Category: Homepage Malayalam
തുഴയേന്തിയ കാക്ക ഇനി കുഞ്ഞാത്തു
66ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്കയ്ക്ക് പേരിട്ടു ‘കുഞ്ഞാത്തു’. വിദ്യാര്‍ഥികള്‍ക്ക് നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി നടത്തിയ മത്സരത്തില്‍ തുമ്പോളി മാത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അവലൂക്കുന്ന് അമ്പാട്ട് എ എം അദ്വൈത് കൃഷ്ണ വിജയിയായി. എന്‍ട്രികളില്‍നിന്ന് പിആര്‍ഡി മുന്‍ മേഖല ഉപഡയറക്ടര്‍ പി രവികുമാര്‍, ചിക്കൂസ് ശിവന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് വി എസ് ഉമേഷ് എന്നിവരടങ്ങിയ വിധിനിര്‍ണയ സമിതിയാണ് പേര് തെരഞ്ഞെടുത്തത്. മൂന്നൂറോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഒന്നില്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ കുഞ്ഞാത്തു എന്ന പേര് നിര്‍ദ്ദേശിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്ക് മുല്ലയ്ക്കല്‍ നൂര്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണനാണയം സമ്മാനം ലഭിക്കും.
ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കില്ല
ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കാനാകില്ല ദേശീയ കടുവാ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിരോധനം നീക്കണമെന്ന് കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം. മൈസൂരില്‍ നിന്ന് രാത്രികാല ഗതാഗതത്തിന് സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവസംരക്ഷണ അതോറിറ്റി നല്‍കിയ നിര്‍ദ്ദേശം. രാത്രി 9 മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു ഗതാഗത നിയന്ത്രണം. ഇത് മാറ്റണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗതാഗതം പുനഃസ്ഥാപിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. നിലവില്‍ ഒരു സമാന്തര റോഡുണ്ട്. ആ പാത 75 കോടി വിനിയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും ബന്ദിപ്പൂര്‍ പാതയിലെ നിരോധനം മാറ്റാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനവും കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാടും നിയമവിരുദ്ധമാണെന്നാണ് കേരളം സുപ്രീം കോടതിയില്‍ അറിയിച്ചത്.
പേരിനൊപ്പം വാഹന രജിസ്‌ട്രേഷനും മാറാന്‍ പശ്ചിമ ബംഗാള്‍
നാമമാറ്റത്തിനുള്ള തയാറെടുപ്പിലാണ് പശ്ചിമ ബംഗാള്‍. ബംഗ്ലയെന്നാണ് ഈ സംസ്ഥാനത്തിന്റെ പുതിയ പേര്. പേര് മാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടാകുന്ന പ്രധാനമാറ്റമാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷനില്‍ സംസ്ഥാനങ്ങളുടെ പേര് രേഖപ്പെടുത്തുന്നതിനുള്ള കോഡ് മാറുന്നത്. നിലവില്‍ വെസ്റ്റ് ബംഗാളിന്റെ ചുരുക്ക പേരായി WB എന്നാണ് നമ്പര്‍ പ്ലേറ്റില്‍ ആലേഖനം ചെയ്യുന്നത്. എന്നാല്‍ പേര് മാറുന്നതിനൊപ്പം ഇതും മാറുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാകുമ്പോള്‍ നമ്പര്‍ പ്ലേറ്റില്‍ BA,BG,BL എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും രേഖപ്പെടുത്തുക. ഇതില്‍ BA യ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സംസ്ഥാനത്തിന്റെ പേര് മാറുന്നതിനൊപ്പം വാഹനത്തിന്റെ രജിസ്‌ട്രേഷനും മാറുന്നത് ആദ്യത്തെ സംഭവമല്ല. ഉത്തരാഞ്ചല്‍ എന്ന സംസ്ഥാനം ഉത്തരാഖണ്ഡായി മാറിയതിനെ തുടര്‍ന്ന് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ UA എന്നത് UK ആയി മാറിയിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന രൂപപ്പെട്ടപ്പോള്‍ TS എന്ന പുതിയ രജിസ്‌ട്രേഷന്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ വിഭജനത്തിന് മുമ്പ് ആന്ധ്രയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ തെലുങ്കാനയില്‍ പോലും AP രജിസ്‌ട്രേഷനിലാണ് ഓടുന്നത്. 1930 കാലഘട്ടത്തില്‍ BMC ... Read more
ഇനി തീവണ്ടികളിലും ഭക്ഷണാവശിഷ്ടം ശേഖരിക്കും
വിമാനത്തില്‍ ചെയ്യുന്നതുപോലെ ഇനി തീവണ്ടികളിലും കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി. ജൂലായ് 17-ന് ഡിവിഷന്‍തല ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളുമായി ചേര്‍ന്ന യോഗത്തിലാണ് തീവണ്ടികള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഭക്ഷണം വിതരണംചെയ്യുന്നവര്‍തന്നെ അവശിഷ്ടങ്ങള്‍ ശേഖരിക്കണമെന്ന് തീരുമാനിച്ചത്. നിലവില്‍ ഭക്ഷണശേഷം യാത്രക്കാര്‍ പ്ലേറ്റുകളും അവശിഷ്ടങ്ങളും ഇരിപ്പിടത്തിനടിയിലും തറയിലും ഇടാറാണ് പതിവ്. പഴത്തൊലിയും ഒഴിഞ്ഞ കൂടുകളുമടക്കമുള്ളവ അവിടവിടെ കിടക്കുന്നത് ഒഴിവാക്കാനാണ് നടപടിയെന്നും ലൊഹാനി വ്യക്തമാക്കി. ഭക്ഷണവിതരണത്തൊഴിലാളികളില്ലാത്ത തീവണ്ടികളില്‍ ഹൗസ് കീപ്പിങ് തൊഴിലാളികള്‍ക്കാണ് ചുമതല. കരാറില്‍ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തും.
കുട്ടനാട്ടിലെ പ്രളയമേഖലയിൽ കാരുണ്യത്തിന്റെ കരങ്ങളുമായി അറ്റോയ്
കുട്ടനാട്ടിലെ പ്രളയ ബാധിത മേഖലയിൽ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സഹായം തുടരുന്നു. കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാമ്പുകളിൽ കുപ്പിവെള്ളമെത്തിച്ച ടൂറിസം മേഖലയിലെ ഈ പ്രബല സംഘടന ഇന്ന് കൂടുതൽ സഹായങ്ങളെത്തിച്ചു. കൈനകരി അടക്കം കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലെ ക്യാമ്പുകളിലാണ് അറ്റോയ് സഹായമെത്തിച്ചത്. കിറ്റ്സ്, താജ് ഗ്രൂപ്പ്, കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ), അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് (എ ടി പി ) എന്നിവയും അറ്റോയിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്തു. അറ്റോയ് പ്രസിഡന്റ് പി കെ അനീഷ് കുമാർ, വൈസ് പ്രസിഡന്റ് സി എസ് വിനോദ് , ബേബി മാത്യു സോമതീരം, ഹിരൺ, എസ് എൽ പ്രദീപ്, തുടങ്ങിയവർ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാൻ നേതൃത്വം നൽകി. വെള്ളക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാടൻ ജനതക്ക് അറ്റോയ് നൽകുന്ന സഹായഹസ്തത്തെ ആലപ്പുഴ ജില്ലാ കളക്ടർ സുഹാസും ഡെപ്യൂട്ടി കളക്ടർ മുരളീധരൻ നായരും അഭിനന്ദിച്ചു. വിനോദ സഞ്ചാരത്തിനു ... Read more
നീലക്കുറിഞ്ഞിപ്പതിപ്പ് പുറത്തിറക്കി വനം-വന്യ ജീവി വകുപ്പ്
