Category: Homepage Malayalam

യശ്വന്ത്പൂര്‍–എറണാകുളം ട്രെയിനിൽ കൂടുതൽ കോച്ചുകൾ

മധ്യവേനലവധി തിരക്കു പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ഈ മാസം 26 വരെ അനുവദിച്ച യശ്വന്ത്പൂര്‍–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ട്രെയിനിൽ തേഡ് എസി, സ്ലീപ്പർ കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒന്നു വീതം കോച്ചുകളാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഒരു സെക്കൻഡ് എസി, മൂന്ന് തേഡ് എസി, ഒൻപതു സ്ലീപ്പർ കോച്ചുകള്‍, രണ്ട് ജനറൽ കംപാർട്മെന്‍റ്കള്‍ എന്നിവ സ്പെഷൽ ട്രെയിനിൽ ഉണ്ടാകും. ചൊവ്വാഴ്ചകളിൽ രാത്രി 10.45ന് യശ്വന്ത്പൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പകൽ 12ന്എ റണാകുളത്തെത്തും. കെആർ പുരം (രാത്രി 11.21), ബെംഗാർപേട്ട് (12.13), തിരുപ്പത്തുർ (1.55), സേലം (3.27), ഈറോഡ് (4.40), തിരുപ്പുർ (5.23), കോയമ്പത്തൂർ (6.45), പാലക്കാട് (8.25), ഒറ്റപ്പാലം (9.18), തൃശൂർ (10.02), ആലുവ (11.02), എറണാകുളം ടൗൺ (11.40) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. മടക്ക ട്രെയിൻ ബുധൻ ഉച്ചയ്ക്കു 2.45നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 4.30നു യശ്വന്ത്പൂരേത്തും. മടക്കയാത്രയിൽ എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിൽ ട്രെയിൻ ... Read more

കല്ലാറ്റില്‍ ദീര്‍ഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു

അടവിയിൽ കല്ലാറ്റില്‍ ദീർഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു. കല്ലാറ്റിൽ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ദീർഘദൂര സവാരി ആറു മാസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. ഇന്നലെയെത്തിയ സഞ്ചാരികളിൽ ഏറെയും ദീർഘദൂര സവാരി നടത്തി. മുണ്ടോംമൂഴി കടവിൽ നിന്ന് പാണ്ടിയാൻ കയവും മണൽവാരിയും ഇടികല്ലും തട്ടാത്തിക്കയവും പിന്നിട്ട് രണ്ടു മണിക്കൂറോളമുള്ള ദീർഘദൂര സവാരി സഞ്ചാരികൾ ഏറെ ഇഷ്ടപ്പെട്ടതാണ്. അപകടസാധ്യതയില്ലാതെയുള്ള സാഹസിക സഞ്ചാരമാണിത്. അടവിയുടെ കാഴ്ചകള്‍ തേടി ഒട്ടേറെ സഞ്ചാരികളെത്താറുണ്ട്. യാത്രയിൽ ഇടികല്ലിൽ എത്തുമ്പോഴുള്ള തിരയിളക്കവും ചെറിയ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് സാഹസികത സമ്മാനിക്കും. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപത്തെ മുണ്ടോംമൂഴി കടവിൽ നിന്ന് പേരുവാലി കടവ് വരെയാണ് യാത്ര. അവിടെ നിന്ന് യാത്രക്കാർക്ക് സവാരി കേന്ദ്രത്തിലേക്ക് മടങ്ങുന്നതിന് ഓട്ടോറിക്ഷ ക്രമീകരിച്ചിട്ടുണ്ട്.

