Category: Homepage Malayalam

കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു. എയര്‍സൈഡ്, അറൈവല്‍, ഡിപ്പാര്‍ച്ചര്‍ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിയത്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഗാലറിയില്‍ ഒരാള്‍ക്ക് 4 മണിക്കൂര്‍ വരെ ചെലവിടാം. എയര്‍സൈഡ് വ്യൂവേഴ്‌സ് ഗാലറിയില്‍ എത്തിയാല്‍, വിമാനം റണ്‍വേയില്‍നിന്നു പറന്ന് ഉയരുന്നതും ഇറങ്ങുന്നതും അടുത്തു കാണാം. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ എന്നിവിടങ്ങളിലെ ഗാലറിയില്‍നിന്നു വിമാനത്താവളത്തിനുള്ളിലെ ചുമര്‍ചിത്രങ്ങള്‍, പാസഞ്ചര്‍ ചെക്കിങ്, സെക്യൂരിറ്റി ഹോള്‍ഡ്, ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ കാണാം. പ്രവേശനം പാസ് മുഖേനയാണ്. സ്‌കൂള്‍ അധികൃതരുടെ സമ്മതപത്രവുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കു പ്രവേശന ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കും. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ് ആവശ്യമില്ലെന്നു ഫിനാന്‍സ് അസി. മാനേജര്‍ കെ.ഷമീര്‍ പറഞ്ഞു. പ്രവേശന നിരക്ക് എയര്‍സൈഡ് വ്യൂവേഴ്‌സ് ഗാലറി 100 അറൈവല്‍ വ്യൂവേഴ്‌സ് ഗാലറി 50 ഡിപ്പാര്‍ച്ചര്‍ വ്യൂവേഴ്‌സ് ഗാലറി 50

ജടായു കാര്‍ണിവലിന് തുടക്കമായി

ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജടായു കാര്‍ണവലിന് തുടക്കം കുറിച്ചു.കാര്‍ണിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജടായു കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാ സാംസ്‌കാരിക സന്ധ്യകള്‍, തെരുവ് മാജിക്, ഗരുഡന്‍പറവയടക്കമുള്ള പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ജടായു മലമുകളില്‍ അരങ്ങേറും. ഓരോ ദിവസവും സാമൂഹ്യ-സാംസ്‌കാരിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി ജടായു കാര്‍ണിവലില്‍ പങ്കെടുക്കും. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ട്രീറ്റ് മാജിക് സംഘവും, അയല്‍സംസ്ഥാനങ്ങളിലെ നാടോടി നൃത്ത രൂപങ്ങളായ ബിഡുകംസാലെ,കരകാട്ടം തുടങ്ങിയവ ജടായു കാര്‍ണിവലിനെ ഉത്സവാന്തരീക്ഷത്തിലെത്തിക്കും. കേരള ടൂറിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായു എര്‍ത്ത്‌സ് സെന്റര്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ ആദ്യ ബിഒടി പദ്ധതി വിജയകരമായി മാറുന്നത് പ്രതീക്ഷ പകരുന്നതാണ്. പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത കേബിള്‍ കാറിലൂടെയുള്ള യാത്രയും, ലോകത്തിലെ ഏറ്റവും ഭീമാകാരമായ പക്ഷിശില്‍പ്പവും ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്കല്‍ ഫ്‌ലൈയിംഗിനുള്ള അനുമതി കൂടി ലഭിച്ചതോടെ ... Read more

ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും

മദീനയിലെ ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു രാജാവിന്റെ നിര്‍ദേശം. മദീനയില്‍ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നാണ് മസ്ജിദുല്‍ ഖുബാ. ഇഷാ നിസ്‌കാരം കഴിഞ്ഞു അടച്ചിടുന്നതിനാല്‍ രാത്രി ഈ പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മദീന സദര്‍ശിച്ച ഭരണാധികാരി സല്‍മാന്‍ രാജാവ് പള്ളി 24 മണിക്കൂറും തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്നുമുതല്‍ ഖുബാ മസ്ജിദ് സന്ദര്‍ശിക്കാന്‍ 24 മണിക്കൂറും അവസരം ഉണ്ടായിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ആണ് ഖുബായിലേക്കുള്ള ദൂരം. മതവിശ്വാസപ്രകാരം ഏറെ പുണ്യമുള്ള ഈ പള്ളി ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധ്യന്യമുള്ള ആരാധനാലയമാണ്. പ്രവാചകന്‍ മുഹമ്മദ് നബി മദീനയില്‍ എത്തിയപ്പോള്‍ ആദ്യമായി കാല് കുത്തിയ സ്ഥലത്തു പ്രവാചകന്റെ തന്നെ നേതൃത്വത്തില്‍ പണിത പള്ളിയാണിത്. മരണം വരെ എല്ലാ ശനിയാഴ്ചയും പ്രവാചകന്‍ ഈ പള്ളിയിലെത്തി ... Read more

