Category: Homepage Malayalam
കാസര്‍ഗോട്ട് പുതിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു
സംസ്ഥാനത്തെ യോഗാ കേന്ദ്രമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. കാസര്‍കോട്ട് യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന്അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്വറോപ്പതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
ജോഷി മൃണ്‍മയി ശശാങ്ക് പുതിയ ടൂറിസം അഡീഷണല്‍ ഡയറക്ടർ
കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ പുതിയ ടൂറിസം അഡീഷണല്‍ ഡയറക്ടറായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജാഫര്‍ മാലിക്കിന്റെ പദവി മാറ്റത്തെ തുടര്‍ന്നാണ് പുതിയ നിയമനം. ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു. നികുതി-എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കും. ഐ.ആന്റ് പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാലിന് നികുതി വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ വകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് വൈദ്യുതി വകുപ്പിന്റെയും അധിക ചുമതല നല്‍കും. ഭക്ഷ്യസെക്രട്ടറി മിനി ആന്റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും. മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതല കൂടി നല്‍കും.
വാഹനാപകടം: കേസിന്റെ ചുമതല ലോക്കല്‍ പോലീസിന്
വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് ‘ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്’ എന്നാക്കി മാറ്റാനും തീരുമാനിച്ചു.
ഒമാനില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതമാക്കി
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതായി റോയല്‍ ഒമാന്‍ പോലീസ്. ടൂറിസ്റ്റു വിസയുടെ ഫീസ് കുറച്ചതായും ഓണ്‍ലൈന്‍ വിസ സംവിധാനം നടപ്പാക്കിയതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശുറൈഖി പറഞ്ഞു. ടൂറിസം രംഗത്ത് രാജ്യത്തു വളര്‍ന്നു വരുന്ന സാധ്യതകള്‍ കണക്കിലെടുത്താണ് വിനോദ സഞ്ചാര മന്ത്രാലയത്തിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും സംയുക്തമായ ഈ നീക്കം. വിനോദ സഞ്ചാരികള്‍ക്കു രണ്ടുതരം ടൂറിസ്റ്റു വിസകളാണ് നിലവില്‍ വന്നിരിക്കുന്നത്. പത്ത് ദിവസം, ഒരു മാസം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന പുതിയ വിസയുടെ കലാവധികള്‍. നിയമ പരിഷ്‌കരണം സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അള്‍ ശുറൈഖി വിജ്ഞാപനം പുറത്തിറക്കി. അഞ്ച് ഒമാനി റിയാലിന് (887 രൂപ) പത്ത് ദിവസം രാജ്യത്ത് തങ്ങാനുള്ള ടൂറിസ്റ്റ് വിസ ലഭിക്കും. മുന്‍പ് കുറഞ്ഞത് മുപ്പതു ദിവസത്തെ വിസയാണ് ഉണ്ടായിരുന്നത്. അതിനു ഇരുപതു ഒമാനി റിയല്‍ (3,550 രൂപ) ആയിരുന്നു നിരക്ക്. പുതിയ പരിഷ്‌കരണമനുസരിച്ച് ... Read more
തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം
ആലുവയ്ക്കും ഇടപ്പള്ളിക്കുമിടയില്‍ പാളം പണി നടക്കുന്നതിനാല്‍ ഒരു മാസത്തോളം തീവണ്ടികള്‍ വൈകിയോടും. വ്യാഴാഴ്ച മുതല്‍ ജൂലായ് 23 വരെ തീയതികളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളൊഴികെയായിരിക്കും നിയന്ത്രണം.ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരം വഴി ചെന്നൈക്ക് പോകുന്ന 16128 എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. രാത്രി 9.25-ന് സര്‍വീസ് തുടങ്ങേണ്ടിയിരുന്ന വണ്ടി 11.25-നു മാത്രമേ ഈ ദിവസങ്ങളില്‍ ഓട്ടം തുടങ്ങൂ. നിയന്ത്രണമുണ്ടാകുന്ന പ്രതിദിന തീവണ്ടികള്‍ ട്രെയിന്‍ നമ്പര്‍ 16348 മാംഗ്ലൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 90 മിനിറ്റ് അങ്കമാലി സ്റ്റേഷനില്‍ നിര്‍ത്തിയിടും. ട്രെയിന്‍ നമ്പര്‍ 16344 മധുരൈ-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് 30 മിനിറ്റ് ആലുവയില്‍ നിര്‍ത്തിയിടും. വാരാന്ത്യ എക്‌സ്പ്രസ് തീവണ്ടികള്‍ ഭാവ്‌നഗര്‍ കൊച്ചുവേളി (19260) ജൂലായ് രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ അങ്കമാലിയില്‍ 45 മിനിറ്റ് പിടിച്ചിടും. തിങ്കളാഴ്ചകളിലാണ് നിയന്ത്രണം. ബിക്കാനിര്‍ കൊച്ചുവേളി (16311) തീവണ്ടി 45 മിനിറ്റ് അങ്കമാലിയിലും പട്ന-എറണാകുളം (16360) തീവണ്ടി 80 മിനിറ്റ് ആലുവയിലും നിര്‍ത്തിയിടും. ജൂലായ് അഞ്ച്, 12, 19 ... Read more
