Category: Homepage Malayalam
അറബിക്കടലിലേക്ക് നീന്താന്‍ ഈജിപ്ഷ്യന്‍ സുന്ദരി ഒരുങ്ങുന്നു
അറബിക്കടലിലേക്ക് ഉല്ലാസയാത്രയ്ക്കു കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ അത്യാധുനിക ഉല്ലാസ നൗക ഒരുക്കുന്നു. കൊച്ചിയില്‍ നിന്നോ , കോഴിക്കോടുനിന്നോ ആവും ഇതിന്റെ സര്‍വീസ്. പൂര്‍ണമായി ഈജിപ്ഷ്യന്‍ പശ്ചാത്തലത്തില്‍ രൂപകല്‍പ്പന ചെയ്ത ‘നെഫര്‍റ്റിറ്റി’ ഉല്ലാസ നൗക രാജ്യത്തെ ഏറ്റവും ആഡംബരത്തോടുകൂടിയ ജലവാഹനമാണ്. ക്ലാസ് ആറ് വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്ത നൗകയില്‍ മൂന്നു ഡെക്കുകളിലായി 200 യാത്രക്കാര്‍ക്ക് ഇരിക്കാം. 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയുമുണ്ട്.അറബിക്കടലിലേക്ക് ഉല്ലാസയാത്ര നടത്തുന്ന സാഗരറാണിയുടെ വിജയമാണു കെഎസ്‌ഐഎന്‍സിയെ പുതിയ ഉല്ലാസ നൗക ഇറക്കാന്‍ പ്രേരിപ്പിച്ചത്. മൂന്നു ഡെക്കുകളിലായി വിശാലമായ മീറ്റിങ് ഹാള്‍, ആഡംബര ഭക്ഷണശാല, ബാര്‍ ലോഞ്ച്, ത്രിഡി തിയറ്റര്‍, കുട്ടികള്‍ക്കു കളിസ്ഥലം, സണ്‍ ഡെക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. ബിസിനസ് യോഗങ്ങള്‍, വിവാഹ പരിപാടികള്‍, പാര്‍ട്ടികള്‍ തുടങ്ങിയവയ്ക്ക് ഇത് ഉപയോഗിക്കാനാവും. ടിക്കറ്റ് വച്ചു വിനോദയാത്രയ്ക്കും ഉപയോഗിക്കും. നെഫര്‍റ്റിറ്റിയുടെ നിര്‍മാണം ഗോവയില്‍ പൂര്‍ത്തിയായി. അടുത്തമാസം കേരളത്തില്‍ എത്തും. ഫോര്‍സ്റ്റാര്‍ സൗകര്യമുള്ള ചെറുകപ്പലില്‍ കലാപരിപാടികളും ഭക്ഷണവും ... Read more
വരവറിയിച്ച് കുറിഞ്ഞി വസന്തം; മുന്നൊരുക്കങ്ങളുമായി വനംവകുപ്പ്
മൂന്നാര്‍ മലനിരകളിലെ കുറിഞ്ഞി വസന്തം വരവേല്‍ക്കാന്‍ വനംവകുപ്പ് സജ്ജമായി. ഇരവികുളം ദേശീയോദ്യാനത്തിനാലാണ് വിനോദ സഞ്ചാരികള്‍ക്ക് 12 വര്‍ഷങ്ങള്‍ക്കൊരിക്കല്‍ മാത്രം ദൃശ്യമാകുന്ന പ്രകൃതിയുടെ വര്‍ണ വിസ്‌ഫോടനം നേരില്‍ കാണാന്‍ കഴിയുക. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണു കുറിഞ്ഞിപ്പൂക്കാലം. പകല്‍ ഏഴു മുതല്‍ നാലു വരെയാണു സന്ദര്‍ശന സമയം.സന്ദര്‍ശകര്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റ്/മുന്‍കൂര്‍ ബുക്കിങ് ഏര്‍പെടുത്തിയിട്ടുണ്ട്. 75% ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും ബാക്കി നേരിട്ടുമാണു നല്‍കുക. ഓണ്‍ലൈന്‍ ബുക്കിങ് വിലാസം: www.munnarwildlife.com, eravikulamnationalpark.org മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണു ടിക്കറ്റ് നിരക്ക്. സ്റ്റില്‍ ക്യാമറയ്ക്കു 40 രൂപയും വിഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരു ദിവസം 3500 പേര്‍ക്കാണു പാര്‍ക്കില്‍ പ്രവേശനാനുമതി.പരമാവധി രണ്ടു മണിക്കൂറാണു സന്ദര്‍ശകര്‍ക്കു തങ്ങാവുന്ന സമയം.മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും. സന്ദര്‍ശകര്‍ക്കു ഇരവികുളം നാഷനല്‍ പാര്‍ക്കിനെക്കുറിച്ചും മൂന്നാറിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ രാജമല അഞ്ചാം മൈലിലെ വിസിറ്റേഴ്‌സ് ലോഞ്ചില്‍ ... Read more
പെയ്തൊഴിയാതെ ‘പേ’ മാരി; കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം,ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു.
