Category: Homepage Malayalam
മഴ കുറയുന്നു; പ്രളയക്കെടുതിയില്‍ കൈകോര്‍ത്ത് കേരളം
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതോടെ കേരളത്തിന് ആശ്വാസമാകുന്നു. കേരളത്തില്‍ കനത്ത മഴ ഉണ്ടാകില്ല. ഏന്നാല്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെക്കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം തിരുവനന്തപുരവും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. .കോഴിക്കോട് ജില്ലയിൽ പ്രളയക്കെടുതിക്ക് ആശ്വാസം. ആരും ഒറ്റപ്പെട്ട നിലയിലില്ല. ഇരുവഞ്ഞി, ചെറുപുഴ, പൂനൂർ പുഴകളിലെ ജലനിരപ്പു കുറഞ്ഞു. കക്കയം ഡാമിന്റെ ഷട്ടർ രണ്ടടിയാക്കി കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പും ചെറുതായി താഴ്ന്നു. പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. മല്‍സ്യബന്ധനബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികളും പ്രളയമേഖലകളിലെത്തിയിട്ടുണ്ട്. പ്രളയമേഖലകളിലേക്ക് ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും കൂടുതല്‍ ഭക്ഷണമെത്തിച്ചു. ആലുവയിലും അങ്കമാലിയിലും അതിഗുരുതരമായ സ്ഥിതിവിശേഷം തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍നിന്ന് കൂടുതല്‍ ... Read more
പരിഭ്രാന്തി വേണ്ട; പമ്പുകള്‍ കാലിയാവില്ല
മഴക്കെടുതി കേരളത്തില്‍ ദുരിതം വിതയ്ക്കുമ്പോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ – സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. കൂടാതെ, കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും ഉത്തരവിലുണ്ട്. കേരളം പ്രളയക്കെടുതിയിലായതോടെ തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ട്. സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ വന്‍തോതില്‍ ഇന്ധനം വാങ്ങാന്‍ എത്തുന്നത്. ചിലയിടങ്ങളില്‍ സ്റ്റോക് തീര്‍ന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു. പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം ... Read more
മഴകുറയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു. തയ്യാറാക്കിയത്: ഡോ. വി. ജിതേഷ് (സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി) കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി 1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി ... Read more
സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ഉത്സവബത്ത പൂർണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത സർവ്വീസ് സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം
മഴക്കെടുതിയില്‍ ആശ്വാസവുമായി എയര്‍ ഇന്ത്യ
ദുരിതപെയ്ത്ത് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇതു പൂര്‍ണമായും സൗജന്യമായിരിക്കും. യാത്രക്കാര്‍ക്കു യാത്രാ തീയതി മാറ്റുകയോ പുറപ്പെടുന്ന സ്ഥലം മാറ്റുകയോ ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്നു പുറപ്പെടാനും ഇവിടങ്ങളില്‍ എത്തിച്ചേരാനും തീരുമാനം ബാധകമാണ്. സെക്ടറുകള്‍ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയില്‍നിന്നു മാത്രം 92 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനു ദുബായിലേക്കുള്ളത്. യാത്രകള്‍ റദ്ദാക്കുന്നവര്‍ക്കു മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും. ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
യാത്രക്കിറങ്ങും മുമ്പ് ഈ നമ്പരുകള്‍ കൈയ്യില്‍ കരുതൂ
മഴക്കെടുതിയില്‍ റോഡുകള്‍ വെള്ളത്തിലായി. സംസ്ഥാനത്തിലെ മിക്ക റോഡുകളും കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ ഗതാഗത സര്‍വീസുകള്‍ മുടങ്ങിയ അവസ്ഥയിലാണ്. പരമാവധി സ്ഥലങ്ങിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാത്രയ്ക്കിറങ്ങും മുമ്പ് അതതു ഡിപ്പോകളിലെ ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടു സര്‍വീസ് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രയ്ക്കിറാങ്ങാവൂ എന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കി. ADOOR – 0473-4224764 ALAPPUZHA – 0477-2251518 ALUVA – 0484-2624242 ANAYARA – 0471-2749400 ANKAMALI – 0484-2453050 ARYANAD – 0472-2853900 ARYANKAVU- 0475-2211300 ATTINGAL – 0470-2622202 BANGALORE – 0802-6756666 CHADAYAMANGALAM 0474-2476200 CHALAKUDY – 0480-2701638 CHANGANASSERY – 0481-2420245 CHATHANNUR – 0474-2592900 CHENGANOOR – 0479-2452352 CHERTHALA- 0478-2812582 CHITOOR – 0492-3227488 EDATHUVA – 0477-2215400 EENCHAKKAL- 0471-2501180 ERATTUPETTAH – 0482-2272230 ... Read more
