Category: Homepage Malayalam

യാത്ര പോകാം ഈ തീന്‍മേശ മര്യാദകള്‍ അറിഞ്ഞാല്‍

നമ്മള്‍ മലയാളികള്‍ പൊതുവേ തീന്‍ മേശ മര്യാദകള്‍ അത്ര കാര്യമായി പിന്തുടരുന്നവരല്ല. പക്ഷേ സദ്യയുടെ കാര്യത്തിലും ഊണ് കഴിക്കുമ്പോഴുമെല്ലാം ചില ഭക്ഷണരീതികളും ചിട്ടയുമെല്ലാം നന്നായി നോക്കുന്നവരുമുണ്ട്. അല്ലെങ്കില്‍ റസ്റ്റോറന്റുകളില്‍ കയറുമ്പോള്‍ ‘ടേബിള്‍ മാനേഴ്സ്’ കര്‍ക്കശമായി പാലിക്കുന്നവരും സമൂഹത്തില്‍ കുറവല്ല. എന്നാല്‍ നമ്മളുടെ ചില രീതികള്‍ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അബദ്ധമായി മാറിയാലോ?. ചില രീതികള്‍ ആ നാടിനെ സംബന്ധിച്ച് ചെയ്യാന്‍പാടില്ലാത്ത ഒന്നാണെങ്കിലോ?. അത്തരത്തില്‍ വിചിത്രമായ ചില ‘ടേബിള്‍ മാനേഴ്സ്’ വിദേശ രാജ്യങ്ങളിലുണ്ട്. തീന്‍മേശയിലെ ഒച്ചയും ഏമ്പക്കവും എന്തിന് കത്തിയും മുള്ളും വരെ ചിലയിടങ്ങളിലും വലിയ പ്രശ്നക്കാരാണ്. വിചിത്രമായ ഭക്ഷണശീലങ്ങള്‍ ഉള്ള ചില നാടുകള്‍ ഇവയാണ്. വലിച്ച് കുടിച്ചാല്‍ ജപ്പാനില്‍ സ്‌നേഹം കിട്ടും ചായയൊക്കെ ഒച്ച കേള്‍പ്പിച്ച് കുടിച്ചാല്‍ ഇവിടെ ഉണ്ടാവുന്ന ഒരു പുകില് എന്താണല്ലേ. പക്ഷേ, ന്യൂഡില്‍സ് കഴിക്കുന്നതിന് ഇടയില്‍ വലിച്ചുകുടിക്കുന്ന ശബ്ദം ഉണ്ടാക്കിയാല്‍ ജപ്പാന്‍ക്കാര്‍ക്ക് അതൊരു സന്തോഷമാണ്. കാരണം ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ അടയാളമായേ അവരതിനെ കാണൂ. ചൈനയിലാണോ എങ്കില്‍ ഏമ്പക്കം ... Read more

പുതിയ സംവിധാനവുമായി റെയില്‍വേ: പാന്‍ട്രി ഭക്ഷണം പാകം ചെയ്യുന്നത് ലൈവായി കാണാം

ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാര്‍ക്കും ലൈവ് സ്ട്രീമിങിലൂടെ കാണാന്‍ സാധിക്കും. ഐ.ആര്‍.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം കാണാനുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധനവുമായി ഐ.ആര്‍.ടി.സി രംഗത്തെത്തിയിരിക്കുന്നത്. ഐ.ആര്‍.ടി.സിയുടെ മേല്‍നേട്ടത്തിലുള്ള വിവിധ പാചകപ്പുരയില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.ടി.സിയുടെ വെബ് സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാര്‍ക്കും തത്സമയം കാണാന്‍ സാധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.ആര്‍.ടി.സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാചകപ്പുരകയില്‍ നിന്നുള്ള ദൃശ്യങ്ങളും തത്സമയം കാണാന്‍ സാധിക്കും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. ഈ സംവിധാനം എല്ലാര്‍ക്കും ലഭ്യമാകുന്നതോടെ ട്രെയിനില്‍ നിന്ന് ലഭിക്കുന്ന ഭക്ഷത്തെക്കുറിച്ച് ഉയരുന്ന പരാതികള്‍ക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. പുതിയ സംവിധാനത്തിലൂടെ റെയില്‍വേ ഭക്ഷണത്തിന്റെ ഗുണമേന്മയെ സംവന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും ... Read more

