Category: Homepage Malayalam
ഒമാനില്‍ വിസ നിരോധനം ഡിസംബര്‍ വരെ തുടരും
ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം ആറു മാസത്തേക്ക്കൂടി നീട്ടി. ഡിസംബര്‍ വരെ വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്‍റെറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്‍റെറ്റീവ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ജോലികള്‍ക്കുള്ള വിസ നിരോധനനമാണ് തുടരുക. ജൂണ്‍ ഒന്നു മുതല്‍ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.
മലമ്പുഴ ഡാമും റോക്ക് ഗാര്‍ഡനും നവീകരിക്കുന്നു
ടൂറിസം കേന്ദ്രങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, വിനോദ സഞ്ചാരികളുടെയും തദ്ദേശീയരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമും, റോക്ക് ഗാര്‍ഡനും നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും, ടൂറിസം കിയോസ്‌കിയുടെ ഉദ്ഘാടനവും ഇന്ന വൈകിട്ട് നാല് മണിക്ക് മലമ്പുഴ എം. എല്‍. എ വി. എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. മലമ്പുഴ റോക്ക് ഗാര്‍ഡനില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, ജില്ലാ കലക്ടര്‍ പി. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
മൈകൊണോസ് ദ്വീപിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് തുടങ്ങി
ഖത്തറിൽ നിന്നും മൈകൊണോസ് ദ്വീപിലേക്കുള്ള ഖത്തർ എയർവെയ്‌സിന്‍റെ നേരിട്ടുള്ള നോൺ സ്റ്റോപ്പ് സർവീസിന് തുടക്കമായി. ഇന്നലെ മൈകൊണോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ എയർവെയ്‌സ് വിമാനം പറന്നിറങ്ങി. ഗ്രീസിലെ ജനപ്രിയ ദ്വീപായ മൈകൊണോസിലേക്ക് പ്രതിവാരം നാലു വിമാനങ്ങളാണ് ദോഹയിൽ നിന്നും സർവീസ് നടത്തുക. മനോഹരമായ കാഴ്ചകളും സുന്ദരമായ ബീച്ചുമുള്ള ദ്വീപാണ് മൈകൊണോസ്. ഇടുങ്ങിയ തെരുവുകളിലൂടെയുള്ള കാൽനടയാത്ര, സൂര്യാസ്തമയം, ആഡംബര ഹോട്ടലുകളിലെ താമസം, ഈജിയൻ കടലിലെ നീന്തൽ തുടങ്ങിയ മൈകോണോസിലെ അവധിക്കാലം ഏറെ ആകർഷകമാണ്. മൈകൊണോസ് ദ്വീപിലേക്ക് സർവീസ് നടത്താൻ സാധിച്ചതിൽ വളരെയധികം ആഹ്ലാദമുണ്ടെന്ന് ഖത്തർ എയർവെയ്‌സ്ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ പറഞ്ഞു. ഖത്തർ എയർവെയ്‌സിന്‍റെ എ320 വിമാനമാണ് സർവീസ് നടത്തുക. ബിസിനസ് ക്ലാസിൽ 12 സീറ്റുകളും ഇക്കണോമി ക്ലാസിൽ 132 സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രതിവാരം ഗ്രീസിലേക്ക് 58 സർവീസുകളായി വർധിക്കും. ദോഹയിൽ നിന്നും ശനി, ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8.5ന് പുറപ്പെടുന്ന ... Read more
മഴ മുന്‍കൂട്ടി അറിയിക്കാന്‍ മുംബൈ സ്റ്റേഷനുകളില്‍ റഡാര്‍
