Category: Homepage Malayalam

അഹര്‍ബല്‍: ഭൂമിയിലെ സ്വര്‍ഗത്തിലെ നീരുറവ

മഞ്ഞുമൂടിയ മലകളാൽ വെളുത്ത പട്ടുപോലെ ചിറകുവിരിച്ച് നിൽക്കുന്ന ജമ്മുകാശ്മീർ ശരിക്കും ഭൂമിയിലെ പരിശുദ്ധമായ സ്വർഗ്ഗം തന്നെയാണ്. മഞ്ഞിൽ മൂടപ്പെട്ട പർവതങ്ങളും, പച്ചപ്പിന്‍റെ താഴ്വരകളും, സമൃദ്ധമായ ജലപൊയ്കകളും സമതലങ്ങ പ്രദേശങ്ങളും ഒക്കെയുള്ള ഈ മനോഹരമായ സ്ഥലത്തെ സ്വർഗ്ഗം എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാന്‍. എപ്പോഴും സംഗീതാത്മകമായി കുതിച്ചൊഴുകുന്ന അഹർബൽ വെളളച്ചാട്ടം സ്വർഗീയ നാടിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലാണ് അഹർബൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന ഹിൽസ്റ്റേഷനായ ഇവിടെ എപ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെഷോ നദിയില്‍ നിന്നാണ് അഹർബൽ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 7434 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഹർബൽ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ചുറ്റും പൈൻ മരങ്ങള്‍ നിറഞ്ഞ പിർപഞ്ചൽ പർവതനിരകളിലാണ് കശ്മീരിലെ അഹർബൽ വെള്ളച്ചാട്ടത്തിന്‍റെ വാസം. പൈൻമരങ്ങളുടെ സാന്നിധ്യം ഭൂപ്രകൃതിയെ അത്യാകർഷകമാംവിധം മനോഹരമാക്കിയിരിക്കുന്നു. പടു കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ താഴ്വരകളും ജലപ്രവാഹം ... Read more

നഗ്നചിത്രങ്ങള്‍ നല്‍കൂ; ഫെയിസ്ബുക്ക്‌ അശ്ശീല പ്രചരണം തടയും

ഉപയോക്താക്കളുടെ നഗ്നചിത്രങ്ങള്‍പ്രചരിക്കുന്നത് തടയുന്നതിനായുള്ള പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ഫെയ്‌സ്ബുക്ക്. സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവര്‍ക്ക് അവരുടെ നഗ്നചിത്രം ഫെയ്‌സ്ബുക്കിന് നല്‍കാം. ഇതുവഴി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവ വഴി മറ്റാരെങ്കിലും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഫെയ്‌സ്ബുക്കിനാവും. ചിത്രങ്ങള്‍ സുരക്ഷിതമായി കൈമാറുന്നതിന് സുരക്ഷാ സംഘടനകളുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ സൗകര്യമൊരുക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ദരാണ് ഈ സംവിധാനം കൈകാര്യം ചെയ്യുക. പ്രാരംഭഘട്ടത്തില്‍ ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ നഗ്നചിത്ര പ്രചരണം തടയാനുള്ള സംവിധാനം ഒരുക്കുകയെന്ന് ഫെയ്‌സ്ബുക്കിന്‍റെ സേഫ്റ്റി ഗ്ലോബല്‍ ഹെഡ് ആന്‍റിഗോണ്‍ ഡേവിസ് പറഞ്ഞു. സുരക്ഷാ സംഘടനകള്‍ക്കൊപ്പം അഭിഭാഷകര്‍, ഇത്തരം പ്രശ്‌നങ്ങളെ അതിജീവിച്ചവര്‍, ഓസ്‌ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മീഷണര്‍, സൈബര്‍ സിവില്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ്, അമേരിക്കയിലെ നാഷണല്‍ നെറ്റ് വര്‍ക്ക് റ്റു എന്‍ഡ് ഡൊമസ്റ്റിക് വയലന്‍സ്, ബ്രിട്ടനിലെ റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈന്‍, കാനഡയിലെ വൈ ഡബ്ല്യൂ സി എ ... Read more