ചെന്നൈ മെട്രോയാണ് താരം

സ്മാര്‍ട് കാര്‍ഡ്, മെട്രോ സൈക്കിള്‍, ഫീഡര്‍ സര്‍വീസ്, എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്കു പിന്നാലെ പുതിയ മൂന്നു പ്രഖ്യാപനങ്ങളുമായി എത്തി യാത്രക്കാരെ അമ്പരപ്പിക്കുന്നു സിഎംആര്‍എല്‍. യാത്രാ സൗകര്യ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലും സ്‌പെഷ്യല്‍ മെട്രോ ഓട്ടോറിക്ഷകള്‍ വരുന്നു. സ്റ്റേഷനുകളുടെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ഓട്ടോ സൗകര്യം ലഭിക്കും. മെട്രോ സ്മാര്‍ട് കാര്‍ഡുകള്‍ ഉപയോഗിച്ചു തന്നെ ഓട്ടോ ചാര്‍ജും ഈടാക്കുക. നിലവിലുള്ളതിലും കുറഞ്ഞ നിരക്കില്‍ സ്‌പെഷല്‍ ഓട്ടോകളില്‍ യാത്ര ചെയ്യാമെന്ന് സിഎംആര്‍എല്‍ ഉറപ്പുനല്‍കുന്നു. സ്റ്റേഷനുകളിലെ തിരക്കിന് ആനുപാതികമായാണ് ഓട്ടോകള്‍ എത്തിക്കുക. സ്റ്റേഷനുകളോടു ചേര്‍ന്ന് ഇവയ്ക്കായി പ്രത്യേക സ്റ്റാന്‍ഡ് തയാറാക്കും. തിരികെ മെട്രോ സ്റ്റേഷനിലേക്കും ഓട്ടോ പിടിക്കാം. ഏതാനം മാസത്തിനുള്ളില്‍ ഈ സംവിധാനം പ്രബല്യത്തില്‍ വരും. ഓട്ടോ സര്‍വീസുകള്‍ക്കായുള്ള ടെന്‍ഡര്‍ വൈകാതെ വിളിക്കുമെന്ന് സിഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍നിന്ന് ഓരോ പത്തു മിനിറ്റ് ഇടവിട്ടു സമീപ പ്രദേശങ്ങളിലേക്കു മിനിവാന്‍ സര്‍വീസ് ആരംഭിക്കുന്നതാണ് മറ്റൊരു പദ്ധതി. 14 സീറ്റുകളുള്ള ചെറു വാനുകളാണ് സര്‍വീസ് ... Read more

