Category: Homepage Malayalam

കീശ കാലിയാവാതെ ഈ രാജ്യങ്ങള്‍ കണ്ട് മടങ്ങാം

യാത്ര ലഹരിയായവര്‍ എന്തു വില നല്‍കിയും തങ്ങളുടെ ഇഷ്ട ഇടങ്ങള്‍ പോയി കാണും. എന്നാല്‍ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഉണ്ടെങ്കിലോ എങ്കില്‍ അതാവും എറ്റവും ബെസ്റ്റ് യാത്ര. ചെലവ് കുറവാണെങ്കിലും മനോഹരമായ കാഴ്ചകളാണ് ഈ ഇടങ്ങള്‍ സമ്മാനിക്കുന്നത്. കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയണ്ടേ ? മെക്‌സിക്കോ വൈവിധ്യമാര്‍ന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്‌സിക്കോയിലെ പ്രധാനാകര്‍ഷണങ്ങള്‍. മനോഹരമായ കാഴ്ചകള്‍ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നൊരു നാട്. ഒരു യു എസ് ഡോളറിന് പകരമായി 19 ‘പെസോ’ ലഭിക്കും. മെക്‌സിക്കോയിലേക്കു വണ്ടി കയറുന്നതിനു മുന്‍പ് ഒരു കാര്യം ശ്രദ്ധിക്കുക, നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്തു ഇവിടം സന്ദര്‍ശിച്ചാല്‍ ചിലപ്പോള്‍ പോക്കറ്റ് കാലിയാകാന്‍ സാധ്യതയുണ്ട്. അന്നേരങ്ങളില്‍ ധാരാളം വിദേശികള്‍ മെക്‌സിക്കോ സന്ദര്‍ശിക്കുന്നതിനായി എത്തുന്നതും ഇവിടെ സീസണ്‍ ആരംഭിക്കുന്നതും. അന്നേരങ്ങളില്‍ മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറില്‍. ഹോട്ടല്‍ മുറികെളല്ലാം ... Read more

അവധി ആഘോഷിക്കാം കൊടൈക്കനാലില്‍

കൊടൈക്കനാല്‍ എന്നും ജനതിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രമാണ്. കാലങ്ങളായി അടങ്ങാത്ത അഭിനിവേശമാണ് ആ തണുപ്പ് പ്രദേശത്തിനോട് അളുകള്‍ കാത്തു സൂക്ഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല കുടുംബ ബജറ്റിന്റെ ഇക്കണോമിക്‌സ്. അതു കൊണ്ട് തന്നെയാണ് കുംടുബത്തിന്റെ ഇഷ്ട ഇടമായി കൊടൈക്കനാല്‍ മാറിയത്. ഒരു കൊച്ചു കുടുംബത്തിന് കയ്യില്‍ നില്‍ക്കുന്ന ചിലവില്‍ രസകരമായ യാത്ര. നമ്മുടെ നാട്ടിലെ വേനല്‍ക്കാലത്ത് അവിടെയുള്ള കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന തണുപ്പാണ് പ്രധാന ആകര്‍ഷണം. രണ്ടു മൂന്ന് ദിവസം കൊണ്ട് ചുറ്റി കാണാനുള്ള സ്ഥലങ്ങള്‍ ഉള്ളതിനാല്‍ മടുപ്പും അനുഭവപ്പെടില്ല. അടുത്ത യാത്ര കൊടൈക്കനാലിലോട്ട് ആവട്ടെ. അവിടെ അവധി ആസ്വദിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഇതാ.. സില്‍വര്‍ കാസ്‌കേഡ് മധുരയില്‍ നിന്നോ പഴനിയില്‍ നിന്നോ കൊടൈക്കനാലിലേക്കു പോകുമ്പോള്‍ ആദ്യം എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്‌പോട്ട് സില്‍വര്‍ കാസ്‌കേഡാണ്. കൊടൈ മലനിരയ്ക്കു മുകളിലെ നീരുറവയില്‍ നിന്നൊഴുകി പാറപ്പുറത്തുകൂടി 180 അടി ഉയരത്തില്‍ നിന്നു പതിക്കുന്നു വെള്ളിച്ചിലങ്കയണിഞ്ഞ വെള്ളച്ചാട്ടം. ഏപ്രില്‍, മേയ് മാസങ്ങളില്‍ കാസ്‌കേഡിനു മുന്നില്‍ ജനത്തിരക്കേറും. ഫെബ്രുവരിയിലും ... Read more

