Category: Homepage Malayalam
യോഗാ ടൂര്‍ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയെന്ന് കേന്ദ്രമന്ത്രി; കേരളത്തിന്‍റെ മറ്റൊരു മാതൃകയെന്ന് കടകംപള്ളി
മഹത്തായ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയാണ് യോഗാ അംബാസഡര്‍ ടൂറെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്. ലോകം യോഗയിലേക്ക് എന്ന ആശയം ഇതുവഴി യാഥാര്‍ത്ഥ്യമാവുകയാണെന്നും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംബാസഡര്‍ ടൂര്‍ ഉദ്ഘാടനം ചെയ്തു കേന്ദ്ര മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും ആയുര്‍വേദത്തിലും കേരളം മുന്നിലാണ്. യോഗയിലും കേരളത്തിന് സവിശേഷ സ്ഥാനമുണ്ട്.യോഗയ്ക്ക് പുറമേ ആയുര്‍വേദം, ട്രെക്കിംഗ്,ഹൗസ്ബോട്ട് എന്നിങ്ങനെ കേരളത്തിന്‍റെ പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് യോഗാ ടൂര്‍. ഇന്ത്യയുടെ യോഗാ പാരമ്പര്യം മനസിലാക്കാന്‍ ടൂര്‍ ഉപകരിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. മറ്റു പല രംഗങ്ങളിലും ലോകത്തിനു തന്നെ മാതൃകയായ കേരളം യോഗാ അംബാസഡര്‍ ടൂറിലൂടെ മറ്റൊരു മാതൃക കാട്ടുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ ശുഭചിന്താഗതിക്കാരും സമാധാനകാംക്ഷികളുമാക്കുക എന്നതാണ് യോഗയുടെ ലക്‌ഷ്യം.കേരളത്തിലെ മുനിയറകള്‍ സംസ്ഥാനത്തിന്‍റെ യോഗാ പാരമ്പര്യം വെളിപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെത്തിയ യോഗാ വിദഗ്ധര്‍ യോഗയുടെ മാത്രമല്ല ... Read more
യോഗാടൂര്‍ മാതൃകാപരം അഭിനന്ദനാര്‍ഹം; അറ്റോയിയെ പുകഴ്ത്തി മന്ത്രിമാര്‍
യോഗാ അംബാസഡര്‍ ടൂറിനെയും സംഘാടകരായ അറ്റോയിയേയും പുകഴ്ത്തി അതിഥികള്‍. യോഗാ ടൂര്‍ അഭിനന്ദനാര്‍ഹവും അനുകരണീയവുമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമാനതകളില്ലാത്ത ഇത്തരം പരിപാടി സംഘടിപ്പിച്ച അറ്റോയ്ക്ക് അഭിനന്ദനമെന്നും മന്ത്രി പറഞ്ഞു. സംഘാടനത്തിന് ഏറെ ബുദ്ധിമുട്ട് വേണ്ടി വരുന്ന ഈ പരിപാടി ചുരുങ്ങിയ സമയം കൊണ്ടാണ് അറ്റോയ് സംഘടിപ്പിച്ചത്. യോഗാ അംബാസഡര്‍ ടൂറിനു പിന്തുണ നല്‍കിയ കേരള സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു. യോഗാ ടൂറും സംഘാടകരായ അറ്റോയിയും പ്രശംസ അര്‍ഹിക്കുന്നതായി സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു. യോഗാ ടൂര്‍ സംഘടിപ്പിക്കാന്‍ അറ്റോയ് നടത്തിയ ശ്രമങ്ങളെ കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയയെ ടൂറിസം വികസനത്തിന് ഉപയോഗിക്കാന്‍ ശില്‍പ്പശാല നടത്തിയ അറ്റോയിയുടെ പുതിയ ശ്രമവും പുതുമയുള്ളതാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ബേബി മാത്യു സോമതീരം ... Read more
യോഗാ ടൂറിന് തുടക്കം; ഇനി കേരളം യോഗാ തലസ്ഥാനം
