Category: Homepage Malayalam
താജ്മഹൽ സംരക്ഷണത്തിലെ വീഴ്ച്ച: സർക്കാരുകൾക്ക് സുപ്രീം കോടതി വിമർശനം
താജ്മഹല്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അടച്ചുപൂട്ടുകയൊ, പൊളിച്ചു നീക്കുകയോ, പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി. താജ്മഹല്‍ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെ അലംഭാവത്തെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി രംഗത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകനായ എം. സി. മേത്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിമര്‍ശനം. ചരിത്ര സ്മാരകത്തിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രദേശത്തെ വൃത്തിഹീനമായ ചുറ്റുപാടുകളും, വനനശീകരണവും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹലെന്നും കോടതി പറഞ്ഞു. എണ്‍പത് ലക്ഷം പേരാണ് ടിവി ടവര്‍ പോലിരിക്കുന്ന ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്, അതിനെക്കാള്‍ എത്രയോ മനോഹരമാണ് നമ്മുടെ താജ്മഹല്‍, ഇത് രാജ്യത്തിന്റെ വിദേശ നാണ്യ പ്രശ്‌നം പരിഹരിക്കും. നിങ്ങളുടെ താല്‍പര്യമില്ലായ്മ രാജ്യത്തിനുണ്ടാക്കുന്ന നഷ്ടം എത്രയെന്ന് അറിയുമോ എന്നും കോടതി ചോദിച്ചു. താജ്മഹലിന് ചുറ്റുമുളള മലിനീകരണത്തിന്റെ കാരണം കണ്ടുപിടിക്കുന്നതിനും, പരിഹാരം കാണുന്നതിനും പ്രത്യേക സമിതിയെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു. താജ്മഹല്‍ പരിസരത്ത് വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കരുതെന്ന ഉത്തരവ് ലംഘിക്കപ്പെട്ടത് എങ്ങനെയെന്നും വിശദീകരിക്കണം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ... Read more
നീലക്കുറിഞ്ഞിക്കാലമായി; അറിയേണ്ടതെല്ലാം ടൂറിസം വകുപ്പ് മൈക്രോസൈറ്റിൽ
സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ www.keralatourism.org/neelakurinji എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാര്‍ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാര്‍ഗമധ്യേയുള്ള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും അവ പൂക്കുന്ന സ്ഥലത്തെക്കുറിച്ചുമെല്ലാം വിശദമായി മനസിലാക്കാന്‍ സൈറ്റ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പരിസ്ഥിതിക പ്രത്യേകതകള്‍ മനസിലാക്കുന്നതിനും സൈറ്റ് ഉപകരിക്കും. വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍, ശാസ്ത്രജ്ഞര്‍, പ്രകൃതിസ്‌നേഹികള്‍, യാത്രാ സ്‌നേഹികള്‍ എന്നിവരുടെ സംഭാവനകളിലൂടെയാണ് സൈറ്റ് പൂര്‍ണതയിലെത്തിച്ചത്. നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള 21 പേജ് ഇ-ബ്രോഷറും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇത് വാട്‌സ് ആപ്പിലൂടെയടക്കം കൈമാറാനാവും. ... Read more
