Category: Homepage Malayalam

മുംബൈയില്‍ നിന്നും ഗോവയിലേയ്ക്ക് യാത്രാകപ്പല്‍

ഇന്ത്യയിലെ ആദ്യത്തെ യാത്രാകപ്പല്‍ മുംബൈയില്‍ നിന്നും ഗോവയിലേയ്ക്ക് സര്‍വീസ് നടത്തും. മുംബൈയില്‍ പുതുതായി പണിത തുറമുഖത്തു നിന്നും ആന്‍ഗ്രിയ എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ ഗോവയിലേയ്ക്ക് തിരിച്ചു. പരീക്ഷണ ഓട്ടമാണ് കപ്പല്‍ നടത്തുന്നത്. മുംബൈ തുറമുഖ വകുപ്പിന്‍റെയും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമാണ് ആന്‍ഗ്രിയ യാത്രാകപ്പല്‍. മുംബൈ മുതല്‍ ഗോവ വരെ യാത്ര ചെയ്യുന്നതിന് ഒരാള്‍ക്ക്‌ 7000 രൂപയാണ് ചെലവ്. വിമാനം, ബസ്‌, ട്രെയിന്‍ മാര്‍ഗം മുംബൈയില്‍ നിന്നും ഗോവയിലെത്താന്‍ ചെലവും സമയവും കുറവാണ്. എന്നാല്‍ ഈ കപ്പലിലൂടെയുള്ള യാത്ര ഒരനുഭവം തന്നെയാകും. കപ്പലിനകത്ത് വ്യത്യസ്ഥ രുചികള്‍ ലഭ്യമാകുന്ന എട്ടു ഭക്ഷ്യശാലകള്‍, കോഫീ ഷോപ്പ്, സ്വിമ്മിംഗ് പൂള്‍, ഹാളുകള്‍ എന്നിവ സഞ്ചാരികള്‍ക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കടല്‍ വിഭവങ്ങളോടു കൂടിയ രണ്ടു നേരത്തെ ഭക്ഷണവും ഇടനേരത്തെ ഭക്ഷണവും നല്‍കും. കൂടാതെ സ്വിമ്മിംഗ് പൂളില്‍ കുളിക്കാനുള്ള സൗകര്യവുമുണ്ട്. കപ്പലില്‍ വെച്ച് വിവാഹം കഴിക്കാനും മീറ്റിംഗ് കൂടാനും പ്രത്യേകം ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ... Read more

എന്‍ ഊര് പൈതൃക ഗ്രാമം ഡിസംബറില്‍ പൂര്‍ത്തിയാകും

ആദിവാസി സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകളുമായി ഒരുങ്ങുന്ന ‘എന്‍ ഊര്’ പൈതൃകഗ്രാമം വരുന്ന ഡിസംബറോടെ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തി ധൃതഗതിയില്‍ നടക്കുന്നു. പൂക്കോട് വെറ്ററിനറി ക്യാമ്പസിനടുത്താണ് പൈതൃക ഗ്രാമം ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ട്രൈബല്‍ വകുപ്പിന്റെ മൂന്നുകോടി ചെലവിലുള്ള നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ട പ്രവൃത്തിക്കായി ടൂറിസം വകുപ്പ് 4.53 കോടിയാണ് നല്‍കിയത്. ട്രൈബല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാടിന്റെ മക്കളുടെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയാനും കാണാനുമുള്ള പദ്ധതിയാണ് എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതിലക്ഷ്യമാക്കുന്നത്. പൂര്‍ണമായും പട്ടികവര്‍ഗക്കാര്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ഏക ടൂറിസം പദ്ധതി വയനാടന്‍ ടൂറിസത്തിന് കരുത്ത് പകരും. കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് മാതൃകയിലാണ് എന്‍ ഊര് പൈതൃക ഗ്രാമം. എന്‍ ഊരിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്റ്റാള്‍, പാരമ്പര്യ മരുന്നുകള്‍, കരകൗശല വസ്തുക്കള്‍, മുളയുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പെയിന്റിങ്ങുകള്‍, പരമ്പരാഗത ആദിവാസി ആയുധങ്ങള്‍, സംഗീതോപകരണങ്ങള്‍, തേനുള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ എന്നിവയെല്ലാം എന്‍ ഊരിന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കും. പൈതൃക ഗ്രാമത്തില്‍തന്നെ വില്‍പ്പനയുമുണ്ടാവും. ഇതിനുള്ള ... Read more