വാഹന പണിമുടക്ക് അര്‍ധ രാത്രി മുതല്‍; പണിമുടക്കാന്‍ കെഎസ്ആര്‍ടിസിയും

മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവയാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതേസമയം, ബിഎംഎസ് സമരത്തില്‍ നിന്നും വിട്ടു നില്‍ക്കും. വര്‍ക്ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. ഇതേസമയം, മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, കെഎസ്ടിഡിയു തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

അടവി അണിഞ്ഞൊരുങ്ങുന്നു

സഞ്ചാരികളുടെ പറുദീസയാണ് അടവി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അടവി എന്ന വിനോദസഞ്ചാരകേന്ദ്രം. കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ആഗ്രഹിച്ചാണ് സഞ്ചാരികള്‍ കോന്നിയിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ ഇനി അടവി യാത്ര കൂടുതല്‍ നല്ല അനുഭവമാക്കാനൊരുക്കുകയാണ് അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് അടവിയെ കൂടുതല്‍ സുന്ദരിയാക്കാനൊരുങ്ങുന്നത്. കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍ മുണ്ടോന്‍കുഴി എന്നീ സ്ഥലങ്ങളിലായി 300 ഏക്കറില്‍ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് വനംവകുപ്പ്. 2014 സെപ്തംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വിദേശികളുള്‍പ്പെടെ സഞ്ചാരികളുടെ മനം കവര്‍ന്ന് തുടങ്ങിയിരുന്നു. ഇപ്പോള്‍ പുതുതായി ക്യാന്റിന്‍ കം കഫറ്റീരിയ, ടോയ്‌ലെറ്റ് ഡ്രെസിങ് റൂം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടിക്കറ്റ് കൗണ്ടര്‍ എന്നിവയുടെ നിര്‍മാണവും കല്ലുപയോഗിച്ചുള്ള പന്ത്രണ്ട് ഇരിപ്പിടങ്ങളുടെ നിര്‍മാണവും നടന്ന് വരികയാണ്. ക്യാന്റീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനംസംരക്ഷണ സമിതിയാണ് ചുക്കാന്‍ പിടിക്കുക. ഓണത്തിന് പുതിയ കുട്ടവഞ്ചികളാകും ഇറക്കുക. ഇതിനായി ഹൊഗനക്കലില്‍ നിന്നുള്ള വിദഗ്ദ്ധരെ പരിശീലനത്തിനായി എത്തിക്കും. വൈവിധ്യമാര്‍ന്ന ചെടികളും, ഔഷധസസ്യങ്ങളും ഉള്‍പ്പെടുന്ന ... Read more

മോണോ റെയില്‍ അടുത്ത മാസം ഒന്നിന് വീണ്ടും സര്‍വീസ് ആരംഭിക്കും

രാജ്യത്തെ ആദ്യത്തെ മോണോ റെയില്‍ അടുത്ത മാസം ഒന്നിനു വീണ്ടും സര്‍വീസ് ആരംഭിക്കും. രണ്ടാം ഘട്ട മോണോ റെയില്‍ സര്‍വീസായ വഡാല- ജേക്കബ് സര്‍ക്കിള്‍ റൂട്ട് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഓടിത്തുടങ്ങുമെന്നും എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) ജോയിന്റ് പ്രോജക്ട് ഡയറക്ടര്‍ ദിലിപ് കാവഥ്കര്‍ അറിയിച്ചു. ഇതോടെ മോണോ സര്‍വീസിനു പുത്തനുണര്‍വ് ലഭിക്കും. ഒന്നാം ഘട്ട റൂട്ടില്‍ പ്രതിദിന യാത്രക്കാര്‍ ശരാശരി 15,600 ആണ്. രണ്ടാം ഘട്ടം കൂടി ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷം വരെ ഉയരുമെന്നാണ് പ്രതീക്ഷ. മോണോ റെയില്‍ നിര്‍മിച്ച മലേഷ്യന്‍ കേന്ദ്രീകൃത കമ്പനിയായ സ്‌കോമിയുമായുളള കരാര്‍ വിഷയം പരിഹരിച്ചതിനെ തുടര്‍ന്നാണ് മോണോ റെയില്‍ സര്‍വീസ് പുനരാരംഭിക്കാനുളള സാധ്യത തെളിഞ്ഞത്. സര്‍വീസ് നിര്‍ത്തി ഏതാണ്ട് 10 മാസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. പരീക്ഷണം ഓട്ടം നടത്തവേ, കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്‍പതിന് രണ്ടു കോച്ചുകള്‍ക്കു തീപിടിച്ചതാണ് മോണോ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണം. ചെമ്പൂര്‍ മുതല്‍ വഡാല ... Read more

