Category: Homepage Malayalam
കേരളം പഴയ കേരളമല്ല, വികസന തടസ്സങ്ങള്‍ മാറി: മുഖ്യമന്ത്രി
അസാധ്യമെന്ന് കരുതിയ വികസന പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനാവശ്യമായ എതിര്‍പ്പുകളും തടസ്സങ്ങളും ഒഴിവാക്കി വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുപോവുകയാണ്. കേരളം ഇപ്പോള്‍ പഴയ കേരളമല്ല. പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം കേരളം മാറുകയാണ്. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍റെ സമാപന സമ്മേളനം ഫിലാഡല്‍ഫിയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമഗ്ര വികസനം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഒരിക്കലും പ്രായോഗികമാവില്ലെന്നു കരുതിയ പല കാര്യങ്ങളും നടപ്പിലായി വരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ചതാണ് ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കണമെന്നത്. അതിപ്പോള്‍ നടപ്പിലാക്കുകയാണ്. ദേശീയപാത വികസനത്തിന് ഭൂമിയെടുക്കുന്നതിനുളള എതിര്‍പ്പുകള്‍ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ട് ജനങ്ങള്‍ സഹകരിക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. മലയോര ഹൈവേയും തീരദേശ ഹൈവേയും നിര്‍മിക്കുന്നതിന് 10,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന് ഫണ്ട് ഒരു പ്രശ്നമാകില്ല. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രകൃതിവാതക ... Read more
പുതിയ വെബ്‌സൈറ്റുമായി മൃഗശാല അതോറിറ്റി
വിനോദസഞ്ചാരികള്‍ക്കായി കര്‍ണാടക മൃഗശാല അതോറിറ്റി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുന്നു. സംസ്ഥാനത്തെ വിവിധ മൃഗശാലകളെക്കുറിച്ചു വിശദമായി അറിയുന്നതിനും പരിസ്ഥിതി ബോധവല്‍ക്കരണത്തിനുമാണു പുതിയ വെബ്‌സൈറ്റ് ആരംഭിച്ചതെന്ന് അതോറിറ്റി സെക്രട്ടറി ബി.പി.രവി പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന മൈസൂരു മൃഗശാലയ്ക്കു സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടെങ്കിലും മറ്റുള്ള മൃഗശാലകളെക്കൂടി ഉള്‍പ്പെടുത്തിയാണു വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ വിഡിയോകളും പോസ്റ്ററുകളും ഇതില്‍ അപ്ലോഡ് ചെയ്യും. ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യവും അധികം വൈകാതെ ആരംഭിക്കും. വെബ്‌സൈറ്റ്: www.zoosofkarnataka.co
വെബ്ടാക്‌സിയുമായി കര്‍ണാടക സര്‍ക്കാര്‍
കര്‍ണാടക സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ ആപ് അധിഷ്ഠിത വെബ്ടാക്‌സി സര്‍വീസ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ഡി സി തമ്മണ്ണ. സ്വകാര്യ വെബ് ടാക്‌സികളില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും മറ്റും സുരക്ഷ ചര്‍ച്ചയായതിനെ തുടര്‍ന്നാണു മന്ത്രിയുടെ ഉറപ്പ്.സ്വകാര്യ കമ്പനികളുടെ ചൂഷണം ഒരുപരിധിവരെ തടയാന്‍ സാധിക്കുമെന്ന പ്രതീക്ഷയും നീക്കത്തിനു പിന്നിലുണ്ട്. വെബ് ടാക്‌സികളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണെന്നും ഈ രംഗത്ത് പ്രമുഖരായ ഓലയോടും ഊബറിനോടും ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും, ഇതു കാര്യക്ഷമമായി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഇതേത്തുടര്‍ന്നാണ് ക്രമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പു വരുത്തിയുള്ള ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വെബ് ടാക്‌സി സര്‍വീസ് ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന്, ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കാനും ബോധവല്‍ക്കരണം നടത്താനും ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജി.പരമേശ്വര ഓല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഗൗരവമായി ഏറ്റെടുക്കുന്നില്ല എന്നതിനു പുറമെ, ... Read more
കേരളത്തിൽ മിനി ഗോൾഫ് അസോസിയേഷൻ നിലവിൽ വന്നു
രാജ്യാന്തര തലത്തിൽ ഏറെ പ്രചാരമുള്ള മിനി ഗോൾഫ് അസോസിയേഷൻ സംസ്ഥാനത്ത് നിലവിൽ വന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് നടന്ന കായിക താരങ്ങൾക്കും, ഒഫീഷൽസിനുമുള്ള പരിശീലന പരിപാടി ഡോ.നോബിൽ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. ജയരാജ് ഡേവിഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി ഗോൾഫ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ സൂരജ് സിംഗ് യോട്ടിക്കർ, റഫറി ബോർഡ് ചെയർമാൻ ശ്രീറാം ധർമ്മാധികാരി, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാജേഷ് ഷെന്റെക്കർ സംസ്ഥാന സെക്രട്ടറി എൻ.എസ് വിനോദ് കുമാർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അനിൽ.എ.ജോൺസൺ, അജയകുമാർ, കേരള മിനി ഗോൾഫ് അമ്പയറിംഗ് ബോർഡ് ചെയർമാൻ റസീൻ അഹമ്മദ്, വൈസ് ചെയർമാൻ അനീഷ് പി.വി തുടങ്ങിയവർ സംസാരിച്ചു. കേരള മിനി ഗോൾഫ് അസോസിയേഷന്റെ ഉദ്ഘാടനം ഡോ.നോബിൽ ഇഗ്നേഷ്യസ് നിർവ്വഹിക്കുന്നു. വളരെ ചിലവേറിയ ഗോൾഫിനെ ജനകീയമാക്കുന്ന കായിക ഇനമാണ് മിനി ഗോൾഫ്.ഇതിനായി ഗോൾഫിന്റെ ഗ്രൗണ്ടിന്റെ നാലിലൊന്ന് സ്ഥലം മതിയാകും. ഏത് ... Read more
നമ്മളെ കൊതിപ്പിച്ച ആ ആറ് പ്രിയ വിദേശ ലൊക്കേഷനുകള്‍
സ്വിസ് ആല്‍പ്സിന്റെ മുകളില്‍ ഷിഫോണ്‍ സാരിയില്‍ നായിക ഒപ്പം സ്വെറ്റര്‍ കഴുത്തിലിട്ട നായകന്‍, എത്ര തവണ ബോളിവുഡ് മാസ് ചിത്രങ്ങളില്‍ കണ്ടുപരിചയിച്ച സീനാണ്. യാഥാര്‍ത്ഥ്യമാണോ അതോ ഫാന്‍സി മാത്രമാണോയെന്ന് ഓര്‍ത്തുപോയ എത്രയെത്ര മനോഹരമായ ചിത്രങ്ങള്‍, കാഴ്ചകള്‍. മഞ്ഞുമൂടിയ ആല്‍പ്സും അത്യാധുനികതയിലും പച്ചപരവതാനിയായ ഗ്രാമപ്രദേശങ്ങളുമെല്ലാം കണ്ട് അന്തംവിട്ടിരുന്ന ബാല്യകാലം മറക്കാനാവുമോ. അത്തരത്തില്‍ ബോളിവുഡ് ചിത്രങ്ങളിലൂടെ അടുത്തിടെ മനംകവര്‍ന്ന സുന്ദരമായ ആറ് ഭൂപ്രദേശങ്ങള്‍ അഥവാ ലൊക്കേഷനുകളെ പരിചയപ്പെടാം. ദൂരെയാത്രകളില്‍ സന്തോഷം തേടുന്നവര്‍ ഓര്‍മ്മയില്‍ വെക്കേണ്ട സ്ഥലങ്ങള്‍. സ്‌പെയിന്‍ കലാചാതുരി നിറഞ്ഞ സ്പെയിനിലെ കാഴ്ചകള്‍ ബോളിവുഡിനെ എന്നും കൊതിപ്പിച്ചിരുന്നു. കോസ്റ്റാ ബ്രാവ, സെവിലെ, പാംപലോണ എന്നീ സ്പെയിന്‍ നഗരങ്ങളാണ് ഇവയില്‍ ഏറെ പ്രീയപ്പെട്ടവ. ‘സിന്ദഗി ന മിലേഗി ദൊബാര’ എന്ന ചിത്രത്തില്‍ റോഡിലൂടെയുള്ള കുതിര സവാരിയും ചന്തകളിലേയും ബീച്ചുകളിലേയും ഇടവഴികളും ഇടുങ്ങിയ ഇടങ്ങളുമെല്ലാം കാണികളെ ചെറുതായൊന്നുമല്ല കൊതിപ്പിച്ചത്. സ്‌കൂബാ ഡൈവിങ്, സ്‌കൈ ഡൈവിങ്, കാള ഓട്ടം എന്നിവയാണ് സ്‌പെയിനിലെ പ്രധാന വിനോദങ്ങള്‍. പ്രേഗ് അലഞ്ഞ് തിരിഞ്ഞ് ... Read more
പാപനാശം ക്ലിഫുകള്‍ ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു
ലോക ശ്രദ്ധനേടിയ ക്ലിഫുകളില്‍ ഒന്നായ പാപനാശം ക്ലിഫുകള്‍ ഉന്നതതല ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു. വളരെ മനോഹരമായ ചെങ്കല്‍ കുന്നുകളാണ് ഇവിടത്തെ പ്രത്യേകത. ഉദ്ദേശം 23 ദശലക്ഷം വര്‍ഷം പഴക്കമുളള കുന്നുകളുടെ ഉയരമാണ് വിദേശികളെയും സ്വദേശികളെയും ഏറെ ആകര്‍ഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നുകള്‍ക്ക് ബലക്ഷയം സംഭവിച്ച് അടര്‍ന്ന് താഴേക്ക് വീഴുകയാണ്. പാപനാശം കുന്നുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നത് സംബന്ധിച്ചും ശാസ്ത്രീയമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വി ജോയി എംഎല്‍എ കേന്ദ്ര ഏജന്‍സിയായ സെസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കാനും യുനസ്‌കോ പൈതൃക പട്ടികയില്‍ പാപനാശം കുന്നുകളെ ഉള്‍പ്പെടുത്താനുമുളള നടപടിയുടെ ഭാഗമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞരടക്കമുളളവര്‍ പാപനാശം കുന്നുകള്‍ സന്ദര്‍ശിക്കാന്‍ വെളളിയാഴ്ച എത്തിയത്. പതിനാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കുന്നുകള്‍ ഹെലിപ്പാഡ്, ഓടയം, ചിലക്കൂര്‍ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. സിആര്‍ ഇസഡ് നിയമം പാലിക്കണമെന്നും കുന്നുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും സംഘം നിര്‍ദേശിച്ചു. ഗവ. ഓഫ് ഇന്ത്യ സെക്രട്ടറി ... Read more
മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം
കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വീകരണ ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ... Read more
വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കി
വയനാട് ചുരം വഴി യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. കാലവര്‍ഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പടെ എല്ലാ യാത്ര വാഹനങ്ങള്‍ക്കും ചുരം വഴി പോകാം.എന്നാല്‍ ചരക്ക് വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം തുടരും കാലവര്‍ഷത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന് താമരശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ,പൊതുമരാമത്ത് ദേശീയ പാത വിഭാഗം, റവന്യു തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നാണ് ഗതാഗത നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.
പാലരുവി എക്‌സപ്രസ് തിരുനെല്‍വേലി വരെ
പുനലൂരില്‍നിന്ന് പാലക്കാട് വരെയും തിരിച്ചും സര്‍വിസ് നടത്തുന്ന പാലരുവി എക്‌സപ്രസ് തിങ്കളാഴ്ച മുതല്‍ പുനലൂരില്‍നിന്ന് തിരുനെല്‍വേലി വരെ സര്‍വിസ് ദീര്‍ഘിപ്പിച്ചു. സര്‍വിസ് ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി നാല് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അധികമായി ലഭിക്കുമെന്നാണ് സൂചന. തിരുനെല്‍വേലിയില്‍നിന്ന് രാത്രി 10.30ന് സര്‍വിസ് ആരംഭിക്കുന്ന ട്രെയിന്‍ രാവിലെ 3.20ന് പുനലൂരില്‍ എത്തും. തുടര്‍ന്ന് പാലക്കാട്ടേക്ക് യാത്ര തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.20ന് പാലക്കാട്ട് എത്തും. പാലക്കാട്ടുനിന്ന് വൈകിട്ട് നാലിന് തിരുനെല്‍വേലിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 1.25ന് പുനലൂരിലും രാവിലെ 6.30ന് തിരുനെല്‍വേലിയിലും എത്തിച്ചേരും.
