Category: Homepage Malayalam
പീച്ചി ഡാമില്‍ സന്ദര്‍ശക തിരക്ക്
സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡിലേക്ക് പീച്ചി ഡാം. ഷട്ടറുകള്‍ തുറന്ന് പതിനെട്ട് ദിവസത്തിനുള്ളില്‍ പീച്ചി സന്ദര്‍ശിച്ചത് അറുപതിനായിരം പേരാണ്. പ്രവേശന ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചത് 12 ലക്ഷം രൂപ. പാര്‍ക്കിങ് ഫീസിനത്തില്‍ ലഭിച്ച് തുക കൂടി കൂട്ടിയാല്‍ പതിനഞ്ച് ലക്ഷം കടക്കും. പീച്ചി ഡാം തുറക്കുന്ന കാഴ്ച കാണാന്‍ ആദ്യ ദിനംതന്നെ എത്തിയത് പതിനായിരത്തോളം ആളുകളാണ്. ഡാമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന കളക്ഷനും ഇക്കൊല്ലമാണ്. ഡാം തുറന്ന ആദ്യ ഞായറാഴ്ച മൂന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപ ഗേറ്റ് കളക്ഷന്‍ മാത്രം ലഭിച്ചു. സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ അവധി ദിനങ്ങളില്‍ നിലവിലുള്ളതിന്റെ ഇരട്ടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 2007ന് ശേഷം ജലനിരപ്പ് കുറയാതെ കൂടുതല്‍ ദിവസം നിന്നത് ഇക്കൊല്ലമാണ്. ഒന്നര ഇഞ്ച് വീതമാണ് ഡാം തുറക്കുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് അഞ്ച് ഷട്ടറുകളും ഇരുപത് ഇഞ്ച് വീതം ഉയര്‍ത്തി. ഇതാണ് ഇക്കൊല്ലത്തെ കൂടിയ അളവും. ജലനിരപ്പിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് ഷട്ടറുകള്‍ പലകുറി ... Read more
നാട്ടിൻ പുറങ്ങളിൽ ഓണം ഉണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം പദ്ധതിക്ക് തുടക്കം
മലയാളികളുടെ ഓണത്തനിമ ആസ്വദിക്കാൻ കടൽ കടന്നും അതിഥികൾ എത്തിയപ്പോൾ മടവൂർപ്പാറ നിവാസികൾക്കും ഉത്സവ പ്രതീതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച് നടത്തിയ മടവൂർ പാറ ഗ്രാമയാത്രയോട് അനുബന്ധിച്ചാണ് പത്തംഗ വിദേശ ടൂറിസ്റ്റുകൾ മടവൂർ പാറ കാണാനെത്തിയത്. ഗ്രാമയാത്രയുടെ ഭാഗമായി സംഘം ആദ്യം എത്തിയത് പപ്പടം ഉണ്ടാക്കുന്ന മായയുടെ വീട്ടിലേക്കായിരുന്നു. പപ്പടത്തിനായി മാവ് കുഴക്കുന്നത് മുതൽ പപ്പടം കാച്ചുന്നത് വരെ അതിഥികൾക്ക് നവ്യാനുഭമായി, തുടർന്ന് ചിപ്സ് ഉണ്ടാക്കുന്നതും കണ്ടശേഷം വെറ്റില, കുരുമുളക് കൃഷികളും നേരിൽ കണ്ട് ആസ്വദിച്ചു, തുടർന്ന് ഓമനയുടെ വീട്ടിലെ ഓലമെടയൽ കാണുകയും, അതിൽ പങ്കാളികളാകുകയും ചെയ്തു, തുടർന്ന് പ്രകൃതി രമണീയമായ മടവൂർ പറയുടെ ഗ്രാമഭംഗി ആസ്വദിച്ച സംഘം, പുരാതനമായ ശിവക്ഷേത്രവും സന്ദർശിച്ച് മനം നിറച്ചു, തുടർന്ന് ഇവർക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. വാഴയിലയിൽ സദ്യ വിളമ്പി പായസം കൂട്ടി ഊണ് കഴിച്ച യു.കെ, സ്വദേശിറോബ് പറഞ്ഞു, കേരള സദ്യ സൂപ്പർ, ഇത് തന്നെയായിരുന്നു അഞ്ചോളം രാജ്യങ്ങളിൽ ... Read more
ശ്രീലങ്കൻ ടൂറിസ്റ്റ് പൊലീസ് ഹിന്ദിയും ചൈനീസും സംസാരിക്കും
