Category: Homepage Malayalam

നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് ധാരണാപത്രം ഒപ്പു വെച്ചു; കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ആഗോള വാഹനനിര്‍മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന് സ്ഥലം വിട്ടുനല്‍കുന്നതിനുള്ള ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരം ഹോട്ടല്‍ ഹില്‍ഡന്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ആദ്യഘട്ടത്തിനായുള്ള 30 ഏക്കര്‍ ഭൂമി വിട്ടു നല്‍കുന്നതിനുള്ള ധാരണപത്രമാണ് കൈമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാർ ലക്ഷ്യം, സ്ഥാപനത്തിന് വേണ്ട എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കും. കേരളത്തിന്റെ വ്യവസായ അനുകൂല അന്തരീക്ഷം തിരിച്ചറിഞ്ഞ് വ്യവസായ പ്രമുഖര്‍ കേരളത്തിലെത്തുന്നത് ആശാവഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോ ജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്. ക്യാംപസിന്റെ നിര്‍മാണം പൂര്‍ത്തിയാകുംവരെ ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ 25,000 ചതുരശ്രയടിയിലും കോഡവലപ്പര്‍ ക്യാംപസിലുമായി ഡിജിറ്റല്‍ ഹബ് പ്രവര്‍ത്തിക്കും. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ സ്ഥാപിക്കുന്ന നിസാന്‍ ഡിജിറ്റല്‍ ടെക്‌നോളജി ഹബ് മൂന്നു വര്‍ഷത്തിനകം 3000 ഹൈടെക് സാങ്കേതിക ... Read more

ആനത്തലയോളം സ്നേഹം .. ആനവണ്ടിയുടെ സ്നേഹ ഗാഥകൾ…

കെഎസ്ആർടിസി എന്നാൽ യാത്രക്കാരെ കണ്ടാൽ അവരെ കയറ്റാതെ ചീറിപ്പാഞ്ഞ വാഹനം, വെള്ളാന വണ്ടി എന്നൊക്കെ ജനങ്ങൾ ആക്ഷേപിച്ച കാലം മാറുന്നു. ആനവണ്ടി ഇന്ന് ആനയോളം വലുപ്പമുള്ള സ്നേഹത്തിന്റെ പ്രതീകമാണ്. സ്ഥിരമായി യാത്ര ചെയ്ത ചങ്കു വണ്ടിയെ മറ്റൊരു ഡിപ്പോയിലേക്കു മാറ്റുന്നതിനെതിരെ ട്രാൻസ്‌പോർട് അധികൃതരോടുള്ള പെൺകുട്ടിയുടെ പരാതി സോഷ്യൽ മീഡിയയിൽ വൈറലായത് അടുത്തിടെയായിരുന്നു. ഇതേതുടർന്ന് എംഡി ടോമിൻ ജെ തച്ചങ്കരി ഇടപെട്ട് ആ വണ്ടിയെ വീണ്ടും പഴയ ഡിപ്പോയിലയച്ചതും ചങ്കുവണ്ടി എന്ന് പേരിട്ടിട്ടും ഏറെ നാളായില്ല. ഒറ്റപ്പെട്ട ചില മോശത്തരങ്ങൾ ചില ജീവനക്കാരിൽ നിന്ന് ഇപ്പോഴും തുടരുന്നെങ്കിലും ആനവണ്ടി ആളാകെ മാറിയിട്ടുണ്ട്. ജനങ്ങൾ എന്ന പാപ്പാന് മുന്നിൽ അനുസരണയുള്ള കൊമ്പനായി മാറുകയാണ് കെഎസ് ആർടിസി. എംഡി മുതൽ ജീവനക്കാർ വരെ ഇപ്പോൾ നല്ലതേ കേൾപ്പിക്കുന്നുള്ളൂ. അത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിൽ നേരത്തെ മുതൽ സജീവമാണ് ആലപ്പുഴയിലെ കണ്ടക്ടർ ഷെഫീഖ് ഇബ്രാഹിം. കടുത്ത ആനവണ്ടി പ്രേമിയും ലഹരി വിരുദ്ധ പ്രവർത്തകനുമായ ഷെഫീഖ് ഇബ്രാഹിം ... Read more