കൈലാസ യാത്ര: കുടുങ്ങിയ 1225 തീര്‍ഥാടകര്‍ മടങ്ങുന്നു
കൈലാസ തീര്‍ഥാടനം കഴിഞ്ഞുമടങ്ങവേ, പ്രതികൂല കാലാവസ്ഥയില്‍പ്പെട്ടു പലയിടത്തായി കുടുങ്ങിയ 1225 ലധികം തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം നടന്ന നാലു ദിവസങ്ങളിലായി സിമിക്കോട്ടില്‍ നിന്നു സുരക്ഷിതമായ നേപ്പാള്‍ ഗഞ്ചിലെത്തിയവരാണ് കഠ്മണ്ഡു, ലക്‌നൗ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേക്കു മടങ്ങുന്നത്. സിമിക്കോട്ടിലും ഹില്‍സയിലുമായി കുടുങ്ങിയ മലയാളികള്‍ കഠ്മണ്ഡുവിലെത്തിയതായി വിവരം ലഭിച്ചു. എല്ലാവരും സുരക്ഷിതരാണെന്ന് വിവേകാനന്ദ ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ സി.നരേന്ദ്രന്‍ അറിയിച്ചു. കഠ്മണ്ഡുവില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം സംഘം ഒന്‍പതിനു രാവിലെ നെടുമ്പാശേരിയിലെത്തും. വിവിധ ജില്ലകളില്‍നിന്നുള്ള 38 പേരാണ് സംഘത്തിലുള്ളത്. കൈലാസ വഴിയില്‍ തീര്‍ഥാടകരില്‍ പലരും ഇപ്പോഴുമുണ്ടെങ്കിലും അപകടനിലയില്‍ കുടുങ്ങിയവര്‍ ആരും തന്നെയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തീര്‍ഥാടകരുടെ യാത്രാ സൗകര്യത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസ് വിട്ടുനല്‍കി. ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, സിക്കിം, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ദുരന്ത പ്രതികരണ സേനയെ നിയോഗിച്ചു. തലസ്ഥാനനഗരിയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ മുറിയും തുറന്നു.
അഭിമന്യു സഞ്ചരിക്കുകയാണ് വലിയ ലക്ഷ്യങ്ങളുമായി
പ്ലാസ്റ്റിക്കിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായി അഭിമന്യു ചക്രവര്‍ത്തിയെന്ന യുവാവ് ഇതുവരെ സഞ്ചരിച്ചത് അഞ്ച് രാജ്യങ്ങളിലാണ്. ദില്ലിയിലുള്ള ഈ മുപ്പത്തിയൊന്നുകാരന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. സ്പെയിനിലെ ഒരു ബീച്ചില്‍ ചത്തടിഞ്ഞ പത്തടി നീളമുള്ള തിമിംഗലത്തിന്‍റെ വയറ്റില്‍ നിന്ന് 29 കിലോയോളം പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയ വാര്‍ത്തയാണ് ചക്രവര്‍ത്തിയുടെ ഈ ബോധവല്‍ക്കരണക്യാമ്പയിന് തുടക്കമായത്. ബോധവല്‍ക്കരണത്തിനായി തിരഞ്ഞെടുക്കാനുള്ള വഴിയെ കുറിച്ച് അപ്പോഴും ധാരണയുണ്ടായിരുന്നില്ല. യാദൃശ്ചികമായാണ്, മൂന്ന് സാധാരണക്കാരായ സ്ത്രീകള്‍ അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ 3000 മൈല്‍ സഞ്ചരിച്ച വാര്‍ത്ത അറിയുന്നത്. സാധാരണക്കാരായ മനുഷ്യര്‍ക്ക് അസാധാരണമായ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് തോന്നിയ അഭിമന്യു ചക്രവര്‍ത്തി തന്‍റെ യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. പിന്നീട്, മോട്ടോര്‍ബൈക്കില്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ യാത്ര