Category: Homepage Malayalam

പ്രളയക്കെടുതി: സാന്ത്വനവുമായി ടൂറിസം മേഖല

വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  ടൂറിസം  മേഖല.  ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷൻ ഓഫ്  ടൂറിസം ട്രേഡ് ഓർഗനൈസേേഷൻസ് ഇന്ത്യ (അറ്റോയ് ) ,കേരള  ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി  ,  കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ്  ഓർഗനൈസേഷൻസ്, ആയുർവേദ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് തുടങ്ങി നിരവധി സംഘടനകൾ സഹായഹസ്തം നീട്ടി. കുമരകത്തെ  ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കൊപ്പം  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റിസോർട്ട്  ഉടമകളും കൈ കോർത്തു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടുടമകളോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടൂറിസം സംരംഭകര്‍ കുമരകത്ത് ദുരിതാശ്വാസ പ്രവര്‍ത്തന സഹായവുമായെത്തിയത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജീവനക്കാര്‍ 500 കിലോ അരിയും, 500 നോട്ട് ബുക്കുകളും നല്‍കി. കേരള ട്രാവല്‍ മാര്‍ട് സൊസൈറ്റി 35000 ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളമാണ് ദുരിതബാധിതര്‍ക്കായി നല്‍കിയത്. കേരള ഹൗസ് ബോട്ട് ഓണേഴ്സ് ... Read more

കെ എസ് ആര്‍ ടി സിയുടെ ചില്‍ ബസ് ഇന്നു മുതല്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ എസി ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്താനുള്ള ചില്‍ ബസ് പദ്ധതിയുടെ പരീക്ഷണ ഓട്ടം ഇന്ന്   മുതല്‍. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും രാവിലെ മുതല്‍ പരീക്ഷണ സര്‍വീസ് ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെ www.kurtcbooking.com, www.keralartc.in സൈറ്റുകള്‍വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കോര്‍പറേഷന്റെ കീഴിലുള്ള 219 എസി ലോ ഫ്‌ലോര്‍ ബസുകളെയാണ് പുതിയ ഷെഡ്യൂളില്‍ ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി വിന്യസിക്കുക.തിരുവനന്തപുരംഎറണാകുളം കാസര്‍കോടിനുപുറമെ കിഴക്കന്‍ മേഖലയിലേക്കും സര്‍വീസുകളുണ്ട്. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി പത്തുവരെയാണ് പകല്‍സമയ സര്‍വീസുകള്‍. പകല്‍ സര്‍വീസുകള്‍ക്കുപുറമെ തിരുവനന്തപുരം -എറണാകുളം (ആലപ്പുഴ, കോട്ടയം), എറണാകുളം- തിരുവനന്തപുരം, എറണാകുളം-കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം റൂട്ടുകളില്‍ രാത്രിയില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും. രാത്രി 10.30 മുതലാണിത്. പുതിയ സര്‍വീസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവുമുണ്ടാകും.

കാണാം വീണ്ടും ചുവന്ന ചന്ദ്രനെ

ജൂലൈ 27ന് വെള്ളിയാഴ്ച്ച ഗ്രഹണത്തെ തുടര്‍ന്ന് ചന്ദ്രനെ ചുവപ്പ് നിറത്തില്‍ കാണാനാവുമെന്ന് ശാസ്ത്രലോകം. കഴിഞ്ഞ ജനുവരി 31ന് റെഡ് മൂണ്‍ പ്രതിഭാസത്തിനു ശേഷം ആറ് മാസത്തിനിടെയാണ് ചന്ദ്രന്‍ വീണ്ടും ചുവന്നനിറത്തില്‍ ദൃശ്യമാവുന്നത്. ചന്ദ്രഗ്രഹണത്തിന്റെ ഭാഗമായി ഭൂമി സൂര്യന്റെ ചന്ദ്രന്റെയും ഇടയിലൂടെ സഞ്ചരിക്കുമ്പോള്‍ സൂര്യപ്രകാശം പ്രത്യേക രീതിയില്‍ ചന്ദ്രന്റെ പ്രതലത്തില്‍ പതിക്കുന്നതാണ് ചുവന്ന നിറത്തിന് കാരണം. ഗ്രഹണം മിനിറ്റ് നീണ്ടുനില്‍ക്കുമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഗ്രഹണ സമയത്ത് ഭൂമിയില്‍ നിന്ന് 57.6 ദശലക്ഷം കിലോ മീറ്റര്‍ അരികിലൂടെയാണ് ചന്ദ്രന്‍ കടന്ന് പോകുന്നത്. 2003ന് ശേഷം ഇതാദ്യമായാണ് ഇത്രയും അരികിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുന്നത്. 2020 ഒക്ടോബര്‍ ആറിന് വീണ്ടും ചന്ദ്രന്‍ ഭൂമിക്ക് അരികിലെത്തും എന്ന് അമേരിക്കയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ അറിയിച്ചു.