ജിയോ ഹോളിഡെ ഹംഗാമയിൽ 100 രൂപ ഇളവ്

രാജ്യത്തെ മു‍ന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ മറ്റൊരു വൻ ഓഫറുമായി രംഗത്ത്. ഹോളിഡെ ഹംഗാമ എന്ന പേരിൽ തുടങ്ങിയ പ്ലാൻ പ്രകാരം 100 രൂപ വരെ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടായി ലഭിക്കും. പ്രീപെയ്ഡ് വരിക്കാർക്കാണ് ഓഫർ ലഭിക്കുക. നാലു മാസത്തിനു ശേഷമാണ് ജിയോ നിരക്കുകൾക്ക് ഇത്തരമൊരു വൻ ഓഫർ നൽകുന്നത്. ഫോൺപെയുമായി ചേർന്നാണ് ജിയോ ഓഫർ നല്‍കുന്നത്. 399 രൂപയുടെ പ്ലാൻ ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റന്‍റ് ഇളവായി അക്കൗണ്ടിൽ വരും. അതായത് 399 രൂപയുടെ പ്ലാനിന് 299 രൂപ മാത്രമാണ് പ്രീപെയ്ഡ് വരിക്കാർക്ക് നല്‍കേണ്ടിവരിക. 50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോൺപേ അക്കൗണ്ടിലുമാണ് വരിക. ഈ തുക അടുത്ത റീചാർജുകൾക്ക് ഉപയോഗിക്കാനാകും. മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫർ ലഭിക്കുക. 399 രൂപ പ്ലാനിൽ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡേറ്റ നിരക്കില്‍ 126 ജിബി ഡേറ്റ ഉപയോഗിക്കാം. അൺലിമിറ്റഡ് കോൾ, ... Read more

കലയുടെ കവിത രണ്‍കപൂര്‍

രണ്‍കപൂര്‍ രാജസ്ഥാനിലെ പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടം.രാജസ്ഥാനിലെ മറ്റിടങ്ങളേപ്പോലെ തന്നെ ചരിത്രത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഇവിടവും. രാജാക്കന്‍മാരും ചരിത്രപുരുഷന്‍മാരും ചേര്‍ന്ന് കഥകളൊരുക്കിയിരിക്കുന്ന ഇവിടുത്ത ക്ഷേത്രങ്ങളും സ്മാരകങ്ങളും ഒക്കെ മനോഹരമായ വാസ്തുവിദ്യയാല്‍ ഒരുക്കിയിരിക്കുന്നു. ഇവിടുത്തെ ക്ഷേത്രങ്ങള്‍ കാണുവാനും പഠിക്കുവാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ ആളുകള്‍ ഇവിടെ എത്തുന്നു. ചരിത്രത്തെയും കലയെയും സ്‌നേഹിക്കുന്നവര്‍ക്ക് രാജസ്ഥാനില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഏറ്റവും മികച്ച ഇടം കൂടിയാണ് രണ്‍കപൂര്‍. ഒട്ടേറെ പ്രത്യേകതകളുള്ള, പാലിയിലെ പ്രശസ്ത കലാഗ്രാമമായ രണ്‍കപൂറിനെക്കുറിച്ച് കൂടുതലറിയാം. രണ്‍കപൂറിലെ ജൈനക്ഷേത്രം രണ്‍കപൂറിലേക്കുള്ള യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് ഇവിടുത്തെ ജൈനക്ഷേത്രങ്ങള്‍. നിര്‍മ്മാണ ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ മാതൃക കൊണ്ടും കൊത്തുപണികള്‍കൊണ്ടും ലോകം മുഴുവന്റെയും ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ഈ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ ജൈനക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഇത് ധര്‍നാ ഷാ എന്നു പേരായ ഒരു വ്യാപാരിയാണ് പണികഴിപ്പിച്ചത്. തനിക്ക് ലഭിച്ച ഒരു ദിവ്യദര്‍ശനത്തെത്തുടര്‍ന്നാണ് ധര്നാ ഷാ ഇത് നിര്‍മ്മിച്ചതെന്നാണ് ... Read more