പത്മനാഭസ്വാമി ക്ഷേത്രത്തിന് ടൂറിസത്തിന്റെ 9.7 കോടികൂടി

പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെ 9.7 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ധാരണ. ക്ഷേത്രം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. വൈകാതെ ഉത്തരവിറങ്ങും. 92.44 കോടി രൂപ ചെലവില്‍ ക്ഷേത്രത്തില്‍ ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന ‘സ്വദേശ് ദര്‍ശന്‍’ പദ്ധതിയുടെ തുടര്‍ച്ചയാണിത്. പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ശേഷിച്ച തുക കൊണ്ടു പരിസരത്തെ പത്തായപ്പുരയും പാഞ്ചജന്യം കല്യാണമണ്ഡപവും തീര്‍ഥാടകരുടെ വിശ്രമ കേന്ദ്രമാക്കാന്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. 7.6 കോടി രൂപയാണ് ഇതിനു ചെലവിടുക. പുറമേയാണ് 9.7 കോടി രൂപയുടെ പുതിയ പദ്ധതികള്‍. വടക്കേനടയില്‍ ഉത്സവമഠത്തിലെ പൈതൃക മന്ദിരത്തില്‍ വിശ്രമകേന്ദ്രം, കൈത്തറി എംപോറിയം, കാത്തിരിപ്പു കേന്ദ്രം എന്നിവ ഒരുക്കാന്‍ 1.75 കോടി രൂപ, വടക്കേനട കെട്ടിട സമുച്ചയത്തില്‍ വിശ്രമകേന്ദ്രവും കഫ്തീരിയയും മാലിന്യ സംസ്‌കരണ കേന്ദ്രവും നിര്‍മിക്കാന്‍ 1.40 കോടി, കിള്ളിപ്പാലം ജംക്ഷനില്‍ തീര്‍ഥാടക സഹായ സമുച്ചയമൊരുക്കാന്‍ 2.25 കോടി, ... Read more

വൃന്ദാവന്‍ ഗാര്‍ഡന് പുതുരൂപം

മൈസൂരുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഗാര്‍ഡന്‍ ഡിസ്നി ലാന്‍ഡ് മാതൃകയില്‍ നവീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കെആര്‍എസ് ഡാമിന്റെ നവീകരണത്തിന് അഞ്ച് കോടി അനുവദിച്ചു. വിനോദസഞ്ചാര ഗൈഡുകളുടെ പരിശീലനത്തിനായി ബേലൂര്‍, ഹംപി, വിജയാപുര എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.മറ്റിടങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു പരിശീലനം നല്‍കും. ടൂറിസം ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നതിനു 20 കോടിരൂപ അനുവദിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍വീസ് അപാര്‍ട്‌മെന്റ് പദ്ധതിക്കു കൂടുതല്‍ പ്രചാരം നല്‍കും.

കേരള ടൂറിസത്തിനാകട്ടെ വോട്ട് ,സാമി അവാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യൂ

മികച്ച സോഷ്യൽ മീഡിയ ബ്രാൻഡിനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ കേരള ടൂറിസവും. അടുത്തിടെ  മികച്ച  പേജിനുള്ള  ഫേസ്ബുക്ക് പുരസ്കാരം കേരള ടൂറിസം നേടിയിരുന്നു.  വോഡഫോണ്‍ ഇന്ത്യ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ബാനര്‍ജി പ്രധാന വിധികര്‍ത്താവായ  സാമി ബെസ്റ്റ് സോഷ്യല്‍മീഡിയ ബ്രാന്‍ഡ്സ് അവാര്‍ഡി നായാണ് കേരള  ടൂറിസം നിങ്ങളുടെ വോട്ടു തേടുന്നത്.  വോട്ടു തേടി കേരള ടൂറിസം ഡയറക്ടർ പി.ബാലകിരൺ ട്വീറ്റ് ചെയ്തു. ജൂറികളുടെ തിരഞ്ഞെടുപ്പ്, ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ്, ഡിജിറ്റല്‍ പാര്‍ട്ണര്‍ വഴി തിരഞ്ഞെടുപ്പ് തുടങ്ങിയ മൂന്ന് ഘട്ടങ്ങളില്‍ കൂടിയാണ് മികച്ച ബ്രാന്‍ഡിനെ തിരഞ്ഞെടുക്കുന്നത്. അപൂര്‍വ ചമാരിയ (ചീഫ് റവന്യൂ ഓഫീസര്‍, റേറ്റ്‌ഗെയിന്‍), പ്രശാന്ത് ചല്ലപള്ളി (ചീഫ് ഇന്റഗ്രേഷന്‍ ഓഫീസര്‍, അറ്റ് ലിയോ ബര്‍ണറ്റ്), സഞ്ജയ് മേത്ത (ജോയിന്റ് സി.ഇ.ഒ മിറിയം ഇന്ത്യ), സൗമ്യ ബിശ്വാസ് (വ പി മാര്‍ക്കറ്റിങ്ങ്, ഫളിപ്കാര്‍ട്ട്), സുനില മേനോന്‍ (മാനേജിങ് പാര്‍ട്ണര്‍, ഒ എം ഡി ഇന്ത്യ), വിവേക് ഭാര്‍ഗവ(സി. ഇ. ഒ, ഡ എ എന്‍ പെര്‍ഫോമന്‍സ് ... Read more