സഞ്ചാരികളെ വരവേല്‍ക്കാന്‍ കുത്തുങ്കല്‍ വെള്ളച്ചാട്ടം

മനംകവരുന്ന കാഴ്ചയായി പന്നിയാര്‍ പുഴയിലെ കുത്തുങ്കല്‍ വെള്ളച്ചാട്ടം. 250 അടി താഴ്ചയിലേക്കു കുതിച്ചുചാടുന്ന വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളുമാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുമളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നെടുങ്കണ്ടം വഴി ചെമ്മണ്ണാര്‍ എത്തി ഏഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും നേര്യമംഗലത്തുനിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലും കുത്തുങ്കലില്‍ എത്താം. മൂന്നാറില്‍ എത്തുന്നവര്‍ക്കു തോക്കുപാറ- ആനച്ചാല്‍-കുഞ്ചിത്തണ്ണി വഴിയും രാജാക്കാട് എത്താം. ഈ വെള്ളച്ചാട്ടത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. വര്‍ഷകാലം മുതലുള്ള മൂന്നുനാലു മാസങ്ങളാണ് ഇവിടെ ടൂറിസത്തിന് അനുയോജ്യമായ സമയം.

യാത്രാസൗഹൃദ വിമാനത്താവളം; പട്ടികയില്‍ ബെംഗളൂരു ഒന്നാമത്

ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളില്‍ മികച്ച റേറ്റിങ്ങോടെ ബെംഗളൂരു ഒന്നാമത്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കിടയില്‍ നടത്തിയ എസിഐ-എഎസ്‌ക്യു സര്‍വേയില്‍ അഞ്ചില്‍ 4.67 റേറ്റിങ്ങോടെയാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം(ബിഐഎഎല്‍) ഒന്നാമതെത്തിയത്. അബുദാബി(4.53), ടൊറന്റോ(4.44) വിമാനത്താവളങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ ക്വാര്‍ട്ടറില്‍ ലോകത്തെ 358 വിമാനത്താവളങ്ങളിലാണ് സര്‍വേ നടത്തിയത്. ആദ്യമായി നടക്കുന്ന എസിഐ-എഎസ്‌ക്യു അറൈവല്‍ സര്‍വേയില്‍ ഇന്ത്യയില്‍ നിന്നു ബെംഗളൂരു മാത്രമേ പങ്കെടുത്തുള്ളു. സേവനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നു ബിഐഎഎല്‍ എംഡിയും സിഇഒയുമായ ഹരി മാരാര്‍ പറഞ്ഞു.

മലബാറിന്റെ സ്വന്തം ഗവി; വയലട

മലബാറിന്റെ ഗവിയായ വയലടയിലെ ‘റൂറല്‍ ടൂറിസം വയലട ഹില്‍സ് ‘ പദ്ധതിയും വന്നതോടെ കേരളത്തിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറാനുള്ള ഒരുക്കത്തിലാണ് വയലട. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിതവനപ്രദേശം ഒട്ടും ദൂരമല്ല. അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്ക് കണ്ണുകളെ തയ്യാറാക്കി യാത്ര ആരംഭിക്കാം. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലടമല സ്ഥിതിചെയ്യുന്നത്. കക്കയം ഡാമില്‍ നിന്നും വൈദ്യുതി ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെചുറ്റി കിടക്കുന്ന കാടിന്റെ മനോഹാരിതയും മറ്റൊരു കാഴ്ചയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കൊപ്പം കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന നവദമ്പതികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം വിഷുവിന് പൂജ നടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. മുള്ളന്‍ പറക്കുമുകളില്‍ നിന്ന് പേരാമ്പ്ര, കക്കയം, കൂരാച്ചുണ്ട് തുടങ്ങിയ ടൗണ് പ്രദേശങ്ങളും ഇവിടെ നിന്നും കാണാം. കാഴ്ചയുടെ വ്യത്യസ്തമായ അനുഭവം നല്കുന്ന, പ്രകൃതിതമണീയത തൊട്ടറിയുന്ന കോഴിക്കോടിന്റെ ഗവിയെന്ന വയലടയെ അറിയുന്നവര് ... Read more