കേരളത്തിൽ ബുധനാഴ്‌ചവരെ കനത്തമഴപെയ്യുമെന്ന് കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളിൽ 7 സെന്റീമീറ്റർ മുതൽ 10 സെൻറിമീറ്റർ വരെ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ തുടങ്ങിയ മഴ ഇപ്പോളും ശക്‌തമായി തുടരുകയാണ്. ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലെ ചിലയിടങ്ങളിലും കലക്‌ടർ അവധി പ്രഖ്യാപിച്ചു.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട്, എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് ട്രെയിനുകൾ വൈകുന്നു. തലസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്. കെടുതികൾ ഏറെ കോഴിക്കോട് കനത്ത മഴയിൽ കക്കയം – തലയാട് റോഡിൽ 26–ാം മൈൽ ഭാഗത്തു മലയിടിഞ്ഞു ഗതാഗതം മുടങ്ങി. ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുക്കിപ്പോയി. ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലമാണ് ഒഴുകിപ്പോയത്. ഇടുക്കിയിൽ ... Read more
മഴയില്‍ മനം കവര്‍ന്ന് പാലക്കാട് കോട്ട
കേരളം മുഴുവന്‍ മഴ ലഹരിയിലാണ്. കര്‍ക്കിടത്തില്‍ ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ മനം കവര്‍ന്ന് സുന്ദരിയായിരിക്കുകയാണ് പാലക്കാട്. പച്ചപ്പിന്റെ സൗന്ദര്യം നിറഞ്ഞ പാലക്കാട് കോട്ടയില്‍ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ടിപ്പുവിന്റെ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള കിടങ്ങുമാണ് മഴയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു ജലവിസ്മയം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ പതിവില്‍ കവിഞ്ഞ സഞ്ചാരികളാണ് കോട്ടയില്‍ എത്തുന്നത്. കരിമ്പനകളുടെയും നെല്‍പാടങ്ങളുടെയും നാടാണ് പാലക്കാട്. ഊഷരഭൂമിയെങ്കിലും നദികളും വെള്ളച്ചാട്ടങ്ങളും നെല്ലിയാമ്പതി പോലുള്ള നിത്യഹരിത വനമേഖലകളുമെല്ലാം പാലക്കാടിന് സ്വന്തമാണ്. കരിമ്പനകള്‍ അതിരിട്ട മണ്ണില്‍ കൂറ്റന്‍ കരിങ്കല്‍ പാളികളാല്‍ ടിപ്പുവിന്റെ കോട്ട തലയെടുപ്പോടെ നില്‍ക്കുന്നു. പാലക്കാട് നഗരമധ്യത്തില്‍ പതിനഞ്ചേക്കറിലായി പടയോട്ടക്കാലത്തിന്റെ പ്രൗഡിയോടെ. കോട്ടയ്ക്കു ചുറ്റുമുളള വെളളത്താല്‍ ചുറ്റപ്പെട്ട കിടങ്ങാണ് ഇപ്പോള്‍ എല്ലാവര്‍ക്കും കാഴ്ചയാകുന്നത്. എത്രമഴ പെയ്താലും കിടങ്ങില്‍ ജലനിരപ്പുയരുന്നത് അപൂര്‍വമാണ്. ഒരുവശത്ത് വെളളം കുറവാണെങ്കിലും മറ്റ് ഭാഗങ്ങളില്‍ നടപ്പാതയോട് ചേര്‍ന്നൊഴുകി വെളളം പൂന്തോട്ടത്തിലേക്കും കയറിയിട്ടുണ്ട്. വെളളം കാണാനാകാത്തവിധം കുളവാഴകൊണ്ട് നിറഞ്ഞിരിക്കുകയാണ് കിടങ്ങ്. ജലവിതാനത്തില്‍ ഒഴുകിനടക്കുന്ന പൂക്കളും നല്ല കാഴ്ചയാണ്. ... Read more
മണ്ണിന്റെ കഥ പറയാന്‍ മ്യൂസിയം ഒരുങ്ങി
കണ്ടും സ്പര്‍ശിച്ചും മണ്ണിനെ അടുത്തറിയാന്‍ 82 ഇനം മണ്ണു ശ്രേണികളുടെ ഏറ്റവും വലിയ ശേഖരവുമായി രാജ്യത്തെ ആദ്യ സോയില്‍ മ്യൂസിയം തലസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി. പുതുതലമുറയ്ക്ക് മണ്ണിനെ അടുത്തറിയാനും ശാസ്ത്രീയമായി അറിവു പകരുന്നതിനുമായി മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പാണ് മ്യൂസിയം ഒരുക്കിയത്. മണ്ണിന്റെയും ജലത്തിന്റെയും വിഭവ പരിപാലന സാധ്യതകള്‍ കര്‍ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പാറാട്ടുകോണം സെന്‍ട്രല്‍ സോയില്‍ അനലറ്റികല്‍ ലാബോറട്ടറി മന്ദിരത്തിലാണ് മ്യൂസിയം. വൈവിധ്യമാര്‍ന്ന മണ്ണിനങ്ങളും അവയുടെ സംക്ഷിപ്ത വിവരണവും ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പിക്കുകയാണിവിടെ. എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും 10 മണി മുതല്‍ 5 വരെയാണ് പ്രദര്‍ശനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 രൂപയും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 15 രൂപയും മുതിര്‍ന്നവര്‍ക്ക് 25 രൂപയുമാണ് പ്രവേശന നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫോണ്‍ വഴിയോ ഇ-മെയിലുലൂടെയോ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ആധികാരിക ഗ്രന്ഥങ്ങള്‍, മണ്ണ്-ഭൂവിഭവറിപ്പോര്‍ട്ടുകള്‍, ലഘു പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭിക്കുവാന്‍ മ്യൂസിയത്തിന്റെ ആദ്യ നിലയില്‍ പ്രവര്‍ത്തിക്കുന്ന സോയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രയോജനപ്പെടുത്താം. മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം ... Read more
തുഴയെറിഞ്ഞ് നേടാം 25 ലക്ഷം ; ബോട്ട് ലീഗ് സമയക്രമമായി
മണ്‍സൂണ്‍ ടൂറിസത്തിലേക്ക് ലോകോത്തര നിലവാരത്തിലുള്ള ടൂറിസം ഉല്‍പന്നവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ‘ചാമ്പ്യന്‍സ് ബോട്ട് ലീഗ്’ എന്ന രീതിയില്‍ തികച്ചും വ്യത്യസ്തവും നവീനവുമായ ഈ സംരംഭം വള്ളംകളിക്ക് കൂടുതല്‍ ആവേശവും പ്രചാരവും നല്‍കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കായികോത്സവമാണ് കേരളത്തിലെ വള്ളംകളി.എന്നാല്‍ വള്ളംകളി നേരിട്ട് കൊണ്ടിരിക്കുന്ന ഭീമമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. വള്ളംകളി മത്സരങ്ങളെ ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഒരു കായിക മേളയായി അന്താരാഷ്ട്ര നിലവാരത്തിലോക്ക് പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം. 13 വേദികളിലായി 13 വള്ളം കളി മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് റേസ് ലീഗിലൂടെ നടത്തുന്നത്. ജേതാക്കളാകുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനം. 15 ലക്ഷം രൂപയും, 10 ലക്ഷം രൂപയുമാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നത്. ആഗസ്ത് 11 തുടങ്ങി നവംബര്‍ 1ന് അവസാനിക്കുന്ന മത്സരത്തില്‍ ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം ... Read more
സാഹസികര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി തൊള്ളായിരംകണ്ടി
വയനാടെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു സഞ്ചാരിയുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ചുരമാണ്. പിന്നെ ഹരിത നിബിഢമായ വനങ്ങളുമാണ്. വളഞ്ഞ പുളഞ്ഞ വഴികള്‍ ഒളിപ്പിച്ചിരിക്കുന്നത് കാഴ്ച്ചയുടെ ആയിരം വസന്തമാണ്. വയനാട്ടിലെത്തുന്ന സാഹസികരായ സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലമാണ് തൊള്ളായിരംകണ്ടി. കേള്‍ക്കുമ്പോള്‍ വലിയ രസമൊന്നും തോന്നില്ലെങ്കിലും കാഴ്ച്ചക്കാര്‍ക്ക് അവിടെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ച്ചകളാണ്. ബാണാസുരയും പൂക്കോട് തടാകവും എടക്കല്‍ ഗുഹയും മാത്രമല്ല, വയനാട്. പ്രകൃതിയെ അറിഞ്ഞും അതിലലിഞ്ഞും യാത്ര ചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒറ്റയ്ക്കും കൂട്ടായും തൊള്ളായിരംകണ്ടിയിലെത്തുന്നു. വടുവഞ്ചാല്‍ സൂചിപ്പാറ റൂട്ടില്‍നിന്നു വലത്തോട്ടുള്ള വഴിയിലാണ് തൊള്ളായിരംകണ്ടി. പേരിനു മാത്രമേ റോഡുള്ളൂ. ഓഫ് റോഡ് റൈഡിനു പറ്റിയ സ്ഥലം. പ്രവേശനത്തിന് അനുമതിയില്ലെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചാണു സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ഒരു വാഹനത്തിനു മാത്രം ഒരേസമയം കടന്നുപോകാവുന്നത്ര വീതിയേ ഈ വഴിയിലുള്ളൂ. കല്ലില്‍നിന്നു കല്ലിലേക്കു ചാടിയുള്ള സാഹസികയാത്ര. ഇരുവശത്തും കൊടുങ്കാട്. റോഡിനു കുറുകെ ഒഴുകിപ്പോകുന്ന കൊച്ചരുവികളെ ഇടയ്ക്കിടയ്ക്കു കാണാം. രണ്ടു വശവും കോണ്‍ക്രീറ്റ് ചെയ്ത റോഡാണ്. തൊള്ളായിരത്തിലെത്തുമ്പോള്‍ പച്ചപ്പു വിരിച്ച പുല്‍മേടും അതിനെ ... Read more
ചെന്നൈ പട്ടണത്തിലെ കൊച്ച് താരങ്ങള്‍
തെന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് മദിരാശി അതായത് ഇപ്പോഴത്തെ ചെന്നൈ. സിനിമാ പ്രാന്ത് തലയ്ക്ക് പിടിച്ച് കോടമ്പാക്കത്തേക്ക് വണ്ടി കയറിയിരുന്നവര്‍ ഇന്ന് ഓര്‍മ്മയാണ്. ചെന്നൈയിലെ സിനിമാ പാര്യമ്പര്യത്തിന്റെ തണലിലായിരുന്നു മലയാള സിനിമ പിച്ചവെച്ചതും നടന്ന് തുടങ്ങിയതും. പിന്നീട് തൊണ്ണൂറുകളുടെ തുടക്കത്തില്‍ നമ്മുടെ സിനിമ തിരുവനന്തപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും പറിച്ചു നട്ടു. അഭിനേതാക്കള്‍ക്കൊപ്പം തന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചെന്നൈയിലെ ചില ലൊക്കേഷനുകളെക്കുറിച്ച്… ഗഫൂര്‍ ഇക്കയുടെ ദുബായ് ദാസനും വിജയനും ഗഫൂര്‍ ഇക്കയുടെ ഉരുവില്‍ എത്തിപ്പെട്ടതു ചെന്നൈയിലെ ബസന്റ് നഗറിനു സമീപമുള്ള എലിയട്ട് ബീച്ചിലാണ്. സിഐഡീസ് എസ്‌കേപ്… എന്ന ഡയലോഗ് ആദ്യം മുഴങ്ങിയതും ഇവിടെത്തന്നെ. സിനിമയില്‍ കാണുന്ന കാള്‍ ഷിമ്മിന്റെ സ്മാരകം ഇപ്പോഴും ഇവിടെയുണ്ട്.തിരയില്‍ മുങ്ങിയ ബ്രിട്ടിഷ് െപണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ മരണമടഞ്ഞ കാള്‍ ഷിമ്മിന്റെ സ്മരണാര്‍ഥം അന്നത്തെ ബ്രിട്ടിഷ് മേയറുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്മാരകമാണിത്. ഒട്ടേറെ തമിഴ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അണ്ണാ നഗര്‍ ടവര്‍ പാര്‍ക്ക് അധോലോക നായകനായ പവനായി ശവമായത് ചെന്നൈ ... Read more
അണക്കെട്ട് കാണാം മുന്‍കരുതലോടെ
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ അപകട സാധ്യതകള്‍ കൂടുതലാണ്. പുഴയുടെ തീരത്തേക്ക് വെള്ളം കയറാന്‍ സാധ്യത കൂടുതലാണ്. ഷട്ടര്‍ തുറക്കുന്നതോടെ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭരണി നിറഞ്ഞ് ഷട്ടറുകള്‍ തുറക്കന്‍ തീരുമാനമെടുക്കുന്നത്. അതു കൊണ്ട് തന്നെ ആ അത്ഭുത കാഴ്ച്ച കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിവതും സഞ്ചാരികള്‍ പോകരുത് എന്ന് തന്നെയാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുമുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ഫോട്ടോ ... Read more
വര്‍ക്കല ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് 10 കോടി