ഹൈടെക് ടാക്സി സര്‍വീസുമായി ദുബൈ

ഹൈടെക് വാഹനങ്ങളും മികച്ച സംവിധാനങ്ങളുമായി ദുബൈ ടാക്സി. പഴയ വാഹനങ്ങൾ പിൻവലിച്ച് ഓരോവർഷവും ആയിരം ഹൈടെക് കാറുകൾ വീതം നിരത്തിലിറക്കാനാണ് ദുബൈ ആർടിഎയുടെ പദ്ധതി. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 1.9 കോടി യാത്രക്കാർ ടാക്സികൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ദുബൈയിലെ 5200 ടാക്സി വാഹനങ്ങൾ 1.1 കോടി സർവീസുകൾ ഇതിനകം പൂർത്തിയാക്കിയെന്ന് ആർടിഎ ട്രാൻസ്‌പോർട് വിഭാഗം തലവൻ യൂസഫ് അൽ അലി പറഞ്ഞു. പൊതുജനങ്ങളോടു മാന്യമായി ഇടപെടാനും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ദുബൈ ടാക്‌സികളിലുള്ളത്. വിദ്യാർഥികളെ സുരക്ഷിതമായി വിദ്യാലങ്ങളിൽ എത്തിക്കാനും സർവീസ് നടത്തുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക വാഹനങ്ങൾ ഇറക്കിയതായും യൂസഫ് അൽ അലി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ, വിനോദ യാത്രയ്ക്കായി തുറന്ന വാഹനങ്ങൾ തുടങ്ങിയവയും ടാക്സികളായുണ്ട്. ടാക്സി വാഹനങ്ങളുടെ സേവനം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 97 ശതമാനം പേർ സംതൃപ്തി രേഖപ്പെടുത്തി. വാഹനങ്ങൾക്കെതിരെയുള്ള പരാതികൾ കുറഞ്ഞു. ഇന്ധനവില കൂട്ടിയിട്ടും നിരക്കു വർധിപ്പിക്കാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാനാണു ... Read more

ആധുനിക എല്‍ എച്ച് ബി കോച്ചുകളുമായി കേരള എക്‌സ്പ്രസ്

കേരളത്തില്‍ നിന്ന് ദീര്‍ഘ ദൂരം സര്‍വീസ് നടത്തുന്ന കേരള എകസ്പ്രസിന് ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകള്‍ അനുവദിക്കും. ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന ട്രെയിനുള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള എല്‍ എച്ച് ബി കോച്ചുകള്‍ അനുവദിക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനെത്തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തിനുള്ളില്‍ കേരളയ്ക്കുള്ള എല്‍ എച്ച ബി കോച്ചുകള്‍ ചെന്നൈ പെരുമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി കൈമാറുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ചുള്ള ഉത്തരവ് റെയില്‍വേ ബോര്‍ഡില്‍ നിന്ന് ഡിവിഷന് ലഭിച്ചു. ആറു റേക്കുകളാണു കേരളയ്ക്കുള്ളത്. ഇവ ഒന്നൊന്നായി എല്‍എച്ച്ബിയിലേക്കു മാറ്റും. ആറു റേക്കുകളിലായി 24 കോച്ച് വീതം 144 കോച്ചുകളാണു കേരള ഓടിക്കാന്‍ വേണ്ടത്. കേരള എല്‍എച്ച്ബിയിലേക്കു മാറ്റുന്നതോടെ ആറു പുതിയ ട്രെയിനുകള്‍ക്കുള്ള കോച്ചുകള്‍ റെയില്‍വേയ്ക്കു ലഭിക്കും.

