Category: Homepage Malayalam

പാളത്തില്‍ അറ്റക്കുറ്റപ്പണി; എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തെക്കന്‍ കേരളത്തിലെ തീവണ്ടി ഗതാഗതത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് (04–08-18) റദ്ദാക്കി. നാല് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്. ലോക്കോ പൈലറ്റുമാരുടെ കുറവും പാതയുടെ അറ്റക്കുറ്റപ്പണിയുമാണ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കാനുള്ള കാരണം.ഗുരുവായൂര്‍ തൃശൂര്‍, പുനലൂര്‍ കൊല്ലം, എറണാകുളം കായംകുളം തുടങ്ങിയ ട്രെയിനുകള്‍ ആണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്. തൃശൂര്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്ത് പ്രളയക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് കാരണം ഇവിടെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ വേഗ നിയന്ത്രണമുണ്ട്. ഇത് ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് റെയില്‍വേയുടെ തീരുമാനം. കൂടാതെ പ്രളയക്കെടുതിയില്‍ ചില ലോക്കോ പൈലറ്റുമാരുടെയും വീടുകളില്‍ വെള്ളം കയറിയതിനാല്‍ പലരും അവധി നല്‍കിയിരിക്കുകയാണ്. ഇതും ട്രെയിനുകള്‍ റദ്ദാക്കാനുള്ള ഒരു കാരണമാണ്. തിരുവനന്തപുരം ഡിവിഷനിലെ 10 ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്. രണ്ടാഴ്ചയ്ക്കകം പ്രശ്‌നങ്ങള്‍ പരിഹരിച്ച് പഴയ രീതിയിലാകുമെന്നാണ് റെയില്‍വേയുടെ വിശദീകരണം. തീവണ്ടി നമ്പര്‍ 56043 ഗുരുവായൂര്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ തീവണ്ടി നമ്പര്‍. ... Read more

‘കൈത്താങ്ങിനു കൂപ്പുകൈ’ – കാണാം ചിത്രങ്ങള്‍

പ്രളയക്കെടുതി നേരിടാന്‍ പ്രയത്നിച്ച ടൂറിസം മേഖലയിലുള്ളവരെ ആദരിക്കല്‍ ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. ചിത്രങ്ങള്‍ കാണാം അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാറും വൈസ് പ്രസിഡന്റ് സിഎസ് വിനോദും സാക്ഷ്യപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും സ്വീകരിക്കുന്നു.   അയാട്ടോ പ്രതിനിധികള്‍ ദേശീയ വൈസ് പ്രസിഡന്റ് ഇ എം നജീബും വി ശ്രീകുമാര മേനോനും സാക്ഷ്യപത്രം സ്വീകരിക്കുന്നു   ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഡയറക്ടര്‍ രൂപേഷ് കുമാര്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു   കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷനെ ആദരിക്കുന്നു   ഷോക്കേസ് മൂന്നാര്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു   മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സാക്ഷ്യപത്രം സ്വീകരിക്കുന്നു   തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൌണ്‍സില്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു   കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം സാക്ഷ്യപത്രം സ്വീകരിക്കുന്നു

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന്   മുന്‍ഗണന : കടകംപള്ളി സുരേന്ദ്രന്‍

  കേരളം നേരിട്ട മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന   പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ടൂറിസം മേഖലയിലെ സന്നദ്ധപ്രവര്‍ത്തകരെ അനുമോദിക്കാന്‍ കനകക്കുന്ന് കൊട്ടാരത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘കൈത്താങ്ങിന് കൂപ്പുകൈ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ടൂറിസം വ്യവസായത്തിനുണ്ടായത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകളുടെ തകര്‍ച്ചയാണ് പ്രധാന വെല്ലുവിളി. ഈ റോഡുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന് ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയിലുള്ളവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ജനങ്ങളെ ദുരന്തമേഖലയില്‍നിന്നു രക്ഷിക്കുന്നതിനും അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും  ടൂറിസം മേഖല  ഒന്നടങ്കം സഹകരിച്ചു. പ്രളയത്തിലകപ്പെട്ടവര്‍ക്ക് താമസിക്കുന്നതിനു റിസോര്‍ട്ടുകളും ഹൗസ്ബോട്ടുകളും വിട്ടുനല്‍കി. ജീവന്‍രക്ഷാ ഉപാധികള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നു എത്തിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ ജഡായു എര്‍ത്ത് സെന്‍ററിന്‍റെ ഹെലികോപ്റ്ററും സൗജന്യമായി വിട്ടുനല്‍കി. നിപ്പ വൈറസ് ബാധയുടെ തിരിച്ചടിയില്‍ നിന്ന് കേരളത്തിലെ ടൂറിസം ... Read more