ശ്രീലങ്കയിലെത്തുന്ന ടൂറിസ്റ്റുകൾ ഇനി ഭാഷയറിയാതെ ബുദ്ധിമുട്ടേണ്ട. ഏറ്റവും അധികം സഞ്ചാരികൾ ശ്രീലങ്കയിൽ എത്തുന്നത് ഇന്ത്യ,ചൈന എന്നിവിടങ്ങളിൽ നിന്നാണ്. അതുകൊണ്ടു ടൂറിസ്റ്റ് പൊലീസിനെ ഹിന്ദി, മന്‍ഡാരിന്‍ ഭാഷകൾ പഠിപ്പിക്കുകയാണ് ശ്രീലങ്ക. ഇന്ത്യയില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളുമായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിനായാണ് ഹിന്ദി പഠനം. രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 25 ഓളം പുതിയ പൊലീസ് പോസ്റ്റുകൾസ്ഥാപിക്കുമെന്നും ഇവിടങ്ങളിൽ ഹിന്ദി സംസാരിക്കാനറിയുന്നവരെ നിയമിക്കുമെന്നും ഐ ജി പൂജിത് ജയസുന്ദര പറഞ്ഞു. ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യാനും ടൂറിസ്റ്റ് പൊലീസിനെ ശ്രീലങ്ക പരിശീലിപ്പിക്കുന്നുണ്ട്. നേരത്തെ ഇംഗ്ലീഷില്‍ മാത്രമാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.
കൂടെയുണ്ട് നാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം
മഴ ദുരിതംവിതച്ചവർക്ക് സഹായഹസ്തവുമായി പ്രമുഖർ. മമ്മൂട്ടിയും മകൻ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്. എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രുപ നല്‍കും. തുക നാളെ നേരിട്ട് കൈമാറുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260 കോടി ഇതിനോടകം കേരളത്തിന് കേന്ദ്രം കൊടുത്തു. കണക്ക് കിട്ടിയാല്‍ കൂടുതല്‍ തുക വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തമിഴകത്തു നിന്നും നടന്‍മാരും ,സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപ സംഭാവന നല്‍കി. തെലുങ്ക് ... Read more
വെള്ളം കുതിച്ചെത്തി; കാട്ടാനയും മുട്ടുകുത്തി
അതിരപ്പിള്ളിയിൽ കുത്തൊഴുക്കുള്ള പുഴയിൽ കുടുങ്ങിയ കാട്ടാനയെ തുറന്നുവിട്ട വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് കാട്ടിലേക്ക് മടക്കി. ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാട്ടാന പുഴയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് കാട്ടാനയെ പുഴയില്‍ കണ്ടത്. മണിക്കൂറുകളോളം പുഴയില്‍ കുടുങ്ങിപ്പോയ ആനയെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് രക്ഷപ്പെടുത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രണ വിധേയമായപ്പോൾ പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് കയറ്റിയത്. പുഴയില്‍ കുടുങ്ങിയ കാട്ടാനയെ ചാര്‍പ്പയിലെ ആദിവാസികളാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡാമുകള്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വെള്ളമുയര്‍ന്നതോടെയാണ് ആന കുടുങ്ങിയത്. പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍നിന്ന് ഒഴുകിവരുന്ന വെള്ളമാണ് ഇവിടെ വെള്ളപ്പൊക്കത്തിനിടയാക്കുന്നത്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ഷട്ടര്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് ആനയെ കരയില്‍ കയറ്റിയത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ആനയെ രക്ഷിച്ചത്.
അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണം, ജാഗ്രതാ നിർദ്ദേശം
പമ്പാനദിയിൽ ജലനിരപ്പ് വൻതോതിൽ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്.അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. നദിയിൽ ജലനിരപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല. അപകടരമാം വിധം ഒഴുക്ക് പമ്പാനദിയിൽ ഉണ്ട്.പമ്പാ ഉൾപ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകൾ ഇപോഴും തുറന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ അയ്യപ്പഭക്തർക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പോലീസും സംയുക്തമായി തീരുമാനിച്ചു. പത്തനംതിട്ടയിലെ മഴയുടെ തോതിനും മാറ്റമില്ല. പമ്പാ നദിയിലെ വെള്ളത്തിന്റെ അപകടാവസ്ഥയ്ക്ക് മാറ്റം വരാതെ അയ്യപ്പഭക്തരെ പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കടത്തിവിടാനാകില്ല. 15 ന് ശബരിമലയിൽ നിറപുത്തരി ചടങ്ങിനെത്താനിരിക്കുന്ന അയ്യപ്പഭക്തർ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയിൽ പൊലീസ് ബാരിക്കഡ് സ്ഥാപിച്ചും ,വടം കെട്ടിയും ,അപകട മുന്നറിയിപ്പ് നൽകിയും അയ്യപ്പഭക്തർക്ക് സ്ഥിതിഗതികൾ കൈമാറാൻ സജ്ജമാണ്. അയ്യപ്പഭക്തർ അപകട മുന്നറിയിപ്പ് നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കണമെന്ന് ദേവസ്വം ബോർഡ് പറഞ്ഞു.
വരുന്നു ജിയോ ഫോണ്‍ 2; പുതിയ ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇന്ത്യന്‍ മൊബൈല്‍ വിപണി കൂടി ജിയോ ഫോണിന് കീഴിലാക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോ പുതിയ ജിയോ ഫോണ്‍ രംഗത്തിറക്കുന്നത്. ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 72ാമത് സ്വാതന്ത്യ ദിനത്തില്‍ റിലയന്‍ തങ്ങളുടെ ജിയോ ഫോണ്‍ 2 പുറത്തിറക്കും. 2999 രൂപയ്ക്കാണ് ജിയോ ഫോണ്‍ 2 വിപണിയിലെത്തുന്നത്. വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്ന കീപാര്‍ഡ് ഫോണാണ് ഇത്. റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ജിയോ ഫോണ്‍ 2 പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ജിയോ ഫോണിനായി ആഴ്ചകളോളം കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇക്കുറി ആഗസ്റ്റ് 15 ന് തന്നെ ഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. മൈജിയോ ആപ് വഴി (MyJio app) നിലവിലെ ജിയോ ഉപഭോക്താക്കള്‍ക്ക് പുതിയ ഫോണിനായി ആഗസ്റ്റ് 15 ന് തന്നെ ബുക് ചെയ്യാം. പേര്, മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ ഇവിടെ രേഖപ്പെടുത്തണം. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ലഭ്യമല്ല. അതിനാല്‍ ബുക് ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ തുകയും നല്‍കണം. ജിയോ ഫോണ്‍ 1 ഉപയോഗിക്കുന്ന ... Read more