യാക്കുസ സഞ്ചരിച്ചു 25 രാജ്യങ്ങളില്‍; ഒപ്പം മുള സൈക്കിളും

യാക്കുസ സോളോ തന്റെ മുള സൈക്കിളുമായി ലോകം ചുറ്റാനിറങ്ങിയിട്ട് കുറച്ചുകാലമായി. നാഗാലാന്റുകാരനാണ് ഈ യുവാവ്. യാത്രയുടെ ലക്ഷ്യം കുറച്ച് വിചിത്രമാണ്. തന്റെ നാടായ നാഗാലാന്റിനെ കുറിച്ച്, അവിടുത്തെ ജനങ്ങളെ കുറിച്ച്, സംസ്‌കാരത്തെ കുറിച്ച് ഒക്കെ ലോകത്തെ അറിയിക്കുകയെന്നതാണ് യാക്കുസയുടെ ലക്ഷ്യം. തന്റെ യാത്രയെ കുറിച്ച് യാക്കുസ പറയുന്നതിങ്ങനെ: ആദ്യമായി ഈ മുള സൈക്കിള്‍ കാണുമ്പോള്‍ ആള്‍ക്കാര്‍ക്ക് അദ്ഭുതം തോന്നും. ഇതുപോലൊരു സൈക്കിള്‍ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ് അടുത്തു വരും. ഫോട്ടോയെടുക്കലാവും അടുത്ത ലക്ഷ്യം. അങ്ങനെ ഫോട്ടോയൊക്കെ എടുത്ത് കഴിയുമ്പോ അവര്‍ വലിയൊരു സംഭാഷണം തുടങ്ങും. ഈ സൈക്കിള്‍ എവിടെ നിന്നുണ്ടാക്കിയതാണെന്ന് ചോദിക്കും. ഞാന്‍ പറയും, ഇത് നാഗാലാന്റില്‍ വച്ച് നിര്‍മ്മിച്ചതാണ്. അതും സ്വയം ഉണ്ടാക്കിയത്. പിന്നീട്, ഞാനെന്റെ കൊച്ചുനാടിനെ കുറിച്ച് പറയും. അവിടുത്തെ ജീവിതം, അവിടുത്തെ മനുഷ്യര്‍, കല എല്ലാം… അഭ്യുദയാകാംക്ഷികള്‍ നല്‍കുന്ന പണത്തോടൊപ്പം സര്‍ക്കാരിന്റെ സഹായവുമുണ്ട് യാക്കുസയ്ക്ക്. എട്ട് മാസത്തിനുള്ളില്‍ 25 രാജ്യങ്ങള്‍, 13,000 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു യാക്കുസ. ഇന്ത്യക്കാരാല്‍ ... Read more

അതിവേഗ ഇന്റർനെറ്റുമായി അംബാനി അടുക്കളയിലും; മൊബൈലുകാർക്കു പിന്നാലെ കേബിൾ ടിവിക്കാർക്കും ചങ്കിടിപ്പ്