വനം-വന്യ ജീവി പ്രസിദ്ധീകരണമായ അരണ്യം മാസികയുടെ നീലക്കുറിഞ്ഞിപ്പതിപ്പ് വനം വകുപ്പ് മന്ത്രി കെ രാജു പ്രകാശനം ചെയ്തു. മുഖ്യ വനപാലകനും വനം വകുപ്പ് മേധാവിയുമായ പി കെ കേശവന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. 12 വര്‍ഷത്തിലൊരിക്കല്‍ മൂന്നാര്‍ മലനിരകളില്‍ വിരിയുന്ന വസന്തമായ നീലക്കുറിഞ്ഞി ഈ വര്‍ഷം വിരിയുന്ന പശ്ചാത്തലത്തിലാണ് അരണ്യം ജൂലൈ ലക്കം നീലക്കുറിഞ്ഞിപ്പതിപ്പ് തയ്യാറാക്കിരിക്കുന്നത്. ത്രിമാന സവിശേഷതകളോടയാണ് കവര്‍ പേജ് ഒരുക്കിയിരിക്കുന്നത്. കുറിഞ്ഞി പൂക്കളെ സംബന്ധിച്ച ശാസ്ത്രീയവും സമഗ്രവുമായ വിവരങ്ങള്‍, കേരളത്തില്‍ കണ്ടുവരുന്ന 46 ഇനം കുറിഞ്ഞിപ്പൂക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ സഹിതം കുറിഞ്ഞിപ്പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ വെബ്‌സൈറ്റായ www.forest.kerala.gov.inലെ പബ്ലിക്കേഷന്‍ എന്ന ലിങ്കില്‍ കുറഞ്ഞി പതിപ്പ് ലഭ്യമാണ്. ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന പരിപാടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ഹരിതം’ ഫോട്ടോ ആല്‍ബത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം മേധാവി കെ എ മുഹമ്മദ് നൗഷാദ് ആദ്യ പ്രതി ഏറ്റുവാങ്ങി. വനം മന്തിയുടെ ... Read more
ഇടുക്കി ജലനിരപ്പ്: മുഖ്യമന്ത്രി അവലോകനം ചെയ്തു
അതിവര്‍ഷം മുലം ഇടുക്കി അണക്കെട്ടില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുകയാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അവലോകനം ചെയ്തു. വെള്ളിയാഴ്ച വൈരുന്നേരത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. മഴ തുടരുന്നതുകൊണ്ട് ശക്തമായ നീരൊഴുക്കാണ്. സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെള്ളം കുറേശ്ശെ തുറന്നുവിടുന്നതിനെക്കറിച്ച് ആലോചിക്കുന്നത്. യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യൂ ടി തോമസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വൈദ്യുതി ബോര്‍ഡ് സിഎംഡി എന്‍.എസ്. പിള്ള, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു ... Read more
ബാഡ്മിന്റണ്‍ മത്സരത്തിനൊരുങ്ങി ടൂറിസം മേഖല
ഷൂട്ട് ദ് റെയിനിനും, മധു മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനും ശേഷം വീണ്ടും കളിയാരവവുമായി ടൂറിസം മേഖല.മൂന്നാര്‍ കുക്ക് മേക്കര്‍ റിസോര്‍ട്ടിലെ മാനേജറും എം ഡി എം എക്‌സിക്യൂട്ടിവ് മെമ്പറുമായിരുന്ന സുധീഷിന്റെ ഓര്‍മ്മയ്ക്കായി മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് ബാഡിമിന്റണ്‍ മത്സരം സംഘടിപ്പിക്കുന്നു. റിസോര്‍ട്ട്, ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സംരംഭകരുടെ സംഘടനായായ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിലെ നിറസാന്നിധ്യമായിരുന്നു സുധീഷ്. അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സുധീഷിന്റെ കുടംബത്തിന് ‘കൈത്തിരി’ എന്ന പേരില്‍ ഇതിന് മുമ്പും ആദരം നല്‍കിയിരുന്നു. ആഗസ്റ്റ് 4, 5 തീയതികളില്‍ അടിമാലിയിലെ ഈസ്റ്റേണ്‍ ഫാം യാര്‍ഡിന് സമീപമുള്ള ഏയ്സ് ബാഡ്മിന്റന്‍ അക്കാഡമിയില്‍ നടക്കുന്ന സുധീഷ് മെമ്മോറിയല്‍ ടൂറിസം ബാഡ്മിന്റണ്‍ മത്സരത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ബ്ലാങ്കറ്റ് മൂന്നാറാണ്. മത്സരത്തില്‍ വിജയികള്‍ക്കുള്ള ഒന്നാം സമ്മാനമായ 20000 രൂപ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുണിക്ക് ക്ലോത്താണ്. സ്‌പൈസ് കണ്‍ട്രിയാണ് എവര്‍ റോളിങ് ട്രോഫി സ്‌പോണ്‍സര്‍ ചെയുന്നത്. ആഗ്സ്റ്റ് 4ന് രാവിലെ പത്ത് മണിക്ക് അടിമാലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാബു ... Read more
