Category: Homepage Malayalam
മെകുനു: ഗോവ-മഹാരാഷ്ട്ര തീരത്ത് ജാഗ്രത നിർദേശം
മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് ഗോവ-മഹാരാഷ്ട്ര തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. അടുത്ത രണ്ട് ദിവസത്തേക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മൽസ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അറബികടലിൽ വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാല്‍ കടലിൽ ഇറങ്ങരുതെന്ന നിർദേശം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിലും കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളിൽ 21 സെ.മി വരെ മഴയുണ്ടാകാനാണ് സാധ്യത. ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് മലമ്പ്രദേശങ്ങളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മെകുനു കൊടുങ്കാറ്റ് ഒമാൻ തീരത്ത് കനത്ത നാശനഷ്ടം വരുത്തിയുരുന്നു. സലാല പോലുള്ള നഗരങ്ങൾ മെകുനുവിന്റെ കെടുതികൾ അനുഭവിക്കുകയാണ്.
ലാക്കം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനത്തിന് നിരോധനം
ഇരവികുളം ദേശീയ ഉദ്യാനത്തിലെ വരയാടുകളുടെ സെന്‍സസുമായി ബന്ധപ്പെട്ട് പാമ്പാറ്റിലെ ലാക്കം വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 29 വരെയാണ് നിരോധനം. ആഴ്ചയുടെ അവാസന ദിവസങ്ങളില്‍ രണ്ടായിരത്തി അഞ്ഞൂറോളം സഞ്ചാരികളാണ് വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാന്‍ എത്തുന്നത്. എന്നാല്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷമി അറിയിച്ചു.
എച്ച്–4 വിസയിൽ ജോലി നിയന്ത്രണം: ചട്ടം അന്തിമഘട്ടത്തിലെന്ന് യുഎസ്
എച്ച്-1-ബി വിസയുള്ളവരുടെ പങ്കാളികൾക്കുള്ള എച്ച്– 4 വിസയിൽ ജോലി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്ന് അമേരിക്ക. എച്ച്– 4 വിസയുള്ളവരിലെ ചില വിഭാഗക്കാർക്കാണ് ജോലി നിയന്ത്രണം ഏർപ്പെടുത്തുന്നത്. അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (ഡിഎച്ച്എസ്) യുഎസ് ഫെഡറൽ കോടതിയെ അറിയിച്ചു. ഡിഎച്ച്എസ് വിഭാഗത്തിന്‍റെ ക്ലിയറൻസ് കിട്ടിയാൽ ഓഫിസ് ഓഫ് മാനേജ്മെന്‍റ് ആൻഡ് ബജറ്റിലേക്ക് അയയ്ക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. യുഎസിൽ എച്ച്–1-ബി വിസയിൽ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ ഭാര്യയ്ക്കോ ഭർത്താവിനോ അവിടെ ജോലി ചെയ്യാൻ പെർമിറ്റ് ലഭിക്കുന്നത് എച്ച്4 വിസയിലാണ്. 70,000 പേരാണ് എച്ച്–4 വിസ പ്രകാരം വർക്ക് പെർമിറ്റ് നേടി അവിടെ ഇപ്പോൾ തൊഴിലെടുക്കുന്നത്. ഒബാമ സർക്കാരിന്‍റെ ഭരണകാലത്ത് ഏർപ്പെടുത്തിയ ഈ സംവിധാനം നിർത്തലാക്കാനാണ് ഇപ്പോഴത്തെ ഭരണകൂടത്തിന്‍റെ നീക്കം. ഇതിനെതിരെ യുഎസ് കോൺഗ്രസിലെ 130 അംഗങ്ങൾ സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്.
കേരളത്തില്‍ അതിശക്തമായ മഴ: ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പൊലീസിനു നിര്‍ദേശമുണ്ട്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. 25നു ശക്തമായ മഴയും ശനിയാഴ്ച അതിശക്തമായ മഴയും ലഭിക്കും. 12 മുതല്‍ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക. മുന്നറിയിപ്പു ശ്രദ്ധയോടെ കണക്കാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. 26നു കേരളത്തില്‍ ചിലയിടങ്ങളില്‍ 20 സെ.മീ. വരെയുള്ള അതിശക്തമായ മഴയുണ്ടാകും. 27നു ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ഒന്നോ രണ്ടോയിടങ്ങളില്‍ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. 28നും 29നും ഇതു തുടരും. ലക്ഷദ്വീപില്‍ 30 വരെ പലയിടത്തും അതിശക്തമായ മഴ ലഭിക്കും.