ലീല ആന്റിയാണ് താരം

ലീല ഇപ്പോള്‍ ആ പഴയ വീട്ടമ്മയല്ല. തന്റെ എഴുപത്തിനാലാം വയസ്സില്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവത്തിലൂടെ സൂപ്പര്‍സ്റ്റാറായിരിക്കുകയാണ്. താന്‍ നടത്താന്‍ പോകുന്ന അടുത്ത ഗോവന്‍ യാത്രയുടെ പങ്കുവെക്കലിലൂടെയാണ് ലീല വ്യത്യസ്തയായിരിക്കുന്നത്. ലീലയ്ക്ക് ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടിരുന്നു. മൂത്ത സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസവും കുറവായിരുന്നു. വിവാഹം കഴിഞ്ഞാണ് ഭര്‍ത്താവിനൊപ്പം ബോംബെയിലെത്തിയത്. കുഞ്ഞുകുടുക്കയില്‍ ഭര്‍ത്താവ് നല്‍കുന്ന പണം ഒളിപ്പിച്ച് വച്ച് വീട്ടിലെ അത്യാവശ്യങ്ങള്‍ക്കും, മക്കള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്യുന്ന സാധാരണ വീട്ടമ്മ. ഭര്‍ത്താവിന്റെ മരണം അവരെ തളര്‍ത്തി. ജീവിതം വീടിനുള്ളിലായി. പക്ഷെ, എഴുപത്തിനാലാമത്തെ വയസില്‍ അവര്‍ ഒരു ‘ഓള്‍ഡീസ്’ ഗ്രൂപ്പില്‍ ചേര്‍ന്നു. യാത്രകള്‍ പോയിത്തുടങ്ങി. താന്‍ ഗോവയ്ക്ക് പോകാനൊരുങ്ങുകയാണെന്നും അവിടെ ചെന്ന ശേഷം സെല്‍ഫി അയക്കാമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. മറുപടി കമന്റില്‍ ലീല ആന്റി എന്ന കാപ്ഷനോടെ ഹ്യുമന്‍സ് ഓഫ് ബോംബെ തന്നെ ലീലയുടെ ഗോവയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ആ ചിത്രത്തിന് താഴെ ... Read more

എണ്‍പതാം വയസില്‍ ജൂലിയ മുത്തശ്ശിയുടെ കിടിലന്‍ യാത്ര

കേപ് ടൗണിലെ ജൂലിയ മുത്തശ്ശി ഒരു യാത്ര നടത്തി. ഒന്നും രണ്ടുമല്ല 12,000 കിലോമീറ്റര്‍. 80ാം വയസ്സില്‍ തന്റെ പ്രായം പോലും വക വെയ്ക്കാതെയാണ് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ നിന്നും ലണ്ടനിലുള്ള മകളെ കാണാന്‍ സ്വയം ഡ്രൈവ് ചെയ്ത് പോയത്. ഈ റെക്കോര്‍ഡ് കിലോമീറ്റര്‍ കീഴടക്കുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത കാറും ശ്രദ്ധേയമാണ്. ട്രേസി എന്ന 1997 മോഡല്‍ AE96 ടൊയോട്ട കൊറോള ആണ് അവര്‍ ഇതിനായി ഉപയോഗിച്ചത്. എനിക്ക് 80 വയസ്, ഞാന്‍ ഓടിക്കുന്ന ടൊയോട്ടയ്ക്ക് 20 വയസ് – അങ്ങനെ ഞങ്ങള്‍ രണ്ട് പേര്‍ക്കും കൂടി 100 വയസ് – ജൂലിയ പറയുന്നു. ‘ഞാന്‍ അടുക്കളയില്‍ ഇരുന്ന് റേഡിയോയില്‍ ഒരു ടോക്ക് ഷോ കേള്‍ക്കുകയായിരുന്നു, അപ്പോഴാണ് ആര്‍.ജെ പ്രമുഖ വ്യക്തികള്‍ അവരുടെ ഭാര്യമാര്‍ക്കായി കാറുകള്‍ക്ക് വേണ്ടി വന്‍ തുക ചിലവഴിക്കുന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടത്. ഉടന്‍ തന്നെ ഞാന്‍ ആ റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ചു”. കാറില്‍ ചെറിയ മാറ്റങ്ങള്‍ ... Read more

