Category: Homepage Malayalam
ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്‌പെഷ്യല്‍ പാക്കേജുമായി കെ എസ് ആര്‍ ടി സി
ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്‍കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന്‍ കെ എസ് ആര്‍ ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്‍കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, ... Read more
കോവളത്ത് റോപ് വേ പദ്ധതി വരുന്നു
ബീച്ചിനും കടലിനും മുകളിലൂടെ റോപ്പ് വേ പദ്ധതി വരുന്നു. ലൈറ്റ് ഹൗസ് വളപ്പില്‍ നിന്നാരംഭിച്ചു കോവളം സര്‍ക്കാര്‍ അതിഥി മന്ദിര വളപ്പില്‍ അവസാനിക്കുന്ന തരത്തിലുള്ള റോപ്പ് വേ സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച പദ്ധതി കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് വകുപ്പിന്റെ അണിയറയിലാണു തയാറാകുന്നത്. പ്രാഥമിക ജോലികള്‍ തുടങ്ങുമെന്നാണറിവ്. കോവളം ലൈറ്റ് ഹൗസ് വളപ്പില്‍ അതിവേഗം പണി പൂര്‍ത്തിയായി വരുന്ന സംഗീത-നൃത്ത ജലധാര പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടര്‍ ജനറല്‍ ഡി.കെ.സിന്‍ഹയുടെ മനസ്സില്‍ രൂപപ്പെട്ട റോപ്പ് വേ പദ്ധതി വകുപ്പിന്റെ സജീവ പരിഗണനയിലാണ്. രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സംഗീത നൃത്ത ജലധാര പദ്ധതി ഉദ്ഘാടനത്തിന് എത്തുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു മുന്നില്‍ നൂതന പദ്ധതി അവതരിപ്പിച്ച് അംഗീകാരം കിട്ടിയാല്‍ ഉടന്‍ നടപടി തുടങ്ങുമെന്നാണു സൂചന. കോവളം ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകള്‍, കടല്‍ എന്നിവയ്ക്കു മുകളിലൂടെയുള്ള റോപ് വേ സഞ്ചാരം ... Read more
വസ്ത്രങ്ങള്‍ ഗുണമുള്ളതോ അറിയാന്‍ ഗുഡ് ഓണ്‍ യു ആപ്പ്
ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ റിവ്യൂ വായിച്ചുനോക്കി മികച്ച അഭിപ്രായങ്ങള്‍ നേടിയവ തിരഞ്ഞെടുക്കുന്നത് പലരും പതിവാക്കിയിട്ടുണ്ട്. എന്നാല്‍ നേരിട്ടെത്തി മാളുകളിലും മറ്റ് വസ്ത്രശാലകളിലും നിന്ന് വസ്ത്രം വാങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനല്ല. അതിപ്പൊ എത്ര വിലകൂടിയവ ആണെങ്കിലും ശരി. ഇട്ടുനോക്കി ഭംഗിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതല്ലാതെ അതിന്റെ ഗുണനിലവാരത്തെകുറിച്ച് അധികമൊന്നും അന്വേഷിക്കാത്തവരാണ് കൂടുതലും. എവിടെപോയി അന്വേഷിക്കാനാ ഒരു വിശ്വാസത്തില്‍ അങ്ങ് വാങ്ങും എന്നല്ലാതെ ഈ വിഷയത്തില്‍ പറയാന്‍ പ്രത്യേകിച്ച് മറുപടിയൊന്നും ഇല്ലായിരുന്നുതാനും. എന്നാല്‍ എന്തും ഏതും ആപ്പിന്റെ രൂപത്തില്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ വിഷയത്തിലും ഏറെകുറെ തീരുമാനമായിട്ടുണ്ട്. റാങ്കിംഗ് നല്‍കി വസ്ത്ര ബ്രാന്‍ഡുകളെ റേറ്റ് ചെയ്യുകയും അവയുടെ ഗുണനിലവാരം വിശ്വാസ്യത പോലുള്ള ഘടകങ്ങള്‍ വിശദീകരിച്ചു നല്‍കുകയും ചെയ്യുന്ന ആപ്പുകള്‍ സജീവമാകുകയാണ്. ഈ നിരയിലേക്ക് ആദ്യമായി അവതരിപ്പിച്ച ആപ്പ് എന്ന് വിളിക്കാം ഗുഡ് ഓണ്‍ യു എന്ന ആപ്ലിക്കേഷനെ. ഓസ്‌ട്രേലിയയില്‍ ആദ്യമായി അവതരിപ്പിച്ച ആപ്പ് പിന്നീട് ലോകം മുഴുവന്‍ എത്തുകയായിരുന്നു. 2000ത്തോളം ബ്രാന്‍ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ നിന്ന് ... Read more
പോകാം ലോകത്തിലെ എറ്റവും ഭയപ്പെടുത്തുന്ന യാത്രയ്ക്ക്
ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന യാത്ര ഏതാവാം? ഒരു പക്ഷെ, സ്‌പെയിനിലെ മലാഗയിലെ ‘കിങ്ങ്‌സ് പാത്ത്’ വഴി ഉള്ളതായിരിക്കും അത് . ഉയരത്തെ പേടിയുള്ള ഒരാളാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അത് കീഴടക്കാനായെന്ന് വരില്ല. മൂന്നു കിലോമീറ്ററാണ് യാത്രയില്‍ മൊത്തത്തിലുള്ള ദൂരം. 100 മീറ്റര്‍ (328 അടി) ആണ് ഇതിന്റെ ഉയരം. വീതി വെറും ഒരു മീറ്ററും. ഇതിലൂടെയാണ് നടന്ന് ചെല്ലേണ്ടത്. 2001 -ല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അടച്ചിട്ടിരുന്നു കിങ്ങ്‌സ് പാത്ത്. പക്ഷെ, നവീകരിച്ച ശേഷം, 2015 -ല്‍ ഇത് വീണ്ടും സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുകയായിരുന്നു. പുതുതായി നിര്‍മ്മിച്ച കമ്പിവേലികള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. മലയിടുക്കുകളിലെ ഈ നടപ്പാതയുടെ താഴെ പുഴയാണ്. കിങ്ങ്‌സ് പാത്തില്‍ ഒരു ഗുഹയുമുണ്ട്. അത് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് കീഴിലുള്ളതാണ്. യാത്രയിലെ ഏറ്റവും ആകര്‍ഷണീയമായ ഒന്നാണ്. ഇവിടെയുള്ള നവീനശിലായുഗത്തിലെ ഏഴ് എണ്ണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നും ഇതാണ്. ഏഴായിരം വര്‍ഷമാണ് ഗുഹയുടെ ഇതിന്റെ പഴക്കം. 1901 ലാണ് ഈ ... Read more
കുറുമ്പനാണീ കറുമ്പന്‍
കൂട്ടം തെറ്റിയാണവന്‍ എത്തിയത് ആദ്യമായി മനുഷ്യവാസമുള്ള പ്രദേശത്ത് എത്തിയതിന്റെ പരിഭ്രമമോ അങ്കലാപ്പോ അവന്‍ കാട്ടിയില്ല. വഴിക്കടവ് ചുരത്തിലെ ഒന്നാം വളവിലാണ് കഴിഞ്ഞ ദിവസം കൂട്ടം തെറ്റി ആനക്കുട്ടിയെത്തിയത്. ഫോറസ്റ്റ് ഓഫീസിലെത്തിച്ച കുട്ടിക്കുറുമ്പന്റെ കുറുമ്പ് കാണാം….