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യോഗാ വിദഗ്ധരുടെ പര്യടനത്തിനും ശില്പശാലയ്ക്കും ഗംഭീര തുടക്കം . കോവളം ലീല റാവിസില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് പ്രഥമ യോഗാ അംബാസഡര്‍ ടൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗാ ടൂറിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ പ്രസിഡന്റ് പികെ അനീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി രാഹുല്‍, അയാട്ടോ സീനിയര്‍ വൈസ് പ്രസിഡന്റ് ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം,അറ്റോയ് വൈസ് പ്രസിഡന്റ് ശൈലേഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 22 രാജ്യങ്ങളില്‍ നിന്നെത്തിയ അറുപതിലേറെ യോഗ വിദഗ്ധരാണ് ആദ്യ യോഗ അംബാസഡര്‍ ടൂറില്‍ പങ്കെടുക്കുന്നത്. നേരത്തെ മുഖ്യാതിഥികളെ ... Read more
നദീജലസംഭരണത്തിന് ഗോവന്‍ മാതൃക നടപ്പാക്കുന്നു
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ ‘ബന്ധാര’ എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇതുപൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണ് കണക്ക്. വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടെറന്‍സ് ആന്റണി (ഐ.ഡി.ആര്‍.ബി) ചെയര്‍മാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വി.എം. സുനില്‍ (മിഷന്‍ മോണിറ്ററിങ് ടീം), എബ്രഹാം കോശി (കണ്‍സള്‍ട്ടന്റ്, ഹരിതകേരളം മിഷന്‍) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എഞ്ചിനീയര്‍മാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളമിഷനുമായി സഹകരിച്ച് ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക. യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി ... Read more
വെല്ലുവിളി ഏറ്റെടുത്ത് മോദി
ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച ‘HumFitIndiaFit’ ചലഞ്ച് കാമ്പ്യയിന്റെ ഭാഗമായി താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരണ്ടുള്ള പ്രത്യേക അഭ്യാസവും മറ്റുമാണ് പ്രധാനമന്ത്രി ട്വീറ്റിലൂടെ പങ്കു വെച്ചത്. ക്രിക്കറ്റ് താരം വിരാട് കോലി പ്രധാനമന്ത്രിയെ ഫിറ്റനസ് ചലഞ്ചിനായി വെല്ലുവിളിച്ചിരുന്നു. മെയ് 23ന് താരത്തിന്റെ ചലഞ്ച് താന്‍ വീഡിയോ ഉടന്‍ പങ്കുവെയ്ക്കും എന്ന് മോദി ട്വീറ്റ് ചെയ്തത്. ‘രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്‌നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലാണ് താന്‍ നടക്കുന്നത്. ഇതിനു പുറമെ ശ്വസന വ്യായാമവും താന്‍ ചെയ്യുന്നുണ്ട്’, മോദി ട്വിറ്ററില്‍ കുറച്ചു. ഫിറ്റ്നസ് ചാലഞ്ചിനായ് കര്‍ണാടക മുഖ്യമന്ത്രി എച്ച ഡി കുമാരസ്വാമിയെയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മണിക ബദ്രയെയുമാണ് മോദി ക്ഷണിച്ചത്. എന്നാല്‍ മോദിയുടെ ചാലഞ്ച് സ്വീകരിക്കുകയും നിരസിക്കുകയോ ചെയ്തില്ല ... Read more