സെക്കൻഡിൽ ഒരു ജിബി വേഗതയുമായി ഓഗസ്റ്റ് 15 മുതൽ ജിയോ ഗിഗാ ഫൈബർ വരുന്നു. അതിവേഗ ഇന്റർനെറ്റും ഓഫറുകളും കേബിൾ ടിവിക്കാരുടെ ചങ്കിടിപ്പ് കൂട്ടും. അപ്ലോഡ് സ്പീഡ് 100 എംബിപിഎസ് ആയിരിക്കുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. വസ്ത്രം, ഭക്ഷണം, ,വിനോദം, ആരോഗ്യം, സുരക്ഷ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാകും ജിയോ ഗിഗാ ഫൈബർ. വീടുകളിലേക്ക് അൾട്രാ എച്ച്ഡി വ്യക്തതയിൽ ടെലിവിഷനിലൂടെ വിനോദപരിപാടികൾ, വിഡിയോ കോൾ, വോയ്സ് ആക്റ്റിവേറ്റഡ് വെർച്വൽ അസിസ്റ്റന്റ് തുടങ്ങിയവയ്ക്ക് ജിയോ ജിഗാ ഫൈബർ അവസരമൊരുക്കും. അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിലൂടെ വീടുകളിലെ സ്മാർട്ട് ഹോം ഉപകരണങ്ങൾ വിദൂരങ്ങളിൽ നിന്ന് അനായാസം പ്രവർത്തിപ്പിക്കാനും ഇത് സഹായിക്കും. ജിയോ ടിവി സെറ്റ് ടോപ് ബോക്‌സ് വഴി സ്മാര്‍ട്ട് ടിവി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും ജിയോ ടിവി, ജിയോ സിനിമ, ജിയോ ചാറ്റ് പോലുള്ള ജിയോ ആപ്പുകളും ഇഇതില്‍ ലഭ്യമാവും. റിമോട്ടില്‍ നല്‍കിയിട്ടുള്ള ബട്ടന്‍ വഴി വോയ്‌സ് കമാന്റിലൂടെ ... Read more

നാലമ്പല ദര്‍ശനവുമായി എറണാകുളം ഡിടിപിസി

രാമായണ പാരായണം പോലെ തന്നെ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് നാലമ്പല ദര്‍ശനം. രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനത്തിന് അവസരമൊരുക്കി എറണാകുളം ഡി ടി പി സിയുടെ ആത്മീയ ടൂര്‍ ആരംഭിക്കുന്നു . തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ക്ഷേത്രങ്ങളിലാണ് ദര്‍ശനം നടത്തുന്നത്. കൂടല്‍മാണിക്യം ക്ഷേത്രം എറണാകുളം ജില്ലയിലും അടുത്തുള്ള ജില്ലകളിലെയും വിവിധ സ്ഥലങ്ങളിലേക്ക് ഏകദിന യാത്രകള്‍ നടത്തിയിരുന്ന കേരള സിറ്റി ടൂര്‍ സംരംഭവുമായി സഹകരിച്ചുള്ള ടൂര്‍ പാക്കേജുകളാണ് ഡിടിപിസി സംഘടിപ്പിച്ചിരിക്കുന്നത്. മൂഴിക്കുളം ശ്രീ ലക്ഷമണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന നാലമ്പല ക്ഷേത്ര ദര്‍ശന പാക്കേജിന് 799 രൂപയാണ്. അത്യാധുനിക സൗകര്യങ്ങളോടെ ഡിടിപിസി തയ്യാറാക്കിയിരിക്കുന്ന ബസ് രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിക്കും. അങ്കമാലി, പറവൂര്‍ കവല, ആലുവ, മുട്ടം, കളമശ്ശേരി, ഇടപ്പള്ളി, വൈറ്റില ഹബ്ബ് എന്നിവടങ്ങളില്‍ സ്റ്റോപുണ്ടാവും. നാലമ്പല ദര്‍ശനത്തിന് ... Read more