നിലം തൊടാതെ 20 മണിക്കൂര്‍ പറക്കാന്‍ ജിം ഉള്‍പ്പെടെയുള്ള വിമാനം വരുന്നു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് അമേരിക്കന്‍ നഗരങ്ങളിലേയ്ക്ക് നിലംതൊടാതെ ഒരു വിമാനയാത്ര. സാങ്കേതികവിദ്യ വികസിച്ചതോടെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് ക്വാണ്ടാസ് എയര്‍ലൈന്‍സ്. സണ്‍റൈസ് എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടില്‍ 300 യാത്രക്കരെയും അവരുടെ ലഗ്ഗേജും വഹിക്കാന്‍ സജ്ജമായ വിമാനമാണ് പറക്കാന്‍ തയ്യാറെടുക്കുന്നത്. വിമാനത്തില്‍ ക്യാബിന്‍ രീതിയിലുള്ള ഇന്റീരിയറാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. കുട്ടികളുടെ പരിചരണം, വ്യായാമം തുടങ്ങിയവയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ വിമാനത്തില്‍ ഒരുക്കാനാണ് പദ്ധതി . സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് ക്വാണ്ടാസ് എയര്‍ലൈന്‍സ് സിഇഒ പ്രമുഖ എയര്‍ലൈന്‍ കമ്പനികളായ ബോയിങ്, എയര്‍ബസ് എന്നിവയെ വെല്ലുവിളിച്ചിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍. 1935ല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്ര 13 ദിവസത്തോളം ദൈര്‍ഘ്യമെടുക്കുന്നതായിരുന്നു. പിന്നീട് പറക്കുന്ന ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ആരംഭിച്ചെങ്കിലും സിഡ്‌നി-ലണ്ടന്‍ യാത്രയ്ക്കിടെ 30 സ്റ്റോപ്പുകള്‍ ഉള്‍പ്പെട്ടിരുന്നു. ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്ന നിലവിലെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദോഹ-ഓക്ലന്‍ഡ് യാത്രയെ മറികടക്കുന്നതാവും 20മണിക്കൂറോളം നീണ്ട സിഡ്‌നി-ലണ്ടന്‍ എയര്‍വെയ്‌സ്. 2022മുതല്‍ ... Read more

