Category: Homepage Malayalam

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനായി കനകക്കുന്ന്

കനകക്കുന്ന് കൊട്ടാര വളപ്പിലെ വൃക്ഷങ്ങളും പുഷ്പഫല ചെടികളും ഡിജിറ്റിലെസ് ചെയ്ത് കേരള സര്‍വകലാശാല ബോട്ടണി വകുപ്പ്. 126 ഇനം വൃക്ഷങ്ങളും പൂന്തോട്ട സസ്യങ്ങളും വിശദമായ പഠനത്തിലൂടെ ഡിജിറ്റിലെസ് ചെയ്തു. വെബ്‌സൈറ്റ്, ക്യൂആര്‍ കോഡ് ലിങ്കിങ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി എല്ലാ ഡാറ്റയും ഡിജിറ്റല്‍വല്‍ക്കരിച്ചു സസ്യങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം. കനകക്കുന്ന് കൊട്ടാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനുള്ള പൊതുസ്ഥലമായി മാറുകയാണ്. സസ്യങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ആന്‍ഡ്രോയ്ഡ് ആപ്ലക്കേഷനില്‍ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ചിത്രം, വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വൃക്ഷങ്ങള്‍ ലേബല്‍ ചെയ്തിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും ലേബലില്‍ അതിന്റെ ക്യൂആര്‍ കോഡുമുണ്ട്. വെബ്‌സൈറ്റില്‍ ഉപയോക്താവിന് സസ്യത്തിന്റെ വിവിധ ചിത്രങ്ങള്‍, ഉപയോഗങ്ങള്‍, കാണപ്പെടുന്ന രാജ്യങ്ങള്‍, സവിശേഷതകള്‍ എന്നിവ അറിയാന്‍ കഴിയും. സസ്യങ്ങളുടെ പഠനവും അവയുടെ ഡിജിറ്റലൈസേഷനും നടത്തിയത് ബോട്ടണി വകുപ്പിലെ അഖിലേഷ് എസ് വി നായരും ഡോ. എ ഗംഗപ്രസാദും ചേര്‍ന്നാണ്.

റെക്കോര്‍ഡ് തിരുത്തി മുംബൈ വിമാനത്താവളം: ഒറ്റ ദിവസം 1003 സര്‍വീസ്

തിരക്കില്‍ നട്ടംതിരിയുന്ന മുംബൈ വിമാനത്താവളം ചൊവ്വാഴ്ച 1,003 വിമാനസര്‍വീസുകള്‍ കൈകാര്യം ചെയ്തു റെക്കോര്‍ഡ് തിരുത്തി. ഒറ്റ ദിവസം 988 വിമാന സര്‍വീസുകള്‍ കൈകാര്യം ചെയ്തതായിരുന്നു മുന്‍ റെക്കോര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുംബൈ വിമാനത്താവളം ഉപയോഗിച്ചത് 48.49 ദശലക്ഷം യാത്രക്കാര്‍. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ 7.4% വര്‍ധനയാണിത്.

