട്രോൾ വില ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലിറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്. കൊച്ചിയിൽ ലിറ്ററിന് 78.62 രൂപയായി. ഡീസൽ വില 71.68 രൂപയായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യത്തൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. കഴിഞ്ഞ ആറു ദിവസവും വില വർധനവുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണ് സൂചനകൾ. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള 19 ദിവസങ്ങളിൽ ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കു‌ണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല.

വരുന്നു വജ്രം പതിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍

ലോകവിഖ്യാതമായ സ്വിസ് വാച്ച്-ജ്വല്ലറി കമ്പനിയായ ബുഖെറെര്‍ നല്‍കുന്ന വജ്രങ്ങള്‍ പതിച്ച ഹാര്‍ലി ഡേവിസണ്‍ പ്രത്യേക എഡിഷന്‍ പുറത്തിറങ്ങുന്നു. ഏതാണ്ട് 13 കോടി രൂപയാണ് മോട്ടോര്‍സൈക്കിളില്‍ പിടിപ്പിക്കുന്ന വജ്രങ്ങള്‍ക്കു മാത്രം വില. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതിയാണ് ഇതോടെ ഈ വാഹനത്തെ തേടിയെത്തുന്നത്. ഹാര്‍ലിയുടെ സോഫ്‌ടെയില്‍ സ്ലിം എസ് മോഡലിനെ ആധാരമാക്കിയാണ് ഈ ബ്ലൂ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. 2500 മനണിക്കൂറുകളാണ് വാഹനത്തിന്റെ നിര്‍മാണസമയം. ഈ മോട്ടോര്‍സൈക്കിളില്‍ കാണുന്ന ഓരോ ലോഹഭാഗങ്ങളും നിര്‍മിച്ചതും വെല്‍ഡ് ചെയ്തതും അടിച്ചുപരത്തിയതും പോളിഷ് ചെയ്തതുമെല്ലാം കൈ കൊണ്ടാണെന്ന് ബുഖെറര്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന് ബ്ലൂ എഡിഷന്‍ എന്ന് പേരിട്ടതിനു കാരണം മറ്റൊന്നുമല്ല. വാഹനത്തിന്റെ നിറം നീലയാണ്. വിവിധ നിറങ്ങളുടെ ആറ് അടരുകള്‍ ഇതിലുണ്ട്. ഇതൊരു രഹസ്യ കോട്ടിങ് രീതിയാണെന്ന് ബുഖെറര്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന്റെ ടാങ്കില്‍ ഹാര്‍ലി ഡേവിസണ്‍ പ്രത്യേക പതിപ്പിന് യോജിക്കുന്ന വിധത്തിലുള്ള ലോഗോ നല്‍കിയിട്ടുണ്ട്. ബുഖെറര്‍ ലോഗോയും സവിശേഷമാണ്. മോട്ടോര്‍സൈക്കിളുകളുടെ ഗതകാല ശൈലിയിലുള്ള ബോഡി വര്‍ക്കാണ് ... Read more