Category: Homepage Malayalam

ടൂറിസം മേഖല തിരിച്ചുവരുന്നു; അതിജീവനശ്രമങ്ങളില്‍ ആദ്യം വിനോദസഞ്ചാര രംഗം

പ്രളയത്തില്‍ തകര്‍ന്ന കേരളീയ ജീവിതം അതിജീവന ശ്രമങ്ങളിലാണ്. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര രംഗം കെടുതികള്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്. നിപ്പ, പ്രളയം എന്നിങ്ങനെ തുടരെ ഏറ്റ തിരിച്ചടികള്‍ മറികടക്കുകയാണ് ടൂറിസം മേഖല. ഉണരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍,തേക്കടി, ആലപ്പുഴ,കുമരകം എന്നിവയൊക്കെ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. നെഹ്‌റു ട്രോഫി മാറ്റിവെച്ചതും കുറിഞ്ഞികള്‍ ഇനിയും വ്യാപകമായി പൂക്കാത്തതും സന്ദര്‍ശകരുടെ വരവ് നന്നേ കുറച്ചിരുന്നു. പ്രളയത്തില്‍ ഇടുക്കി ഒറ്റപ്പെട്ടതും കുട്ടനാട് മുങ്ങിയതും ടൂറിസത്തെ സാരമായി ബാധിച്ചു. ഇതില്‍ നിന്ന് കരകയറി വരികയാണ് ടൂറിസം മേഖല. പരിക്കേല്‍ക്കാതെ ആയുര്‍വേദ, ബീച്ച് ടൂറിസങ്ങള്‍ മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം, വയനാട് എന്നിവ പ്രളയക്കെടുതിയില്‍ പെട്ടപ്പോള്‍ കാര്യമായ പരിക്കേല്‍ക്കാതെ പിടിച്ചു നിന്ന മേഖലയാണ് ആയുര്‍വേദ ടൂറിസവും ബീച്ച് ടൂറിസവും. ഇവിടങ്ങളിലേക്ക്‌ കാര്യമായ ഒഴുക്കുണ്ടായില്ലങ്കിലും സീസണ്‍ അല്ലാത്ത ഘട്ടമായിട്ടും ആഭ്യന്തര-വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തീരെ കുറവുണ്ടായില്ല. കോവളം,വര്‍ക്കല, ചൊവ്വര ... Read more

ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് പിന്‍വലിച്ചു

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി.ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാര പാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

പ്രളയം മടക്കി നല്‍കിയ സൗന്ദര്യത്തില്‍ കുന്തിപ്പുഴ

ദുരിതപ്പെയ്ത്തിന്റെ ബാക്കിപത്രമായി പാലക്കാട് കുന്തിപുഴയ്ക്ക് തിരികെ കിട്ടിയത് പ്രകൃതിയുടെ ദൃശ്യഭംഗി. പ്രകൃതിക്ഷോഭത്തില്‍ കലുതുള്ളിയൊഴുകിയ കുന്തിപുഴ ഇന്ന് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്കടപ്പുറത്തിന് സമാനമായി ഒരുക്കിവെച്ച് വശ്യസൗന്ദര്യം. പുഴയ്ക്ക് സംഭവിച്ച് മാറ്റം കാണാന്‍ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. പ്രളയക്കെടുതിയില്‍ ഒരായുസിന്റെ നഷ്ടമാണ് കുന്തിപ്പുഴയ്ക്ക് സമീപത്തുള്ളവര്‍ക്ക് സംഭവിച്ചത്. എന്നാല്‍ തിരിച്ച് കിട്ടിയ പ്രകൃതി ഭംഗി ഏവരിലുമുണ്ടാക്കിയിരിക്കുന്നത് സന്തോഷമാണ്.പുഴയൊരുക്കിയ മണല്‍ത്തീരം ഇപ്പോള്‍ സൈരന്ധ്രി ബീച്ചാണ്. ഒഴുകിയൊഴുകി ഓര്‍മയായി മാറിക്കൊണ്ടിരുന്ന കുന്തിപ്പുഴ ഇക്കുറി മലവെള്ളപ്പാച്ചിലില്‍ തീരങ്ങളേയും ചേര്‍ത്തുപിടിച്ച് നിറഞ്ഞൊഴുകി. പ്രളയത്തോടെ നിരവധി വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കും വന്‍നാശനഷ്ടങ്ങളുണ്ടായി. പുഴ തത്തേങ്ങലം പുളിഞ്ചോട് ഭാഗത്ത് അരക്കിലോമീറ്ററോളം ഗതിമാറിയൊഴുകി. കൈയേറ്റത്താല്‍ ചുരുങ്ങിപ്പോയ പുഴയുടെ വിശാലമായ ഓരമാണ് പുഴ വീണ്ടെടുത്തത്. പുഴയൊഴുകിയ വഴിയാകെ മണലും ഉരുളന്‍ കല്ലുകളുമെല്ലാം വന്നുനിറഞ്ഞ് മനോഹരതീരമായി മാറി. കൂട്ടത്തില്‍, കൂറ്റന്‍ മരങ്ങളും ഇവിടേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. മണല്‍പ്പരപ്പില്‍ ചെറുപ്പക്കാരുടെ ഫുട്‌ബോള്‍ കളി, പുഴയില്‍ കുട്ടികളുടെ നീന്തലും ആര്‍ത്തുല്ലസിച്ചുള്ള കുളിയും, കൂട്ടുകാരുടെ ഗതകാലസ്മരണകളുടെ അയവിറക്കല്‍ അങ്ങനെ പരസ്പരം സൗഹൃദം പങ്കുവെക്കാനായി നിരവധി കുടുംബാംഗങ്ങളും ... Read more