ജിമെയില്‍ സന്ദേശങ്ങളെ മടക്കി വിളിക്കാം; പുതിയ ആന്‍ഡ്രോയിഡ് ഫീച്ചറുമായി ഗൂഗിള്‍

മൊബൈല്‍ അടക്കമുള്ള ആന്‍ഡ്രോയിഡ് ഒപറേറ്റിങ് സിസ്റ്റം വഴി അയക്കുന്ന ജിമെയില്‍ സന്ദേശങ്ങള്‍ തിരിച്ചുവിളിക്കാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡിലെ ജിമെയില്‍ ആപ്പിന്റെ 8.7 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ എത്തിയിരിക്കുന്നത്. അയച്ച മെയിലുകള്‍ തിരിച്ചു വിളിക്കാനുള്ള ഫീച്ചര്‍ ഗൂഗിള്‍ ജിമെയിലിന്റെ വെബ് ഉപയോക്താക്കള്‍ക്ക് 2015ല്‍ ലഭ്യമാക്കിയിരുന്നു. പിന്നീട് ഐഒഎസിലും സൗകര്യം നല്‍കിയിരുന്നു. സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ ആദ്യമായാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഡെസ്‌ക്ടോപ് വേര്‍ഷനോടു വളരെ സമാനത പുലര്‍ത്തുന്ന രീതിയിലാണിത്. ഡെസ്‌ക്ടോപ് വേര്‍ഷനില്‍ എത്ര സമയം വരെ തിരിച്ചു വിളിക്കാമെന്നത് സെറ്റു ചെയ്യാം. എന്നാല്‍ അങ്ങനെ സമയപരിധി നിശ്ചയിക്കാനുള്ള ഓപ്ഷന്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്റെ ആദ്യ പതിപ്പിലില്ല. ഈ ഫീച്ചര്‍ വേണ്ടന്നുവയ്ക്കാനുള്ള ഓപ്ഷനും നല്‍കിയിട്ടില്ല. പുതിയ ഫീച്ചറില്‍ ഒരു മെയില്‍ സെന്‍ഡു ചെയ്യുമ്പോള്‍ മെയില്‍ ബോക്‌സിനു താഴെ പ്രത്യക്ഷപ്പെടുന്ന സെന്‍ഡിങ് സ്‌നാക്ബാറില്‍ സ്പര്‍ശിച്ചാല്‍ അയച്ച മെസേജ് ക്യാന്‍സല്‍ ചെയ്യാം. അയച്ചു കഴിഞ്ഞും സെന്റ് മെസേജ് അണ്‍ഡൂ ചെയ്യാനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്. ... Read more

മാംഗോ മെഡോസില്‍ തീവണ്ടിയെത്തി

വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന കോട്ടയം ജില്ലയിലെ ആയാംകുടി മാംഗോ മെഡോസിലെ കാഴ്ചകള്‍ ഇനി ട്രെയിനിലിരുന്ന് ആസ്വദിക്കാം. ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കെന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന കാര്‍ഷിക പാര്‍ക്ക്, ട്രെയിനില്‍ ചുറ്റികാണാന്‍ വൈകേണ്ട. അത്യാപൂര്‍വ്വമായ സസ്യങ്ങങ്ങളും മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും, ബോട്ടിംഗും അടക്കം വിനോദ സഞ്ചാരികള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാഴ്ചകളുെട വലിയ ലോകമാണ് മാംഗോ മെഡോസ്. പ്രകൃതിയോട് അടുക്കാനും ചേര്‍ന്നിരിക്കാനും ഇതിലും നല്ലയിടം വേറെകാണില്ല. ഒരു ദിവസത്തെ ടൂര്‍, റിസോര്‍ട്ട് ടൂര്‍, ആയുര്‍വേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ ടൂറിസമാണ് മാംഗോ മെഡോസ്. കൃഷിയും മരങ്ങളുമൊക്കെ ജീവന്റെ തുടിപ്പുകളാണെന്ന് വിശ്വസിക്കുന്ന എന്‍.കെ. കുര്യനാണ് മാംഗോ മെഡോസിന്റെ ജീവനാഡി. കുര്യന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് പ്രകൃതിയുടെ സ്വര്‍ഗകവാടം തീര്‍ത്തിരിക്കുന്നത്. മാംഗോ മെഡോസിനു കൃഷി, വിനോദം, താമസസൗകര്യം, ഭക്ഷണം എന്നിങ്ങനെ നാലു വിഭാഗങ്ങളാണുള്ളത്. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള 4800 സസ്യവര്‍ഗങ്ങള്‍, 146 ഇനം ഫലവൃക്ഷങ്ങള്‍, 84 ഇനം പച്ചക്കറി വിളകള്‍, 39 ഇനം വാഴ എന്നിങ്ങനെ ജൈവ ... Read more