വീണ്ടും ക്രിക്കറ്റ് പൂരത്തിനൊരുങ്ങി കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ് സ്റ്റേഡിയം

തലസ്ഥാനത്തു വീണ്ടും രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിന് അരങ്ങൊരുങ്ങുന്നു. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് ടീമും തമ്മിലുള്ള അഞ്ച് ഏകദിനങ്ങള്‍ക്കു കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകും. ജനുവരി 23,25,27,29,31 തിയതികളിലാണ് ഏകദിനപരമ്പര. 16,17 തിയതികളില്‍ ബോര്‍ഡ് പ്രസിഡന്റ് ടീമിനെതിരെ പരിശീലനമല്‍സരങ്ങളും നടക്കും. പരമ്പരയ്ക്കു മുന്നോടിയായി സ്‌പോര്‍ട്‌സ് ഹബില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇംഗ്ലണ്ട് സീനിയര്‍ ടീം താരങ്ങളായിരുന്ന സാം ബില്ലിങ്‌സ്, ബെന്‍ ഡെക്കറ്റ്, ഓലി പോപ്പ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏകദിനപരമ്പരയില്‍ കളിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ പരമ്പര കുട്ടിക്കളിയാകില്ലെന്നുറപ്പ്. ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കും. രഞ്ജി ട്രോഫി പ്രാഥമികഘട്ട മല്‍സരങ്ങള്‍ അവസാനിക്കും എന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ടീമില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു പിന്നാലെ അണ്ടര്‍ 19 ടീമുകളുടെ ചതുര്‍രാഷ്ട്ര പരമ്പരയ്ക്കും സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകും. ദക്ഷിണാഫ്രിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരായിരിക്കും പരമ്പരയില്‍ പങ്കെടുക്കുകയെന്നാണു സൂചന. ഇതിലും കേരള താരങ്ങള്‍ക്കു ... Read more

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു. pic courtesy: Maritus Events and Wedding Planners കോവളം ലീലാ റാവിസ് ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത രജിസ്‌ട്രേഷന്‍ ചടങ്ങ് നടന്നു. കോളേജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയമാണ് സഞ്ജു സാംസണ് ഇന്നു സഫലമായത്.ജീവിതത്തിലെ സ്വപ്നങ്ങളിലൊന്നു സഫലമായെന്നും ഒരുപാട് സന്തോഷമുള്ള നിമിഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും സഞ്ജു പറഞ്ഞു. വൈകിട്ട് 5 മണിക്ക് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരം നടക്കും. അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.സാഞ്ചാവെഡിംഗ് എന്നുള്ള ഹാഷ് ടാഗും സഞ്ജു-ചാരു വിവാഹത്തിന്റേതായി സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

കേരളത്തിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി സലാം എയര്‍

ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നകാര്യം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയതായി സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു. കേരളത്തില്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങാനാണ് കമ്പനിക്ക് കൂടുതല്‍ താല്‍പര്യം. ഇക്കാര്യത്തില്‍ സിവില്‍ വ്യോമയാനമന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ എന്നു മുതല്‍ സര്‍വീസ് തുടങ്ങാനാവുമെന്ന് തീരുമാനിക്കാന്‍ കഴിയൂ. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഇപ്പോള്‍ വിദേശ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിത്തുടങ്ങിയിട്ടില്ല. ഇത് നല്‍കുന്നതോടെ  ഇവിടെ നിന്ന് സര്‍വീസ് തുടങ്ങാനും സലാം എയറിന് പദ്ധതിയുണ്ടെന്ന് സിഇഒ അറിയിച്ചു. ഒമാന്‍ എയറിനൊപ്പം പുതിയ വിമാനക്കമ്പനി കൂടി എത്തുന്നതോടെ പ്രവാസികള്‍ക്ക് അനുഗ്രഹമാകും.