മലപ്പുറത്ത് ചെന്നാല്‍ പലതുണ്ട് കാണാന്‍

തിരക്ക് പിടിച്ച ജീവിതത്തില്‍ ഉല്ലാസയാത്രയ്ക്കായി ഒരുപാട് ദിനങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഇല്ലാത്തവരായിരിക്കും പലരും. എന്നാല്‍ അങ്ങനെയുള്ളവരില്‍ മിക്കവരും യാത്രകളോട് വലിയ കമ്പമുള്ളവരായിരിക്കും. ഇനി തിരക്ക് പറഞ്ഞു മാറ്റി വെയ്ക്കുന്ന യാത്രകളോട് വിട പറയാം. കേരളത്തിലെ പല ജില്ലകളിലായി ഒരു ദിവസം കൊണ്ട് പോയി വരാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് ഒറ്റദിന യാത്രയ്ക്ക് പറ്റിയ, ഇരുന്നൂറ് കിലോമീറ്ററിനുള്ളില്‍ നില്‍ക്കുന്ന കുറെയിടങ്ങളുണ്ട്. മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു ദിനം സമ്മാനിക്കാന്‍ കഴിയുന്ന ആ സ്ഥലങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. മസിനഗുഡി മലപ്പുറത്ത് നിന്നും 113 കിലോമീറ്റര്‍ മാത്രം താണ്ടിയാല്‍ മസിനഗുഡിയില്‍ എത്തിച്ചേരാം. മനോഹരമായ റോഡും കാനന സൗന്ദര്യവും ഒത്തുചേര്‍ന്ന ഇവിടം സാഹസികരുടെ പ്രിയയിടമാണ്. ആനകളും മാനുകളും മയിലുകളും തുടങ്ങി നിരവധി വന്യമൃഗങ്ങളുടെ താമസസ്ഥലമാണ് ഈ കാടുകള്‍. യാത്രയില്‍ ഈ ജീവികളുടെ ദര്‍ശനം ലഭിക്കുകയും ചെയ്യും. ഊട്ടി-മൈസൂര്‍ പാതയിലെ ഒരിടത്താവളമാണ് മസിനഗുഡി. ഉള്‍ക്കാടിനുള്ളിലേക്കു ജീപ്പുസഫാരിയ്ക്ക് മാത്രമേ അനുമതിയുള്ളു. കാടിനുള്ളിലേക്ക് കടന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടങ്ങള്‍ അടക്കമുള്ള ... Read more

നിറഞ്ഞൊഴുകി തൂവാനം

മലനിരകളില്‍ പെയ്യുന്ന കനത്തമഴ മറയൂര്‍ പാമ്പാറ്റിലെ തൂവാനം വെള്ളച്ചാട്ടത്തെ രൗദ്രഭാവത്തിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വെള്ളച്ചാട്ടത്തില്‍ ഇത്രയും നീരൊഴുക്ക് ഉണ്ടായിട്ടുള്ളത്. വലിയ വെള്ളച്ചാട്ടമായ തൂവാനം ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. 85 മീറ്റര്‍ വീതിയില്‍ പതഞ്ഞു നുരഞ്ഞ് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മറയൂര്‍ സന്ദര്‍ശിക്കുന്ന ഏവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ആലാം പെട്ടി എക്കോ ഷോപ്പില്‍ നിന്നും തൂവാനം വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് നടത്തിവുരുന്നു. മഴ പെയ്ത് നീരൊഴുക്ക് കൂടിയതിനാല്‍ തൂവാനം വെള്ളച്ചാട്ടത്തിന്റെ സമീപത്ത് വരെ മാത്രമേ സഞ്ചാരികള്‍ക്ക് എത്തുവാന്‍ കഴിയൂ.

