Category: Homepage Malayalam

പ്രളയക്കെടുതി; സെപ്റ്റംബര്‍ 30 വരെ സൗജന്യ സര്‍വീസൊരുക്കി യമഹ

പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറുകയാണ്. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് സഹായവുമായി പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ യമഹ രംഗത്ത്. വ്യാഴാഴ്ച മുതല്‍ കേരളത്തിലുടനീളമുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ബൈക്കുകളുടെ സര്‍വീസ് ആരംഭിക്കും. വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ചതും പൂര്‍ണമായും വെള്ളകയറിയതുമായി ബൈക്കുകള്‍ക്കാണ് സൗജന്യ സര്‍വീസ് ഒരുക്കുന്നത്. കേരളത്തിലെ അംഗീകൃത ഡീലര്‍മാര്‍ മുഖേനയാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഡീലര്‍മാര്‍ക്ക് പുറമെ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ 14 സര്‍വീസ് സ്റ്റേഷനുകള്‍ കൂടുതലായി ആരംഭിച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സര്‍വീസിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. എന്‍ജിന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് നൂറ് ശതമാനം സൗജന്യമായാണ് ഒരുക്കിയിട്ടുള്ളതെന്ന് യമഹ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസ്താവനയില്‍ അറിയിച്ചു. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ വാഹനങ്ങള്‍ക്കും ഓടിക്കുന്നതിനിടെ വെള്ളം കയറിയ വാഹനങ്ങളും ഈ അവസരം വിനിയോഗിക്കാമെന്നും എന്‍ജിന്‍ തകരാര്‍ ഉള്‍പ്പെടെയുള്ളവ ലേബര്‍ ചാര്‍ജ് ഒഴിവാക്കിയാണ് ശരിയാക്കി നല്‍കുന്നതെന്ന് യമഹ മോട്ടോഴ്‌സ് സെയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് രവീന്ദര്‍ സിങ് ... Read more

കൊച്ചി വിമാനത്താവളം പുനരാരംഭിച്ചു ; ആദ്യ വിമാനത്തില്‍ യാത്രക്കാരനായി രാഹുല്‍ഗാന്ധിയും

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രണ്ടാഴ്‌ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് പുനരാരംഭിച്ച ശേഷം വിമാനത്താവളത്തില്‍ ആദ്യമെത്തിയത്. പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഓഗസ്റ്റ് 15 ന് പുലര്‍ച്ചെയാണ് വിമാനത്താവളം അടച്ചത്. പരിസര പ്രദേശങ്ങള്‍ക്കൊപ്പം വിമാനത്താവളവും വെള്ളത്തിനടിയിലായി. ചുറ്റുമതില്‍ തകര്‍ന്നതുള്‍പ്പെടെ സാരമായ കേടുപാടുകള്‍ വിമാനത്താവളത്തിന് സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനം, റണ്‍വെ ലൈറ്റുകള്‍, ജനറേറ്ററുകള്‍ എന്നിവയെല്ലാം തകരാറിലായി. വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഓഗസ്റ്റ് 20 നാണ് സിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരിശോധന പൂര്‍ത്തിയായതോടെ വിമാനത്താവളം സമ്പൂര്‍ണ ഓപ്പറേഷന് സജ്ജമായി. ബുധനാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമെത്തിയതോടെ സിയാല്‍ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന് അപ്രതീക്ഷിതമായൊരു വിഐപി യാത്രക്കാരനുണ്ടായിരുന്നു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ ... Read more