ഇങ്ങനെയൊക്കെയാണ് സാഹസ സഞ്ചാരികള്‍ വിശ്രമിക്കുന്നത്

ജീവിത ശൈലിയില്‍ ഇന്ന് പകുതിയിലേറെ നമ്മളെ കാര്‍ന്ന് തിന്നുന്നത് തിരക്കാണ്. ഏറുന്ന തിരക്കുന്ന നമ്മള്‍ പോലും അറിയാതെ നമ്മളെ ക്ഷീണത്തിലേക്ക് നയിക്കും. അങ്ങനെയെങ്കില്‍ ഒരു യാത്രികന്റെ വിശ്രമം ഏതൊക്കെ രീതിയിലായിരിക്കും? കാറ്റിനെയും തിരയേയും ഭേദിച്ചു മുന്നോട്ട് പായുന്ന ബോട്ടിലും, നോക്കിയാല്‍ എത്താത്ത ഉയരത്തിലെ മലയുടെ തട്ടുകളിലുമൊക്കെ എങ്ങനെയാവും അവര്‍ വിശ്രമിക്കുന്നത്. പക്ഷേ സാഹസിക യാത്രികരില്‍ മിക്കവരും വിശ്രമ സമയവും, ഉറക്കസമയവുമൊക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് കൃത്യമായി മനസ്സിലാക്കിയവരാണ്.   നാഷണല്‍ ഫോട്ടോഗ്രാഫറും മത്സ്യബന്ധകനുമായ കോറെ അര്‍ണോള്‍ഡിന് തിരക്ക് പിടിച്ചൊരു മനസ്സിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം. മത്സ്യബന്ധന സീസണുകളില്‍ ഉറക്കമില്ലാത്ത ദിവസങ്ങളാണെന്ന് അദ്ദേഹം പറയുന്നു. പണം സമ്പാദിയ്ക്കണോ, ഉറങ്ങണോ എന്നുള്ള രണ്ട് അവസ്ഥകള്‍ ഉണ്ടായിരുന്നു. ഉണര്‍ന്നിരുന്ന് പണം സമ്പാദിക്കുക എന്നതാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒന്നോ രണ്ടോ മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ പോലും തലച്ചോറും ഉറക്കത്തിലേക്ക് പോകുന്നു. ഒരു ദിവസത്തെ തിരക്കു പിടിച്ച ജോലികള്‍ കഴിയുമ്പോള്‍ നിങ്ങളുടെ തലച്ചോര്‍ വിറച്ചു തുടങ്ങുമെന്ന് അദ്ദേഹം ... Read more

വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ് അഥവാ പാരീസിന്റെ കഥ

വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ പാരീസിലെ ആദ്യ ഫൈന്‍ ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയമായ ‘അറ്റലിയര്‍ ഡെസ് ലുമിയേര്‍സ്’-ന്റെ വിശേഷണമാണിത്. ഒരു പഴയ ഫാക്ടറിയാണ് ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നത്. ഫ്രെഞ്ച് മ്യൂസിയം ഫൗണ്ടേഷനായ കള്‍ച്ചര്‍ സ്‌പെയ്‌സസിനാണ് ഇതിന്റെ മേല്‍നോട്ടം. കള്‍ച്ചര്‍ സ്‌പെയ്‌സസ് ആണ് ഈ മ്യൂസിയത്തെ ആദ്യമായി ‘വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ എന്ന് വിശേഷിപ്പിച്ചത്. മ്യൂസിയത്തിലെ വലിയ മുറിയായ ലാ ഹല്ലെയില്‍ ഗുസ്തവ് ക്ലിംമ്റ്റിന്റെ പെയ്ന്റിംഗും വിയന്നയിലെ പെയ്ന്റിംഗുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എഗോണ്‍ ഷിലെയുടെയും ഫ്രെഡ്രിക് സ്റ്റോവാസറുടെയും പെയ്ന്റിംഗുകളും ഇവിടെ കാണാം. ചെറിയ മുറിയായ ലേ സ്റ്റുഡിയോയില്‍ വളര്‍ന്നു വരുന്ന കലാകാരന്മാരുടെയും സൃഷ്ടികള്‍ കാണാം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കലാകാരന്മാരുടെ പെയ്ന്റിംഗുകള്‍ 140 ലേസര്‍ വീഡിയോ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നുണ്ട്. 3,300 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മുറിയില്‍ 10 മീറ്റര്‍ ഉയരമുള്ള ചുവരുകളില്‍ പെയ്ന്റിംഗുകള്‍ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കെട്ടിടമാണ് മ്യൂസിയമായി പുതുക്കി പണിതത്. മ്യൂസിയത്തില്‍ ചിത്രങ്ങള്‍ക്കൊപ്പം വാഗ്നര്‍, ചോപിന്‍, ബിതോവന്‍ എന്നിവരുടെ ... Read more