കൊച്ചി വിമാനത്താവളം ഓഹരിയുടമകള്‍ക്ക് 25% ലാഭവിഹിതം; ലാഭം 156 കോടി

  കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ) 2017–18 സാമ്പത്തിക വർഷം നേടിയത് 156 കോടി രൂപ ലാഭം. ഈ വർ‌ഷം ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം നൽകുന്നതിന് സിയാൽ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സിയാലിന്റെ കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്തം വിറ്റുവരവ് 553.42 കോടി രൂപയാണ്. പ്രവർത്തനലാഭം 387.92 കോടി മുൻ വർഷം ഇത് 298.92 കോടിയായിരുന്നു. ഡ്യൂട്ടിഫ്രീ ഉൾപ്പെടെയുള്ള സിയാലിന്റെ ഉപകമ്പനികളുടെ കൂടെ വരുമാനം ചേർത്താൽ 701 കോടി രൂപയുടെ വിറ്റുവരവും 170 കോടി രൂപ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷം ഇത് 592 കോടി രൂപയായിരുന്നു. സിയാൽ ഡ്യൂട്ടീഫ്രീയുടെ മാത്രം കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 237.25 കോടി രൂപയുടേതാണ്. 2003–04 സാമ്പത്തിക വർഷം മുതൽ സിയാൽ തുടർച്ചയായി ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകിവരുന്നു. ഇതു വരെ നൽകിയ ലാഭവിഹിതം ഈ വർഷത്തേതുൾപ്പെടെ 228 ശതമാനമായി ഉയരും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ മാത്യു ടി. തോമസ്, വി. ... Read more

കേരളം മനോഹരമെന്ന് നേപ്പാള്‍ സ്ഥാനപതി; ഇനിയും വരുമെന്ന് വാഗ്ദാനം

കേരളം വിസ്മയിപ്പിച്ചെന്നു ഇന്ത്യയിലെ നേപ്പാള്‍ സ്ഥാനപതി ഭരത് കുമാര്‍ രഗ്നി. വിമാനത്തില്‍ ഇരുന്ന് കേരളം കണ്ടപ്പോഴേ ഹരിത ഭംഗിയില്‍ മനസ്സ് നിറഞ്ഞു- ആദ്യമായി കേരള സന്ദര്‍ശനം നടത്തിയ നേപ്പാള്‍ സ്ഥാനപതി പറഞ്ഞു. നേപ്പാളും പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. ഇവിടെ പച്ചക്കുന്നുകള്‍ എങ്കില്‍ നേപ്പാളില്‍ മഞ്ഞു പുതച്ച മനോഹരമായ ഹിമാലയന്‍ മലനിരകള്‍ കാണാം. ഇവിടെ ഉയരത്തില്‍ തെങ്ങുകള്‍ കാണാം. അവിടെ പൈന്‍ വൃക്ഷങ്ങളും. ഭരത് കുമാര്‍ പറയുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട നേപ്പാള്‍ സ്ഥാനപതി വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ സെമിനാറിലും പങ്കെടുത്തു. ? മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കാമോ = പലകാര്യങ്ങളിലും കേരളത്തിന്‍റെ മികവു പങ്കുവെയ്ക്കാന്‍ സന്നദ്ധനാണെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.ആയുര്‍വേദ, ഹെര്‍ബല്‍ ടൂറിസം മേഖലകളില്‍ കേരളവുമായി സഹകരിക്കും.നേപ്പാളിലെ പ്രാദേശിക തലങ്ങളില്‍ കേരള മോഡല്‍ നടപ്പാക്കുന്ന കാര്യത്തിനു വിദഗ്ധരെ അയയ്ക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. നേപ്പാള്‍ സന്ദര്‍ശിക്കാമെന്നും അദ്ദേഹം വാക്ക് നല്‍കിയിട്ടുണ്ട്. ? കേരളത്തെക്കുറിച്ച്.. = മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ എങ്ങും ... Read more

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നമത്സരം: എൻട്രികൾ ക്ഷണിച്ചു

അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാൻ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരം നടത്തുന്നു. എ-4 സൈസ്  ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിൽ ’66-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ പുരസ്‌കാരം നൽകും. സൃഷ്ടികൾ മൗലികമല്ലെന്നു ബോധ്യപ്പെട്ടാൽ എൻട്രികൾ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാർഹമായ രചനയുടെ പൂർണ അവകാശവും നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും. വിധിനിർണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ ജൂലൈ 5 നു വൈകിട്ട് അഞ്ചിനു മുമ്പ് കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ -688 001 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരത്തിന് 0477 2251349 എന്ന ഫോണിൽ ബന്ധപ്പെടുക.

മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ് ജൂലൈ 18ന് ആരംഭിക്കുന്നു

ജൂലൈ 18നാരംഭിക്കുന്ന മലബാര്‍ കയാക്കിങ് ലോക ചാംപ്യന്‍ഷിപ്പിന്റെ പ്രാഥമിക പ്രാദേശികതല പ്രചാരണ പരിപാടികള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. ജോര്‍ജ് എം.തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോടഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിപ്പ വൈറസിനെ ചെറുത്തുതോല്‍പ്പിച്ച കോഴിക്കോടിന്റെ നിശ്ചയദാര്‍ഢ്യത്തെ സ്മരിച്ചുകൊണ്ടാണ് ഇത്തവണ ചാംപ്യന്‍ഷിപ്. ആറാം തവണ നടക്കുന്ന ചാംപ്യന്‍ഷിപ് ഇത്തവണ രാജ്യാന്തര മത്സരമായാണ് നടത്തുന്നത്. കോടഞ്ചരി, തിരുവമ്പാടി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായാണ് മത്സരങ്ങള്‍. പരിപാടിയുടെ പ്രചാരണത്തിന് ജൂലൈ ഒന്നിന് വൈകിട്ട്, കൊളുത്തിയ മെഴുകുതിരികളുമേന്തിയുള്ള നടത്തം ഉണ്ടാകും. ടഗോര്‍ സെന്റിനറി ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന നടത്തം ബീച്ചില്‍ സമാപിക്കും. കോഴിക്കോട്ടുനിന്നു തുഷാരഗിരിയിലേക്ക് എട്ടിനു ബുള്ളറ്റ് റൈഡും 15ന് സൈക്ലിങ്ങും സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ വിപുലമായ പരിപാടികളും നടത്തും. ഇതിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. 29ന് കോടഞ്ചേരിയില്‍ മൗണ്ടെയ്ന്‍ ടെറൈന്‍ ബൈക്കിങ് ചാംപ്യന്‍ഷിപ്പും ഒന്‍പതു മുതല്‍ 12 വരെ മലബാര്‍ ഓഫ്റോഡ് ചാംപ്യന്‍ഷിപ്പും സംഘടിപ്പിക്കും. കലക്ടര്‍ യു.വി.ജോസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ... Read more

ഇലക്ട്രിക് ബസ്സിനെ വരവേറ്റ് കോഴിക്കോട്

കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ്സിന്റെ പരീക്ഷണ ഓട്ടം കോഴിക്കോട് ആരംഭിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബേപ്പൂരിലേക്ക് നടത്തിയ ആദ്യ സര്‍വീസില്‍ മന്ത്രിയും എം എല്‍ എ മാരും യാത്ര ചെയ്തു. തിരുവനന്തപുരം,കൊച്ചി നഗരങ്ങളിലെ പരീക്ഷണ ഓട്ടത്തിന് ശേഷമാണ് കെ എസ് ആര്‍ ടി സി ഇലക്ടിക് ബസ് കോഴിക്കോടെത്തിയത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ എം എല്‍ എ മാരായ എ പ്രദീപ് കുമാര്‍, വി കെ സി മമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു. സിറ്റി സര്‍വ്വീസിന് ഇലക്ട്രിക് ബസ് അനുയോജ്യമാണെന്ന് ബോധ്യപെട്ടതായും,ഗ്രാമീണ സര്‍വ്വീസുകള്‍ ലക്ഷ്യംവെച്ചാണ് കോഴിക്കോട്ടെ പരീക്ഷണ ഓട്ടമെന്നും ,ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു 5 ദിവസം ബസ് കോഴിക്കോട് ജില്ലയില്‍ സര്‍വ്വീസ് നടത്തും. ബേപ്പൂര്‍, കുന്ദമംഗലം, ബാലുശേരി, കൊയിലാണ്ടി രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്കാണ് ... Read more