തിരുവനന്തപുരം മൃഗശാലയിൽ അക്വേറിയം ഒരുങ്ങി

കടലിലെയും കായലിലെയും മത്സ്യങ്ങളെ അടുത്തു കാണാന്‍ തിരുവനന്തപുരം മൃഗശാലയില്‍ സൗകര്യമൊരുങ്ങുന്നു. നവീകരിച്ച അക്വേറിയത്തിലാണ് ഇവയെ പ്രദര്‍ശിപ്പിക്കുന്നത്. കരിമീന്‍, കടല്‍ മീനുകളായ പാകിസ്ഥാനി, ചിത്രശലഭ മീന്‍, റക്കൂണ്‍, എയ്ഞ്ചല്‍ മീനിന്‍റെ വിവിധ വകഭേദങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ശുദ്ധജല മീനുകളായ ഗോള്‍ഡ് ഫിഷിന്‍റെ ഇനങ്ങളായ ടെലിസ്‌കോപ്, റാഞ്ചു, കോമറ്റ് തുടങ്ങിയ വിവിധയിനങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊഞ്ച് വര്‍ഗത്തിലെ വിവിധയിനങ്ങള്‍, ശുദ്ധജല മത്സ്യങ്ങളായ പൂച്ച മീന്‍, ചുവന്ന വാലുള്ള പൂച്ച മീന്‍, മുയല്‍ മീന്‍ ഇങ്ങനെയുള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. കൂടാതെ മത്സ്യങ്ങള്‍ക്ക് വേണ്ടി ആവശ്യമായ പവിഴപ്പുറ്റുകള്‍, പായലുകള്‍ എന്നിവയും ടാങ്കിലൊരുക്കുന്നുണ്ട്. 21 ടാങ്കുകളിലാണ് മത്സ്യ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയൂടെ നിര്‍ദേശപ്രകാരമാണ് പഴയ പാമ്പിന്‍ കൂട്ടില്‍ അക്വേറിയം സജ്ജമാക്കിയത്. ഒരു കോടി 70 ലക്ഷമാണ് ആകെ ചെലവ്.

വൈക്കം ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം

വേമ്പനാട്ട് കായല്‍ തീരത്തെ ബീച്ചില്‍ വൈക്കം നഗരസഭ സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി അധ്യക്ഷയാകും. ചരിത്ര പ്രദര്‍ശനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപിയും, പുസ്തക മേള ഡിവൈഎസ്പി കെ സുഭാഷും ചിത്ര പ്രദര്‍ശനം മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി എം കെ ഷിബുവും കലാ സന്ധ്യയുടെ ഉദ്ഘാടനം ഗായിക വൈക്കം വിജയലക്ഷ്മിയും നിര്‍വഹിക്കും. വൈകിട്ട് ആറ് മുതല്‍ പിന്നണിഗായകരായ ദേവാനന്ദ്, ജി ഹരിക്യഷ്ണന്‍, ഉദയ്രാമചന്ദ്രന്‍ എന്നിവര്‍ നയിക്കുന്ന സ്മൃതി സംഗീതിക. 25 ന് വൈകിട്ട് നാലിന് വടക്കേനടയില്‍ നിന്ന് വര്‍ണപ്പകിട്ടാര്‍ന്ന സാംസ്‌ക്കാരിക ഘോഷയാത്ര ആരംഭിക്കും. നിശ്ചലദ്യശ്യങ്ങളും വാദ്യമേളങ്ങളും മുത്തുക്കുടകളും കേരളീയ വേഷധാരികളായ കുടുംബശ്രീ പ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരക്കും. 5 ന് ടൂറിസം ഫെസ്റ്റ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കെ ... Read more