ഡെയിംലര്‍ കമ്പനി ഏറ്റവും നീളം കൂടിയ ബസ്സ് അവതരിപ്പിച്ചു

മേഴ്സിഡസ് ബെൻസിന്റെ കീഴിലുള്ള ഡെയിംലർ കമ്പനി ആഡംബര ബസ് ശ്രേണിയിൽ രാജ്യത്തെ ഏറ്റവും നീളം കൂടിയ വാഹനം അവതരിപ്പിച്ചു. ബെൻസിന്റെ വിജയ മോഡലായ 2441 സൂപ്പർ ഹൈ ഡെക്ക് ബസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. പതിനഞ്ചു മീറ്റർ നീളമുള്ള ബസിൽ അധിക ശേഷിയുള്ള എൻജിനും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ മോഡലിനെക്കാൾ മികച്ച ഇന്ധനക്ഷമതയും സുരക്ഷാ ക്രമീകരണങ്ങളും, സ്ഥല സൗകര്യവും  ഒരുക്കിയിട്ടുണ്ടെന്ന് ഡെയിമ്‌ലർ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ തോമസ് ഫ്രിക്കി പറഞ്ഞു. കൂടുതൽ യാത്രാ സുഖവും പുതിയ മോഡൽ നൽകുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. അൻപത്തിയൊന്നു സീറ്റുകളുള്ള ബസിൽ ഓട്ടമാറ്റിക് ഗിയർ ബോക്സാണുള്ളത്. ഈ ശ്രേണിയിൽ ഏറ്റവും കൂടുതൽ ലഗേജ് സ്ഥല സൗകര്യവും ബെൻസ് 2441 ന് ആണെന്നു കമ്പനി അവകാശപ്പെടുന്നു. നോട്ട്നിരോധനത്തെ തുടർന്നു വാഹന വിപണിയിൽ ഇടിവുണ്ടായെങ്കിലും 2016–2017 സാമ്പത്തിക വർഷത്തിൽ നാലു ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായി കമ്പനി അധികൃതർ പറഞ്ഞു. സ്കൂൾ, സ്റ്റാഫ്, ടൂറിസ്റ്റ് ബസുകളും ഭാരത് ബെൻസ് എന്ന പേരിൽ ... Read more

പുരവഞ്ചി മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും

സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് പുരവഞ്ചി മേഖലയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11ന് യോഗം ചേരും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്. സംയുക്ത ഹൗസ് ബോട്ട് ഉടമാ സംഘടനകളും തൊഴിലാളി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. വേതനകരാറില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അനിശ്ചിതകാല സമരത്തിന് പുരവഞ്ചി മേഖലയിലെ വിവിധ ഉടമാസംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളില്‍ പ്രശനത്തിന് പരിഹാരമായില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തീയതിക്ക് തൊട്ട് മുമ്പ് യൂണിയനുകള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷനുമായി ചര്‍ച്ച നടത്തി നിലവിലെ സേവന വേതന വ്യവസ്ഥകള്‍ 15 ശതമാനം വര്‍ധന നടപ്പാക്കി. ഇതോടെ സമരം പിന്‍വലിച്ചതായി സംഘടനകള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം മറ്റു പുരവഞ്ചി ഉടമാസംഘടകളെ അറിയിക്കാതെയാണ് എടുത്തത് എന്ന നിലപാടുമായി മുന്നോട്ട് വന്നു. ഇതോടെ പുരവഞ്ചികള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയുമായി. തുടര്‍ന്ന് സംയ്കുത പുരവഞ്ചി സംഘടനകള്‍ സമരം ... Read more

ടിക്കറ്റില്ലാതെയുള്ള യാത്ര റെയില്‍വേ പരിശോധന കര്‍ശനമാക്കി

ലഗേജ് നിയന്ത്രണത്തിന് പിന്നാലെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ റെയില്‍വെ പരിശോധന കര്‍ശനമാക്കി. ജൂണ്‍ എട്ടു മുതല്‍ 22വരെ പരിശോധന വ്യാപകമാക്കാനാണ് നിര്‍ദേശം. റെയില്‍വേയുടെ എല്ലാ സോണുകള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശമെത്തിക്കഴിഞ്ഞു. ടിക്കറ്റ് മറിച്ചുനല്‍കല്‍, ടിക്കറ്റില്ലാതെ യാത്രചെയ്യല്‍, വ്യാജ ടിക്കറ്റ് ഉപയോഗിക്കാല്‍, പാസുകളും സൗജന്യയാത്രകളും ദുരുപയോഗിക്കല്‍ തുടങ്ങിയവയ്ക്കെതിരെ കര്‍ശന പരിശോധനയാണ് നടത്തുക.