ഹീറോകള്‍ക്ക് ആദരം; ബിഗ്‌ സല്യൂട്ടെന്നു മുഖ്യമന്ത്രി

കേരളത്തിന്റെ സ്വന്തം ഹീറോകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളം ഔദ്യോഗികമായി ആദരിച്ചു.. ദുരന്തമറിഞ്ഞ ഉടന്‍ വിവിധ ജില്ലകളില്‍നിന്ന് 669 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ആദരം 2018’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പ്രാഗത്ഭ്യമുള്ള സേനകളും തലവന്മാരും ഇക്കാര്യം സമ്മതിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു. നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണിത്. ദുരന്തമുഖത്തേക്ക് ഒന്നും ആലോചിക്കാതെ ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ കുടുംബത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒന്നും തന്നെ ചിന്തിച്ചില്ല. അപകടത്തില്‍പ്പെട്ടവരെ സഹോദര തുല്യരായി കണ്ടുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷിക്കുക തങ്ങളുടെ കടമയാണെന്ന് കണ്ടുകൊണ്ട് ചാടിയിറങ്ങിയ അനവധി യുവാക്കളുണ്ട്. ആരുടെയും ആഹ്വാനമില്ലാതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. ആദ്യം പ്രശംസിക്കേണ്ടത് ആ യുവാക്കളെയാണ്. കാരണം, ഇത്തരമൊരു ... Read more

നടുക്കായലില്‍ സുരക്ഷിതം ഈ ദുരിതാശ്വാസ ക്യാമ്പുകള്‍; കുട്ടനാടിന്റെ അതിജീവന ശ്രമങ്ങള്‍

  നടുക്കായലിലാണ് കുട്ടനാട്ടിലെ പല ദുരിതാശ്വാസ ക്യാമ്പുകളും. തലക്കെട്ടും ആമുഖവും കണ്ടു തെറ്റിദ്ധരിക്കേണ്ട.  കായലിനു നടുക്കാണ് ഈ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ഹൗസ്ബോട്ടുകളാണ് ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയത്. ഒട്ടേറെ കുടുംബങ്ങള്‍ ഈ നടുക്കായല്‍  ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ചുറ്റും വെള്ളമെങ്കിലും ഹൗസ്ബോട്ടുകളില്‍ ഇവര്‍ അതീവ സുരക്ഷിതരാണ്‌. പ്രളയം ദുരിതം വിതച്ച കുട്ടനാട്ടിലെ    ഉള്‍പ്രദേശങ്ങളിലാണ് നാട്ടുകാര്‍ പലരും ഹൗസ്ബോട്ടുകളില്‍   അഭയം തേടിയത്.   പ്രളയം  കുട്ടനാടന്‍ മേഖലയെ തകര്‍ത്തപ്പോള്‍  അവരെ രക്ഷിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍  ഹൗസ്ബോട്ടുടമകളും ഉണ്ടായിരുന്നു. കായലിലൂടെ ചെറുവള്ളങ്ങളില്‍ വരുന്ന പല കുടുംബങ്ങള്‍ക്കും താമസിക്കാന്‍ ഇവര്‍ സ്വന്തം ഹൗസ്ബോട്ടുകള്‍ വിട്ടു നല്‍കി.   കനത്ത മഴയില്‍ കായലിലെ ജലനിരപ്പ്‌ ഉയര്‍ന്നപ്പോള്‍ സര്‍വതും ഇട്ടെറിഞ്ഞ്‌ ചെറുവള്ളങ്ങളില്‍ കായല്‍ കടക്കാന്‍ തുനിഞ്ഞിറങ്ങിയവരായിരുന്നു ഈ ജനങ്ങള്‍.. കുത്തൊഴുക്കില്‍ കായല്‍ കടക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. കഴിഞ്ഞ പതിനഞ്ചു ദിവസമായി ചില ദുരിതബാധിതര്‍ കുടുംബസമേതം കഴിയുന്നത്‌ ഹൗസ്ബോട്ടുകളിലാണ്. ഇവര്‍ക്ക് വൈദ്യുതിക്ക് ജനറേറ്ററും ഭക്ഷണം പാകം ചെയ്യാന്‍  പാചകവാതകവും ഹൗസ്ബോട്ട് ഉടമകള്‍ ... Read more