കാടും മേടും താണ്ടാന്‍ കല്‍പേശ്വര്‍-രുദ്രനാഥ് ട്രെക്കിങ്

ദുര്‍ഘടം പിടിച്ച കാടും മലയും താണ്ടി ഉയരങ്ങളില്‍ എത്തി നിറഞ്ഞ സന്തോഷത്തോടെ തിരിഞ്ഞ് നോക്കി നില്‍ക്കാനും മുകളില്‍ നിന്നുള്ള താഴ്‌വര കാഴ്ചകള്‍ കാണാനും ഏറെ പ്രിയമാണ് എല്ലാവര്‍ക്കും. ട്രെക്കിങ് ഹരമായി കാണുന്ന സഞ്ചാരികള്‍ക്ക് കണ്ണും പൂട്ടി പോകാന്‍ പറ്റുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. യാത്രയ്ക്ക് ശേഷം എക്കാലത്തും ഓര്‍മ്മിക്കാന്‍ കഴിയുന്ന നിമിഷങ്ങള് സമാമനിക്കുന്ന ഇടമാണ് കല്‍പേശ്വര്‍-രുദ്രനാഥ്. കാനന പാത താണ്ടിയുള്ള യാത്രയില്‍ സുന്ദരമായ പ്രകൃതി കാഴ്ചകളുമൊക്കെ സഞ്ചാരികളുടെ ഉള്ളു കുളിര്‍പ്പിക്കുമെന്നതില്‍ സംശയമില്ല. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങള്‍ ഉള്ള നാടാണ് ഉത്തരാഖണ്ഡ്. കല്‍പേശ്വര്‍ ട്രെക്കിങ് പാത സ്ഥിതി ചെയ്യുന്നതും ഈ നാട്ടില്‍ തന്നെയാണ്. കാട്ടുചെടികളുടെ കൂട്ടങ്ങളും വലിയ വൃക്ഷങ്ങളും പച്ചയണിഞ്ഞ താഴ്വരകളുമൊക്കെയുള്ള ഈ അടവിയാത്ര ഏറെ രസകരമാണ്. ദേവ്ഗ്രാമില്‍ നിന്നും ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് രുദ്രനാഥിലാണ്. യാത്രയുടെ ബേസ് ക്യാമ്പ് ഋഷികേശ് ആണ്. അഞ്ചുദിവസങ്ങള്‍ കൊണ്ടാണ് ഈ ട്രെക്കിങ്ങ് പൂര്‍ത്തിയാകുന്നത്. വേനല്‍ക്കാലമാണ് യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം. ജൂണ്‍ പകുതിവരെ അനുകൂലമായ കാലാവസ്ഥയായിരിക്കും. ദേവ്ഗ്രാമില്‍ ... Read more

മതം ഒഴിവാക്കി; കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷനിൽ ഇനി മതമില്ലാത്ത മരുന്ന്

പനി ബാധിതയായ അമ്മയെ കാണിക്കാനാണ് ഏതാനും ദിവസം മുൻപ് പീരുമേട് സ്വദേശി സുനിൽ കിടങ്ങൂർ ലൂർദ് മിഷൻ ആശുപത്രിയിലെത്തിയത്. കൗണ്ടറിൽ നിന്നും പൂരിപ്പിക്കാൻ തന്ന ഫോറത്തിൽ മറ്റു വിവരങ്ങൾക്ക് പുറമെ രോഗിയുടെ മതം കൂടി ചോദിച്ചിരിക്കുന്നു. രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ചത് ഹാവെൽസ് വിപണന വിഭാഗത്തിൽ ജോലി ചെയ്യുന്ന സുനിലാണ്. രോഗിയുടെ പേരും സ്ഥലവും വയസും ഫോൺ നമ്പരും ഒക്കെ പൂരിപ്പിച്ച സുനിൽ പക്ഷെ മതം എന്ന് ചോദിച്ചിടത്തു ‘മതം ഇല്ലാത്ത മരുന്നു മതി’ എഴുതുകയായിരുന്നു. മതം എന്നതിന് നേരെ ഏതു മതക്കാരൻ എന്ന് അടയാളപ്പെടുത്താൻ ക്രിസ്ത്യൻ/ ഹിന്ദു/ മുസ്ലിം എന്നും എഴുതിയിരുന്നു. വലിയ ചർച്ചയാകുമെന്നോ വൈറലാകുമെന്നോ കരുതാതെ സുനിൽ താൻ പൂരിപ്പിച്ച ഫോമിന്റെ ചിത്രം സുഹൃത്തുക്കളോട് പങ്കുവെച്ചു. പക്ഷെ ഫോമും അതിൽ എഴുതിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇക്കാര്യം വ്യാപകമായി പ്രചരിച്ചതോടെ ഫോം പിൻവലിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. പുതിയ ഫോമിൽ ജാതിയില്ല. നേരത്തെയുണ്ടായിരുന്ന ഫോമിൽ ഇംഗ്ലീഷിൽ ആയിരുന്നു ചോദ്യാവലി. ഇംഗ്ലീഷിൽ എഴുതുന്നതാണ് ... Read more