ക്വസ്റ്റന്‍ ബോക്‌സുമായി ഇന്‍സ്റ്റഗ്രാം
ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ചോദ്യ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവനിമിയം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇന്‍സ്റ്റാഗ്രാം ‘ക്വസ്റ്റിയന്‍ ബോക്സ്’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിനൊപ്പം ചോദ്യങ്ങള്‍ നല്‍കാവുന്ന ബോക്സ് നല്‍കാന്‍ സാധിക്കുന്ന ഫീച്ചറാണിത്. ചോദ്യങ്ങള്‍ കാണുന്ന ഉപയോക്താക്കള്‍ക്ക് ആ ചോദ്യത്തിന് ബോക്സിനുള്ളില്‍ ഉത്തരം ടൈപ്പ് ചെയ്യാനും കഴിയും. അത് റസ്റ്റോറന്റുകളുടെ നിര്‍ദ്ദേശങ്ങളോ പാട്ടുകളോ എന്തുമാവാം. ഈ സ്റ്റിക്കര്‍ കഴിഞ്ഞ ഒരുമാസമായി പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ഇത് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ സ്റ്റോറീസിനൊപ്പം ഒരു സ്റ്റിക്കര്‍ കൂടി ചേര്‍ക്കണം. ചോദ്യമോ കാഴ്ചക്കാര്‍ക്ക് മറുപടി പറയാനുള്ള സ്ഥലമോ അതില്‍ നല്‍കാം.കാഴ്ചക്കാര്‍ ആരെങ്കിലും മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ നോട്ടിഫിക്കേഷന്‍ ആ സ്റ്റോറിയ്ക്ക് താഴെ കാണാന്‍ സാധിക്കും. വ്യൂവേഴ്‌സ് ലിസ്റ്റിലാണ് മറുപടികളും കാണുക.
കൊച്ചി- ലക്ഷദ്വീപ് ജലവിമാനം ഉടൻ; നിരക്ക് 7000 രൂപ
കാര്യങ്ങൾ അനുകൂലമായാൽ കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും സീപ്ളെയിൻ സർവീസ് ഉടൻ തുടങ്ങും. കവരത്തി സർവീസാകും ആദ്യം തുടങ്ങുകയെന്ന് കൊച്ചി ആസ്ഥാനമായ സീ ബേർഡ് സീ പ്‌ളെയിൻ ലിമിറ്റഡ് സിഇഒ ക്യാപ്റ്റൻ സുരാജ് ജോസ് പറഞ്ഞു. എതിർപ്പില്ലാ രേഖ ലഭ്യമായാൽ മൂന്നു മാസത്തിനകം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സീ പ്‌ളെയിൻ പറന്നുയരുമെന്നും സുരാജ് ജോസ് വ്യക്തമാക്കി. എട്ടു പേർക്ക് സഞ്ചരിക്കാവുന്ന 15 കോടി രൂപയുടെ സീ പ്‌ളെയിൻ സീ ബേർഡ് വാങ്ങിയിട്ട് രണ്ടുവർഷമാകാറായി. കൊച്ചി വിമാനത്താവളത്തിന് പാർക്കിങ് ഫീസ് ആയി മൂന്നു ലക്ഷം രൂപയും നൽകി. നിലവിൽ ലക്ഷദ്വീപിലേക്ക് എയർ ഇന്ത്യ വിമാനം മാത്രമാണുള്ളത്.ഇതിൽ സീറ്റുകൾ മിക്കപ്പോഴും നിറഞ്ഞിരിക്കും. സീ പ്‌ളെയിൻ വരുന്നതോടെ കുറച്ചു യാത്രക്കാർക്ക് ഇത് സഹായകമാവുമെന്നു ക്യാപ്റ്റൻ സുരാജ് ജോസ് പറയുന്നു. കവരത്തിയിലേക്കു ഒരാൾക്ക് 7000 രൂപയാകും നിരക്ക്. ചാർട്ടർ ചെയ്തു പോകാൻ മണിക്കൂറിന് 80,000 രൂപയും. സീ ബേർഡിനു മറ്റൊരു സീ പ്‌ളെയിൻ ... Read more
മഴയ്‌ക്കൊപ്പം നടക്കാം
