Category: Homepage Malayalam

സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കില്‍ ബി എം എസ് ഒഴികെയുള്ള എല്ലാ സംഘടനകളും പങ്കെടുക്കും.

ഈ ആപ്പുകള്‍ കൈയ്യിലുണ്ടോ എങ്കില്‍ യാത്ര ആയാസരഹിതമാക്കാം

ബാക്ക്പാക്ക് യാത്രികര്‍ ഏറ്റവും ആശ്രയിക്കുന്നത് മൊബൈല്‍ ആപ്പുകളെയാണ്. നാവിഗേഷന്‍ ആപ്പുകള്‍ മുതല്‍ ടിക്കറ്റ് ബുക്കിങ്, ഹോട്ടല്‍ റൂം ബുക്കിങ് ആപ്പുകള്‍ വരെ. സഞ്ചാരികള്‍ക്ക് യാത്രകള്‍ക്കിടയില്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായകകരമായ നിരവധി ആപ്പുകളാണ് ഇന്ന് നിലവിലുള്ളത്. അങ്ങനെ സഞ്ചാരപ്രിയര്‍ക്ക് സഹായകരമായ യാത്രാ ആപ്പുകളെ പരിചയപ്പെടാം ട്രാവ്കാര്‍ട്ട് ഇന്റര്‍നെറ്റില്ലാതെ തന്നെ ഉപയോഗിക്കാനാകുന്ന ആപ്പാണിത്. സ്ഥലങ്ങളും മറ്റ് യാത്രാ വിവരങ്ങളും കൃത്യമായി നോട്ടിഫിക്കേഷനായി ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്രധാന സവിശേഷത. ഹോട്ടലുകളുടെ സ്പെഷ്യല്‍ ഓഫറുകള്‍, ഡീലുകള്‍, യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ എന്നിവയെല്ലാം ആപ്പിലൂടെ അറിയാനാകും. ട്രിവാഗോ ഹോട്ടല്‍ ബുക്കിങ് പ്രയാസ രഹിതമാക്കാന്‍ സഞ്ചാരികളെ സഹായിക്കുന്ന ആപ്പാണിത്. ഇരുന്നൂറിലധികം ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്കുകള്‍ താരതമ്യം ചെയ്ത് ആപ്പ് കാണിച്ചുതരും. സഞ്ചാരികളുടെ ലൊക്കേഷന് ഏറ്റവും അടുത്തുള്ള താമസസൗകര്യങ്ങളുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഹിയര്‍ വി ഗോ നോക്കിയ വികസിപ്പിച്ചെടുത്തിരിക്കുന്ന നാവിഗേഷന്‍ ആപ്പാണിത്. ഗൂഗിള്‍ മാപ്പ് നല്‍കുന്നതിലുപരിയായി, നടത്തത്തിനും, സൈക്ലിങ്ങിനും പൊതു ... Read more

ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്

ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. കേരള ബോട്ട് റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കി തുടര്‍ ലീഗ് മത്സരങ്ങള്‍ നടത്തും. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സര തീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രചാരണം നടത്തും. ആഗസ്റ്റ് 11 ... Read more

