Category: Homepage Malayalam
വാഹന ഇന്‍ഷുറന്‍സ് ഇനി വര്‍ഷാവസാനം പുതുക്കേണ്ട: നിര്‍ദേശവുമായി ഐ ആര്‍ ഡി എ
വാഹന ഇന്‍ഷുറന്‍സ് വര്‍ഷാവര്‍ഷം പുതുക്കുന്ന രീതി മാറ്റി ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌ക്കരിക്കാന്‍ കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കും കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുകള്‍ നല്‍കാവുന്നതാണ്. നിലവിലുള്ള ഒരു വര്‍ഷ പോളിസികള്‍ക്ക് പകരം ടൂവീലറുകള്‍ക്ക് ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌ക്കരിക്കാനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയും കാര്‍ ഉള്‍പ്പെടെയുടെ ഫോര്‍ വീലര്‍ക്കള്‍ക്ക് മൂന്ന് വര്‍ഷ കാലാവധിയുമുള്ള തേഡ് പാര്‍ട്ടി പോളിസികള്‍ ആവിഷ്‌ക്കരിക്കണം. അടുത്ത ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു വര്‍ഷമാണ് തേര്‍ഡ് പാര്‍ട്ടി പോളിസികളുടെ കാലാവധി. വാഹന ഉടമകള്‍ ഇത് പുതുക്കാന്‍ മടിക്കുന്നതോ മറന്നു പോവുന്നതോ മൂലം വലിയൊരു വിഭാഗം വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ നിരത്തില്‍ ഇറങ്ങുന്നുണ്ടെന്നാണ് ഐ ആര്‍ ഡി എയുടെ വിലയിരുത്തല്‍. ദീര്‍ഘകാല പോളിസിയുടെ പ്രീമിയത്തിലും കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചനകള്‍.
വനിതകള്‍ക്ക് ലൈസന്‍സ് നല്‍കി സൗദി ചരിത്രത്തിലേക്ക്
സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി. സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ഉള്ള അനുമതിക്ക് ഇനി ഒരു മാസത്തേക്ക് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകള്‍ക്ക് ആദ്യ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങിയത്. വിദേശത്ത് നിന്ന് നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ സൗദ് ലൈസന്‍സ് നല്‍കിയത്. 2017 സെപ്തംബര്‍ 27നായിരുന്നു സൗദി ഭരണാധികാരി വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഈ മാസം 24 മുതലാണ് നിരത്തില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി. 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ലൈസന്‍സ് ലഭിക്കും. വനികള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനത്തിനുള്ള അഞ്ച് കേന്ദ്രങ്ങള്‍ സൗദിയിലെ പട്ടണങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയ സൗദി അധ്യാപികമാരാണ് ഈ അഞ്ച് സെന്ററുകളില്‍ വെച്ച് പരിശീലനം നല്‍കുന്നത്.