കാലവര്‍ഷം ജൂണ്‍ ആറിന് എത്താനിരിക്കെ, പാതയിലെ വെള്ളക്കെട്ട് തടയാന്‍ സ്റ്റേഷനുകളില്‍ റഡാര്‍ സ്ഥാപിക്കുന്നതടക്കം വിവിധ നടപടികളുമായി റെയില്‍വേ. മുംബൈയിലെ തിരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്ന റഡാറുകള്‍ ഓരോ മണിക്കൂറിലും മഴയുടെ അവസ്ഥ പ്രവചിക്കും. ഇതിനായി സ്ഥലം കണ്ടെത്താന്‍ റയില്‍വേ നടപടി ആരംഭിച്ചു. റഡാറുകള്‍ സ്ഥാപിക്കുന്നതോടെ ആ മേഖലയിലെ മഴയുടെ സാധ്യതകൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു കണ്ടെത്തി പ്രവചിക്കാനാകും. അപ്രതീക്ഷിത വെള്ളക്കെട്ടുമൂലം എല്ലാവര്‍ഷവും ലോക്കല്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ പാതകളില്‍ പിടിച്ചിടുന്നതും സര്‍വീസ് റദ്ദു ചെയ്യുന്നതും പതിവാണ്. ഇതു പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും യഥാസമയം മഴയുടെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന തരത്തിലാകും സംവിധാനം ഒരുക്കുന്നതെന്നു റെയില്‍വേ വെളിപ്പെടുത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയില്‍ വര്‍ഷകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കരസേന, റെയില്‍വേ, എംഎംആര്‍ഡിഎ, ബിഎംസി ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിനെത്തി. റഡാറിനു സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതായി മധ്യറെയില്‍വേ ജനറല്‍ ... Read more
മദ്യക്കുപ്പികള്‍ കൊണ്ടൊരു ബുദ്ധക്ഷേത്രം
തായ്‌ലാന്‍ഡിലെ വാറ്റ് പാ മഹാ ചേദി ക്യൂ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് 10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. വന്യതയുടെ നടുവിലുള്ള ചില്ലുക്ഷേത്രം എന്നാണ് തായ് ഭാഷയില്‍ ക്ഷേത്രത്തിന്റെ അര്‍ത്ഥം. മദ്യക്കുപ്പികള്‍ക്കൊണ്ടൊരു ക്ഷേത്രമോ എന്നാണ് ആദ്യം കേള്‍ക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം. ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് കടലില്‍ തള്ളപ്പെടുന്ന മദ്യക്കുപ്പികള്‍ വലിയ മാലിന്യഭീഷണി ഉയര്‍ത്തിയപ്പോഴാണ് സമീപം സ്ഥിതി ചെയ്യുന്ന മഠത്തിലെ ബുദ്ധസന്യാസികള്‍ വ്യത്യസ്തമായ ഈ ആശയം മുന്നോട്ടുവച്ചത്. വലിച്ചെറിയുന്ന കുപ്പികള്‍ കൊണ്ടൊരു ക്ഷേത്രം പണിയുക. അങ്ങനെ അവര്‍ പണി തുടങ്ങി. തൂണുകളും കൈവരികളും നിലവും മേല്‍ക്കൂരയും എല്ലാം ബിയര്‍ കുപ്പികള്‍ കൊണ്ട് കലാപരമായി നിര്‍മിച്ചതാണ്. പ്രാദേശികമായി ലഭിക്കുന്ന ചാങ് എന്ന ബിയറിന്റെയും ആഗോള ബ്രാന്‍ഡായ ഹെയിന്‍കെന്‍ ബിയറിന്റെയും കുപ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രം പണിതും കുപ്പികള്‍ ബാക്കി വന്നു. അതുകൊണ്ട് ഗോപുരങ്ങളും, കിടപ്പുമുറികളും, വാട്ടര്‍ ടാങ്കും, ടോയ്ലറ്റും എന്തിനേറെ ഒരു ശ്മശാനം വരെ ഇവര്‍ നിര്‍മിച്ചെടുത്തു. ഇപ്പോള്‍ ... Read more