ഡൂണ്ടീ: ഈ വര്‍ഷം കണ്ടിരിക്കേണ്ട യൂറോപ്പന്‍ നാട്
ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് യൂറോപ്പിലെ ഡുണ്ടീയെ തിരഞ്ഞെടുത്തു. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലന്‍ഡില്‍ എത്തുന്ന സന്ദര്‍ശകര്‍ ആദ്യം എത്തുന്നത് ഡുണ്ടീയിലാണ്. ഇവിടുത്തെ ദേശീയതലത്തില്‍ പ്രാധാന്യമുള്ള മ്യൂസിയമുകളെയും മറ്റു ആകര്‍ഷണങ്ങളെ പറ്റിയും ലോണ്‍ലി പ്ലാനറ്റ് പ്രശംസിച്ചിട്ടുണ്ട്. ഇറ്റലിയിലെ എമിലിയ-രോമങ്ങ ആണ് ഒന്നാമത്. ടുസ്‌കാനി, കംപാനിയാ, വെനെട്ടോ എന്നീ സ്ഥലങ്ങള്‍ക്ക് പകരമായും ഭക്ഷണപ്രിയരുടെ ഇഷ്ട നഗരമായി വളര്‍ന്നു വരുന്നതിനുമാണ് ഈ നഗരത്തെ തിരഞ്ഞെടുത്തത്. രാഗു, പര്‍മ ഹാം, ബല്‍സാമിക് വിനെഗര്‍, പാര്‍മേശന്‍ ചീസ് എന്നിവ ലഭിക്കുന്ന സ്ഥലമാണ് എമിലിയ-റൊമഗ്‌ന. അടുത്തിടെയാണ് ലോകത്തെ ... Read more
കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാന്‍ വണ്‍ കാര്‍ഡ്
കൊച്ചി മെട്രോയുടെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ യാത്രചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതി കരാറില്‍ ആക്‌സിസ് ബാങ്ക് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായി ധാരണപത്രം ഒപ്പുവച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍എല്‍പി, കൊച്ചി വീല്‍സ് യുണൈറ്റഡ് എല്‍എല്‍പി, മൈ മെട്രോ എല്‍എല്‍പി, മുസിരിസ് എല്‍എല്‍പി, പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എല്‍എല്‍പി എന്നീ ഏഴു കമ്പനികളാണ് ധാരണപത്രം ഒപ്പുവച്ചത്. മെട്രോ പദ്ധതിപ്രദേശത്ത് സര്‍വീസ് നടത്തുന്ന 1100 ബസുകളിലാണ് പുതിയ സംവിധാനം നിലവില്‍വരിക. നവംബറോടെ എല്ലാ ബസുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള യന്ത്രം സ്ഥാപിക്കും. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുപോലെ കാര്‍ഡ് ഇതില്‍ കാണിച്ച് യാത്രചെയ്യാം. തുടര്‍ന്നുവരുന്ന ജലമെട്രോ പദ്ധതിയിലും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാനാകും. ഓട്ടോറിക്ഷകളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനെപ്പറ്റി ഓട്ടോറിക്ഷാ തൊഴിലാളികളുടെ ... Read more
സൗജന്യ ടിക്കറ്റ് വാര്‍ത്ത വ്യാജമെന്ന് ജെറ്റ് എയര്‍വേയ്‌സ്
കമ്പനിയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജെറ്റ് എയര്‍വെയ്‌സ് എല്ലാവര്‍ക്കും രണ്ട് വിമാനടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. വാട്‌സാപ്പിലൂടെ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് ജെറ്റ് എയര്‍വേയ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഇത്തരത്തില്‍ കമ്പനി പ്രഖ്യാപിക്കുന്നവ ജെറ്റ് എയര്‍വേയ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ മാത്രമായിരിക്കും അറിയിക്കുക എന്ന്് ട്വീറ്റില്‍ പറയുന്നു. വെബ്‌സൈറ്റിലേക്കുള്ള ലിങ്കടക്കമാണ് വാട്‌സാപ്പിലൂടെ സന്ദേശം അയച്ചുനല്‍കിയിരുന്നത്. ടിക്കറ്റ് സ്വന്തമാക്കാന്‍ സര്‍വെ ഫോം പൂരിപ്പിക്കാനും 20 പേര്‍ക്ക്് ഈ മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാനുമായിരുന്നു മെസേജില്‍ ആവശ്യപ്പെട്ടത്. ജെറ്റഅ എയര്‍വേയ്‌സ് വെബ്‌സൈറ്റ് എന്ന് തെറ്റിധരിപ്പിക്കുന്ന ലിങ്കായിരുന്നു മെസേജിനൊപ്പം അയച്ചുനല്‍കിയിരുന്നത്. സൂക്ഷ്മമായി നോക്കിയാല്‍ പോലും ലിങ്കിലെ അക്ഷരങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഐ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ നോക്കിയാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് ഇത് മറ്റുള്ളവരുടെ നമ്പറുകളിലേക്ക്് ഫോര്‍വേര്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് കമ്പനി അധികൃതര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