ഷാര്‍ജ ആര്‍ട്ട് ഫെസ്റ്റ് ആരംഭിച്ചു

ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍കസബയില്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. എമിറേറ്റിലെ പ്രധാന വാര്‍ഷിക സാംസ്‌കാരികാഘോഷമായ ആര്‍ട്ട് ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവല്‍ ഈ മാസം 31 വരെ നീണ്ടുനില്‍ക്കും. ജലച്ചായം, സംഗീതം, നൃത്തം, ചിത്രങ്ങളെക്കുറിച്ചുള്ള തീയേറ്റര്‍ ശില്പശാലകള്‍, ആഫ്രിക്കന്‍ നൃത്തരൂപങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഷാര്‍ജ നോളജ് വിതൗട്ട് ബോര്‍ഡേഴ്‌സ് (കെ.ഡബ്‌ള്യു ബി.) ന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കഥ പറയല്‍ പരിപാടിയുമുണ്ട്. കടലാസുകളില്‍നിന്നും വിവിധതരം പൂക്കള്‍ നിര്‍മിച്ചുകൊണ്ടും കാണികളുടെ രൂപസാദൃശ്യമുള്ള ചിത്രങ്ങള്‍ തത്സമയം വരച്ചുകൊണ്ടും ആര്‍ട്ട് ഫെസ്റ്റിവല്‍ ആകര്‍ഷകമാക്കുന്നു.

തീവണ്ടികളില്‍ ഇനി വീട്ടുസാധനങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വാങ്ങാം

തീവണ്ടിയില്‍ നിന്നിറങ്ങുംമുമ്പ് തന്നെ ഇനി അടുക്കള ഉപകരണങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വ്യായാമോപകരണങ്ങളും മറ്റും വാങ്ങാം. തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ പുതുവര്‍ഷം മുതല്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ ഇതിനുള്ള കരാര്‍ 3.5 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരു സ്വകാര്യകമ്പനിയെ ഏല്‍പ്പിച്ചു. എക്‌സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയില്‍ യാത്രയ്ക്കിടയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവുക. ഭക്ഷണപദാര്‍ഥങ്ങളും ലഹരി വസ്തുക്കളും വില്‍ക്കാന്‍ കരാറുകാരന് അനുവാദമില്ല. ഉന്തുവണ്ടിയില്‍ യൂണിഫോമിലുള്ള രണ്ടുപേര്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ സാധനങ്ങള്‍ വില്‍ക്കും. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ചും ഇവ വാങ്ങാം. സാധനവിവരങ്ങളടങ്ങിയ ബ്രോഷറുകള്‍ യാത്രക്കാര്‍ക്ക് നല്‍കും. ശബ്ദപ്രചാരണം അനുവദിക്കില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി. ഓരോ മേഖലയിലും ആദ്യം രണ്ടു വണ്ടികളിലാണ് സൗകര്യമൊരുക്കുക. പിന്നാലെ രണ്ടുവീതം വണ്ടികളില്‍ കൂടി അനുവദിക്കും.

