Category: Homepage Malayalam
ജിയോയെ കടത്തി വെട്ടാന്‍ എയര്‍ടെല്‍: പ്രതിദിന ഡേറ്റ ഇരട്ടിയാക്കി പുതിയ പ്ലാന്‍
രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡേറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍ വിസ്മയം. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡേറ്റയില്‍ ഒരു ജിബി ഡേറ്റ അധികം അനുവദിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇപ്പോള്‍ ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡേറ്റ ഉപയോഗിക്കാം. നേരത്തെയിത് 1.4 ജിബിയായിരുന്നു. ഈ ഓഫര്‍ പ്രകാരം കേവലം 1.97 രൂപയാണ് ഒരു ജിബി ഡേറ്റയ്ക്ക് ഉപഭോക്താവിന് ചെലവ് വരിക. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുന്നത്. 399 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ... Read more
സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കാന്‍ ഇടുക്കിയിലെ ജലപാതകള്‍
മഴക്കാലമായതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഇപ്പോള്‍ ജലസമൃദ്ധിയിയില്‍ നിറഞ്ഞെഴുകുകയാണ്. സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ എങ്ങും നയനമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. കാടിന്റെ പച്ചത്തലപ്പുകളെ വകഞ്ഞുമാറ്റി കരിമ്പാറകെട്ടുകളില്‍ ആര്‍ത്ത് തല്ലിപതഞ്ഞ് വെള്ളച്ചാട്ടങ്ങള്‍ സജീവമായി. പൂപ്പാറ മൂന്നാര്‍ റോഡില്‍ പെരിയകനാല്‍ വെള്ളച്ചാട്ടത്തിനുമുണ്ട് കാനനത്തിന്റേതായ ചാരുത. ടാറ്റാ ടീയുടെ പെരിയ കനാല്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള തേയില തോട്ടത്തിന്റെ പച്ചപ്പും കുളിര്‍മയും സഞ്ചാരികളിലേക്കും അനുഭൂതിയായി ഒഴുകിയിറങ്ങുന്നു. അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലക്കം വെള്ളച്ചാട്ടം. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് ഇടുക്കിയിലെ അട്ടുകാട് ജലപാതം. മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം. പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന മദാമ്മക്കുളം വെള്ളച്ചാട്ടത്തിനുമുണ്ട് പറയാന്‍ ചരിത്രമേറെ. ജില്ലയിലെ ഏതു ഭാഗത്തൂടി യാത്ര ചെയ്താലും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ചെറുതോ ... Read more
വാട്‌സാപ് ഹര്‍ത്താല്‍: 85 കേസില്‍ 1595 പേരെ അറസ്റ്റ് ചെയ്തു
വാട്‌സാപ് വഴി ആഹ്വാനം ചെയ്ത നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 385 ക്രിമിനല്‍ കേസുകളാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയെ വിനോദസഞ്ചാര സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി
വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മീഡിയ ഏജന്‍സിയുമായി കൈകോര്‍ക്കുന്നു. ഡല്‍ഹിയെ വിനോദസഞ്ചാര സൗഹൃദ സംസ്ഥാനമായി കൂടുതല്‍പേരിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്ന കമ്പനിയുമായി സഹകരിക്കുന്നത്. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള മറ്റു പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അഞ്ച് ലഘു വീഡിയോദൃശ്യങ്ങളും ആറ് റേഡിയോ ഗാനങ്ങളും പുറത്തിറക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങളും മറ്റും ഉള്‍പ്പെടുത്തി കൈപ്പുസ്തകങ്ങളും ഒരുക്കും. നഗരത്തില്‍ ഒട്ടേറെ ചരിത്രസ്മാരകങ്ങളും മറ്റുമുണ്ടെങ്കിലും കൂടുതല്‍പേരിലേക്ക് ഈ വിവരങ്ങള്‍ എത്തുന്നില്ലെന്നും സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നില്ലെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ഡല്‍ഹി സുരക്ഷിത നഗരമല്ലെന്ന പ്രചാരണങ്ങളെ നേരിടുകയും വേണം. വിവിധ മാര്‍ക്കറ്റുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെല്ലാം വിനോദസഞ്ചാര ശ്യംഖലയില്‍ ഉള്‍പ്പെടുത്തും. ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെയുള്ള പ്രചാരണത്തിനാണു കമ്പനിയെ നിയമിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഈരംഗത്തു നേടിയ വളര്‍ച്ച വിലയിരുത്തിയാണു സംസ്ഥാനവും ഇതേപാത സ്വീകരിക്കുന്നത്.