റെയില്‍വെ ട്രാക്ക് നവീകരണം; ഇന്നു മുതല്‍ 16 വരെ ട്രെയിനുകള്‍ വൈകിയോടും

കളമശേരിക്കും കറുകുറ്റിക്കും ഇടയിലെ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി ജൂണ്‍ 2 മുതല്‍ 16 വരെ ട്രെയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും . ഗുരുവായൂര്‍ – ചെന്നൈ എക്സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകിയും മാംഗളൂര്‍- തിരുവനന്തപുരം എക്സ്പ്രസ്, മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ ഒരു മണിക്കൂര്‍ വൈകിയും ഓടും. പ്രതിവാര സര്‍വ്വീസുകളായ വെരാല്‍ -തിരുവനന്തപുരം, ബിക്കാനീര്‍-കൊച്ചുവേളി, ഭാവ് നഗര്‍-കൊച്ചുവേളി, ഗാന്ധിധാം- നാഗര്‍കോവില്‍, ഓഖ- എറണാകുളം, ഹൈദരാബാദ്- കൊച്ചുവേളി, പാട്ന- എറണാക്കുളം എന്നീ ട്രെയിനുകള്‍ അങ്കമാലി, ആലുവ സ്റ്റേഷനുകളില്‍ പിടിച്ചിടും.

വീട്ടില്‍ വന്നുള്ള പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ ഇനി ഇല്ല

പാസ്‌പോര്‍ട്ട് വേരിഫിക്കേഷനായി പൊലീസ് വീട്ടിലെത്തുന്ന രീതി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വീട്ടില്‍ ചെന്നുള്ള വേരിഫിക്കേഷന്‍ ജൂണ്‍ ഒന്നു മുതല്‍ നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വീട്ടില്‍ ചെന്നുള്ള പരിശോധനകള്‍ കൈക്കൂലിക്കും ഒട്ടേറെ പരാതികള്‍ക്ക് കാരണമായതിനെത്തുടര്‍ന്ന് പുതിയ തീരുമാനം. അപേക്ഷിക്കുന്നയാളുടെ വിലാസവും ക്രിമിനല്‍ പശ്ചാത്തലവും വീട്ടില്‍ ചെന്ന് പരിശോധിക്കുന്നതാണ് ഇതുവരെ തുടര്‍ന്ന വന്നിരുന്ന രീതി. എന്നാല്‍ ഇനി മുതല്‍ ഈ പതിവ് തുടരില്ല. മേയ് 21ന് ജോയിന്റ് സെക്രട്ടറി ആന്‍ഡ് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കെ ചാറ്റര്‍ജിയാണ് ഉത്തരവിറക്കിയത്. രണ്ടാം ഘട്ട പരിശോനയാണ് ഇനി മുതല്‍ ഇല്ലാതാവുന്നത്. അപേക്ഷ നല്‍കുമ്പോള്‍ സ്ഥിര വിലാസത്തിലല്ല താമസിക്കുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷമായി താമസിക്കുന്ന സ്ഥലവും വിലാസവും രേഖപ്പെടുത്തണമായിരുന്നു. എന്നാല്‍ ഇനി ഒരു വിലാസം മാത്രം നല്‍കിയാല്‍ മതി. അവസാന ഒരു വര്‍ഷത്തെ വിലാസം, ഫോട്ടോയുംഅപേക്ഷയിലെ വിവരങ്ങളും ശരിയാണോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ ഇനി അന്വേഷിക്കണ്ടതില്ല എന്നാണ് ഉത്തരവ്. ഫോട്ടോ പാസപോര്‍ട്ട് സേവാകേന്ദ്രത്തില്‍ നിന്ന് തന്നെ ... Read more