പ്രളയത്തിന് ശേഷം ആലുവ പാലസ് തുറന്നു

പ്രളയത്തിന് ശേഷം ആലുവ പാലസ് തുറന്നു. ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച പാലസ് അനക്‌സ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ശേഷമുള്ള ആദ്യ അതിഥിയായി മന്ത്രി കെ കൃഷ്ണന്‍കുട്ടി എത്തി. പാലസിലെ അനക്‌സ് കെട്ടിടത്തിന്റെ പുനരുദ്ധാരണം പൂര്‍ണമായതിനെത്തുടര്‍ന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കഴിഞ്ഞദിവസം ടൂറിസം വകുപ്പിന് താക്കോല്‍ കൈമാറിയിരുന്നു. സര്‍ക്കാര്‍ അതിഥികള്‍ക്കും വി.ഐ.പി.കള്‍ക്കും മാത്രമാണ് മുറി അനുവദിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതലേ പൊതുജനങ്ങള്‍ക്ക് പാലസില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ടാവുകയുള്ളൂ. കെട്ടിടത്തിന്റെ പെയിന്റിങ് ജോലികള്‍ ഉള്‍പ്പെടെ 46 ലക്ഷം രൂപയ്ക്കാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാറെടുത്തിരുന്നത്. നവീകരണത്തിന് കരാറുകാര്‍ക്ക് ആഴ്ചകള്‍ മാത്രമാണ് വേണ്ടിവന്നത്. പാലസ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് താത്കാലികമായി പറഞ്ഞുവിട്ട ഏഴ് കരാര്‍ ജീവനക്കാരെയും തിരിച്ചെടുത്തിട്ടുണ്ട്. സ്ഥിരം ജീവനക്കാരില്‍ ചിലരെ മറ്റ് ഗസ്റ്റ് ഹൗസുകളിലേക്കും മാറ്റിയിരുന്നു. ഇവരെയെല്ലാം തിരിച്ചുവിളിച്ചുതുടങ്ങി. ചുറ്റുമതിലിന്റെ പെയിന്റിങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. പെരിയാര്‍ തീരത്തുള്ള ആലുവ പാലസ് പ്രളയത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15-ന് രാത്രിയിലാണ് അടയ്ക്കുന്നത്. വെള്ളമിറങ്ങിയ ... Read more

ഹർത്താലിനോട് സഹകരിക്കില്ല; കേരള ടൂറിസം കർമ്മസേന യോഗത്തിൽ തീരുമാനം

ഹര്‍ത്താല്‍ ദിനങ്ങളില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ തടസമില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും കേരള ടൂറിസം കര്‍മ്മസേന യോഗത്തില്‍ തീരുമാനം. ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) ആഭിമുഖ്യത്തില്‍, കേരള ടൂറിസം കര്‍മ്മസേനയുടെ കൊച്ചിയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ ടൂറിസം മേഖലയിലെ 28 സംഘടനകളാണ് കര്‍മ്മസമ്മിതി യോഗത്തില്‍ പങ്കെടുത്തത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ വിനോദസഞ്ചാരമേഖ നേരിടുന്ന നഷ്ടത്തെ അതിജീവിക്കുന്നതിനുള്ള ശക്തമായ നിലപാടുകള്‍ യോഗം സ്വീകരിച്ചു. ജനുവരി 8, 9 തിയതികളില്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് ഹര്‍ത്താലായി മാറുകയാണെങ്കില്‍ സഹകരിക്കില്ലെന്ന് കെടിഎം പ്രസിഡന്‍ ബേബി മാത്യു, മുന്‍ പ്രസിഡന്‍റുമാരായ റിയാസ് അഹമ്മദ് ഇ എം നജീബ്, ജോസ് ഡോമനിക്, കര്‍മ്മസേന കണ്‍വീനറും മുന്‍ പ്രസിഡന്‍റുമായ ഏബ്രഹാം ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്വമേധയാ പണിമുടക്കുന്നതിനോട് ടൂറിസം വ്യവസായത്തിന് എതിര്‍പ്പില്ലെന്ന് ബേബി മാത്യു പറഞ്ഞു. എന്നാല്‍ ഭീഷണിപ്പെടുത്തിയും അക്രമം കാട്ടിയും ഹര്‍ത്താലാചരിക്കാന്‍ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത ഹര്‍ത്താലിനെ നേരിടുന്നതിന് വേണ്ടി ... Read more