ട്രെന്‍ഡിങ്ങ് സെക്ഷന്‍ ഇല്ലാതെ ഫേസ്ബുക്ക്: പകരം ബ്രേക്കിങ് ന്യൂസ്
ജനപ്രിയ മാധ്യമമായ ഫേസ്ബുക്ക് ഘടനയിലും ഉള്ളടക്കത്തിലും അഴിച്ച് പണികള്‍. ഫേസ്ബുക്കിന്റെ ന്യൂസ് സെക്ഷനായ ട്രെന്‍ഡിങ് ഇനി മുതല്‍ ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അടുത്ത ആഴ്ച്ച മുതല്‍ ഫേസ്ബുക്ക ട്രെന്‍ഡിങ് സെക്ഷന്‍ പ്രവര്‍ത്തിക്കില്ലെന്നാണ് ഫേസ്ബുക്ക് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ട്രെന്‍ഡിങ് സെക്ഷന്‍ ഒഴിവാക്കി അതേ സ്ഥാനത്ത് പുതിയ ന്യൂസ് സെക്ഷന്‍ കൊണ്ട് വരാനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ആളുകളെ ലോകത്തിലെ നാനാഭാഗങ്ങളിലെ വാര്‍ത്തകളുമായി ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മൂന്ന് വിഭാഗങ്ങളിട്ടാണ് ബ്രേക്കിയങ് ന്യൂസ് അവതരിപ്പിക്കുക. ബ്രേക്കിങ് ന്യൂസ്, ടുഡേ ഇന്‍, ന്യൂസ് വീഡിയോ ഇന്‍ വാച്ച് എന്നിങ്ങനെ വിഭാഗങ്ങളായി തിരിക്കും. ടുഡേ എന്ന സെക്ഷനില്‍ ഏറ്റവും പുതിയ വാര്‍ത്തകളായിരിക്കും ഉണ്ടാവുക. അതില്‍ ഉപഭോക്താവിന്റെ പ്രാദേശിക തലത്തിലുള്ള പ്രധാനപ്പെട്ട വാര്‍ത്തകളായിരിക്കും കാണാന്‍ കഴിയുക. കൂടാതെ ലൈവ് വാര്‍ത്തകളും എക്‌സ്‌ക്ലൂസിവുകളും ഉള്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നുണ്ട്. 2014ല്‍ ആയിരുന്നു ഫേസ്ബുക്ക് ഉപഭോക്തള്‍ക്കാണ് വേണ്ടി ട്രെന്‍ഡിങ് എന്ന സെക്ഷന്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ വിവിധ ഭാഗത്തുള്ള ട്രെന്‍ഡിങ് ... Read more
കവ്വായി കായല്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നു
കവ്വായി കായല്‍ കേന്ദ്രീകരിച്ച് അഞ്ചു കോടി രൂപ ചെലവില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നു. ബോട്ട് ടെര്‍മിനലും നടപ്പാതയുമാണ് കായലോരത്ത് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ കടന്നുപോകുന്ന കവ്വായി കായലില്‍ കാസര്‍കോട് ജില്ലയില്‍ ഒട്ടനവധി ടൂറിസം പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, നഗരസഭ കേന്ദ്രീകരിച്ചു കവ്വായി കായലില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കിയിരുന്നില്ല. സി.കൃഷ്ണന്‍ എംഎല്‍എ പയ്യന്നൂര്‍ മണ്ഡലത്തില്‍ കവ്വായി കായല്‍, കാപ്പാട് ബാക്ക് വാട്ടര്‍, മീങ്കുഴി അണക്കെട്ട്, കൊട്ടത്തലച്ചി മല എന്നിവിടങ്ങളില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനു സര്‍ക്കാരില്‍ നിന്ന് അനുമതിയും ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടമായി കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി തുടങ്ങിയതോടെ വന്‍ ജനാവലിയാണ് ഈ കേന്ദ്രത്തില്‍ എത്തുന്നത്. കവ്വായി കായല്‍ കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി നടപ്പാക്കുന്നതോടെ കാപ്പാടും മീങ്കുഴിയും ബന്ധപ്പെടുത്തി പദ്ധതി വികസിപ്പിക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തിലാണ് ടൂറിസം വകുപ്പ്. കവ്വായി കായലില്‍ കയാക്കിങ് സംവിധാനം ഉള്‍പ്പെടെ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ കഴിയും. കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം ... Read more