ആഗോള യോഗാ വിദഗ്ധർ കേരളത്തിൽ; ദൈവത്തിന്റെ സ്വന്തം നാട് ഇനി യോഗയുടെയും
ലോകത്തിലെ ആദ്യ യോഗാ ടൂറിന് നാളെ തുടക്കം, വിവിധ രാജ്യങ്ങളിൽ നിന്ന് യോഗാ വിദഗ്ധർ കേരളത്തിൽ കേരളം ഇനി യോഗയുടെ തലസ്ഥാനം. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ( അറ്റോയ്) ആതിഥ്യമരുളുന്ന ആദ്യ യോഗാ അംബാസഡർ ടൂറിന് നാളെ തിരുവനന്തപുരത്തു തുടക്കം. 22 രാജ്യങ്ങളിൽ നിന്ന് അറുപതിലേറെ യോഗാ വിദഗ്ധർ 21 വരെ നീളുന്ന യോഗാ ടൂറിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരത്തിറങ്ങിയ യോഗാ വിദഗ്ധരെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ, ട്രഷറർ പിഎസ് ചന്ദ്രസേനൻ, സിഎസ് വിനോദ്, ജനീഷ് ജലാലുദ്ദീൻ, സഞ്ജീവ് കുമാർ, മനു എന്നിവർ ചേർന്നായിരുന്നു സ്വീകരിച്ചത്. വിദേശ പ്രതിനിധികൾ താമസിക്കുന്ന കോവളം ലീലാ റാവിസിലും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഹോട്ടൽ മാർക്കറ്റിങ് മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഹോട്ടൽ റിസപ്‌ഷൻ ലോബിയിൽ കഥകളിയോടെയോടെയാണ് യോഗാ വിദഗ്ധരെ വരവേറ്റത്. ജൂൺ 14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21 ... Read more
യാത്രക്കാര്‍ക്ക് യൂസര്‍ ഫീയില്‍ ഇളവ് നല്‍കി എയര്‍പോര്‍ട്ട് അതോറിറ്റി
രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ നല്‍കേണ്ട യൂസര്‍ ഡവലപ്‌മെന്റ് ഫീസില്‍ (യുഡിഎഫ്) 74% ഇളവ് നല്‍കാന്‍ എയര്‍പോര്‍ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എഇആര്‍എ) ശുപാര്‍ശ. നിലവില്‍ രാജ്യാന്തര റൂട്ടില്‍ 1226 രൂപയും ആഭ്യന്തര റൂട്ടില്‍ 306 രൂപയുമാണ് യാത്രക്കാരന്‍ യുഡിഎഫ് ആയി നല്‍കേണ്ടത്. റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നടപ്പായാല്‍ ഇവ യഥാക്രമം 316 രൂപയും 79 രൂപയുമായി കുറയും. ബെംഗളൂരുവില്‍നിന്നുള്ള ആഭ്യന്തര-രാജ്യാന്തര വിമാന നിരക്കും ഇതനുസരിച്ചു കുറയും. ഓഹരി ഉടമകളും വിവിധ വിമാനക്കമ്പനികളും അനുമതി നല്‍കിയാല്‍ 2020 മാര്‍ച്ച് 31 വരെ ബെംഗളൂരുവില്‍നിന്നു കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. ഇക്കാര്യത്തില്‍ 18നു ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതിനു മുന്‍പ് 2015ല്‍ ആണ് ഫീസ് പുതുക്കിയത്. 2021നു ശേഷം ഫീസ് കൂടുമെന്നും അധികൃതര്‍ സൂചന നല്‍കി. രണ്ടാം ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതിനൊപ്പം വിമാനത്താവളത്തിലേക്കു നമ്മ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നതാണ് കാരണം. അതേസമയം വിമാനത്താവളത്തിലേക്കു ... Read more