അതിരപ്പിള്ളി, ഷോളയാര്‍ വനമേഖലയിലൂടെ വനം വകുപ്പിന്റെ മഴയാത്ര ആരംഭിച്ചു. ദിവസവും 50 പേര്‍ക്ക് കാടും കാട്ടാറും മൃഗങ്ങളും കണ്‍മുമ്പില്‍ തെളിയുന്ന മണ്‍സൂണ്‍ യാത്ര ആസ്വദിക്കാം. മഴ നനഞ്ഞെത്തുന്നവര്‍ക്ക് ചൂടന്‍ കരുപ്പെട്ടിക്കാപ്പിയും പുഴുങ്ങിയ കപ്പയും കാന്താരിച്ചമ്മന്തിയും. ഉച്ചയ്ക്ക് ചാലക്കുടി പുഴയിലെ മീന്‍ വറുത്തതും എട്ടു കൂട്ടം കറികളും സഹിതം ഭക്ഷണം. പിന്നെ 200 രൂപയുടെ ഒരു കുട സമ്മാനവും.രാവിലെ 8 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമയം. ഔഷധക്കഞ്ഞി, ഗൈഡിന്റെ സേവനം എന്നിവയുണ്ട്. യാത്രക്കിടെ പകര്‍ത്തുന്ന മഴച്ചിത്രങ്ങളില്‍ മികച്ചതിനു സമ്മാനം. തുമ്പുര്‍ മുഴി, അതിരപ്പിള്ളി, ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങല്‍ കുത്ത്, ആനക്കയം, ഷോളയാര്‍ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാവുന്ന മഴയാത്രക്ക് ട്രാവെലര്‍ 1000 രൂപയും ബസ്സ് 1100 രൂപയ്ക്കാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2769888,9497069888.
വിസ്മയത്തിന്റെ കലവറ തുറന്ന് ഷാര്‍ജ അല്‍ മുന്‍തസ
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഷാര്‍ജ നഗരമധ്യത്തില്‍ ഖാലിദ് ലഗൂണിന് സമീപം പച്ച പുതച്ചു നില്‍ക്കുന്ന പാര്‍ക്കിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനം കവരും. പവിഴ ലോകത്തെ രാജകുമാരിയുടെ കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ പുതിയ റൈഡുകളാണുള്ളത്. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും മാതൃകകളില്‍ മറഞ്ഞു നില്‍ക്കുന്ന നിധികള്‍ തേടി അന്വേഷണം നടത്തുന്ന പോലെയാണ് വാട്ടര്‍ റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങള്‍ക്കും സുരക്ഷക്കും മുന്‍ഗണന നല്‍കിയാണ് റൈഡുകളുടെ രൂപകല്‍പ്പന. മുതിര്‍ന്നവരെ സാഹസികതയുടെയും ആഘോഷത്തിന്റെയും ലോകത്തേക്ക് കൈപിടിക്കുന്ന റൈഡുകളുമുണ്ട്. ഒരേ സമയം 200 പേരെ ഉള്‍കൊള്ളുന്ന വേവ് പൂള്‍ 100 കുട്ടികള്‍ക്ക് ഒരേ സമയത്ത് ആസ്വദിക്കാവുന്ന കിഡ്‌സ് സ്ലൈഡ്ഫ്‌ളൈയിങ് കാര്‍പറ്റ്മിസ്റ്ററി റിവര്‍ തുടങ്ങി നിരവധി അനുഭവങ്ങള്‍ അല്‍ മുന്തസയെ വേറിട്ട് നിര്‍ത്തുന്നു. വിനോദങ്ങളോടൊപ്പം രുചിയുടെ ലോകവും പാര്‍ക്കിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന രുചികേന്ദ്രത്തിനു പുറമെ പാര്‍ക്കിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വിഭവങ്ങളോടൊപ്പം ഐസ്‌ക്രീം, ഫാസ്റ്റ് ഫുഡ് ... Read more
ആയുർവേദ ടൂറിസവുമായി ഗുജറാത്തും; ലക്‌ഷ്യം കേരളത്തിന്റെ കുത്തക തകർക്കൽ