പച്ചപ്പണിഞ്ഞ് മാടായിപ്പാറ
കണ്ണിന് കുളിരേകുന്ന കാഴാച്ചകളുടെ കലവറയാണ് മാടായിപ്പാറ. കാലാവസ്ഥയ്ക്കനുസരിച്ച് നിറങ്ങളുടെ വര്‍ണ്ണക്കാഴ്ച്ച സമ്മാനിക്കുന്ന ഇടം. വേനലില്‍ സ്വര്‍ണ്ണ വര്‍ണ്ണം, മഴക്കാലമായാല്‍ പച്ചപ്പ്, വസന്തത്തില്‍ നീല നിറം ഇങ്ങനെയാണ് മാടായി. മാടായിയില്‍ എത്തുന്നവര്‍ക്ക് എന്നും അത്ഭുതമാണ് അമ്പലത്തറ. മൂന്നേക്കറോളം വരുന്ന പാറയിലെ അമ്പലത്തറക്കണ്ടം. ഒരു കാലത്ത് സമൃദമായ നെല്‍പാടമായിരുന്നു. പിന്നീട് കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൃഷിപ്പണിക്ക് തൊഴിലാളികളുടെ ക്ഷാമവും മൂലം പാടെ നിലച്ചു പോവുകയായിരുന്നു. ഇത്തരത്തില്‍ മാടായിപ്പാറയിലെ വിവിധ സ്ഥലങ്ങളിലായി നെല്‍ക്കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ കാട് കയറി മൂടിയിരിക്കുകയാണ്. മാടായിപ്പാറയിലെ ജൂതക്കുളത്തിനു സമീപം വടക്ക്-പടിഞ്ഞാറ് ഭാഗം, വടകുന്ദ തടാകത്തിന് പടിഞ്ഞാറ് ഭാഗം തുടങ്ങി ചെറുതും വലുതുമായ നെല്‍പാടങ്ങള്‍ പാറയിലെ ഒരുകാലത്തെ നെല്ലറകള്‍ കൂടിയായിരുന്നു. കഠിനമായ മേല്‍പാറയില്ലാത്ത ഉപരിതലത്തിലാണ് നെല്‍ക്കൃഷി ചെയ്തിരുന്നത്. പാറയിലെ അമ്പലത്തറകണ്ടമുള്‍പ്പെടെയുളള സ്ഥലങ്ങളില്‍ കൂത്താട, കഴമ, കീരിപാല എന്നീ നെല്ലിനങ്ങളാണ് കൃഷിചെയ്തിരുന്നത്. മുന്‍കാലങ്ങളില്‍ മാടായിക്കാവില്‍ നിവേദ്യത്തിനാവശ്യമായ മലര് ഉണ്ടാക്കുന്നതും അമ്പലത്തറകണ്ടത്തില്‍ വിളവെടുത്ത നെല്ല് ഉപയോഗിക്കാറുണ്ടെന്നും കണ്ടത്തിന്റെ ഉടമകള്‍ പറയുന്നു. മൂന്ന് ഏക്കറോളം പരന്ന് കിടക്കുന്ന ... Read more
ദുബൈ മെട്രോയ്ക്ക് പുതിയ സൗകര്യങ്ങള്‍
ദുബൈ മെട്രോക്ക് പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുങ്ങി. ഇതിന്‍റെ ഭാഗമായി സ്മാർട്ട്കാർഡുകൾ വഴി പണം നൽകാവുന്ന സംവിധാനവും നടപ്പാക്കി. ഇതുപ്രകാരം സാംസങ് പേ, ആപ്പിൾ പേ തുടങ്ങിയ മാർഗങ്ങളിലൂടെയും ഇനി പണമടയ്ക്കാം. ഇതിനായി മൊബൈൽഫോൺ ടിക്കറ്റിങ് മെഷിനിൽ കാണിച്ചാൽ മതിയാകും. ഇതിനു പുറമെ റെഡ് ലൈനിലേയും ഗ്രീൻ ലൈനിലേയും സ്റ്റേഷനുകളിൽ സ്മാർട്ട് പേയ്‌മെന്‍റ് സംവിധാനം നിലവിൽ വന്നു. വേൾഡ് ട്രേഡ് സെന്‍റര്‍, ഇബ്ൻ ബത്തൂത്ത, ഊദ് മേത്ത, ദുബൈ മാൾ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ പത്ത് ടിക്കറ്റ് വെൻഡിങ് മെഷിനുകൾ കൂടി സ്ഥാപിച്ചു. നൂർ ഇസ്ലാമിക്ക്, സ്റ്റേഡിയം, ദേര സിറ്റി സെന്‍റര്‍ സ്റ്റേഷനുകളിൽ 13 ഗേറ്റുകളും പുതുതായി സജ്ജമാക്കി. എക്‌സ്‌പോ 2020ന്‍റെ ഭാഗമായി മെട്രോയുടെ സംവിധാനങ്ങളും സൗകര്യങ്ങളും കൂടുതൽ നവീകരിക്കുമെന്ന് ആർടിഎ റെയിൽ ഏജൻസിയുടെ റെയിൽ ഓപ്പറേഷൻസ് മേധാവി മുഹമ്മദ് അൽ മുദാറബ് പറഞ്ഞു.