ബഹിരാകാശത്തേക്ക് പോകാന്‍ ഗഗന്‍യാന്‍; യാത്രക്കാരെ ക്ഷണിച്ച് ഉടന്‍ പരസ്യം

സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യയുടെ ഗഗന്‍യാന്‍ ഉടന്‍ സജ്ജമാകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിനു മുന്‍പു നടത്താന്‍ ഐഎസ്ആര്‍ഒ സജ്ജമാണെന്നു ഡയറക്ടര്‍ കെ ശിവന്‍ അറിയിച്ചു. ബഹിരാകാശ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് ഉടന്‍ പരസ്യം നല്‍കും. അവര്‍ക്കു മൂന്നു വര്‍ഷത്തോളം പരിശീലനവും നല്‍കും. ആര്‍ക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാര്‍ക്കാണു മുന്‍ഗണന. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയില്‍ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ലോ ഏര്‍ത്ത് ഓര്‍ബിറ്റിലെത്തിക്കുക. മൂന്നു മുതല്‍ ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലില്‍ തിരിച്ചിറക്കും. ആളില്ലാത്ത രണ്ടു യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക.

അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് അനുവദിച്ച് സൗദി വീണ്ടും ചരിത്രത്തിലേക്ക്

വാഹനമോടിക്കാന്‍ അനുമതിയായതിന് പിന്നാലെ സൗദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരങ്ങള്‍ തുറന്നതോടെ ആകെ അപേക്ഷ നല്‍കിയ രണ്ടായിരത്തോളം പേരില്‍ നാനൂറു പേരും സ്ത്രീകളായിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് ഇപ്പോള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനം പറത്താന്‍ ലൈസന്‍സ് അനുവദിച്ചിരിക്കയാണ്. വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ കൂടുതലായി രംഗത്തു വരുന്ന സൗദിയില്‍ പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകള്‍ കൂടി രംഗപ്രവേശനം ചെയ്യുന്നതോടെ വിപ്ലവകരമായ മാറ്റത്തിനായിരിക്കും സൗദി സാക്ഷ്യം വഹിക്കുക. വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിവും ആത്മവിശ്വാസവും യോഗ്യതയുമുള്ള വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയതെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) പറഞ്ഞു. അടുത്ത കാലത്തായി നിരവധി സൗദി വനിതകള്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

അലക്‌സ ഇനി മലയാളം സംസാരിക്കും

ആമസോണിന്റെ അലക്‌സയും മലയാളം പഠിക്കുന്നു. ഇംഗ്ലീഷിലുള്ള നിര്‍ദേശം മാത്രം സ്വീകരിച്ചിരുന്ന അലക്‌സയോട് ഇന് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയില്‍ നിര്‍ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ ആമസോണിന്റെ ഡിജിറ്റല്‍ ഡിവൈസാണ് അലക്‌സ. ഇംഗ്ലീഷില്‍ നല്‍കുന്ന കമാന്‍ഡുകള്‍ മാത്രമാണ് അലക്‌സ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആമസോണിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ക്ലിയോ സ്‌കില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് സാധ്യമാകുക. ക്ലിയോ സ്‌കില്ലിന്റെ സഹായത്തോടെ ആമസോണിന്റെ അലക്‌സ ഡിവൈസിനെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു തുടങ്ങിയ ഇന്ത്യന്‍ പ്രാദേശിക ഭാഷകളും, സംസ്‌കാരവും ഉപയോക്താക്കള്‍ക്ക് പഠിപ്പിക്കാന്‍ സാധിക്കും. ക്ലിയോസ്‌കിള്‍ ആശയവിനിമയത്തിലൂടെ അലക്‌സയുടെ പ്രദേശികഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക ഭാഷയില്‍ തന്നെ മറുപടി നല്‍കാനും അലക്‌സയെ പ്രാപ്തമാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അലക്‌സ ആപ്പിലെ സ്‌കിള്‍ സെക്ഷനിലോ ആമസോണ്‍ ഇക്കോ, അലക്‌സഡിവൈസിലോ ക്ലിയോ സ്‌കില്‍ സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ഉപയോക്താവിന്റെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് ചെയ്തുകൊടുക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റ് സാങ്കേതികവിദ്യ ... Read more