എറണാകുളം-തിരുവനന്തപുരം സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വീസ്
മഴക്കെടുതിയില്‍ ഒറ്റപ്പെട്ടവര്‍ക്കായി എറണാകുളം ജംക്ഷനില്‍ നിന്ന് ഇന്ന് മുതല്‍ സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ആലപ്പുഴ വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എറണാകളും ജംക്ഷനിലേക്കു രാവിലെ 9നു സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളം ജംക്ഷനില്‍നിന്ന് രാവിലെ 11 മണിക്കു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്. എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തും. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരിക്കുംപുഴ, കഴക്കൂട്ടം, കൊച്ചുവേളി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സ്റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയന്‍കീഴ്, മുരിക്കുംപ്പുഴ, കഴക്കൂട്ടം, കൊച്ചുവേളി
അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു
മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു. കഴിഞ്ഞ ഒമ്പതാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവസാന 24 മണിക്കൂറുകളില്‍ അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയത്. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസിലാണ് കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെ മോശമായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 93 വയസ്സുള്ള വാജ്പേയിയെ കഴിഞ്ഞ ജൂൺ 11 ന് കിഡ്നിയിൽ അണുബാധ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് മേധാവിയായി രൺദീപ് ഗലേറിയയുടെ മോൽനോട്ടത്തിലായിരുന്നു ചികിത്സ.ഒരു യുഗത്തിന്റെ അന്ത്യം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
ജടായു എര്‍ത്ത് സെന്റര്‍ ഉദ്ഘാടനം മാറ്റി
സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്സ് സെന്റര്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്‌സ് സെന്ററിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്കിയതായി ജടായു എര്‍ത്ത്സ് സെന്റര് സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി.
ലോകത്തിലെ ഇത്തിരി കുഞ്ഞന്‍ രാജ്യങ്ങള്‍
വലുപ്പത്തില്‍ ഏഴാം സ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെ അത്രമാത്രം വലുപ്പമുള്ള നിരവധി രാജ്യങ്ങളുണ്ട് . കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു അല്ലേ ? എന്നാല്‍ ആ രാജ്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാം. വത്തിക്കാന്‍ സിറ്റി 110 ഏക്കര്‍ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ വെറും 1000 മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നത് വത്തിക്കാന്‍ സിറ്റിയാണ്. 300 മീറ്റര്‍ മാത്രം നീളമുള്ള ഏറ്റവും ചെറിയ റെയില്‍വേ ശൃംഖല ഈ രാജ്യത്തിന് സ്വന്തമായുണ്ട്. ദി പ്രിന്‍സിപ്പാലിറ്റി ഓഫ് സെബോര്‍ഗ 320 ജനങ്ങള്‍ മാത്രം താമസിക്കുന്ന, കുഞ്ഞന്‍ രാജ്യമാണിത്. 14 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് രാജ്യത്തിന്റെ വലുപ്പം. ഇംപീരിയ എന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഈ കുഞ്ഞുരാജ്യത്തിന്റെ സ്ഥാനം. മാര്‍സെല്ലോ എന്ന രാജാവാണ് രാഷ്ട്രത്തിന്റെ ഭരണാധികാരി. ചെറു രാജ്യമെന്നു കരുതി നിസാരവല്‍ക്കരിക്കണ്ടേ. മൂന്നുപേരടങ്ങുന്ന ഒരു സേന- പ്രതിരോധ മന്ത്രിയും രണ്ട് അതിര്‍ത്തി കാവല്‍ക്കാരും സ്വന്തമായുള്ള രാജ്യം കൂടിയാണിത്. ... Read more
കൊച്ചി വിമാനത്താവളം ശനിയാഴ്ച തുറന്നേക്കില്ലെന്ന് സിയാല്‍
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ സാധിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ സൂചന നല്‍കി. പെരിയാറില്‍ ഉയരുന്ന ജലനിരപ്പില്‍ ആലുവയും വിമാനത്താവളം പരിസരവും മുങ്ങികിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നതിന് വരെ വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വെള്ളം പമ്പ് ചെയ്ത് കളയാന്‍ കഴിയില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിന് ശമനമില്ല. വിമാനത്താവളത്തില്‍ റണ്‍വേയിലും ഏപ്രിണിലുമെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച വരെ തുടര്‍ച്ചയായി നാല് ദിവസം വിമാനത്താവളം അടച്ചിടാനാണ് നേരത്തെ സിയാല്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നതി ഇതിലും വൈകുമെന്നാണ് കരുതുന്നത്. വിദേശത്ത് പേകേണ്ടവര്‍, വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവര്‍ അതനുസരിച്ച് യാത്രയില്‍ മാറ്റം വരുത്തേണ്ടി വരും. കാര്‍ഗോ ടെര്‍മിനലും, വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം എത്തിക്കുന്ന സോളാര്‍ പാടത്തിലും വെള്ളം കയറിയ നിലയിലാണ്.