വര്‍ക്കല ടൂറിസം മേഖലയില്‍ ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് 10 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബീക്കണ്‍ വര്‍ക്കല നഗരസഭയുടെ ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്, അജൈവ വസ്തുക്കളുടെ കൈമാറ്റം, പാപനാശം ക്ലോക് ടവര്‍ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്’ ടൂറിസം മേഖലയില്‍ പുത്തനുണര്‍വേകും. പാപനാശം ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയില്‍ വര്‍ക്കലയുടെ മുഖച്ഛായതന്നെ മാറും. ബീച്ചും പരിസരവും മാലിന്യ രഹിതമാക്കണം. മാലിന്യം ടൂറിസത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വര്‍ക്കല നഗരസഭ സ്വരൂപിച്ച 15 ടണ്‍ മാലിന്യം ക്വയിലോണ്‍ പ്ലാസ്റ്റിക് എന്ന ഏജന്‍സിക്ക് മന്ത്രി കൈമാറി. വി ജോയി എംഎല്‍എ അധ്യക്ഷനായി. കലക്ടര്‍ കെ വാസുകി മുഖ്യപ്രഭാഷണം നടത്തി. ബീക്കണ്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് ഡോ. സി എന്‍ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ എസ് അനിജോ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലതിക സത്യന്‍, ഷിജിമോള്‍, ഗീത ... Read more
കേരളത്തില്‍ കടുവകളുടെ എണ്ണം ഇരുന്നൂറിലേക്ക്
ലോക കടുവാ ദിനത്തിലൊരു സന്തോഷ വാര്‍ത്ത. കടുവാ കണക്കെടുപ്പിനായി കാട്ടില്‍ സ്ഥാപിച്ച ക്യാമറകളില്‍ 180 കടുവകള്‍ മുഖം കാണിച്ചു. നിരീക്ഷണ കാമ്യറയില്‍ ഇത്രയും എണ്ണം സ്ഥിതിക്ക് ഇരിന്നൂറിനടുത്ത് കടുവകള്‍ കേരളത്തിലെ കാടുകളില്‍ ഉണ്ടാകുമെന്ന് കരുതുന്നത്. 2014-ലെ കണക്കെടുപ്പില്‍ 136 കടുവകളെയാണ് കണ്ടെത്തിയത്. കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. ലോകത്ത് സംരക്ഷണത്തിനായി ഏറ്റവും അധികം തുക ചെലവിടുന്ന വന്യജീവികളിലൊന്ന് കടുവയാണ്. പെരിയാര്‍, പറമ്പിക്കുളം കടുവസങ്കേതങ്ങള്‍ക്ക് പുറമേ വയനാട് വന്യജീവിസങ്കേതത്തിലുമാണ് കേരളത്തില്‍ കടുവകള്‍ കൂടുതലുള്ളത്. മറ്റ് വനമേഖലകളിലും കടുവകളെ കാണുന്നതായി റിപ്പോര്‍ട്ടുണ്ട്. പെരിയാറില്‍ 29-ഉം പറമ്പിക്കുളത്ത് 31-ഉം കടുവകള്‍ ഉണ്ടെന്ന് കഴിഞ്ഞ കണക്കെടുപ്പില്‍ വ്യക്തമായിരുന്നു
വേളിയില്‍ ചുറ്റിയടിക്കാന്‍ പാളവും ട്രെയിനും വരുന്നു
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വേളി ടൂറിസംവില്ലേജില്‍ വിനോദ സഞ്ചരികള്‍ക്ക് ചുറ്റിയടിക്കാന്‍ ട്രെയിന്‍ സര്‍വീസും വരുന്നു. കടലിന്റെയും കായലിന്റെയും സൗന്ദര്യം നുകരാന്‍ കഴിയുന്ന വേളിയില്‍ എത്തുന്ന വിനോദസഞ്ചരികള്‍ക്ക് ട്രെയിനില്‍ സഞ്ചരിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ടൂറിസം സങ്കേതത്തില്‍ രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാളം നിര്‍മിച്ച് ട്രെയിന്‍ സര്‍വീസിനുള്ള വന്‍പദ്ധതി തയ്യാറാകുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം വേളിയിലൊരുങ്ങുന്ന ട്രെയിന്‍ സര്‍വീസ് പദ്ധതിക്ക് അന്തിമ രൂപമായി. ആഗസ്‌തോടെ ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ടൂര്‍ഫെഡ് എംഡി എം ഷാജി മാധവന്‍ ദേശാഭിമാനിയോട് പറഞ്ഞു. ആറു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇന്ത്യന്‍ റയില്‍വേയുടെ എന്‍ജിനിയറിങ് വിഭാഗമാണ് പദ്ധതിക്കാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊഴിക്കരമുതല്‍ ടൂറിസം വില്ലേജ് മുഴുവന്‍ കറങ്ങി സഞ്ചാരികള്‍ക്ക് ഉല്ലസിക്കാനും ആസ്വദിക്കാനും കഴിയും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര ചെയ്യാം. പദ്ധതിയുടെ സര്‍വേയും പൂര്‍ത്തിയായി. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് സെപ്തംബറോടെ പാളം നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ട്രെയിന്‍ ... Read more