കോട്ടയത്ത് ഇന്ന് യുഡിഎഫ്-ബിജെപി ഹര്‍ത്താല്‍

പ്രണയവിവാഹത്തിന്‍റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശിയായ നവവരന്‍ കെവിന്‍റെ മരണത്തെ തുടര്‍ന്ന് കോട്ടയത്ത് ഇന്ന് യുഡിഎഫ്- ബിജെപി ഹര്‍ത്താല്‍. കെവിന്‍റെ മരണം പോലീസ് അനാസ്ഥയെ തുടര്‍ന്നാണെന്ന് ആരോപിച്ചാണ് കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ ഇന്നു പുലർച്ചെയാണ് കാണാതായ കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഇഷാനാണ് പൊലീസ് പിടിയിലായത്. വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോയുടെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധുവിനെ മർദിച്ച് അവശനാക്കിയശേഷം വഴിയിൽ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു.

വയലനട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് അനുമതി

വയലട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് പുത്തന്‍ പ്രതീക്ഷമായി 4.92 കോടിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചു. വയലടയ്ക്ക് സമീപമുള്ള തോരോട് മലയും ഏറെ പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇടമാണ്. വയലട, മണിച്ചേരി, ചുരത്തോട് പ്രദേശങ്ങളുടെ വിനോദ സഞ്ചാര സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയോട് ഇണങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, വാച്ച് ടവര്‍, കഫെറ്റീരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. നിലവില്‍ വയലട മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു വിധത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ല. എല്ലാതരം കാലാവസ്ഥയിലും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. മുള്ളന്‍പാറയില്‍ നിന്നുള്ള കാഴ്ചകളും കാട്ടരുവികളും കുന്നുകളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുന്നിന്‍ മുകളില്‍ നിന്നുള്ള റിസര്‍വോയര്‍ ദൃശ്യങ്ങള്‍ മികച്ച കാഴ്ചയാണ് ഒരുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടൊപ്പം തലയാട് ചുരത്തോട് പ്രദേശവും ടൂറിസം പദ്ധതിയുടെ ഭാഗമാക്കും

റാണിപുരത്ത് സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു

വനത്തിനകത്തേക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കു വര്‍ധിച്ചു. മൂന്നാറിലെ വേനല്‍ക്കാല ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് റാണിപുരം. തേനിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് മാര്‍ച്ച് 13 മുതല്‍ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രം ഈ മാസം 13നാണ് സഞ്ചാരികള്‍ക്കു വേണ്ടി തുറന്നു കൊടുത്തത്. ചാറ്റല്‍ മഴയും കോടമഞ്ഞും നനഞ്ഞ് റാണിപുരത്തിന്‍റെ ദൃശ്യഭംഗി ആസ്വദിക്കാനും ട്രക്കിങ്ങിനുമായി നിരവധി സഞ്ചാരികളാണ് ഇവിടെക്കെത്തുന്നത്. ഇന്നലെ വരെ 65,000 രൂപയുടെ വരുമാനം വനംവകുപ്പിനുണ്ടായി. വേനലവധിക്കാലത്ത് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വരുമാനമുണ്ടാകാറുണ്ട്. എന്നാല്‍ വേനലവധി തുടങ്ങുന്ന സമയത്തുതന്നെ വനത്തിനകത്തേക്കുള്ള പ്രവേശനം നിരോധിച്ചതിനാലാണ് ഇത്തവണ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായത്.