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അബുദാബിയില്‍ മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ‘ഇന്‍ഫോം ദി പ്രോസിക്യൂഷന്‍’ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധപ്പെട്ട അധികാരികളിലേക്കും വകുപ്പുകളിലേക്കും നേരിട്ടെത്തിക്കാനുള്ള സൗകര്യം അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഒരുക്കിയിട്ടുള്ളത്. സേവനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 2231-ഓളം ആളുകളാണ് ആപ്പ് സ്വന്തമാക്കിയത്. നിയമപരമായ സംശയങ്ങള്‍ ആരാഞ്ഞുകൊണ്ട് നിരവധിപേരാണ് ആപ്പിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സാങ്കേതികരംഗങ്ങളിലെ വളര്‍ച്ച സമൂഹനന്മയ്ക്കായി ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍നിന്നാണ് ഈ ആപ്പ് രൂപം കൊണ്ടതെന്ന് അബുദാബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി. നിയമസംവിധാനവും പൊതുജനവും തമ്മിലുള്ള അകലം കുറക്കാനും ആശയവിനിയം ക്രിയാത്മകമാക്കാനും പുതിയ ഈ സംവിധാനം സഹായിക്കും. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ജനങ്ങളുടെ പങ്കാളിത്തം കൂട്ടാനും ഇത് സഹായിക്കും. നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി ടെക്സ്റ്റ് മെസേജുകളായാണ് ജനങ്ങള്‍ക്ക് ആപ്പില്‍നിന്നും ലഭിക്കുക.

കുവൈത്തില്‍ ഇ-ഡ്രൈവിങ് ലൈസന്‍സ്

കുവൈത്തില്‍ ഇ-ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തരമന്ത്രാലയം പിആര്‍ ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ മഹ്മൂദ് അല്‍ ദോസരി അറിയിച്ചു.   ഇ-ഫോമില്‍ പൂരിപ്പിച്ചുനല്‍കുന്ന വിവരങ്ങള്‍ കാര്‍ഡ് ഉടമയെ സംബന്ധിച്ച സുരക്ഷിത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാകും. വിവിധ ഭാഷകളിലാകും വിവരശേഖരണം. കുവൈത്തിന് പുറത്തും ഉപയോഗിക്കാനാകുംവിധമുള്ളതാകും ലൈസന്‍സ് എന്ന് മന്ത്രാലയത്തിലെ ഗതാഗതവിഭാഗം പരിശീലനകേന്ദ്രം മേധാവി കേണല്‍ സാലിം അല്‍ അജ്മി അറിയിച്ചു. രാജ്യാന്തര നിലവാരം അനുസരിച്ചുള്ളതാകും പുതിയ ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ്. ഇതേ സംവിധാനത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവിലുള്ള മിക്ക രാജ്യങ്ങളിലും ഈ ലൈസന്‍സ് ഉപയോഗിക്കാനാകും. അതേസമയം ഗതാഗത നീക്കം നിരീക്ഷിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 പുതിയ ക്യാമറകള്‍ സ്ഥാപിച്ചു. റോഡുകളിലും ഇന്റര്‍സെക്ഷ നുകളിലും ഡ്രൈവര്‍മാര്‍ വരുത്തുന്ന നിയമലംഘനങ്ങള്‍ ക്യാമറ പിടിച്ചെടുക്കും. സോളര്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില മൊബൈല്‍ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത ... Read more