മാതൃകയാക്കാവുന്ന ജനീവ മാതൃക; മുരളി തുമ്മാരുകുടി എഴുതുന്നു
കളഞ്ഞുകിട്ടുന്ന സാധനങ്ങൾ ഏൽപ്പിക്കാൻ നഗരസഭകൾ പ്രത്യേക ഓഫീസുകൾ സജ്ജമാക്കിക്കൂടേ? യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണ രൂപം; മാതൃകയാകാത്ത വാർത്തകൾ.. “കളഞ്ഞു കിട്ടിയ പണം (മാല, ബാഗ്, പാസ്‌പോർട്ട്) തിരിച്ചു കൊടുത്ത് യുവാവ് / യുവതി / ഓട്ടോ ഡ്രൈവർ മാതൃകയായി”. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോഴേ വായിക്കുന്ന ഒരു വാർത്തയാണിത്. അന്നൊക്കെ എനിക്ക് സന്തോഷം തോന്നുമായിരുന്നു. പിന്നീടാണ് ഒരു കാര്യം മനസ്സിലായത്. കളഞ്ഞുകിട്ടുന്ന സാധനം തിരിച്ചുകൊടുക്കുന്നത് സാധാരണമല്ലാത്ത, അതായത് ശരാശരി ആളുകൾ അന്യന്റെ മുതൽ യാതൊരു വിഷമവുമില്ലാതെ അനുഭവിക്കുന്ന, ലോകത്താണ് ആരെങ്കിലും കളഞ്ഞുകിട്ടുന്ന വസ്തു തിരിച്ചു കൊടുക്കുന്നത് വാർത്തയാകുന്നത്. അതൊരു വാർത്തയല്ലാതാകുന്ന കേരളമാണ് കൂടുതൽ പുരോഗമനപരം. കളഞ്ഞുകിട്ടുന്ന മുതൽ തിരിച്ചു കൊടുക്കുന്നവർക്ക് പ്രോത്സാഹനം കൊടുക്കേണ്ട എന്നല്ല ഉദ്ദേശിച്ചത്. അതിനായി ജനീവയിലുള്ള നല്ലൊരു സംവിധാനം നമുക്ക് കണ്ടു പഠിക്കാവുന്നതാണ്. ജനീവയിൽ എവിടെയും എന്തെങ്കിലും സാധനം ഉടമസ്ഥരില്ലാതെ കണ്ടാൽ അതേൽപ്പിക്കാനായി മാത്രം ഒരു ഓഫിസ് ഉണ്ട്. ... Read more
വൈദ്യുത പോസ്റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു
വൈദ്യുതി പോസ്‌റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി നാല്പത്തെണ്ണീശ്വരത്തിന് സമീപം മരമുത്തഛൻ കവലക്ക് സമീപത്തെ പോസ്റ്റിലാണ് അഞ്ചടിയോളം നീളം വരുന്ന പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തത്. തിങ്കളാഴ്ച രാത്രി മുതൽ നിരന്തരമായി ഇവിടെ വൈദ്യുതി വന്നും പോയി നിന്നിരുന്നു. പൂച്ചാക്കൽ കെ എസ് ഇ ബി യിൽ പരാതി പറഞ്ഞെങ്കിലും പരാതി നോക്കാൻ എത്തിയവർ ലൈൻ കമ്പിയിൽ കുടുങ്ങിയ പാമ്പിനെ കണ്ടിരുന്നില്ല.ചൊവ്വാഴ്ച പോസ്‌റ്റിന് സമീപത്തെ വീട്ടിലെ കുട്ടികളാണ് പാമ്പ് വൈദ്യുത കമ്പിയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞെത്തിയ കെഎസ് ഇ ബി ജീവനക്കാർ പാമ്പിനെ താഴെയിറക്കി. അസിസ്റ്റന്റ് എഞ്ചിനീയർ കെവി സനിൽ, സബ് എഞ്ചിനീയർ എ നന്ദകുമാർ, ലൈൻമാരായ വിജയകുമാർ., സുജിത്ത്, സുരേഷ്‌കുമാർ, ദിനേശ് എന്നിവരാണ് പാമ്പിനെ ലൈനിൽ നിന്ന് നീക്കം ചെയ്‌തത്.
കാട്ടാന ആക്രമണം; റിസോർട്ട് മാനേജർ കൊല്ലപ്പെട്ടു
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ റിസോർട്ട് മാനേജർ കൊല്ലപ്പെട്ടു. രാജാപ്പാറ മെട്ട് ജംഗിൾപാലസ് റിസോർട്ട് മാനേജർ കുമാറാണ്(45) കൊല്ലപ്പെട്ടത്. തമിഴ്നാട്ടിൽനിന്നു മടങ്ങിയെത്തി, ഭാര്യയ്ക്കും മക്കൾക്കുമൊപ്പം റിസോർട്ടിലേക്ക് നടക്കുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു. രാത്രി ഒരു മണിയോടെയാണ് സംഭവം.