ഏഴു നദികള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നൊരു ദൈവം
വര്‍ഷത്തില്‍ ഒരിക്കല്‍ ജലത്തിനടിയില്‍ പോകുന്ന ആലുവാ ശിവക്ഷേത്രത്തിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ വര്‍ഷത്തില്‍ പകുതിയിലധികവും ജലത്തിനടിയലില്‍ കഴിയുന്നൊരു ക്ഷേത്രത്തിനെ നമുക്ക് പരിചയപ്പെടാം. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില് സ്ഥിതി ചെയ്യുന്ന സംഗമേശ്വര ക്ഷേത്രത്തിനെക്കുറിച്ചാണ് പറയുന്നത്. ഒരാണ്ടിന്റെ മുക്കാല്‍ പങ്കും ഏഴുനദികള്‍ തങ്ങളുടെ ജലത്തിനടിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ക്ഷേത്രം. ക്ഷേത്രനട തുറന്നൊന്ന് തൊഴണമെങ്കില്‍ മഴയൊഴിയുന്ന വേനല്‍ വരണം. അപ്പോള്‍ വെള്ളത്തിന് മുകളില്‍ ക്ഷേത്രക്കെട്ടുകള്‍ ഉയര്‍ന്ന് വരും. ആന്ധ്രാപ്രദേശില്‍ കുര്‍ണൂല്‍ ജില്ലയിലെ മുച്ചുമാരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തെ പറ്റിയുള്ള ഐതീഹ്യം പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ്. അജ്ഞാതവാസക്കാലത്ത് കുര്‍ണൂലിലെത്തിയ പാണ്ഡവര്‍, യാത്രാമധ്യേ, തങ്ങള്‍ സന്ദര്‍ശിച്ച ശ്രീശൈലം മല്ലികാര്‍ജുന ക്ഷേത്രത്തിലുള്ളതുപോലൊരു ശിവലിംഗം കുര്‍ണൂലിലും സ്ഥാപിക്കണമെന്നു തീരുമാനിച്ചു. അതിനായി ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍, സഹോദരനായ ഭീമനോട് കാശിയില്‍ നിന്നും ഒരു ശിവലിംഗം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഭീമന്‍ കാശിയില്‍ നിന്നും കൊണ്ട് വന്ന ശിവലിംഗം, കൃഷ്ണ നദിയും തുംഗഭദ്ര നദിയും സംഗമിക്കുന്ന സ്ഥലത്താണ് പ്രതിഷ്ഠിച്ചത്. ഈ ഇരു ... Read more
യാത്രികരേ, റായീസ് നിങ്ങള്‍ക്കൊരു പാഠമാണ്
ഒരു ചെറിയ പ്രശ്‌നമുണ്ടായാല്‍ പോലും ‘മടുത്തു ഈ ജീവിതം’ എന്ന പറഞ്ഞു ജീവിതപുസ്തകം മടക്കി വെയ്ക്കുന്ന എത്ര പേരുടെ കഥകളാണ് നാം നിത്യവും കേള്‍ക്കുന്നത്. അങ്ങനെയൊരിക്കല്ലെങ്കിലും ചിന്തിച്ചവര്‍ കേള്‍ക്കേണ്ട കഥയാണ് റായീസിന്റേത്. ഇപ്പോള്‍ വൈറലായ ഒരു കുറിപ്പിലൂടെയാണ് ലോകം റായീസിനെ അറിഞ്ഞത്. ഒരു മനുഷ്യായുസിന്റെ പതിനാലു വര്‍ഷം റായീസ് സ്‌ട്രെച്ചറിലാണ് ജീവിച്ചത്. ജീവിതം നിത്യ വിരാമമിട്ട് മടങ്ങുന്നവരോട് റായീസ് പറയും ദേ എന്നെ നോക്കൂ.. 