വലിച്ചെറിയാനുള്ളതല്ല കുപ്പികള്‍; മെഷീനിലിടൂ റെയില്‍വേ പണം തരും
നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ പൊടിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ക്രഷര്‍ മെഷീനുകളുമായി ഇന്ത്യന്‍ റെയില്‍വേ. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗുജറാത്തിലെ വഡോദരയില്‍ ബുധനാ്ച മെഷീന്‍ സ്ഥാപിച്ചു. നാലര ലക്ഷം രൂപ വിലയുള്ള മെഷീനില്‍ ഓരോ തവണ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുമ്പോഴും ഇ വാലറ്റ് ആയ പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊൈബല്‍ നമ്പറിലേക്കു അഞ്ച് രൂപ ക്യാഷ്ബാക്കും ലഭിക്കും. രാജ്യം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്. ഈ പദ്ധതി ബെംഗളൂരുവിലും നടപ്പാക്കിയിട്ടുണ്ട്. അഹമ്മദാബാദ്, പുണെ, മുംബൈ എന്നീ റെയില്‍വേ സ്റ്റേഷനുകളിലും അടുത്ത ഘട്ടമായി ക്രഷര്‍ മെഷീനുകള്‍ സ്ഥാപിക്കുമെന്നു റെയില്‍വേയുടെ തെക്കുപടിഞ്ഞാറന്‍ ഡിവിഷനല്‍ പ്രതിനിധി ദേശീയ മാധ്യമത്തോടു പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകളെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി നിര്‍മാര്‍ജനത്തിന് അനുയോജ്യമാക്കുകയാണു മെഷീന്‍ ചെയ്യുന്നത്. രാജ്യവും ഇന്ത്യന്‍ റെയില്‍വേയും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണു പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിന് ആവശ്യമായ സംവിധാനങ്ങളില്ലാത്തത്. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പാകം ചെയ്ത ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനുമായി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാനാണു ... Read more
നിപ പ്രതിരോധം; പിണറായിയേയും ശൈലജ ടീച്ചറേയും അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി
നിപ വൈറസ് പ്രതിരോധത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പികെ. കുഞ്ഞാലിക്കുട്ടി എംപി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോഴിക്കോട് മെഡിക്കല്‍ കോളജിലേയും, മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; നിപ്പയെ കീഴടക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അന്ധമായ രാഷ്ട്രീയ വിരോധം ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് സര്‍ക്കാരിന്റെ കാലം മുതല്‍ പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മികച്ചതാക്കിയതും, ലോക രാജ്യങ്ങള്‍ക്ക് തുല്യമായ വികസനം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് കേരളം ഒന്നിച്ച് നിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കൈകോര്‍ത്തിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ ... Read more
