Category: Homepage Malayalam

കൊച്ചി മെട്രോ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവച്ചു. കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അറിയിപ്പ് ലഭിക്കും വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കും. നേരത്തെ സാധാരണ ട്രെയ്ന്‍ സര്‍വീസിനും തടസം നേരിട്ടിരുന്നു. തുടര്‍ന്ന്, ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയ്ന്‍ ഗതാഗതം നിര്‍ത്തിവച്ചിരുന്നു.

ജടായുവിനെ കാണാന്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം

പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്‌സ് സെന്റര്‍ നാളെ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ജടായു എര്‍ത്ത്‌സ് സെന്ററിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ബുധനാഴ്ച തുടങ്ങി. www.jatayuearthscenter.com എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.ഈ മാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകും. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജടായു എര്‍ത്ത്‌സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും.ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സന്ദര്‍ശന സമയം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക് ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍.എഫ്.ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്കും. കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്ര ചെയ്യുന്നതിനും ഈ വാച്ചുകളിലെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാകും അനുമതി ലഭിക്കുക.ശീതള പാനീയങ്ങളും ലഘു ഭക്ഷണവും അടക്കം കഫറ്റീരിയയില്‍ ... Read more

മരണപ്പെട്ടവര്‍ക്കായൊരു ആഡംബര ഹോട്ടല്‍

മരണം നമ്മളെ കൊണ്ടുപോകുന്നതിന് മുമ്പായി ചെയ്തു തീര്‍ക്കാന്‍ ഒരു നീളന്‍ ലിസ്റ്റുമായി  നടക്കുന്നവരാണ് മിക്കവരും. അതിലൊരു ആഗ്രഹമാവും ആഡംബര ഹോട്ടലിലെ സുഖജീവിതം. എന്നാല്‍ ആ  ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച് പോകുന്നവര്‍ക്ക്  പൂര്‍ത്തകരണത്തിന് ജപ്പാനിലൊരു ഏര്‍പ്പാടുണ്ട്. മരണാനന്തരം മൃതദേഹങ്ങളെ ആഡംബര സൗകര്യങ്ങളോടെ സുഖപ്രദമായ അന്ത്യവിശ്രമത്തിന് ഹോട്ടലിലേയ്ക്ക് അയയ്ക്കാം. ജപ്പാനിലുള്ള ഒസാകയിലാണ് ആഡംബര ഹോട്ടല്‍. ദി ഹോട്ടല്‍ റിലേഷന്‍ അല്ലെങ്കില്‍ ‘ഇതായി ഹോട്ടേരു’ എന്നാണ് ഇതിന്റെ പേര്. ഈ ആഡംബര ഹോട്ടലില്‍ മൃതശരീരം സൂക്ഷിച്ചുവയ്ക്കുന്നത് ജപ്പാനിലെ ഒരു പ്രവണതയായി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ജപ്പാനില്‍ ശ്മശാനങ്ങള്‍ വളരെ കുറവാണ്. ഉള്ള ശ്മശാനങ്ങള്‍ വളരെയധികം അകലത്തിലുമാണ്. ഒരു മൃതദേഹം ശ്മശാനങ്ങളില്‍ എത്തുന്ന സമയത്ത്, മറ്റ് സംസ്‌കാരചടങ്ങുകള്‍ നടക്കുകയാണെങ്കില്‍, എത്തിക്കുന്ന മൃതശരീരം സൂക്ഷിക്കുന്നതിന് ഗ്ലാസ് കൊണ്ട് ആവരണം ചെയ്ത പ്രത്യേക പെട്ടിയുണ്ട്. ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുമാണുള്ളത്. ഇടത്തരം മുറികളും പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്. ജപ്പാനിലെ ജനസംഖ്യയില്‍ ... Read more

കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Photo Courtesy: ANI മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര്‍ മരിച്ചു.