പച്ചപ്പില്‍ കുളിക്കാം പ്രകൃതിയെ കാണാം ഊഞ്ഞാപ്പാറയിലെത്തിയാല്‍
സീറോ ബഡ്ജറ്റില്‍ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തേടുന്നവരാണ് മലയാളികള്‍. വളരെ ചുരുങ്ങിയ ചെലവില്‍ കണ്ണിനും മനസിനും തൃപ്തിയേകുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്കരാണ് പുതുതലമുറ. കോഴിക്കോട് ബാലുശ്ശേരിയിലെ വയലടയും മലപ്പുറത്തെ മിനി ഊട്ടിയും അതിനുദാഹരണങ്ങള്‍ മാത്രം. ആ പട്ടികയിലേക്ക് പുതിയൊരു പേരു കൂടി എഴുതിച്ചേര്‍ക്കുകയാണ്, ഊഞ്ഞാപ്പാറ. Pic Courtsy: Jitin Menon വളരെ ചുരുങ്ങിയ കാലയളവില്‍ ഊഞ്ഞാപ്പാറയ്ക്ക് കിട്ടിയ സ്വീകാര്യതയ്ക്ക് പ്രധാനകാരണക്കാര്‍ ഫേസ്ബുക്കും വാട്ട്‌സ് ആപ്പും തന്നെയെന്നു പറയാതെ വയ്യ. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച ചിത്രങ്ങളിലൂടയാണ് ഊഞ്ഞാപ്പാറ ജനങ്ങളിലേക്ക് എത്തിതുടങ്ങിയത്. പട്ടണങ്ങളിലും പുറം സ്ഥലങ്ങളിലും ജീവിക്കുന്നവരാണ് ഏറെയും ഊഞ്ഞാപ്പാറയെ തേടിയെത്തുന്നത്. തനിനാട്ടിന്‍പുറത്തിന്റെ മട്ടു പേറുന്ന ഊഞ്ഞാപ്പാറയിലെ നീര്‍പ്പാലത്തില്‍ കുളിച്ച് കേറുന്നതാണ് ഇപ്പോള്‍ യാത്രികരുടെ ഹരം. കുട്ടികളും മുതിര്‍ന്നവരും സഞ്ചാരികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനപ്രതി കുളിച്ച് കയറാന്‍ മാത്രം ഊഞ്ഞാപ്പാറയിലെത്തുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലം ടൗണില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരമുണ്ട്. കോതമംഗലം തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് 1 കിലോമീറ്റര്‍ ... Read more
എറണാകുളം സൗത്തിലും ബഗ്ഗി സര്‍വീസ്
എറണാകുളം ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ബഗ്ഗി സര്‍വീസ് ആരംഭിച്ചു. പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കും ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു വിവിധ പ്ലാറ്റ്‌ഫോമുകളിലെത്താന്‍ ബഗ്ഗി കാര്‍ ഉപയോഗിക്കാം. ഒരാള്‍ക്കു 30 രൂപയാണു നിരക്ക്. ബെംഗളൂരു ആസ്ഥാനമായ മെയ്‌നി മെറ്റീരിയല്‍സ് മൂവ്‌മെന്റ് എന്ന സ്ഥാപനത്തിനാണു കരാര്‍. ബഗ്ഗി സര്‍വീസിന്റെ ഉദ്ഘാടനം കെ.ജെ. സോഹന്‍ നിര്‍വഹിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, മെയ്‌നി ഗ്രൂപ്പ് ചെയര്‍മാന്‍ സന്ദീപ് കുമാര്‍ മെയ്‌നി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നു ബഗ്ഗികളാണ് എറണാകുളത്തു സേവനത്തിനുള്ളത്. ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശൂര്‍, ഗുരുവായൂര്‍ സ്റ്റേഷനുകളില്‍ രണ്ടു വീതവും തിരുവനന്തപുരം സെന്‍ട്രല്‍ (മൂന്ന്), കന്യാകുമാരി (ഒന്ന്), നാഗര്‍കോവില്‍ (രണ്ട്) എന്നിങ്ങനെ ബഗ്ഗി സര്‍വീസിന് കമ്പനി കരാര്‍ നേടിയിട്ടുണ്ട്. 24 മണിക്കൂറും സ്റ്റേഷനില്‍ ബഗ്ഗി സൗകര്യം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്കു ബഗ്ഗി സൗകര്യം ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. പ്രധാന പ്രവേശന കവാടത്തിനുള്ളില്‍ ഒന്നാം പ്ലാറ്റ്‌ഫോമിലേക്കു കയറുന്നതിനു തൊട്ടുമുന്‍പായാണു ബഗ്ഗി ... Read more