വിലാസം: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ്

ഒരു പകലിന്റെ ക്ഷീണം മുഴുവന്‍ ഇറക്കിവെച്ച് വൈകുന്നേരം വീട്ടിലേക്ക് എത്തുമ്പോള്‍ നമ്മളെ കാത്തൊരു കത്തിരിക്കുന്നത് ഒന്നു ചിന്തിച്ച് നോക്കൂ… എത്ര മനോഹരമായിരിക്കും ആ അനുഭവം. ആ കത്ത് ലോകത്തെ ഏറ്റവും ഉയരം കൂടിയ പോസ്റ്റോഫീസില്‍ നിന്നാണെങ്കിലോ ആകാംഷ നമുക്ക് അടക്കാനാവില്ല. എന്നാല്‍ അങ്ങനെയൊരു പോസ്റ്റോഫീസുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലെ ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയാണ് ഹിക്കിം എന്ന ഗ്രാമം. 1983ല്‍ ആരംഭിച്ച പോസ്റ്റോഫീസാണ് ഹിക്കിമിലേത്. ആരംഭം മുതല്‍ ഇവിടെ ഒരേയൊരും പോസ്റ്റ്മാനേയുള്ളു റിന്‍ചെന്‍ ചെറിംഗ്. തന്റെ 22ാം വയസ്സില്‍ തുടങ്ങിയ സേവനം ഇന്നും അദ്ദേഹം തുടരുന്നു. തപാല്‍ കവറുകളും അദ്ദേഹത്തിന്റെ കൈകളും തമ്മില്‍ ഇന്നും പിരിയാന്‍ സാധിക്കാത്ത സുഹൃത്തുക്കളെ പോലെയാണ്. 161 നിവാസികള്‍ മാത്രമുള്ള ഒരു ചെറിയ പട്ടണം. ആശയവിനിമയത്തിന് ടെലിഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത നാട്. അവിടെ കത്തല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. താഴ്‌വരയിലെ മറ്റ് പോസ്റ്റോഫീസുകളെ പോളെ ... Read more

ഫോർട്ട് കൊച്ചിയിൽ വീണ്ടും ചീനവലകൾ ഉണരുന്നു; മേൽനോട്ടത്തിന് സമിതി

കൊച്ചിയുടെ മുഖമുദ്രയായ ചീനവലകളുടെ പുനർനിർമാണത്തിനു സർക്കാർ കമ്മിറ്റി രൂപീകരിച്ചു. ഫോർട്ട് കൊച്ചി എംഎൽഎയാണ് സമിതി അധ്യക്ഷൻ. കൊച്ചിയിലെ ചീനവലകളില്‍ മിക്കതും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. കൊച്ചി ടൂറിസത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് ചീനവലകള്‍.പൗരാണിക സൗന്ദര്യം പേറുന്ന കൊച്ചിയിലെ ചീനവലകള്‍ ചലിക്കുന്ന ചരിത്രസ്മാരകങ്ങളാണ്. ഇത്രയേറെ ചിത്രീകരിക്കപ്പെട്ട ചരിത്രസ്മാരകങ്ങള്‍ കേരളത്തില്‍ വേറെയില്ല. കൊച്ചിയുടെ പൈതൃകക്കാഴ്ചകളിലേക്ക് വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതും ഈ ചീനവലകള്‍ തന്നെ. ചീനവല എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത്ര വലിപ്പമുള്ള വലകള്‍ ഇപ്പോള്‍ ചൈനയില്‍ പോലുമില്ല. ചൈനക്കാര്‍ക്കും അത്ഭുതമാണ് കൊച്ചിയുടെ ചീനവലകള്‍. രണ്ട് വര്‍ഷം മുമ്പ് കൊച്ചി കാണാനെത്തിയ ചൈനീസ് അംബാസഡര്‍ ചീനവല കണ്ട് അത്ഭുതപ്പെട്ടിരുന്നു. വലകള്‍ സംരക്ഷിക്കുന്നതിന് ചൈനീസ് സഹായത്തോടെ പദ്ധതി നടപ്പാക്കാമെന്ന് അദ്ദേഹം വാഗ്ദാനവും നല്‍കി. സര്‍ക്കാര്‍ തന്നെ ചീനവലകളെ സംരക്ഷിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ചിട്ടു വര്ഷം രണ്ടായി. 1.57 കോടി രൂപയാണ് ടൂറിസം വകുപ്പ് ചീനവലകളുടെ സംരക്ഷണത്തിന് അനുവദിച്ചത്. കിറ്റ്‌കോക്കായിരുന്നു ചുമതല. തേക്കിന്‍തടി ഉപയോഗിച്ചാണ് ചീനവലകളുടെ നിര്‍മാണം. വലയുടെ മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ബ്രാസ് ... Read more