90 ശതമാനം പൂര്‍ണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലായ ശരീരത്തിന് മുന്നില്‍ പതറാതെ ജീവിതത്തെ ആഘോഷമാക്കാന്‍ ഒപ്പം നില്‍ക്കുന്ന സൗഹൃദത്തെക്കുറിച്ചും റായീസിന് ഒരുപാട് പറയാനുണ്ട്. ചങ്കായ ചെങ്ങായിമാര്‍ക്കൊപ്പം കൊടികുത്തി മലയുടെ മഞ്ഞുപെയ്യുന്ന തലപ്പൊക്കത്തിലേക്ക് യാത്ര പോയതിനെക്കുറിച്ചാണ് റായീസ് കുറിപ്പെഴുതിയത്. വിഷമങ്ങളൊന്നും കൂട്ടികൊണ്ടുപോകുന്ന സ്വഭാവം റായീസിനില്ല. എല്ലാ സങ്കടങ്ങളും വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഒന്നും അയാളെ അലട്ടുന്നില്ല. പ്രതീക്ഷയുടെ പുതിയ വെളിച്ചം മാത്രമാണ് റായീസിന്റെ സ്വപ്നങ്ങളിലുള്ളത്. അതുകൊണ്ടുതന്നെയാണ് അയാള്‍ പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് ഇങ്ങനെ പാറി പറക്കുന്നത്. ... Read more
എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
രാജ്മച്ചി ട്രെക്കിങ് പ്രേമികളുടെ ഇഷ്ട ഇടം
മഹാരാഷ്ട്ര ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായ സംസ്ഥാനങ്ങളിലൊന്നാണ്. തിരക്കേറിയ പട്ടണവും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും ഒരുപോലെ ഉള്ള സംസ്ഥാനം. കടല്‍ത്തീരവും, പട്ടണകാഴ്ച്ചയും, പ്രകൃതിയുടെ പച്ചപ്പും കൊണ്ട് സമ്പന്നമാണ് ഇവിടം. ദൗലത്താബാദ് കോട്ടയും രത്‌നാഗഢ് കോട്ടയും ദോഡാപ് കോട്ടയും പോലുള്ള കോട്ടകളും മഹാബലേശ്വറും ബന്ധര്‍ധാരയും പോലുള്ള ഹില്‍സ്റ്റേഷനുകളും ധാരാളം തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ നിറഞ്ഞ ആ നാട് സഞ്ചാരികളുടെ ഇഷ്ടായിടങ്ങളിലൊന്നാണ്. യാത്ര മഹാരാഷ്ട്രയിലേക്കാണെങ്കില്‍, രാജ്മച്ചി കോട്ട കൂടി സന്ദര്‍ശിക്കണം. ഓരോ യാത്രികന്റെയും മനസുനിറയ്ക്കാന്‍ തക്ക കാഴ്ചകള്‍ ആ കോട്ടയിലും അതിനു ചുറ്റിലുമുള്ള പ്രകൃതിയിലുമുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ കോട്ടകളില്‍ ഒന്നാണ് രാജ്മച്ചി. ഈ കോട്ടയുടെ മുകളില്‍ നിന്നുനോക്കിയാല്‍ സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം. രാജ്മച്ചി എന്ന ഗ്രാമത്തിന് ഉദ്ധേവാഡി എന്നൊരു പേരുകൂടിയുണ്ട്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകര്‍ഷിക്കും രാജ്മച്ചി കോട്ട. രണ്ടുവഴികളാണ് കോട്ടയിലേക്കുള്ളത്. അതിലൊന്ന് ഏറെ ദുര്‍ഘടം പിടിച്ചതാണ്. കൊണ്ടിവാടെ എന്നുപേരുള്ള ഗ്രാമത്തില്‍ നിന്നും രണ്ടായിരമടി മുകളിലേക്ക് നടന്നുകയറുന്ന ഈ വഴി ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന ... Read more