അനന്തപുരിയിലെ മരങ്ങള്‍ക്ക് വിലാസമായി
സംസ്ഥാന തലസ്ഥാനത്തെ വന്‍ മരങ്ങള്‍ക്ക് വിലാസവുമായി ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റല്‍ ഗാര്‍ഡന്‍ നിവലില്‍ വന്നു. വന്‍മരങ്ങളുടെ സാന്നിധ്യത്താല്‍ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് തിരുവനന്തപുരം. ക്വൂ ആര്‍ കോഡ് വഴി മരത്തെകളുടെ വിവരങ്ങള്‍ അറിയുന്നതിന് കനകക്കുന്നിലെ മരങ്ങളിലാണ് ആദ്യ സ്റ്റിക്കറുകള്‍ സ്ഥാപിച്ചത്. മണ്‍ മറഞ്ഞ് കൊണ്ടിരിക്കുന്ന വന്‍ മരങ്ങളാല്‍ സമ്പന്നമാണ് കനക്കുന്ന് പരിസരം. മരത്തെകളില്‍ സ്ഥാപിച്ച കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ മരങ്ങളുടെ പൂര്‍ണ വിവിരം മൊബൈലില്‍ ലഭിക്കും.
നിപ: ഭീതി വേണ്ടെന്ന ഐഎംഎ പ്രസിഡന്റിന്റെ പ്രസ്താവന സ്വാഗതാർഹമെന്ന് ടൂറിസം മന്ത്രി
നിപ വൈറസിനെപ്പറ്റി അനാവശ്യ ഭീതി വേണ്ടെന്ന ഐ എം എ ദേശീയ പ്രസിഡന്റ് ഡോ.രവി വങ്കടേക്കറുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളം തികച്ചും സുരക്ഷിതമാണ്. അതിനാലാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുന്നൂറോളം ഡോക്ടർമാർ രാജ്യാന്തര സെമിനാറിന് വേണ്ടി കേരളത്തിൽ എത്തിയത്. ഈ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സന്ദർശനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ തന്നെയാണ് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞത്. സർക്കാരിന് വേണ്ടി ഞാൻ അവരെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി പറഞ്ഞു. കോവളത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെയാണ് ഡോ. രവി വങ്കഡേക്കർ നിപ വൈറസിനെപ്പറ്റിയുള്ള അനാവശ്യ ഭീതികൾ പരത്തുന്നത് ഒഴിവാക്കണം എന്ന് അഭിപ്രായപ്പെട്ടത്.
കെഎസ്ആർടിസി ഇലക്ട്രിക് ബസ് 18 മുതൽ തലസ്ഥാനത്ത്
കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ഈ മാസം 18 മുതൽ ആരംഭിക്കും. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ്സോടുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സർവീസ് നടത്തുക. ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്‍റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്. 1.5 കോടി മുതലാണ് ഇ–ബസുകളുടെ വില. ഒരു ചാർജിങ്ങിൽ 150 കിലോമീറ്റർ വരെ ഓടാവുന്ന ബസുകളാണു നിലവിൽ സർവീസ് നടത്തുക.