കേരളം ആധിപത്യം പുലർത്തുന്ന ആയുർവേദ ടൂറിസത്തിൽ കണ്ണു നട്ട് ഗുജറാത്തും. ഗുജറാത്തിന്റെ സൗരഭ്യം എന്ന ആശയത്തിൽ അമിതാബ് ബച്ചനെ കൊണ്ട് വിശദീകരിച്ച പരസ്യ പ്രചാരണത്തിന് പിന്നാലെയാണ് ആയുർവേദത്തിലേക്കു കടക്കാൻ ഗുജറാത്ത് ഒരുങ്ങുന്നത്. ഈ വർഷം പത്ത് മികച്ച ആയുർവേദ കേന്ദ്രങ്ങൾ തുടങ്ങുകയാണ് ലക്ഷ്യമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പൂനംചന്ദ് പർമാർ പറഞ്ഞു. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ വലിയ സാധ്യതയുണ്ടെന്ന് ഗുജറാത്ത് സർക്കാർ വക്താവ് പറഞ്ഞു. കടലോരങ്ങളും വനവും മരുഭൂമിയുമൊക്കെ ഗുജറാത്തിനുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയവും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന ആയുർവേദ കേന്ദ്രങ്ങൾക്ക് അഞ്ചു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപമാകും ആയുർവേദ സുഖ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുക.
സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ യാത്രാ സ്ഥലങ്ങൾ ..നിങ്ങൾ ഇവിടെ പോയിട്ടുണ്ടോ?
സോഷ്യൽമീഡിയയുടെ കാലമാണിത്. കോവളം, കുമരകം, ആലപ്പുഴ ഹൗസ്ബോട്ട്.മൂന്നാർ,തേക്കടി എന്നിങ്ങനെ ‘ഠ’ വട്ടത്തിലൊതുങ്ങിയ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടം സോഷ്യൽ മീഡിയയുടെ വരവോടെ വിസ്തൃതമായി. പുതിയ യാത്രാസ്ഥലങ്ങൾ പ്രചാരത്തിലായി. യാത്രാ ഗ്രൂപ്പുകളും വിവരണങ്ങളും കൂടുതൽ സഞ്ചാരികളെ ഇത്തരം സ്ഥലങ്ങളിലേക്ക് ആകർഷിച്ചു. ഇതാ സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ ചില സ്ഥലങ്ങൾ. ഇവിടേയ്ക്ക് നിങ്ങൾ പോയിട്ടുണ്ടോ?ഇല്ലങ്കിൽ ബാഗ് മുറുക്കിക്കോളൂ.. യാത്ര അനുഭവമാക്കി വരാം. ഗവി ‘ഓര്‍ഡിനറി’ എന്ന ഒറ്റ സിനിമയോടെ എക്സ്ട്രാ ഓർഡിനറിയായ സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനുള്ളിലെ ഈ സ്ഥലത്തേക്ക് എത്തിച്ചേരാൻ ആ സിനിമയിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും ജീവനക്കാരായ .കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രം. അത്തരം വലിയ ബസും പ്രതീക്ഷിക്കേണ്ട, സിനിമ ചിത്രീകരിച്ചത് കുട്ടിക്കാനത്തും പീരുമേട്ടിലുമായതിനാൽ വലിയ ബസ് ഉപയോഗിക്കാനായി. ഗവിയിലേക്ക് കെഎസ്ആർടിസിയുടെ കുട്ടിബസ് മാത്രമാണുള്ളത്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഇവിടം. പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണ് ഗവിയിലേത്. പണ്ട് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ ... Read more
ആകാശദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. രക്ഷപെട്ടത് കൊച്ചിയിൽ നിന്നും കോയമ്പത്തൂർ നിന്നും പറന്നുയർന്ന വിമാനങ്ങളിലെ യാത്രക്കാർ