കോത്തഗിരിയില്‍ പോകാം ഓണം ആഘോഷിക്കാം
വേനല്‍ അവധി കഴിഞ്ഞ് എല്ലാവരും സ്‌കൂളിലെത്തിയാല്‍ ആദ്യം തിരക്കുന്നത് ഓണമെന്നാണ് കാരണം അവധി തന്നെയാണ്. എന്നാല്‍ ഈ ഓണം അവധി അടിച്ച് പൊളിക്കാന്‍ ഒരു ട്രിപ്പ് പോകാം കോത്തഗിരിയിലേക്ക്. നീലഗിരി മലനിരയുടെ ഹൃദയ ഭാഗത്തുള്ള കോത്തഗിരി തണുപ്പിന്റെ കാര്യത്തില്‍ ഊട്ടിയെ തോല്‍പ്പിക്കും. പച്ച വിരിച്ച തേയിലത്തോട്ടവും, കുളിരണയിക്കുന്ന വെള്ളച്ചാട്ടവും ഒക്കെയാണ് കോത്തഗിരിയിലെ കാഴ്ചകള്‍. മേട്ടുപാളയത്തി നിന്നു പാലപ്പെട്ടി, കോട്ടക്കാമ്പൈ വഴി ബംഗളാഡ കടന്നാല്‍ കോത്തഗിരിയിലെത്താം. യാത്രയില്‍ അതിമനോഹരമായ കാഴ്ച്ചകളാണ് പ്രകൃതിയൊരിക്കിയിരിക്കുന്നത്. പാലപ്പെട്ടി വ്യൂപോയിന്റ്, ബംഗളാഡ ഹെയര്‍പിന്‍ വളവുകള്‍ തുടങ്ങിയവയാണ് കാഴ്ചകള്‍. കാതറിന്‍ വാട്ടര്‍ ഫാള്‍സ്, കോടനാട് വ്യൂ പോയിന്റ് എന്നിവയാണ് കോത്തഗിരിയിലെ ഹൈലൈറ്റ് കാഴ്ചകള്‍. വീതി കുറഞ്ഞ റോഡിലൂടെ തണുപ്പിനോട് കഥ പറഞ്ഞ് നടക്കുന്ന ആളുകള്‍, മലയോര ഗ്രാമത്തിന്റെ തനത് കാഴ്ചകള്‍ ചായം പൂശിയ വീടുകള്‍ അങ്ങനെ മനസ്സിനെ കുളിരണിയിക്കുന്ന നിരവധി കാഴ്ചകള്‍. നീലഗിരി കാടുകളില്‍ നാലു ഗോത്രങ്ങളുണ്ട്. തോടാസ്, കോത്താസ്, കുറുംബാസ്, ഇരുളാസ്. ഇരുളരും കുറുമ്പരും കാടിനുള്ളിലാണ്. കോത്താസികള്‍ ഊട്ടിയില്‍. ... Read more
ഹോണിനോട് നോ പറഞ്ഞ് ബുള്ളറ്റ് റോവേഴ്‌സ് യാത്ര തുടങ്ങി
കൊച്ചിയിലെ പ്രശസ്ത ബുള്ളറ്റ് റോവേഴ്‌സ് ക്ലബിലെ അഞ്ച് അംഗങ്ങള്‍ ഒരു യാത്ര ആരംഭിച്ചു. കൊച്ചി മുതല്‍ കാശ്മീര്‍ വരെ. 17 ദിവസങ്ങള്‍ നീണ്ട് വലിയ യാത്രയ്ക്ക് പിന്നിലൊരു മഹത്തായ പ്രവര്‍ത്തിയുണ്ട്. യാത്രയിലുടനീളം ഹോണ്‍ അടിക്കാതെയാണ് ഈ കൂട്ടര്‍ ലക്ഷ്യത്തെത്തുക . കൊച്ചിയില്‍ നിന്നാരംഭിക്കുന്ന യാത്ര ബാംഗ്ലൂര്‍, ഹൈദരബാദ്, നാഗ്പൂര്‍, ഛാന്‍സി, ഡല്‍ഹി,ഷിംല, നാര്‍ഖണ്ട, പൂകാസ, സ്പിറ്റി വാലി, ചന്ദ്രത്താല്‍, കീലോങ്, സര്‍ച്ചു, ലേ, പന്‍ഗോങ്, റോഹ്ത്താങ്ങ് പാസ്സ്, മനാലി, ചണ്ടീഗഡ് എന്നീ ഇടങ്ങള്‍ താണ്ടിയാണ് കാശ്മീരിലെത്തുന്നത്. ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഓരോ അംഗങ്ങള്‍ വീതം യാത്രക്കൊപ്പം ചേരും. പ്രകൃതിയെ കാക്കുക എന്ന ലക്ഷ്യത്തിലാരംഭിച്ച യാത്ര പോകുന്നയിടങ്ങളിലെല്ലാം മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയുള്ള സന്ദേശം നല്‍കും. ആനന്ദ് എ എസ്, സനീഷ് വി.ബി, അഖില്‍ ഭാസ്‌കര്‍, ജനക് ആര്‍ ബാബു, ഹസീബ് ഹസ്സന്‍, നിതിന്‍. ടി.കെ എന്നിവരാണ് യാത്രാ സംഘത്തിലുള്ളത്.