സിങ്കപ്പൂരിലെ പൂന്തോട്ടത്തില്‍ നരേന്ദ്ര മോദി വസന്തം തീര്‍ക്കും
ഇനിമുതല്‍ സിങ്കപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തോട്ടത്തില്‍ വസന്തം തീര്‍ക്കുന്നതു കാണാം. സംഭവം ട്രോളല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ സ്മരണയ്ക്കായി ഓർക്കിഡ് ചെടി സമർപ്പിച്ചിരിക്കുകയാണ് സിങ്കപ്പൂർ. ചെടിയുടെ പേര്– ഡെൻഡ്രോബിയം നരേന്ദ്ര മോദി. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സിങ്കപ്പൂർ ബൊട്ടാണിക്കൽ ഗാർഡനിലാണ് ചെടിയുള്ളത്. 38 സെന്‍റിമീറ്റർ വരെ നീളത്തിൽ പൂവുകളുള്ള ഓർക്കിഡാണു ഡെൻഡ്രോബ്രിയം നരേന്ദ്ര മോദി. ഒരു ചെടിയിൽ 14 മുതൽ 20 വരെ പൂക്കളുണ്ടാകുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ വീണ്ടും പൊടിക്കാറ്റ്: 17 മരണം
ഉത്തര്‍പ്രദേശില്‍ വീണ്ടും പൊടിക്കാറ്റ്. ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റില്‍ 17 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മരം വീണോ, വീട് തകര്‍ന്നോ ആണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. മൊറോദാബാദിനെയാണ് പൊടിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 7 പേരാണ് ഈ ജില്ലയില്‍ മാത്രം മരിച്ചത്. 3 പേർ സാംബാലിൽ മരിച്ചു, രണ്ടുപേര്‍ വീതം ബാദും, മുസാഫിര്‍ നഗര്‍, മീററ്റ് എന്നിവിടങ്ങളിലും ഒരാൾ അംറോഹയിലും മരിച്ചു. എല്ലാ ജില്ലയിലും 24 മണിക്കൂറിനകം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെയ്മാസത്തിലുണ്ടായ പൊടിക്കാറ്റില്‍ 130 പേര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
കേരളത്തില്‍ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ല: ഐഎംഎ ദേശീയ പ്രസിഡന്‍റ്
നിപ്പ വൈറസിൽ ഭീതി വേണ്ടെന്നും കേരളത്തിൽ സന്ദർശനം നടത്തുന്നതിൽ ഭയക്കേണ്ടതില്ലെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വഡേക്കർ. 300ഓളം ഡോക്ടർമാർ കേരളത്തിലെത്തിയത് അതിന് തെളിവാണ്. മുൻപരിചയമില്ലാതിരിന്നിട്ടു കൂടി നിപ്പാ ബാധ തിരിച്ചറിഞ്ഞ ഡോക്ടർമാരെ അഭിനന്ദിക്കുന്നുവെന്നും രവി വഡേക്കർ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിപ്പ തിരിച്ചറിയാൻ മാസങ്ങളെടുക്കുമ്പോഴാണ് വളരെ പെട്ടെന്ന് കേരളത്തില്‍ നിപ്പ തിരിച്ചറിഞ്ഞത്. അതും പ്രത്യേക ഉപകരണങ്ങളോ പരിശീലനമോ കൂടാതെ. ഇത് ഇന്ത്യൻ ഡോക്ടർമാരുടെ മികവിന്‍റെ ലക്ഷണമായി കാണാം. കൂടാതെ നിപ്പാ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരും ഏജൻസികളും സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹാമാണെന്നും അദ്ദേഹം പറഞ്ഞു.