യാഹൂ മെസഞ്ചറും ഇനി ഓര്‍മ്മയാകുന്നു
ലോകത്തെ ചാറ്റ് ചെയ്യാന്‍ പഠിപ്പിച്ച യാഹൂ മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചര്‍ സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് വൊറൈസണ്‍ കമ്പനി അറിയിച്ചു. നീണ്ട ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് യാഹൂ മെസഞ്ചര്‍ എന്നന്നേക്കുമായി സൈന്‍ ഓഫ് ചെയ്യുന്നത്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് യാഹൂ മെസഞ്ചര്‍ കളം വിടുന്നത്. 1998ല്‍ യാഹൂ പേജര്‍ എന്ന പേരില്‍ രംഗത്തെത്തിയ മെസഞ്ചര്‍ പെട്ടന്ന് തന്നെ ഇന്റര്‍നെറ്റ് ലോകം കയ്യടക്കി. ചാറ്റ് റൂമുകളെയും ഇമോജികളെയും നെറ്റിസണ്‍സിന് പരിചയപ്പെടുത്തിയ യാഹൂ മെസഞ്ചര്‍ അന്ന് യുവാക്കളുടെ ഹരമായിരുന്നു. ക്യാരക്ടര്‍ ലിമിറ്റുകളെ അതിജീവിക്കാന്‍ കണ്ടെത്തിയ രസികന്‍ ചുരുക്കെഴുത്തുകളും യാഹൂവിലൂടെ ലോകം കണ്ടു. ASL എന്ന മൂന്നക്ഷരം കൊണ്ട് പ്രായവും, ലിംഗവും, സ്ഥലവും ചോദിക്കാന്‍ പഠിപ്പിച്ച യാഹൂ യാത്ര പറയുന്നതോടെ ഒരു കാലഘട്ടം ഓര്‍മ്മയാവുകയാണ്. വിടപറയും മുന്‍പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോട് ചെയ്യാന്‍ യാഹു സൗകര്യമൊരുക്കിയിട്ടുണ്ട്. യാഹുവിന് പകരം സ്‌ക്വിറില്‍ എന്ന കമ്മ്യൂണിറ്റി ചാറ്റ് ആപ്പ് ... Read more
അരുണാചല്‍ പക്ഷികള്‍ പാടും ഈഗിള്‍ നെസ്റ്റ്
2006 മെയ് വരെ അരുണാചലിലെ ഈ പക്ഷികളുടെ പറുദീസ അധികമാര്‍ക്കും അറിയില്ലായിരുന്നു. പശ്ചിമ അരുണാചല്‍പ്രദേശ് പ്രകൃതി വിസ്മങ്ങളുടെ കലവറയാണ്. പക്ഷിനിരീക്ഷകനായ രമണ ആത്രേയ ഇവിടെ പുതിയ പക്ഷികളെ കണ്ടെത്തുന്നത് വരെ ഈഗിള്‍ നെസ്റ്റ് വൈല്‍ഡ് ലൈഫ് സ്വന്‍ച്വറി പുറംലോകം അറിയുന്നത്. ആത്രേയ കണ്ടെത്തിയ പക്ഷിക്ക് തന്റെ നാട്ടിലെ ബുഗണ്‍ ഗോത്രവര്‍ഗത്തിന്റെ പേര് കൂടി ചേര്‍ത്ത് ബുഗണ്‍ ലിയോസിച്ചില എന്ന് പേരിട്ടു. അദ്ദേഹത്തിന്റെ ഈ കണ്ട്പിടുത്തമാണ് ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെയും പക്ഷിനിരീക്ഷകരുടെയും ഇടയില്‍ ഈഗിള്‍നെസ്റ്റിനെ ഒന്നാമതാക്കിയത്. 500 പക്ഷിയിനങ്ങള്‍ ഇവിടെയുണ്ട്. അപൂര്‍വ ഇനം പക്ഷികളായ ഗ്രേ പീകോക്ക് പെസന്റ്, ബ്ലിത്ത്സ് ട്രഗോപന്‍, ടെമ്മിന്‍ക്സ് ട്രഗോപന്‍ എന്നിവ ഇവിടെയുണ്ട്. പക്ഷികളല്ലാതെ ഇവിടെ ആന, കരടികള്‍, കാട്ടുനായകള്‍, ഹിമാലയന്‍ സെറോ, കാട്ടുപോത്ത്, റെഡ് പാണ്ടകള്‍ എന്നീ മൃഗങ്ങളും ഇവിടെയുണ്ട്. പകലും രാത്രിയും ഒരുപോലെ നടക്കുന്ന ഗോള്‍ഡന്‍ കാറ്റ്, ലപ്പേര്‍ഡ് കാറ്റ്, ഹിമ കരടികള്‍, ഭൂട്ടാന്‍ ജെയ്ന്റ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, ആരോ ടെയില്‍ഡ് ഫ്ളൈയിംഗ് സ്‌ക്വാറല്‍സ്, തേവാങ്ക് എന്നീ ... Read more
