Category: Homepage Malayalam

വൈക്കത്ത് ടൂറിസം ഫെസ്റ്റ് നാളെ മുതല്‍

നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ടൂറിസം ഫെസ്റ്റിന് നാളെ ആരംഭം. 28ന് സമാപിക്കുന്ന ഫെസ്റ്റിന് മുന്നോടിയായി സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഫെസ്റ്റ് വേദിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സാംസ്‌കാരിക സായാഹ്നങ്ങളും, ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന ഫെസ്റ്റില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ഉല്‍പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ഭക്ഷ്യമേള, ചക്കമഹോത്സവം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

ഉടമകള്‍ ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു; തൊഴിലാളികള്‍ സമരം തുടങ്ങി

ഹൗസ് ബോട്ട് ഉടമകൾ നടത്തി വന്നിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. കലക്ടറുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് ചര്‍ച്ച പിൻവലിച്ചത്. സമരത്തിലുണ്ടായിരുന്ന അഞ്ച് ഹൗസ് ബോട്ട് സംഘടനകളുടെ സംയുക്ത സമിതി പ്രതിനിധികളാണ് കലക്ടർ ടി വി അനുപമ വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുത്തത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജൂൺ അഞ്ചിനും പത്തിനും ഇടയിലുള്ള ഒരുദിവസം ആലപ്പുഴയിലെത്തി മേഖലയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്താമെന്ന് അറിയിച്ചതിനെ തുടർന്നാണു സമരം പിൻവലിച്ചതെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഇന്നു മുതൽ എല്ലാ ഹൗസ് ബോട്ടുകളും സർവീസ് നടത്തുമെന്നും ഇവർ പറഞ്ഞു. അതേസമയം, ഉടമകളുടെ സംഘടനകൾ പിന്മാറിയതിനു പിന്നാലെ ഒരുവിഭാഗം ഹൗസ്ബോട്ട് ജീവനക്കാർ ആലപ്പുഴയിൽ സമരം തുടങ്ങി. സിഐടിയു, ബിഎംഎസ് യൂണിയനുകളിലെ തൊഴിലാളികളാണു സമരം തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം ഹൗസ്ബോട്ടുകളുടേയും സർവീസ് മുടങ്ങി. രാവിലെ പുന്നമട ഫിനിഷിങ് പോയിന്‍റില്‍ സമരക്കാർ വള്ളങ്ങൾ തടഞ്ഞു. വർധിപ്പിച്ച സേവന വ്യവസ്ഥകൾ അടങ്ങിയ കരാർ യൂണിയൻ ഓഫിസിൽ എത്തി ഒപ്പിട്ടു നൽകണമെന്നാണു ... Read more

പതിനൊന്നാം ദിവസവും കുതിപ്പ് തുടര്‍ന്ന് ഇന്ധനവില

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 81.31 രൂപയായി. ഡീസല്‍ ലിറ്ററിന് 74.18 രൂപയായി. അതെസമയം ഇന്ധനവില കുറയ്ക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് എണ്ണക്കമ്പനികളുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 77.17 രൂപയും ഡീസലിന് 68.34 രൂപയുമാണ് വില., കൊൽക്കത്തയിൽ യഥാക്രമം 79.83-70.89, മുംബൈയിൽ 84.99-72.76, ചെന്നൈയിൽ 80.11-72.14 രൂപ വീതമാണ് വിലയെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ക്രൂഡോയില്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചില്ലറ വില്‍പനവില കുറയ്ക്കാന്‍ കഴിയില്ലെന്നാണു കമ്പനികളുടെ നിലപാട്. നികുതി കുറയ്ക്കലാണ് ഉചിതമെന്നും അവര്‍ മന്ത്രിയെ ധരിപ്പിക്കും. തുടര്‍ച്ചയായ വിലക്കയറ്റം നിയന്ത്രിക്കാനും സംസ്ഥാനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു നികുതിഭാരം കുറയ്ക്കാനുമാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