മണ്‍സൂണ്‍ സീസണ്‍ ആഘോഷമാക്കാന്‍ ‘കം ഔട്ട് ആന്‍ഡ് പ്ലേ’ കാമ്പയിനുമായി കേരള ടൂറിസം

മണ്‍സൂണ്‍ സീസണില്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി ‘ കം ഔട്ട് ആന്‍ഡ് പ്ലേ ‘ എന്ന പുതുമയുള്ള ഒരു കാമ്പയിന്ടൂറിസം വകുപ്പ്തുടക്കം കുറിച്ച് കഴിഞ്ഞു. ‘ ട്രെക്കിങ്ങ്, ആയുര്‍വേദ മസാജുകള്‍, റിവര്‍ റാഫ്റ്റിങ് തുടങ്ങി ആകര്‍ഷണീയമായ നിരവധി ഇനങ്ങളാണ് മണ്‍സൂണ്‍ സീസണില്‍ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇതിലൂടെ പ്രകൃതിയിലേക്ക് മടങ്ങിപ്പോയി പാരസ്പര്യത്തിന്റെകണ്ണികളെ ഇണക്കിച്ചേര്‍ക്കാനും ആഹ്ലാദപൂര്‍വം ജീവിതത്തെ തിരിച്ചുപിടിക്കാനും സാധിക്കുന്നു. കേരളത്തില്‍മഴക്കാലംചിലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുംഎത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ഇത്തവണ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പോയവര്‍ഷം10,91870വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. 8392.11കോടി രൂപയുടെ വരുമാനം ഈയിനത്തില്‍ ലഭിച്ചു. ഏതാനും വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് 70,000 ത്തോളം സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലെത്താറുണ്ട്. പ്രകൃതിമനോഹരമായ കേരളത്തിന്റെ മണ്‍സൂണ്‍ കാഴ്ചകളില്‍ മുഴുകാനുംആയുര്‍വേദമുള്‍പ്പെടെയുള്ള ചികിത്സാവിധികളില്‍ ഏര്‍പ്പെടാനും ഒഴിവുകാല വിനോദത്തിനായും അറബ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പേരാണ് മഴക്കാലത്ത്‌സംസ്ഥാനത്തെത്തുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ പിരിമുറുക്കവുംയാന്ത്രികമായ ജീവിതചര്യയുംഉള്‍പ്പെടെ വിരസമായദൈനംദിന ജീവിതത്തില്‍ നിന്ന് അല്‍പകാലത്തേക്കെങ്കിലും വിട്ടു നിന്ന് ആഹ്ലാദകരമായ ഒഴിവുകാലം ആസ്വദിക്കാനുള്ള അവസരമാണ്‌കേരള ടൂറിസം സഞ്ചാരികള്‍ക്കായി ... Read more

മഴ കനിഞ്ഞു കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഇനി സഞ്ചാരികളുടെ കാലം

മഴ ശക്തിപ്രാപിച്ചതോടെ കിഴക്കന്‍മേഖലയിലെ ജലപാതങ്ങള്‍ സജീവമായി. ആവാസ വ്യവസ്ഥയുടെ പുനഃക്രമീകരണത്തിനായി അടച്ച പാലരുവി ഇന്നും അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചിനും തുറക്കും. തെങ്കാശി കുറ്റാലം സാറല്‍ സീസണിനും തുടക്കമായി. കഴിഞ്ഞ രണ്ടു മാസക്കാലമായി വരള്‍ച്ചയിലായിരുന്ന ജലപാതങ്ങളാണു നിറഞ്ഞുകവിയുന്നത്. മൂന്നു മാസത്തിനു മുന്‍പ് അടച്ച പാലരുവി ജലപാതം ഇന്ന് തുറക്കും. പാലരുവി ഇക്കോടൂറിസത്തിന്റെ ബസിലാകും സഞ്ചാരികളെ ജലപാതത്തിലേക്കു കൊണ്ടുപോവുക. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ ജലപാതം വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം സ്വകാര്യ വാഹനങ്ങള്‍ക്കു കഴിഞ്ഞ വര്‍ഷം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം വനംവകുപ്പ് രണ്ട് പുതിയ ബസും വാങ്ങിയിട്ടുണ്ട്. അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചുമുതല്‍ തുറക്കും. അതേസമയം കുംഭാവുരുട്ടി ജലപാതം തുറക്കുന്നതിനെകുറിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്നും അച്ചന്‍കോവില്‍ ഡിഎഫ്ഒ അറിയിച്ചു. ഇക്കുറി കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ തെങ്കാശി കുറ്റാലം സാറല്‍ സീസണിനു തുടക്കമായി. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണിത്. തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെല്ലാം കുറ്റാലത്തെ ഔഷധ കുളിക്കായി സഞ്ചാരികള്‍ എത്താറുണ്ട്.

വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: രാജമലയില്‍ പുതുതായി 69 കുഞ്ഞുങ്ങള്‍

രാജമലയില്‍ പുതിയതായി 69 വരയാടിന്‍കുഞ്ഞുങ്ങള്‍ ജനിച്ചതായി വനംവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. മേഖലയില്‍ വനം വകുപ്പ് നടത്തിവന്ന വരയാടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇരവികുളം ദേശീയോദ്യാനം ഉള്‍പ്പെടെ നാല് ഡിവിഷനുകളില്‍ നടത്തിയ കണക്കെടുപ്പില്‍ 1101 വരയാടുകളെ കണ്ടെത്തി. മൂന്നാര്‍, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച്, മറയൂര്‍, മാങ്കുളം തുടങ്ങിയ ഡിവിഷനുകളിലാണ് കണക്കെടുപ്പ് നടത്തിയത്. രാജമലയില്‍ മാത്രം 710 ആടുകളെ കണ്ടെത്തി . രാജമല കഴിഞ്ഞാല്‍ മീശപ്പുലിമലയിലാണ് കൂടുതല്‍ അടുകളെ കണ്ടെത്തിയത്. 270 ഓളം വരയാടുകളാണ് അവിടെ കണ്ടെത്തിയത്. 31 ബ്ലോക്കുകളില്‍ നാല് പേര്‍ വീതം അടങ്ങുന്ന സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. 15 മുതല്‍ 20 ചതുരശ്ര കി.മീ. ചുറ്റളവിലാണ് ഓരോ ഗ്രൂപ്പും കണക്കെടുപ്പ് നടത്തിയത്. മൂടല്‍ മഞ്ഞും, ശക്തമായ മഴയും കണക്കെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇതേതുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തമിഴ്‌നാട് വനംവകുപ്പുമായി യോജിച്ചുള്ള കണക്കെടുപ്പ് നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

ആല്‍ചി.. ബുദ്ധവിഹാരങ്ങളില്‍ ഉറങ്ങുന്ന ശാന്തി തേടിയൊരു യാത്ര..

സാഹസികതയും കരുത്തും ചങ്കുറപ്പും ആവോളം വേണ്ട യാത്രയാണ് ലഡാക്കിലേക്കുള്ളത്. മഞ്ഞുവീഴ്ചയും 100 മീറ്റര്‍ പോലും മുന്നില്‍ കാണാത്ത റോഡും മലയിടുക്കുകളും ചേര്‍ന്നുള്ള ലഡാക്ക് യാത്ര ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. എന്നാല്‍ ലഡാക്കില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന കൊച്ചു വിസ്മയമുണ്ട്. ബുദ്ധവിഹാരങ്ങള്‍ നിറഞ്ഞ ശാന്തമായ ഒരുഗ്രാമം- അല്‍ചി. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി ഇന്‍ഡസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക് ലെഹ് നഗരത്തില്‍ നിന്നും ഏകദേശം 70 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. ലോവര്‍ ലഡാക്ക് എന്നറിയപ്പെടുന്ന ഭാഗത്തെ മൂന്നു പ്രധാന ഗ്രാമങ്ങളിലൊന്നാണ് ആല്‍ചി. മാന്‍ഗ്യു, സുംഡാ ചുന്‍ എന്നിവയാണ് മറ്റുരണ്ട് ഗ്രാമങ്ങള്‍. ഇവ മൂന്നും ചേരുന്നതാണ് ആല്‍ചി ഗ്രൂപ് ഓഫ് മോണ്യുമെന്‍റ്സ് എന്നറിയപ്പെടുന്നത്. ഈ മൂന്നുഗ്രാമങ്ങളും വ്യത്യസ്തവും ശ്രേഷ്ഠവുമായ നിര്‍മിതിയുടെ ഉദാഹരണമാണെങ്കിലും കൂടുതല്‍ അറിയപ്പെടുന്നത് ആല്‍ചി തന്നെയാണ്. അല്‍ചി സന്യാസ മഠങ്ങളുടെ പേരിലാണ് അല്‍ചി ഗ്രാമം പ്രശസ്തമാകുന്നത്. വളരെ പുരാതനമായ ബുദ്ധ സന്യാസ മഠങ്ങളാണ് ഇവിടെയുള്ളത്. ലഡാക്കിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് അല്‍ചി. ലഡാക്കിലെ ... Read more