പരിസ്ഥിതി ഫോട്ടോഗ്രാഫി അവാര്‍ഡ് ജൂണ്‍ എട്ട് വരെ അപേക്ഷിക്കാം

ഹരിത കേരളം മിഷന്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി അവാര്‍ഡിന് ജൂണ്‍ 8 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സംസ്ഥാനത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ച നല്‍കുന്ന ഫോട്ടോഗ്രാഫുകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഫോട്ടോകള്‍ക്കൊപ്പം പരിപാടിയെക്കുറിച്ചുള്ള ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തണം. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതുള്‍പ്പെടെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. കൂടാതെ പതിനാല് ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. മത്സരം സംബന്ധിച്ച നിയമാവലി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്സൈറ്റില്‍ www.haritham.kerala.gov.in ലഭ്യമാണ്.

പ്രാദേശിക യാത്രകൾക്ക് കെടിഡിസി – ക്ലിയർ ട്രിപ്പ് ധാരണ; ടൂറിസം മേഖലയിൽ ഇത്തരം സഹകരണം ആദ്യം

ഹോട്ടൽ ബുക്കിംഗ് മാത്രമല്ല കേരളത്തിൽ പ്രാദേശിക ടൂറുകൾക്കും കെടിഡിസി (കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷൻ)യുമായി ക്ലിയർ ട്രിപ്പിന്റെ ധാരണ. ആദ്യമായാണ് ഒരു രാജ്യാന്തര ഓൺലൈൻ ട്രാവൽ സൈറ്റ് പ്രാദേശിക ടൂറുകൾക്ക് ഏതെങ്കിലും സ്ഥാപനവുമായി കൈകോർക്കുന്നത്. തേക്കടിയിലെ ബോട്ട് യാത്ര, തിരുവനന്തപുരത്തെയും കൊച്ചിയിലെയും പ്രാദേശിക ടൂറുകൾ എന്നിവയ്ക്ക് ഇനി ക്ലിയർ ട്രിപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. നിലവിൽ ഇവയ്ക്ക് ഓൺ ലൈൻ ബുക്കിംഗ് ഇല്ല. കെടിഡിസി നടത്തുന്ന ഹോട്ടലുകളിൽ താമസത്തിന് ക്ലിയർ ട്രിപ്പ് അടക്കം യാത്രാ ഓൺലൈൻ സൈറ്റുകൾക്ക് നേരത്തെ തന്നെ സൗകര്യമുണ്ട്. തേക്കടിയിലെ പെരിയാർ തടാകത്തിലെ ബോട്ട് യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1050 യാത്രക്കാർ പ്രതിദിനം കെടിഡിസിയുടെ നാല് ബോട്ടുകളിലായി പെരിയാർ കാണുന്നുണ്ട്. ഈ വർഷം സെപ്റ്റംബറോടെ കൂടുതൽ ബോട്ട് ഇറക്കാനാണ് കെറ്റിഡിസിയുടെ പദ്ധതി. പ്രാദേശിക സന്ദർശനങ്ങൾക്കു കെടിഡിസി ഭാവിയിൽ തുടങ്ങുന്ന പദ്ധതികളിലും ക്ലിയർ ട്രിപ്പ് പങ്കാളിയാകും. കെടിഡിസിയുമായുള്ള സഹകരണം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ക്ലിയർ ട്രിപ്പ് വൈസ് ... Read more

കാട് വിളിക്കുന്നു കേരളവും…

മരതക പട്ടിനാല്‍ പൊതിഞ്ഞൊരു നാടാണ് കേരളം. പ്രകൃതി ദേവത അതിന്റെ പൂര്‍ണ സൗന്ദര്യം കനിഞ്ഞ് നല്‍കിയ നാടിന്റെ ആകെയുള്ള പ്രദേശത്തിന്റെ 21 ശതമാനവും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന വനഭൂമി കൂടിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വനമായിരുന്നു. വിദേശ ശക്തികളുടെ കടന്നുവരവും വികസന പ്രവര്‍ത്തനങ്ങളും കൂടി ആയപ്പോള്‍ കേരളത്തിന്റെ വനഭൂമിയുടെ അളവ് തീരെ കുറയുകയായിരുന്നു. വിനോദ സഞ്ചാര രംഗത്ത് കേരളത്തിന് ഇത്ര കണ്ട് കുതിച്ചുയരാന്‍ സാധ്യത നമ്മുടെ വനങ്ങള്‍ തന്നെയാണ്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരയെുള്ള സ്ഥലങ്ങളില്‍ പച്ചപ്പിന്റെ ഒരു കുട തന്നെ കാടുകള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിനെ മരതക വര്‍ണ്ണമായി മാറ്റിയ കാടുകളെ അറിയാം സൈലന്റ് വാലി കേരളത്തിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി. 70 ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കാടുകള്‍ പശ്ചിമഘട്ടം മലനിരകളുടെ ഭാഗമാണ്. സാധാരണ വനങ്ങളില്‍ കാണപ്പെടുന്ന ചീവിടുകള്‍ ഇവിടെ ഇല്ലാത്തതിനാലാണ് ഇവിടം നിശബ്ദ ... Read more

കുട്ടനാട് ലേക് പാലസിന്റെ പാർക്കിംഗ് ഏരിയ പൊളിക്കാൻ ഉത്തരവ്

വിവാദമായ കുട്ടനാട് ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്. 64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാര്‍ക്കിങ് ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടീസ് അയച്ചത്. സി ബി അനുപമ കളക് ടര്‍ സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പായാണ് ഉത്തരവ്പുറപ്പെടുവിച്ചത്. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് ഉത്തരവ്. നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. പാര്‍ക്കിങ് ഏരിയ കയ്യേറിയ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

ശ്രീലങ്കൻ ടൂറിസം മുന്നോട്ട് : ഈ വർഷം ആദ്യ അഞ്ചു മാസം എത്തിയത് പത്തു ലക്ഷത്തിലേറെ വിദേശ സഞ്ചാരികൾ. കണക്കുകൾ ടൂറിസം ന്യൂസ് ലൈവിന്

2018 പകുതിയിലേക്ക് കടക്കുമ്പോൾ ശ്രീലങ്കയിൽ ആദ്യ അഞ്ചുമാസം എത്തിയത് പത്തു ലക്ഷത്തിലേറെ വിദേശ സഞ്ചാരികൾ. ജനുവരി മുതൽ മെയ് വരെ ശ്രീലങ്കയിൽ എത്തിയത് 10,17,819 പേർ . പോയ വർഷത്തേക്കാൾ 14 .7 ശതമാനത്തിന്റെ വർധനയെന്നു ശ്രീലങ്ക ടൂറിസം പ്രൊമോഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മേയിൽ ശ്രീലങ്കയിൽ എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1,21,891 വിദേശ സഞ്ചാരികളാണ് വന്നതെങ്കിൽ ഇക്കൊല്ലം അത് 1,29,466 ആയുയർന്നു. 6.2 ശതമാനത്തിന്റെ വർധന. മെയ് മാസം മാത്രം ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം 42,073 ആണ്. കഴിഞ്ഞ മേയിൽ ഇത് 34,167 ആയിരുന്നു.ഇതടക്കം ആദ്യ അഞ്ചു മാസം ശ്രീലങ്കയിൽ എത്തിയ ഇന്ത്യക്കാരുടെ എണ്ണം 1,73,366 ആണ്.