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഓണത്തിന് മുന്‍പ് സംസഥാനത്തെ എന്നാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും ഒരേ നിറത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ എവിടെ നിന്നാലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തിരിച്ചറിയാനാകും. ചുവപ്പ് നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബിവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍. വെളിച്ചത്തിന്‍റെ ലഭ്യതയനുസരിച്ച് കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇതിനായി ചെലവാക്കാം.
ജലനിരപ്പ് വീണ്ടും ഉയരുന്നു; ഇടുക്കി അണക്കെട്ട് ഉടന്‍ തുറന്നേക്കും
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2393.78 അടിയായി ഉയര്‍ന്ന ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം നല്‍കും. 2400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. തൊമ്മന്‍കുത്ത് വനത്തില്‍ മഴയെത്തുടര്‍ന്ന ഉരുള്‍പ്പൊട്ടി. 2400 അടി ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ സംഭരണി തുറക്കാനാണ് തീരുമാനം. അതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പായി ഡാം തുറക്കാനാണ് തീരുമാനം. ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുന്‍പു ചെറുതോണി അണക്കെട്ടു തുറന്നതു 1992ല്‍ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭരണി തുറക്കുന്നത്. നിറഞ്ഞ് നില്‍ക്കുന്ന അണക്കെട്ട് കാണുവാന്‍ ഇടുക്കി ഗെസ്റ്റ് ഹൗസ് പ്രദേശം, ഹില്‍വ്യൂ പാര്‍ക്ക്, നാരകക്കാനം മലനിരകള്‍, ഇടുക്കി ടൗണിനു ... Read more
ഓണസമ്മാനവുമായി കെ എസ് ആര്‍ ടി സി
തിരുവനന്തപുരം: ഈവരുന്ന പൊന്നോണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തിലെത്തി ഓണം ആഘോഷിക്കുവാനായി ഇതാദ്യമായി കെഎസ്ആര്‍ടിസി ‘മാവേലി ബസ്സ്’ -കള്‍ യാത്രക്കാര്‍ക്കായി അവതരിപ്പിക്കുന്നു. ഓണാവധിക്കാലത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും കേരളത്തിലെത്താന്‍ വളരെയധികം ചാര്‍ജ്ജുകള്‍ നല്‍കി ഇനി സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളെ ആശ്രയിക്കേണ്ട അവസ്ഥയില്ല. സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളുടെ ഇത്തരത്തിലുള്ള ചൂഷണത്തിന് പരിഹാരമെന്നോണം കെഎസ്ആര്‍ടിസി ഇത്തവണ ‘മാവേലി സീസണല്‍’ ബസ്സുകളുമായി യാത്രക്കാരോടൊപ്പം എത്തുന്നു. കെഎസ്ആര്‍ടിസിയുടെ നിലവില്‍ ഓടുന്നതില്‍ നിന്നും കൂടുതലായി100 ബസ്സുകള്‍ ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും കൂടാതെ പെര്‍മിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ നടത്തും. മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ AC, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എ.സി. ബസ്സുകള്‍ എന്നിവ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ശ്രേണിയിലുള്ള ബസ്സുകളും ഇതോടൊപ്പം മറുനാടന്‍ മലയാളികളുടെ ... Read more