30 തികയാത്ത ബിരുദധാരികള്‍ക്ക് കുവൈത്തില്‍ വിസ അനുവദിക്കില്ല

ജൂലായ് ഒന്നുമുതല്‍ കുവൈത്തില്‍ 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ല. യുവാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ എത്തിയാല്‍ മതിയെന്നാണ് തീരുമാനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉടനെ തൊഴില്‍തേടിയെത്തുന്നവര്‍ ഒരു മുന്‍പരിചയവുമില്ലാതെ തൊഴിലിടം പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണ്. രാജ്യത്തിനുവേണ്ടത് തൊഴില്‍പരിചയവും വിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണെന്നും അതോറിറ്റി വിലയിരുത്തി. രാജ്യത്തെ തൊഴില്‍ശക്തിയില്‍ വലിയ അന്തരമാണ് വിദേശികളും സ്വദേശികളും തമ്മിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയത്.

സ്‌ട്രെസ് ഫ്രീ ആയ അഞ്ച് നഗരങ്ങള്‍ ഇതാ

തിരക്ക് വിട്ടൊന്ന് ആശ്വസിക്കാന്‍ കൊതിക്കാത്തവര്‍ ആരാണുള്ളത്. പിരിമുറുക്കവും ജോലി ഭാരവും മൂലം ആളുകള്‍ പരിതപിക്കുകയാണ്. വല്ലാത്തൊരു സ്‌ട്രെസ്, എന്തൊരു കഷ്ടമാ…എല്ലാത്തില്‍ നിന്നും ഒന്ന് ഒഴിഞ്ഞു നിന്നാല്‍ മതിയായിരുന്നു…ഇങ്ങനെയെല്ലാം പറയാത്തവര്‍ ചുരുക്കം. പല മെട്രോനഗരങ്ങളുടെ ജീവിതവും ആളുകള്‍ക്ക് സ്‌ട്രെസ് സമ്മാനിക്കാറുണ്ട്. അതുപോലെ തന്നെ ചില നഗരങ്ങളിലെ ജീവിതം സ്‌ട്രെസ് ഇല്ലായ്മയും സമ്മാനിക്കാറുണ്ട്. സിപ്‌ജെറ്റ് എന്ന സ്ഥാപനം 150 നഗരങ്ങളില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി സ്‌ട്രെസ് കൂടുതലുള്ളതും ഇല്ലാത്തതുമായ നഗരങ്ങളെ ലിസ്റ്റ് ചെയ്യുകയുണ്ടായി. ഏറ്റവും സ്‌ട്രെസ് ഇല്ലാത്ത അഞ്ച് നഗരങ്ങള്‍ ഇതാ..വിവിധ ഘടകങ്ങളുടെ കുറഞ്ഞ സ്‌കോര്‍ സൂചിപ്പിക്കുന്നത് കുറഞ്ഞ സ്‌ട്രെസ് ലെവല്‍ ആണ്. 1. സ്റ്റട്ട്ഗാര്‍ട്ട്, ജര്‍മനി ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. തീര്‍ത്തും ശാന്തമായ നഗരം. സാമൂഹ്യ സുരക്ഷയില്‍ സ്‌കോര്‍ 3.17, വായു മലിനീകരണത്തില്‍ 4.08. തൊഴിലില്ലായ്മ കുറവാണ്. ലിംഗസമത്വത്തിലും നല്ല പ്രകടനം. 2. ലക്‌സംബര്‍ഗ് 1.13 ആണ് ലക്‌സംബര്‍ഗിന്റെ മൊത്തം സ്‌കോര്‍. സാമൂഹ്യ സുരക്ഷയില്‍സ്‌കോര്‍ 1.18. വായുമലിനീകരണത്തില്‍ 3.42. തൊഴിലില്ലായ്മയില്‍ 6.50. ... Read more