സഞ്ചാരികള്‍ വന്നു തുടങ്ങി; ആലപ്പുഴയില്‍ ഹൗസ്ബോട്ടുകള്‍ വീണ്ടും ഓളപ്പരപ്പില്‍

നിര്‍ത്താതെ പെയ്ത മഴയ്ക്കും  കായല്‍ കൂലം കുത്തിയൊഴുകിയ നാളുകള്‍ക്കും വിട.  പ്രളയം ദുരിതം വിതച്ച കുട്ടനാട്ടില്‍ വീണ്ടും ഹൗസ്ബോട്ടുകള്‍ സഞ്ചാരം തുടങ്ങി. അപ്രതീക്ഷിതമായി പെയ്ത തോരാമഴ കനത്ത നഷ്ടമാണ് ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്കു വരുത്തിവെച്ചത്. പ്രഥമ ബോട്ട് ലീഗും നെഹ്‌റു ട്രോഫി വള്ളം കളിയും മണ്‍സൂണ്‍ ടൂറിസവുമായി പാക്കേജുകള്‍ പ്രഖ്യാപിച്ചു കാത്തിരുന്നതാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായ മേഖല. പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് ഒറ്റയടിയ്ക്ക് കരകയറാന്‍ ആവില്ലെങ്കിലും മെല്ലെ മെല്ലെ പഴയ നിലയിലെത്താനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ സെക്രട്ടറിയും കൈനകരി സ്പൈസ് റൂട്സ് ഉടമയുമായ ജോബിന്‍ ജെ അക്കരക്കളം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. സ്പൈസ് റൂട്സിന്റെ ആഡംബര ഹൗസ്ബോട്ടുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. അമേരിക്കക്കാരായ സൂസി റോസും എലിസബത്ത്‌ ഹോണ്‍സ്റ്റെയിനുമാണ് സഞ്ചാരത്തിനെത്തിയത്. ഇരുവരെയും സ്പൈസ് റൂട്ട്സ്  പ്രതിനിധികള്‍ സ്വീകരിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള പത്തംഗ വിദ്യാര്‍ഥി സംഘം ഇന്നലെ ആലപ്പുഴയില്‍ ഹൗസ്ബോട്ട് സവാരിക്കെത്തി. ടൂറിസം ഡെപ്യൂട്ടി ... Read more