കുറഞ്ഞ താരിഫില്‍ ഇന്‍റര്‍നെറ്റും ടിവിയും ഫോണ്‍കോളുകളുമായി ജിയോ
പുതിയ ഇന്‍റര്‍നെറ്റ് താരിഫ് പാക്കേജുമായി റിലയന്‍സ് ജിയോ വീണ്ടുമെത്തുന്നു. 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസിനൊപ്പം പരിധിയില്ലാത്ത വീഡിയോ ബ്രൗസിങ്, വോയ്‌സ് കോളുകള്‍ എന്നിവ നല്‍കുന്നതാണ് പദ്ധതി. പ്രതിമാസം 1000 രൂപയ്ക്കു താഴെയായിരിക്കും ഇതിനായി ഈടാക്കുക. ഫൈബര്‍ ടു ഹോം വഴിയാകും സേവനം വീടുകളിലെത്തിക്കുക. ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. വോയ്‌സ് ഓവര്‍ ഇന്‍റനെറ്റ് പ്രോട്ടോക്കോള്‍ ഫോണ്‍ സംവിധാനത്തിന് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതോടെ ജിയോ ടിവിയും പരിധിയില്ലാത്ത ഇന്‍റര്‍നെറ്റും കൂടി ഒരൊറ്റ താരിഫില്‍ വീടുകളിലെത്തും. ഈ വര്‍ഷം അവസാനത്തോടെ ബ്രോഡ്ബാന്‍റ് സംവിധാനം ഉള്‍പ്പടെ വീടുകളിലെത്തിക്കാനാണ് റിലയന്‍സ് ജിയോയുടെ പദ്ധതി.
ദക്ഷിണകാശി കണ്ണൂര്‍ കൊട്ടിയൂര്‍ വൈശാഖോത്സവം
മലബാറിന്റെ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ വൈശാഖോത്സവം ലോക പ്രശസ്തമാണ്. പരമശിവനും പാര്‍വതിയും പ്രധാന ആരാധനമൂര്‍ത്തികളായ കൊട്ടിയൂര്‍ ക്ഷേത്രം പൗരാണിക ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ്. മലബാറിന്റെ മഹോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. സഹ്യ മല നിരകളുടെ താഴ്‌വരയില്‍ പ്രകൃതി ഭംഗിയാല്‍ അലങ്കരിക്കപ്പെട്ട ക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. വയനാടന്‍ ചുരങ്ങളിലൂടെ ഒഴുകി വരുന്ന ഔഷധ ഗുണമുള്ള ബാവലി പുഴ ക്ഷേത്രത്തിന്റെ വശങ്ങളിലൂടെ ഒഴുകുന്നു. തിരവാണിച്ചിറ കായല്‍ പുഴയുടെ വടക്ക് വശത്ത് ഉണ്ട്. ഇതിന്റെ രണ്ടിന്റെയും നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഴയുടെ അക്കരയും ഇക്കരയും സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍. ഇക്കര കൊട്ടിയൂര്‍ ക്ഷേത്രം എന്നും ഭക്തര്‍ക്കായി തുറന്ന് കൊടുക്കും എന്നാല്‍ വടക്ക് ഭാഗത്തുള്ള അക്കര കൊട്ടിയൂര്‍ വൈശാഖ ഉത്സവക്കാലത്ത് മാത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്ത് ഇക്കര കൊട്ടിയൂര്‍ പൂജകള്‍ ഉണ്ടാവില്ല. സ്ഥിര ക്ഷേത്രമായ അക്കര കൊട്ടിയൂരില്‍ സ്വയംഭൂവായ ശിവലിംഗമാണ് ഉള്ളത്. മണിത്തറയില്‍ പൂജിക്കുന്ന ശിവലിംഗം. ... Read more
വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ഒരുങ്ങി ബഹ്‌റൈന്‍
വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് നല്‍കുക എന്നാണ് വിവരം. കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പരിഷ്‌കാരത്തിന് ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്ന് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിക്ഷേപകരുടെ കേന്ദ്രമായി ബഹ്‌റൈന്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ യുഎഇ സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു.