ലഡാക്ക്: ഇന്‍ഡസ് നദീമുഖത്തെ ചാന്ദ്രനഗരം

ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാണ്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ലോകത്തെ പ്രമുഖ പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ലഡാക്ക്. കൂടാതെ ലഡാക്ക് താഴ്വരക്ക് സമാന്തരമായി സന്‍സ്കാര്‍ ലഡാക്ക് മേഖല കൂടി കടന്നു പോവുന്നു. വലിയൊരു തടാകമായിരുന്ന ലഡാക്ക് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ താഴ്വരയായി രൂപപ്പെടുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ജമ്മു കാശ്മീരിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന ലഡാക്ക് തിബത്തന്‍ രാജാക്കന്‍മാരായിരുന്നു ഭരിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ലഡാക്കും ബാള്‍ട്ടിസ്ഥാനും ജമ്മു കാശ്മീര്‍ മേഖലയിലേക്ക് ചേര്‍ക്കപ്പെട്ടു. 1947ല്‍ ഇന്ത്യാ വിഭജന സമയത്ത് ബാള്‍ട്ടിസ്ഥാന്‍ പാകിസ്ഥാനിലേക്കു പോയി. ബുദ്ധമതമാണ് ഇവിടത്തെ പ്രധാന മതം. ല‌ഡാക്കിലെ പ്രമുഖ ആകര്‍ഷണങ്ങളില്‍ ആശ്രമം അഥവാ ഗോമ്പാസും ഉള്‍പ്പെടും. ഹെമിസ് ആശ്രമം, സങ്കര്‍ ഗോമ്പ, മാത്തോ ആശ്രമം, ശേ ഗോമ്പ, ... Read more

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ചട്ടങ്ങളില്‍ ഇളവുമായി ടൂറിസം വകുപ്പ്

നഗരങ്ങളിലും, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസിക്കുന്നതിന് പകരം തിരക്കൊഴിഞ്ഞ തോട്ടങ്ങളിലും കൃഷിഭൂമിയിലും സമയം ചിവലിടുന്ന രീതിയാണ് ഫാം ടൂറിസം. കേരളത്തില്‍ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ഇളവുമായി ടൂറിസം വകുപ്പ്. ഫാം ടൂറിസം പദ്ധതികള്‍ തുടങ്ങുന്നതിന് 50 ഏക്കര്‍ തോട്ടം എന്നതിനെ 15 ഏക്കറായി ചുരുക്കി. കൃഷിഭൂമി 15 ഏക്കര്‍ എന്നതില്‍ നിന്ന് മൂന്ന് ഏക്കര്‍ മതിയെന്നാക്കി. ചട്ടത്തില്‍ ഇളവ് നല്‍കി ഒരു വര്‍ഷത്തിനകം കേരളത്തില്‍ 50 പുതിയ ഫാം ടൂറിസം പദ്ധതികള്‍ക്ക് തുടക്കമിടാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. അടുത്തിടെ നടന്ന ടൂറിസം റോഡ് ഷോകളില്‍ കേരളത്തിലെ ഫാം ടൂറിസം കേന്ദ്രങ്ങളെകുറിച്ച് ഒട്ടേറെ അന്വേഷണങ്ങള്‍ ലഭിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം ഗ്രീന്‍ ഫാം പോളിസിയുമായി ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങുന്നത്. ഉത്തരവാദിത്ത മിഷനായിരിക്കും പദ്ധതിയുടെ ചുമതല.