കേരളത്തില്‍ അടുത്തയാഴ്ച്ച മുതല്‍ കനത്ത മഴ: കാലവര്‍ഷം ഇക്കുറി നേരത്തെ
അടുത്ത ഒരാഴ്ച കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരിക്കു താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണു മഴ കനക്കാന്‍ കാരണം. അതേസമയം, അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിനു മുന്‍പു മഴ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷ. ചൂടു ശമിപ്പിച്ചു േവനല്‍മഴ തകര്‍ത്തു പെയ്യുകയാണ്. കേരളത്തില്‍ 20 ശതമാനം അധികം മഴ കിട്ടി. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 56, 53 ശതമാനം വീതം മഴ ലഭിച്ചു. എട്ട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് വേനല്‍മഴ. തൃശ്ശൂരും ആലപ്പുഴയിലും മാത്രമാണ് അല്‍പ്പമെങ്കിലും മഴക്കണക്കില്‍ കുറവുള്ളത്.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ റൂട്ട് അറിയാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് മാപ്പ്
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പുതിയ കാലത്തിനൊത്തു മാറുന്നു. സാങ്കേതിക തികവാര്‍ന്ന ‘ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് മാപ്’ സംവിധാനം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹി സെക്രട്ടേറിയറ്റ് ബസ് സ്റ്റോപ്പ് ഉള്‍പ്പെടെ നാലുകേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചു. ബസ് സ്റ്റോപ്പിലൂടെ കടന്നുപോകുന്ന എല്ലാ ബസുകളുടെയും റൂട്ട് മാപ് ഉള്‍പ്പെടുന്ന സംവിധാനമാണ് ദൃശ്യമാകുക. സമീപത്തെ മെട്രോ റെയില്‍ പാതയുടെ വിശദാംശങ്ങള്‍, മറ്റു പ്രധാനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം മാപ്പില്‍ ലഭ്യമാകും. ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പുതിയ പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ബസും എവിടെയെത്തിയെന്നു കൃത്യമായി മാപ്പില്‍നിന്നു മനസ്സിലാക്കാം. അതിനാല്‍ യാത്രക്കാരന് ഏറെനേരം കാത്തുനില്‍ക്കേണ്ടി വരുന്നില്ല. ബസുകളിലെ ജിപിഎസ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഈ സംയോജിത യാത്രാസംവിധാനം പ്രവര്‍ത്തിക്കുന്നത്. സ്റ്റോപ്പിലൂടെ കടന്നുപോകുന്ന ബസുകളുടെ സമയക്രമം, ഒരു കിലോമീറ്റര്‍ പരിധിയിലെ മറ്റു ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, അതിലെത്തുന്ന ബസുകള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാം. ഒന്നരവര്‍ഷത്തിനുള്ളില്‍ ... Read more
ഡല്‍ഹി മെട്രോ മജന്ത പാത ഇനി അറിവിന്റെ ഇടനാഴി
ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത ഇനി ‘നോളജ് കോറിഡോര്‍’. നാലു സര്‍വകലാശാലകളെ ബന്ധിപ്പിക്കുന്നതിനാലാണ് പുതിയ ലൈനിന് അറിവിന്റെ ഇടനാഴി എന്നു പേരിടാന്‍ ഡല്‍ഹി മെട്രോ റെയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഓഖ്ലയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിക്കു പുറമെ ഐഐടി, ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, നോയിഡ അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമാകും പുതിയപാത. മജന്ത പാതയുടെ ആദ്യഭാഗം കഴിഞ്ഞ ഡിസംബറിലാണ് തുറന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയുള്ള പാത തുറന്നതോടെ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ വഴിതുറന്നിരുന്നു. കൂടാതെ നോയിഡ അമിറ്റി സര്‍വകലാശാലയിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും പാത ഉപകാരപ്പെട്ടിരുന്നു. ഓഖ്ല ബേര്‍ഡ് സാന്‍ച്വറിയില്‍നിന്നു എളുപ്പത്തില്‍ അമിറ്റിയില്‍ എത്തിച്ചേരാന്‍ സാധിക്കും. 