പലിശ നിരക്കുയര്‍ത്തി റിസര്‍വ് ബാങ്ക്: മാറ്റം വരുന്നത് നാലര വര്‍ഷങ്ങള്‍ക്ക് ശേഷം

നാലര വര്‍ഷങ്ങള്‍ക്കു ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ 25% വര്‍ധിച്ച് 6.25 ശതമാനമായി. ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ആറംഗ സമിതി മൂന്ന് ദിവസം നീണ്ട് നിന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്. ബിജെപി അധികാരത്തിലേറിയതിനുശേഷം ആദ്യമായിട്ടാണ് പലിശനിരക്കില്‍ മാറ്റം വരുത്തുന്നത്. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയാണു പലിശ ഉയർത്തൽ നടപടിയിലേക്കു പോകാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഉയർന്ന എണ്ണവില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടിയതു പച്ചക്കറിയുടെയും മറ്റു ഭക്ഷ്യോൽപന്നങ്ങളുടെയും വില ഉയരാൻ കാരണമായിട്ടുണ്ട്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഭവന, വാഹന വായ്പ നിരക്ക് ഉയര്‍ത്തിയേക്കും . ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം. എന്നാല്‍ ഏപ്രിലില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ ഇത് 4.58 ശതമാനമായി ഉയര്‍ന്നു. പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം തല്‍ക്കാലം അതിന് കഴിയില്ലെന്നുതന്നെയാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. പലിശ ... Read more

ബെംഗളൂരു കാണാം കീശകാലിയാകാതെ

ബെംഗളുരു ആഘോഷങ്ങളുടെ നഗരമാണ്. അടിച്ചുപൊളിച്ചും കാഴ്ചകള്‍ കണ്ടും ഷോപ്പിങ്ങ് നടത്തിയും ഭക്ഷണം കഴിച്ചും ഒക്കെ സമയം ചിലവഴിക്കാവുന്ന മെട്രോ നഗരം. മ്യൂസിക് പാര്‍ട്ടികളോ ഷോപ്പിങ്ങോ, നാടകങ്ങളോ എന്തുമായിക്കോട്ടെ ഇവിടെ അതിനെല്ലാം പറ്റിയ ഇടങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം അല്പം പണച്ചെലവേറിയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ബെംഗളുരുവില്‍ കുറ്ചിഞലവില്‍ ജീവിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. 200 രൂപയേ ഉള്ളുവെങ്കില്‍ പറയാനും ഇല്ല. എന്നാല്‍ വെറും 200 രൂപയ്ക്ക് ബെംഗളുരു കറങ്ങാനിറങ്ങിയാലോ… ഒന്നും കാണില്ല എന്നതായിരിക്കും ഉത്തരം. പക്ഷേ, കണ്ണൊന്നു തുറന്നു നോക്കിയാല്‍ 200 രൂപയ്ക്കും ഇവിടെ അത്ഭുതങ്ങള്‍ നടക്കും എന്നു മനസ്സിലാക്കാം. ഇതാ 200 രൂപയ്ക്കു താഴെ മാത്രം ചിലവഴിച്ച് ബെംഗളുരുവില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളും ചെയ്യാന്‍ പറ്റിയ കാര്യങ്ങളും നടന്നറിയാന്‍ ലാല്‍ബാഗ് ബെംഗളുരുവിലെ മലയാളികളുടെ ഇഷ്ട ഹാങ്ഔട്ട് കേന്ദ്രങ്ങളിലൊന്നാണ് കാഴ്ചകള്‍ ഒത്തിരിയുള്ള ലാല്‍ബാഗ്. 240 ഏക്കര്‍ സ്ഥലത്ത് നഗരത്തിന്റെ തിരക്കിനിടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒഴിവുസമയങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. ... Read more

തകര്‍പ്പന്‍ മണ്‍സൂണ്‍ ഓഫറുമായി ഗോ എയര്‍

ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ കാലവര്‍ഷ യാത്ര നിരക്കുകള്‍ പ്രഖ്യാപിച്ചു. 1299 രൂപയില്‍ തുടങ്ങുന്ന നിരക്കുകളാണ് ഗോ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 24 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഗോ എയറിന്റെ ഉപഭോക്താക്കള്‍ക്ക് ഈ നിരക്കുകള്‍ ലഭ്യമാകും. ജൂണ്‍ 5 അര്‍ദ്ധരാത്രി മുതല്‍ ജൂണ്‍ 7 അര്‍ദ്ധരാത്രി വരെയാണ് ബുക്കിങ്ങ് കാലവധി. ഈ ഓഫറിന്റെ കീഴില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ മടക്കി നല്കാത്തവയാണ്. ആദ്യം ബുക്ക് ചെയ്യുന്ന അടിസ്ഥാനത്തിലാണ് സീറ്റുകള്‍ ലഭ്യമാകുന്നത്. ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. റൂട്ട്, ഫ്‌ലൈറ്റ്, സമയം, ദിവസം എന്നിവയുടെ അടിസ്ഥാനത്തില്‍ നിരക്കുകളില്‍ മാറ്റം വരുന്നതാണ്. www.Goair.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