മാരുതി ജിപ്സി; ഇലക്ട്രിക് പതിപ്പായി മാറുന്നു

പുതിയ വൈദ്യുത കാര്‍ വാങ്ങുന്നതിന് പകരം നിലവിലെ പെട്രോള്‍, ഡീസല്‍ കാര്‍ വൈദ്യുതീകരിക്കാനുള്ള ആലോചന വിപണിയില്‍ പിടിമുറുക്കുകയാണ്. വൈദ്യുത കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നതേയുള്ളൂ. ഇപ്പോള്‍ വിരലിലെണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കു വരുന്നത്. ഇഷ്ട കാറുകളുടെ വൈദ്യുത പതിപ്പ് സ്വന്തമാക്കാന്‍ അവസരമില്ലെന്നു സാരം. എന്നാല്‍ വിഷമിക്കേണ്ട, സാധാരണ കാറുകളെ വൈദ്യുതീകരിക്കാനുള്ള   പദ്ധതിയുമായി കമ്പനികള്‍ രാജ്യത്തു സജീവമാവുകയാണ്. നേരത്തെ ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ് കമ്പനി ഇ-ട്രിയോ, കാറുകളിലെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പകരം വൈദ്യുത പവര്‍ ട്രെയിന്‍ ഘടിപ്പിച്ചു നല്‍കാനുള്ള അനുമതി ARAI -യില്‍ നിന്നും കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ പിക്സി കാര്‍സ് എന്ന കമ്പനിയും സമാന ആശയവുമായി രംഗത്തു വരികയാണ്. പെട്രോള്‍, ഡീസല്‍ കാറുകളെ ഇവരും വൈദ്യുത പതിപ്പുകളാക്കി മാറ്റും. വൈദ്യുത കരുത്തില്‍ ഇവര്‍ പുറത്തിറക്കിയ മാരുതി ജിപ്സി പുതിയ സാധ്യതകള്‍ തുറന്നുകാട്ടുകയാണ്. പ്രത്യേക കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗിച്ചാണ് ജിപ്സിയെ വൈദ്യുത കാറാക്കി പിക്സി കാര്‍സ് കമ്പനി മാറ്റുന്നത്. പെട്രോള്‍ എഞ്ചിന് ... Read more

രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ 29ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ഇന്ത്യയിലെ ആദ്യ എഞ്ചിനില്ലാത്തതും, അതിവേഗ തീവണ്ടിയുമായ ട്രെയിന്‍ 18 ഡിസംബര്‍ 29ന് വാരണാസിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ശതാബ്ദി തീവണ്ടികള്‍ക്കു പകരമുള്ള ട്രെയിന്‍ 18 ഡല്‍ഹിക്കും വാരണാസിക്കുമിടയിലാണ് സര്‍വ്വീസ് നടത്തുക. ചെന്നൈയിലെ ഐസിഎഫ് ആണ് ഈ തീവണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ് ചെലവ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ 18 ഡല്‍ഹിക്കും രാജധാനിക്കും ഇടയിലുള്ള റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തി. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഈ ട്രെയിന്‍ വരുന്നത്. വൈഫൈ, ജിപിഎസ് അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ടച്ച് ഫ്രീ ബയോ-വാക്വം ടൊയ്ലറ്റ്, എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, കാലാവസ്ഥ അനുസരിച്ച് താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഈ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. 52 സീറ്റുകള്‍ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കമ്പാട്ട്മെന്റുകള്‍ ട്രെയിനില്‍ ഉണ്ടാകും. ട്രെയിലര്‍ കോച്ചുകളില്‍ 72 സീറ്റുകള്‍ വീതം ഉണ്ടായിരിക്കും. ട്രെയിന്‍ പോകുന്ന ദിശയനുസരിച്ച് ... Read more