പുത്തന്‍ പേരില്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍

രാജ്യതലസ്ഥാനത്ത് സൗത്ത് ക്യാംപസ്, മോത്തിബാഗ് എന്നിവ ഉള്‍പ്പെടെ പത്തു മെട്രോ സ്റ്റേഷനുകള്‍ക്ക് ഇനി പുതിയ പേര്. സ്‌റ്റേഷനുകളുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പേരുമാറ്റം. പിങ്ക് ലൈനിലുള്ള സൗത്ത് ക്യാംപസ് മെട്രോ സ്‌റ്റേഷന്‍ ഇനി ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് എന്നും മോത്തിബാഗ് ഇനി സര്‍ വിശ്വേശ്വരയ്യ മോത്തിബാഗ് എന്നുമാണ് അറിയപ്പെടുക. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക- വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന ദുര്‍ഗാബായ് ദേശ്മുഖിന്റെ പേരിടുന്നത് അവരുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ക്യാംപസിന്റെ ഭാഗമായിട്ടുള്ള ശ്രീ വെങ്കിടേശ്വര കോളജ് സ്ഥാപിച്ചതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളതിനാലാണ് ക്യാംപസിനു സമീപമുള്ള മെട്രോ സ്റ്റേഷനു ദുര്‍ഗാബായ് ദേശ്മുഖിന്റെ പേരു നല്‍കുന്നത്. മെട്രോ സ്റ്റേഷനുകളില്‍ വനിതകളുടെ പേരു നല്‍കിയിട്ടുള്ള ഏക സ്റ്റേഷനും ഇതാണ്. എന്‍ജിനീയറും പണ്ഡിതനുമെന്ന നിലയില്‍ വിഖ്യാതനായിരുന്ന സര്‍ വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായാണ് മോത്തിബാഗ് സ്റ്റേഷന്റെ പേരു മാറ്റുന്നത്. പേരുമാറ്റിയ വയലറ്റ് ലൈനിലെ സ്റ്റേഷനുകള്‍ ഇവയാണ് – തുഗ്‌ളക്കാബാദ് സ്റ്റേഷന്‍ ... Read more

ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കാന്‍ ഇ ടി സി എസ്-2

ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിക്കാന്‍ യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം-2 (ഇ ടി സി എസ്-2) അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ. ഒരേ ദിശയിലേയ്ക്ക് അടുത്തടുത്ത സമയത്ത് പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് ഒരേ സിഗ്നല്‍ ഉപയോഗിക്കാം എന്നതാണ് പുതിയ സംവിധാനത്തിന്‍റെ ഗുണം. സിഗ്നലുകള്‍ക്കായി കാത്തുകിടക്കേണ്ട സാഹചര്യമുണ്ടാകില്ല. തിരക്കുള്ള റൂട്ടുകളിലാണ് ഇതിന്‍റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. രണ്ടു ട്രെയിനുകള്‍ തമ്മില്‍ 500 മീറ്റര്‍ അകലം പാലിച്ച് ഒരേ ട്രാക്കില്‍ ഓടിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്. മുന്നില്‍ പോകുന്ന ട്രെയിന്‍ എത്ര അകലത്തിനാണ് പോകുന്നതെന്ന് ലോക്കോ പൈലറ്റിനു അറിയാന്‍ സാധിക്കും. അതനുസരിച്ച് വേഗം ക്രമീകരിക്കാനാകും. ഇത് അപകടങ്ങള്‍ കുറയ്ക്കും. ഉത്തരേന്ത്യന്‍ റെയില്‍വേയുടെ കൂടുതല്‍ തിരക്കുള്ള മേഖലയില്‍ ആദ്യം പരീക്ഷണം നടത്താനാണ് തീരുമാനം. സിഗ്നലിംഗ് സംവിധാനത്തിലെ പോരായ്മകളും ട്രാക്കിലെ അറ്റകുറ്റപ്പണികളുമാണ് ട്രെയിനുകള്‍ക്ക് കൃത്യസമയം പാലിക്കാന്‍ കഴിയാത്തതിന്‍റെ കാരണമായി അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സമയകൃത്യത പാലിക്കാനുമാണ് ഇടിസിഎസ്-2 റെയില്‍വേ അവതരിപ്പിക്കുന്നത്.