ഈ തീവണ്ടി യാത്ര എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കും

ലണ്ടനില്‍ എഞ്ചിനിയറായ ഗ്രഹാം രണ്ടു വര്‍ഷം മുമ്പാണ് തന്റെ ജീവിത സഖിയായ സില്‍വിയയെ കണ്ടുമുണ്ടിയത്. ഇരുവരുടെയും പ്രണയ സാഫല്യത്തിന് മൂക സാക്ഷിയായത് ഇംഗ്ലണ്ടിലെ നീരാവി തീവണ്ടി. അന്നവര്‍ ഒരു തീരുമാനത്തിലെത്തി വിവാഹം കഴിയുമ്പോള്‍ ആദ്യയാത്ര ഇന്ത്യയിലെ കാട്ടിലൂടെയുള്ള നീരാവി തീവണ്ടിയില്‍ തന്നെ ആകണമെന്ന്. രണ്ടാഴ്ച മുന്‍പ് വിവാഹിതരായ ഗ്രഹാമും സില്‍വിയയും സുഹൃത്തുക്കളില്‍ നിന്നാണ് ഇന്ത്യയിലെ  നീരാവി തീവണ്ടിയെക്കുറിച്ചറിയുന്നത്. ഊട്ടിയിലേക്കുള്ള തീവണ്ടിയാത്രയാണ് അവര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ യാത്രക്കൊരു  പ്രത്യേകതയുണ്ട്. ഒരു തീവണ്ടി മൊത്തമായി ആദ്യമായാണ് രണ്ടുപേര്‍ക്കായി ഓടുന്നത്. പശ്ചിമഘട്ട ജൈവ ഭൂപടത്തിലൂടെ ചൂളം വിളിച്ചോടുന്ന തീവണ്ടിയിലൂടെ തനിച്ചൊരു കാനന യാത്ര ഇരുവരുടെയും സ്വപ്‌നമായിരുന്നു. വിവാഹ തീയതി നിശ്ചയിച്ചപ്പോള്‍ തന്നെ ഐആര്‍സിടിസി വഴി തനിച്ചൊരു സര്‍വീസെന്ന ആശയം അധികൃതര്‍ക്ക് മുന്നില്‍ ഗ്രഹാമും സില്‍വിയയും അവതരിപ്പിച്ചു. ദക്ഷിണറെയില്‍വേയുടെ സ്വപ്‌നപാതയില്‍ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തിയാല്‍ അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് അധികൃതരും സമ്മതമറിയിച്ചു. സിനിമ ഷൂട്ടിങ്ങിനല്ലാതെ രണ്ട് പേര്‍ക്ക് മാത്രമായി ഒരു തീവണ്ടി യാത്ര ആദ്യമായിട്ടാണ് ... Read more

ടൂറിസം മേഖലയ്ക്കു നഷ്ടം 2000 കോടിയിലേറെ; കര കയറാന്‍ ഊര്‍ജിത ശ്രമം

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കു നഷ്ടം രണ്ടായിരം കോടി രൂപയിലേറെ. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിനാളുകളുടെ ഉപജീവനവും മുട്ടി. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ടൂറിസം മേഖല ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. പക്ഷെ എത്രനാള്‍ എന്ന് നിശ്ചയമില്ല. നിപ്പയില്‍ തുടങ്ങിയ പ്രഹരം ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിപ്പേരുള്ള കേരളത്തില്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ കനത്ത തിരിച്ചടി നല്‍കിയത് നിപ്പ വൈറസ് ബാധയാണ്. വിദേശ മാധ്യമങ്ങളില്‍ വരെ നിപ്പ ബാധയ്ക്കു പ്രാധാന്യം ലഭിക്കുകയും ചില രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ടൂറിസം മേഖലയുടെ സ്ഥിതി സങ്കീര്‍ണമായി. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ 17ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കേരളത്തിലെ ടൂറിസം രംഗം രണ്ടാം പാദമായതോടെ 14 ശതമാനം ഇടിവെന്ന നിലയിലായി.രണ്ടാം പാദം തുടങ്ങിയ ഏപ്രില്‍-മേയ് മാസങ്ങളില്‍ ഈ കുറവിന് കാരണം നിപ്പ ബാധയാണെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറയുന്നു. പ്രളയം കനത്തതോടെ ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലും ... Read more

ഒരു കോടി, ഒന്നരക്കോടി എന്നിങ്ങനെ പിഴ; പ്രളയകാലത്ത് രാജ്യത്തെ കോടതികള്‍ നമുക്കൊപ്പം നില്‍ക്കുന്നത് ഇങ്ങനെ