സ്മാര്‍ട്ടായി വാട്‌സാപ്പ്: പുതിയ ഫീച്ചറിന് മികച്ച കൈയ്യടി

അനുദിനം പ്രചാരമേറിവരുന്ന സോഷ്യല്‍മീഡിയ ആപ്ലീക്കേഷനാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കപ്പെടുന്ന വീഡിയോചിത്ര സന്ദേശങ്ങളുടെയും എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങളും വിഡിയോകളും മറ്റും നേരത്തെ വായിച്ചതും കിട്ടിയതമായിരിക്കാം. ഇത്തരത്തിലുള്ള ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്റ്റോറേജിന്റെ ഒരു പങ്ക് കവരുകയും ചെയ്യുന്നു. പിന്നെ ഇവയെ ഡിലീറ്റ് ചെയ്യുക എന്നത് അടുത്ത കടമ്പ. ഉപയോക്താവിന്റെ സമയവും ഡേറ്റയും കളയുന്ന ഈ ശല്യത്തെ നിയന്ത്രിക്കാന്‍ വാട്സാപ്പ് തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ്. ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണിത്. സുഹൃത്തുക്കള്‍ അയക്കുന്ന മെസേജുകള്‍ മറ്റു ഗ്രൂപ്പുകളില്‍ നിന്നു ഫോര്‍വേര്‍ഡ് ചെയ്തതാണോ എന്ന് കണ്ടെത്താന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. ഫോര്‍വേര്‍ഡ് ചെയ്തു വരുന്ന മെസേജുകള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ കാണും. സ്പാം, വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഫോര്‍വേര്‍ഡ് മെസേജ് ഫീച്ചറിന് സാധിക്കുമെന്നാണ് കരുതുന്നത്. വാട്സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് ... Read more

ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയമിക്കും : കടകംപള്ളി

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും പരിശീലനം നല്‍കി ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും, അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം പോലീസിനും വാര്‍ഡന്‍മാര്‍ക്കും ആധുനിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ടൂറിസം കേന്ദ്രങ്ങളെ സുരക്ഷിത മേഖലകള്‍ കൂടിയായി മാറ്റുന്നതിനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി ടൂറിസം നയത്തില്‍ പ്രഖ്യാപിച്ച ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. ടൂറിസം ഗൈഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. അനധികൃത ഗൈഡുകളെ ടൂറിസം കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. സുരക്ഷ കൂട്ടുന്നതിനൊപ്പം ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാനും പോലീസ് ... Read more

ഇടുക്കിയില്‍ കനത്തമഴ: തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി

കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതിയും വര്‍ധിക്കുന്നു. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. ഹൈറേഞ്ചില്‍ വന്‍ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണു. ശക്തമായ മഴയെത്തുടര്‍ന്നു തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി. ഇന്ന് ഉച്ച മുതല്‍ സര്‍വീസ് ഇല്ല. തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം നെയ്യാര്‍ ഡാമില്‍ പരമാവധി ശേഷിയുടെ അടുത്തേക്കു വെള്ളത്തിന്റെ അളവ് എത്തി. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കാവുന്ന അവസ്ഥയിലാണ്. അതിനാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും കുട്ടികള്‍ ഇവിടങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കൊങ്കണ്‍പാത മണ്‍സൂണ്‍ സമയക്രമം പ്രാബല്യത്തില്‍

കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍. കൊങ്കണ്‍ പാത വഴിയുള്ള ട്രെയിനുകള്‍ പുറപ്പെടുകയും വിവിധ സ്റ്റേഷനുകളിലും ലക്ഷ്യസ്ഥാനത്തും എത്തിച്ചേരുകയും ചെയ്യുന്ന സമയങ്ങളിലുള്ള മാറ്റം ശ്രദ്ധിക്കണമെന്നു കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. മഴയില്‍ പാറയും മണ്ണും ഇടിഞ്ഞ് അപകടസാധ്യതയുള്ളതിനാല്‍ ട്രെയിനുകള്‍ പതിവിലും വേഗം കുറച്ചു പോകുന്ന വിധത്തിലാണ് മണ്‍സൂണ്‍ സമയക്രമം. യാത്ര ആസൂത്രണം ചെയ്യുന്ന വേളയിലും ട്രെയിന്‍ കയറാന്‍ സ്റ്റേഷനില്‍ എത്തുന്ന വേളയിലും സമയമാറ്റം ശ്രദ്ധിക്കണം. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം.