മനക്കരുത്തിൽ കടലാഴം കണ്ട് നീരജ്: ഭിന്നശേഷിക്കാർക്കും കോവളത്ത് സ്കൂബാ ഡൈവ്

ആലുവ സ്വദേശി നീരജ് ജോർജിന്  നീന്തലറിയില്ല . ആഴമുള്ളിടം  കണ്ടാൽത്തന്നെ തല കറങ്ങും.നന്നേ ചെറുപ്പത്തിലേ  കാൻസർ വന്ന് ഒരു കാൽ മുറിച്ചുമാറ്റി . എന്നാൽ നീരജിന്റെ നിശ്ചയദാർഢ്യത്തിന് ഇവയൊന്നും തടസമായില്ല. കടലിന്റെ  അടിത്തട്ടിലേക്ക്  നീരജ് ഊളിയിട്ടു. വർണമത്സ്യങ്ങളേയും  കടൽ സസ്യങ്ങളേയും പവിഴപ്പുറ്റുകളേയും കൺ നിറയെ കണ്ടു.  കടൽക്കാഴ്ചകളുടെ  കുളിരിൽ നിന്നും  തിരകളുടെ മേൽത്തട്ടിലേക്ക്  ഉയർന്നു വന്നപ്പോൾ  നീരജ്  പറഞ്ഞു – അവിശ്വസനീയം. ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ചുവട് പിടിച്ച് കോവളത്തുള്ള ബോണ്ട് സഫാരിയാണ്  നീരജ് ജോര്‍ജിനെ കടലൊളിപ്പിച്ച കാഴ്ച്ച കാണാൻ കൊണ്ടു പോയത്. വിധിക്കു മുന്നിൽ തോറ്റു കൊടുക്കാൻ നീരജ് ഒരിക്കലും തയ്യാറായിട്ടില്ല.  രാജ്യാന്തര പാരാ ബാഡ്മിന്റൺ താരമാണ്. ട്രെക്കിംഗ് ഇഷ്ട ഹോബിയുമാണ്.  കേരളത്തിലെ  പ്രധാന  ട്രെക്കിംഗ്  സ്ഥലങ്ങളൊക്കെ നീരജ് താണ്ടിയിട്ടുണ്ട്. അംഗ പരിമിതി  ഒരിക്കലും ഭാരമായി തോന്നിയിട്ടില്ലന്ന് അഡ്വ. ജനറൽ ഓഫീസിലെ ജീവനക്കാരനായ നീരജ് പറയുന്നു.  സാഹസികതയിലാണ്  താൽപ്പര്യം.  അതുകൊണ്ടാണ്  വെള്ളത്തിനെ ഭയക്കുന്ന നീന്തലറിയാത്ത ഞാന്‍ ഈ സാഹസം ചെയ്യാന്‍ ... Read more

ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചിങ്ങം ഒന്നിന്

ജടായു എര്‍ത്ത്‌സ് സെന്റര്‍ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം  ആഗസ്റ്റ് 17  നടത്താന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും, ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ലൈയിംഗ് സര്‍വീസുമാണ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ടൂറിസം പദ്ധതിയുടെ ഭാഗമായി ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ളൈയിംഗ് സൗകര്യമൊരുക്കുന്നത്. ലോക്കല്‍ ഫ്‌ളൈയിംഗിനുള്ള അനുമതികള്‍ ലഭിച്ചതായി ജടായു എര്‍ത്ത്‌സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകാത്തത് കണക്കിലെടുത്താണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ നിന്നും ഉദ്ഘാടന ചടങ്ങ് മാറ്റിയത്. ജടായു എര്‍ത്ത്‌സ് സെന്റര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹിക- സാഹിത്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. 65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു ... Read more

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിന്‍ തച്ചങ്കരിയാണ് ആശയത്തിനു പിന്നില്‍. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. മികച്ച വരികള്‍ തിരഞ്ഞെടുത്തു കെഎസ്ആര്‍ടിസി ജീവനക്കാരായ ഗായകരെക്കൊണ്ടുതന്നെ പാടിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവല്‍ക്കരിക്കും. ചങ്ക് ബസും, കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്കു സീറ്റ് നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടില്‍ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളര്‍ ടോണുമാകും.