സ്ത്രീ സുരക്ഷയ്ക്കായി കൈകോര്‍ത്ത്‌ ബോണ്ട്‌ സഫാരിയും ബിഗ്‌ എഫ് എമ്മും

‘അമ്മ പെങ്ങന്മാര്‍ സുരക്ഷിതരായിരിക്കട്ടെ, കുഞ്ഞാറ്റ കുരുന്നുകള്‍ അക്രമിക്കപ്പെടാതിരിക്കട്ടെ’ എന്ന ലക്ഷ്യത്തിന് വേണ്ടി ബിഗ് എഫ് എമ്മിന്റെ വന്ദേ കേരളം സീസണ്‍6 വെള്ളത്തിനടിയില്‍ വെച്ച് ആദ്യമായി ലൈവ് റേഡിയോ ഷോ അവതരിപ്പിക്കുന്നു. സ്ത്രീസുരക്ഷയ്ക്കായി ഒരുക്കുന്ന ലൈവ് ഷോ ബോണ്ട് ഓഷ്യന്‍ സഫാരിയുടെ സഹകരണത്തോടെ കോവളം ഉദയസമുദ്ര ഹോട്ടലിലെ നീന്തല്‍കുളത്തിനുള്ളില്‍ നാളെ രാവിലെ 10 മുതല്‍ 11 വരെ ആര്‍.ജെ കിടിലം ഫിറോസ് വന്ദേ കേരളം ലൈവ് ഷോ അവതരിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ക്കെതിരെ 50000 ശബ്ദ വോട്ടുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഉദ്യമം. ഇതിലൂടെ ശേഖരിക്കുന്ന ശബ്ദ വോട്ടുകള്‍ വെള്ളത്തിനുള്ളില്‍ വച്ച് തന്നെ സുരേഷ് ഗോപി എം.പിയ്ക്ക് കൈമാറും. ബോണ്ട് ഓഷ്യന്‍ സഫാരിയുടെ സമുദാന്തര്‍വാഹനമായ (ബോണ്ട് ) ബ്രീത്തിങ് ഒബസര്‍വേറ്ററി നോട്ടിക്കല്‍ ഡിവൈസിന്റെ ‘സഹായത്തോടെയാണ് ഈ ഉദ്യമം. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു തല്‍സമയ എഫ്.എം. റേഡിയോ ഷോ വെള്ളത്തിനുള്ളില്‍ അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക- സിനിമാരംഗത്തെ പ്രമുഖര്‍ ലൈവ് ... Read more

കനത്തമഴ; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു

കനത്തമഴ മൂലം മുല്ലപ്പെയാര്‍, ഇടുക്കി-ചെറുതോണി അണക്കെളട്ടുകള്‍ തുറന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച്ച വരെ അടച്ചു. ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് നിര്‍ത്തിവച്ചിരുന്നത്. ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍കരുതലിന്റെ ഭാഗമായും നെടിമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. കൊച്ചിയില്‍ നിന്ന് സര്‍വീസ് റദ്ദാക്കിയ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലാവും സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങും തിരുവനന്തപുരത്ത് നിന്നാവും സര്‍വീസ് നടത്തുക. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു : 0484-303500,2610094

പുണെ; രാജ്യത്ത് ജീവിക്കാന്‍ മികച്ച നഗരം

രാജ്യത്തു സുഗമ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം പുണെയ്ക്ക്. ഭവന, നഗര മന്ത്രാലയമാണ് 111 നഗരങ്ങള്‍ക്കു റാങ്കിങ് നല്‍കിയത്.നവി മുംബൈ രണ്ടാംസ്ഥാനവും ഗ്രേറ്റര്‍ മുംൈബ മൂന്നാംസ്ഥാനവും നേടി. താനെ ആറാം സ്ഥാനം നേടി. 58.11 സ്‌കോര്‍ നേടിയാണ് പുണെ മറ്റു നഗരങ്ങളെ പിന്നിലാക്കിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹി, കൊച്ചിയെക്കാള്‍ പിന്നില്‍ 65-ാംസ്ഥാനത്താണെന്നതും കൗതുകമായി. ചെന്നൈയ്ക്ക് 14-ാംസ്ഥാനമുണ്ട്.കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന റാങ്കിങ്ങില്‍ കൊല്‍ക്കത്ത നഗരത്തെ പരിഗണിക്കേണ്ടെന്നു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഭരണകാര്യം, സാമൂഹിക സ്ഥാപനങ്ങള്‍, സാമ്പത്തികവും അല്ലാത്തതുമായ അടിസ്ഥാന സൗകര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങള്‍ക്കു റാങ്കിങ് നല്‍കിയതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നഗരം, ഐടി, ഓട്ടോമൊബീല്‍, വിദ്യാഭ്യാസ മേഖലകളിലെ മുന്‍നിര സാന്നിധ്യം എന്നീ നേട്ടങ്ങള്‍ക്കു പുറമെയാണ് ഈ പൊന്‍തൂവല്‍ കൂടി പുണെയ്ക്ക് കൈവരുന്നത്. PIC COURTESY : Amol Kakade മുംബൈ കഴിഞ്ഞാല്‍ സംസ്ഥാനത്തെ എറ്റവും വലിയ നഗരമായ പുണെ ജനസംഖ്യയില്‍ ... Read more