ജൂണ്‍ ആദ്യ വാരം മുതല്‍ അമിത ലഗേജിന് പിഴയടയ്ക്കാനൊരുങ്ങി റെയില്‍വേ
അമിത ലഗേജുമായെത്തുന്ന യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികളുടെ മാതൃകയില്‍ അധികനിരക്കും പിഴയും ഈടാക്കാനൊരുങ്ങി റെയില്‍വേ. നിയമപ്രകാരം ഓരോ യാത്രികനും ട്രെയിനില്‍ കൊണ്ടു പോകാവുന്ന ലഗേജിന് നിശ്ചിത അളവുണ്ട്. എന്നാല്‍ പല യാത്രക്കാരും ഇത് പാലിക്കാറില്ല. അമിത ലഗേജ് സഹയാത്രികര്‍ക്ക് അസൗകര്യമൊരുക്കാറുണ്ടെന്ന് പരാതി ഉയരാന്‍ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് അമിത ലഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് അധികനിരക്കും പിഴയും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അനുവദിച്ചതിലും അധികഭാരവുമായി യാത്ര ചെയ്താല്‍ ആറിരട്ടി പിഴ ഈടാക്കാനാണ് നീക്കം. അധിക ലഗേജിന് വിമാനങ്ങളിലേതിനു സമാനമായി അധികനിരക്ക് ഈടാക്കാമെന്ന് റെയില്‍വേയുടെ നിയമത്തില്‍ പറയുന്നുണ്ട്. അധികം ലഗേജുണ്ടെങ്കില്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നും ലഗേജ് വാനില്‍ ഇവ കൊണ്ടുപോകാമെന്നുമാണ് നിയമത്തില്‍ പറയുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ എല്ലാ സോണിലും ഇത് നടപ്പാക്കും. എന്നാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഗേജ് റെയില്‍വേ സ്റ്റേഷനില്‍ ഓരോ യാത്രക്കാരന്റെയും ലഗേജ് പ്രത്യേകമായി തൂക്കിനോക്കില്ല.. ‘ലഗേജ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലുള്ളവയാണ്. അത് നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്’- റെയില്‍വേ ... Read more
അനധികൃത ഹോം സ്റ്റേകൾക്കെതിരെ നടപടി: അടിയന്തര യോഗം വിളിക്കുമെന്ന് ടൂറിസം മന്ത്രി
കേരളത്തിൽ വിനോദ സഞ്ചാരവകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി ഹോം സ്‌റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഹോം സ്‌റ്റേ ക്ലാസിഫിക്കേഷന്‍ ഒരു ലൈസന്‍സിന്റെയും പരിധിയില്‍ വരാത്തതിനാല്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുന്നില്ല. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കോവളത്ത് വിദേശ വനിത ലിഗയുടെ കൊലപാതകത്തെത്തുടർന്ന് ടൂറിസം പൊലീസിന്റെ നിലവിലുള്ള ശക്തി വര്‍ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം പൊലീസില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ടൂറിസം പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ഭാഷാനൈപുണ്യക്ലാസുകള്‍, അവബോധ ക്ലാസുകള്‍, ഇതര ട്രെയ്‌നിങുകള്‍ എന്നിവ കിറ്റ്‌സ് മുഖാന്തിരം നല്‍കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 178 ലൈഫ്‌ഗാര്‍ഡുകളാണ് ടൂറിസം രംഗത്ത് സേവനമനുഷ്ടിക്കുന്നത്. ഇവരുടെ സേവനം നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കു നേരെയുള്ള മോശപ്പെട്ട പെരുമാറ്റവും ആക്രമണവും ചൂഷണവും തടയുന്നതിനായി വ്യാപാരികള്‍ക്കും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ടൂറിസ്‌റ്റ് ഗൈഡുകള്‍ക്ക് ... Read more
