Category: Homepage Malayalam

പാര്‍വതി പുത്തനാര്‍ ശുചീകരിക്കുന്നു: വരുന്നത് വെനീസിനെ വെല്ലും ജല ടൂറിസം

പോളകള്‍ നിറഞ്ഞും മാലിന്യം മൂടിയും അഴുക്കുചാലായ തിരുവനന്തപുരത്തെ പാര്‍വതി പുത്തനാര്‍ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വരുന്നു. പാര്‍വതി പുത്തനാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ കണ്ടു വിലയിരുത്തി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കോവളത്ത് തുടങ്ങി ഭാരതപ്പുഴ വരെ വിവിധ നദികളേയും കായലുകളേയും ബന്ധിപ്പിച്ചുള്ള ടി.എസ്.കനാല്‍ വീണ്ടെടുക്കല്‍ പദ്ധതിയുടെ പ്രധാനഭാഗമാണ് പാര്‍വതി പുത്തനാര്‍. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ തുടങ്ങിക്കഴിഞ്ഞു. 53 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പാര്‍വതി പുത്തനാറിനെ സമഗ്രമായി ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി നടത്തുന്നത്. ഇതിന് സമാന്തരമായി കോഴിക്കോട് കനോലി കനാല്‍ വൃത്തിയാക്കല്‍, മാഹി-വളപട്ടണം പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് 26 കി.മി പുതിയ കനാല്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും ഒന്നാംഘട്ടത്തില്‍ നടക്കും. 2020 മെയില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാകും. പാര്‍വതി പുത്തനാര്‍ വീണ്ടെടുക്കല്‍ പാര്‍വതി പുത്തനാറില്‍ കോവളം മുതല്‍ ആക്കുളം വരെയുള്ള 16 കി.മി ഭാഗം, ഏറ്റവും കുറഞ്ഞത് 3.7 മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സോടെ ഗതാഗതയോഗ്യമാക്കുകയാണ് ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.. ഇത് ... Read more

ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കോഴിക്കോട്

നിപ ഭീതിയില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയ കോഴിക്കോടിന് ഉണര്‍വേകാന്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയെ നിപ വിമുക്തമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ കൊല്ലത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ സാഹസിക വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും പ്രചാരമേറിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികളാകുന്ന മത്സരാര്‍ത്ഥിക്ക് 15 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്. ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ബംഗളൂരു മദ്രാസ് ഫണ്‍ ടൂള്‍സാണ് സാങ്കേതിക സഹായം നല്‍കുകയും കൂടാതെ ജി എം ഐ കോഴിക്കോട്, ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളാണ് സഹായ സഹകരണങ്ങളോടെയാവും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുക എന്ന് ... Read more

ടൂറിസം പൊലീസ് വിനോദ സഞ്ചാരികളുടെ സുഹൃത്തും വഴികാട്ടികളുമാകണം: കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്തെ ടൂറിസം പൊലീസുകാര്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ സുഹൃത്തുക്കളും, വഴികാട്ടികളുമാകണമെന്ന് സംസ്ഥാന വിനോദ സഞ്ചാര ദേവസ്വം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വകുപ്പും കിറ്റ്സും ചേര്‍ന്ന് വിനോദ സഞ്ചാരികളുടെ സുരക്ഷക്ക് വേണ്ടി ടൂറിസം പൊലീസിന് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം ടൂറിസം പൊലീസിനും കൂടുതല്‍ സൗകര്യം ലഭ്യമാക്കും. ടൂറിസം പൊലീസിനെ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യം അല്ല വേണ്ടതെന്നും സഞ്ചാരികളോട് ടൂറിസം പൊലീസ് കൂടുതല്‍ സൗഹാര്‍ദ്ദമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ ടൂറിസം പൊലീസിന്റെ ഇടപെടല്‍ ഉപകരിക്കും. ടൂറിസം നയത്തിന്റെ ഭാഗമായി വിപുലമായ മാറ്റങ്ങളാണ് ടൂറിസം മേഖലയില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് . സംസ്ഥാനത്തെത്തുന്ന അതിഥികള്‍ക്ക് യാതൊരു ബൂദ്ധിമുട്ടുമില്ലാതെ മടങ്ങിപ്പോകാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാ സര്‍ക്കാരിനും ടൂറിസം വകുപ്പിനുമുള്ളതെന്നും മന്ത്രി പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടൂറിസം നയം ... Read more