സിഗ്നേച്ചര്‍ പാലം ഒക്ടോബറില്‍ തുറക്കും
യമുനാ നദിക്കു കുറുകെ പണിയുന്ന സിഗ്നേച്ചർ പാലം ഒക്ടോബറിൽ പൂർത്തിയാവും. ഡൽഹിയെയും ഗാസിയാബാദിനെയും കൂട്ടിയിണക്കുന്നതാണ് സിഗ്നേച്ചർ പാലം. 154 മീറ്റർ ഉയരത്തിലാണ് ഈ പാലം. നിലവിൽ വസീറാബാദ് പാലത്തിന്‍റെ വാഹനപ്പെരുപ്പം കുറയ്ക്കാനും സിഗ്നേച്ചർ പാലം സഹായിക്കും. വസീറാബാദ് റോഡിനെ യമുനയുടെ പശ്ചിമതീരം വഴി ഔട്ടർ റിങ് റോഡിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 2010ൽ നിർമാണം തുടങ്ങിയ പാലം 2013ൽ പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ പദ്ധതി അഞ്ചുവർഷം വൈകി. നിർമാണപ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. നാലുമാസത്തിനുള്ളിൽ ഡൽഹിക്കാർക്കും വിനോദ സഞ്ചാരികൾക്കുമായി സിഗ്നേച്ചർ പാലം യാഥാർഥ്യമാവുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു. നഗരത്തിന്‍റെ അഭിമാനമാണ് സിഗ്നേച്ചർ പാലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ 2004ൽ പ്രഖ്യാപിച്ചതാണ് പദ്ധതി. 2007ൽ മന്ത്രിസഭ അനുമതി നൽകി. 2010ലെ കോമൺവെൽത്ത് ഗെയിംസിനു മുമ്പായി തുറക്കണമെന്നു ലക്ഷ്യമിട്ടിരുന്നു. എന്നാൽ, 2011ലാണ് പദ്ധതിക്കു പാരിസ്ഥിതികാനുമതി ലഭിച്ചത്. 2013 ഡിസംബറിൽ തുറക്കാൻ ലക്ഷ്യമിട്ടെങ്കിലും അതും നടന്നില്ല. 2016ലും ... Read more
നവീകരിച്ച കോയിക്കല്‍ കൊട്ടാരം വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു
പുരാവസ്തു വകുപ്പിന്‍റെ സംരക്ഷിത സ്മാരകവും മ്യൂസിയവുമായ നവീകരിച്ച നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിനോദസഞ്ചാരികള്‍ക്ക് സമര്‍പ്പിച്ചു. വേണാട് രാജവംശത്തിലെ ഉമയമ്മ റാണിക്കായി പണികഴിപ്പിച്ച കൊട്ടാരമാണ് കോയിക്കല്‍. നാലുകെട്ടിന്‍റെ ആകൃതിയില്‍ ചെരിഞ്ഞ മേല്‍ക്കൂരയും അതിനെ താങ്ങുന്ന ഒറ്റത്തൂണും ചേര്‍ന്നതാണ് കൊട്ടാരത്തിന്‍റെ നിര്‍മിതി. 1670കളിൽ വേണാടിന്‍റെ റീജന്‍ഡായിരുന്ന ഉമയമ്മറാണിയുടെ കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ എന്ന പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു. അന്നു പണിത കോട്ടാരമാണിതെന്നാണ് കരുതുന്നത്. കൊട്ടാരം ഇപ്പോള്‍ കേരളസർക്കാരിന്‍റെ ചരിത്ര സംരക്ഷിത സ്മാരകമാണ്. 1992 മുതൽ കൊട്ടാരത്തില്‍ ഫോക്‌ലോർ മ്യൂസിയവും നാണയ മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ശ്രീകൃഷ്ണരാശി, അനന്തരായന്‍ പണം, കൊച്ചിപുത്തന്‍, ഇന്തോ-ഡച്ച് പുത്തന്‍, ലക്ഷ്മി വരാഹന്‍, കമ്മട്ടം തുടങ്ങിയ അപൂര്‍വം നാണയങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഒറ്റപ്പുത്തന്‍, ഇരട്ടപ്പുത്തന്‍, കലിയുഗരായന്‍ പണം, തുടങ്ങിയ നാണയങ്ങളും ഗ്വാളിയാര്‍ രാജകുടുംബത്തിന്‍റെയും ഹൈദരാബാദ് നിസാമിന്‍റെയും ടിപ്പുസുല്‍ത്താന്‍റെയും കാലത്തെ ... Read more