പുകയുന്ന കുറ്റിയില്‍ നിന്ന് ഉയരുന്ന കുഷ്യനുകള്‍
ദിനംപ്രതി നാലര കോടി സിഗരറ്റ് കുറ്റികളാണ് ലോകത്ത് ഉപേക്ഷിക്കപ്പെടുന്നത്. ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ ഒന്നാണ് പുകവലി. പുകവലിക്ക് ശേഷം വലിച്ചെറിയുന്ന കുറ്റിയാകട്ടെ പരിസ്ഥിതിക്കും ദോഷം ചെയ്യും. വഴിയരികില്‍, ഭക്ഷണശാലയില്‍, കിടപ്പുമുറിയില്‍, ബസിനുള്ളില്‍ തരംപോലെ സിഗരറ്റ്കുറ്റി ഉപേക്ഷിക്കുകയാണു പതിവ്. ഇതു പരിസ്ഥിതിക്കു ദോഷകരമെന്ന തിരിച്ചറിവില്‍നിന്നാണു പ്രോജക്ട് സിഗ്ബിയുടെ രൂപീകരണം. ഇതിനു പിന്നിലുള്ളതാകട്ടെ ഒരു പറ്റം വിദ്യാര്‍ഥികളും. ഡല്‍ഹി സര്‍വകലാശാലയിലെ ശ്രീ വെങ്കിടേശ്വര കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഇനാക്ടസ് എസ്വിസി എന്ന സംഘടനയാണ് ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റിന്റെ ദൂഷ്യവശത്തെക്കുറിച്ചു ചിന്തിച്ചത്. മണ്ണില്‍ അലിയില്ല എന്നതുതന്നെയാണു പ്രധാന വെല്ലുവിളി. പുറമെയുള്ള കടലാസ്ചട്ട ഇല്ലാതായാലും അതിനുള്ളിലെ ഭാഗം പ്രകൃതിക്കു ദോഷമായി നിലനില്‍ക്കും. രണ്ടു വര്‍ഷം മുന്‍പാണു പ്രോജക്ട് സിഗ്ബിയുടെ തുടക്കം. ഉപേക്ഷിച്ചുകളയുന്ന ഇവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നായി ചിന്ത. അങ്ങനെയാണു കുഷ്യന്‍, കീച്ചെയിന്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. നഗരത്തെ 14 ചെറിയ ഭാഗങ്ങളായി തിരിച്ചാണു പ്രവര്‍ത്തനം. വഴിയില്‍നിന്നും മറ്റും സിഗരറ്റ് കുറ്റികള്‍ ശേഖരിക്കാന്‍ ആക്രിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ ... Read more
കേരളപ്പിറവി ദിനത്തിൽ തകർപ്പൻ സമ്മാനം: ഇന്ത്യ-വിൻഡീസ് ഏകദിനം തിരുവനന്തപുരത്ത്
വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നു. നവംബർ ഒന്നിന് കൊച്ചിയിൽ നടക്കേണ്ട ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരമാകും കാര്യവട്ടത്ത് നടക്കുക. കേരളപ്പിറവി ദിനത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് അവിസ്മരണീയ വിരുന്നാകും മത്സരം. 2017 നവംബറിൽ നടന്ന ഇന്ത്യ- ന്യൂസിലാൻഡ് ട്വൻറി 20 മത്സരമാണ് കാര്യവട്ടത്ത് നടന്ന ആദ്യ രാജ്യാന്തര മത്സരം. കനത്ത മഴയെത്തുടർന്ന് എട്ട് ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ആര് വിക്കറ്റിന് ജയിച്ചിരുന്നു. മഴയ്ക്ക് ശേഷം ഗ്രൗണ്ട് വേഗം മത്സര സജ്ജമാക്കിയത് സവിശേഷ ശ്രദ്ധ നേടുകയും ചെയ്തു. ഡേ ആൻഡ് നൈറ്റ് മത്സരമാകും കാര്യവട്ടത്തു നടക്കുക. വിന്ഡീസിനെതിരായ പരമ്പരയിലെ അഞ്ചാമത്തെ മത്സരം. ഉച്ചയ്ക്ക് 1.30 നു മത്സരം തുടങ്ങും.ബിസിസിഐയുടെ ടൂർ ആൻഡ് ഫിക്സ്ചർ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നേരത്തെ കൊച്ചിയിൽ മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഫുട്‍ബോൾ പ്രേമികളുടെ എതിർപ്പിനെത്തുടർന്ന് വേദി മാറ്റുകയായിരുന്നു.