ജിഎൻപിസിക്ക് ഫേസ്‌ബുക്കിന്റെ ചിയേഴ്സ്; പേജ് തുടരും; നടപടി മുറുക്കി പൊലീസ്
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻസിപി) എന്ന ഫെയ്സ്ബുക് കൂട്ടായ്മയെ നിരോധിക്കാനുള്ള പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. ഇക്കാര്യം ആവശ്യപ്പെട്ടു പൊലീസ് കത്തു നല്‍കിയെങ്കിലും ബ്ലോക്ക് ചെയ്യാനാവില്ലെന്നാണ് ഫെയ്സ്ബുക്കിന്റെ നിലപാട്. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാൽ മുഖ്യ അഡ്മിനെ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് . ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ കേസെടുത്തതിനു പിന്നാലെയാണു ഫെയ്സ്ബുക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയത്. ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ വിവരിച്ച് ഫെയ്സ്ബുക്കിനു പൊലീസ് കത്തയച്ചു. എന്നാല്‍ 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്നാണു ഫെയ്സ്ബുക് മറുപടി നല്‍കിയത്. ഇതോടെ കേസ് നടപടികളും അന്വേഷണവും ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനാണു പൊലീസിന്റെ തീരുമാനം. പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഒളിവിലാണെന്ന് കുരുതുന്ന അജിത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജാമ്യം നിഷേധിച്ചാലുടന്‍ അറസ്റ്റ് ... Read more
ടൂറിസമടക്കം 13 മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം: ‘ഐഡിയ ഡേ’യ്ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ ടൂറിസം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യസംരക്ഷണം ഉള്‍പ്പെടെയുള്ള 13 സുപ്രധാനമേഖലകളിലെ സമഗ്രവികസനത്തിനുതകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ അടുത്ത ‘ഐഡിയ ഡേ’യില്‍ അവസരമൊരുക്കുന്നു. ഈ മാസം 28 ന് തിരുവനന്തപുരത്തു നടക്കുന്ന പതിനൊന്നാമത് ‘ഐഡിയ ഡേ’ക്കായി 15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അഗ്രിടെക്, ബയോടെക്, എന്‍റര്‍പ്രെെസ് റിസോഴ്സ് പ്ലാനിംഗ്, ഫിന്‍ടെക്, ഗെയിമിംഗ്, പ്ലാറ്റ്ഫോം ആന്‍ഡ് അഗ്രിഗേറ്റര്‍, റീട്ടെയ്ല്‍, റോബോട്ടിക്സ്, സോഫ്റ്റ്വെയര്‍ സേവനം എന്നീ മേഖലകളിലൂന്നിയ ആശയങ്ങളും യുവസംരംഭകര്‍ക്ക് അവതരിപ്പിക്കാം. ഭാവി സാങ്കേതികവിദ്യയുള്‍പ്പെടെയുള്ള സംസ്ഥാനത്തെ സുപ്രധാന മേഖലകളിലെ സമഗ്രവളര്‍ച്ചയ്ക്ക് വഴിതെളിക്കുന്ന ആശയങ്ങള്‍ സമാഹരിച്ച് അവ യാഥാര്‍ത്ഥ്യമാക്കാനായി സംസ്ഥാന സര്‍ക്കാരാണ് ‘ഐഡിയ ഡേ’ എന്ന ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. ഉല്പന്നഘട്ടം അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടുലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപവരെ ധനസഹായം ലഭിക്കും. മികച്ച ആശയങ്ങള്‍കൊണ്ടും യുവസംരംഭകരുടെ പങ്കാളിത്തംകൊണ്ടും ‘ഐഡിയ ഡേ’യുടെ പത്തുപതിപ്പുകളും ശ്രദ്ധനേടിയിരുന്നു. ‘ഐഡിയ ഡേ’യുടെ വിശദവിവരങ്ങള്‍ https://startupmission.kerala.gov.in/pages/ideaday. എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഏഷ്യയിൽ കണ്ടിരിക്കേണ്ട പത്തിടങ്ങളിൽ പശ്ചിമഘട്ടവും; ലോൺലി പ്ലാനറ്റ് പട്ടികയിൽ ഇന്ത്യയിലെ മറ്റിടങ്ങളില്ല; നീലക്കുറിഞ്ഞികാലവും വിവരണത്തിനൊപ്പം