മഴ കണ്ട് മണ്‍സൂണ്‍ യാത്രക്ക് കേരളം

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തി കഴിഞ്ഞു. മഴക്കാലമായാല്‍ യാത്രകളോട് ഗുഡ് ബൈ പറയുന്ന കാലമൊക്കെ കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികള്‍ കേരളം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മഴക്കാലത്താണ്. ആര്‍ത്തലച്ചു കുതിച്ചുപായുന്ന പുഴകള്‍, പാറക്കെട്ടില്‍ വീണു ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ്  മഴയുടെ വിവിധ ഭാവങ്ങള്‍ ആസ്വദിച്ച് നൂറുകണക്കിനു വിനോദസഞ്ചാരികളാണ് കഴിഞ്ഞ സീസണ്‍ സമ്പന്നമാക്കിയത്. ഇക്കുറിയും അതിനു മാറ്റം ഉണ്ടാകില്ല. മഴക്കാലം പൊതുവേ ടൂിസം മേഖലയിലെ ഓഫ് സീസണ്‍ എന്നാണ് അറിയയപ്പെടുന്നത്. എന്നാല്‍ ഈ സീസണ്‍ തിരഞ്ഞെടുക്കുന്ന കൂടുതല്‍ സഞ്ചാരികള്‍ ഹോം സ്റ്റേകളാണ് തിരഞ്ഞെടുക്കുന്നത്. പ്രിയമേറുന്ന ഹോം സ്റ്റേ കേരളത്തനിമയുള്ള ഹോം സ്റ്റേകള്‍ അന്വേഷിച്ച് കണ്ടെത്തുന്ന നിരവധി വിദേശ സഞ്ചാരികള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നു ലഭിക്കാത്ത വ്യത്യസ്തമായ അനുഭവമാണ് ഹോം സ്റ്റേകള്‍ നല്‍കുന്നത്.ഇപ്പോള്‍ മഴയാണു താരം. മഴക്കാല മീന്‍പിടിത്തവും മഴനനയലും മഴക്കാഴ്ചകളും കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുകയാണ് ഹോം സ്റ്റേകള്‍. ഒരു രാത്രിയും രണ്ടു പകലുമാണ് സാധാരണ ഹോം സ്റ്റേകള്‍ വിനോദ ... Read more

ചെങ്ങന്നൂര്‍ ചുവന്നു: സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം

ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു തകര്‍പ്പന്‍ വിജയം.  20956 വോട്ടിന്‍റെ  റെക്കോഡ് ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ വിജയിച്ചത്.  സജി ചെറിയാന് ആകെ 67303 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്‍റെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. യുഡിഎഫ്, ബിജെപി കോട്ടകൾ തകർത്തായിരുന്നു വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകൾ തൊട്ടേ സജി ചെറിയാന്‍റെ പ്രയാണം. ഒരുഘട്ടത്തിൽ പോലും ഇരുമുന്നണികളും സജി ചെറിയാന് വെല്ലുവിളി ഉയർത്തിയില്ല. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടി. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്.  യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ 46347 വോട്ടുകളും  ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ള 35270 വോട്ടുകളും നേടി തന്‍റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്‍റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ... Read more

ഒമാനില്‍ വിസ നിരോധനം ഡിസംബര്‍ വരെ തുടരും

ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം ആറു മാസത്തേക്ക്കൂടി നീട്ടി. ഡിസംബര്‍ വരെ വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്‍റെറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്‍റെറ്റീവ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ജോലികള്‍ക്കുള്ള വിസ നിരോധനനമാണ് തുടരുക. ജൂണ്‍ ഒന്നു മുതല്‍ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.