മോട്ടോറോള ജി 6 ജൂണ്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ മോട്ടോ ജി6 ജൂണ്‍ നാലിന് വിപണിയിലെത്തും. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ തിയ്യതി സ്ഥിരീകരിച്ച് ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോട്ടിഫൈ മീ ബട്ടനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോണിന്‍റെ വില എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വലിയ ഡിസ്‌പ്ലേയും വേഗമേറിയ പ്രൊസസറും കൂടുതല്‍ റാം ശേഷിയും മോട്ടോ ജി6 ഫോണിന്‍റെ പ്രധാന സവിശേഷതകളാണ്. ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ മോട്ടോ ജി6ല്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. 1.8 ജിഗാഹെഡ്സ് സ്നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ 3ജിബി റാം, 32 ജിബി സ്റ്റോറേജ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ജി 6നുള്ളത്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഫിങ്കര്‍പ്രിന്‍റ് സ്‌കാനറും ഫെയ്സ് അണ്‍ലോക്ക് ഫീച്ചറും ഈ ഫോണിനുണ്ട്. മോട്ടോ ജി 6ല്‍ 12-5 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫിക്യാമറയുമാണുള്ളത്. 3000 എംഎഎച്ച് ബാറ്ററിയാണ് ജി 6നു കരുത്തുപകരുക.

സാഹസികതയും വിനോദവും കൈകോര്‍ത്ത ജടായു എര്‍ത്ത് സെന്‍റര്‍ ജൂലൈ നാലിന് തുറക്കും

ജടായു എർത്ത് സെന്‍റര്‍ ജൂലൈ നാലിന് തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാറമുകളില്‍ പണിപൂര്‍ത്തിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് ജടായുവിന്‍റെത്. സമുദ്രനിരപ്പില്‍നിന്ന് 650 അടി ഉയരത്തിലാണ് സാഹസികതയും വിനോദവും കൈകോര്‍ക്കുന്ന കൊല്ലം ചടയമംഗലത്ത് ജടായുശില്‍പം പുനര്‍ജനിക്കുന്നത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശില്‍പം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശില്‍പമാണ്. കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്‍റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം ഒരുങ്ങുന്നത്. പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്ന് സ്ഥാപിക്കുന്ന സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും. 65 ഏക്കര്‍ ... Read more

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത 28ന്

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാതയുടെ ജനക്പുരി വെസ്റ്റ്-കല്‍കാജി മന്ദിര്‍ ഭാഗം 28ന് ഉദ്ഘാടനം ചെയ്യും. 29നു രാവിലെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു. മെട്രോ മൂന്നാം ഘട്ടത്തിലെ ഏറ്റവും നീളമുള്ള പാതയായി മജന്ത മാറും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍കാജി വരെയുള്ള ഭാഗം നേരത്തെ തുറന്നു നല്‍കിയിരുന്നു. 28നു നെഹ്‌റു എന്‍ക്ലേവ് മെട്രോ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍ഹിക്കും. തുടര്‍ന്ന് ഇവര്‍ ഹൗസ് ഖാസ് വരെ യാത്ര ചെയ്യും. പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് തൊട്ടടുത്ത ദിവസം മുതലാണ് ആരംഭിക്കുക. 25.6 കിലോമീറ്റര്‍ നീളമുള്ള ഭാഗമാണു 28നു തുറക്കുന്നത്. പുതിയ പാത വരുന്നതോടെ നോയിഡ ഭാഗത്തു നിന്നുള്ളവര്‍ക്കു രാജീവ് ചൗക്കിലും മറ്റും എത്താതെ സൗത്ത് ഡല്‍ഹി ഭാഗത്തേക്ക് എത്താനുള്ള വഴിതുറന്നു ലഭിക്കും. 16 സ്റ്റേഷനുകളാണു പുതിയ ഭാഗത്തുള്ളത്. മജന്ത ... Read more