ശിക്കാര വള്ളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവ്

ആലപ്പുഴ ജില്ലയില്‍ ശിക്കാര വള്ളങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഉഫാധികളോടെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ശിക്കാര വള്ളങ്ങളുടെ നിരോധനം മൂലം തൊഴിലാളികള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രശന്ങ്ങള്‍ മുന്നില്‍ കണ്ടാണ് കാലാവസ്ഥാനുസൃതമായി സര്‍വീസ് നടത്തുന്നതിന് തീരുമാനമായത്. ശിക്കാര വള്ളങ്ങള്‍ വേമ്പനാട്ട് കായലില്‍ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്. എല്ലാ ശിക്കാര വള്ളങ്ങളും രാവിലെ 10 മുതല്‍ പകല്‍ മൂന്നു വരെ മാത്രം സര്‍വീസ് നടത്തണം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കണം. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ശിക്കാര വള്ളങ്ങള്‍ സര്‍വീസ് നടത്താവൂ. എല്ലാ സഞ്ചാരികള്‍ക്കും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കണം. ശിക്കാര വള്ളങ്ങളില്‍ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. യാത്രാവിവരം ഡിറ്റിപിസിയെ മുന്‍കൂറായി അറിയിക്കണം. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമന്നും ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

മൂന്നാറിന്റെ വിസ്മയം ആറ്റുകാട് വെള്ളച്ചാട്ടം

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ പള്ളിവാസലില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെയാണ് ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാര്‍ മേഖലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. 500 അടിയിലേറെ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ആറ്റുകാട് വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ ഏറെ ശ്രദ്ധിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമാണ് ഇവിടെ. പള്ളിവാസല്‍ മുതല്‍ വെള്ളച്ചാട്ടം വരെയുള്ള റോഡ് സുഗമമല്ല. വാഹനങ്ങള്‍ ഏറെ കഷ്ടപെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാലത്തില്‍ നിന്നു വേണം സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍. വെള്ളച്ചാട്ടം കാണാന്‍ ദിനം പ്രതി തിരക്ക് വര്‍ധിച്ചു വരുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടി എടുത്തിരിക്കുകയാണ് അധികൃതര്‍.