നമ്മ ടൈഗര്‍ വെബ് ടാക്‌സി മേഖല പ്രതീക്ഷയില്‍

കര്‍ണാടകയില്‍ എച്ച്. ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായതോടെ ഗതാഗതവകുപ്പ് ലൈസന്‍സ് റദ്ദാക്കിയ നമ്മ ടൈഗര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതീക്ഷയില്‍. നമ്മ ടൈഗര്‍ വെബ് ടാക്‌സി സര്‍വീസ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുനരാരംഭിക്കാന്‍ വഴിതെളിയുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വെബ്ടാക്‌സി കമ്പനി ആരംഭിച്ചാല്‍ കുത്തക കമ്പനികളുടെ ചൂഷണം ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ നമ്മ ടൈഗര്‍ വെബ്ടാക്‌സി സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കാബ് സര്‍വീസിനു ലൈസന്‍സില്ല എന്നപേരില്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങിയത്. ഇതോടെ നിരത്തുകളില്‍നിന്നു പിന്‍വാങ്ങിയ ടൈഗര്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ പലരും മറ്റു കമ്പനികളിലേക്കു മാറി. ഓല, ഊബര്‍ വെബ്ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരെ ചൂഷണം ചെയ്യുന്നതു തടയാന്‍കൂടി ലക്ഷ്യമിട്ടാണ് നമ്മ ടൈഗര്‍ ടാക്‌സി ആരംഭിച്ചത്. തിരക്കിനനുസരിച്ചു നിരക്ക് കൂടുന്ന സര്‍ജ് പ്രൈസിങ് സമ്പ്രദായമില്ലാതെ എല്ലാ സമയത്തും ഒരേ നിരക്കാണ് ടൈഗര്‍ ടാക്‌സിയില്‍ ഈടാക്കിയിരുന്നത്. കൂടാതെ ഡ്രൈവര്‍മാര്‍ക്കായി കൂടുതല്‍ ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

മൊബൈലില്‍ ട്രെയിന്‍ ടിക്കറ്റ് എടുത്ത് ചാര്‍ജ് തീര്‍ന്നാലും ടിക്കറ്റ് സുരക്ഷിതം

യുടിഎസ് ഓൺ മൊബൈൽ സംവിധാനത്തിൽ ട്രെയിന്‍ ടിക്കറ്റ് എടുത്തശേഷം മൊബൈൽ ഫോൺ ചാർജ് തീർന്നോ കേടുപറ്റിയോ പ്രവർത്തനരഹിതമായാൽ  എടുത്ത ടിക്കറ്റ് സുരക്ഷിതം തന്നെ. ടിക്കറ്റ് പരിശോധകനോട് യാത്രക്കാരൻ തന്‍റെ മൊബൈൽ നമ്പർ പറഞ്ഞുകൊടുത്താൽ മതിയെന്നു ദക്ഷിണ റയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ (പാസഞ്ചർ, മാർക്കറ്റിങ്) ജെ വിനയൻ അറിയിച്ചു. മൊബൈൽ നമ്പർ ഉപയോഗിച്ച് സെർച്ച് ചെയ്താൽ ആ നമ്പറിൽ ടിക്കറ്റെടുത്തിട്ടുണ്ടോയെന്നു പരിശോധിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയും. അവരുടെ മൊബൈലിൽ ഇതിനുള്ള ആപ്ലിക്കേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പിഴ നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