നിസാൻ തുടക്കം മാത്രം; മൈക്രോസോഫ്റ്റും ടെക് മഹീന്ദ്രയും ഇവിടേക്ക്; സ്ഥിരീകരണവുമായി മുഖ്യമന്ത്രി: കേരളം മറ്റൊരു സിലിക്കൺ വാലിയാകുന്നു

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ നിസാൻ ഗ്ലോബൽ ടെക്‌നോളജി ഹബ് കേരളത്തിൽ തുറക്കുന്നതിനു പിന്നാലെ, ഐ ടി രംഗത്തെ ആഗോള ഭീമൻ കമ്പനിയായ മൈക്രോസോഫ്റ്റ് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ താല്പര്യം പ്രകടമാക്കി. ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്തു കാമ്പസ് തുറക്കാൻ താല്പര്യം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ഐ ടി മേഖലയുടെ പ്രതിച്ഛായ മാറുന്നതിന് ഇത് വഴി തുറക്കുമെന്ന് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മിന്റ്’ ബിസിനസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തി .കൂടുതൽ ലോകോത്തര കമ്പനികൾ കേരളം തിരഞ്ഞെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്ക്, ആട്ടോമാറ്റിക് വാഹനങ്ങൾ സംബന്ധിച്ച നിസാൻ കമ്പനിയുടെ ആഗോള ഗവേഷണ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തെ ടെക്നോസിറ്റിയിലായിരിക്കും നടക്കുക. “ആറ് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് നിസ്സാൻ കേരളം തിരഞ്ഞെടുത്തത്. ഗ്ലോബൽ ടെക്ക് ഹബിന് അവർ സ്ഥലം തേടുന്നതായി ഞങ്ങൾ മനസിലാക്കി. ഉടൻ അവരെ ബന്ധപ്പെട്ട് കേരളത്തിന്റെ സൗകര്യങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. ... Read more

ഹരി കെ സി ഈസ്റ്റ് ബൗണ്ട് ഡിസ്കവറീസ് ദക്ഷിണേന്ത്യാ ബിസിനസ് ഹെഡ്

ഡൽഹി ആസ്ഥാനമായ ഈസ്റ്റ് ബൗണ്ട് ഗ്രൂപ്പിൻറെ ദക്ഷിണേന്ത്യാ ബിസിനസ് മേധാവിയായി  ഹരി കെ സി  ചുമതലയേറ്റു. കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാകും ഹരി പ്രവർത്തിക്കുക. 18 വർഷമായി ടൂറിസം മേഖലയിൽ സജീവമാണ് ഹരി. ലേ പാസേജ് ടു ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഹരി ഈസ്റ്റ് ബൗണ്ട് ദക്ഷിണേന്ത്യാ ബിസിനസ് ഹെഡ് സ്ഥാനത്തേക്ക് വരുന്നത്. രാജ്യത്തെ പ്രമുഖ ഇൻ ബൗണ്ട് ടൂർ ഓപ്പറേറ്റർമാരാണ് ഈസ്റ്റ് ബൗണ്ട് ഗ്രൂപ്പ്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി ജോയിന്റ് സെക്രട്ടറി, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ(അറ്റോയ്) എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും ഹരി കെ സി പ്രവർത്തിക്കുന്നുണ്ട്.

നൈറ്റ് ടൂര്‍ പാക്കേജുമായി കര്‍ണാടക ടൂറിസം

നഗരത്തിലെ ചരിത്രസ്മാരകങ്ങള്‍ കോര്‍ത്തിണക്കി നൈറ്റ് ടൂര്‍ പാക്കേജ് ആരംഭിക്കാന്‍ ടൂറിസം വകുപ്പ്. മൈസൂര്‍ കൊട്ടാരം, ജഗ്മോഹന്‍ പാലസ്, ദേവരാജ മാര്‍ക്കറ്റ് തുടങ്ങിയ സ്മാരകങ്ങള്‍ രാത്രിയിലും കാണാന്‍ അവസരമൊരുക്കിയുള്ള യാത്ര വിദേശസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആരംഭിക്കുന്നത്. ഇതിനായി ചരിത്രസ്മാരകങ്ങളില്‍ കൂടുതല്‍ ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതിനൊപ്പം തുറന്ന ബസില്‍ നഗരകാഴ്ചകള്‍ കാണാനുള്ള അവസരവും ഒരുക്കും. കൂടാതെ കര്‍ണാടകയുടെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യവും ആരംഭിക്കും.