അധികാരികൾ ഉന്നതങ്ങളിൽ; സ്വയം വിമർശനമുന്നയിച്ചു ടൂറിസം ഡയറക്ടർ

ഭിന്നശേഷി സൗഹൃദത്തെക്കുറിച്ചു പലരും പറയാറുണ്ട്. എന്നാൽ നമ്മുടെ എല്ലാ ഇടങ്ങളും ഭിന്നശേഷി സൗഹൃദപരമാണോ. ലോകത്തെങ്ങും അങ്ങനെയല്ല എന്നതാണ് അനുഭവം. പറയുന്നത് ടൂറിസം ഡയറക്ടർ പി ബാലകിരൺ. കേരളത്തിൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്നത് താഴത്തെ നിലയിലല്ല.അതിനു പല കാരണമുണ്ടാകാം. ഒരേ ഒരു കളക്ടർ മാത്രമാണ് താഴത്തെ നിലയിൽ ജോലി ചെയ്യുന്നത്. മലപ്പുറത്തെ കളക്ടർ മാത്രം. അതിനു കാരണമാകട്ടെ മലപ്പുറം കലക്ട്രറേറ്റിന് ഒറ്റ നില മാത്രമേയുള്ളൂ എന്നതിനാലാണ്. പരസഹായമില്ലാതെ സ്വാഭിമാനത്തോടെ ഒരാൾക്ക് എവിടെയും കയറിച്ചെല്ലാനാവുക എന്നതാണ് ഭിന്നശേഷി സൗഹൃദ ഇടങ്ങൾ ലക്ഷ്യമാക്കുന്നതെന്നും തിരുവനന്തപുരത്ത് ബാരിയർ ഫ്രീ കേരള ടൂറിസം ഉദ്ഘാടന പരിപാടിയിൽ ബാലകിരൺ പറഞ്ഞു.  കണ്ണൂർ കളക്ടർ ആയിരിക്കെ താൻ നടപ്പാക്കിയ ഭിന്നശേഷി സൗഹൃദ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ നീതി മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും ആ പ്രവർത്തനങ്ങളെ അംഗീകരിച്ച കാര്യവും ടൂറിസം ഡയറക്ടർ ചൂണ്ടിക്കാട്ടി. ബജറ്റ് ഹോട്ടലുകളും ഭിന്നശേഷി സൗഹൃദമാക്കണം സംസ്ഥാനത്തെ ഹോട്ടലുകളും റിസോർട്ടുകളും ഭിന്നശേഷി സൗഹൃദമാക്കണമെന്നു ഉത്തരവാദിത്വ ടൂറിസം മിഷൻ ... Read more

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്ങിനു പുതിയ സൈറ്റ്

കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റ് മുന്‍ കരാറുകാര്‍ അറിയിപ്പിലാതെ സേവനം നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി പുതിയ പേരില്‍ വെബ്‌സൈറ്റ് തുടങ്ങി. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകള്‍ വഴിയായിരിക്കും ഇനി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്. നേരത്തേ, കെല്‍ട്രോണ്‍ വഴി കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കരാര്‍ എടുത്തിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിര്‍ത്തിയത്. ഓണ്‍ലൈന്‍ റിസര്‍വേഷനുളള കമ്മിഷന്‍ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെല്‍ട്രോണുമായുള്ള കരാര്‍ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചിരുന്നു. പുതിയ കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. പുതിയ കമ്പനിയുടേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ റിസര്‍വേഷന്‍ നടത്താമെന്ന് ഊരാളുങ്കല്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഈടാക്കിയ അമിത തുക തിരികെ നല്‍കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെടുകയായിരുന്നു. കരാര്‍ തുടര്‍ന്നു ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഊരാളുങ്കല്‍ വെബ് വിലാസം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്, ഇന്നലെ പകല്‍ മുഴുവന്‍ കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുടങ്ങി.