ഹോട്ടൽ ജി എസ് ടി കുറച്ചു : 28 ൽ നിന്ന് 18 ശതമാനം

ജി എസ് ടി യുമായി ബന്ധപ്പെട്ട് ടൂറിസം മേഖല ഉന്നയിച്ച സുപ്രധാന ആവശ്യത്തിന് ജി എസ് ടി കൗൺസിൽ അംഗീകാരം. 7500 രൂപ വരെ ബില്ലുള്ള ഹോട്ടൽ സേവനത്തിന് ജി എസ് ടി 18%മായി കുറച്ചു. 7500 ന് മുകളിലുള്ളതിന് ജി എസ് ടി 28% മായി തുടരും . ജി എസ് ടി കൗൺസിലിന്റെ മറ്റു തീരുമാനങ്ങൾ സാനിറ്ററി നാപ്​കിനുകളെ ചരക്ക്​ സേവന നികുതിയിൽ നിന്ന്​ ഒഴിവാക്കി. സാനിറ്റിറി നാപ്കിന്​ നിലവിൽ 12 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഇ​തോടെ സാനിറ്ററി നാപ്​കിന്​ ഇൻപുട്ട് ഇൻപുട്ട്​ ടാക്​സ്​ ക്രഡിറ്റ്​ നൽകില്ല. ഇതിനൊപ്പം റഫ്രിജറേറ്റർ, 68 ഇഞ്ച്​ വരെയുള്ള ടെലിവിഷൻ, എയർ കണ്ടീഷനർ, വാഷിങ്​ മെഷ്യൻ, പെയിൻറ്​, വീഡിയോ ഗെയിം എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്ന്​ 18 ശതമാനമാക്കി ജി.എസ്​.ടി കൗൺസിൽ കുറച്ചു. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ ... Read more

ലോകത്തിലെ ഹോട്ടല്‍ മുത്തച്ഛന്‍

ലോകത്തിലെ ഏറ്റവും പഴയ ഹോട്ടല്‍ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ഹോട്ടല്‍ ജാപ്പനിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴയ ഹോട്ടലാണ് ജപ്പാനിലെ നിഷിയാമ ഒന്‍സെന്‍ കിയുന്‍കന്‍. എ.ഡി 705-ലാണ് ഈ റിസോര്‍ട്ട് ബിസിനസ് ആരംഭിച്ചത്. ഏറ്റവും പഴയ ഹോട്ടല്‍ എന്ന ഖ്യാതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ ഹോട്ടല്‍ ഇടം പിടിച്ചിട്ടുണ്ട്. നിരവധി പ്രമുഖരാണ് ഇവിടെ ദിവസവും എത്തുന്നത്. റിസോര്‍ട്ടിന്റെ സമീപത്തു കൂടി ഒഴുകുന്ന ചൂട് നീരുറവയാണ് ആളുകളെ ഇവിടേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്. 1,313 വര്‍ഷം പഴക്കമുള്ള ഈ റിസോര്‍ട്ട് ഒരു കുടുംബത്തിലെ അടുത്ത തലമുറ തലമുറയായി കൈമാറി വന്നതാണ്. കിയുന്‍ കാലഘട്ടത്തിലെ രണ്ടാം വര്‍ഷമാണ് ഫുജിവാര മഹിതോ എന്ന വ്യക്തി ഈ ഹോട്ടല്‍ ആരംഭിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ പിന്‍ഗാമികളായ 52 തലമുറകള്‍ കൈമാറിയാണ് ഇന്നത്തെ തലമുറയില്‍ എത്തി നില്‍ക്കുന്നത്. 1997-ലാണ് ഈ റിസോര്‍ട്ട് പുതുക്കി പണിതത്. 37 മുറികളാണ് ഈ ഹോട്ടലിനുള്ളത്. 32,000 രൂപയാണ് ഒരു രാത്രി ചിലവഴിക്കാനായുള്ള തുക.