ആരെയും വിസ്മയിപ്പിക്കും ആന്‍ഡമാനിലെ അത്ഭുതഗുഹ

ആരെയും വിസ്മയിപ്പിക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് ആന്‍ഡമാന്‍. മനോഹരമായ കടല്‍ക്കാഴ്ച്ചകള്‍ക്കപ്പുറം കൊടും വനങ്ങളും കാട്ടുമനുഷ്യരും സെല്ലുല്ലാര്‍ ജയിലുമൊക്കെ ആന്‍ഡമാനിലെ കാഴ്ചകളാണ്. ദ്വീപിന് ചുറ്റും പരന്ന് കിടക്കുന്ന നീലക്കടലും അടിത്തട്ടിലെ പവിഴപ്പുറ്റുകളും കടല്‍സസ്യങ്ങളും മല്‍സ്യങ്ങളുമൊക്കെ ആന്‍ഡമാനിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു. സുന്ദരമായ കാഴ്ചകള്‍ കൊണ്ട് സന്ദര്‍ശകരുടെ മനസ്സു കീഴടക്കുന്ന മറ്റു ദ്വീപുകളില്‍ നിന്ന് അല്പം വ്യത്യസ്തമായ കാഴചകളൊരുക്കുന്ന ദ്വീപാണ് ബറാടങ്. ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പുരാതന ഗുഹകള്‍ ആന്‍ഡമാനിലെത്തുന്ന സഞ്ചാരികളില്‍ വിസ്മയമുണര്‍ത്തും. പോര്‍ട്ട്‌ബ്ലെയറില്‍നിന്നു 100 കിലോമീറ്റര്‍ വടക്കുമാറി, ഇന്ത്യയില്‍നിന്ന് ഏകദേശം 1300 കിലോമീറ്റര്‍ അപ്പുറത്താണ് ബറാടങ് ദ്വീപ്. അതിസുന്ദരങ്ങളായ ബീച്ചുകളും കണ്ടല്‍ വനങ്ങളും അഗ്നിപര്‍വതങ്ങളുമൊക്കെ നിറഞ്ഞ ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടുത്തെ ഗുഹകള്‍ തന്നെയാണ്. ഇരുട്ടു നിറഞ്ഞ ഗുഹകളുടെ ഉള്ളില്‍ നിറയെ, ചുണ്ണാമ്പുകല്ലുകളില്‍ രൂപം കൊണ്ട ശിലകളാണ്. ഗവേഷകരും വിനോദസഞ്ചാരികളുമടക്കം നിരവധിപ്പേരാണ് ഈ ശിലകള്‍ കാണാനെത്തുന്നത്. ഗുഹകളുടെ അദ്ഭുതലോകത്തിലേക്കെത്തുന്നതിനു മുമ്പായി സന്ദര്‍ശകര്‍ക്കായി നിരവധി കാഴ്ചകള്‍ ബറാടങ്ങിലുണ്ട്. കടലിലൂടെ ഒന്നര കിലോമീറ്റര്‍ നീളുന്ന സ്പീഡ് ... Read more

ജപ്പാനിലെത്തിയാല്‍ താമസിക്കാം ദിനോസറുകള്‍ക്കൊപ്പം

സഞ്ചാരികളുടെ പറുദീസയാണ് ജപ്പാന്‍. അതിഥികള്‍ക്കായി നിരവധി അത്ഭുതങ്ങളാണ് ജപ്പാന്‍കാര്‍ ഒരുക്കി വെച്ചിരിക്കുന്നത്. അങ്ങനെ പ്രത്യേകത നിറഞ്ഞൊരു ഹോട്ടലിനെ പരിചയപ്പെടാം. ഈ പ്രശസ്തമായ ഹോട്ടലില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതു മുതല്‍ റൂമിലേക്കെത്തിക്കുന്നതു വരം റോബാട്ടുകളാണ്. വെറും റോബോട്ടുകളല്ല റിസപ്ഷനിലിരിക്കുന്നത് ദിനോസര്‍ റോബോട്ടാണ്. റിസപ്ഷനിലേക്ക് കടന്നാല്‍ ജുറാസിക് പാര്‍ക്ക് സിനിമ പോലെയാണ്. ദിനോസറിനോട് കാര്യം പറഞ്ഞാല്‍ മതി. ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ ഇതില്‍ ഏതുഭാഷയും തെരഞ്ഞെടുക്കാം. ബാക്കിയെല്ലാ കാര്യങ്ങളും റോബോട്ട് നോക്കിക്കോളും. ഹെന്‍ നാ ഹോട്ടലിലെ ഈ റോബോട്ടുകള്‍ അതിഥികള്‍ക്ക് ചെറിയൊരു പരിഭ്രമമുണ്ടാക്കുമെങ്കിലും പിന്നെയത് കൌതുകത്തിന് വഴിമാറും. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്. 2015-ല്‍ നാഗസാക്കിയിലാണ് ഹെന്‍ നാ ഹോട്ടല്‍ തുടങ്ങുന്നത്. ലോകത്തിലെ ആദ്യത്തെ റോബോട്ട് സ്റ്റാഫുകള്‍ കൈകാര്യം ചെയ്യുന്ന ഹോട്ടലും ഇതായിരിക്കാം. ട്രാവല്‍ ഏജന്‍സി ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഈ സംവിധാനം എട്ട് ഹോട്ടലുകളിലാണുള്ളത്. തൊഴിലാളി ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ ഈ റോബോട്ട് സംവിധാനം സഹായിക്കുന്നുണ്ടെന്നാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പറയുന്നത്.