മെക്കുനു ശക്തിപ്രാപിക്കുന്നു: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപപ്പെട്ട മെക്കുനു ചുഴലിക്കാറ്റ് വരുന്ന ശനിയാഴ്ചയോടു കൂടി ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിന്‍റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീദ്വീപിനും പടിഞ്ഞാറാണ് മെക്കുനു എന്ന തീവ്ര ചുഴലിക്കാറ്റ് രൂപപ്പെട്ടത്. നിലവിൽ ഇത് ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറായി, അറേബ്യന്‍ ഉപഭൂഖണ്‌ഡത്തിനോട് അടുത്ത് ഒമാനില്‍ നിന്നും 650 കിലോ മീറ്റര്‍ തെക്കു പടിഞ്ഞാറായാണ് നിലകൊള്ളുന്നത്. ചുഴലിക്കാറ്റ് ഈ മാസം 26നു അതി തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയും തെക്കന്‍ ഒമാൻ, തെക്കു കിഴക്കന്‍ യമന്‍ തീരത്തിനടുത്തു, സലാഹയ്ക്ക് അടുത്ത്, അറേബ്യന്‍ ഉപഭൂഖണ്‌ഡത്തില്‍ പ്രവേശിക്കും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ ലക്ഷദ്വീപിന്‍റെ പരിസരത്തും ലക്ഷദ്വീപിനും മാലി ദ്വീപിനും പടിഞ്ഞാറു ഭാഗത്തിനും അറേബ്യന്‍ ഉപഭൂഖണ്‌ഡത്തിനും ഇടയിലുള്ള അറബിക്കടല്‍ 26 വരെ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്‍റെ പരിസരത്തും ലക്ഷദ്വീപിനും മാലിദ്വീപിനും അറേബ്യന്‍ ഉപഭൂഖണ്‌ഡത്തിനും ഇടയിലുള്ള അറബിക്കടലിലും മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്. ഈ മുന്നറിയിപ്പിനു 26 ഉച്ചയ്ക്കു രണ്ടു വരെ പ്രാബല്യം ഉണ്ടായിരിക്കും. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഹാർബറുകളിലും മുന്നറിയിപ്പു നൽകാൻ ... Read more

നോക്കണ്ടടാ ഉണ്ണി ഇത് കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പമാ

കണ്ണൂരപ്പം, പഞ്ചാരയപ്പം, വെള്ള കാരയപ്പം, വെള്ള ഉണ്ണിയപ്പം, പഞ്ചാര നെയ്യപ്പം അങ്ങനെ ഒരുപാട് പേരുകള്‍ ഉണ്ട് ഈ അപ്പത്തിന്. സാധാരണ ഉണ്ണിയപ്പത്തില്‍ നിന്ന് കുറച്ചു വ്യത്യസ്തമാണ് കണ്ണൂരപ്പം. ടേസ്റ്റ് ആണെങ്കില്‍ പിന്നെ പറയണ്ട, അത്രക്കും സൂപ്പര്‍ ആണ്. കാഴ്ചയിലും രുചിയിലും വ്യത്യസ്മായ ഈ ഉണ്ണിയപ്പം എങ്ങനെ തയാറാക്കാം എന്ന് നോക്കാം; ചേരുവകള്‍ പച്ചരി – 1. 5 ഗ്ലാസ് മൈദാ – 4 ടേബിള്‍ സ്പൂണ്‍ ചോറ് – 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര – 6-7 ടേബിള്‍ സ്പൂണ്‍ വരെ ഉപ്പ് – ഒരു നുള്ള് ബേക്കിങ് സോഡാ – 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ വെള്ളം – 1/2 കപ്പ് എണ്ണ – ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരി നാലു മണിക്കൂര്‍ കുതിര്‍ത്തുവച്ച ശേഷം, നന്നായി കഴുകി എടുക്കുക, ഒരു മിക്‌സി ജാറില്‍ പച്ചരിയും ചോറും 1/4 കപ്പ് വെള്ളം ചേര്‍ത്ത് ചെറിയ തരികള്‍ നില്‍ക്കുന്ന ... Read more

യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നുമുതല്‍ അഞ്ചു ശതമാനം ബോണസ്