പരിക്ഷ്‌ക്കാരവുമായി നമ്മ മെട്രോ

നമ്മ മെട്രോയുടെ ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റം യാത്രക്കാര്‍ക്കു ഗുണകരമായി. ആദ്യപ്രവൃത്തിദിനമായ തിങ്കളാഴ്ച മെട്രോയില്‍ 3,95 356 പേരാണ് യാത്ര ചെയ്തത്. ടിക്കറ്റിനത്തില്‍ വരുമാനമായി 1,30,61,151 രൂപയും ലഭിച്ചു. ഈ വര്‍ഷം ഇത്രയും പേര്‍ ഒറ്റദിവസം യാത്ര ചെയ്തതു റെക്കോര്‍ഡാണ്. കഴിഞ്ഞ വര്‍ഷം പൂജ അവധിയോട് അനുബന്ധിച്ച് മെട്രോയിലെ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു. ആറ് കോച്ച് ട്രെയിനിന്റെ സമയമാറ്റമായതോടെ കൂടുതല്‍ പേര്‍ മെട്രോയെ ആശ്രയിക്കാന്‍ തുടങ്ങിയെന്നാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാവിലെയും വൈകിട്ടും ബയ്യപ്പനഹള്ളിയില്‍നിന്നു മൈസൂരു റോഡ് വരെയും തിരിച്ചുമായി എട്ട് വീതം ട്രിപ്പുകളാണ് ആറ് കോച്ച് ട്രെയിന്‍ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്നത്. ആദ്യ കോച്ച് വനിതകള്‍ക്കായി മാറ്റിയതോടെ കൂടുതല്‍ സ്ത്രീകളും യാത്രക്കാരായി എത്തിയിട്ടുണ്ട്. ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണു നിലവില്‍ ആറ് കോച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ അടുത്ത ആറ് കോച്ച് ട്രെയിന്‍ എത്തും. ആറ് കോച്ച് ട്രെയിനില്‍ രണ്ടായിരം പേര്‍ക്ക് യാത്ര ചെയ്യാം. ... Read more

ഉഡാന്‍ പദ്ധതിയുടെ ഭാഗമായാല്‍ വരുമാനത്തെയും വികസനത്തെയും ബാധിക്കും: മുഖ്യമന്ത്രി

വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുവാദം ലഭിക്കണം. കോഴിക്കോടിനെ ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ സെന്ററായി പ്രഖ്യാപിക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജി. സുധാകരന്‍, ഡോ. ടി. എം. തോമസ് ഐസക്ക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ. ടി. ... Read more

പള്ളിപ്പുറം കോട്ട മുഖം മിനുക്കുന്നു

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകമായ പള്ളിപ്പുറം കോട്ടയുടെ മുഖംമിനുക്കല്‍ അവസാന ഘട്ടത്തില്‍. ചുവരുകളെല്ലാം പുനര്‍നിര്‍മിച്ചു ചായം പൂശിയതിനു പുറമെ, തകര്‍ന്നു കിടന്ന തറഭാഗം ബലപ്പെടുത്തി കരിങ്കല്‍പ്പാളികള്‍ പാകിയിട്ടുണ്ട്. കോട്ട സ്ഥിതിചെയ്യുന്ന വളപ്പിനു ചുറ്റും തകര്‍ന്നു കിടന്നിരുന്ന മതിലും പുനര്‍നിര്‍മിച്ചിട്ടുണ്ട്. കൂടാതെ പുഴയോരത്തു മനോഹരമായ മതിലും പുതുതായി ഒരുക്കി. വാച്ച്മാന്‍ക്യാബിനും ടിക്കറ്റ് കൗണ്ടറും നിര്‍മിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി കിഴക്കുഭാഗത്ത് ശുചിമുറിയുടെ നിര്‍മാണവും പൂര്‍ത്തിയായി. ഇനി കുളത്തിന്റെ നവീകരണമാണു ബാക്കിയുള്ളത്. കുളം വറ്റിച്ചു ചെളി കോരിമാറ്റി, ചുറ്റും കമ്പിവേലിയും അതിനുപുറത്തായി നടപ്പാതയും സ്ഥാപിക്കും. കാലവര്‍ഷത്തിനു ശേഷമായിരിക്കും ഈ ജോലികള്‍ നടത്തുക. 1503 ല്‍ പണിതുയര്‍ത്തിയ കോട്ട അന്നത്തെ സവിശേഷമായ നിര്‍മാണരീതികൊണ്ട് അഞ്ചു നൂറ്റാണ്ട് കേടുപാടുകളില്ലാതെ പിടിച്ചുനിന്നെങ്കിലും പിന്നീട് അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമായ അവസ്ഥയിലെത്തുകയായിരുന്നു. മാനുവല്‍ ഫോര്‍ട്ട് എന്ന പോര്‍ച്ചുഗീസ് രാജാവാണ് കോട്ടയുടെ ശിലാസ്ഥാപനം നടത്തിയത്. വടക്കു നിന്നും കായല്‍ വഴി വരുന്ന ശത്രുക്കളെ പ്രതിരോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ... Read more