അതിരുകള്‍ താണ്ടി പമ്മു സന്ദര്‍ശിച്ചു 23 രാജ്യങ്ങള്‍

പമ്മു എന്ന് വിളിക്കുന്ന പര്‍വീന്ദര്‍ ചാവ്ല മിടുക്കിയായ മുംബൈക്കാരിയാണ്. 48 വയസിനുള്ളില്‍ ആറ് ഭൂഖണ്ഡങ്ങളിലായി പമ്മു നടത്തിയ യാത്രയാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. പമ്മു 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് വീല്‍ചെയറിലിരുന്നായിരുന്നു അതും തനിച്ച്. അതിസാഹസികവും കഠിനമേറിയതുമായ പല യാത്രകള്‍ പമ്മു താണ്ടി. തായ് വാനിലെ പാരാഗ്ലൈഡിങും, ഇക്വാഡോറിലെ അപകടമേഖലകള്‍ സന്ദര്‍ശിക്കലും അതില്‍ പെടുന്നു. ലുധിയാനയിലാണ് പമ്മു ജനിച്ചത്. ആറില്‍ പഠിക്കുമ്പോള്‍ നേരെ മുംബൈയിലേക്ക്. പതിനഞ്ചാമത്തെ വയസിലാണ് വാതരോഗബാധ കണ്ടെത്തുന്നത്. ഹോട്ടല്‍ നടത്തുകയായിരുന്നു പമ്മുവിന്റെ കുടുംബം. നാല് മക്കളില്‍ ഇളയവള്‍. പ്രായം കൂടുന്തോറും പലവിധപ്രശ്‌നങ്ങള്‍ അവളെ അലട്ടിത്തുടങ്ങി. ഭക്ഷണം കൊടുക്കുമ്പോള്‍ പൂര്‍ണമായും വായ തുറക്കാന്‍ പോലുമായില്ല. ഡോക്ടര്‍ക്കും വീട്ടുകാര്‍ക്കും രോഗം വഷളാവുന്നുവെന്ന് മനസിലായെങ്കിലും അവള്‍ അതിനത്ര പ്രാധാന്യം നല്‍കിയില്ല. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം ഗുരുതരമായിത്തുടങ്ങിയത്. ക്ലാസുകളെ അത് ബാധിച്ചു തുടങ്ങി. അസഹ്യമായ വേദന ശരീരത്തെ ബാധിച്ചു തുടങ്ങി. സ്റ്റിറോയ്ഡിന്റെ സഹായം വേണ്ടിവന്നു പരീക്ഷയെഴുതാന്‍. പമ്മു തളര്‍ന്നത് സഹോദരിയുടെ വിവാഹ നാളുകളിലായിരുന്നു. ... Read more

നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം

മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും  ദിവസങ്ങളില്‍ കൂടുതല്‍ വെയില്‍ ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടു നില്‍ക്കും. സഞ്ചാരികള്‍ക്കു രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണ് ഒരാള്‍ക്കുള്ള പ്രവേശന ഫീസ്. രാജമലയിലേക്കു വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍, മൂന്നാര്‍-മറയൂര്‍ റൂട്ടിലുള്ള പെരിയവരൈ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരൈ പാലത്തിനു സമീപം ഇറങ്ങി നടപ്പാതയിലൂടെ കടന്നു മറ്റു വാഹനങ്ങളില്‍ ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏക പ്രവേശന മാര്‍ഗമാണു പെരിയവരൈ പാലം.ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയാകുമെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.