ലോറിസമരം;ഹോട്ടലുകൾ പ്രതിസന്ധിയിൽ
ഒരാഴ്ചയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികൾക്കും, മറ്റ് അവശ്യസാധനങ്ങൾക്കും വില വർദ്ധിച്ചിരിക്കുന്നത് ഹോട്ടലുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കേരള ഹോട്ടൽ ആന്‍റ് റസ്റ്റോറന്റ് അസോസിയേഷൻ. അന്യസംസ്ഥാനങ്ങളിൽനിന്നും പച്ചക്കറികളൊന്നും വരാത്തതിനാൽ കേരള വിപണിയിൽ പച്ചക്കറികളുടേയും മുട്ട അടക്കമുള്ള മറ്റ് ഉൽപ്പന്നങ്ങളുടെയും വില കുതിച്ചുയരുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. ലോറി സമരം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയുടെ അദ്ധ്യക്ഷതയിൽചേർന്ന കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽസെക്രട്ടറി ജി. ജയപാൽ ട്രഷറർ കെ. പി. ബാലകൃഷ്ണപൊതുവാൾ, വർക്കിംഗ് പ്രസിഡന്റുമാരായ ജി. കെ. പ്രകാശ്, പ്രസാദ് ആനന്ദഭവൻ, വിവിധ സംസ്ഥാനഭാരവാഹികൾ, ജില്ലാഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
നായകർ മുണ്ടിൽ; വീഡിയോ ഷെയർ ചെയ്ത് ലാലിഗ
ലാലിഗ വേള്‍ഡിനെത്തിയ ടീമുകളുടെ നായകന്മാർ മുണ്ടുടുത്ത ചിത്രവും വീഡിയോയും വൈറൽ. കേരള ബ്ളാസ്റ്റേഴ്സ് ക്യാപ്ടൻ സന്ദേശ് ജിങ്കൻ, മെൽബൺ സിറ്റിയുടെ ലുക്ക് ബ്രട്ടൻ, ജിറോണയുടെ നായകൻ അലക്സ് ഗ്രാവൽ എന്നിവരാണ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ മുണ്ടുടുത്തത്. ചിത്രവും വീഡിയോയും ലാലിഗയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജ് വരെ ഷെയര്‍ ചെയ്തിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ അന്താരാഷ്ട്ര പ്രീ സീസണ്‍ ടൂര്‍ണമെന്റായ ലാലിഗ വേള്‍ഡിനായി കൊച്ചിയില്‍ ഇന്ന് പന്ത് തട്ടാനിറങ്ങുകയാണ് ജിറോണ എഫ്‌സി. ലാലിഗയില്‍ കഴിഞ്ഞ വര്‍ഷത്തെ 10ാം സ്ഥാനക്കാരായിരുന്ന ജിറോണ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചതോടെയാണ് ലോകശ്രദ്ധയിലേക്കെത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജിറോണയുടെ വിജയം. കൊച്ചിയില്‍ ജിറോണ പന്ത് തട്ടുമ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധയിലേക്കെത്തും എന്ന് ഉറപ്പാണ്. മെല്‍ബണ്‍ സിറ്റിയ്‌ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുന്ന ജിറോണയ്ക്ക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ആപ്പിള്‍ കൊയ്യാന്‍ കാന്തല്ലൂര്‍
