Category: Homepage Malayalam
പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ദുബൈയില്‍ സൗജന്യ പാർക്കിങ്
പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് അനുവദിച്ച് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലെ 40 പെയ്ഡ് പാർക്കിങ് പ്രദേശങ്ങളിൽ 70 സൗജന്യ പാർക്കിങ്ങ് സ്ഥലങ്ങളാണ് പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. ബുർജ് ഖലീഫ, ദുബൈ മറീന, ശൈഖ് സായിദ് റോഡ് തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം സൗജന്യ പാർക്കിങ്ങ് ലഭ്യമാകുമെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇ മൈത ബിൻ അതായി പറഞ്ഞു. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്കായുള്ള സൗജന്യ പാർക്കിങ്ങ് സ്ഥലങ്ങൾ പച്ച വരകളിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് തുടർച്ചയായി നാലു മണിക്കൂർ ഇവിടെ സൗജന്യമായി പാർക്ക് ചെയ്യാം. കാർബൺ ബഹിർഗമനം കുറക്കാനും ഹരിത പദ്ധതികൾക്ക് പിന്തുണയേകാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും മൈത ബിൻ അതായി പറഞ്ഞു.
ബെംഗളൂരു- കോയമ്പത്തൂര്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഉടന്‍
മെട്രോ നഗരത്തില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിള്‍ ഡെക്കര്‍ ട്രെയിനായ ബെംഗളൂരു-കോയമ്പത്തൂര്‍ ‘ഉദയ്’ എക്‌സ്പ്രസ് ജൂണ്‍ 10 മുതല്‍. കോയമ്പത്തൂരില്‍ നടക്കുന്ന ചടങ്ങില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. താമ്പരം-തിരുനെല്‍വേലി അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് ട്രെയിനും ഇതിനൊപ്പം ഫ്‌ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു-ചെന്നൈ ഡബിള്‍ ഡെക്കര്‍ പോലെ ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എയര്‍കണ്ടീഷന്‍ഡ് യാത്രി (ഉദയ്) എക്‌സ്പ്രസും പകലാണ് സര്‍വീസ് നടത്തുക. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 5.45നു കോയമ്പത്തൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ 2.15നു പുറപ്പെട്ട് രാത്രി ഒന്‍പതിനു കോയമ്പത്തൂരിലെത്തും. തിരുപ്പുര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. വൈഫൈ, ട്രെയിനുകളുടെ തല്‍സമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എല്‍ഇഡി ബോര്‍ഡ്, ഫുഡ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉള്‍പ്പെടെ 14 കോച്ചുകളുണ്ട്. ഒരു കോച്ചില്‍ 120 പേര്‍ക്കു യാത്ര ചെയ്യാം.
ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു
ശംഖുമുഖം ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തീരം കടലെടുക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡിറ്റിപിസി സെക്രട്ടറിയേയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവിയേയും ചുമതലപ്പെടുത്തി. അതേസമയം, ശംഖുമുഖം ബീച്ചില്‍ വിനോദസഞ്ചാരികളും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ടൂറിസം വകുപ്പും അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് ഡിറ്റിപിസിയുടേയും ടൂറിസം വകുപ്പിന്റെയും നിർദേശം.