യാത്രാപ്രേമികള്‍ക്കായി ഇതാ അഞ്ച് പരിഭാഷ ആപ്പുകള്‍

അതിര്‍വരമ്പുകള്‍ ഇല്ലാത്ത യാത്രയാണ് ഇന്ന് നാം നടത്തുന്നത്. രാജ്യന്തര  യാത്രവേളകളില്‍ അവിടുത്തെ ഭാഷ അറിയില്ലെങ്കില്‍ അത് വലിയൊരു പ്രശ്‌നം തന്നെയാണ്. ഫ്രാന്‍സില്‍ ടാക്‌സിയില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുമായി സംസാരിക്കുമ്പോള്‍ സ്‌പെയിനില്‍ പോയി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഭാഷ അറിഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മറികടക്കാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പോലുള്ള കാര്യങ്ങളെ ആശ്രയിക്കാവുന്നതാണ്.  ആഗോള ആപ്പ് – ഗൂഗിള്‍ ട്രാന്‍സിലേറ്റ്  നൂറില്‍ കൂടുതല്‍ ഭാഷകള്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ തര്‍ജ്ജമ ചെയ്യാം. ടെക്‌സര്‍, ശബ്ദം, അക്ഷരങ്ങള്‍ എന്നിവ സ്വയം തിരിച്ചറിഞ്ഞു തര്‍ജ്ജമ ചെയ്യാനുള്ള സംവിധാനം ഈ ആപ്പില്‍ ഉണ്ട്. മറ്റു ആപ്പുകളെ അപേക്ഷിച്ച് ലോകത്ത് കൂടുതല്‍ പ്രചാരണം ഉള്ള ആപ്പാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്. 58 ഭാഷകള്‍ ഇന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഓഫ്ലൈനായി ലഭിക്കുമെന്ന് ഗൂഗിള്‍ മാതൃസ്ഥാപനമായ ആല്‍ഫബൈറ്റ് ഇന്‍ക്ക് വ്യക്തമാക്കി. ഫോണ്‍ ക്യാമറയുമായി ബന്ധിപ്പിച്ച ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ചു ഒരു മെനുവോ സൈന്‍ബോര്‍ഡുകളോ ഉണ്ടെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലൂടെ തര്‍ജ്ജമ ചെയ്യാവുന്നതാണ്. മിക്ക ആന്‍ഡ്രോയിഡ് ... Read more

മൂന്നാര്‍ വീണ്ടും സജീവമാകുന്നു; ഹോട്ടലുകള്‍ ബുക്കിംഗ് ആരംഭിച്ചു

പ്രളയത്തില്‍ ഒറ്റപ്പെട്ട മൂന്നാര്‍ തിരിച്ചു വരുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്കിംഗ് ആരംഭിച്ചു. കുറിഞ്ഞിക്കാലം അകലെയല്ലന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ ടൂറിസം മേഖലയെന്ന് മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്(എംഡിഎം) മുന്‍ പ്രസിഡന്റ് വിമല്‍ റോയ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. റോഡുകള്‍ തകര്‍ന്നും വൈദ്യുതി-ടെലിഫോണ്‍ ബന്ധം മുറിഞ്ഞും രണ്ടാഴ്ചയോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു മൂന്നാര്‍. അടിമാലി-മൂന്നാര്‍ പാതയില്‍ നിലവില്‍ ചെറിയ വാഹനങ്ങള്‍ക്കെ പ്രവേശനമുള്ളൂ.അടിമാലിയില്‍ നിന്ന് ആനച്ചാല്‍ വഴി മറ്റു വാഹനങ്ങള്‍ക്ക് മൂന്നാറിലെത്താം.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൂന്നു പാളങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നതിനു മുന്നോടിയായി മൂന്നാറും സമീപ സ്ഥലങ്ങളും ടൂറിസം രംഗത്തുള്ളവര്‍ അടക്കം എല്ലാവരെയും അണിനിരത്തി ശുചീകരിച്ചതായും വിമല്‍ റോയ് പറഞ്ഞു

കുതിക്കാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം; കാലിബ്രേഷന്‍ വിമാന പരിശോധന വിജയകരം