സഞ്ചാരികള്‍ ഏറെ പ്രതീക്ഷയാടെ കാത്തിരിക്കുന്ന നീലക്കുറിഞ്ഞി വസന്തത്തിന് മുന്‍പേ ആപ്പിള്‍ വസന്തമെത്തി. തെക്കന്‍ കാശ്മീര്‍ എന്ന വിളിപ്പേരുള്ള കാന്തല്ലൂരാണ് ആപ്പിളുകള്‍ വിളഞ്ഞിരിക്കുന്നത്. കേരളത്തില്‍ ആപ്പിള്‍ കൃഷി നടക്കുന്ന ഏക മേഖലയാണ് കാന്തല്ലൂര്‍. കാന്തല്ലൂറിലെ പുത്തൂര്‍, പെരുമല, ഗുഹനാഥുരം, കുളച്ചി വയല്‍ മേഖലയിലാണ് ആപ്പിളഅ# വിളവെടുക്കുവാന്‍ പാകത്തിന് നില്‍ക്കുന്നത്. കാലാവസ്ഥ വ്യതിയാനം വിളവില്‍ ഗണ്യമായ കുറവുണ്ടെങ്കിലും ഫാമില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമായി മാറുകയാണ് ആപ്പിളുകള്‍. വര്‍ഷാദ്യമായിരുന്നു ആപ്പിള്‍ ചെടി പൂവിട്ടത്. ഫാമുകള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ആപ്പിളുകള്‍ നേരിട്ട് വാങ്ങുവാന്‍ കഴിയും. ഒരുമരത്തില്‍ നിന്ന് 30 ആപ്പിളുകള്‍ വരെ ലഭിക്കും. ശീതകാല പച്ചക്കറി കൃഷിയോടൊപ്പം സബര്‍ജിയല്‍, പ്‌ളംസ് എന്നിവ വിളയുന്ന സാഹചര്യത്തില്‍ ചില കര്‍ഷകര്‍ പരീഷണാടിസ്ഥാനത്തില്‍ ചെയ്തതാണ് ആപ്പിള്‍ കൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
മലനാടിന്റെ മനോഹാരിതയ്ക്ക് ഉണര്‍വേകി ഡിടിപിസി
മലനാടിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ വിനോദസഞ്ചാര വികസനത്തിന് വഴിതുറന്ന് ഡി ടി പി സി. കേരളത്തിലെ ഉയര്‍ന്ന മേഖലയിലുള്ള വിനോദ സഞ്ചാര പ്രദേശങ്ങളില്‍ വിപുലമായ പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിഗണയിലാണ്. സ്വകാര്യസംരംഭകരെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് ടൂറിസം സര്‍ക്യൂട്ട് ലക്ഷ്യം വെയ്ക്കുന്നത്. റാണിപുരത്തേക്കും കോട്ടഞ്ചേരിയിലേക്കുമാണ് ഇതുവരെ സഞ്ചാരികള്‍ എത്തിയിരുന്നത്. എന്നാല്‍ നിരവധി കാഴ്ചകളാണ് മലപ്രദേശത്ത് കാഴ്ച്ചാക്കാര്‍ക്കായിട്ടുള്ളത്. ഇതില്‍ മണ്‍സൂണ്‍കാലത്തെ വെള്ളച്ചാട്ടങ്ങളാണ് പ്രധാനം. കോട്ടഞ്ചേരിയിലെ അച്ചന്‍കല്ല് വെള്ളച്ചാട്ടത്തിന് പുറമേ മഞ്ചുച്ചാല്‍ കമ്മാടി വനാതിര്‍ത്തിയിലും ഇടക്കാനത്തും പടയങ്കല്ലിലുമെല്ലാം ഇത്തരം കാഴ്ച്ചകളാണ് ഉള്ളത്. ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഡി ടി പി സി അധികൃകര്‍ സന്ദര്‍ശിച്ചിരുന്നു. സഞ്ചാരികളുടെ സന്ദര്‍ശനത്തിരക്കേറുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിലാണ്. കേട്ടഞ്ചരിമല വനം വകുപ്പിന്റേതാണ് മതിലുകെട്ടി വേര്‍തിരിച്ചിട്ടുള്ള വനാതിര്‍ത്തിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വനാതിര്‍ത്തിക്ക് പുറത്ത് സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് സന്ദര്‍ശനത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ പങ്ക് വെച്ചത്. ഇടക്കാനം പടയങ്കല്ല് മലകളിലെ സ്ഥലങ്ങള്‍ സൗജന്യമായി നല്‍കാന്‍ താത്പര്യപ്പെട്ട് ചിലര്‍ രംഗത്ത് ... Read more
ഗോവ കുടിയൻ ഫിറ്റ്; ഗോവയ്ക്ക് ഫിറ്റല്ലാത്തത് ടൂറിസ്ററ് കുടിയന്മാരെന്നു മന്ത്രി
ഗോവക്കാരായ കുടിയന്മാർ നേരെ നടക്കുമ്പോൾ സന്ദർശകരായി വരുന്ന കുടിയന്മാർ ആടിയാടി നടക്കുന്നു- പരാമർശം ഗോവ ടൂറിസം മന്ത്രി മനോഹർ അജ്ഗാവങ്കറിന്റേതാണ്. ഗോവയുടെ സംസ്കാരം മാനിക്കാത്ത സന്ദർശകർ ഇവിടേയ്ക്ക് വരേണ്ടെന്നും മന്ത്രി പറഞ്ഞു. മയക്കു മരുന്ന് ഉപയോഗിക്കുന്നവർ, ബീച്ച് വൃത്തികേടാക്കുന്നവർ ഇവർക്കൊന്നും ഇവിടെ ഇടമില്ലന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പല സന്ദർശകരും മദ്യപിച്ച് നടുറോഡിൽ ശല്യമുണ്ടാക്കുകയാണ്. ഇതനുവദിക്കാൻ കഴിയില്ല. ബീച്ചുകളിലും വഴിയോരങ്ങളിലും വഴിവാണിഭം