മധുരം കിനിയുന്ന മാമ്പഴം രുചിക്കാന്‍ യാത്ര പോകാം

മധുരം കിനിയുന്ന മാമ്പഴ തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി കര്‍ണാടക മാംഗോ ഡവലപ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോര്‍പറേഷന്റെ മാംഗോ പിക്കിങ് ടൂര്‍പാക്കേജിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. 27ന് ആദ്യ യാത്രയിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. നാല് ബസുകളിലായി 220 സീറ്റുകളാണ് ആകെയുള്ളത്. ജൂണിലെ രണ്ടാംശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ യാത്ര ഒരുക്കിയിരിക്കുന്നത്. മാമ്പഴ തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം കുറഞ്ഞ ചെലവില്‍ മാമ്പഴം വാങ്ങാനുള്ള സൗകര്യവും ഉണ്ട്. മാമ്പഴ ഉല്‍പാദനം ഏറെയുള്ള രാമനഗര, തുമക്കൂരു ജില്ലകളിലെ തോട്ടങ്ങളിലേക്കാണ് യാത്ര. ഒരാള്‍ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ചുരുങ്ങിയത് ആറ് കിലോ മാമ്പഴമെങ്കിലും കര്‍ഷകരില്‍ നിന്ന് വാങ്ങണം. തിരഞ്ഞെടുപ്പ് തിരക്കിനെ തുടര്‍ന്നാണ് മാംഗോ പിക്കിങ് ടൂര്‍ യാത്രകള്‍ ആരംഭിക്കാന്‍ ഇത്തവണ വൈകിയത്. രാവിലെ ഒന്‍പതിനു കബ്ബണ്‍ പാര്‍ക്കിലെ വിശ്വേശ്വരയ്യ മ്യൂസിയം ഗേറ്റില്‍ നിന്നാണ് യാത്ര ആരംഭിക്കുക. മാമ്പഴത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം കര്‍ഷകരുമായി ആശയവിനിമയം നടത്താനും അവസരമുണ്ട്.കോര്‍പറേഷനില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കര്‍ഷകരുടെ മാമ്പഴത്തോട്ടങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ താമസിക്കുന്നവര്‍ക്കാണ് അവസരമുള്ളത്. ... Read more

ശങ്കര്‍പൂര്‍..ബീച്ചുകളുടെ പട്ടണം..

ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌ സാഗരങ്ങളാല്‍ ചുറ്റപ്പെട്ട പശ്ചിമബംഗാള്‍. ബംഗാൾ ഉൾക്കടലിന്‍റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കടലോരങ്ങൾ സഞ്ചാരികളെ മോഹിപ്പിക്കുന്ന വശ്യതയുള്ളവയാണ്. കടലോരങ്ങളുടെ സ്വന്തം ഭവനമായ പശ്ചിമബംഗാളില്‍ കൊല്‍ക്കത്ത നഗരത്തിന്‍റെ പ്രാന്തപ്രദേശത്തു നിന്നും മാറി മനോഹരമായ ചെറുപട്ടണമുണ്ട്. ശങ്കര്‍പൂര്‍. ബീച്ചുകളുടെ പട്ടണം. കൊല്‍ക്കത്തയില്‍ നിന്നും ശങ്കര്‍പൂരിലേയ്ക്കുള്ള റോഡുയാത്ര വളരെ മികച്ചതാണ്. ബീച്ച്സൈഡ് വ്യൂ കണ്ട് സന്തോഷവാരായി ബീച്ചില്‍ എത്താം. ശങ്കർപൂർ നഗരം വർഷത്തിലുടനീളം സന്ദർശനത്തിന് അനുയോജ്യമായ സ്ഥലമാണ്. എന്നിരുന്നാലുംന്‍ ശങ്കർപൂർപട്ടണം സന്ദർശിക്കാൻ പറ്റിയ സമയം സെപ്തംബർ മുതൽ മാർച്ചിന്‍റെ അവസാനം വരെയാണ്. ശങ്കര്‍പൂര്‍ പട്ടണത്തിന്‍റെ തുടക്കം ദിഘാ ബീച്ചാണ്. സ്വദേശത്തും വിദേശത്തും നിന്നുമെത്തുന്ന നിരവധി ആളുകൾ ഒരേപോലെ സന്ദർശിക്കുന്ന കടലോരങ്ങളിൽ ഒന്നാണ് ദിഘ ബീച്ച്. പ്രകൃതിയുടെ മാസ്മരിക സൗന്ദര്യത്തിൽ സ്വയം മറക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും കല്‍ക്കത്ത വരുമ്പോള്‍ ദിഘാ ബീച്ച് സന്ദർശിക്കണം. ഇവിടുത്തെ തുറസ്സായ ആകാശത്തിന്‍റെ സൗന്ദര്യം സഞ്ചാരികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും. ദിഘാ കടലോര പ്രേദേശത്തിൽ നിന്നും 14 കിലോമീറ്റർ ... Read more