28നു തുറക്കുന്ന കല്‍ക്കാജി മുതല്‍ ജനക്പുരി വെസ്റ്റ് വരെയുള്ള ഭാഗമാകട്ടെ ഐഐടി ക്യാംപസിലൂടെയാണ് കടന്നുപോകുന്നത്. മുനീര്‍ക്ക സ്റ്റേഷനില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണു ജവാഹര്‍ലാല്‍ നെഹ്‌റു ക്യാംപസ്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു ഏറ്റവും പ്രയോജനപ്പെടുന്ന പാതയാകും മജന്തയെന്നു ഡിഎംആര്‍സി മാനേജിങ് ... Read more
റമസാന്‍ സ്‌പെഷലുകളുമായി കേരള ആര്‍ടിസി
റമസാന്‍ അവധിക്കു കേരള ആര്‍ടിസി ബെംഗളൂരുവില്‍നിന്നു മൂന്നു ദിവസങ്ങളിലായി 30 സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 15 വരെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകളുണ്ടാവുക. റമസാനു ശേഷം മടങ്ങുന്നവര്‍ക്കായി 15 മുതല്‍ 17 വരെ നാട്ടില്‍നിന്നു ബെംഗളൂരുവിലേക്കും ഇത്രതന്നെ സ്‌പെഷലുകള്‍ ഉണ്ടായിരിക്കും. തിരക്കനുസരിച്ചു വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌പെഷലുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റുകള്‍ കെഎസ്ആര്‍ടിസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോണ്‍: 080-26756666 (സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡ്), 9483519508 (മജസ്റ്റിക്), 080-22221755 (ശാന്തിനഗര്‍), 080-26709799 (കലാശി പാളയം), 8762689508 (പീനിയ)
റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി ശനിയും ഞായറും ട്രെയിനുകള്‍ക്ക് നിയന്ത്രണം
പുതുക്കാടിനും ഒല്ലൂരിനുമിടയില്‍ റെയില്‍വേ പാലത്തില്‍ ഗര്‍ഡര്‍ മാറ്റുന്ന രണ്ടാംഘട്ട ജോലികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു ട്രെയിന്‍ ഗതാഗത നിയന്ത്രണം. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും യാത്ര ചെയ്യുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നു റെയില്‍വേ അറിയിച്ചു. ദുരന്തനിവാരണ ഡ്രില്ലിന്റെ ഭാഗമായി റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം ശനിയാഴ്ച ഉച്ചയ്ക്കു 2.15 മുതല്‍ 3.15 വരെയും രാത്രി 11.45 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 1.20 വരെയും പ്രവര്‍ത്തിക്കില്ല. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിങ്, റദ്ദാക്കല്‍, കറന്റ് ബുക്കിങ് സേവനങ്ങള്‍ എന്നിവയാണു മുടങ്ങുക. ദക്ഷിണ റെയില്‍വേ, ദക്ഷിണ പശ്ചിമ റെയില്‍വേ, ദക്ഷിണ മധ്യ റെയില്‍വേകളിലാണു സേവനങ്ങള്‍ തടസപ്പെടുക. മറ്റു സോണല്‍ റെയില്‍വേകളില്‍ നിന്നുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ടോള്‍ ഫ്രീ നമ്പരായ 139ല്‍ നിന്നു ട്രെയിനുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ ഈ സമയങ്ങളില്‍ ലഭിക്കുന്നതല്ലെന്നും റെയില്‍വേ അറിയിച്ചു. പൂര്‍ണമായി റദ്ദാക്കിയവ എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (രാവിലെ 6.00) ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (6.45) എറണാകുളം- ... Read more
സുരക്ഷിത കേരളം സുന്ദരകേരളം : ആശങ്കയില്ലാതെ സഞ്ചാരികൾ