ഈ വിമാനത്തില്‍ ആകാശകാഴ്ചകള്‍ വെര്‍ച്വലായി മാത്രം
ജനാലകളില്ലാത്ത വിമാനവുമായി ദുബായ് ആസ്ഥനമായിട്ടുള്ള എമറൈറ്റ്‌സ് എയര്‍ലൈന്‍സ്. കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ബോയിംഗ് 777-300 ഇആര്‍ എയര്‍ക്രാഫ്റ്റിലാണ് ഈ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്. വെര്‍ച്വല്‍ സ്‌ക്രീനിലൂടെ മാത്രമായിരിക്കും വിമാനത്തിലെ യാത്രക്കാര്‍ പുറം കാഴ്ചകള്‍ കാണുക. ഫൈബര്‍ ഒപ്റ്റിക് ക്യാമറകള്‍ വഴിയാണ് പുറംകാഴ്ചകള്‍ യാത്രക്കാര്‍ക്ക് മുന്നില്‍ എത്തുക. വിമാനത്തിന്റെ ഭാരം കുറയ്ക്കാമെന്നതും ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാമെന്നതുമാണ് ജനാലകള്‍ ഇല്ലാതാകുന്നതോടെ ഉണ്ടാകുന്ന നേട്ടമെന്ന് എമറേറ്റ്‌സ് പ്രസിഡന്റ് ഡിം ക്ലാര്‍ക്ക് പറയുന്നു. പുറത്തെ കാഴ്ചകള്‍ കാണാം എന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ലാത്തവയാണ് വിമാനത്തിലെ ജനലുകള്‍. എന്നാല്‍ ടേക്ക് ഓഫ്, ലാന്‍ഡിങ് സമയത്ത് വിമാനത്തിലെ ലൈറ്റുകള്‍ അണയ്ക്കുന്നത് കൊണ്ടുതന്നെ ജനാലകളിലൂടെയുള്ള വെളിച്ചം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാറുണ്ട്. ഇതോടൊപ്പം വിമാനത്തില്‍ അപ്രതീക്ഷിതമായി വൈദ്യുതി തടസ്സം നേരിടുമ്പോഴും സഹാകരമാകുന്നത് ജനാലകള്‍ വഴി കടക്കുന്ന വെളിച്ചമാണ്. ജനാലകള്‍ വിമാനത്തിലെ യാത്രാനുഭവം മികച്ചതാക്കാന്‍ വലിയ പങ്കുവഹിക്കുന്നതാണെന്നും ഇവ ഇല്ലാതാകുമ്പോള്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ബിസിനസ്സ് തലത്തില്‍ ... Read more
യോഗാ ടൂറിനെ പിന്തുണച്ചു കേരള സർക്കാർ: ടൂറിസം വളർച്ചയ്ക്ക് സഹായകമെന്ന് മന്ത്രി നിയമസഭയിൽ
യോഗ അംബാസഡർ ടൂർ സംസ്ഥാന ടൂറിസത്തിന്റെ വളർച്ചയെ സഹായിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. യോഗ അംബാസഡർ ടൂർ പരിപാടിയെ പിന്തുണയ്ക്കാൻ ടൂറിസം വകുപ്പ് നടപടി സ്വീകരിച്ചതായും പ്രതിഭാ ഹരി, എ എൻ ഷംസീർ, സികെ ഹരീന്ദ്രൻ, യു ആർ പ്രദീപ് എന്നിവരുടെ ചോദ്യങ്ങൾക്കു മന്ത്രി മറുപടി നൽകി. 2021ഓടെ കേരളം സന്ദർശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 50 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 100 ശതമാനവും വർധനവാണ് ലക്‌ഷ്യം. ഇതിനായി പ്രചരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. പുതിയ ബ്രാൻഡിംഗ് ആയ ‘കം ഔട്ട് ആൻഡ് പ്ളേ’ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളത്തെ വിവാഹ/ സമ്മേളന ടൂറിസത്തിന്റെ കേന്ദ്രമായി വരും വർഷങ്ങളിൽ അവതരിപ്പിക്കും.നവ മാധ്യമങ്ങൾ വഴി ടൂറിസം പ്രചാരണം ശക്തമാക്കും.മ്യൂസിക്, കളിനറി ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