നിപ്പ വൈറസ്: തിങ്കളാഴ്ച സർവകക്ഷി യോഗം; സുരക്ഷാ ഉപകരണങ്ങള്‍ കോഴിക്കോടെത്തി
നിപ്പ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തൈക്കാട് ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാവും യോഗം. കൂടാതെ നിപ്പ വൈറസ് പ്രതിരോധത്തിന് സംസ്ഥാനത്തിന് കൈത്താങ്ങായി ഒന്നേമുക്കാല്‍ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ കേരളത്തിലെത്തിച്ചതായി മന്ത്രി ശൈലജ ടീച്ചര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. പി പി ഇ കിറ്റ്, എന്‍ 95 മാസ്‌കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്‌കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് എത്തിച്ചതെന്ന് മന്ത്രി അറിയിച്ചു. കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാലാണ് പാസഞ്ചര്‍ ഫ്ലൈറ്റിൽ ഉപകരണങ്ങള്‍ എത്തിച്ചത്. കോഴിക്കോട്ടുകാരനും ഡോക്ടറുമായ ഷംഷീറിന്‍റെ ഈ ഉദ്യമം പ്രശംസനയീയമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ മാസം 12 വരെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജില്‍ ... Read more
ഇവിടെ പ്രവേശിക്കണമെങ്കില്‍ നഗ്നരാകണം
കലാസ്വാദകരുടെ നിരന്തരമായ അഭ്യര്‍ഥനയേയും ആവശ്യത്തേയും തുടര്‍ന്നാണ് ലോകത്തിന്‍റെ തന്നെ കലാകേന്ദ്രമായ പാരീസില്‍ നഗ്ന മ്യൂസിയം തുറന്നത്. പാലെയിസ് ദേ ടോക്കിയോ എന്നാണ് നഗ്ന മ്യൂസിയത്തിന്‍റെ പേര്. ഇവിടെ കലാ പ്രദര്‍ശനങ്ങള്‍ കാണണമെങ്കില്‍ നഗ്നരായി ചെല്ലണം. കലാ പ്രദര്‍ശനങ്ങള്‍ക്ക് പോകുമ്പോള്‍ നഗ്നരായാല്‍ കൂടുതല്‍ നന്നായി ചിത്രം ആസ്വദിക്കാന്‍ കഴിയുമെന്ന സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് നഗ്നരായി പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊണ്ട് പാരീസില്‍ നഗ്നമ്യൂസിയം തുറന്നത്. മേയ് അഞ്ചിനാണ് മ്യൂസിയം തുറന്നത്. മ്യൂസിയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേഷം മാറാനുള്ള സൗകര്യവും മ്യൂസിയത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നഗ്നരായി പ്രദര്‍ശനം ആസ്വദിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികളെ മുന്‍ നിര്‍ത്തിയുള്ള മ്യൂസിയമായതിനാല്‍ ഇവിടെ വസ്ത്രം ധരിച്ച് പ്രദര്‍ശനം കാണാന്‍ അനുമതിയില്ല. ആദ്യമായാണ് പാരീസില്‍ ഇത്തരമൊരും നഗ്ന മ്യൂസിയം തുറക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പാരീസിലെ ബോയിസ് ദെ വിന്‍സെന്‍സ് പാര്‍ക്കില്‍ നഗ്നരായി പ്രകൃതിയെ ആസ്വദിക്കാന്‍ അവസരം നല്‍കിയത്. അയര്‍ലന്‍ഡില്‍ നഗ്നബീച്ച് തുടങ്ങുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.
വാട്‌സ്ആപ്പില്‍ പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ വരുന്നു
അപ് ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ് ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന പ്രെഡിക്റ്റഡ് അപ് ലോഡ് ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്.വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിടുന്നത്. വാട്‌സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്. ആര്‍ക്കെങ്കിലും ചിത്രം അയക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുന്‍ കൂട്ടി വാട്‌സ്ആപ്പ് സെര്‍വറില്‍ അപ്ലോഡ് ചെയ്തുവെക്കാം. നിശ്ചയിച്ച സമയത്ത് അത് അവര്‍ക്ക് അയക്കാന്‍ സാധിക്കും. ഇതുവഴി 12 ചിത്രങ്ങള്‍ വരെ വാട്‌സ്ആപ്പ് സെര്‍വറില്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്തു വെക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നാണ് വിവരം. അതുകൊണ്ട് നിലവില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ചിത്രങ്ങള്‍ മാത്രമേ ഈ രീതിയില്‍ അയക്കാന്‍ സാധിക്കുകയുള്ളൂ ആഗോളതലത്തില്‍ 120 കോടി ഉപയോക്താക്കളുള്ള ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്‌സ്ആപ്പ്. അടുത്തിടെ ഗ്രൂപ്പ് ഓഡിയോ കോള്‍ ഫീച്ചര്‍ ആപ്പിന്‍റെ ഐഓഎസ് പതിപ്പില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ 25 കോടി ... Read more