സിയാ ബൊയൂ ഒരു പാഠമാണ്; സ്വപ്‌നം കാണുന്നവര്‍ക്ക്

ഐതിഹാസികരായ പര്‍വതാരോഹരുടെ കഥകള്‍ നിരവധിയുണ്ട് ചരിത്രങ്ങളില്‍,. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സിയാ ബൊയൂവിന്റെ കഥ. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരാജയപ്പെട്ടൊരു ശ്രമം അവിടം കൊണ്ടൊന്നും തടുക്കാന്‍ സാധിക്കില്ല ഒരു മനുഷ്യന്റെ ആഗ്രഹം. സിയാ എന്ന വ്യക്തി എല്ലാവര്‍ക്കുമൊരു പാഠമാണ്. തളര്‍ച്ചകളാണ് ഒരു മനുഷ്യന്റെ ചവിട്ട് പടിയെന്ന് കാട്ടി തരുന്ന മഹാമനുഷ്യന്‍. തന്റെ 26ാം വയസ്സില്‍ ആരംഭിച്ച പ്രയത്‌നം കേവലം 200 മീറ്റര്‍ മാത്രം ബാക്കി നില്‍ക്കെയാണ് സാധിക്കാതെ പോയത്. കൊടുങ്കാറ്റായിരുന്നു അന്ന് അവിടെ വില്ലനായി വന്നത്. ഓരോ പര്‍വത കയറ്റവും പ്രതീക്ഷകള്‍ മാത്രമാണ് നല്‍കിയിരുന്നത്.എന്നാല്‍ വിധി സിയയക്ക് വില്ലനായി മാറി കാന്‍സറിന്റെ രൂപത്തില്‍. ലിംഫോമ എന്ന മാരക രോഗം പിടിപ്പെട്ടു മുട്ടുകള്‍ക്ക് താഴയായി മുറിച്ച് മാറ്റേണ്ടതായി വന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ എവറസ്റ്റ് എന്ന സ്വപ്‌നത്തിന് മുന്‍പില്‍ വെല്ലുവിളയായി നിന്നില്ല. 2014 ഓടെ, എവറസ്റ്റ് കീഴടക്കാന്‍ സിയ വീണ്ടും തയ്യാറായി. പക്ഷെ ഹിമപാതം കാരണം ആ ശ്രമം പരാജയപ്പെട്ടു. തൊട്ടടുത്ത ... Read more