ഡല്‍ഹിയില്‍ നിന്ന് മീററ്റിലെത്താന്‍ അതിവേഗ തീവണ്ടി വരുന്നു

രാജ്യതലസ്ഥാന നഗരത്തില്‍നിന്ന് ഒരു മണിക്കൂറിനുള്ളില്‍ മീററ്റിലെത്തിക്കുന്ന അതിവേഗ റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) കോറിഡോര്‍ പദ്ധതിക്ക് യുപി സര്‍ക്കാര്‍ അനുമതി നല്‍കി. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ ആംഡബര ട്രെയിനുകളാണ് പാളത്തില്‍ എത്തുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ നടപടി ആരംഭിക്കും. പ്രത്യേകം രൂപകല്‍പന ചെയ്ത ട്രെയിന്‍ സംവിധാനമാകും കോറിഡോറിനായി ഉപയോഗിക്കുക. അതിവേഗ ട്രെയിനില്‍ ലക്ഷ്വറി യാത്രാ സൗകര്യങ്ങളാണ് ഒരുക്കുക. വനിതകള്‍ക്കു പ്രത്യേക കോച്ചുണ്ടാകും. ദേശീയ തലസ്ഥാന റീജനല്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനാണു (എന്‍സിആര്‍ടിസി) പദ്ധതിയുടെ നടത്തിപ്പു ചുമതല. 2024ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. ഡല്‍ഹിയിലെ സരായ് കലേഖാനില്‍നിന്നു മീററ്റിലെ മോദിപുരം വരെയാകും ട്രെയിന്‍ സര്‍വീസ്. അശോക് നഗര്‍, ആനന്ദ് വിഹാര്‍, ഗാസിയാബാദ്, മോദിനഗര്‍ എന്നീ സ്ഥലങ്ങളിലൂടെയാകും ട്രെയിന്‍ കടന്നുപോകുക. മൊത്തം 24 സ്റ്റേഷനുകളാകും പാതയില്‍. ഇതില്‍ മൂന്നെണ്ണം ഡല്‍ഹിയിലും. 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനാകും പാതയില്‍ ഉപയോഗിക്കുക. എന്നാല്‍ ശരാശരി വേഗം 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ... Read more

മഴയെ കൂട്ട്പിടിച്ചൊരു കര്‍ണാടകന്‍ യാത്ര

സുവര്‍ണ കര്‍ണാടക സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് ‘ഒരു ദേശം പല ലോകം’ . 30 ജില്ലകളിലും കാഴ്ച്ചയുടെ വസന്തമാണ് മഴക്കാലത്ത് കര്‍ണാടക ഒരുക്കുന്നത്. കന്നഡ ദേശം പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഠഭൂമിയും അറബിക്കടലും അതിരിടുന്ന നാടാണ്. കര്‍ണാടകയിലൂടെ നടത്തുന്ന മഴയാത്ര ഏതൊരു സഞ്ചാരിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ്. മലമുകളിലെ പച്ചപ്പിനൊപ്പം ഒഴുകിയെത്തുന്ന തേനരുവികളും പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ സമയംകൂടിയാണ് മഴക്കാലം. ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജോഗിലേക്ക് മഴക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കാണ്. ശിവമൊഗ്ഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ വരുന്ന ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള വനപാത തന്നെ കാഴ്ചയുടെ ഉല്‍സവമാണ്. കോടമഞ്ഞ് നിറഞ്ഞിരിക്കുന്ന സഹ്യന്റെ മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ശരാവതിയുടെ ദൂരക്കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാന്‍ വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ലിംഗനമക്കി അണക്കെട്ടും വിഷപ്പാമ്പുകള്‍ വിഹരിക്കുന്ന അഗുംബെ വനവും സന്ദര്‍ശിക്കാം. കര്‍ണാടക ടൂറിസം വികസന ... Read more