മൂട്ട ശല്യം അതിരൂക്ഷം; എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിവെച്ചു

മൂട്ടശല്യം രൂക്ഷമായെന്ന് യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്. വിമാനത്തില്‍ മൂട്ട ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്. ന്യൂആര്‍ക്ക് മുംബൈ യാത്രയ്ക്കിടയില്‍ ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്ത യാത്രക്കാരിക്കാണ് മൂട്ട ശല്യം നേരിട്ടത്. സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടതിനെത്തുടര്‍ന്ന് പരാതിപ്പെട്ടു തുടര്‍ന്ന് ജീവനക്കാര്‍ സീറ്റില്‍ മരുന്ന് തളിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നു. തുടര്‍ന്ന് ഇവരെ ഇക്കണോമി ക്ലാസില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരു സീറ്റിലേക്ക് മാറ്റി. എന്നാല്‍ അവിടെ ലഭിച്ച സീറ്റ് വളരെ മോശമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സീറ്റുകള്‍ കീറിയതും ടി.വി സ്‌ക്രീന്‍ ഓഫാക്കാന്‍ സാധിക്കാത്തവിധം തകരാറിലായിരുന്നു. പിന്നീട് ജീവനക്കാര്‍ തുണി ഇട്ട് ടി.വി സ്‌ക്രീന്‍  മറയ്ക്കുകകയായിരുന്നു. ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുത്ത തനിക്കും കുടുംബത്തിനും വളരെയേറെ ബുദ്ധിമുട്ടുണ്ടായെന്നും ധനനഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്. ... Read more

മുഴക്കുന്ന് ഒരുങ്ങുന്നു പാഷന്‍ ഫ്രൂട്ട് ഗ്രാമമാകാന്‍

പാഷന്‍ ഫ്രൂട്ട് ഗ്രാമമാകാന്‍ ഒരുങ്ങി മുഴക്കുന്ന് പഞ്ചായത്തും. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പാഷന്‍ ഫ്രൂട്ട് ഗ്രാമം പദ്ധതിയില്‍ തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകള്‍ക്കു പുറമെ മുഴക്കുന്നിനെയും തിരഞ്ഞെടുത്തു. നാളിതുവരെ ഒരു കാര്‍ഷിക വിളയായി പരിഗണിക്കാതിരിക്കുകയും കേവലം കൗതുകത്തിനു വേണ്ടി മാത്രം വളര്‍ത്തുകയും പോഷക മൂല്യം തിരിച്ചറിയാതെ പാഴാക്കി കളയുകയും ചെയ്തിരുന്ന പാഷന്‍ ഫ്രൂട്ടിന്റെ സാധ്യതകള്‍ കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കുകയും വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അവസരമൊരുക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍, വനിതാ ഗ്രൂപ്പുകള്‍, ജെഎല്‍ജി ഗ്രൂപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്ത് മാതൃകാ തോട്ടമൊരുക്കുവാന്‍ തയാറാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. രണ്ടായിരത്തോളം തൈകളാണ് ആദ്യഘട്ടത്തില്‍ എത്തിച്ചിട്ടുള്ളത്.

ഓണാഘോഷം ആഗസ്റ്റ് 24 മുതല്‍; ആയിരം വിദേശികള്‍ പങ്കെടുക്കും

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ നടക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പ്ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമാപന ദിവസമായ ഓഗസ്റ്റ് 30 ന് നടക്കുന്ന ഘോഷയാത്ര പതിവില്‍ നിന്ന് വ്യത്യസ്തമായി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാകും പരിപാടി സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ചുരുങ്ങിയത് ആയിരം വിദേശികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. ഏറ്റവും പ്രഗത്ഭരായി കലാകാരന്‍മാരുടെ കലാപരിപാടികള്‍ എല്ലാ ദിവസവുമുണ്ടാകും. ഓരോ വകുപ്പുകളും ഘോഷയാത്രയില്‍ വ്യത്യസ്ഥതയുള്ള നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കണമെന്നും പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും എല്ലാ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു. ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ, സി.കെ. ദിവാകരന്‍ എം.എല്‍.എ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ... Read more

കേരളത്തില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അവതരിപ്പിച്ച് ബി എസ് എന്‍ എല്‍ ; ഇനി ഓഫര്‍ പെരുമഴ

ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം കേരളത്തില്‍ അവതരിപ്പിച്ചു. ‘ബി.എസ്.എന്‍.എല്‍. വിങ്‌സ്’ എന്ന പേരില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സേവനം തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങില്‍ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു കേരളത്തില്‍ അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ആപ്പിള്‍ IOS പ്ലാറ്റുഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏതു ഫോണിലേക്കും കോളുകള്‍ വിളിക്കുവാനും സ്വീകരിക്കുവാനും ഈ ആപ്പ് അധിഷ്ഠിത സേവനത്തില്‍ നിന്നും സാധിക്കുന്നതാണ്. കണക്ഷന്‍ എടുക്കുമ്പോള്‍ വരിക്കാര്‍ക്ക് ഒരു പത്തക്ക വെര്‍ച്യുല്‍ ടെലിഫോണ്‍ നമ്പര്‍ ലഭിക്കുന്നതാണ്. ഈ സേവനത്തിനായുള്ള റെജിസ്‌ട്രേഷന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയും ബി.എസ്.എന്‍.എല്‍.ലിന്റെ വെബ്‌സൈറ്റ് ആയ bnsl.co.in വഴിയും ആരംഭിച്ച് കഴിഞ്ഞു. കേവലം 1099 രൂപയ്ക്കു ഈ സേവനത്തിന്റെ വരിക്കാരാവുന്നവര്‍ക്കു ഒരു വര്‍ഷത്തേക്ക് രാജ്യത്തെവിടെയുമുള്ള ഏതു ഫോണിലേക്കും പരിധിയില്ലാതെ കോളുകള്‍ ചെയ്യാവുന്നതാണ്. ദേശീയ, അന്തര്‍ദേശീയ റോമിംഗ് സൗകര്യത്തോടുകൂടിയുള്ള ... Read more

അഷ്ടമുടിയിലെ മഴക്കാഴ്ച്ചകള്‍

മഴയിലൂടെ അഷ്ടമുടി കായലിലൊരു ബോട്ട് യാത്ര തുരുത്തുകളും കൈവഴികളും ഗ്രാമീണഭംഗി ചൊരിയുന്ന കരകളും ഈറനണിഞ്ഞ് നില്‍ക്കുന്ന കാഴ്ച്ച കണ്ട് മഴയാസ്വദിക്കാന്‍ ഡി ടി പി സി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുകയാണ്. പ്രധാനമായും അഞ്ച് പാക്കേജുകളാണ് മഴക്കാല വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. കല്ലട-സാമ്പ്രാണിക്കോടി, സീ അഷ്ടമുടി, അഷ്ടമുടി-സമ്പ്രാണിക്കോടി ഐലന്‍ഡ്, കരുനാഗപ്പള്ളി-കന്നേറ്റി, കൊല്ലം-മണ്‍റോത്തുരുത്ത് എന്നീ പാക്കേജുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവയ്ക്കുപുറമേ ഡി.ടി.പി.സി. യുടെ ഹൗസ്‌ബോട്ട്, തോണി, സ്പീഡ് ബോട്ട് എന്നിവയും സജീവമാണ്. കൂടാതെ ഡി.ടി.പി.സി.യുടെ ജലകേളീകേന്ദ്രം മുഖംമിനുക്കി കുട്ടികള്‍ക്കുള്ള പാര്‍ക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.മഴയെന്നു വിചാരിച്ച് ഇനി യാത്രകള്‍ക്ക് മടിക്കേണ്ട… മഴക്കാലം മഴയോടൊപ്പം ആഘോഷിക്കാമെന്ന തരത്തിലാണ് സഞ്ചാരികള്‍ക്കായി യാത്രകളും കാഴ്ചകളും ക്രമീകരിച്ചിട്ടുള്ളത്. കല്ലടയാറിന്‍ തീരത്തൂടെ ഒരു യാത്ര മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമാണിത്. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തെ ഡി.ടി.പി.സി.യുടെ ബോട്ട് ജെട്ടിയിലെത്തി യാത്രയ്ക്ക് തയ്യാറെടുക്കാം. വള്ളത്തിലാണ് യാത്രയെങ്കിലോ? മഴയല്ലേ നനഞ്ഞുപോകുമോ എന്ന സംശയം ഉയര്‍ന്നേക്കാം. അതോര്‍ത്ത് പേടിക്കേണ്ട. ഡി.ടി.പി.സി.യുടെ വക ഓരോ കുടയും യാത്രികരെ മഴനനയ്ക്കാതെ കൊണ്ടുപോകും. കുറഞ്ഞത് ... Read more