ലോകത്തിലെ മികച്ച നഗരങ്ങളില്‍ മൂന്നാമന്‍ ; ഉദയ്പൂര്‍

തടാകങ്ങളുടെ നാട് എന്നീ വിശേഷണങ്ങളുള്ള രാജസ്ഥാനിലെ ഉദയ്പൂര്‍ വീണ്ടും ലോകത്തെ മികച്ച നഗരമായി തിരഞ്ഞെടുത്തു. ട്രാവല്‍ + ലെഷര്‍ മാസിക നടത്തിയ സര്‍വ്വേയിലാണ് ഉദയ്പൂര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. മെക്‌സിക്കന്‍ നഗരമായ സാന്‍ മിഗുവേല്‍ ഡി അലെന്‍ഡേയും, ഓക്‌സാക എന്നിവയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയത്. ഉദയ്പൂരാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നഗരം. 2009-ല്‍ നടന്ന സര്‍വ്വേയിലും ലോകത്തെ മികച്ച നഗരമായി ഉദയ്പൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16-ാം നൂറ്റാണ്ടില്‍ മേവാഡിലെ മഹാറാണകളാണ് ഈ നഗരം നിര്‍മ്മിച്ചത്. ഉദയ്പ്പൂരിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍… ബഗോരെ കി ഹവേലി ലേക്ക് പിച്ചോലെയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹവേലിയാണ് ഇത്. രജപുത്‌ന പൈതൃവും, സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ഒരു ഗ്യാലറി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ടര്‍ബന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരത്തെ കുറിച്ച് അറിയാനുള്ള അകാംക്ഷയുണ്ടെങ്കില്‍ മ്യൂസിയത്തിലെ ഒരു മണിക്കൂറുള്ള നൃത്തപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. കുംഭല്‍ഗഡ് ഫോര്‍ട്ട് രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയില്‍ ആരവല്ലി കുന്നുകളുടെ ... Read more

ചുനയംമാക്കലില്‍ സഞ്ചാരികളുടെ തിരക്കേറുന്നു

പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടം. ശക്തമായ കാലവര്‍ഷ മഴയില്‍ മുതിരപ്പുഴ ജലസമൃദ്ധമായതോടെ വശ്യ മനോഹാരിതയാണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ നിന്നും എഴുനൂറ് മീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ സഞ്ചാരികളുടെ വരവ് കൂടിയതോടെ എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി. വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ വന്‍ വികസന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവില്‍ ഒമ്പത് ലക്ഷം രൂപ റോഡ് വികസനത്തിനും ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് എട്ട് ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ചു. വെള്ളത്തുവല്‍ രാജാക്കാട് പഞ്ചായത്തുകളെ വേര്‍തിരിച്ച് ഒഴുകുന്ന മുതിരപ്പുഴയ്ക്ക് കുറുകേ ആട്ടുപാലം നിര്‍മ്മിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഡി റ്റി പി സിയുമായി ആലോചിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റമുണ്ടാകുന്നതോടെ കുടിയേറ്റ കാര്‍ഷിക ഗ്രാമമായ മേഖലയുടെ സമഗ്രമായ വികസനത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ഇനി യൂട്യൂബ് കാണാം വാട്ട്‌സാപ്പില്‍ തന്നെ; വരുന്നു പി ഐ പി