കേരളം ചരിത്രം കുറിക്കുന്നു; യോഗാ ടൂറിന് വ്യാഴാഴ്ച തുടക്കം. വിദേശ യോഗാ വിദഗ്ധർ വന്നു തുടങ്ങി
കേരളത്തെ ആഗോള യോഗാ കേന്ദ്രമാകാൻ ലക്ഷ്യമിട്ട് യോഗാ അംബാസഡർ ടൂറിന് വ്യാഴാഴ്ച തുടക്കം. വിവിധ വിദേശ രാജ്യങ്ങളിൽനിന്നും യോഗാ വിദഗ്ധർ ഇതിൽ പങ്കാളിയാകും. അസോസിയേഷൻ ഓഫ് ടുറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗാ അംബാസഡർ ടൂറിൽ ഇരുപതിലേറെ രാജ്യങ്ങളിൽ നിന്ന് അറുപതോളം യോഗാ വിദഗ്ധർ പങ്കെടുക്കും. അറ്റോയ് ക്കൊപ്പം കേന്ദ്ര ആയുഷ് മന്ത്രാലയവും കേരളം ടൂറിസവും യോഗാ ടൂറിൽ കൈകോർക്കുന്നുണ്ട്. യോഗാ ടൂറിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ വന്നു തുടങ്ങി. ലോകത്തെ തന്നെ ആദ്യ യോഗാ ടൂറിനാണ് കേരളം ആതിഥ്യമരുളുന്നത്. യോഗയുടെ തുടക്കം കേരളത്തിൽ എന്ന് വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. മറയൂരിലെ മുനിയറകൾ ഇതിനു തെളിവെന്നും അവർ പറയുന്നു. നാലായിരം മുതൽ അയ്യായിരം വർഷത്തെ പഴക്കമുള്ള മുനിയറകൾ ശിലായുഗ സംസ്കാരത്തിൻറെ ശേഷിപ്പുകൾ കൂടിയാണ്. മറയൂരിലേക്കും യോഗാ ടൂർ സംഘം പോകുന്നുണ്ട്. ജൂൺ 14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21 വരെയാണ് യോഗാ ടൂർ. തെക്കൻ കേരളത്തിലെ പ്രധാന ... Read more
സ്മാര്‍ട്ടായി റെയില്‍വേ ശുഭയാത്രയ്ക്കിനി റെയില്‍ മദദ്
പരാതികളും അഭിപ്രായങ്ങളും കുറിക്കാന്‍ ഗാര്‍ഡിന്റെ കൈവശമുള്ള ബുക്ക് തപ്പി ഇനി ട്രെയിനില്‍ യാത്രക്കാര്‍ അലഞ്ഞു നടക്കേണ്ടതില്ല. മൊബൈല്‍ ഫോണിലൂടെയോ ലാപ്‌ടോപ്പിലൂടെയോ റെയില്‍വേ പുറത്തിറക്കിയ പുതിയ ‘റെയില്‍ മദദ്’ ആപ്പ് വഴി പരാതികള്‍ ഉന്നയിക്കാം. ട്രെയിനിലെയും സ്റ്റേഷനുകളിലെയും ഭക്ഷണ സാധനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ‘മെനു ഓണ്‍ റെയില്‍’ എന്ന ആപ്പ് വഴിയും ലഭ്യമാകും.നാട്ടിലേക്കുള്ള പതിവു യാത്രക്കാര്‍ക്ക് രണ്ട് ആപ്ലിക്കേഷനുകളും പ്രതീക്ഷ നല്‍കുന്നു. പരാതി പറഞ്ഞു മടുത്ത വിഷയങ്ങളില്‍ പുതിയ സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ട്രെയിന്‍ യാത്രയ്ക്കിടെ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമാണിത് ഉപകരിക്കുക. പരാതി ചുരുങ്ങിയ വാക്കുകളില്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാം എന്നതാണ് സൗകര്യം. റജിസ്റ്റര്‍ ചെയ്യുന്ന പരാതി സംബന്ധിച്ച് എസ്എംഎസ് ഉള്‍പ്പെടുന്ന യൂണിക്ക് ഐഡി പരാതിക്കാരനു ലഭിക്കും. സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതിലൂടെ പിന്നീട് മനസ്സിലാക്കാം. പരാതിക്കിടയാക്കുന്ന പ്രശ്‌നത്തിന്റെ ചിത്രവും അയയ്ക്കാനുള്ള സംവിധാനം പുതിയ ആപ്ലിക്കേഷനിലുണ്ട്.ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ വേഗം തീര്‍പ്പാക്കുന്നതിനും റെയില്‍വേ പദ്ധതി ... Read more