പ്രളയം തകര്‍ത്ത കേരളത്തിനൊപ്പമാണ് നന്മയുള്ള ലോകം. രാജ്യത്തെ കോടതികളും വ്യത്യസ്തമല്ല. കേരളത്തോടുള്ള ജുഡീഷ്യറിയുടെ സ്നേഹകരങ്ങള്‍ സുപ്രീം കോടതിയില്‍ നിന്ന് തുടങ്ങുന്നു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നല്‍കിയതിനു പുറമേ ദുരിതബാധിതര്‍ക്ക് അവശ്യ സാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ചു. സുപ്രീം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരായ ഡോ.ബി ബാലഗോപാല്‍(റിപ്പോര്‍ട്ടര്‍ ടിവി), എം ഉണ്ണികൃഷ്ണന്‍(ന്യൂസ്18 കേരളം), വിനയ പിഎസ്(മാതൃഭൂമി ന്യൂസ്)എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങ് രാജ്യാന്തര ശ്രദ്ധ നേടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍,മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും കെഎം ജോസഫും പാട്ടുപാടി ചടങ്ങ് അവിസ്മരണീയമാക്കി. ചീഫ് ജസ്റ്റിസ് അടക്കം സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ 25,ooo രൂപ വീതവും ജീവനക്കാര്‍ ഒരു ദിവസത്തെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തു. രാജ്യത്തെ മറ്റു കോടതികളും ഇതേ നിലയില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ... Read more

നവകേരളം ഒന്നിച്ചു നിര്‍മിക്കാം; പ്രളയക്കെടുതിയില്‍ നിയമസഭ അംഗീകരിച്ച പ്രമേയം

2018 ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കേരളത്തില്‍ ഉടനീളം പെയ്ത കനത്ത മഴയുടെ ഫലമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുകയും കേരളം ഇന്നോളം ദര്‍ശിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തം ഏറ്റുവാങ്ങേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. Fishermen in action during floods ഈ ദുരന്തം കേരളത്തിന്‍റെ സമസ്ത മേഖലകളിലും ഏല്‍പ്പിച്ച ആഘാതം ഇനിയും പൂര്‍ണ്ണമായി കണക്കാക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയാടിസ്ഥാനത്തില്‍ നാശനഷ്ടങ്ങളുടെയും പുനരധിവാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ വേണ്ടി വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുണമെന്ന് സഭ ആവശ്യപ്പെടുന്നു. കേരളത്തിലെ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം ആളുകള്‍ പ്രളയദുരന്തത്തിന് ഇരയായതായി കണക്കാക്കപ്പെടുന്നു. ദുരന്തത്തില്‍ 483 പേര്‍ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. ഇതിനുപുറമെ ഗുരുതരമായ പരിക്കുകള്‍ പറ്റിയ 140 പേരും ഉണ്ട്. മരണസംഖ്യ പരമാവധി കുറയ്ക്കുകയും പ്രളയബാധിതരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഈ മഹാദൗത്യത്തില്‍ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങളും സ്വന്തം ... Read more

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്

ടൂറിസം പ്രൊഫഷനല്‍ ക്ലബ് വോളന്റിയര്‍മാര്‍ പഴമ്പള്ളിത്തുരുത്തില്‍ സര്‍വേ നടത്തുന്നു പ്രളയക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്. നൂറു കുടുംബങ്ങള്‍ക്ക് വേണ്ട ഗൃഹോപകരണങ്ങളും അവശ്യ വസ്തുക്കളും നല്‍കുകയാണ് ലക്‌ഷ്യം. കൊടുങ്ങല്ലൂരിനു സമീപത്തെ പഴമ്പള്ളിത്തുരുത്ത് നിവാസികള്‍ക്കാണ് സഹായമെത്തിക്കുകയെന്നു ക്ലബ്ബ് പ്രസിഡന്റ് വിനേഷ് വിദ്യ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടത്ര സഹായം കിട്ടിയിട്ടില്ല എന്ന തിരിച്ചറിവാണ് ഈ നാട്ടുകാരെ സഹായിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടറിഞ്ഞതുമാണ്. അര്‍ഹതയുള്ളവര്‍ക്ക് സഹായം ഉറപ്പു വരുത്താന്‍ രണ്ടു ദിവസം തുരുത്തില്‍ സര്‍വേ നടത്തും. ഇത് ആരംഭിച്ചു കഴിഞ്ഞു. പത്തു ലക്ഷം രൂപ സമാഹരിച്ചാകും സാധനങ്ങള്‍ വാങ്ങി നല്‍കുക.കൂടുതല്‍ പണം ലഭിച്ചാല്‍ കൂടുതല്‍ പേരെ സഹായിക്കും. കട്ടില്‍,കിടക്ക,സ്റ്റൌവ്,കിടക്കവിരി,പുതപ്പ്,നോട്ട്ബുക്കുകള്‍ അങ്ങനെ വേണ്ട സാധനങ്ങളൊക്കെ വാങ്ങി നല്‍കാനാണ് തീരുമാനം. സാധനങ്ങള്‍ ചേന്ദമംഗലത്തെ ഗോഡൌണിലെത്തിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇവിടെ വന്നു സാധനങ്ങള്‍ ഏറ്റുവാങ്ങണം. സെപ്തംബര്‍ ആദ്യവാരം തന്നെ ഇത് കൈമാറാനാണ് തീരുമാനമെന്നും  വിനേഷ് വിദ്യ പറഞ്ഞു.    