മോഹൻലാൽ 25ലക്ഷം നൽകി; കേന്ദ്ര സഹായത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 25ലക്ഷം രൂപ നൽകി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിടെയാണ് മോഹൻലാൽ തുക കൈമാറിയത്. മോഹൻലാൽ ബ്രാൻഡ് അംബാസഡറായ എംസിആർ 22 ലക്ഷം രൂപയുടെ വസ്ത്രങ്ങൾ നല്കുമെന്നറിയിച്ചു. ഒറ്റകെട്ടായി കേരളം നിന്നത് ദുരന്തബാധിതർക്കും ആശ്വാസമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരും കേരളത്തിനൊപ്പം നിന്നു . പ്രധാനമന്ത്രി വിളിച്ചു സഹകരണം അറിയിച്ചു. ദുരിത ബാധിത സഥലങ്ങൾ കാണാൻ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വന്നു. നൂറു കോടി രൂപ അടിയന്തര സഹായം കേന്ദ്രം പ്രഖ്യാപിച്ചതും നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്കിനി കളര്‍കോഡ്

ഡല്‍ഹിയിലെ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സ്റ്റിക്കറുകള്‍ പതിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് സുപ്രീംകോടതിയുടെ അനുമതി. ഉപയോഗിക്കുന്ന ഇന്ധനം മാനദണ്ഡമാക്കി സെപ്റ്റംബര്‍ 30 മുതല്‍ പദ്ധതി നടപ്പാക്കാന്‍ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അനുമതി നല്‍കി. ഇതനുസരിച്ച് പെട്രോള്‍, സിഎന്‍ജി വാഹനങ്ങളില്‍ ഇളംനീല കളറിലുള്ള സ്റ്റിക്കറും ഡീസല്‍ വാഹനങ്ങള്‍ക്ക് ഓറഞ്ച് നിറത്തിലെ സ്റ്റിക്കറും പതിക്കാനാണ് തീരുമാനം. വായു മലിനീകരണം ഏറിയ ദിനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം അടിസ്ഥാനമാക്കി വാഹനങ്ങള്‍ നിരത്തിലെത്താതെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. ഹോളോഗ്രാം അടിസ്ഥാനമാക്കുന്ന കളര്‍ സ്റ്റിക്കറാകും വാഹനങ്ങളില്‍ പതിക്കുക. പാരീസില്‍ നടപ്പാക്കിവരുന്ന മാതൃകയുടെ ചുവടുപിടിച്ചാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍ മലിനീകരണതോത് ഏറിയ ദിവസങ്ങളില്‍ വാഹന നമ്പറുകളിലെ ഒറ്റ-ഇരട്ട അക്കങ്ങള്‍ അടിസ്ഥാനമാക്കി അവ നിരത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇതിനേക്കാള്‍ ശാസ്ത്രീയമായി മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പാക്കാന്‍ കളര്‍കോഡിങ്ങിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കുന്നതു പരിഗണിക്കാന്‍ വാദത്തിനിടെ ഗതാഗത ... Read more