അൺറിസർവ്ഡ് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നു മുതൽ റീചാർജുകൾക്ക് അഞ്ചു ശതമാനം ബോണസ് ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ആർ വോലറ്റിൽ 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1050 രൂപ ലഭിക്കും. മൂന്നു മാസത്തേക്കാണ് ആനുകൂല്യം. റീചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. ഏപ്രിൽ 14നാണ് യുടിഎസ് ഓൺ മൊബൈൽ ആപ് കേരളത്തിൽ നിലവിൽ വന്നത്. റെയിൽവേ സ്റ്റേഷനു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷന്‍റെ 25 മീറ്റർ ചുറ്റളവിൽ ബുക്കിങ് സാധ്യമല്ല. സീസൺ ടിക്കറ്റുകൾ പുതുക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ദക്ഷിണ റെയിൽവേയിൽ ഇതുവരെ രണ്ടു ലക്ഷം യാത്രക്കാരാണ് ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. പരമാവധി റീചാർജ് സംഖ്യ 5000 രൂപയിൽ നിന്നു 10,000 രൂപയായി സ്റ്റേഷനുകൾക്കുള്ളിലും ആപ് വഴി ടിക്കറ്റ് എടുക്കാൻ കഴിയുന്ന സംവിധാനം പരിഗണനയിലുണ്ട്. ആൻ‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ് ലഭ്യമാണ്. ... Read more

കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ സര്‍വീസ് തുടങ്ങി

കൊച്ചി മെട്രോ യാത്രക്കാര്‍ക്കു വേണ്ടി ഊബര്‍ സര്‍വീസ് ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവർത്തനം ആരംഭിക്കും. ഇ ന്നു മുതൽ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളജ്, പത്തടിപ്പാലം, കമ്പനിപ്പടി, മുട്ടം, പുളിഞ്ചോട്, കുസാറ്റ്, ചങ്ങമ്പുഴപാര്‍ക്ക് എന്നീ സ്റ്റേഷനുകളിൽനിന്നു മെട്രോ യാത്രക്കാർക്ക് ഊബർ ബുക്ക് ചെയ്യാം. കൊച്ചി മെട്രോയും ഊബറും പരസ്പരം കൈകോര്‍ത്താണ് മെട്രോ യാത്രക്കാര്‍ക്കു വേണ്ടി പുതിയ സര്‍വീസ് തുടങ്ങിയത്.

ചെന്നൈ- കോഴിക്കോട് സ്‌പൈസ് ജെറ്റ് പുതിയ സര്‍വീസ്

ചെന്നൈ-കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റ് അടുത്ത മാസം 16 മുതല്‍ അധിക സര്‍വീസ് ആരംഭിക്കും. വൈകിട്ടു 3.35ന് ഇവിടെനിന്നു പുറപ്പെടുന്ന വിമാനം 5.05നു കോഴിക്കോട് എത്തും. ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം അടുത്ത മാസം 16നുള്ള വിമാനത്തിലെ ടിക്കറ്റ് നിരക്ക് 1867 രൂപയാണ്. നിലവില്‍ സ്‌പൈസ് ജെറ്റ് രാവിലെ 7.05നു കോഴിക്കോടിന് സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത മാസം 16 മുതല്‍ ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കും സ്‌പൈസ് ജെറ്റ് നേരിട്ട് സര്‍വീസ് ആരംഭിക്കും. രാവിലെ 8.05ന് ഇവിടെനിന്നു പുറപ്പെട്ട് 9.35നു മംഗളൂരുവില്‍ എത്തും. ഇന്നലെ രാത്രി ഒന്‍പതുവരെയുള്ള ഓണ്‍ലൈന്‍ വിവരങ്ങള്‍ പ്രകാരം 16ന് ഈ വിമാനത്തിനുള്ള ടിക്കറ്റ് നിരക്ക് 1978 രൂപയാണ്. ബൊംബാര്‍ഡിയര്‍ ക്യൂ-400 വിഭാഗത്തിലുള്ള വിമാനമാണ് കമ്പനി ഇരു റൂട്ടുകളിലും ഉപയോഗിക്കുക.