മഴയ്‌ക്കൊപ്പം തുഷാരഗിരിയിലേക്കൊരു യാത്ര

മഴ എല്ലാകാലത്തും എല്ലാവരെയും കൊതിപ്പിക്കുന്ന ഒന്നാണ്. മഴയത്തിറങ്ങി കളിക്കാന്‍ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം മഴക്കാലത്തുള്ള യാത്രയും ഏറേ താല്‍പ്പര്യമുള്ള ഒന്നാണ്. ഇത്തരത്തില്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് തുഷാരഗിരി വെള്ളച്ചാട്ടം. പ്രത്യേകിച്ച് മലബാറുകാര്‍ക്ക്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കൊരു യാത്ര എന്നും ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് വയനാടിനോട് ചേര്‍ന്ന് പശ്ചിമഘട്ട മലനിരയിലാണ് തുഷാരഗിരി. ഡി.ടി.പി.സിയും തുഷാരഗിരി വനസംരക്ഷണ സമിതിയും ചേര്‍ന്ന് ‘മഴയാത്ര’ എന്ന പരിപാടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയിരുന്നു. നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, മഴവില്‍ വെള്ളച്ചാട്ടം, തുമ്പി തുള്ളുംപാറ, തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ് ഏറ്റവും ഉയരം കൂടുതല്‍- ഏകദേശം 240 അടി. മറ്റുള്ളവക്ക് ശരാശരി 100-125 അടിയേ ഉയരമുള്ളൂ. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര ... Read more

വാഹന ഇന്‍ഷുറന്‍സ് ഇനി വര്‍ഷാവസാനം പുതുക്കേണ്ട: നിര്‍ദേശവുമായി ഐ ആര്‍ ഡി എ

വാഹന ഇന്‍ഷുറന്‍സ് വര്‍ഷാവര്‍ഷം പുതുക്കുന്ന രീതി മാറ്റി ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌ക്കരിക്കാന്‍ കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കും കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുകള്‍ നല്‍കാവുന്നതാണ്. നിലവിലുള്ള ഒരു വര്‍ഷ പോളിസികള്‍ക്ക് പകരം ടൂവീലറുകള്‍ക്ക് ദീര്‍ഘകാല പോളിസികള്‍ ആവിഷ്‌ക്കരിക്കാനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയും കാര്‍ ഉള്‍പ്പെടെയുടെ ഫോര്‍ വീലര്‍ക്കള്‍ക്ക് മൂന്ന് വര്‍ഷ കാലാവധിയുമുള്ള തേഡ് പാര്‍ട്ടി പോളിസികള്‍ ആവിഷ്‌ക്കരിക്കണം. അടുത്ത ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു വര്‍ഷമാണ് തേര്‍ഡ് പാര്‍ട്ടി പോളിസികളുടെ കാലാവധി. വാഹന ഉടമകള്‍ ഇത് പുതുക്കാന്‍ മടിക്കുന്നതോ മറന്നു പോവുന്നതോ മൂലം വലിയൊരു വിഭാഗം വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ നിരത്തില്‍ ഇറങ്ങുന്നുണ്ടെന്നാണ് ഐ ആര്‍ ഡി എയുടെ വിലയിരുത്തല്‍. ദീര്‍ഘകാല പോളിസിയുടെ പ്രീമിയത്തിലും കാര്യമായ കുറവുണ്ടാകുമെന്നാണ് സൂചനകള്‍.