തുടങ്ങി. മ്യാന്‍മര്‍, ലാവോസ്, കമ്പോഡിയ, തായ് ലാന്‍റ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. മൂന്നുമാസത്തിനുള്ളിലാണ് ഈ രാജ്യങ്ങളിലെ യാത്ര പൂര്‍ത്തിയാക്കിയത്. പ്ലാസ്റ്റിക്കിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി ജനങ്ങളോടും സര്‍ക്കാരിനോടും സംഘടനകളോടുമെല്ലാം സംസാരിച്ചു. എന്തുകൊണ്ടാണ് ഈ രാജ്യങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനും അഭിമന്യുവിന്‍റെ ... Read more
വൈറലായി, അമ്മയും മകനും കാശിക്ക് പോയ കഥ
പ്രായമായ അമ്മയുടെയോ, അച്ഛന്റെയോ ഇഷ്ടങ്ങളോ സന്തോഷങ്ങളോ പലരും തിരക്കാറില്ല. ആരോഗ്യം മോശമായിരിക്കും അഡ്ജസ്റ്റ് ചെയ്യാനാകില്ല എന്നൊക്കെ കാരണങ്ങള്‍ പറഞ്ഞ് വളരെ അടുത്തുള്ള യാത്രയില്‍ പോലും അവരെ ഒഴിവാക്കി നിര്‍ത്തുന്നവര്‍ ഈ മകന്റെ കുറിപ്പ് വായിക്കണം. pic courtesy: sarath krishnan സ്വന്തം അമ്മയോടൊപ്പം വാരണാസിയും കാശിയും സിംലയും റോത്തംഗ് പാസും മണാലിയും താണ്ടി പത്തു ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശരത് കൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെ യാത്രകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. pic courtesy: sarath krishnan ‘വീട്ടിലെ അടുക്കളയിലെ പുകക്കുള്ളില്‍ പെട്ടു പോകുന്ന, അല്ലെങ്കില്‍ വയസ്സാകുമ്പോള്‍ പലരും മറന്നു പോകുന്ന, ആ രണ്ടക്ഷരം ‘അമ്മ’ , പത്ത് മാസം നൊന്തു പെറ്റ ആ വയറിനെ, എന്തൊക്കെ പകരം വെച്ചാലും ആ വേദനയ്ക് പകരമാകില്ല. അമ്മയുടെ ആ സന്തോഷത്തിനു മുകളില്‍ എനിക്കിനിയൊരു സ്വര്‍ഗ്ഗമില്ല. അങ്ങിനെ റോത്താംഗിന്റെ ഭംഗി ആസ്വദിച്ച് വഴിയില്‍ മാഗിയും, ചായയുമെല്ലാം കഴിച്ച് ഞങ്ങള്‍ മഞ്ഞിന്റെ മായാ പ്രപഞ്ചത്തില്‍ എത്തി. ... Read more
ടൂറിസം റഗുലേറ്ററി സ്വാഗതാർഹം; കരടു നിയമം പൊളിച്ചെഴുതണമെന്ന് ടൂറിസം മേഖല
സംസ്ഥാന സർക്കാർ കൊണ്ടുവരാനിരിക്കുന്ന ടൂറിസം റഗുലേറ്ററി അതോറിറ്റി (ട്രാക്ക് ) നിയമത്തിൽ കാതലായ മാറ്റം വേണമെന്ന് ടൂറിസം മേഖല. കൊച്ചി ലേ മെറിഡിയനിൽ കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ) നിർദിഷ്ട ബില്ലിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്താനുള്ള നീക്കം സ്വാഗതാർഹം. എന്നാൽ കരടു ബില്ലിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാനാവില്ല. ടൂറിസ്റ്റ് എന്നതിന് കൃത്യമായ നിർവചനം വേണം, സ്വമേധയാ നടപടിക്ക് അധികാരം എന്നത് ദുരുപയോഗ സാധ്യതയുള്ളതിനാൽ അക്കാര്യം കരടു ബില്ലിൽ നിന്ന് നീക്കണം കേരളത്തിനു പുറത്തുള്ള ടൂർ ഓപ്പറേറ്റർമാരും ഓൺലൈൻ ബുക്കിംഗുകളും അതോറിറ്റിയുടെ അധികാര പരിധിയിൽ വരാത്തതിനാൽ കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരെ വേട്ടയാടുന്ന നിലയിലേക്ക് അതോറിറ്റി ഒതുങ്ങരുത്. കേരളത്തിലെ ടൂർ മേഖലക്ക് അനാവശ്യ പരാതികളിൽ നിന്ന് സംരക്ഷണം നൽകാൻ വിദേശ രാജ്യങ്ങളിലെ പോലെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം. ടൂറിസം പ്രൊമോട്ടർമാർ എന്നതിൽ ടൂറിസം മേഖലയിലെ എല്ലാ സേവനദാതാക്കളേയും ഉൾപ്പെടുത്തണം. അതോറിറ്റി ... Read more