വിനോദ സഞ്ചാര-ആരോഗ്യമേഖലകളില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് നിരോധനം
സംസ്ഥാനം സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നു. ആദ്യഘട്ടമായി വിനോദസഞ്ചാര-ആരോഗ്യമേഖലകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പുറത്താക്കുന്നു. നക്ഷത്രഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ്‌ബോട്ടുകള്‍, 500 കിടക്കകള്‍ക്ക് മുകളില്‍ സൗകര്യമുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ആറുമാസത്തിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് തീരുമാനമെടുത്തത്. അടുത്തഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കും. നിലവില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കു മാത്രമാണ് കേരളത്തില്‍ നിരോധനമുള്ളത്. ജൂണ്‍ മുതല്‍ ആറുമാസമാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ പുറത്താക്കാന്‍ ഈ മേഖലകള്‍ക്ക് നല്‍കുന്ന സമയം. പകരം ചില്ലുകുപ്പികള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. സുരക്ഷിതമായ കുടിവെള്ളത്തിനായി ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിക്കണം. ചില്ലുകുപ്പി സ്റ്റെറിലൈസേഷന്‍ യൂണിറ്റുകളും തുടങ്ങണം. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന നക്ഷത്രഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആശുപത്രികള്‍ക്കും ഹൗസ്‌ബോട്ടുകള്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് ഉപയോഗിച്ചാണ് നിരോധനം നടപ്പാക്കുക. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചുമുതല്‍ ഏഴ് ലക്ഷം ... Read more
വിദേശസഞ്ചാരികളെ സര്‍ക്കാര്‍ നേരിട്ടു സ്വീകരിക്കുന്നതു ആലോചിക്കും: കണ്ണന്താനം
ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളെ നിയോഗിക്കുന്നതു പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ടൂറിസം പരിചയപ്പെടുത്തുന്ന പ്രചാരണ പരിപാടി ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ റോഡ് ഷോയില്‍ പങ്കെടുത്തു മടങ്ങിയെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. അമേരിക്കയിലെയും ഇന്ത്യയിലേയും നൂറുകണക്കിനു ടൂര്‍ ഓപറേറ്റര്‍മാരുമായി നടത്തിയ സംവാദപരിപാടിയില്‍ ഈ നിര്‍ദേശം ഉയര്‍ന്നിരുന്നു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലെത്തിയ സംഘം വിവിധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടനം. ഷിക്കാഗോയില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കണ്‍വന്‍ഷനിലും അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുത്തു. അതാതു സ്റ്റേറ്റുകളിലെ കോണ്‍സല്‍ ജനറലും, ഇന്ത്യന്‍ സമൂഹം ആയിട്ടുള്ള സംവാദം കൂടുതല്‍ ഇന്ത്യന്‍ സമൂഹം ഇന്ത്യയിലേക്ക് നിക്ഷേപം നടത്തുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. സെയ്ന്റ് ലൂയിസ് സിറ്റി ഒരു പുതിയ മാര്‍ക്കറ്റ് ആയിട്ടു ഈ യാത്രയില്‍ കണ്ടെത്തുകയും, അവിടെ ഉള്ള ധാരാളം ഇന്ത്യന്‍ ... Read more
നെഹ്റുട്രോഫി ജലമേളയില്‍ സച്ചിന്‍ മുഖ്യാതിഥിയാകും