ഇന്ത്യന്‍ മിലറ്ററി ബുള്ളറ്റുമായി റോയല്‍ എന്‍ഫീല്‍ഡ്

പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 വെറും മൂന്നു മിനിട്ടിനുള്ളില്‍ വിറ്റു തീര്‍ന്നതിനു പിന്നാലെ ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 സിസിയെ അടിസ്ഥാനമാക്കി നിര്‍മിച്ച ബൈക്കാണ് പെഗാസസെങ്കില്‍, ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിര്‍മിക്കുക. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരാട്രൂപ്പേഴ്‌സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്‌ലൈയിങ്ങ് ഫ്‌ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കിയത്. യുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്വുഡില്‍ ഭൂമിക്കടിയില്‍ സജീകരിച്ച ശാലയിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ഈ ബൈക്കുകള്‍ നിര്‍മിച്ചിരുന്നത്. 59 കിലോ മാത്രം ഭാരമുണ്ടായിരുന്ന ഫ്‌ലൈയിങ്ങ് ഫ്‌ലീയാണ് ബ്രിട്ടീഷ് ആര്‍മി യുദ്ധമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് വുഡിലെ ഭൂഗര്‍ഭ അറയില്‍ നിര്‍മിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ വിമാനത്തില്‍ നിന്നും പാരച്യുട്ട് ഉപയോഗിച്ചാണ് യുദ്ധഭൂമിയില്‍ എത്തിച്ചിരുന്നത്. ബൈക്കിനു കരുത്തേകിയത് ക്ലാസിക്കിലെ 499 സി സി, ... Read more

മത്സരങ്ങള്‍ ഒഴിവാക്കി ഇന്ന് ആറന്മുള ജലമേള

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആറന്മുളയില്‍ ഇന്ന് ഉത്തൃട്ടാതി ജലമേള ചടങ്ങ് മാത്രമായി നടക്കും. ക്ഷേത്രത്തിലേക്ക് എത്താന്‍ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങു മാത്ര പൂര്‍ത്തിയാക്കാനാണ് പള്ളിയോടെ സേവാസംഘത്തിന്റെ തീരുമാനം. രാവിലെ ഔദ്യോഗിക ചടങ്ങുകള്‍ ഒന്നുമില്ലാതെ സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. ക്ഷേത്രക്കടവില്‍ വെറ്റില, പുകയില, അവില്‍പൊതി എന്നിവ നല്‍കി പള്ളിയോടങ്ങ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയോടങ്ങളെ സ്വീകരിക്കും. ഇതല്ലാതെ മറ്റൊരു ചടങ്ങും ഈ വര്‍ഷം ഉണ്ടാവില്ല.

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയായിരിക്കും. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്നു വന്നുപോകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു. ആയിരത്തിലേറെപ്പേര്‍ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണു വിമാനത്താവളം പുനരാരംഭിക്കാവുന്ന നിലയിലാക്കിയത്. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വെള്ളം ഇറങ്ങിയതോടെ 20 ... Read more

കടലിന്റെ മക്കളുടെ ത്യാഗത്തിനും സേവനത്തിനും സര്‍ക്കാരിന്റെ ആദരവ്

സംസ്ഥാനം വിറങ്ങലിച്ച പേമാരിയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിച്ച 65000 ആളുകളെ ആശയുടെയും സന്തോഷത്തിന്റെയും പുറംതുരുത്തുകളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ 3000 ത്തൊളം മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണ് ആഗസ്റ്റിലുണ്ടായത്. ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ വിവിധ ജില്ലകളില്‍ നിന്ന് ഔട്ട്‌ബോട് എഞ്ചിന്‍ ഘടിപ്പിച്ച 669 വളളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നോട്ട് വരികയുണ്ടായി. ഉത്തരവ് കാത്തു നില്‍ക്കാതെ സ്വന്തം നടിന്റെ രക്ഷയ്ക്കായി കൈ, മെയ്യ് മറന്ന് പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നുളള സമൂഹത്തിന്റെ പൊതുവികാരം കണക്കിലെടുത്താണ് സര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെ പൊന്നട അണിയിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 29-ന് വൈകുന്നേരം 4 മണിക്ക് കനകകുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ചേരുന്ന ‘ആദരം 2018’ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് ... Read more