സഞ്ചാരികളെത്തേടി ജാര്‍ക്കല്‍ വെള്ളച്ചാട്ടം

മഴക്കാലത്ത് ജാര്‍ക്കല്ലിന്റെ മനോഹാരിത ഒന്നു വേറെത്തന്നെയാണ്. വിനോദസഞ്ചാര സാധ്യത ഏറെയുള്ള ബേഡഡുക്ക പഞ്ചായത്തിലെ മറ്റു ഗ്രാമപ്രദേശങ്ങളെപ്പോലെ പ്രകൃതി ഒരുക്കിയ ഈ സവിശേഷത ഇനിയും അധികമാര്‍ക്കും അറിയില്ല. മൂന്ന് തോടുകള്‍ ഒന്നിച്ചു ചേര്‍ന്ന്, വിശാലമായി വിരിച്ചിട്ട പാറക്കല്ലുകളില്‍ത്തട്ടി ചിന്നിച്ചിതറി ഒഴുകുന്ന വെള്ളച്ചാട്ടം കുളിര്‍ക്കാഴ്ചയാണ്. കുണ്ടംകുഴി ദൊഡുവയല്‍ ചൊട്ട പ്രദേശത്താണ് വെള്ളച്ചാട്ടം. ബിഡിക്കിക്കണ്ടം അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ കുളത്തില്‍ നിന്നാണ് ഒരു തോടിന്റെ ഉദ്ഭവം. കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രസമീപത്തെ കോട്ടവയലില്‍ നിന്നും ദൊഡുവയല്‍ ചാണത്തലയില്‍ നിന്നുമാണ് മറ്റു രണ്ടു തോടുകളുടെയും ഉദ്ഭവം. ചൊട്ടയില്‍ എത്തുമ്പോള്‍ ഇവ ഒന്നിച്ചു ചേരുന്നു. ജാര്‍ക്കല്‍ എന്നാണ് ഈ വെള്ളച്ചാട്ടത്തെ പ്രദേശവാസികള്‍ വിളിക്കുന്നത്. ജാര്‍ക്കല്‍ എന്നാല്‍ വഴുതുന്ന കല്ല് എന്നര്‍ഥം. മിനുസമേറിയ വലിയകല്ല് തോട്ടിലുടനീളം കാണാം. വേനല്‍ക്കാലത്തും ഇതില്‍ ചവിട്ടുമ്പോള്‍ വഴുതലുണ്ടാകുന്നതിനാലാണ് ഈ പേര് ലഭിച്ചതെന്ന് സമീപവാസികള്‍ പറയുന്നു. കടുത്തവേനലിലും ജാര്‍ക്കല്ലില്‍ വെള്ളം ലഭിക്കുന്നതിനാല്‍ വേനല്‍ക്കുണ്ട് എന്നും നാട്ടുകാര്‍ ഇതിന് പേരിട്ടു. കുമ്പാര്‍ത്തോട് പ്രദേശത്തെ പത്തോളം കുടുംബങ്ങള്‍ വേനലില്‍ കുടിവെള്ളത്തിന് ഈ കുഴിയെ ... Read more

നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവം 15ന് ആരംഭിക്കും

വിനോദസഞ്ചാര വകുപ്പ് പതിറ്റാണ്ടുകളായി സംഘടിപ്പിച്ചു വരുന്ന നിശാഗന്ധി നൃത്തോത്സവത്തിന്റെ ചുവട് പിടിച്ച് മണ്‍സൂണ്‍കാല വിനോദസഞ്ചാര പ്രചാരണ പരിപാടികളുടെ ഭാഗമായി നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവത്തിന്റെ ആദ്യ പതിപ്പിന് 15ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കം കുറിക്കും. ജൂലൈ 15ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.15ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ പി സദാശിവം സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന സാംസ്‌ക്കാരികോത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ വേണ്ടി മാത്രം പ്രതി വര്‍ഷം 15 ലക്ഷത്തോളം പേര്‍ സഞ്ചരിക്കുന്നുണ്ടാണ് കണക്ക്. വര്‍ഷങ്ങളായി ടൂറിസം വകുപ്പ് നടത്തുന്ന നിശാഗന്ധി നൃത്തോതസവത്തിന് തദ്ദേശീയരും വിദേശിയരുമായ നിരവധി ആസ്വാദകരാണ് പങ്കെടുക്കുന്നത്. അതേ നിലവാരത്തിലവും സംഗീതോത്സവവും സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ലക്ഷകണക്കിന് ആസ്വാദകരുള്ള ഭാരതീയ സംഗീത ശാഖകളിലെ പ്രശസ്തരായ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് കൊണ്ടാവും നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവം നടത്തുന്നത്. വരും വര്‍ഷങ്ങളില്‍ തുടര്‍ന്ന് കൊണ്ട് തന്നെ ടൂറിസം മേഖലയ്ക്ക് ... Read more