കുവൈറ്റ് എയര്‍വെയ്‌സ് റണ്‍വേയില്‍ നിന്ന് തെന്നിമാറി

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയുടെ മധ്യരേഖയില്‍നിന്നു മാറിയിറങ്ങി വീണ്ടും അപകടം. റണ്‍വേയിലെ ഏതാനും ലൈറ്റുകള്‍ നശിച്ചു. മറ്റു നാശനഷ്ടങ്ങളില്ല. ഇന്നു പുലര്‍ച്ചെ കുവൈറ്റില്‍നിന്നു കൊച്ചിയിലെത്തിയ കുവൈറ്റ് എയര്‍വെയ്‌സിന്റെ കെയു 357 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 3.50ന് എത്തേണ്ട വിമാനം അര മണിക്കൂറിലേറെ വൈകി 4.25നാണ് ലാന്‍ഡ് ചെയ്തത്. 163 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുമ്പോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ടു വിമാനം മധ്യരേഖയില്‍നിന്ന് ഏതാനും മീറ്റര്‍ വലത്തോട്ടു മാറിയാണു ലാന്‍ഡു ചെയ്തത്. വിമാനം ഉടന്‍ നിയന്ത്രണത്തിലാക്കാന്‍ പൈലറ്റിനു കഴിഞ്ഞു. തുടര്‍ന്നു സാധാരണ പോലെ ബേയിലെത്തിച്ചു യാത്രക്കാരെയിറക്കി. വിമാനത്തിന്റെ ചിറകിടിച്ച് റണ്‍വേയിലെ അഞ്ചു ലൈറ്റുകള്‍ നശിച്ചു. ഇവ അടിയന്തിരമായി നന്നാക്കി. ഈ സമയം ഇറങ്ങാനെത്തിയ ഇന്‍ഡിഗോയുടെ ദുബായില്‍നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടു. ഈ വിമാനം തുടര്‍ന്ന് ഏഴരയോടെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തി തുടര്‍ സര്‍വീസുകള്‍ നടത്തി. അപകടത്തില്‍പ്പെട്ട കുവൈറ്റ് എയര്‍വെയ്‌സ് വിമാനം സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇവിടെനിന്നുള്ള യാത്രക്കാരെയും കയറ്റി 9.30ന് പുറപ്പെട്ടു.

സർക്കാർ ഓണാഘോഷം റദ്ദാക്കി; കെടുതി നേരിടാൻ ഒറ്റക്കെട്ടായവർക്കു നന്ദി പറഞ്ഞു മുഖ്യമന്ത്രി

കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണം വാരാഘോഷം ഒഴിവാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകൾക്കായി ഓണാഘോഷത്തിന് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. പ്രളയബാധിത പ്രദേശങ്ങളിൽ വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കാലാവസ്ഥ പരിഗണിച്ചു നെഹ്‌റു ട്രോഫിയുടെ കാര്യത്തിൽ തീരുമാനമെടുക്കും. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 38 പേർ മരിച്ചെന്നു മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരളം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. എല്ലാവരോടും സർക്കാർ നന്ദി പറയുന്നു. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മികച്ച ഇടപെടൽ നടത്തി. കേരളാ ഗവർണർ നൽകിയ പിന്തുണയും വലുതാണ്. 8316കോടി രൂപയുടെ നഷ്ടമുണ്ടായി.അയൽ സംസ്ഥാനങ്ങളും ലോകത്തെമ്പാടുമുള്ള മലയാളികളും ഒപ്പം നിന്നു. കെടുത്തി വിലയിരുത്താൻ വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കണം. 27 ഡാമുകൾ തുറന്നു വിടേണ്ടി വന്നു. വ്യാപക കൃഷിനാശം ഉണ്ടായി. 215 ഇടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. വളർത്തു മൃഗങ്ങളെ നഷ്ടമായി. 10000 കിലോമീറ്റർ റോഡുകൾ തകർന്നു. 30000ത്തോളം പേർ ഇപ്പോഴും ക്യാംപിൽ തന്നെ. ജീവനോപാധികൾ പലർക്കും നഷ്ടമായി. ... Read more