പരിധിയില്ലാതെ..പരിമിതിയില്ലാതെ കേരളം കാണാം; ബാരിയർ ഫ്രീ പദ്ധതിക്ക് തുടക്കം

മൂന്നു വർഷത്തിനകം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സമ്പൂർണ ഭിന്നശേഷി സൗഹൃദമാകുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ബാരിയർ ഫ്രീ കേരള ടൂറിസം (പരിധിയില്ലാ കേരള വിനോദ സഞ്ചാരം) തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. 296 കേന്ദ്രങ്ങളെ ഉടൻ ഭിന്നശേഷി സൗഹൃദമാക്കും.196 കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ 9 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വികസനം ജനതാൽപ്പര്യം മുൻനിർത്തിയെന്നതിനു തെളിവാണ് ടൂറിസം നയം. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് കേരളത്തിന്റേത്. റാമ്പുകൾ, ശ്രവണ സഹായികൾ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ എന്നിവ ഓരോ കേന്ദ്രത്തിലും വേണം. ഓരോ ഇടങ്ങൾക്കും താമസ സ്ഥലങ്ങൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷൻ നടപ്പാക്കും. ഓരോ ഇടങ്ങളിലും നടപ്പാകേണ്ടവ സംബന്ധിച്ച് ഉത്തരവാദിത്വ ടൂറിസം മിഷൻ ഓഡിററിംഗ് നടത്തണം. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ പുതിയ പദ്ധതികൾ ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ അടിസ്‌ഥാനത്തിലേ നടപ്പാക്കൂ. ഉത്തരവാദിത്വ ടൂറിസത്തിന്റെ ലോക മാതൃകയാണ് കേരളമെന്നും ... Read more

മസാമി എന്ന ഏകാന്തജീവിയുടെ കഥ

മൂന്ന് പതിറ്റാണ്ട് ഒരു മനുഷ്യായിസിന്റെ സുവര്‍ണ്ണ കാലം ഒരുവന്‍ ഏകാന്ത ജീവിതം നയിച്ച കഥയാണിവിടെ പറയുന്നത്. നഗരജീവിതം ഇഷ്ടപെടാത്ത മസാമി സ്വന്തം നാട്ടില്‍ നിന്ന് ഓടിയെത്തിയതാണ് ഈ ദ്വീപില്‍. താന്‍ ആശിച്ച പോലെ തന്നെ ജീവിച്ചു ദ്വീപില്‍. ഒന്നും രണ്ടുമല്ല 30 കൊല്ലം. എന്നാല്‍, ആരോഗ്യസ്ഥിതി മോശമാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് മസാമിയെ തിരിച്ചുവിളിച്ചിരിക്കുകയാണ് ജപ്പാനീസ് അധികൃതര്‍. ദ്വീപില്‍ ജീവിക്കാനുള്ള അധികാരവും 82 കാരനായ മസാമിയില്‍ നിന്ന് പിന്‍വലിച്ചു. ദ്വീപില്‍ തന്നെ മരിക്കാനായിരുന്നു മസാമിയുടെ ആഗ്രഹം. കാരണം മുപ്പതുവര്‍ഷമായി അതാണയാളുടെ വീട്. സൊടോബനാരി എന്ന ദ്വീപിലെ ഒരേയൊരു താമസക്കാരനാണിയാള്‍. 1989 ലാണ് ഇയാള്‍ നാടുവിട്ട് കാട്ടിലേക്ക് വന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവരെ കുറിച്ചെഴുതുന്ന ഒരു സഞ്ചാരിയാണ് ഇദ്ദേഹത്തെ കുറിച്ചെഴുതിയത്. അതിനുശേഷം ഇയാള്‍ ‘നഗ്‌നസന്യാസി’ എന്നറിയപ്പെട്ടുതുടങ്ങി. ഇപ്പോള്‍, ആ ദ്വീപിലെത്തിയ ഒരാളാണ് മസാമിയെ അവശനായി കണ്ടത്. അയാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. അതോടെ, പോലീസെത്തി ഇഷിഗാക്കി സിറ്റിയില്‍ നിന്നും 60 കിലോ മീറ്ററകലെയുള്ള ഗവണ്‍മെന്റിന്റെ അധീനതയിലുള്ള വീട്ടിലേക്ക് ഇയാളെ എത്തിക്കുകയുമായിരുന്നു. ... Read more

കാസര്‍ഗോട്ട് പുതിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു

സംസ്ഥാനത്തെ യോഗാ കേന്ദ്രമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. കാസര്‍കോട്ട് യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന്അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്വറോപ്പതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.