സദ്ദാമിന്റെ ആഡംബര കപ്പല്‍ ഇനി ഒഴുകും ഹോട്ടല്‍
ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ അത്യാഡംബര കപ്പല്‍ ബസ്ര ബ്രീസ ഇനി ഹോട്ടലാകും. 240 കോടി വില മതിപ്പുള്ള കപ്പല്‍ സദ്ദാമിന്റെ മരണശേഷം ഇറാഖി സര്‍ക്കാര്‍ ലേലത്തിന് വെച്ചിരുന്നു എന്നാല്‍ വാങ്ങാന്‍ അരും മുന്നോട്ട് വന്നില്ല. സദ്ദാമിന്റെ പ്രതാപകാലമായിരുന്ന 1981ലാണ് കപ്പല്‍ നിര്‍മ്മിച്ചത്. അത്യാഡംബര നിര്‍മ്മിതി എന്ന് വിശേഷിപ്പിച്ചിരുന്ന കപ്പലില്‍ 82 മീറ്റര്‍ ഉയരവും 270 അടി നീളവും ഉണ്ട്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ടാപ്പുകള്‍, ലക്ഷങ്ങള്‍ വിലയുള്ള പരവതാനി തുടങ്ങിയവയാണ് കപ്പലിന്റെ നിര്‍മ്മിതി. പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, സദ്ദാമിന്റെ സ്വകാര്യ കോട്ടേജ്, ഡൈനിങ്ങ് റൂം, ബെഡ് റൂം, 17 ചെറിയ ഗസ്റ്റ് റൂമുകള്‍, ജീവനക്കാര്‍ക്ക് താമസിക്കാനായി 18 ക്യാബിനുകള്‍, ഒരു ക്ലിനിക്ക്, സ്വിമ്മിങ് പൂള്‍, ആക്രമണം നടത്താന്‍ റോക്കറ്റ് ലോഞ്ചര്‍, ഹെലിപാഡ് എന്നിങ്ങനെ അതിശയിപ്പിക്കുന്ന അത്ഭുതങ്ങളാണ് കപ്പിലിനുള്ളിലുള്ളത്. യുദ്ധങ്ങളും ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന കപ്പലായിരുന്നതിനാല്‍ ഹെലിപാഡിലേക്കും അടുത്തുള്ള അന്തര്‍വാഹിനിയിലേക്ക് രക്ഷപ്പെടാനുള്ള രഹസ്യ മാര്‍ഗങ്ങളുമുണ്ട്. സദ്ദാമിന്റെ മരണത്തിനു ശേഷം ജോര്‍ദ്ദാന് ഈ കപ്പല്‍ ... Read more
ലക്ഷദ്വീപില്‍ പോകാം.. ഈ കടമ്പകള്‍ കടന്നാല്‍
കേരളത്തില്‍ നിന്നും ഏതാനും മണിക്കൂര്‍ ദൂരം പിന്നിട്ടാല്‍ കാണാം നീലക്കടല്‍ മതില്‍കെട്ടിയ ചെറിയ ചെറിയ ദ്വീപുകള്‍. സഞ്ചാരികളുടെ സ്വപ്നസ്ഥലമായ ലക്ഷദ്വീപാണിത്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹം. ഇതില്‍ 11 ദ്വീപില്‍ ജനവാസമുണ്ട്. യാത്രാപ്രിയരായ എല്ലാവരേയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് ലക്ഷദീപിന്. ഒരേ സമയം ചെലവു കൂടിയതും കുറഞ്ഞതുമായ യാത്രയാണ് ലക്ഷദ്വീപിലേയ്ക്ക്. എന്നാല്‍ അത്രപെട്ടെന്നൊന്നും ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ കഴിയില്ല. അതിനു ചില കടമ്പകള്‍ കടക്കണം. ലക്ഷദ്വീപിലേയ്ക്ക് പോകാനുള്ള മാര്‍ഗങ്ങള്‍ യാത്രാപ്രിയനായ മുഹമ്മദ് അസ്‌ലം ഒഎം പങ്കുവെക്കുന്നു. എങ്ങനെ പോകാം കടലും കരയും സ്നേഹം തരുന്ന ലക്ഷദ്വീപിലെത്താന്‍ ആദ്യം സ്പോണ്‍സറെ കണ്ടെത്തണം. പിന്നീട് ഈ മൂന്നു വഴികള്‍ സ്വീകരിക്കാം. ഒന്ന്- യാത്ര, താമസം, താമസം ഉൾപ്പെടെ ഒരാൾക്ക് 25000 രൂപ നിരക്കില്‍ സര്‍ക്കാരിന്‍റെ ലക്ഷദ്വീപ് പാക്കേജില്‍ പോകാം. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നതിന്‍റെ രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്യണം. രണ്ട്- സ്വകാര്യ ടൂർ ഏജന്‍സികളുടെ പാക്കേജില്‍ ലക്ഷദ്വീപില്‍ പോകണം. ഒരുപാട് ഏജൻസികൾ ... Read more