മുതിരപ്പുഴയില്‍ ജലമിറങ്ങിയപ്പോള്‍ കണ്ട കൗതുകക്കാഴ്ച്ച

പ്രളയക്കെടുതിയില്‍ കുത്തിയൊലിച്ചൊഴുകിയ മുതിരപ്പുഴ ഇപ്പോള്‍ ശാന്തത കൈവരിച്ചിരിക്കുകയാണ്. എന്നാല്‍  പുഴ പ്രളയത്തിന് ശേഷം ബാക്കി വെച്ചതൊരു അത്ഭുതക്കാഴ്ച്ചയാണ്. പാറയില്‍ തെളിയുന്ന കൈവിരലുകള്‍ മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമുള്ളത്. കൊച്ചി -ധനുഷ്‌കോടി പാലത്തിന് സമീപമാണ് ഈ കാഴ്ച. കാഴ്ചക്കാര്‍ കൂടിയതോടെ പാറയില്‍ കണ്ട രൂപത്തിന് വേറിട്ട പേരുകളുമായി നാട്ടുകാരുമെത്തി. ദൈവത്തിന്റെ കൈ എന്നാണ് നാട്ടുകാര്‍ നല്‍കിയ ഓനപ്പേര്. ദൈവത്തിന്റെ കൈ. തള്ളവിരല്‍ മറച്ചു പിടിച്ചിരിക്കുന്ന വിധത്തില്‍ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തില്‍ ദൈവം കാത്തതാണെന്നാണ് ഒരു കൂട്ടരുടെ വാദം. വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കില്‍ രൂപം പ്രാപിച്ച കൈയ്യുടെ ആകൃതിലായതാണെന്ന് ആദ്യം കണ്ടെത്തിയവരുടെ അഭിപ്രായം. മുതിരപ്പുഴ കര കവിഞ്ഞ് അതിശക്തമായ ഒഴുക്കു രൂപപ്പെട്ടപ്പോള്‍ ആ ശക്തിയെ തടഞ്ഞു നിര്‍ത്തുവാന്‍ ഉയര്‍ന്ന കൈയ്യാണിതെന്ന് മറ്റൊരു കൂട്ടരുടെ വാദം. അഭിപ്രായങ്ങള്‍ നിരവധി ഉയര്‍ന്നതോടെ പ്രളയാനന്തരം സഞ്ചാരികള്‍ക്ക് കൗതുകമേകാന്‍ ഈ ദൈവത്തിന്റെ കൈയ്യും ഉണ്ടാകുമെന്ന് ഉറപ്പ്. വലതു കൈമുഷ്ടിയുടെ ... Read more

കൊച്ചി നിശ്ചലമായപ്പോള്‍ തിരക്ക് കൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍; നേട്ടം കൊയ്തു തലസ്ഥാനത്തെ ഹോട്ടലുകളും