ലോൺലി പ്ലാനറ്റ് പ്രഖ്യാപിച്ച ഏഷ്യയിലെ പത്തു മികച്ച സഞ്ചാരസ്ഥലങ്ങളുടെ പട്ടികയിൽ പശ്ചിമ ഘട്ടവും. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് പശ്ചിമഘട്ടം മാത്രമാണ്.വന്യ സൗന്ദര്യത്തിന്റെ മോഹിപ്പിക്കുന്ന ഇടമാണ് പശ്ചിമഘട്ടമെന്ന് ലോൺലി പ്ലാനറ്റ് പറയുന്നു. ലോകത്തിലെ ജൈവ വൈവിധ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ യുനെസ്‌കോ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആനകൾ,കടുവകൾ തുടങ്ങി പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ വരെ കേന്ദ്രമാണ് പശ്ചിമഘട്ട മലനിരകൾ. കാപ്പി, തേയില, സുഗന്ധവിള തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടെയുണ്ട്. പശ്ചിമഘട്ടത്തെ ഏഷ്യൻ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ചേർത്തിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ കടലും കുന്നുകളും അതിരിടുന്ന ബുസാനാണ് പട്ടികയിൽ ഒന്നാമത്. ഉസ്‌ബെകിസ്ഥാനാണ് രണ്ടാമത്. സഞ്ചാരികളെ ആകർഷിക്കാൻ വിസരഹിതമാക്കിയതും ഇ-വിസ നടപ്പാക്കിയതും ലോൺലി പ്ലാനറ്റ് എടുത്തു പറയുന്നുണ്ട്. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി മൂന്നാമതും ജപ്പാനിലെ നാഗസാക്കി അഞ്ചാമതുമുണ്ട്. പത്തു സഞ്ചാരകേന്ദ്രങ്ങളിൽ ഇടം പിടിച്ച മറ്റു സ്ഥലങ്ങൾ ഇവയാണ് :തായ്‌ലൻഡിലെ ചിയാംഗ് മയ്, നേപ്പാളിലെ ലുംബിനി,ശ്രീലങ്കയിലെ അരുഗം ബേയ്, ചൈനയിലെ സിചുവാൻ പ്രവിശ്യ, ഇൻഡോനേഷ്യയിലെ ... Read more
കാങ്കേയം കാളകളുടെ സ്മരണക്കായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ശില്പം
അന്യംനിന്നുപോകുന്ന കാങ്കേയം കാളകളുടെ സ്മരണയ്ക്കായി കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുള്ളിബായ് എന്ന വിത്തുകാളയുടെ ശില്പം. സോനാപതി കാങ്കേയം കന്നുകാലിഗവേഷണകേന്ദ്രത്തിലായിരുന്നു പുള്ളിബായ് എന്ന കാള ജീവിച്ചിരുന്നത്. രണ്ടുദശകത്തിനുള്ളില്‍ പതിനായിരക്കണക്കിന് പശുക്കളില്‍ പ്രജനനം നടത്തിയ പുള്ളിബായ് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രായാധിക്യത്താല്‍ ചത്തു. ലോകപ്രശസ്തിയാര്‍ജിച്ച ഇനമാണ് കാങ്കേയം മാടുകള്‍. തിരൂപ്പൂര്‍ ജില്ലയിലെ കാങ്കേയമാണ് ഇവയുടെ സ്ഥലം. ഈറോഡ്, കരൂര്‍, നാമക്കല്‍ മേഖലകളില്‍ ഇവയെ കാര്‍ഷികാവശ്യങ്ങള്‍ക്കായി വളര്‍ത്തിവരുന്നു. 4,000 മുതല്‍ 5,000 കിലോവരെ ഭാരമുള്ള വണ്ടികള്‍വരെ കാങ്കേയം കാളകള്‍ വലിക്കും. ഏത് കാലാവസ്ഥയെയും അതിജീവിക്കും. കരിമ്പോല, പനയോല, വേപ്പിന്റെ ഇല എന്നിവയെല്ലാം ഇവയ്ക്ക് തീറ്റയായി നല്‍കാം. കാളകള്‍മാത്രമല്ല, പശുക്കളും പ്രത്യേകതയുള്ളതാണ്. 1.8 ലിറ്റര്‍ മുതല്‍ രണ്ടുലിറ്റര്‍വരെ മാത്രമേ പാല്‍ ചുരത്തുകയുള്ളൂവെങ്കിലും പാല്‍ പോഷകസമ്പന്നമാണ്. 11.74 ലക്ഷം മാടുകളുണ്ടായിരുന്നത് 2000ല്‍ നടന്ന കണക്കെടുപ്പില്‍ നാലുലക്ഷമായി കുറഞ്ഞു. 2015ല്‍ ഒരുലക്ഷത്തില്‍ കുറവാണ് ഇവയുടെ എണ്ണം. കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ശ്രീലങ്ക, ബ്രസീല്‍, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ വിദേശനാടുകളിലും കാങ്കേയം ... Read more
മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജന പദ്ധതിക്ക് അംഗീകാരം
മുതിര്‍ന്നവര്‍ക്ക് വിവിധ തീര്‍ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനു സൗകര്യമൊരുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ‘മുഖ്യമന്ത്രി തീര്‍ഥയാത്ര യോജന’ പദ്ധതിക്ക് അനുമതി. റവന്യു വകുപ്പിന്റെ ഇതുസംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ജനുവരിയില്‍ നടന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചെങ്കിലും ലഫ്. ഗവര്‍ണറുടെ ഇടപെടലുകള്‍ കാരണം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു. എന്നാല്‍, എതിര്‍പ്പുകളെല്ലാം അവഗണിച്ച് പദ്ധതിക്കു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്നലെ അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും 1100 മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (60 വയസ്സിനു മുകളിലുള്ളവര്‍ക്ക്) പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 77.000 ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1100 പേരെയാണ് പദ്ധതി പ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് തികച്ചും സൗജന്യമായി യാത്രയും ഭക്ഷണവും താമസവും സര്‍ക്കാര്‍ ഒരുക്കും. ഡല്‍ഹിയില്‍ നിന്ന് അഞ്ചുകേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം. അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം. 18 ... Read more
ഓന്ത് ക്ലിക്കുമായി വിഷ്ണു വീണ്ടുമെത്തി
വവ്വാലിനെ പോലെ മരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോ എടുത്ത വിഷണവിനെ ഓര്‍മ്മയില്ലേ? വവ്വാല്‍ ക്ലിക്കിങ്ങിന് ശേഷം വീണ്ടും സാഹസികമായ ക്ലിക്കിലുടെ വൈറലായിരിക്കുകയാണ് വിഷ്ണു. കടല്‍ത്തീരത്തെ അറ്റം ഒടിഞ്ഞ തെങ്ങിന്റെ മുകളില്‍ കയറി ചിത്രമെടുത്തിരിക്കുകയാണ് ഈ യുവ ഫോട്ടോഗ്രാഫര്‍. Pic Courtesy: Vishnu Whiteramp ഓന്തിനെപ്പോലെ കയറി ചിത്രമെടുത്തതിനാല്‍ ഉടന്‍ പേരും വീണു. ‘ഓന്ത് ക്ലിക്ക്’. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയായ വിഷ്ണു ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫറാണ്. വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് ഇപ്പോഴും. ഏങ്ങണ്ടിയൂര്‍ ബീച്ചിലായിരുന്നു ചിത്രീകരണം. അറ്റമില്ലാത്ത തെങ്ങ് കടല്‍ത്തീരത്തേയ്ക്കു ചാഞ്ഞുനില്‍ക്കുകയാണ്. ഏതു സമയത്തും ഒടിഞ്ഞു വീഴാവുന്ന തെങ്ങില്‍ മടികൂടാതെ കയറി. നല്ല ഫ്രെയിം മാത്രമായിരുന്നു മനസില്‍. പ്രണവ്, സരിഗ ദമ്പതികളുടെ ചിത്രമാണ് ഓന്ത് ക്ലിക്കിലൂടെ പകര്‍ത്തിയത്. വിവാഹങ്ങളുടേയും വിരുന്നുകളുടേയും ഫൊട്ടോയെടുക്കുമ്പോള്‍ പലപ്പോഴും ഇങ്ങനെ മരത്തില്‍ കയറിയിട്ടുണ്ട്. ഹെലിക്യാം ഇറങ്ങിയ ഈ കാലത്ത് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് ഫൊട്ടോ എടുക്കുന്നതെന്ന വിമര്‍ശനത്തിനും വിഷ്ണുവിന് മറുപടിയുണ്ട്. ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫൊട്ടോ ... Read more