മലയാളികൾ അടക്കം നിറയെ യാത്രക്കാരുമായി പറന്ന ഇൻഡിഗോയുടെ രണ്ടു വിമാനങ്ങൾ ആകാശത്ത് നേർക്കുനേർ. കോയമ്പത്തൂർ നിന്നും ഹൈദരാബാദിലേക്കു പോയ വിമാനവും (6E-779), ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനവുമാണ് (6E-6505) കൂട്ടിയിടിയിൽ നിന്ന് രക്ഷപെട്ടത്. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻഡിഗോയുടെ എയർബസുകളായ എ–320 വിമാനങ്ങളാണ് 27,000 അടി ഉയരത്തിൽ തൊട്ടടുത്തു വന്നത്. രണ്ടു വിമാനത്തിലുമായി മലയാളികൾ ഉൾപ്പെടെ 328 യാത്രക്കാർ. മുഖാമുഖം വളരെ വേഗത്തിൽ വന്ന രണ്ടു വിമാനങ്ങളും തമ്മിൽ 200 അടി ഉയര വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതായത് ദുരന്തം എട്ടു കിലോമീറ്റർ അകലെ വരെ മാത്രം. സെക്കൻഡുകൾക്കുള്ളിൽ സമയോചിതമായി ഇടപെട്ട പൈലറ്റുമാരാണ് 328 യാത്രകാരുടെ ജീവൻ രക്ഷിച്ചത്. ബെംഗളൂരുവിന്റെ വ്യോമപരിധിയിലാണു സംഭവമുണ്ടായത്. കോയമ്പത്തൂർ– ഹൈദരാബാദ് വിവിമാനത്തിനോടു 36,000 അടി ഉയരത്തിലേക്കും ബെംഗളൂരു – കൊച്ചി വിമാനത്തിനോട് 28,000 അടി ഉയരത്തിലേക്കും സഞ്ചാരപാത മാറ്റാൻ എയർ ട്രാഫിക് കൺട്രോൾ ഉത്തരവിട്ടു. ഇതനുസരിച്ചു പാത ക്രമീകരിക്കുന്നതിനിടെയാണ് ... Read more
സ്ത്രീ സുരക്ഷിത ഭാരതം: നയതന്ത്ര കാര്യാലയങ്ങൾക്കും വിദേശ ടൂർ ഓപ്പറേറ്റർമാർക്കും കത്തുമായി കേന്ദ്ര മന്ത്രാലയം
ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും അരക്ഷിതർ എന്ന തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ സർവേ ഫലം തള്ളി കേന്ദ്ര ടൂറിസം മന്ത്രാലയം. സ്ത്രീ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് വിദേശങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും ടൂർ ഓപ്പറേറ്റർമാർക്കും കേന്ദ്ര ടൂറിസം മന്ത്രാലയം കത്തയച്ചു. കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദീകരിച്ചു സ്ത്രീ സഞ്ചാരികൾക്കുള്ള ഭീതി അകറ്റാനും നിർദ്ദേശമുണ്ട്. സൊമാലിയ, അഫ്‌ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കാൾ താഴെയാണ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെന്നാണ് സർവേ അവകാശപ്പെട്ടത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ മുന്നിലാണ്. സർവേ ഫലമാകട്ടെ വസ്തുതകൾക്കും നിരക്കാത്തതും- കത്തിൽ ടൂറിസം സെക്രട്ടറി പറയുന്നു. കേരളമടക്കം പല സംസ്ഥാനങ്ങളിലും സഞ്ചാരികളുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ ടൂറിസം പൊലീസുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ ബ്ലോഗ് എക്സ്പ്രസിനെത്തിയ വിദേശ ബ്ലോഗ് എഴുത്തുകാരിൽ മിക്കവാറും സ്ത്രീകളായിരുന്നു. അവർ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചു വിശദമായി എഴുതിയിട്ടുണ്ടെന്നും കത്തിലുണ്ട്.