പ്രതീകാത്മക ചിത്രം; കടപ്പാട്-ടഗാട്ടായ് ഹൈലാന്‍ഡ്സ് വെള്ളം കയറി കൊച്ചി രാജ്യാന്തര വിമാനത്താവളം നിശ്ചലമായപ്പോള്‍ തിരക്ക് കൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍.രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലേറെ അധിക സര്‍വീസുകളാണ് തിരുവനന്തപുരത്ത് വന്നുപോയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ തിരക്ക് ഇവിടുത്തെ ഹോട്ടലുകളിലും ദൃശ്യമായിരുന്നു. വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ തലസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും മുറി തികയാതെ വന്നു. ശരാശരി 120 സര്‍വീസുകളാണ് വിമാനത്താവളം വഴി പ്രതിദിനം നടന്നത്. രാജ്യാന്തര ടെര്‍മിനലിലെ 9 ബേകളും ആഭ്യന്തര ടെര്‍മിനലിലെ 11 ബേകളും ഏതാണ്ടെല്ലാ സമയവും നിറഞ്ഞു.15,16 തീയതികളില്‍ മൂന്നു ഹജ് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നും സര്‍വീസ് നടത്തി. എയര്‍ ഇന്ത്യയുടെ ആഡംബര വിമാനമായ ഡ്രീം ലൈനര്‍ അടുത്തിടെവരെ തിരുവനന്തപുരം കണ്ടിരുന്നില്ല. പ്രളയം ഡ്രീം ലൈനറെ തിരുവനന്തപുരത്ത് എത്തിച്ചു. ദുബായിലേക്കും തിരിച്ചുമായിരുന്നു ഡ്രീം ലൈനര്‍ യാത്ര. യാത്രാ വിമാനങ്ങള്‍ക്ക് പുറമേ കര, നാവിക, വ്യോമസേനാ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയ്ക്കും തിരുവനന്തപുരം വിമാനതാവളത്തിലായിരുന്നു സ്ഥലം. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി വിഐപികളുടെ നിറയും ... Read more

ആലപ്പുഴ എ സി റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിയ ആലപ്പുഴ – ചങ്ങനാശേരി റൂട്ടില്‍ ഗതാഗതം പുനരാരംഭിച്ചു. എട്ട് വലിയ പമ്പുകളും ഡ്രഡ്ജറും ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പാണ് വെള്ളം വറ്റിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. കിര്‍ലോസ്‌കറിന്റെ രണ്ട് കൂറ്റന്‍ പമ്പുകളും കൂടി പ്രവര്‍ത്തനക്ഷമമായതോടെയാണ് വെള്ളം കുടൂതലായി ഇറങ്ങിയത്. ആദ്യഘട്ടമായി വലിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മഴയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ചെറിയ വണ്ടികളേയും കടത്തിവിടുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം വെള്ളം വറ്റിച്ച് ഗതാഗതം പുനസ്ഥാപിക്കാനുള്ള നിര്‍ദേശം ഇതോടെ പ്രാവര്‍ത്തികമായതായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ പി ഹരന്‍ബാബു പറഞ്ഞു.

ആരും കൊതിക്കും ജോലി മെക്‌സിക്കോയില്‍; ശമ്പളം 85 ലക്ഷം

സഞ്ചാരിളുടെ സ്വപ്‌ന നഗരമാണ് മെക്‌സിക്കോ അവിടുത്തെ മികച്ച് റിസോര്‍ട്ടായ വിഡാന്തയില്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ മികച്ച് ജോലിയായിരിക്കാം ഇത്. കാര്യം വളരെ സിമ്പിളാണ്. റിസോര്‍ട്ടില്‍ പൂര്‍ണസമയ താമസം അവിടെയുള്ള മികച്ച മെക്‌സിക്കന്‍ ഷെഫ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണം. കരീബിയന്‍ സമുദ്രത്തിലെ തിമിംഗല കുഞ്ഞുങ്ങള്‍ക്കൊപ്പം ഓളങ്ങളില്‍ നീന്തി കുളിക്കണം. അങ്ങനെയൊരു മികച്ച വിനോദസഞ്ചാരിയാവുകയാണ് ജോലി. ശമ്പളമാണ് ആരെയും ആകര്‍ഷിക്കുന്നത്. എണ്‍പത് ലക്ഷത്തിന് മുകളില്‍. പണം മാത്രമല്ല ഭക്ഷണത്തിനുള്ള കാര്‍ഡുകള്‍, യാത്രചെലവും ഒപ്പം കിട്ടും. അപേക്ഷ അയച്ച് തെരഞ്ഞെടുക്കപ്പെട്ടാല്‍ റിസോര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറാം. ഒപ്പം വിവിധ സ്ഥലങ്ങളിലെ വിഡാന്തയിലെ റിസോര്‍ട്ടുകളില്‍ താമസിച്ച് സോഷ്യല്‍ മീഡിയയില്‍ അവ പോസ്റ്റ് ചെയ്യാം. സ്വാധീനത്തിനനുസരിച്ച് അത് മറ്റുള്ളവരിലെത്തണം. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഗ്രുപോ വിഡാന്ത പറയുന്നു, ‘ ഭാഗ്യവാനായ ഒരാള്‍ക്ക് ഈ ജോലി കിട്ടും. റിസോര്‍ട്ടില്‍ താമസിക്കുക മാത്രമല്ല. അവിടെയുള്ള മികച്ച റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം. നൈറ്റ് ക്ലബ്ബുകളില്‍ നടക്കുന്ന വലിയ വലിയ ... Read more