കണ്ണന്‍കോട് അപ്പൂപ്പനെ വണങ്ങാന്‍ ഐ.പി.എസ് ദമ്പതികളെത്തി
കണ്ണന്‍കോട് അപ്പൂപ്പനെ വണങ്ങാന്‍ ഐ.പി.എസ് ദമ്പതികളെത്തി.ഉദ്ദിഷ്ട കാര്യസാധ്യത്തിനായുള്ള പൂജയ്ക്കായാണ് ഡല്‍ഹിയില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥ സുരക്ഷയും, ഭര്‍ത്താവും ഐ.എ.എസ് ഓഫീസറുമായ അശോകും വെള്ളിയാഴ്ച ഉച്ചയോടെ അപ്പൂപ്പന്‍ കുന്നിലെത്തിയത്. ട്രിപ്പ് അഡൈ്വസറില്‍ കൂടി അപ്പൂപ്പന്‍കുന്നിനെപറ്റി കേട്ടറിഞ്ഞ ഇവര്‍ക്ക് തിരുവനന്തപുരം DKH ലെ ടൂറിസ്റ്റ് ഗൈഡ് പ്രസാദാണ് ഈ സന്ദര്‍ശനത്തിന് അവസരമൊരുക്കിയത്. അവര്‍ ഏകദേശം ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ചശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി. ഈ വിശിഷ്ട വ്യക്തികളെ കമ്മറ്റി ഭാരവാഹികള്‍ ഇളനീര്‍ നല്‍കി സ്വീകരിച്ചു.. കുന്നിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച ഇരുവരും പ്രസാദിനും നാട്ടുകാര്‍ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.
രാമായണ ടൂറിസവുമായി ഇന്ത്യന്‍ റെയില്‍വേ
രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള പ്രത്യേക ട്രെയിന്‍ സര്‍വീസിന് തുടക്കമിടാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ . ശ്രീ രാമായണ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നവംബര്‍ 14ന് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. Representative picture only രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള വിപുലമായ യാത്ര പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ടുഘട്ടങ്ങളായാണ് യാത്ര പദ്ധതി. ആദ്യഘട്ടത്തില്‍ അയോധ്യയെ രാമേശ്വരവുമായി ബന്ധിപ്പിക്കും. രാമായണ എക്‌സ്പ്രസിലുളള ഈ യാത്രയില്‍ രാമായണത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റു സ്ഥലങ്ങളിലുടെ ട്രെയിന്‍ കടന്നുപോകുന്ന തരത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ 16 ദിവസം നീണ്ടുനില്‍ക്കുന്ന രാമായണ യാത്രയുടെ രണ്ടാംഘട്ടത്തില്‍ ശ്രീലങ്കയിലെ നാലു പ്രധാന സ്ഥലങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാം.ദില്ലിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിക്കുന്ന തരത്തിലാണ് യാത്ര പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ദില്ലിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ അയോധ്യ, വാരണാസി, പ്രയാഗ്, ഹമ്പി തുടങ്ങിയ സ്ഥലങ്ങളിലുടെ യാത്ര ചെയ്ത് രാമേശ്വരത്ത് എത്തുന്ന തരത്തിലാണ് റൂട്ട്. 800 യാത്രക്കാര്‍ക്ക് ... Read more
സഞ്ചാരികളെ മയക്കാന്‍ ഇതാ പുഞ്ചിരിക്കും തിമിംഗലം