മൂന്നാറിനെ മടക്കിക്കൊണ്ടുവരാന്‍ വേക്കപ്പ് മൂന്നാര്‍

മൂന്നാറിനെ പഴയ പ്രതാപത്തിലേയ്ക്ക് മടക്കിക്കൊണ്ട് വരുവാന്‍ വേക്ക് അപ്പ് മൂന്നാര്‍ പദ്ധതി. ബഹുജനപങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ടൂറിസം റ്റാസ്‌ക് ഫോഴ്സ്, മൂന്നാര്‍ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടക്കം കുറിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാവിലെ  മൂന്നാര്‍ റീജണല്‍ ഓഫീസിനു സമീപം തുടക്കമാവും. വേക്ക് അപ്പ് മൂന്നാര്‍ എന്ന പേരില്‍ നടത്തപ്പെടുന്ന ശുചീകരണ യജ്ഞത്തിന് മാധ്യമങ്ങളും പൊതുജനങ്ങളും, നിരവധി സന്നദ്ധ സംഘടനകളും, പ്രസ്ഥാനങ്ങളും പങ്കു ചേരും. മൂന്നാറിന്റെ മധ്യത്തിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റെ ഇരുകരകളിലും വന്നടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രാമുഖ്യം നല്‍കും. മഴക്കെടുതിയില്‍ നഷ്ടപ്പെട്ട മൂന്നാറിന്റെ നഷ്ടപ്പെട്ട മുഖശോഭ വീണ്ടെടുക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.

രാജ്യത്തെ ആദ്യ ജൈവ ഇന്ധന വിമാനം ദില്ലിയില്‍ പറന്നിറങ്ങി

രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി ദില്ലി വിമാനതാവളത്തില്‍ ഇറങ്ങി. 72 സീറ്റുകളുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഡെറാഡൂണില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് നിന്ന് പറന്ന് ദില്ലിയില്‍ ഇറങ്ങിയത്. വിമാന യാത്രാക്കൂലിയില്‍ വലിയ വിപ്ലവത്തിന് ഈ പരീക്ഷണം കാരണമാകും എന്നാണ് വ്യോമയാനവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭാവിയില്‍ യാത്രാചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവഇന്ധന സാധ്യത പരീക്ഷിക്കുന്നത്. ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആണ് ജൈവ ഇന്ധനം വികസിപ്പിച്ചത്. കടലാവണക്കിന്റെ കുരുവില്‍നിന്നുണ്ടാക്കിയ എണ്ണ വിമാന ഇന്ധനത്തിനൊപ്പം ചേര്‍ത്താണ് ഉപയോഗിച്ചതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു. ഛത്തിസ്ഗഡിലെ അഞ്ഞൂറോളം കര്‍ഷകര്‍ ഈ പദ്ധതിയില്‍ പങ്കാളികളായി. വിമാനത്തിന്റെ വലത് എഞ്ചിന്റെ 25 ശതമാനത്തോളം ജൈവ ഇന്ധനത്തിലും ബാക്കി വിമാന ഇന്ധനത്തിലുമാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷണം നടത്തുന്നതെന്നും വ്യോമയാന രംഗത്തു വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു. നിലവില്‍ വിമാന കമ്പനികളുടെ ... Read more