ടിക്കറ്റ് ഉറപ്പിക്കാമോ? സാധ്യത റെയില്‍വേ പ്രവചിക്കും
യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ വെയിറ്റിങ് ലിസ്റ്റിലാണെങ്കിലും ടിക്കറ്റ് കണ്‌ഫോമാകുമോ ഇല്ലയോ എന്നതിന്റെ സാധ്യതയും ഇനി റെയില്‍വേ തന്നെ നല്‍കും. കണ്‍ഫോം ആകാനുള്ള സാധ്യത എത്ര ശതമാനമാണ് എന്ന് അറിയാനുള്ള അല്‍ഗരിതവും ബുക്കിങ് സൈറ്റില്‍ തന്നെ റെയില്‍വേ ഉള്‍പ്പെടുത്തി. അതായത് ഇനി ടിക്കറ്റ് കണ്‍ഫോം ആകാനുള്ള സാധ്യത കണക്കിലാക്കി ബുക്ക് ചെയ്യാനുള്ള സൗകര്യം ഐ ആര്‍ സി ടി സിയുടെ പരിക്ഷ്‌ക്കരിച്ച വെബ് സൈറ്റില്‍ ഉണ്ടാവും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത പുതിയ അല്‍ഗരിതം ഉപയോഗിച്ചാണ് ടിക്കറ്റ് കണ്‍ഫോമാകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് കണക്കാക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിന്റെ രീതികള്‍ വിശകലനം ചെയ്ത് ഇത്തരത്തില്‍ സാധ്യത പ്രവചിക്കുന്ന രീതി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ ആശയത്തിലൂടെയാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് യാഥാര്‍ഥ്യമാക്കിയത്. പുതുക്കിയ വെബ്‌സൈറ്റിലൂടെ വളരെ ലളിതമായി ട്രെയിന്‍ വിവരങ്ങള്‍ കണ്ട്്പിടിക്കാം. ട്രെയിന്‍ വിവരങ്ങള്‍ പരിശോധിക്കാനായി ലോഗിന്‍ ചെയ്യേണ്ട എന്നതും പുതിയ സവിശേഷതയാണ്. നിലവിലെ പരിഷ്‌ക്കരിച്ച ... Read more
കരിപ്പൂരിൽ അത്യാധുനിക വാർത്താവിനിമയ സംവിധാനം വരുന്നു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനം വരുന്നു. വ്യോമഗതാഗത നിയന്ത്രണത്തിന്‍റെ പ്രധാന ഘടകമായ ഭൂതല വാര്‍ത്താവിനിമയ സംവിധാന ശാക്തീകരണ ഭാഗമായാണ് കരിപ്പൂരില്‍ ഫ്യൂച്ചറിസ്റ്റിക് ടെലി കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (എഫ്ടിഐ) സ്ഥാപിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും ആധുനിക രീതിയില്‍ ബന്ധിപ്പിച്ച് നിലവിലെ വാര്‍ത്താവിതരണ സംവിധാനത്തെ ശാക്തീകരിക്കുന്ന നവീന സംവിധാനമാണിത്. പൈലറ്റും ട്രാഫിക് കണ്‍ട്രോളറും തമ്മിലെ വാര്‍ത്താവിനിമയ സംവിധാനത്തിന് സഹായകമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ വാർത്താവിനിമയ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിവിധ സംവിധാനങ്ങൾ പരസ്പരം സഹകരിച്ചും പങ്കുവെച്ചും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും എഫ്ടിഐ സഹായിക്കും. വിവിധ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന എഫ്ടിഐയുടെ നിയന്ത്രണം ഡൽഹിയിലായിരിക്കും. വിമാനത്താവള അതോറിറ്റിയിലെ കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർവിലൻസ് (സിഎൻഎസ്) വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട പരിശോധനക്കായി സംഘം വിമാനത്താവളം സന്ദർശിച്ച് പ്രാഥമിക പഠനം നടത്തി. ആറ് മാസത്തിനകം കമീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
പുത്തന്‍ സംവിധാനങ്ങളോടെ ദുബൈ മെട്രോ
ഏറ്റവും സുരക്ഷിതവും സുഗമവുമായ ഗതാഗതം നടക്കുന്ന ദുബൈ പുതിയ ലക്ഷ്യവുമായി കുതിപ്പ് തുടരുന്നു. പുതിയ സൗകര്യങ്ങളോടെ ദുബൈ മെട്രോ സ്മാര്‍ട്ട് കാര്‍ഡ് വഴി പണം നല്‍കാവുന്ന സംവിധാനം നടപ്പിലാക്കി. പുതിയ സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ സാസംസങ്, ആപ്പിള്‍ പേ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇനി പണമടയ്ക്കാം. ഫോണ്‍ ടിക്കറ്റ് മെഷിനില്‍ മൊബൈല്‍ കാണിച്ചാല്‍ പണം സ്വീകരിക്കും. റെഡ് ലൈനിലും ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകളിലും സ്മാര്‍ട്ട് പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍, ഇബ്ന്‍ ബത്തൂത്ത, ഊദ് മേത്ത, ദുബൈ മാള്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ പത്ത് ടിക്കറ്റ് വെന്‍ഡിങ് മെഷിനുകള്‍ കൂടി സ്ഥാപിച്ചു. നൂര്‍ ഇസ്ലാമിക്ക്, സ്റ്റേഡിയം, ദേര സിറ്റി സെന്റര്‍ സ്റ്റേഷനുകള്‍ തുടങ്ങിയ 13 ഗേറ്റുകളും പുതുതായി സജ്ജമാക്കി. എക്‌സ്‌പോ 2020ന്റെ ഭാഗമായി മെട്രോയുടെ സംവിധാനങ്ങള്‍ കൂടുതല്‍ നവീകരിക്കുമെന്ന് മുഹമ്മദ് അല്‍ മുദാറാബ് പറഞ്ഞു.
വിനോദ കാഴ്ച്ചകള്‍ നിറഞ്ഞ ഹുദൈറിയത്ത് ദ്വീപ്
ലോക വിനോദ സഞ്ചാരികള്‍ക്കായി ഹുദൈറിയത്ത് ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കി. ജലകായിക മേളകള്‍ക്ക് അനുയോജ്യമായ തരത്തില്‍ രൂപകല്‍പന ചെയ്ത ബീച്ചിനോട് ചേര്‍ന്ന് മനോഹരമായ നടപാതകളും സൈക്കിള്‍ ട്രാക്കും കുട്ടികള്‍ക്കായുള്ള കളിസ്ഥലവുമെല്ലാം ഉള്‍ക്കൊള്ളുന്ന നിര്‍മ്മിതിയുടെ ഉദ്ഘാടനം ശൈഖ് നഹ്യാന്‍ ബിന്‍ മുബറാക്ക് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള വ്യവസായ ചത്വരങ്ങളും സ്വദേശികള്‍ക്കായുള്ള വീടുകളും ഉള്‍പ്പെടുന്ന പ്രദേശം അബുദാബിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ ആകര്‍ഷകമായ കാഴ്ചകള്‍ സമ്മാനിക്കുന്നതാണ്. ഇക്കോ ടൂറിസം കൂടുതല്‍ കരുത്തുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീച്ചില പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സസ്യജന്തു ജാലങ്ങള്‍ക്കുള്ള പൂര്‍ണ സംരംക്ഷണം നല്‍കുന്ന വിധത്തിലാണ് ബീച്ച് നിര്‍മ്മാണം നടന്നത്. അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് ട്രാക്കും ഓടാനുള്ള ട്രാക്കും കായികമേളകള്‍ക്കുള്ള ബീച്ച് പറ്റിയ ഇടമാക്കി മാറ്റും. ഒളിമ്പിക്‌സ് നിലവാരത്തിലുള്ള ഈ ട്രാക്കുകളില്‍ വരും നാളുകളില്‍ ട്രായ്ത്‌ലണ്‍ മത്സരങ്ങളും സംഘടിപ്പിക്കും. അഞ്ച് ഫുട്‌ബോള്‍ മൈതാനം, നാല് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, നാല് വോളിബോള്‍ കോര്‍ട്ട്, നാല് ബീച്ച് ഫുട്‌ബോള്‍ കോര്‍ട്ട് ... Read more
കേരളത്തില്‍ കാലവര്‍ഷമെത്തി; കാറ്റിനു സാധ്യത
കേരളത്തില്‍ കാലവര്‍ഷമെത്തി. മൂന്നു ദിവസം നേരത്തെയാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദര്‍ അറിയിച്ചു. യുപിയിലും ബീഹാറിലും കനത്ത മഴ തുടരുന്നു. ഇതുവരെ 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലം ഓലിയരുക് വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു
ആര്‍ച്ചല്‍ ഓലിയരുക് വെള്ളച്ചാട്ടം കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം 31നു വൈകിട്ട് അഞ്ചിനു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കിഴക്കന്‍ മേഖലയിലെ മനോഹര ദൃശ്യങ്ങളില്‍ ഒന്നാണ് ഏരൂര്‍ പഞ്ചായത്തിലെ ഈ വെള്ളച്ചാട്ടം. കടുത്ത വേനലില്‍ ഒഴുക്ക് കുറയുമെങ്കിലും മഴയുടെ തുടക്കത്തില്‍തന്നെ ജലപാതം ശക്തമാകും. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ തയാറാക്കിയ പദ്ധതിയാണു ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നത്. വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏരൂര്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തും.ഇവിടെ എത്തുന്നവര്‍ക്ക് ആര്‍പിഎല്‍, ഓയില്‍ പാം എസ്റ്റേറ്റുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകും.
കേരള-കർണാടക തീരത്ത് ന്യൂനമർദം: ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള-കർണാടക തീരത്ത് കഴിഞ്ഞ ദിവസം അറബി കടലിന്‍റെ തെക്കു കിഴക്ക് രൂപപ്പെട്ട ശക്തമായ ന്യൂനമർദം തുടരുന്നു. കേരള-കർണാടക തീരത്തിലും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും. ഈ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യത ഉണ്ട്. ഇതിന്‍റെ ഫലമായി കാലാവസ്ഥ മാറിമാറിയാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി, മാലിദീപ് മേഖലകളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിക്കുന്നു.