ഫ്രാന്‍സില്‍ എത്തുന്ന സഞ്ചാരികള്‍ ഇപ്പോള്‍ ആകാശ തിമിംഗലത്തിന്റെ പുഞ്ചിരിയില്‍ മയങ്ങിയിരിക്കുകയാണ്. വ്യത്യസ്തമായ രൂപത്തിലും ശൈലിയിലുമാണ് ഇന്ന് ഓരോ വിമാനങ്ങളും ഇറങ്ങുന്നത്. തിമിംഗലത്തിന്റെ ആകൃതിയില്‍ ഒരു വിമാനം ഇറങ്ങിയാല്‍ എങ്ങനെയിരിക്കും. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ടൗലൗസിലാണ് തിമിംഗലത്തിന്റെ ആകൃതിയിലുള്ള ബെലൂഗXL അവതരിപ്പിച്ചത്. വിമാനത്തിന്റെ മുന്‍വശത്തുള്ള തിമിംഗലത്തിന്റെ മൂക്ക്, തിളങ്ങുന്ന നീല കണ്ണുകള്‍, ചിരിച്ചുകൊണ്ടുള്ള മുഖം എന്നിവ ഇതിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. എയര്‍ബസ്സിന്റെ 20000 ജീവനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ചിരിക്കുന്ന തിമിംഗലത്തിന്റെ ഡിസൈന്‍ തിരഞ്ഞെടുത്തത്. 40% പേരാണ് ഈ ഡിസൈന്‍ തിരഞ്ഞെടുത്തത്. A330-200 എയര്‍ലൈനരിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം. വെള്ള അര്‍ക്കറ്റിക് തിമിംഗലത്തിന്റെ രൂപം ആയതിനാല്‍ ഇതിനെ ‘ബെലൂഗ’ എന്ന പേര് ലഭിച്ചു. നിലവില്‍ ഈ എയര്‍പ്ലെയ്‌നുകള്‍ യൂറോപ്പിലെ നിര്‍മ്മാണ ശാലയില്‍ നിന്നും എയര്‍ബസ്സിന്റെ ഭാഗങ്ങള്‍ ടൗലൗസ്, ഹാംബര്‍ഗ്, ടിയാന്‍ജിന്‍ എന്നീ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. 1994-ലാണ് വിമാനങ്ങള്‍ സേവനം ആരംഭിച്ചത്. 2014-ലാണ് പുതിയ രൂപത്തിലും ശൈലിയിലും പുതിയ വിമാനം നിര്‍മ്മിക്കാനുള്ള പദ്ധതി എയര്‍ബസ് ആരംഭിച്ചത്. ... Read more
കൊല്‍ക്കത്തയിലെ തീരങ്ങള്‍
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സഞ്ചാരികളുടെ ഇഷ്ടനഗരമാണ്. കടലിനോട് ചേര്‍ന്നും കടലിലേക്കിറങ്ങിയും കിടക്കുന്ന പശ്ചിമബംഗാളിന്റെ മുഖ്യ ആകര്‍ണം അതിമനോഹരമായ ബീച്ചുകള്‍ത്തന്നെ. ബീച്ചുകളുടെ പട്ടണം കൊല്‍ക്കത്തയില്‍ നിന്നും 176 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ശങ്കര്‍പൂര്‍ എന്ന കടലോര ഗ്രാമത്തിലെത്താം. ബീച്ചുകളുടെ പട്ടണം എന്നാണ് ശങ്കര്‍പൂര്‍ അറിയപ്പെടുന്നതുതന്നെ. കൊല്‍ക്കത്ത നഗരത്തിന്റെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത ശാന്തമായ ബീച്ചുകളുടെ പട്ടണം. കാലഭേദമില്ലാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന നഗരമാണ് ശങ്കര്‍പൂര്‍. തീരപ്രദേശത്തെ യാത്ര കടലിനെ അനുഭവിച്ചറിയാനുള്ള നല്ല അവസരമായാണ് യാത്രികര്‍ കാണുന്നത്. മെഡ്നിപൂര്‍ ജില്ലയിലെ തീരപ്രദേശത്തുനിന്നും 14 കിലോമീറ്റര്‍ മാറിയാണ് ശങ്കര്‍പൂര്‍. വര്‍ഷംതോറും നിരവധി ആളുകള്‍ സന്ദര്‍ശിക്കുന്ന കടലോരങ്ങളില്‍ ഒന്നാണ് ഡിഘയിലെ ബീച്ചുകളും. ശാന്തമായ അന്തരീക്ഷവും തുറസ്സായ തീരവും വിശാലമായ ആകാശവും ഒന്നിക്കുന്ന സ്ഥലമാണിത്. കൊല്‍ക്കത്തയില്‍ നിന്നുള്ള യാത്രയില്‍ ഡിഘ മുതല്‍ സഞ്ചാരികള്‍ക്കായി കാഴ്ചയുടെ അത്ഭുതങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട് ഈ കടല്‍ത്തീരങ്ങള്‍. ഫുള്‍മൂണ്‍ ദിവസങ്ങളില്‍ ശങ്കര്‍പൂരിലെത്തുന്ന സഞ്ചാരികള്‍ മനസുനിറഞ്ഞാണ് മടങ്ങാറുള്ളത്. തീരത്തുകൂടി കൂട്ടമായി നീങ്ങുന്ന ചുവന്ന ഞണ്ടുകളും ശങ്കര്‍പൂറിന്റെ പ്രത്യേകതയാണ്. ... Read more