സഞ്ചാരികള്‍ക്ക് കുമരകത്തെ കായലിലൂടെ മഴ യാത്ര

വിനോദ സഞ്ചാരികള്‍ക്ക് ഇനി കുമരകത്തെ കായലിലൂടെ മഴ യാത്ര. മണ്‍സൂണ്‍ ടൂറിസത്തിനായി എത്തുന്ന സഞ്ചാരികള്‍ മഴയുടെ ആരവത്തിലാണ് ഇപ്പോള്‍ കായല്‍ യാത്ര നടത്തുന്നത്. തിരമാലകള്‍ക്കു മീതെ അല്‍പം സാഹസിക യാത്ര നടത്താനും ചിലര്‍ തയാറാകുന്നു. ശക്തമായ കാറ്റു വീശിയതിനാല്‍ ഇന്നലെ കായലില്‍ വിനോദ സഞ്ചാരത്തിനു സഞ്ചാരികള്‍ കുറവായിരുന്നെങ്കിലും വിദേശ വനിതകള്‍ സ്പീഡ് ബോട്ടില്‍ സാഹസിക യാത്ര നടത്താന്‍ തയാറായി. ബോട്ടുജെട്ടി ഭാഗത്തു നിന്നു സ്പീഡ് ബോട്ടില്‍ കയറിയ വനിതകള്‍ കായലിലെ തിരമാലകള്‍ക്കു മീതെ ‘ശര’വേഗത്തിലാണു പോയത്. ഡ്രൈവര്‍ എഴുന്നേറ്റുനിന്നാണു സ്പീഡ് ബോട്ട് നിയന്ത്രിച്ചത്. കൂടാതെ രണ്ടു ശിക്കാര വള്ളങ്ങളും മഴക്കാഴ്ചയ്ക്കായി സഞ്ചാരികളുമായി കായല്‍ യാത്ര നടത്തി.

വീണ്ടും നിരക്കിളവ് പ്രഖ്യാപിച്ച് മൈസൂരു-ബെംഗളൂരു ട്രെയിനുകള്‍

മൈസൂരു-ബെംഗളൂരു റൂട്ടില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ അഞ്ചു ദീര്‍ഘദൂര ട്രെയിനുകളിലെ തേഡ് എസി നിരക്കുകള്‍ വെട്ടിക്കുറച്ചു. ഈ റൂട്ടില്‍ അഞ്ചു ട്രെയിനുകളില്‍ നേരത്തേതന്നെ നിരക്കിളവ് ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു മൈസൂരുവിലേക്കുള്ള ട്രെയിനുകള്‍ ബെംഗളൂരു വിട്ടാല്‍ കാലിയായി ഓടുന്നത് പതിവായതോടെയാണ് ഈ ട്രെയിനുകളിലെ എസി കോച്ചുകളിലെ യാത്രയ്ക്ക് ഇളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബെംഗളൂരു വിട്ടാല്‍ ചെയര്‍കാര്‍ ആയി സര്‍വീസ് നടത്തുന്ന ട്രെയിനില്‍ പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്നതിനാല്‍ യാത്രക്കാര്‍ കൂടുകയും ചെയ്തു. മയിലാടുതുറൈ, കാവേരി, ഹംപി, തൂത്തുക്കുടി, ഗോള്‍ഗുമ്പാസ് എക്‌സ്പ്രസ് ട്രെയിനുകളില്‍ രണ്ടുവര്‍ഷം മുന്‍പാണ് നിരക്കിളവ് ആദ്യമായി പരീക്ഷിച്ചത്. ഇതു വന്‍ വിജയമായതോടെയാണ് അഞ്ചു ട്രെയിനുകളില്‍കൂടി ഇളവ് ഏര്‍പ്പെടുത്തിയത്. യാത്രക്കാര്‍ക്കും റെയില്‍വേക്കും ഇത് ഒരുപോലെ നേട്ടമാകുന്നുണ്ടെന്നു റെയില്‍വേ അധികൃതര്‍ പറയുന്നു.

കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍: കേന്ദ്രമന്ത്രി

കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുമെന്നു റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു സ്റ്റേഷന് ഇനി പുതിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബെംഗളൂരുവിനു സമീപ സ്റ്റേഷനുകളായ യെശ്വന്ത്പൂരിലോ മാനവന്തവാടിയിലോ സ്റ്റോപ്പ് പരിഗണിക്കും. ബെംഗളൂരു സര്‍വീസ് ആരംഭിക്കണമെന്നു കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടതിനു മറുപടിയായാണു രാജെന്‍ ഗൊഹെയ്ന്‍ ഇക്കാര്യം അറിയിച്ചത്. ഹൂഗ്ലി- കൊച്ചുവേളി രണ്ടു ദിവസം സര്‍വീസ് നടത്തുക, കൊച്ചി -ബെംഗളൂരു സര്‍വീസ് ആരംഭിക്കുക, തലശേരി-മൈസൂര്‍ പാത അനുവദിക്കുക, കോട്ടയം പാത ഇരട്ടിപ്പിക്കലും ശബരിപാതയും യാഥാര്‍ഥ്യമാക്കുക, തിരുവനന്തപുരം-കൊച്ചി സര്‍വീസുകള്‍ക്കു വേഗത വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും കണ്ണന്താനം മുന്നോട്ടുവച്ചു. പ്രതിദിനം മൂവായിരത്തിലധികം ടൂറിസ്റ്റ് ബസുകളാണു കേരളത്തില്‍നിന്നു ബെംഗളൂരൂവിലേക്കു പോകുന്നത്. ബെംഗളൂരൂവിലേക്കു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ നിരവധി യാത്രക്കാര്‍ക്ക് അതു പ്രയോജനപ്പെടുമെന്നും കണ്ണന്താനം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ... Read more

മഴയറിയാം..മഴയ്‌ക്കൊപ്പം..ഇതാ മഴയാത്രയ്ക്കു പറ്റിയ ഇടങ്ങൾ

ഇടമുറിയാത്ത മഴയാണ് ഇടവപ്പാതി. തോരാ മഴയിൽ മടിപിടിച്ചിരിക്കേണ്ട. മഴയുടെ നാനാർത്ഥങ്ങൾ തേടി മഴയ്‌ക്കൊപ്പം യാത്ര ചെയ്യാം. വിവിധ ഇടങ്ങളിൽ മഴയ്ക്ക് വിവിധ താളവും സൗന്ദര്യവുമാണ്. അവയറിഞ്ഞു മഴ നനഞ്ഞു യാത്ര ചെയ്യാം. ഇതാ മഴക്കാലത്തു പോകാൻ പറ്റിയ ചില സ്ഥലങ്ങൾ: ഇടുക്കി ഹൈറേ‍ഞ്ചിന്റെ മലമടക്കുകളിൽ മഴത്തുള്ളികളിൽ അലിഞ്ഞുചേർന്നു മഴക്കാല ടൂറിസം സജീവമാകുന്നു. ചെറുതും വലുതുമായ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട് . കോടമഞ്ഞു പുതച്ച മൂന്നാറിന് മഴകാലം കൂടുതൽ സൗന്ദര്യം നൽകുന്നു. കൂടെ വാഗമണ്ണിൽ മഴക്കാല ട്രെക്കിംഗുമാകാം. വയനാട് മഴ നനഞ്ഞ് മലകയറണമെങ്കില്‍ ചെമ്പ്രയിലേക്ക് പോകാം.മലമുകളിലെ നിറഞ്ഞു തുളുമ്പുന്ന ഹൃദയ തടാകത്തില്‍ ആര്‍ത്തുല്ലസിക്കാം. തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് ചെമ്പ്രയുടെ മുകളില്‍ നിന്നും താഴ് വാരത്ത് പെയ്യുന്ന മഴയെ കാണാം. കുറച്ചു കൂടി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ബാണാസുര മലയും പക്ഷിപാതാളവുമുണ്ട്.അതിശക്തമായ ഒഴുക്കുള്ള കാട്ടരുവികളും മഴനിലയ്ക്കാത്ത ചോല വനങ്ങളുമാണ് ബാണാസുര മലയുടെ ആകര്‍ഷണം. ബ്രഹ്മഗിരി മലനിരകളിലെ പക്ഷിപാതാളം മഴപക്ഷികളുടെ കൂടാരമാണ്.   ... Read more