പരിസ്ഥിതി ദിനത്തിൽ ടൂറിസം മേഖലയുടെ സമ്മാനം: മൂന്നാറും തേക്കടിയും ഇനി പ്ലാസ്റ്റിക് വിമുക്തം
ലോക പരിസ്ഥിതി ദിനത്തിൽ കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമായി. മൂന്നാറും തേക്കടിയുമാണ് പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് രക്ഷ നേടുന്നത്. മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്‌സും തേക്കടി ഹോട്ടലിയേഴ്‌സ് അസോസിയേഷനും തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ സൊസൈറ്റിയുമാണ് സുപ്രധാന തീരുമാനത്തിന് പിന്നിൽ. വര്‍ധിച്ച് വരുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നാം അഭിമാനിക്കുകയാണ് വേണ്ടത് എന്നാല്‍ പ്രകൃതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കള്‍ വലിച്ചെറിയുന്ന പ്രവര്‍ത്തികള്‍ ഇനി മുതല്‍ തുടരില്ലെന്ന് വിനോദ സഞ്ചാരമേഖലയിലെ ഹോട്ടല്‍ -റിസോര്‍ട്ട് ഓണേഴ്‌സും ജീവനക്കാരും തീരുമാനിക്കുകയായിരുന്നു . കഴിഞ്ഞ പരിസ്ഥിതി ദിനത്തോടാരംഭിച്ച പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ തുടങ്ങിയതെന്ന് മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് മുൻ പ്രസിഡണ്ട് വിമൽ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ഉപേക്ഷിച്ച് കൊണ്ടായിരുന്നു പ്രകൃതി സംരക്ഷണം ആരംഭിച്ചത്. പരിസ്ഥിതിക്ക് വില്ലനായി നിലകൊള്ളുന്ന വസ്തുക്കളെ പൂര്‍ണമായും ഉപേക്ഷിക്കുക എന്നതാണ് പുതുതായി എടുത്ത തീരുമാനമെന്നും വിമൽ പറഞ്ഞു . ഇന്ന് മുതല്‍ ഇടുക്കിയിലെ വിനോദ സഞ്ചാര ഇടങ്ങളിലെ മുഴുവന്‍ ഹോട്ടലുകളിലും ... Read more
തമിഴ്നാട്ടിൽ പ്ലാസ്റ്റിക് നിരോധനം; ഇളവ് പാലിനും തൈരിനും മരുന്നിനും മാത്രം
തമിഴ്‌നാട്ടിൽ വരും വർഷം മുതൽ പ്ലാസ്റ്റിക്കിനു സമ്പൂർണ നിരോധനം. പാൽ, തൈര്, എണ്ണ,മരുന്ന് തുടങ്ങിയവയെ നിരോധനത്തിൽ നിന്നൊഴിവാക്കി.മറ്റു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും സംസ്ഥാനത്തു നിരോധിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. 2019 ജനുവരി 1 മുതലാകും നിരോധനം. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ചട്ടം 110 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിരോധനത്തിന് ജനങ്ങളുടെയും വ്യാപാരികളുടെയും പിന്തുണ മുഖ്യമന്ത്രി പളനിസ്വാമി അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് മലിനീകരണം ഗൗരവമേറിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയിൽ കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് ഭൂഗർഭ ജല സ്രോതസുകൾ അടയ്ക്കുകയും മലിനമാക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
അടവിയില്‍ സഞ്ചാരികളെ കാത്ത് കൂടുതല്‍ സൗകര്യങ്ങള്‍
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് അടവി കൂടുതല്‍ അണിഞ്ഞൊരുങ്ങുന്നു. നാല് വര്‍ഷം മുമ്പ് ആരംഭിച്ച അടവി കുട്ട വഞ്ചി സവാരി കേന്ദ്രം രാജ്യത്തും വിദേശത്തും ഇതിനോടകം ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. പരിമിതികള്‍ക്കിടയില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി കേന്ദ്രം ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ്. പ്രകൃതിയെ തൊട്ടറിഞ്ഞ് സഞ്ചാരം അടവിയെ കൂടുതല്‍ സുന്ദരിയാക്കാനുള്ള നടപടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടവിയില്‍ എത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നതിനായി പൂന്തോട്ടം ഒരിക്കിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടത്തിനിടയിലെ പാതയിലൂടെ വേണം അവര്‍ അടവിയിലേക്ക് കടക്കുന്നത്. പഴയ കുട്ടവഞ്ചികളാല്‍ മേല്‍ക്കൂര നിര്‍മ്മിച്ച് നിരവധി ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തികച്ചും പരിസ്ഥതിയ്ക്ക് അനുയോജ്യമായ മുള കൊണ്ട് നിര്‍മ്മിച്ച പുരയിലാണ് ക്യാന്റ്‌റീനും, ടിക്കറ്റ് കൗണ്ടറും, സന്ദര്‍ശക മുറിയും, സ്റ്റോര്‍ റൂമും, ടോയ്‌ലെറ്റും എന്നിവയും പ്രവര്‍ത്തിക്കുന്നത്. കാടിനെയറിഞ്ഞ് മുള വീട്ടില്‍ അന്തിയുറങ്ങാം അടവിക്ക് അനുബന്ധമായി 2016ല്‍ പേരുവാലിയില്‍ ആരംഭിച്ച് ബാംബു ഹട്ടില്‍ താമസിക്കാന്‍ നിരവധി പേര്‍ കുടുംബങ്ങളായി എത്തുന്നുണ്ട്. നിലവില്‍ ഇവിടെയുള്ള ആറ് ഹട്ടുകളില്‍ ഒന്ന് ആഹാരം കഴിക്കാനും മറ്റും ഉപയോഗിക്കുന്നത്. കല്ലാറിന്റെ ... Read more
കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് കര്‍ശന നിബന്ധനകള്‍
വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കുവൈത്ത് ഗതാഗതമന്ത്രാലയം നിബന്ധനകള്‍ കര്‍ശനമാക്കുന്നു. രാജ്യത്ത് വാഹനത്തിരക്ക് വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് ജനറല്‍ ട്രാഫിക് വിഭാഗം കര്‍ശനമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രധാനമായും മൂന്നു നിബന്ധനകളാണുള്ളത്. സര്‍വകലാശാലാ ബിരുദം വേണം, കുറഞ്ഞത് 600 ദിനാര്‍ മാസശമ്പളം വേണം, ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുവൈത്തില്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷമെങ്കിലും താമസിച്ചിരിക്കണം എന്നിവയാണവ. അര്‍ഹതയില്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല എന്ന കര്‍ശന നിര്‍ദേശമാണ് ഗതാഗതവിഭാഗം ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച്, അനര്‍ഹരായ 1400 വിദേശികളുടെ ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ടാക്‌സി ൈഡ്രവര്‍മാരാണെങ്കിലും നിബന്ധനകളില്‍ ഇളവില്ലെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. രാജ്യത്ത് നിലവിലുള്ള ടാക്‌സികളുടെ എണ്ണം കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം.
നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം
നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു. രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനുശേഷം അറിയിച്ചു. അടിയന്തിരസാഹചര്യത്തില്‍ സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഒരേമനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമായ മാതൃകയാണ്. സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അഭിനന്ദിച്ചു. വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയേയും തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണനെയും പ്രശംസിക്കുകയും ചെയ്തു. കോഴിക്കോട്ട് രോഗപ്രതിരോധത്തിന് മുന്‍കൈയെടുത്ത ഡോക്ടര്‍മാര്‍, ആരോഗ്യ ജീവനക്കാര്‍ എന്നിങ്ങനെ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ചവരെ യോഗം അഭിനന്ദിച്ചു. ഈ രംഗത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ, സ്വകാര്യ ആശുപത്രികളുടെ പങ്കിനെയും നിപാ ബാധ ആദ്യം നിര്‍ണയിക്കാന്‍ സഹായിച്ച ഡോക്ടറെയും യോഗം അഭിനന്ദിച്ചു. വായുവിലൂടെ പകരുമെന്ന ആശങ്ക വേണ്ട. രോഗിയുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് മാത്രമേ ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളൂ. രണ്ടാമതൊരു സ്രോതസ് വന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ ... Read more