ആദ്യ ആയുഷ് കോൺക്ലേവ് കൊച്ചിയിൽ; ആയുർവേദ ടൂറിസത്തിനു പ്രാമുഖ്യം
കേരളം സംഘടിപ്പിക്കുന്ന ആദ്യ രാജ്യാന്തര ആയുഷ് കോൺക്ലേവിൽ ആയുർവേദ ടൂറിസത്തിനു പ്രത്യേക പരിഗണന. കോൺക്ലേവിന്റെ ഭാഗമായി ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും അന്താരാഷ്ട ആരോഗ്യ വിനോദസഞ്ചാര മാധ്യമപ്രതിനിധികളും ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാറിൽ പങ്കെടുക്കും. സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പ്രഥമ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ്. ട്രാവൽ ബസാറിൽ ആയുഷ് ഹെല്‍ത്ത് ടൂറിസം മേഖലയില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഫലപ്രദമാക്കാം, അതിനുള്ള വിഭവസമാഹരണം സാധിക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ടൂര്‍ ഓപ്പറേറ്റര്‍മാരും സേവനദാതാക്കളും തമ്മിലുള്ള ഒറ്റയ്ക്കും കൂട്ടായും ഉള്ള ചര്‍ച്ചകള്‍ പുതിയ ബിസിനസ്സ് സാധ്യതകള്‍ക്ക് വഴി തെളിക്കും ആയുഷ് മേഖലയിലെ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പാള്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും യോഗം കോൺക്ലേവിനു അന്തിമരൂപം നല്‍കി. ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്‌പെഷ്യാലിറ്റി ... Read more
ടൂറിസം മേഖലയിൽ ഈ സർക്കാർ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ടൂറിസം തൊഴിൽ പോർട്ടലിനു തുടക്കം
ഇടതു സർക്കാരിന്റെ കാലത്തു സംസ്ഥാന ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്തു കിറ്റ്സ് തുടങ്ങിയ ടൂറിസം തൊഴിൽ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ ടൂറിസം രംഗം വളർച്ചയുടെ പാതയിലാണ്.കോവളവും കുമരകവും ആലപ്പുഴയിലെ ഹൗസ് ബോട്ടും മാത്രമല്ല കേരളമാകെ വിനോദ സഞ്ചാര ഇടമാക്കുകയാണ് സർക്കാർ ലക്‌ഷ്യം. കേരള ടൂറിസം രംഗത്ത് നിലനിന്ന മാന്ദ്യം ഇടതു സർക്കാർ വന്നതോടെ ഇല്ലാതായി.പുതിയ ആശയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉയർന്നു. മലബാറിലെ ടൂറിസം വളർച്ചയ്ക്ക് പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. സഞ്ചാരികളുടെ ശ്രദ്ധ നേടുന്ന മലബാർ ക്രൂയിസ് പദ്ധതി മൂന്നു വർഷത്തിനകം പൂർത്തിയാക്കും. ടൂറിസം മേഖലയിൽ പുതിയ ഉൽപ്പന്നങ്ങൾ കൊണ്ട് വരാനാണ് സംസ്ഥാന സർക്കാർ ശ്രമം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജടായുപ്പാറ ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യും. സഞ്ചാരികൾക്കു കൂടി പ്രയോജനകരമായ വിധത്തിൽ നിശാഗന്ധി സംഗീതോത്സവം മാറ്റും. നിശാഗന്ധി മൺസൂൺ സംഗീതോത്സവം ഈ മാസം 15നു തുടങ്ങും. കോഴിക്കോട്ടു ... Read more