വാട്ട്‌സ്ആപ്പിന്റെ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും എന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പിനെ യൂട്യൂബ്, വാട്ട്‌സ്ആപ്പ് വീഡിയോകളുമായി ഇന്റഗ്രേറ്റ് ചെയ്യാന്‍ സഹായിക്കുമെന്ന് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പ് 2.18.234 ല്‍ ഇത് ലഭ്യമാകുന്നു എന്നാണ് വിവരം. ഈ ഫീച്ചറില്‍ ഇനിയും അപ്‌ഡേറ്റുകള്‍ ആവശ്യമുണ്ടെന്നാണ് ബീറ്റ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ പറയുന്നത്. ഇത് പ്രകാരം യൂട്യൂബ്, ഇന്‍സ്റ്റ വീഡിയോ ലിങ്കുകള്‍ വാട്ട്‌സ്ആപ്പില്‍ ലഭിച്ചാല്‍ അത് പ്ലേ ആകുവാന്‍ അതാത് ആപ്പുകളിലേക്ക് ഡീ ഡയറക്ട് ചെയ്യില്ല. പകരം ഒരു ബബിള്‍ ഇഫക്ടില്‍ ആരാണോ അയച്ചത് ആ വ്യക്തിയുടെ ചാറ്റ് വിന്‍ഡോയില്‍ തന്നെ വീഡിയോ പ്ലേ ആകും

താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു

വയനാട്ടിലെ താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു. താത്കാലികമായാണ് ഗതാഗതം പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചുരത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. നിലവില്‍ 5 ടണ്‍ ഭാരമുള്ളതും ആറു ചക്രങ്ങളോ അതില്‍ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസുകള്‍ക്കും നിരോധനമുണ്ടായിരുന്നു. എന്നാല്‍ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഗതാഗത തടസം ബാധകമായിരുന്നില്ല. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിന്‍വലിച്ചിട്ടുണ്ട്.

ഇനി കോളേജില്‍ നിന്ന് നേടാം ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ്

വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ കോളേജുകളിലെ പ്രിന്‍സിപ്പലിനും ഡയറക്ടര്‍ക്കും അധികാരം നല്‍കി ഡല്‍ഹി സര്‍ക്കാര്‍.ഡല്‍ഹിയിലെ വിവിധ കോളേജുകളിലും പോളിടെക്‌നിക്കുകളിലും ഐടിഐകളിലും പഠിക്കുന്ന ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് പ്രയോജനപ്പെടുക. എന്നാല്‍ ഇത് ഏതുതരത്തിലാണ് നടപ്പിലാക്കാന്‍ ഉദേശിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തയില്ല. ഭാവിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് അതാത് കോളേജുകളില്‍ നിന്നും ലഭിക്കുമെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് ട്വിറ്റിലുടെയാണ് അറിയിച്ചത്. കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ ഇത്തരത്തില്‍ അനുവദിക്കുന്ന ലൈസന്‍സിന് ആറുമാസം വരെ മാത്രമേ കാലാവധിയുണ്ടാകുവെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊച്ചിയിലെ യാത്ര ഇനി സമാര്‍ട്ടാണ്

പൊതുഗതാഗത സംവിധാനങ്ങള്‍ ആളുകള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ‘ചലോ ആപ്പ്’ കൊച്ചിയില്‍ പുറത്തിറക്കി. മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രനാണ് ആപ് പുറത്തിറക്കിയത്. തങ്ങളുടെ ബസോ ബോട്ടോ എത്തിച്ചേരുന്ന സമയം ആപ്പില്‍നിന്ന് മനസ്സിലാക്കാം. ബസോ ബോട്ടോ എവിടെയെത്തിയിട്ടുണ്ടെന്നും അറിയാം. വിവിധതരം വാഹനങ്ങള്‍ ഉപയോഗിക്കേണ്ടുന്ന (ബസ്, ഫെറി, മെട്രോ, ഓട്ടോ, ടാക്‌സി) ചെറിയ യാത്രകള്‍പോലും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനാകും. ആവശ്യവും ബജറ്റുമനുസരിച്ച് ഏറ്റവും ചെലവു കുറഞ്ഞതും വേഗത്തിലുള്ളതുമായ രീതിയും വിവിധ റൂട്ടുകളും തെരഞ്ഞെടുക്കാം. ഏറ്റവും അടുത്തുള്ള ബസ്സ്‌റ്റോപ്പുകള്‍, ഫെറികള്‍, മെട്രോസ്റ്റേഷനുകള്‍ എന്നിവ കണ്ടുപിടിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ്‌ചെയ്ത് ചലോ ആപ്പ് ഉപയോഗിക്കാം.