നെഹ്റുട്രോഫി ബോട്ടുറേസില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. 66ാമത് നെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ബോട്ട് ലീഗ് ഈ വര്‍ഷം ആരംഭിക്കും. നെഹ്റു ട്രോഫി വള്ളംകളിയില്‍ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയില്‍ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങള്‍ ഇല്ല. നെഹ്റുട്രോഫിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പാണ് കെ.ബി.എല്ലിന് നേതൃത്വം നല്‍കുക. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണ നെഹ്റു ട്രോഫിക്ക് മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയാതായും മന്ത്രി യോഗത്തെ അറിയിച്ചു. പണം കൊടുത്ത് വള്ളംകളി കാണാനെത്തുന്നവര്‍ക്ക് പ്രത്യേക മേഖല തിരിച്ച് എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന് ധനമന്ത്രി ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു. നെഹ്റു ട്രോഫിക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബുക്ക് ... Read more
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട
പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് തലത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 19ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ദമ്പതികളായ തന്‍വി സേത്ത്, മുഹമദ് അനസ് സിദ്ദിഖി എന്നിവര്‍ക്കാണ് ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കടുത്ത അവഹേളനം നേരിട്ടത്. മുസ്ലിമിനെ വിവാഹം ചെയ്തിട്ടും പേര് മാറ്റാത്ത യുവതിയോട് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര തട്ടിക്കയറി. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ മതംമാറിയിട്ടുവരാന്‍ ഇയാള്‍ അനസ് സിദ്ദിഖിയോട് ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായി 12 വര്‍ഷത്തിനുള്ളില്‍ ഇത്രയും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സുഷ്മ സ്വരാജിന് പരാതി നല്‍കിയിരുന്നു. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍മേഖലയില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി അറിയിച്ചു. തങ്ങള്‍ പ്രഖ്യാപിച്ച ... Read more
നിസാൻ ഹബിന് സ്ഥലം; സർക്കാർ ഉത്തരവായി
ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ടെക്‌നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം നിസാന് കൈമാറും. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ നിസാന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്. ഐ ടി അധിഷ്ഠിതവ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജപ്പാനിലെ നിസാന്‍ ഹെഡ്‌ക്വാര്‍ട്ടേര്‍സ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ ... Read more
റെയില്‍ പാളങ്ങളില്‍ തകരാറുണ്ടോ? ഡ്രോണുകള്‍ കണ്ട് പിടിക്കും
റൂര്‍ക്കി ഐഐടി നടത്തുന്ന പരീക്ഷണം വിജയിച്ചാല്‍ റെയില്‍പ്പാതകളുടെ സുരക്ഷാ പരിശോധന ഡ്രോണുകള്‍ ഏറ്റെടുക്കും. റെയില്‍ സുരക്ഷിതത്വം പരമാവധി ഉറപ്പാക്കുന്നതിനു റെയില്‍വേ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. പ്രതികൂല കാലാവസ്ഥയിലും വിദൂരമേഖലകളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ‘പറക്കും യന്ത്ര’ങ്ങള്‍ വികസിപ്പിക്കാനാണ് ഐഐടിയുടെ ലക്ഷ്യം. ഇപ്പോള്‍ പാളങ്ങളുടെ സുരക്ഷിതത്വം ജീവനക്കാര്‍ നേരിട്ടു പരിശോധിച്ച് ഉറപ്പുവരുത്തുകയാണ്. പലപ്പോഴും മാനുഷിക പിഴവുകള്‍ അപകടങ്ങള്‍ക്കു കാരണമാകുന്നുമുണ്ട്. ഡ്രോണ്‍ ചിത്രങ്ങള്‍ അപഗ്രഥിച്ചു പാളങ്ങളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണു വികസിപ്പിക്കുന്നത്. വിഡിയോ ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും പകര്‍ത്തും. പാളങ്ങള്‍ തമ്മിലുള്ള അകലം, സ്ലീപ്പറുകള്‍, ഫിഷ് പ്ലേറ്റുകള്‍ തുടങ്ങി ആവശ്യമായ എല്ലാ വിശദാംശങ്ങളും ശേഖരിക്കും. പരീക്ഷണം വിജയിച്ചാല്‍ പാളങ്ങള്‍ക്കു പുറമേ ഒട്ടേറെ മേഖലകളില്‍ ഡ്രോണ്‍ സേവനം ഉപയോഗിക്കാനാവും. പദ്ധതി മേല്‍നോട്ടം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, രക്ഷാശ്രമങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണം തുടങ്ങിയവ ഉദാഹരണം.