യാത്രയില്‍ സഹായിക്കാന്‍ ഇനി റാഡ റോബോട്ട് ഉണ്ട്
ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സഹായത്തിനായി ഇനി ഹ്യൂമനോയ്ഡ് റോബോട്ട്. ടെര്‍മിനല്‍ മൂന്നിലെ വിസ്താര സിഗ്നേച്ചര്‍ ലോഞ്ചിലെത്തുന്നവര്‍ക്ക് സഹായത്തിനായി ജൂലൈ അഞ്ച് മുതല്‍ റാഡ എന്ന റോബോട്ട് ഉണ്ടാകും. യാത്രക്കാരുടെ സംശയത്തിന് മറുപടി പറയുക, ബോര്‍ഡിങ് പാസുകള്‍ പരിശോധിക്കുക, വിമാനങ്ങളുടെ തല്‍സ്ഥിതി വിവരങ്ങള്‍ നല്‍കുക, യാത്ര ചെയ്യുന്ന നഗരത്തിലെ കാലാവസ്ഥ അറിയിക്കുക എന്നിവയാവും റാഡ നിര്‍വഹിക്കുന്ന ജോലികള്‍. കുട്ടികള്‍ക്കുള്ള വിവിധ ഗെയിമുകള്‍ ഒരുക്കാനും വിമാനങ്ങള്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് കാത്തിരിപ്പിന്റെ മടുപ്പ് മാറ്റാന്‍ വീഡിയോയും ഗാനങ്ങളും പ്ലേ ചെയ്യാനും റാഡ തയ്യാര്‍. ടാറ്റ ഇന്നൊവേഷന്‍ ലാബിലെ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് റാഡയെ വികസിപ്പിച്ചെടുത്തത്.
ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്‍ ശുചിത്വത്തില്‍ പത്താം സ്ഥാനത്ത്
രാജ്യത്തെ 75 മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വ റാങ്കിങ്ങില്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന് പത്താം സ്ഥാനം. റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വം, മാലിന്യ സംസ്‌ക്കരണം, യാത്രക്കാരുടെ പ്രതികരണം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. തിരഞ്ഞെടുത്ത മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളില്‍ വിശാഖപട്ടണമാണ് ശുചിത്വത്തില്‍ ഒന്നാമത് എത്തിയത്. സെക്കന്ദരാബാദ് (തെലങ്കാന), ജമ്മുതാവി (ജമ്മു കശ്മീര്‍), വിജയവാഡ (ആന്ധ്ര), ആനന്ദ്വിഹാര്‍ (ന്യൂഡല്‍ഹി), ലക്നൗ (യുപി), അഹമ്മദാബാദ് (ഗുജറാത്ത്), ജയ്പുര്‍ (രാജസ്ഥാന്‍), പുനെ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടു മുതല്‍ ഒന്‍പതു വരെ സ്ഥാനങ്ങളില്‍. 16 റെയില്‍വേ സോണുകളില്‍ ബെംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ-പശ്ചിമ റെയില്‍വേ ആറാം സ്ഥാനത്താണ്.
ഇന്ധനവിലയുടെ നികുതിയില്‍ ഇളവ്: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില കുറയും
സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇന്ധനവിലയ്ക്കു മുകളില്‍ ഏര്‍പ്പെടുത്തിയ അധികനികുതി എടുത്തു കളയാനാണ് മന്ത്രി സഭ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എന്നാല്‍ നികുതി എത്ര കുറയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നികുതി കുറച്ച് പുതിയ ഇന്ധന വില ജൂണ്‍ ഒന്നിനു നിലവില്‍ വരും. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. പെട്രോളിന് 32.02 ശതമാനം (19.22 രൂപ), ഡീസലിന് 25.58 ശതമാനം (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.