നീലയണിഞ്ഞ് മലനിരകള്‍
നീലവസന്തമണിഞ്ഞ് മൂന്നാര്‍ മലനിരകള്‍, പന്ത്രണ്ട് കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തം തീര്‍ക്കുന്ന കാഴ്ച്ച കാണുവാനായി വനംവകുപ്പ് ഒരുക്കുമ്പോള്‍ തുടങ്ങിക്കഴിഞ്ഞു. കുറിഞ്ഞി പൂവിടുന്ന ഓഗസ്റ്റ് നവംബര്‍ മാസങ്ങളില്‍ ലക്ഷകണക്കിന് കാഴ്ച്ചക്കാരാവും മൂന്നാര്‍ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ടിക്കറ്റിന്റെ മുക്കാല്‍ ഭാഗവും ഓണ്‍ലൈനായും ബാക്കി നേരിട്ടുമായിരിക്കും നല്‍കുക. മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്ക് 90 രൂപയുമാണ് ടിക്കറ്റ്. ക്യാമറയ്ക്ക് 40 രൂപയും വീഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരുദിവസം 3500 സന്ദര്‍ശകരെ മാത്രമേ കുറിഞ്ഞി പാര്‍ക്കില്‍ അനുവദിക്കുകയുള്ളൂ. പാര്‍ക്കില്‍ പ്രവേശിക്കുന്നവരെ പരമാവധി രണ്ട് മണിക്കൂര്‍ മാത്രമേ ചെലവഴിക്കാന്‍ അനുവദിക്കുള്ളൂ. http://www.munnarwildlife.com, www.eravikulamnationalpark.org എന്നീ സൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. പാര്‍ക്കില്‍ പ്രവേശിക്കേണ്ട സമയം ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കുറിഞ്ഞിക്കാലം ആസ്വദിക്കാന്‍ മൂന്നാറിലേക്കെത്തുന്നവര്‍ക്കായി ... Read more
റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപെടുത്തി; സംഭവം മൂന്നാറിൽ
മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളടക്കമുള്ള സഞ്ചാരികളെ രക്ഷപെടുത്തി. റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളുമായി രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെലിഫോണിൽ സംസാരിച്ചിരുന്നു.19 വിദേശികളടക്കം 69 സഞ്ചാരികളാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്. വിദേശികളുമായും റിസോർട്ട് അധികൃതരുമായും മന്ത്രി ടെലിഫോണിൽ സംസാരിച്ചു. റോഡ് ശരിയാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. തഹസിൽദാരും ദേവികുളം സബ്കളക്ടറും റിസോർട്ടിലെത്തി വിദേശികളുമായി സംസാരിച്ചു. റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്. ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇടുക്കിയില്‍ ഉള്ള വിദേശികള്‍ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍മായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്കോ, ടൂറിസം കേന്ദ്രത്തിനോ,റിസോര്‍ട്ടുകള്‍ക്കോ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും നിലവില്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു. ഇടുക്കിയിൽ മഴ ... Read more