സിദ്ധാര്‍ത്ഥ ;പ്രളയത്തിനെ അതിജീവിച്ച മണ്‍വീട്

കേരളം ഇന്ന് വരെ അനുഭവക്കാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. ഒരു മനുഷ്യായസിന്റെ നീക്കിയിരുപ്പായ വീടും കൃഷിയും നിലവും, സമ്പാദ്യവും തകര്‍ന്ന തരിപ്പണമാകുന്ന കാഴ്ച്ചയാണ് പ്രളയം ബാക്കി വെച്ചത്. pic courtesy: Gopal Shankar എന്നാല്‍ പ്രളയത്തിലും കുലുങ്ങാതെ നിന്നൊരു വീടുണ്ട് കേരളത്തില്‍. പ്രതിസന്ധികളെ കരുത്തോടെ അതിജീവിക്കാന്‍ മണ്‍വീടുകള്‍ക്കാകുമെന്ന് സിദ്ധാര്‍ത്ഥ എന്ന മണ്‍വീട് നമ്മളെ പഠിപ്പിച്ചു. സിദ്ധാര്‍ത്ഥ അത് വെറുമൊരു മണ്‍വീടല്ല പ്രശസ്ത ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ മെനഞ്ഞെടുത്ത ഒരായുസ്സിന്റെ സ്വപനമാണ്. pic courtesy: Gopal Shankar വീടിന്റെ പണി തുടങ്ങിയ അന്നുമുതല്‍ കേള്‍ക്കുന്നതാണ് ഒരു മഴ വരട്ടെ അപ്പോള്‍ കാണാം. പക്ഷേ മഴയല്ല പ്രളയമാണ് വന്നത്. കേരളത്തിലെ വീടുകളെ പോലെ സിദ്ധാര്‍ത്ഥും പാതിയോളം മുങ്ങി. എന്റെ രക്തം, എന്റെ വിയര്‍പ്പ്, എന്റെ കണ്ണുനീര്‍ എന്ന അടിക്കുറിപ്പോടെ പ്രളയത്തില്‍ പാതിമുങ്ങിയ സ്വന്ടം വീടിന്റെ ചിത്രം ശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ദുരിതപ്പെയ്ത്തിന് ശേഷം ശങ്കര്‍ വീണ്ടും ... Read more

വീണ്ടെടുക്കും ചെങ്ങന്നൂരിനെ; ശുചീകരണ പ്രവർത്തനങ്ങളുമായി ടൂറിസം മേഖലയും

പ്രളയം സർവനാശം വിതച്ച ചെങ്ങന്നൂരിൽ ടൂറിസം മേഖലയുടെ അകമഴിഞ്ഞ സഹായം തുടരുന്നു. ചെങ്ങന്നൂരിനെ വീണ്ടെടുക്കാനുള്ള ശ്രമവുമായി കേരളത്തിലെ ടൂറിസം മേഖല പ്രളയം ദുരിതം ശേഷിപ്പിച്ച വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി. പുത്തൻകാവിലെ ഇടനാട്ടിലാണ് ടൂറിസം മേഖല ശുചീകരണ പ്രവർത്തനം നടത്തിയത്.   അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) , കേരള ട്രാവൽ മാർട്ട് സൊസൈറ്റി, കാറ്റോ, ടൂറിസം പ്രഫഷണൽസ് ക്ലബ്ബ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ തുടങ്ങി ടൂറിസം രംഗത്തെ സംഘടനകളും പ്രമുഖ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തിരുവനന്തപുരത്തെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ – റിസോർട്ട് ഉടമകളും ജീവനക്കാരുമാണ് ഇടനാട് വൃത്തിയാക്കിയത്.   ഇടനാട് ശാലേം മാർത്തോമാപ്പള്ളിയിൽ രാവിലെ ഒമ്പതരക്കെത്തിയ ഇരുനൂറിലേറെ വരുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീടുകൾ തോറും കയറിയിറങ്ങി വൃത്തിയാക്കിയത്. ഓരോ സംഘത്തിലും പ്ലംബർ, ഇലക്ട്രീഷ്യൻ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ കനത്ത ചെളി നീക്കം ചെയ്യൽ വെല്ലുവിളിയായിരുന്നെങ്കിലും ... Read more