ചിന്നാര്‍ വന്യജീവി സങ്കേതം നക്ഷത്ര ആമകളുടെ പഠനകേന്ദ്രമാകുന്നു
നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനകേന്ദ്രമാവാന്‍ ചിന്നാര്‍ വന്യ ജീവി സങ്കേതം തയ്യാറാവുന്നു. സംസ്ഥാനത്തു തന്നെ നക്ഷത്ര ആമകള്‍ക്ക് സ്വാഭാവിക ആവാസവ്യവസ്ഥയുള്ള സ്ഥലമാണ് ചിന്നാര്‍. ജൂണ്‍ ആദ്യ വാരമാണ് പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് അറിയിച്ചു. നക്ഷത്ര ആമകളുടെ സ്വഭാവ സവിശേഷതകള്‍, ആവാസവ്യവസ്ഥ ഉപയോഗം, കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള അവയുടെ പ്രതികരണങ്ങള്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അവയുടെ ഏകദേശം കണക്കെടുപ്പ്, വളര്‍ച്ചയുടെ തോത്, പ്രജനനസ്വഭാവങ്ങളുടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണു പുതിയ പഠനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ഫീല്‍ഡ് ഡയറക്ടര്‍ (കോട്ടയം), ജോര്‍ജി പി.മാത്തച്ചന്‍ എന്നിവര്‍ ശാസ്ത്രീയ പഠനത്തിനു മേല്‍നോട്ടം വഹിക്കും. നിലവില്‍ കേരളത്തില്‍ എവിടെയെങ്കിലും നക്ഷത്ര ആമകളുടെ വിപണനമോ സാന്നിധ്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ കോടതി മുഖേനയോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകാരമോ അവയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയായ ചിന്നാര്‍ വന്യജീവി സങ്കേത്തില്‍ എത്തിക്കുകയാണു പതിവ്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ... Read more
കാറ്റും മഴയും: ട്രെയിനുകള്‍ വൈകിയോടുന്നു
കാറ്റിൽ മരം വീണ് റെയിൽവേ വൈദ്യുതിലൈൻ പൊട്ടിയതിനെത്തുടർന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ചുമണിക്കൂറോളം വൈകിയോടുന്നു. ലൈനിലെ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ഗേറ്റിനരികിൽ ഇന്നലെ രാത്രി ശക്തമായ കാറ്റിൽ പ്ലാവ് കടപുഴകി റെയിൽവേ വൈദ്യുതിലൈനിലേക്ക് വീണു. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസ് 10 മണിക്കാണ് പുറപ്പെട്ടത്. മലപ്പുറത്ത് പരപ്പനങ്ങാടി ചെട്ടിപ്പടിക്കു സമീപം കോഴിക്കോട് ഭാഗത്തേക്കുള്ള പാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഏഴരയോടെ ചെന്നൈ- മംഗലാപുരം മെയിൽ കടന്നുപോകുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം. ഒന്നര മണിക്കൂറിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. തിരുവനന്തപുരം മംഗലാപുരം- മാവേലി എക്‌സ്പ്രസും (16604) തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസും (16347) ഏഴു മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് രണ്ട് മണിക്കൂറും ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് ആറു മണിക്കൂറും നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് മൂന്നു മണിക്കൂറും തിരുവനന്തപുരം- ഷൊർണൂര്‍ വേണാട് എക്‌സ്പ്രസ് രണ്ടു ... Read more
വിനോദ സഞ്ചാര മേഖലയില്‍ എന്‍റെ ഉത്തരവാദിത്തവും കടമകളും പരിപാടി നാളെ
വിനോദ സഞ്ചാര സൗഹൃദ കോവളം എന്ന ലക്ഷ്യം വെച്ചുകൊണ്ട് കേരള ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളും ഹോട്ടലുകളും ചേര്‍ന്ന് നടത്തുന്ന ‘വിനോദ സഞ്ചാര മേഖലയില്‍ എന്‍റെ ഉത്തരവാദിത്തവും കടമകളും’ പരിപാടി നാളെ കോവളത്തെ കെജെജെഎം ആനിമേഷന്‍ സെന്‍ററില്‍ നടക്കും. പരിപാടി എം വിന്‍സന്‍റ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോവളം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ജീവനക്കാര്‍, ടൂറിസം ഗൈഡുകള്‍, ടാക്സി ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, കച്ചവടക്കാര്‍, തദ്ദേശവാസികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ഇവര്‍ക്ക് ടൂറിസ്റ്റുകളോടുള്ള ആഥിത്യമര്യാദയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസും നല്‍കും. കൂടാതെ ടൂറിസം മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കിയ ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍, ടൂറിസം പൊലീസ്, ശുചീകരണ തൊഴിലാളികള്‍, ലൈഫ് ഗാര്‍ഡ്സ് എന്നിവരെ ആദരിക്കും.