നെല്‍സണ്‍ മണ്ടേലയുടെ ജയിലില്‍ കഴിയാന്‍ കോടികളുടെ ലേലം
നെല്‍സണ്‍ മണ്ടേല കിടന്ന ജയില്‍മുറിയിയിലെ ഒരു രാത്രി കഴിയാന്‍ ലേലം. ലേലത്തില്‍ പങ്കെടുക്കുന്നത് ധനികരായ ബിസിനസുകാര്‍. നെല്‍സണ്‍ മണ്ടേല 18 വര്‍ഷത്തോളം തടവിലായിരുന്ന റോബന്‍ ദ്വീപിലെ തടവുമുറിയാണ് ലേലത്തിന് വച്ചിരിക്കുന്നത്. സിഇഒ സ്ലീപ്ഔട്ട് എന്ന സന്നദ്ധസംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ ജയിലില്‍ കിടക്കുന്നവര്‍ക്കായുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇതില്‍ നിന്ന് കിട്ടുന്ന പണം വിനിയോഗിക്കുമെന്നാണ് സിഇഒ സ്ലീപ്ഔട്ട് പ്രതിനിധി ലിയാനേ എംസിഗോവന്‍ പറയുന്നത്. ഓണ്‍ലൈന്‍ ലേലം ആരംഭിച്ചത് ഒന്നരക്കോടിയോളം രൂപയ്ക്കാണ്. ഇതിനകം മൂന്ന് പേരാണ് ലേലത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. രണ്ടരക്കോടിയോളം രൂപയെങ്കിലും ലേലത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 16 നാണ് ലേലം അവസാനിക്കുക. ഉയര്‍ന്ന തുക വിളിക്കുന്നയാള്‍ക്ക് ഒരു രാത്രി മണ്ടേല കിടന്ന ഏഴാം നമ്പര്‍ സെല്ലിലെ ഒരു രാത്രി സ്വന്തമാക്കാം. ലേലത്തില്‍ പങ്കെടുപ്പിക്കുന്ന മറ്റ് 66 പേര്‍ക്ക് ദ്വീപിലെ ജയിലില്‍ എവിടെയെങ്കിലും കഴിയാം. നിലവില്‍ ജയില്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. 67 പേരെയാണ് ലേലത്തില്‍ പങ്കെടുപ്പിക്കുക. തന്റെ 67 വര്‍ഷത്തെ ജീവിതം ... Read more
ഷൂട്ട് ദി റെയിന്‍: മണ്‍സൂണ്‍ ടൂറിസത്തിനെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയില്‍ മഴപ്പന്തുകളി
കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ‘ഷൂട്ട് ദി റെയിന്‍’ എന്ന പേരില്‍ മഴപ്പന്തുകളി സംഘടിപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പന്തുകളി. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരം ശനിയാഴ്ച രാവിലെ ഏഴിന് പ്രൊഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രധാന ഹോട്ടലുകളെയും ടൂര്‍ ഓപ്പറേറ്റിങ് സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 24 ടീമുകളാണ് മഴപ്പന്തുകളി മത്സരത്തില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ തുടങ്ങുന്ന മത്സരങ്ങള്‍ വൈകീട്ട് സമാപിക്കും. അരമണിക്കൂര്‍ വീതമാണ് മത്സരം. ഞായറാഴ്ച രാവിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങും. വൈകീട്ട് 4.30 നാണ് ഫൈനല്‍. ഞായറാഴ്ച്ച വൈകിട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മുന്‍ ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ മുഖ്യാതിഥിയാകും.