കോഴിക്കോട്ടെ നിപവൈറസ് ബാധ കേരളീയരില്‍ ആശങ്ക സൃഷ്ടിച്ചു എന്നത് ശരി തന്നെ. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പടര്‍ന്നത് പരിഭ്രാന്തിയാണ്. ഇതാകട്ടെ കേരളത്തെക്കുറിച്ച് അനാവശ്യ പേടി മറുനാട്ടുകാരില്‍ സൃഷ്ടിക്കാനും ഇടയാക്കി. വാസ്തവം തിരിച്ചറിയാതെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും കണ്ണുമടച്ചു ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ കേരളത്തിന് ചെയ്യുന്ന ദ്രോഹവും ചെറുതല്ല. ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രി പനിയില്ലന്നു പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ജോലിക്ക് കയറിയാല്‍ മതിയെന്ന് മലയാളി നെഴ്‌സുമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. കേരളത്തിന് വന്‍ വരുമാനം നേടിത്തരുന്ന ടൂറിസത്തേയും വ്യാജപ്രചാരണം ബാധിക്കുന്നുണ്ട്. വാസ്തവം തിരിച്ചറിയുക കേരളമെമ്പാടും നിപ വൈറസ് ബാധിച്ച രോഗികളില്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ പതിനാലു ജില്ലകളില്‍ ഒന്നായ വടക്കന്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര എന്ന സ്ഥലത്തെ പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം. ഇവിടെ വിരലില്‍ എണ്ണാവുന്നവര്‍ക്കാണ് രോഗബാധ. പേരാമ്പ്രയിലും മലപ്പുറത്തും മരിച്ചവര്‍ക്ക് രോഗബാധയേറ്റത് രോഗീ സാമീപ്യത്തില്‍ നിന്നാണ്. എന്നാല്‍ രോഗം വേഗം തിരിച്ചറിയുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ വൈറസ് ബാധ വളരെവേഗം ... Read more
ദുബൈ വിമാനത്താവളത്തില്‍ ക്ലൗഡ് ബേസ്ഡ് വിമാന വിവര ബോര്‍ഡ്
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും ക്ലൗഡ് ബേസ്ഡ് വിമാന വിവര ബോര്‍ഡ് സ്ഥാപിച്ചു. മിഡിലീസ്റ്റ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. സാംസങ് ഇലക്ടോണിക്‌സ്, എയര്‍പോര്‍ട്ട് ലാബ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ അത്യാധുനിക സംവിധാനം ഒരുക്കിയത്. പദ്ധതിയുടെ ഭാഗമായി 2700 പ്രദര്‍ശന ബോര്‍ഡുകളാണ് മാറ്റി സ്ഥാപിച്ചത്. വിമാനത്താവളങ്ങളുടെ വികസനത്തിന് സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ ഉപയോഗം മികച്ച മാര്‍ഗമാണെന്ന്് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
വോള്‍വോ എക്‌സ് സി 40 ഇന്ത്യയില്‍ ഉടന്‍ അവതരിക്കും
വോള്‍വോയുടെ പുതിയ എസ് യു വി എക്‌സ് സി 40 ഇന്ത്യയില്‍ വിപണിയിലെത്തുന്നു. ജൂലൈയോടെ വിപണിയിലേക്ക് എസ് യു വി എത്തുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. വോള്‍വോ അറിയിച്ചിരിക്കുന്നത്. വോള്‍വോയുടെ വില കുറഞ്ഞ എസ് യു വികളിലൊന്നാണ് എക്‌സ് സി 40 എക്‌സ് സി 60ക്ക് താഴെയാവും എക്‌സ് സി 40യുടെ സ്ഥാനം. വോള്‍േവായുടെ മറ്റ് എസ്.യു.വികളുമായി താരത്മ്യം ചെയ്യുേമ്പാള്‍ വ്യത്യസ്തമായ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.സി 40യുടെ നിര്‍മാണം. എസ്.പി.എ പ്ലാറ്റ്‌ഫോമിലാണ് വോള്‍വോ മറ്റ് എസ്.യു.വികള്‍ നിര്‍മിച്ചിരുന്നത് എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി സി.എം.എ പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്.യു.വിയുടെ നിര്‍മാണം. എക്‌സ്.സി 60,90 എന്നീ മോഡലുകളില്‍ നിന്ന് വോള്‍വോ ചില ഘടകങ്ങള്‍ പുതിയ കാറിന് കടംകൊണ്ടിട്ടുണ്ട്. ചില സൂപ്പര്‍ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി കാറില്‍ നല്‍കിയിട്ടുണ്ട്. 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍ റൂഫ്, ഹര്‍മാന്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍ പ്ലേ ആന്‍ഡ്രോയിഡ് ഒാേട്ടാ തുടങ്ങിയവയും കാറില്‍ നല്‍കിയിട്ടുണ്ട്. ... Read more