നാവില്‍ കൊതിയൂറും നമ്മുടെ പലഹാരങ്ങള്‍ വന്ന വഴി

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം പോലെയാണ് ഇന്ത്യാക്കാരുടെ ഭക്ഷണത്തോടുള്ള ആവേശം. നൂറ്റാണ്ടുകളോളം വിദേശത്ത് നിന്നും ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള വിവിധ രാജപരമ്പരകള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. അവരുടെ സംസ്‌കാരത്തിന് ഒപ്പം തന്നെ നല്ല രുചികരമായ വിഭവങ്ങളും അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അവരുടെ ഭക്ഷണങ്ങള്‍ ഇവിടത്തുകാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ ആ ഭക്ഷണങ്ങളൊക്കെ ഇവിടുത്തെ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് നമ്മുടെ നാടന്‍ ഭക്ഷണമാക്കി മാറ്റി. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എന്ന് നിങ്ങള്‍ കരുതിയിട്ടുള്ള എന്നാല്‍ പുറത്തുനിന്നെത്തിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഫില്‍ട്ടര്‍ കോഫി ഫില്‍ട്ടര്‍ കോഫി എങ്ങനെ ഇന്ത്യന്‍ വിഭവം അല്ലാതെയാകും എന്നാണ് ആലോചിക്കുന്നത് അല്ലേ? 1950ല്‍ ചായ പ്രശസ്തമായി തുടങ്ങിയപ്പോള്‍ തന്നെയാണ് ഫില്‍ട്ടര്‍ കോഫിയും വ്യാപിച്ച് തുടങ്ങിയത്. പതിനാറാം നൂറ്റാണ്ടില്‍ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബാബ ബുടാന്‍ ഇന്ത്യയില്‍ കള്ളക്കടത്തായി കോഫി കൊണ്ടു വന്നപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് ഇത് സുപരിചിതമായി തുടങ്ങിയത്. തിരിച്ചു വന്ന അദ്ദേഹം കാപ്പി കൃഷി തുടങ്ങി. അങ്ങനെ ഈ പാനീയം പ്രശസ്തിയാര്‍ജ്ജിച്ച് ... Read more

ഷവോമി എംഐയുഐ പത്താം പതിപ്പ് ഈ മാസം 31ന് അവതരിപ്പിക്കും

ആന്‍ഡ്രോയിഡ് ഓറിയോ 8.1 ല്‍ അധിഷ്ഠിതമായ ഷാവോമിയുടെ സ്വന്തം യൂസര്‍ ഇന്‍റര്‍ഫേയ്‌സ് എംഐയുഐയുടെ പത്താം പതിപ്പ് ഈ മാസം 31ന് അവതരിപ്പിക്കും. ഷാവോമിയുടെ എംഐ 8 സ്മാര്‍ട്‌ഫോണില്‍ പുതിയ യൂസര്‍ ഇന്‍റര്‍ഫെയ്‌സ് ആയിരിക്കും ഉണ്ടാവുക. കമ്പനിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈനയില്‍ നടക്കുന്ന പരിപാടിയിലാണ് പുതിയ പതിപ്പ് അവതരിപ്പിക്കുക. അതേസമയം എംഐയുഐ 10ന്‍റെ സവിശേഷതകളും സൗകര്യങ്ങളും എന്തായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ മാസം ഔദ്യോഗികമായി അവതരിപ്പിക്കുമെങ്കിലും മാസങ്ങള്‍ കഴിഞ്ഞു മാത്രമേ പുതിയ അപ്‌ഡേറ്റുകള്‍ സ്മാര്‍ട്‌ഫോണുകളിലേക്ക് എത്തുകയുള്ളൂ. ഷാവോമി എംഐ മിക്‌സ് 2എസ്, എംഐ മിക്‌സ് 2, എംഐ 6 പോലുള്ള സ്മാര്‍ട്‌ഫോണുകളിലാണ് എംഐയുഐ 10 ആദ്യം എത്തുകയെന്നാണ് വിവരം. എംഐയുഐ 9 അപ്‌ഡേറ്റ് ലഭിച്ച റെഡ്മി 2 ഉള്‍പ്പടെയുള്ള ചില മോഡലുകളെ പുതിയ അപ്‌ഡേറ്റില്‍ നിന്നും ഒഴിവാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ തീമുകള്‍, പരിഷ്‌കരിച്ച നോട്ടിഫിക്കേഷന്‍ പാനല്‍, സെറ്റിങ്‌സ് ആപ്പ് തുടങ്ങിയ മാറ്റമാണ് പുതിയ പതിപ്പില്‍ ഉണ്ടാവുകയെന്നാണ് അഭ്യൂഹം. കൂടാതെ ബാറ്ററി ... Read more