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ മേഖല രൂപം കൊണ്ടതോടെ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. അറബിക്കടലിന്‍റെ മധ്യഭാഗത്ത് ലക്ഷദ്വീപിനു പടിഞ്ഞാറും ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ദ്വീപ് സമൂഹത്തിനു വടക്കുപടിഞ്ഞാറുമായാണ് ന്യൂനമർദം ശക്തിപ്പെടുന്നത്. കേരളതീരത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും മൽസ്യത്തൊഴിലാളികളുടെ സുരക്ഷയാണ് സർക്കാരിന്‍റെ മുഖ്യ ആശങ്ക. ഇരു ന്യൂനമർദങ്ങളും കേരളത്തിൽ കാലവർഷത്തിന്‍റെ വരവു നേരത്തേയാക്കുമെന്നു സൂചനയുണ്ട്. അതേസമയം, കേരളത്തിൽ ഇന്നും നാളെയും 23, 24 തിയതികളിലും വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പുണ്ട്. ലക്ഷദ്വീപിനു പടിഞ്ഞാറായി രൂപപ്പെട്ട ന്യൂനമർദം ശക്തിയാർജിച്ച് ഒമാൻ തീരത്തിനടുത്തേക്കു നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. ലക്ഷദ്വീപ് പരിസരത്തും ദ്വീപിനു പടിഞ്ഞാറു ഭാഗത്തേക്കും മത്സ്യബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മുന്നറിയിപ്പു നൽകണമെന്നും അതോറിറ്റി നിർദേശിച്ചു. കേരളത്തിൽനിന്നു ബംഗാൾ ഉൾക്കടലിൽ മീൻപിടിക്കാൻ പോകുന്നവർ കുറവാണെങ്കിലും അവരും ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു. അതേസമയം ബുധനാഴ്ച വരെ തെക്കൻ അറബിക്കടലി​ന്‍റെ മധ്യ ഭാഗത്ത് മത്സ്യ ... Read more

പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ജിപിഎ​സ് സംവിധാനം: ആദ്യഘട്ടം സ്കൂള്‍ ബസുകളില്‍

സം​സ്​​ഥാ​ന​ത്തെ എ​ല്ലാ പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ലും മോട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ജിപിഎ​സ്​ (ഗ്ലോ​ബ​ൽ പൊ​സി​ഷ​നി​ങ്​ സി​സ്​​റ്റം) അ​ധി​ഷ്​​ഠി​ത നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​ട​പ്പാ​ക്കുന്നു. ആ​ദ്യ​പ​ടി​യാ​യി ജൂ​ലൈ​യില്‍ സ്​​കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ സം​വി​ധാ​നം നി​ല​വി​ൽ വ​രും. ഇ​തി​ന്​  പ്രാ​ഥ​മി​ക ന​ട​പ​ടി പൂ​ർ​ത്തി​യാ​യി. വാ​ഹ​ന നി​രീ​ക്ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം. ജി​ല്ല​ത​ല​ങ്ങ​ളി​ലെ മി​നി​ക​ൺ​ട്രോ​ൾ റൂ​മു​ക​ളില്‍ തിരുവനന്തപുരത്തെ കേ​ന്ദ്രീ​കൃ​ത ക​ൺ​ട്രോ​ൾ റൂ​മും വ​ഴി വാ​ഹ​ന​ങ്ങ​ളെ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​ ഒ​രു​ക്കു​ന്ന​ത്. വേ​ഗം, റൂ​ട്ട്, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ ഇ​തു​വ​ഴി നി​രീ​ക്ഷി​ക്കാ​നാ​കും. വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ സ​മീ​പ​ത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ്​ വാ​ഹ​ന​ത്തി​ലും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലും ക​ൺ​ട്രോ​ൾ റൂ​മി​ലും സ​ന്ദേ​ശ​മെ​ത്തും. റൂ​ട്ട്​ മാ​റി ഒാ​ടു​ന്ന​തും ഡ്രൈ​വ​റു​ടെ പെ​രു​മാ​റ്റ​വു​മ​ട​ക്കം കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ട്. ഒാ​രോ ബ​സി​ലും നാ​ല്​ എ​മ​ർ​ജ​ൻ​സി ബ​ട്ട​ൻ ഉ​ണ്ടാ​കും. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ ഇൗ ​ബ​ട്ട​ൻ അ​മ​ർ​ത്തി​യാ​ൽ സ​മീ​പ​ത്തെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലും എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ്​ വാ​ഹ​ന​ത്തി​ലും ക​ൺ​ട്രോ​ൾ റൂ​മി​ലും വി​വ​ര​മെ​ത്തും. ടാ​ക്​​സി കാ​റു​ക​ളി​ൽ ഇ​ത്ത​രം ര​ണ്ട്​ ബ​ട്ടണുകള്‍ ഉണ്ടാകും. ... Read more