നടത്തുന്നതും വലിയ പ്രശ്നമാണ്. നിലവിലെ നിയമം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല. ഇവരെ ഒഴിപ്പിക്കാൻ ചെന്നാൽ ഇവർ സാധനങ്ങൾ ഉപേക്ഷിച്ച് ഓടിയൊളിക്കും. പിന്നീട് ഈ സാധനങ്ങൾ എടുക്കാൻ ഇവർ വരാറില്ല. ബീച്ചുകളിലെ മാലിന്യ പ്രശനം പരിഹരിക്കാൻ വാട്സ് ആപ് നമ്പർ നൽകിയിട്ടുണ്ട്. ഏതെങ്കിലും ബീച്ചിൽ മാലിന്യം കണ്ടാൽ അതിന്റെ ചിത്രമെടുത്തു ഈ വാട്സ് ആപ് നമ്പറിൽ ഇട്ടാൽ മതി. പന്ത്രണ്ടു മണിക്കൂറിനകം പരിഹാരം കണ്ടിരിക്കുമെന്നും ഗോവൻ ടൂറിസം മന്ത്രി പറഞ്ഞു. ഗോവൻ സംസ്കാരം മാനിക്കാത്ത സഞ്ചാരികളെ ആട്ടിയോടിക്കുമെന്ന പ്രസ്താവനയിലൂടെ ... Read more
ബംഗാൾ എന്ന പേരിനും മാറ്റം; ഇനി സംസ്ഥാനം ‘ബംഗ്ല’
പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള തീരുമാനം സംസ്ഥാന നിയമ നിയമസഭ പാസ്സാക്കി. തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പേര്മാറ്റം യാഥാര്‍ഥ്യമാകും. ഇതിനു മുമ്പ് കേന്ദ്രം പശ്ചിമ ബംഗാളിന്റെ പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല എന്നും മാറ്റിയിരുന്നു. എന്നാല്‍ ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗ്ല എന്നാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാന്‍ പോവുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി മുമ്പ് പറഞ്ഞിരുന്നു. 2011 ല്‍ ബംഗാളിന്റെ പേര് പശ്ചിം ബംഗോ എന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ ഇതിന് കേന്ദ്രാനുമതി ലഭിച്ചില്ല. എല്ലാ സംസ്ഥാനങ്ങളുടെയും മീറ്റിങ്ങിന് വിളിക്കുമ്പോള്‍ അക്ഷരമാല ക്രമത്തില്‍ വെസ്റ്റ് ബംഗാള്‍ അവസാനം വരുന്നത് കൊണ്ടാണ് പേര് മാറ്റുന്നത്.
കൊച്ചി വിമാനത്താവളത്തിന് യുഎൻ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌ക്കാരമായ ‘ ചാമ്പ്യൻ ഓഫ് എർത്തിന് ‘ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. സമ്പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നൂതനാശയം പ്രാവർത്തികമാക്കിയതിനാണ് സിയാൽ ഈ വിശിഷ്ട ബഹുമതിയ്ക്ക് അർഹമായത്. സെപ്റ്റംബർ 26 ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ സിയാൽ ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പരിസ്ഥിതി പുരസ്‌ക്കാരം ഏറ്റുവാങ്ങും. പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കുള്ള നോബൽ പുരസ്‌ക്കാരമെന്ന് വിളിപ്പേരുള്ള ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരം 2005-മുതലാണ് ഐക്യരാഷ്ട്ര സഭ നൽകിത്തുടങ്ങിയത്. സിയാലിന്റെ പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ യു.എൻ.ആഗോള പരിസ്ഥിതി മേധാവിയും യു.എൻ.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സ്ലോഹെമിന്റെ നേതൃത്വത്തിലുള്ള യു.എൻ.സംഘം ഇക്കഴിഞ്ഞ മേയിൽ കൊച്ചി വിമാനത്താവളം സന്ദർശിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന നിലയ്ക്ക് സിയാലിന് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അംഗീകാരം നൽകുമെന്ന് സന്ദർശന വേളയിൽ എറിക് സ്ലോഹെം മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. സിയാലിന്റെ ചെയർമാൻ ... Read more