കാശ്മീരിന്റെ സപ്തസ്വരങ്ങള്‍

ഇന്ത്യയുടെ സൗന്ദര്യ കിരീടമാണ് കാശ്മീര്‍. കശ്മീരിനെ പറ്റി സംസാരിക്കുമ്പോള്‍ ആദ്യം തന്നെ മനസില്‍ എത്തുന്ന സ്ഥലങ്ങളാണ് ശ്രീനഗര്‍, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവ. ഇവയൊക്കെ പ്രശസ്തമായ ടൂറിസം ഡെസ്റ്റിനേഷനുകളാണ്. എന്നാല്‍ ഇതല്ലാതെ ആര്‍ക്കും അറിയാത്ത മനോഹരമായ സ്ഥലങ്ങള്‍ സംസ്ഥാനത്തുണ്ട്. ഈ സ്ഥലങ്ങള്‍ അത്ര അറിയപ്പെടുന്നവയല്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കശ്മീരിലെ മറ്റാര്‍ക്കും അറിയാത്ത ഈ സ്ഥലങ്ങളുടെ സൗന്ദര്യം അനുഭവിക്കണം. ലോലബ് വാലി ലഹ്വാന്‍ നദിയാണ് കശ്മീരിന്റെ വടക്ക്-പടിഞ്ഞാറുള്ള ലോലബ് താഴ്വരയെ രൂപപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ താഴ്വരയിലൊന്നാണിത്. പൈന്‍ കാടുകളും, ഫിര്‍ മരങ്ങളും കൊണ്ട് മൂടിക്കിടക്കുന്ന പ്രദേശമാണ് ലോലബ് വാലി. അവിടുത്തെ ഒരു പഴങ്ങളുടെ ഒരു തോട്ടമാണ് ലോലബ് വാലിയെന്ന് പറയാം. സീസണാകുമ്പോള്‍ ആപ്പിള്‍, ചെറി, പീച്ച്, ആപ്രിക്കോട്ട്, വാല്‍നട്ട് എന്നിവ കൊണ്ട് ഇവിടം സമ്പന്നമാകും. യൂസ്മാര്‍ഗ് ദൂത്ഗംഗയുടെ തീരത്ത് ശാന്തമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് യൂസ്മാര്‍ഗ്. യേശുവിന്റെ പുല്‍മേടാണിവിടം എന്നാണ് പ്രാദേശികമായി പറയുന്നത്. പുല്‍മേടുകളും കായലിലെ കാഴ്ചകളും മാത്രമല്ല നീലംഗ് , ... Read more

നിര്‍മിതിയിലെ അത്ഭുതം… ഗ്വാളിയാര്‍ കോട്ട

താഴികക്കുടങ്ങളും കനത്ത വാതിലുകളും കൊത്തുപണികളും നിറഞ്ഞ മതിലുകളാല്‍ ചുറ്റപ്പെട്ട ഗ്വാളിയോർ കോട്ട മധ്യപ്രദേശിന്‍റെ അഭിമാനമായി തലഉയര്‍ത്തി നില്‍ക്കുന്നു. കോട്ട നിര്‍മിച്ചത് ആറാം നൂറ്റാണ്ടില്‍ ആണെന്നും പത്താം നൂറ്റാണ്ടില്‍ ആണെന്നും പറയപ്പെടുന്നു. നിരവധി രാജവംശങ്ങള്‍ ഭരിച്ച കോട്ട ആരാണെന്നോ എപ്പോഴാണെനോ നിർമിച്ചതെന്ന കാര്യത്തിൽ വ്യക്തമായ തെളിവുകളില്ല. പ്രാദേശികമായി പ്രചരിക്കുന്ന കഥകളനുസരിച്ച് മൂന്നാം നൂറ്റാണ്ടിൽ സുരജ് സെൻ എന്നു പേരായ രാജാവാണ് കോട്ട നിർമിച്ചത്. രാജാവ് കുഷ്ഠരോഗ ബാധിതനായപ്പോൾ കോട്ടയ്ക്കകത്തുള്ള കുളത്തിൽ നിന്നും ജലമെടുത്തണ് ഗ്വാളിപാ എന്നു പേരായ സന്യാസി അദ്ദേഹത്തെ സുഖപ്പെടുത്തിയത്. അന്ന് ആ കുളത്തിനു ചുറ്റും രാജാവ് കോട്ട പണിയുകയും തന്നെ സുഖപ്പെടുത്തിയ സന്യാസിയുടെ ബഹുമാനാർഥം കോട്ടയ്ക്ക് അദ്ദേഹത്തിന്‍റെ പേരു നല്‍കുകയും ചെയ്തു. സംരക്ഷകൻ എന്നു പേരായ ബഹുമതി സന്യാസി രാജാവിന് നല്‍കുകകയും ആ ബഹുമതി നശിക്കുന്ന കാലം കോട്ട കൈവിട്ടു പോവുകയും ചെയ്യുമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. സുരെജ് സെന്നിന്‍റെ 84 തലമുറകളോളം കോട്ട ഭരിക്കുകയും 84ആം തലമുറയിൽ അത് നഷ്ടമാവുകയും ... Read more