ടൂറിസം റഗുലേറ്ററി അതോറിറ്റി കരട് ബിൽ തയ്യാർ; പിഴ ചുമത്താനും നടപടിയെടുക്കാനും അധികാരം

കേരള ടൂറിസം രംഗത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ടൂറിസം റഗുലേറ്ററി അതോറിറ്റിയുടെ കരട് ബിൽ തയ്യാറായി. ടൂറിസം രംഗത്തു നിന്നടക്കം ബന്ധപ്പെട്ടവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ രൂപം തയ്യാറാക്കുകയെന്നു സംസ്ഥാന ടൂറിസം വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കരടു ബില്ലിന്റെ പകർപ്പ് ടൂറിസം ന്യൂസ് ലൈവിന് ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയോ നടപടി എടുക്കാൻ ടൂറിസം റഗുലേറ്ററി അതോറിറ്റിക്ക് അധികാരം ഉണ്ടാകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനും അതോറിറ്റിക്ക് അധികാരം ഉണ്ട്. വീഴ്ച്ച വരുത്തിയത് കണ്ടെത്തുന്നത് ആദ്യ തവണയെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയും രണ്ടാം തവണയെങ്കിൽ മൂന്നു ലക്ഷം രൂപ വരെ പിഴയും വീണ്ടും തെറ്റ് ആവർത്തിച്ചാൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താനും കരട് ബിൽ  നിർദ്ദേശിക്കുന്നു. തെറ്റായ വാഗ്ദാനം നൽകി സഞ്ചാരികളെ ആകർഷിക്കുന്നതും കുറ്റകരമാണ്. പരസ്യത്തിലോ പാക്കേജിലോ വിശദീകരിച്ച വാഗ്ദാനം ലഭ്യമായില്ലെങ്കിൽ പലിശ സഹിതം മുഴുവൻ തുകയും തിരിച്ചു കൊടുക്കേണ്ടി വരും. തുക അടയ്ക്കാൻ ... Read more

സഞ്ചാരികളുടെ കണ്ണിന് കുളിരായി ചീയപ്പാറ വെള്ളച്ചാട്ടം

കാടിനെ തൊട്ടുപുണര്‍ന്നുവരുന്ന കാറ്റ്. കൂടെ പൊടിമഴ പോലുള്ള ജലകണങ്ങളും. ഇതു പ്രകൃതിയുടെ വരദാനമായ ചീയപ്പാറ വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്കു കൗതുകവും വിസ്മയവും ജനിപ്പിക്കുന്ന വെള്ളച്ചാട്ടം കാലവര്‍ഷത്തില്‍ പുതുജന്മം നേടിയിരിക്കുകയാണ്; പഴയ പ്രൗഡിയോടെ. ദേശീയപാതയില്‍ നേര്യമംഗലം ആറാംമൈലിനു സമീപമാണു ചീയപ്പാറ. മലനിരകളില്‍ തട്ടുകളായി കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകി പാതയോരത്ത് പതിക്കുന്ന മനോഹരദൃശ്യം ആരേയും ആകര്‍ഷിക്കും. ഹൈറേഞ്ചിലേക്കു പോകുന്ന സഞ്ചാരികളുടെ ആദ്യത്തെ ഇടത്താവളമാണിത്. ചീയപ്പാറയ്ക്കു സമീപമാണ് വാളറ വെള്ളച്ചാട്ടവും. എന്നാല്‍ അതൊരു വിദൂര ദൃശ്യമാണ്. അവിടെയും സഞ്ചാരികള്‍ ഇറങ്ങുന്നുണ്ടെങ്കിലും കൈ എത്താവുന്ന ദൂരത്തിലുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തോടാണ് സഞ്ചാരികള്‍ക്കു കൂടുതല്‍ പ്രിയം.