കേരളത്തെ വീണ്ടെടുക്കാന്‍ കൈമെയ് മറന്നു ടൂറിസം മേഖലയും

പ്രളയക്കെടുതിയില്‍ നട്ടെല്ല് തകര്‍ന്ന നിലയിലാണ് കേരളത്തിലെ ടൂറിസം രംഗം. എന്നാല്‍ ചുറ്റുമുള്ളവര്‍ എല്ലാം തകര്‍ന്ന നിലയിലായപ്പോള്‍ സ്വന്തം നഷ്ടം ഓര്‍ത്തു കേരളത്തിലെ ടൂറിസം രംഗം വേദനിച്ചു നിന്നില്ല. ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ ടൂറിസം മേഖലയും മുന്നിട്ടിറങ്ങി. കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ മൂന്നാറിലെയും തേക്കടിയിലെയും വീടുകളും അഭയകേന്ദ്രങ്ങളും ഒലിച്ചുപോയപ്പോള്‍ ജനങ്ങള്‍ക്ക് തുണയായത് ഇവിടങ്ങളിലെ റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ്. ഉടമകള്‍ ഇവയുടെ വാതിലുകള്‍ അപ്പോള്‍ തന്നെ ജനങ്ങള്‍ക്കായി തുറന്നിട്ടു. ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും അടക്കം സൗകര്യമൊരുക്കാനും റിസോര്‍ട്ട്- ഹോട്ടല്‍ ഉടമകള്‍ തയ്യാറായി. ചെങ്ങന്നൂരില്‍ ടിഡിപിസി വോളന്റിയര്‍മാര്‍ പ്രളയത്തില്‍ തേക്കടിയും മൂന്നാറും അടക്കം ഇവിടങ്ങളിലെ ടൂറിസം രംഗത്തുള്ളവരെ അതാതിടങ്ങളില്‍ മാത്രമൊതുക്കിയില്ല. തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ (ടിഡിപിസി) അംഗങ്ങളും ജീവനക്കാരും ചെങ്ങന്നൂരിലേക്കു കുതിച്ചു. ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താനും ടിഡിപിസി മുന്നിട്ടുനിന്നു. മൂന്നാറിലെ ശുചീകരണം മൂന്നാറിനെ വീണ്ടെടുക്കാന്‍ കെടിഎം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള ടൂറിസം ടാസ്ക് ഫോഴ്സ് വലിയ പ്രവര്‍ത്തനമാണ് നടത്തിയത്.ആയിരക്കണക്കിനാളുകളാണ് മൂന്നാര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. ഇരുന്നൂറു ... Read more

ടോള്‍ പ്ലാസകളില്‍ വിഐപി പാത വേണമെന്ന് മദ്രാസ് ഹൈക്കോടതി

ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും വേണ്ടി പ്രത്യേക വഴിയൊരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ടോള്‍ പ്ലാസകളില്‍ നിര്‍ത്തി വിഐപിയാണെന്ന ഐഡന്റിറ്റി തെളിയിക്കാന്‍ സമയമേറെ എടുക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് ഹുലുവാഡി ജി രമേഷ്, ജസ്റ്റിസ് എംവി മുരളീധരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. രാജ്യവ്യാപകമായി ദേശീയ പാതകളില്‍ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ദേശീയ പാതകളിലുള്ള ടോള്‍ പ്ലാസകള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ടോള്‍ പ്ലാസകള്‍ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.