കെടിഡിസി മാറും അടിമുടി; കുതിപ്പിനൊരുങ്ങി വിനോദ സഞ്ചാര വികസന കോർപ്പറേഷൻ
ടൂറിസം രംഗത്തു സ്വകാര്യ മേഖലയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന കേരള വിനോദ സഞ്ചാര വികസന കോർപറേഷൻ കാലത്തിനൊത്തു കോലം മാറുന്നു. പോയവർഷം കെടിഡിസിയുടെ പ്രവർത്തന ലാഭത്തിൽ കുറവ് വന്നിരുന്നു. തൊട്ടു മുൻവർഷം 5.82 കോടി രൂപയായിരുന്ന ലാഭം പോയ വർഷം 3.52 കോടിയായി കുറഞ്ഞിരുന്നു. കെടിഡിസിയുടെ 40ൽ 29 ബിയർപാർലറുകളും അടച്ചിടേണ്ടി വന്നതും ജിഎസ്ടി നടപ്പാക്കിയതും പല കെട്ടിടങ്ങളിലും അറ്റകുറ്റപ്പണി നടന്നതുമാണ് ലാഭത്തിൽ ഇടിവുണ്ടായതിനു കാരണമായി കെടിഡിസി പറയുന്നത്. എന്നാൽ ഇവ പഴങ്കഥയാക്കി കുതിപ്പിനൊരുങ്ങുകയാണ് കെടിഡിസി ടീ കൗണ്ടി, മൂന്നാർ മുഖം മാറുന്ന കെടിഡിസി കണ്ണൂരിലെ മുഴപ്പിലങ്ങാട്ടും കോഴിക്കോടു ബീച്ചിലും കെടിഡിസി പുതിയ റിസോർട്ടുകൾ തുടങ്ങും. മുഴപ്പിലങ്ങാട്ടു വസ്തു വാങ്ങിക്കഴിഞ്ഞു. 40 കോടിയുടെ പദ്ധതിക്ക് ചിങ്ങമാസം തറക്കല്ലിടുമെന്ന് കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. കോഴിക്കോട്ട് 55കോടി ചെലവിൽ ഹോട്ടൽ കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാനാണ് പദ്ധതി. മൂന്നാറിലെ ടീ കൗണ്ടി വളപ്പിൽ നൂറു മുറികളുള്ള ബജറ്റ് ഹോട്ടൽ കൂടി വരും. ... Read more
മഴക്കാഴ്ച്ചകളൊരുക്കി ഞണ്ടിറുക്കി വെള്ളച്ചാട്ടം
സഞ്ചാരികള്‍ അധികമൊന്നും കേട്ടില്ലാത്ത ഒരു പേരാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. അതിമനോഹരമായ ഈ വെള്ളച്ചാട്ടം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിതിന്റെ കാരണം വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടാവാം. എന്നാല്‍ ഒരു തവണ കണ്ട ഏതൊരാള്‍ക്കും മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്ന ഒന്നാണ് ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട് ജംങ്ഷനുകളുണ്ട്. തൊടുപുഴയില്‍ നിന്നും വരുമ്പോള്‍ പൂമാല സ്വാമിക്കവല എന്ന ജംങ്ഷനും കടന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ കവലയിലെത്തും. ഇവിടെ വരെയാണ് സാധാരണ തൊടുപുഴ – പൂമാല സര്‍വീസ് നടത്തുന്ന ബസുകള്‍ ഉണ്ടാവുക. ബസ്സിറങ്ങിയ ശേഷം താഴേക്കുള്ള റോഡിലൂടെ 500 മീറ്ററോളം പോയാല്‍ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാന്‍ പടികളുമുണ്ട്. പടികള്‍ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാല്‍ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു ചുവട്ടിലെത്താം. ... Read more