പിണറായി സർക്കാരിൻറെ രണ്ടു വർഷം: ടൂറിസം രംഗത്തെ വാഗ്ദാനങ്ങളും നിറവേറ്റിയതും
പിണറായി വിജയൻ സർക്കാർ അധികാരത്തിൽ രണ്ടു വർഷം പൂർത്തീകരിച്ചു. ടൂറിസം മേഖലയിൽ ഈ സർക്കാർ എന്തൊക്കെ ചെയ്തു? അധികാരത്തിലേറും മുൻപ് ഇടതുമുന്നണി നൽകിയ വാഗ്ദാനങ്ങളും ഇതുവരെ നടപ്പാക്കിയവയും. സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതാ… വാഗ്ദാനം : കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് 2014- 16 കാലത്ത് ഗണ്യമായി മന്ദീഭവിച്ചിട്ടുണ്ട്. ഇതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലേക്കുള്ള വിദേശടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും. വിദേശടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തിൽനിന്ന് (2016) 24 ലക്ഷമായി അഞ്ചു വർഷംകൊണ്ട് (2021) ഉയർത്തും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.3 കോടിയിൽനിന്ന് രണ്ടുകോടിയായി ഉയർത്തും. നടപടി : കേരളത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന വിദേശീയരും തദ്ദേശീയരുമായ ടൂറിസ്റ്റുകൾക്ക് വേണ്ട അടിസ്ഥാനസൗകര്യവികസനത്തിന് ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ഗ്രീൻ കാർപ്പറ്റ് പദ്ധതി. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ മേളകൾ, റോഡ് ഷോകൾ,നവമാദ്ധ്യമപ്രചാരണം എന്നിയും സംഘടിപ്പിച്ചതിലൂടെ വിദേശടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. ടൂറിസ്റ്റുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം ടൂറിസം മേഖലയെ ... Read more
കടുത്ത വേനലിലും ഉരുകാത്ത മഞ്ഞ് ഗുഹയുടെ കഥ
ഒരിടത്തൊരിടത്തൊരു മഞ്ഞ് ഗുഹയുണ്ട് എത്ര വേനലായാലും ഉരുകാത്ത ഗുഹ. കേള്‍ക്കുമ്പോള്‍ തോന്നും ഗുഹ അന്റാര്‍ട്ടിക്കയിലോ മറ്റോ ആണെന്ന്. എന്നാല്‍ സംഭവം ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളില്‍ ഒന്നാണ് ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലുള്ള മലനിരകള്‍. 85 മീറ്റര്‍ വരെ നീളമുള്ള മഞ്ഞു നിറഞ്ഞു കിടക്കുന്ന ഗുഹകള്‍ ഈ പ്രദേശത്തുണ്ട്. മഞ്ഞു മൂടിയ ഈ ഗുഹകള്‍ കാണാന്‍ അതിമനോഹരമാണ്. ഇത് കാണാനായി നിരവധി സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടേയ്ക്ക് വരുന്നത്. ഗുഹയ്ക്കകത്ത് ഗോവണി സ്ഥാപിച്ചാണ് ആളുകള്‍ക്ക് കയറാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ മേഖലയില്‍ നിരവധി മഞ്ഞുഗുഹകള്‍ ഉണ്ടെങ്കിലും മറ്റൊന്നിനും ഇല്ലാത്തൊരു പ്രത്യേകത ഇവിടെ തന്നെയുള്ള നിഗ്വു എന്ന ഗുഹയ്ക്കുണ്ട്. കടുത്ത വേനലില്‍ പോലും ഉരുകാത്ത മഞ്ഞു പാളികളാണ് നിഗ്വു ഗുഹയുടെ പ്രത്യേകത. സമീപത്തുള്ള ഗുഹകളിലെയും മലമുകളിലെയും മഞ്ഞെല്ലാം ഉരുകിയൊലിച്ചാലും നിഗ്വു ഗുഹയിലെ മഞ്ഞ് ശൈത്യകാലത്തെന്ന പോലെ തന്നെ നിലനില്‍ക്കും. വേനല്‍ക്കാലത്തെ ഈ മേഖലയിലെ താപനില 1921 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മഞ്ഞ് ഗുഹകള്‍ കാണപ്പെടുന്ന ... Read more