സന്ദര്‍ശന വിസയില്‍ സൗദിയിലെത്തുന്ന വനിതകള്‍ക്കും വാഹനം ഓടിക്കാം

സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയിലെത്തുന്ന വിദേശ വനിതകള്‍ക്ക് ഒരുവര്‍ഷം വരെ വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നല്‍കും. സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിക്കുന്ന അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉടമകള്‍ക്കാണ് വാഹനം ഓടിക്കാന്‍ അനുമതി. അടുത്തമാസം 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി പ്രാബല്യത്തില്‍ വരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ജി സി സി രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലൈസന്‍സ് നേടിയവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് ബാധകമാണ്. ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്നുതന്നെ ലൈസന്‍സ് വിതരണം ചെയ്യും. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിന്‍റെ പ്രൈവസി റിവ്യൂ 11 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാകും

യൂറോപ്യന്‍ യൂണിയന്‍റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ നിലവില്‍ വരുന്നതിന്‍റെ ഭാഗമായി ഫെയ്‌സ്ബുക്ക് ഡാറ്റാ പ്രൈവസി പോളിസി പരിഷ്‌കരിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഫെയ്‌സ്ബുക്ക്. ഇതിനായി ഉപയോക്താക്കള്‍ പരസ്യങ്ങള്‍ക്കും ഫെയ്‌സ് റെക്കഗ്നിഷനും മറ്റുമായി നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രൈവസി റിവ്യൂ അറിയിപ്പുകള്‍ ന്യൂസ് ഫീഡില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്‍റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ 11 പ്രാദേശിക ഭാഷകളില്‍ പ്രൈവസി റിവ്യൂ ലഭ്യമാവും. പ്രാദേശിക ഭാഷകളില്‍ സേവനം വ്യാപിപ്പിക്കുന്നതുവഴി ഫെയ്‌സ്ബുക്കുമായുള്ള വിവരങ്ങളുടെ കൈമാറ്റം, കൈകാര്യം, സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ എളുപ്പം അറിയാനും. ആവശ്യമെങ്കില്‍ അവയില്‍ മാറ്റം വരുത്താനും ഉപയോക്താക്കള്‍ക്ക് സാധിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം തന്നെ കാണാന്‍ സാധിക്കും വിധമായിരിക്കും ഫെയ്‌സ്ബുക്കിന്‍റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. പരസ്യങ്ങള്‍ക്ക് വേണ്ടി എങ്ങിനെയാണ് ഉപഭോക്തൃവിവരങ്ങള്‍ ഉപയോഗിക്കുന്നത്, ഫെയ്‌സ് റെക്കഗ്നിഷന്‍ എങ്ങിനെയാണ് ഉപയോഗിക്കുന്നത്, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ള ഫീച്ചറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നിവയടക്കമുള്ള വിവരങ്ങള്‍ ... Read more