ദുരിത പെയ്ത്തിന് നടുവില്‍ വൈദ്യുതിയില്ലെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാം
കനത്തമഴയെത്തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പോലും പുറത്തിറങ്ങാനാകാതെ കുടുങ്ങികിടക്കുകയാണ്. ദൗത്യസേനാംഗങ്ങളോടും, രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നഷ്ടപെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കരുതേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വൈദ്യുതി ഇല്ലെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. ഈ അടിയന്തിര ഘട്ടത്തില്‍ ടി വി റിമോട്ടിലും ക്ലോക്കിലുള്ള ബാറ്ററികളും ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. കയ്യിലുള്ള യുഎസ്ബി ചാര്‍ജര്‍ കേബിള്‍ പകുതിയായി മുറിക്കുക. ഫോണില്‍ കുത്തുന്ന പിന്‍ ഉള്ള കേബിള്‍ ഭാഗം എടുക്കുക. കേബിളിന്റെ മുറിച്ച അറ്റത്ത് നാല് കേബിളുകള്‍ കാണാം. ഇതില്‍ ചുവപ്പ്, കറുപ്പ് കേബിളുകള്‍ എടുക്കുക. ഈ കേബിളുകളുടെ അറ്റത്തെ പ്ലാസ്റ്റിക് ആവരണം കളയുക. ശേഷം റിമോട്ടില്‍ ഇടുന്ന മൂന്ന് ബാറ്ററികള്‍ എടുക്കുക. ബാറ്ററികള്‍ ഒന്നിന് പിറകില്‍ ഒന്നായി വെച്ച്, പേപ്പര്‍ കൊണ്ട് ചുറ്റി കെട്ടുകയോ, ടാപ്പ് ഒട്ടിച്ച് പരസ്പരം ബന്ധിപ്പിക്കുകയോ ചെയ്യുക. പോസിറ്റീവ് ഭാഗം മുകളിലേക്ക് ആയി ... Read more
മഴയില്‍ ഈ യാത്ര അരുതേ
മഴക്കാലത്ത് കുടയും ചൂടി ഇരുചക്ര വാഹന യാത്ര നടത്തുന്നവരുടെ കാഴ്ച്ച അടുത്തകാലത്തായി കൂടി വരികയാണ്. ചെറുപ്പകാരാണ് ഇത്തരം സാഹസിക യാത്രകരില്‍ ഭൂരിഭാഗവും. കുട്ടികളുമൊത്ത് യാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി മഴ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ യാത്രയ്ക്ക് മുതിരുന്നത്. ഇത്തരം സാഹസികയാത്ര കൊണ്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും തങ്ങളുടെ ചെയ്തിയുടെ ഗൗരവത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല. കാഴ്ച മറയല്‍ പുറകിലിരിക്കുന്നയാള്‍ മുന്നിലേക്കു കുട നിവര്‍ത്തിപ്പിടിച്ചാല്‍ ഓടിക്കുന്നയാളുടെ കാഴ്ച മറയുന്നു. അതുപോലെ പലപ്പോഴും ഓടിക്കുന്നയാള്‍ നനയാതിരിക്കാന്‍ കുടയുടെ മുന്‍ഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. പൊതുവേ മഴക്കാലത്തെ റോഡുകളില്‍ ബൈക്കുകള്‍ക്ക് അപകട സാധ്യതയേറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹസങ്ങള്‍ കൂടിയാകുമ്പോള്‍ അപകടം ഉറപ്പാണ്. നിയന്ത്രണം നഷ്ടപ്പെടും ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ കുട നിവര്‍ത്തുമ്പോള്‍ സ്വാഭാവികമായും വാഹനം ഓടുന്നതിന്റെ എതിര്‍ദിശയില്‍ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റില്‍ കുടയിലുള്ള നിയന്ത്രണവും ബൈക്കിന്റെ നിയന്ത്രണവും നഷ്‌പ്പെടും. അപകടം ഉറപ്പ്. ബാലന്‍സ് ഒരു കയ്യില്‍ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ബൈക്കിന്റെ ക്ലച്ചും ബ്രേക്കും കൃത്യമായി ഉപയോഗിക്കാന്‍ ഒരുകൈ ... Read more
കുതിരാനില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു
കനത്ത മഴയെത്തുടര്‍ന്ന് കുതിരാനില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പാലക്കാട്- തൃശ്ശൂര്‍ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. അപ്രതീക്ഷിതമായ മണ്ണിടിച്ചിലായതിനാല്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. തുരങ്കത്തിന്റെ സുരക്ഷയില്‍ ആശങ്കയുണര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതാ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതി വിലയിരുത്തി.
തിരുവനന്തപുരം- ആങ്കമാലി പ്രത്യേക കെ എസ് ആര്‍ ടി സി സര്‍വീസ് ആരംഭിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി അടച്ച സാഹചര്യത്തില്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴി തിരിച്ച് വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് നടത്തുന്നു . തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സര്‍വീസ് അങ്കമാലി വരെ ഉണ്ടാവും എന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ശനിയാഴ്ച്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണമായി പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.