മൈസൂരു മൃഗശാലയിലെ ഹോട്ടലുകളില്‍ ഭക്ഷണവില കുറയ്ക്കും

മൈസൂരു മൃഗശാലയ്ക്കുള്ളിലെ ഹോട്ടലുകളില്‍ ഭക്ഷണവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നു ടൂറിസം മന്ത്രി എസ്.ആര്‍. മഹേഷ്. വിനോദസഞ്ചാരികളില്‍നിന്നു വ്യാപകമായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് മൃഗശാല അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍നിന്നു വരുന്ന സാധാരണക്കാരെ ഭക്ഷണത്തിന്റെ പേരില്‍ പിഴിയുന്നതു ശരിയായ നടപടിയല്ല. മൃഗശാലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി സഞ്ചാരികള്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

മോശം കാലാവസ്ഥയെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു. ബാല്‍ത്തല്‍, പഹല്‍ഗാം എന്നീ വഴികളിലൂടെയാണ് തീര്‍ത്ഥാടകര്‍ അമര്‍നാഥിലെത്തുന്നത്. Photo Courtesy: Aasif Shafi/Pacific Press/LightRocket via Getty Images കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് യാത്ര നിര്‍ത്തി വച്ചത്. ബാല്‍ത്തലിലെയും നുല്‍വാനിലെയും ഹേസ് ക്യാമ്പിലാണ് തീര്‍ത്ഥാടകര്‍ ഈ സമയം താമസിച്ചത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ആദ്യ ബാച്ച് അമര്‍നാഥിലേക്ക് പുറപ്പെട്ടത്. കാലാവസ്ഥയില്‍ അനുഭവപ്പെട്ട മാറ്റത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 60 ദിവസമാണ് ഇത്തവണ അമര്‍നാഥ് തീര്‍ത്ഥാടനം നടക്കുന്നത്. ഓഗസ്റ്റ് 26ന് യാത്ര സമാപിക്കും. ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയ്ക്കായി രണ്ടു ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 40000ത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ ഇതിനോടകം തന്നെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായി നിലകൊള്ളുന്നുണ്ട്. യാത്ര വഴികളില്ലെല്ലാം തന്നെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

കൈലാസം-മാനസസരോവര്‍ യാത്ര: രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

കൈലാസ യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമിക്കോട്ടില്‍ 1565 തീര്‍ത്ഥാടകര്‍ കുടുങ്ങി. നേപ്പാളിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്നും യാത്ര പുനഃരാരംഭിച്ചെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മഴയും മഞ്ഞും മൂലമാണു യാത്ര മുടങ്ങിയത്. ആഭ്യന്തരമന്ത്രിയോടു താൻ സംസാരിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ തീർഥാടകർ യാത്ര പുനരാരംഭിച്ചെന്നും അവർ സുരക്ഷിതരാണെന്നും കണ്ണന്താനം പറഞ്ഞു   ഭക്ഷണവും വെള്ളവുമടക്കമുള്ള അടിയന്തരാവശ്യങ്ങള്‍ അധികൃതര്‍ എത്തിച്ചു. സാധ്യമായ മറ്റ് പാതകളിലൂടെ തീര്‍ഥാടകരെ തിരികെയെത്തിക്കാനും ശ്രമിക്കുന്നുണ്ട് . ശക്തമായ കാറ്റുള്ളതിനാല്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ആവശ്യമെങ്കില്‍ കൂടുതല്‍   സൈന്യത്തെ ഉപയോഗിക്കാനും വിദേശകാര്യ മന്ത്രാലയം തയാറെടുക്കുന്നതായാണ് സൂചന. കഴിഞ്ഞദിവസമാണ് മാനസസരോവര്‍ തീര്‍ത്ഥാടനത്തിന് പോയ അറുന്നൂറോളം പേര്‍ രണ്ടിടങ്ങളിലായി കുടുങ്ങിയത്. കുടുങ്ങിയവരുടെ ബന്ധുക്കള്‍ക്കായി ഹോട്ട്ലൈന്‍ നമ്പറുകള്‍ സജ്ജമാക്കി. മലയാളത്തില്‍ അടക്കം സേവനം ലഭിക്കുന്ന ഇന്ത്യന്‍ എംബസി  ഹോട്ട് ലൈന്‍ നമ്പര്‍  (00977-9808500644)

പറന്നിറങ്ങിയാല്‍ ഇനി കയറാന്‍ ഫ്‌ളൈ ബസുകള്‍

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേക്ക് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ‘ഫ്‌ളൈ ബസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ബസിന് പ്രത്യേകതള്‍ ഏറെയാണ്. Representative image കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍ , വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകള്‍ക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണം പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം ആഗമനം/പുറപ്പെടല്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസുകളാക്കി മാറ്റുകയാണുണ്ടായത്. ഫ്‌ളൈ ബസുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ളൈ ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഫ്‌ളൈ ബസുകളുടെ മാത്രം മേല്‍നോട്ടത്തിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി. രാജേന്ദ്രനെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ... Read more