ഇതാണ് ‘സിവില്‍’ സര്‍വീസ്; അരിച്ചാക്ക് തലയിലേറ്റി രാജമാണിക്യവും ഉമേഷും

കാലവര്‍ഷ കെടുതിയില്‍ കേരളം മുങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെ പ്രോട്ടോകോളും പദവിയും നോക്കിയിരിക്കാനാവും. ഏറെ വൈകിയും ദുരിതാശ്വാസ ക്യാംപുകളിലെത്തിയ അരിച്ചാക്കിറക്കാന്‍ ഇറങ്ങിയത് ഐ എ എസ് ഉദ്യോഗസ്ഥരായ എം ജി രാജമാണിക്യവും, എന്‍ എസ്  കെ ഉമേഷും. ക്യാംപുകളില്‍ വിതരണം ചെയ്യാനായി വയനാട് കലക്ടറേറ്റിലെത്തിയ അരിച്ചാക്കുകള്‍ ഇറക്കാന്‍ മുന്നിട്ടിറങ്ങിയത് ഇവര്‍ രണ്ടുപേരുമായിരുന്നു. ദുരിതാശ്വാസ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് എം ജി രാജമാണിക്യം. വയനാട് ജില്ലാ സബ് കലക്ടറാണ് എന്‍ എസ് കെ  ഉമേഷ്. ഇരുവരുടെയും പ്രവര്‍ത്തിയില്‍ കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചശേഷം ഇരുവരും തിങ്കളാഴ്ച രാത്രി 9.30നാണു കലക്ടറേറ്റില്‍ തിരിച്ചെത്തിയത്. ഇവരെത്തിയതിനുപിന്നാലെ ദുരിതാശ്വാസ ക്യാംപുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരിയുമെത്തി. രാവിലെ മുതല്‍ അവിടെയുണ്ടായിരുന്നു പല ജീവനക്കാരും തളര്‍ന്നു വിശ്രമിക്കാന്‍ പോയിരുന്നു. അവിടെ കുറച്ചു ജീവനക്കാരെ ഉള്ളൂവെന്നു മനസിലാക്കിയ രാജമാണിക്യവും ഉമേഷും അവര്‍ക്കൊപ്പം ചേര്‍ന്നു ലോഡിറക്കുകയായിരുന്നു. അരിച്ചാക്ക് തലയിലും ചുമലിലുമായി ചുമന്നിറക്കിവച്ചു. ലോഡ് മുഴുവന്‍ ഇറക്കിക്കഴിഞ്ഞശേഷം മാത്രമാണ് ഇരുവരും പോയത്.

കെ എസ് ആര്‍ ടി സിയില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു

കെ എസ് ആര്‍ ടി സി ബസുകളില്‍ രാത്രികാല സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു. ഇന്നലെ കൊല്ലത്തുണ്ടായ അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ദീര്‍ഘ ദൂര സര്‍വീസിലെ ഡ്രൈവര്‍ ഡബിള്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു ക്ഷീണമൂലം ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഈ പശ്ചാത്തലാണ് നടപടി. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ത്തതിനാല്‍ പൂര്‍ണമായി നടപ്പിലാക്കാനായില്ല. ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ അടുത്ത ദിവസം ജോലിക്കു ഹാജരാകേണ്ട എന്നതാണ് ആകര്‍ഷണം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ നാലു ഡ്യൂട്ടിവരെ ഒറ്റയടിക്കു ചെയ്യുന്നവരുണ്ട്. മൂന്നോ നാലോ മണിക്കൂര്‍ വിശ്രമം മാത്രമാണ് ഇവര്‍ക്കു കിട്ടുന്നത്. ഡ്രൈവിങ്ങിനിടെ ഉറക്കം വരാതിരിക്കാന്‍ കാന്താരി മുളക് കടിക്കലും കണ്ണില്‍ വിക്‌സ് പുരട്ടലുമൊക്കെയാണു ഡ്രൈവര്‍മാര്‍ ചെയ്യുന്നത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ഒരു ഡ്രൈവര്‍ എട്ടുമണിക്കൂര്‍ ബസോടിച്ചാല്‍ മതി. ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ ക്രൂ ചെയിഞ്ചും ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും ... Read more