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ക്ഷമതാ പരിശോധനയക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എല്‍.എന്‍.പ്രസാദ്, പൈലറ്റുമാരായ സഞ്ജീവ് കശ്യപ്, ദീക്ഷിത്, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്മാരായ നിഥിന്‍ പ്രകാശ്, സുധീര്‍ ദെഹിയ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിശോധന ഇന്നത്തേക്കു നീണ്ടത്. കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി.ജോസ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഡപ്യുട്ടി ജനറല്‍ മാനേജര്‍ ജി. പ്രദീപ് കുമാര്‍, ടീം അംഗങ്ങളായ കിരണ്‍ ശേഖര്‍, എസ്.എല്‍,വിഷ്ണു, നിധിന്‍ ബോസ്, കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍, സര്‍വൈലന്‍സ് ടീം അംഗങ്ങളായ മുരളീധരന്‍, എം.കെ.മോഹനന്‍, ടിജോ ജോസഫ്, ജാക്‌സണ്‍ പോള്‍, മീന ബെന്നി, ഓപറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ ബിനു ഗോപാല്‍, മാനേജര്‍ ബിജേഷ്, ചീഫ് ... Read more

തേക്കടി ഉണരുന്നു; ബോട്ട് സര്‍വീസ് വീണ്ടും തുടങ്ങി

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി പഴയ പ്രൌഡിയിലേക്ക് തിരിച്ചു പോകുന്നു. തേക്കടിയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. പ്രളയത്തെതുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരം കളക്ടര്‍ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതും തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്കു തുണയായി. രാവിലെ ബോട്ട് സവാരി നടത്താന്‍ തേക്കടിയിലെ വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. തേക്കടിയിലേക്കുള്ള റോഡുകള്‍ പലേടത്തും തകര്‍ന്നതാണ് വിനയായത്. മൂന്നാര്‍-തേക്കടി പാതയിലൂടെ വലിയ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വരാനാവുമെന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജു ജയിംസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയകാലത്ത് ടിഡിപിസി അംഗങ്ങള്‍ മറ്റിടങ്ങളിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു

ടൂറിസം മേഖല തിരിച്ചുവരുന്നു; അതിജീവനശ്രമങ്ങളില്‍ ആദ്യം വിനോദസഞ്ചാര രംഗം

പ്രളയത്തില്‍ തകര്‍ന്ന കേരളീയ ജീവിതം അതിജീവന ശ്രമങ്ങളിലാണ്. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര രംഗം കെടുതികള്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്. നിപ്പ, പ്രളയം എന്നിങ്ങനെ തുടരെ ഏറ്റ തിരിച്ചടികള്‍ മറികടക്കുകയാണ് ടൂറിസം മേഖല. ഉണരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍,തേക്കടി, ആലപ്പുഴ,കുമരകം എന്നിവയൊക്കെ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. നെഹ്‌റു ട്രോഫി മാറ്റിവെച്ചതും കുറിഞ്ഞികള്‍ ഇനിയും വ്യാപകമായി പൂക്കാത്തതും സന്ദര്‍ശകരുടെ വരവ് നന്നേ കുറച്ചിരുന്നു. പ്രളയത്തില്‍ ഇടുക്കി ഒറ്റപ്പെട്ടതും കുട്ടനാട് മുങ്ങിയതും ടൂറിസത്തെ സാരമായി ബാധിച്ചു. ഇതില്‍ നിന്ന് കരകയറി വരികയാണ് ടൂറിസം മേഖല. പരിക്കേല്‍ക്കാതെ ആയുര്‍വേദ, ബീച്ച് ടൂറിസങ്ങള്‍ മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം, വയനാട് എന്നിവ പ്രളയക്കെടുതിയില്‍ പെട്ടപ്പോള്‍ കാര്യമായ പരിക്കേല്‍ക്കാതെ പിടിച്ചു നിന്ന മേഖലയാണ് ആയുര്‍വേദ ടൂറിസവും ബീച്ച് ടൂറിസവും. ഇവിടങ്ങളിലേക്ക്‌ കാര്യമായ ഒഴുക്കുണ്ടായില്ലങ്കിലും സീസണ്‍ അല്ലാത്ത ഘട്ടമായിട്ടും ആഭ്യന്തര-വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തീരെ കുറവുണ്ടായില്ല. കോവളം,വര്‍ക്കല, ചൊവ്വര ... Read more