കുംഭമേളയ്‌ക്കൊരുങ്ങി പ്രയാഗ് രാജ്

കുംഭമേളക്ക് എത്തുന്നവര്‍ക്കായി പ്രയാഗ് രാജില്‍ ഫൈഫ് സ്റ്റാര്‍ ടെന്റുകള്‍ ഒരുങ്ങുന്നു. 25 ലക്ഷം രൂപ ചിലവഴിച്ച് 1200 ടെന്റുകളാണ് മേളയ്‌ക്കെത്തുന്ന സന്യാസിമാര്‍ക്കും ഭക്തജനങ്ങള്‍ക്കുമായി തയ്യാറാക്കുന്നത്. മൂന്ന് വിഭാഗത്തിലുള്ള ആഡംബര ടെന്റുകളാവും നഗരത്തില്‍ നിര്‍മ്മിക്കുക. ടിവി, വൈഫൈ, ആധുനിക ബാത്ത്‌റൂമുകള്‍ എന്നീ സൗകര്യങ്ങള്‍ ഓരോന്നിലും ഉണ്ടാവും. എട്ട് ആഡംബര ഭക്ഷണശാലകളും നഗരത്തില്‍ ഉടന്‍ തയ്യാറാക്കും. വിദേശത്ത് നിന്നും എത്തുന്ന തീര്‍ത്ഥാടകരെ കൂടി കണക്കിലെടുത്താണ് ഫൈവ്സ്റ്റാര്‍ ടെന്റുകള്‍ ഒരുക്കുന്നതെന്ന് കമ്മീഷണര്‍ ആഷിഷ് ഗോയല്‍ അറിയിച്ചു. സ്വകാര്യ-പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുംഭമേളയ്ക്കായി നഗരം ഒരുങ്ങതിന് പുറമേ തീര്‍ത്ഥാടകരെത്തുന്ന ട്രെയിനുകളുടെ കോച്ചുകളും റെയില്‍വേ മോടി കൂട്ടിയിട്ടുണ്ട്. കുംഭമേളയുടെ വര്‍ണ്ണച്ചിത്രങ്ങളും പെയിന്റിങുകളുമാണ് നല്‍കിയിരിക്കുന്നത്. ജനുവരി 14ന് ആരംഭിക്കുന്ന അര്‍ധ കുംഭമേള മാര്‍ച്ച് മൂന്ന് വരെ നീളും. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരും സംന്യാസികളുമാണ് ഓരോ കുംഭമേളയ്ക്കും എത്തുന്നത്. ... Read more

റാസല്‍ഖൈമ- തിരുവനന്തപുരം എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങി

എയര്‍ഇന്ത്യ എക്‌സ്പ്രസ് റാസല്‍ഖൈമയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചു. നിലവില്‍ റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സര്‍വീസുള്ളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴിയും സര്‍വീസ് നടത്തിവരുന്നു. ഇപ്പോള്‍ പുതുതായി തിരുവനന്തപുരത്തേക്ക് ആരംഭിച്ച സര്‍വീസും കോഴിക്കോട് വഴിയായിരിക്കും പോകുക. ഇതോടെ റാസല്‍ഖൈമയില്‍നിന്ന് കേരളത്തിലെ മൂന്നു എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസായി. ബുധന്‍, വെള്ളി ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.25ന് കോഴിക്കോടും രാത്രി 10.45ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 1.05ന് റാസല്‍ഖൈമയില്‍ എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ഫുജൈറ, റാസല്‍ഖൈമ എമിറേറ്റിലുള്ളവര്‍ക്ക് യുഎഇയിലെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ നാട്ടിലേക്ക് പോയി വരാനാകും.

ഹര്‍ത്താലിനെതിരെ ജനരോഷം ശക്തമാകുന്നു; ടൂറിസം മേഖല ഇന്ന് യോഗം ചേരും

  ഹര്‍ത്താല്‍ മുക്ത കേരളത്തിന് പുന്തുണയേറുന്നു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍, വ്യാപാര വ്യവസായ സംഘടനകള്‍, തിയറ്റര്‍ ഉടമകള്‍, പ്രൈവറ്റ് ബസ് ഓണേഴ്‌സ്, ചെറുകിട വ്യവസായികള്‍ എന്നിവര്‍ ഇതിനോടകം തന്നെ ഹര്‍ത്താലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. സംസ്ഥനത്തെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഹര്‍ത്താല്‍ രഹിത കേരളം തുടര്‍ നടപടികള്‍ക്കായി ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ബി ടി എച്ച് സരോവരത്തില്‍ വൈകിട്ട് 3.30നാണ് യോഗം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (ATTOI) ,കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (KTM), അസോസിയേഷന്‍ ഫോര്‍ അറബ് ടൂര്‍ ഓപ്‌റേറ്റഴ്‌സ് (AATO), ഷോകേസ് മൂന്നാര്‍, ടൂറിസം പ്രഫഷണല്‍ ക്ലബ് (TPC), ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ കേരള (EMAK), അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍സ് ഇന്‍ ടൂറിസം(APT), തേക്കടി ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ കൗണ്‍സില്‍ (TDPC), മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് (MDM), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപറേറ്റേഴ്‌സ് (CATO), ചേംബര്‍ ഓഫ് ... Read more