വീണ്ടും നിറം മാറ്റത്തിനൊരുങ്ങി സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ നിറം വീണ്ടും മാറുന്നു. ഇക്കൊല്ലം രണ്ടാംതവണയാണ് നിറം മാറ്റം. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് മെറൂണിനു പകരം തിളങ്ങുന്ന പിങ്ക് നിറമാണ് നല്‍കുക. മൊഫ്യൂസില്‍ ബസുകള്‍ക്ക് ഇളംനീലയും സിറ്റി ബസുകള്‍ക്ക് പച്ചയും ലിമിറ്റഡ് സ്റ്റോപ്പുകള്‍ക്ക് മെറൂണുമായിരുന്നു ഇതുവരെ. മങ്ങിയ നിറമായ മെറൂണ്‍ രാത്രികാലങ്ങളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ക്ലാസുകള്‍ക്കു സമാനമായ നിറമാണിതെന്നും ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി യോഗം നിറം മാറ്റാന്‍ തീരുമാനിച്ചു. രാത്രിയിലും മഞ്ഞുള്ള സമയത്തും തിളങ്ങുന്ന പിങ്ക് നിറം തിരിച്ചറിയാനാകും. കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്കും കളര്‍കോഡ് പരിഗണനയിലുണ്ട്. വൈദ്യുതവാഹനങ്ങള്‍ക്ക് പച്ച നമ്പര്‍പ്ലേറ്റ് നല്‍കാനുള്ള കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം സംസ്ഥാനത്തു നടപ്പാക്കും. സ്വകാര്യ വൈദ്യുത വാഹനങ്ങള്‍ക്ക് പച്ചയില്‍ വെള്ളയിലും ടാക്‌സി വൈദ്യുതവാഹനങ്ങള്‍ക്ക് പച്ചയില്‍ മഞ്ഞ നിറത്തിലുമാണ് നമ്പര്‍ രേഖപ്പെടുത്തേണ്ടത്. പൊതുവാഹനങ്ങളുടെ നമ്പറുകള്‍ മഞ്ഞയില്‍ കറുപ്പ് അക്ഷരങ്ങളിലും സ്വകാര്യവാഹനങ്ങളുടേത് വെള്ളയില്‍ കറുത്ത അക്ഷരങ്ങളിലുമാണുള്ളത്.

പുതുക്കിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍

എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയും ചില ട്രെയിനുകളുടെ സമയത്തില്‍ ചെറിയ മാറ്റങ്ങളോടെയും പുതിയ ട്രെയിന്‍ സമയക്രമം തയാറായി.സമയക്രമം നാളെ നിലവില്‍വരും. എറണാകുളം ജംക്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം പാലിക്കാനുമാണു കേരളയുടെ മാറ്റം സ്ഥിരമാക്കുന്നതെന്നു റെയില്‍വേ പറയുന്നു. നിലമ്പൂര്‍-എറണാകുളം, കോട്ടയം-എറണാകുളം ട്രെയിനുകള്‍ കൂട്ടിചേര്‍ത്ത് നിലമ്പൂര്‍-കോട്ടയം സര്‍വീസാക്കുന്നതാണു മറ്റൊരു തീരുമാനം. ഇത് എറണാകുളം ജംക്ഷനില്‍ പോകാതെ ടൗണ്‍ സ്റ്റേഷനില്‍ നിന്നു കോട്ടയത്തേക്കു പോകും. ചെന്നൈ-ആലപ്പുഴ, കൊല്ലം വിശാഖപട്ടണം എക്‌സ്പ്രസുകളുടെ വേഗം 10 മിനിറ്റ് ഉള്‍പ്പെടെ മൊത്തം 15 ട്രെയിനുകളുടെ വേഗമാണു കൂട്ടിയത്. ആലപ്പുഴ-ധന്‍ബാദ്, തിരുവനന്തപുരം-ഗോരഖ്പുര്‍, എറണാകുളം-ബറൂണി, തിരുവനന്തപുരം-ഇന്‍ഡോര്‍, തിരുവനന്തപുരം കോര്‍ബ, തിരുവനന്തപുരം-ചെന്നൈ തുടങ്ങിയ ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തില്‍ 10 മുതല്‍ 25 മിനിറ്റു വരെ മാറ്റമുണ്ട്. കഴിഞ്ഞദിവസം ലഭിച്ച വര്‍ക്കിങ് സമയക്രമത്തില്‍ അവസാന നിമിഷം മാറ്റമുണ്ടാകുമെന്ന ഡിവിഷനുകളുടെ കണക്കുകൂട്ടല്‍ വെറുതെയായി. സ്‌പെഷല്‍ ട്രെയിനുകള്‍, കൂടുതല്‍ സ്റ്റോപ്പുകള്‍, ട്രെയിനുകള്‍ നീട്ടല്‍ എന്നിവയ്ക്കുള്ള തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ ശുപാര്‍ശ ... Read more