 പട്ടാളപള്ളിയിലെ ഔഷധക്കഞ്ഞിക്ക് പറയാനുണ്ട് 200 കൊല്ലത്തെ ചരിത്രം

തിരുവിതാംകൂറിലെ രാജഭരണകാലത്ത് രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്കായി രാജാവ് നിര്‍മിച്ചു നല്‍കിയ പള്ളിയാണ് പാളയത്തുള്ള പട്ടാളപള്ളി. ഹൈദവ ദേവാലയത്തോട് അതിര്‍ത്തി പങ്കിടുന്ന പള്ളി രാജ്യ സൈന്യത്തിലെ മുസ്ലീം അംഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനും ഈദ്ഗാഹ് നടത്തുന്നതിന് വേണ്ടിയാണ് പണിതത്. 200 കൊല്ലത്തെ പഴക്കമുള്ള പള്ളി ഇന്ന് മത സൗഹാര്‍ദത്തിന്റെ പ്രതീകമാണ്. പുണ്യമാസത്തിന്റെ പിറവി അറിയിച്ചതോടെ പള്ളിയില്‍ വൈകുന്നേരം സംഘടിപ്പിക്കുന്ന ഇഫ്താര്‍ സല്‍ക്കാരത്തില്‍ എല്ലാ വേര്‍തിരിവുകളും ഭേദിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. തിരുവനന്തപുരത്തുള്ള പ്രദേശവാസികളും, സെക്രട്ടേറിയെറ്റിലെ ജീവനക്കാരും, കച്ചവടക്കാരും, കാല്‍നടക്കാരുമെല്ലാം റംസാന്‍ മാസത്തിലെ വൈകുന്നേരങ്ങളില്‍ പള്ളിയില്‍ ഒത്തുകൂടുന്നു. ആരോഗ്യസംരക്ഷണത്തിന് പറ്റിയ ഭക്ഷണമായ ഔഷധക്കഞ്ഞിയാണ് ഇവിടുത്തെ സ്‌പെഷ്യല്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് പട്ടാളപ്പളിയിലെ ഇഫ്ദാര്‍ വിരുന്ന്. 1813ല്‍ നിര്‍മ്മിച്ച പള്ളി ആദ്യം ഇന്ന് കാണുന്നത് പോലെ ഇത്ര വലുതല്ലായിരുന്നില്ല. 1960ലാണ് പള്ളി പുതുക്കി പണിയുന്നത്. വൈകുന്നേരങ്ങളില്‍ നടക്കുന്ന ഇഫാതാര്‍ സംഗമത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം തന്നെ പറയാനുണ്ട്. ഈന്തപഴവും പഴങ്ങളും കഴിച്ച് നോമ്പ് മുറിച്ചതിന് ... Read more

വിദേശ വിനോദസഞ്ചാരികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം

രാജ്യത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല വിസകളടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. മൂന്നു വര്‍ഷത്തിനുള്ളില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിപ്പിക്കാന്‍ ദീര്‍ഘകാല വിസകള്‍ അവതരിപ്പിക്കല്‍, ചില മേഖലകളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിലുള്ള ഇളവുകള്‍, പ്രമുഖ വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയ നടപടികളാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞു. നിലവില്‍ രാജ്യം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ നല്‍കുന്നുണ്ട്. യുഎസിലും മറ്റു രാജ്യങ്ങളിലും ഉള്ളപോലെ അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള വിസയാണ് ഇവിടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വിവിധ മന്ത്രാലയങ്ങള്‍ക്ക് കത്തെഴുതുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ 60 ദിവസമാണ് ഇന്ത്യയിലെ വിസ കാലാവധി. 2017ല്‍ രാജ്യത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് 15.7 ശതമാനം വര്‍ധിച്ച് 10 ദശലക്ഷത്തില്‍ എത്തിയിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയുടെ ആഗോള ശരാശരി അഞ്ച് ശതമാനമായിരിക്കെയാണ് ഇന്ത്യയുടെ മികച്ച പ്രകടനം. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം ... Read more

പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ യൂട്യൂബ് മ്യൂസിക്‌സ്

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാഴ്ച്ചക്കാര്‍ തങ്ങളുടെ ഇഷ്ട കാഴ്ച്ചകളുടെ ശേഖരം കാണുവാനും സ്വന്തമാക്കാനും നാം ആദ്യം തിരയുന്നത് യൂട്യൂബിലാണ്. ഒരേ സമയത്ത് 100 കോടിയോളം പേര്‍ പാട്ടിനായി യൂട്യൂബില്‍ തിരയുന്നുണ്ടെങ്കിലും യൂട്യൂബിന് അതൊന്നും പോരാ. ചില നേരങ്ങളില്‍ യൂട്യൂബില്‍ ലഭിക്കുന്നത് പാട്ടിന്റെ യഥാര്‍ഥ പകര്‍പ്പുകളല്ല. കൂടാതെ ബാക്ഗ്രൗണ്ട് പ്ലേ സൗകര്യവും ഡൗണ്‍ലോഡിങ്ങുമില്ല. അതൊന്ന് മാറ്റിമറിക്കാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് പാട്ടിന്റെ കൂട്ടുകാര്‍ക്കായി ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് പകരമായി യൂട്യൂബ് പുതിയ മ്യൂസിക്ക് സ്ട്രീമിങ് സേവനവുമായി എത്തുന്നു. ഇങ്ങനെ തടസരഹിതമായി ഏതുനേരവും പാട്ടുകള്‍ കേള്‍ക്കാം, കാണാം, തിരയാം ഇങ്ങനെ പൂര്‍ണമായി എളുപ്പത്തിലും വ്യക്തിപരമായും കൈകാര്യം ചെയ്യാനുള്ള അവസരമാണ് പുതിയ സേവനത്തിനുള്ളത്. അംഗീകൃത പാട്ടുകള്‍, ആല്‍ബങ്ങള്‍, ആയിരക്കണക്കിന് പ്ലേ ലിസ്റ്റുകള്‍, റീമിക്‌സുകള്‍, തത്സമയ സംഗീതമേളകള്‍, പാട്ടുകളുടെ കവര്‍ പതിപ്പുകള്‍, മ്യൂസിക്ക് വീഡിയോ ശേഖരങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കിസില്‍ ഉണ്ടാകും. യൂട്യൂബ് മ്യൂസിക്‌സ് നിലവില്‍ വന്നാലും ഗൂഗിള്‍ പ്ലേ മ്യൂസിക് പരിഷ്‌ക്കാരങ്ങളോടെ നിലനില്‍ക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. പര്യസമുള്ള ... Read more

വിമാനം വൈകിയാല്‍ റീഫണ്ടും നഷ്ടപരിഹാരവും: കരടു വിമാനയാത്രാ നയം പുറത്തിറക്കി

വിമാന ടിക്കറ്റ് റദ്ദുചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചും കണക്‌ഷൻ വിമാനം കിട്ടിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചും കരടു വിമാനയാത്രാ നയം. ആഭ്യന്തര സർവീസുകൾക്ക് ബാധകമാകുന്ന രീതിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് കരടുരേഖ പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാൽ നയം പ്രാബല്യത്തില്‍ വരും. ബുക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ കാൻസലേഷൻ‍ ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാൻ അവസരം നൽകുന്ന ‘ലോക് ഇൻ ഓപ്ഷൻ’ എന്ന സൗകര്യമാണ് ഇതിൽ പ്രധാനം. വിമാനം പുറപ്പെടുന്ന സമയത്തിന്‍റെ 96 മണിക്കൂർ (നാലു ദിവസം) പരിധിക്കുള്ളിലാണ് ടിക്കറ്റ് ബുക് ചെയ്യുന്നതെങ്കിൽ ഈ അവസരം ലഭ്യമല്ല. മാത്രമല്ല, കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകുന്നതെങ്കിൽ വിമാനക്കമ്പനിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും കരടുരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. 30 കോടി യാത്രക്കാരാണ് ഇക്കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് വിമാനയാത്ര നടത്തിയത്. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 22 ശതമാനമാണ്. മുന്‍വർഷം 21.24 ശതമാനമായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 8.33 ശതമാനമാണ്. മുൻവർഷം 7.72 ശതമാനം. 2020ഓടെ ... Read more