യൂട്യൂബിനോട് പൊരുതാനുറച്ച് ഇന്‍സ്റ്റാഗ്രാം; നീളന്‍ വീഡിയോകള്‍ ഇനി ഇന്‍സ്റ്റയിലും
ഒരുമണിക്കൂര്‍ നീളുന്ന വീഡിയോ അപ് ലോഡ് ചെയ്യാനും കാണാനും പുത്തന്‍ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഐജിടിവി എന്നാണ് മുഴുനീള -വെര്‍ട്ടിക്കല്‍ വീഡിയോ അപ് ലോഡ് ചെയ്യുന്ന പുതിയ സംവിധാനത്തിന് ഇന്‍സ്റ്റഗ്രാം നല്‍കിയ പേര്. യൂട്യൂബുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് പുത്തന്‍ പരിഷ്‌കാരം. ഒരു മിനിറ്റും അതില്‍ താഴെയും വരുന്ന കുഞ്ഞന്‍ വീഡിയോകളായിരുന്നു ഇന്‍സ്റ്റഗ്രാമിന്റെ പ്രധാന സവിശേഷത. ബുധനാഴ്ചയാണ് പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയത്. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് പുതിയ പരിഷ്‌കാരം സ്വീകരിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങിയത്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ യുഎസില്‍ മാത്രം 72 % വര്‍ധനവാണ് ഏറ്റവും പുതിയ പഠനത്തില്‍ കണ്ടെത്തിയത്. പ്രവര്‍ത്തനം ആരംഭിച്ച ഇന്‍സ്റ്റഗ്രാമിന് ലോകത്തെങ്ങുമായി ഒരു ബില്യന്‍ അംഗങ്ങളാണ് ഉള്ളത്. കെവിന്‍ സിസ്‌ട്രോമാണ് ഇസ്റ്റഗ്രാം സിഇഒ. മികച്ച പ്രതികരണം ലഭിച്ചാല്‍ യൂട്യൂബ് പോലെ ഐജിടിവിയിലും മോണിറ്റൈസേഷന്‍ കൊണ്ടുവരാനുള്ള സാധ്യത തള്ളണ്ടെന്ന് ടെക് വിദഗ്ധര്‍ പറയുന്നു
രാജ്യത്തിനി എവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം
രാജ്യത്ത് എവിടെയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്‌പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. രാജ്യത്ത് ഏത് പാസ്‌പോര്‍ട്ട് ഓഫിസിലും പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും ഇനി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം. നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്‌പോര്‍ട്ട് ഓഫിസ് വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാവുന്നത്. ഇതു മാറ്റി രാജ്യത്ത് എവിടെ നിന്നും അപേക്ഷിക്കാവുന്ന വിധത്തിലാണ് ഭേദഗതി. സ്ഥിര വിലാസത്തിനൊപ്പം താത്കാലിക വിലാസം നല്‍കിയാല്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കാം. പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും രാജ്യത്ത് എവിടെനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അപേക്ഷയില്‍ നല്‍കുന്ന വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തും. ഇതേ വിലാസത്തില്‍ തന്നെ തപാല്‍ വഴി പാസ്‌പോര്‍ട്ട് എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.