Category: Homepage Malayalam

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആകര്‍ഷക ഓഫറുമായി സെറ്റുകള്‍

ഈ ഉത്സവ കാലയളവില്‍ ട്രെയിന്‍ യാത്ര ആഘോഷമാക്കാം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാഷ് ബായ്ക്കും കിഴിവുകളും ഓഫര്‍ ചെയ്ത് ടിക്കറ്റ് ബുക്കിങ് സൈറ്റുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മൊബിക്വിക്ക് പത്ത് ശതമാനം കിഴിവാണ് വാഗ്ദാനംചെയ്തിരിക്കുന്നത്. ഐആര്‍സിടിസി വഴി ബുക്ക് ചെയ്ത് മൊബിക്വിക് വാലറ്റുവഴി പണം അടയ്ക്കുമ്പോഴാണ് ഈ കിഴിവ് ലഭിക്കുക. പുതിയ ഐര്‍സിടിസിയുടെ വെബ് സൈറ്റ്, ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈ കിഴിവ് ലഭിക്കും. മൊബിക്വിക്കിന് പിന്നാലെ പേ ടിഎം, ഫ്‌ളിപ്കാര്ട്ടിന്റെ ഫോണ്‍പെ എന്നിവയും ആകര്‍ഷകമായ ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 100 രൂപ കാഷ് ബായ്ക്കാണ് പേ ടിഎം ഓഫര്‍ ചയ്യുന്നത്. പേ ടിഎം ആപ്പ് വഴി ബുക്ക് ചെയ്യുമ്പോഴാണ് ഈ ഓഫര്‍ ലഭിക്കുക. സമാനമായ ഓഫറാണ് ഫോണ്‍പെയും നല്‍കുന്നത്. ആദ്യത്തെ രണ്ട് ബുക്കിങിനാണ് 50 രൂപവീതം ഫോണ്‍ പെ നല്‍കുന്നത്. എസ്ബിഐയുടെ ഐര്‍സിടിസി കാര്‍ഡ് ഉപയോഗിച്ച് ... Read more

ഉള്‍നാടന്‍ ജലഗതാഗത വികസന പദ്ധതിക്ക് കേന്ദ്രം 80.37 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതവികസനത്തിന്റെ ഭാഗമായി സ്വദേശിദര്‍ശന്‍ സ്‌ക്കിമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക്‌ കേന്ദ്രടൂറിസംമന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനമാണ് പദ്ധതിക്കായി തുക അനുവദിച്ച വിവരം അറിയിച്ചത്. പുരാതനകാലം മുതല്‍ക്കേ ജലമാര്‍ഗഗതാഗതത്തിന്‌ കേരളത്തില്‍ വളരെപ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിലെ ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900കിലോമീറ്ററാണ്. 44 നദികളും 7കായല്‍ പ്രദേശങ്ങളുമുള്ള കേരളത്തില്‍ എന്നാല്‍ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരസാധ്യതകളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ജലസംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്ന സമയത്താണ്‌ കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം- കുപ്പം നദികളില്‍ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണ്  മേല്‍പറഞ്ഞ പദ്ധതിയുടെലക്ഷ്യം. ഈ പദ്ധതി വഴി മൂന്നുജലയാത്രകളാണ്‌ സാക്ഷാത്കരിക്കുന്നത്. 1. മലബാറിപാചക ക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പന്‍ക്രൂസ്) – വളപട്ടണം നദിയില്‍ വളപട്ടണം മുതല്‍ മുനമ്പ്  കടവ് വരെയുള്ള 40കിമി ദൈര്‍ഖ്യമുള്ള ജലയാത്ര. 2. തെയ്യംപ്രമേയമാക്കിയുള്ളജലയാത്ര – വളപട്ടണംനദിയില്‍വളപട്ടണംമുതല്‍ പഴയങ്ങാടി വരെയുള്ള 16 കിമിദൈര്‍ഖ്യമുള്ളജലയാത്ര. 3. കണ്ടല്‍കാട്  ജലയാത്ര ... Read more

ടൂറിസം ആഘോഷങ്ങള്‍ മാറ്റിവെയ്ക്കരുതെന്ന് കെഎം മാണി

പ്രളയക്കെടുതിയുടെ മറവില്‍ ടൂറിസം പരിപാടികള്‍ അടക്കം ആഘോഷങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നതിനെതിരെ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി. സംസ്ഥാന സ്കൂൾ യുവജനോത്സവവും ലോക പ്രശസ്തമായ അന്തർദേശീയ ചലച്ചിത്ര മേളയും വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ നെഹ്റു ട്രോളി ജലമേളയും അനാർഭാടമായി നടത്തുന്നതിനു പകരം റദ്ദാക്കിയ നടപടി അടിയന്തിരമായി പുന:പരിശോധിക്കണം. പ്രളയ ദുരന്തത്തിൽ ദുരിതബാധിതരായ ജനങ്ങൾക്ക് വേണ്ടി കേരളം ഒരേ മനസോടെ അണിനിരന്ന പശ്ചാത്തലത്തിൽ സർക്കാർ നടത്തുന്ന പ്രധാന പരിപാടികളെല്ലാം മാറ്റിവയ്ക്കുന്നതിൽ അർത്ഥമില്ല. സംസ്ഥാന സ്കൂൾ യുവജനോത്സവം വിനോദ പരിപാടിയല്ല. നൂറ് കണക്കിന് കുട്ടികൾ അവരുടെ സർഗാത്മകമായ കഴിവുകൾ മാറ്റുരയ്ക്കുന്ന വിദ്യാഭ്യാസാനുബന്ധിയായ പരിപാടിയാണ് യുവജനോത്സവം. സിനിമയിലും മറ്റ് കലകളിലും പേരും പ്രശസ്തിയും നേടിയ നിരവധിയാളുകൾ സ്കൂൾ കലോത്സവത്തിലൂടെ കലാകേരളത്തിന്റെ യശസ് ഉയർത്തി പിടിച്ചവരാണ്. നെഹ്റു ട്രോഫി വള്ളംകളിയും കേരള ട്രാവൽ മാർട്ടും വിദേശ വിനോദ സഞ്ചാരികളെ എക്കാലവും ആകർഷിച്ചിട്ടുള്ള പരിപാടികളാണ്. ഇത്തരം പരിപാടികൾ വേണ്ടെന്നു വച്ചാൽ വിനോദ സഞ്ചാരികൾ മറ്റ് സംസ്ഥാനങ്ങൾ തേടി പോകും. ... Read more

പ്രചരണങ്ങള്‍ ഏശിയില്ല; ട്രാവല്‍ മാര്‍ട്ടുകളില്‍ ടൂറിസം മന്ത്രി പങ്കെടുക്കും

പ്രളയത്തില്‍ ആഘാതമേറ്റ കേരള ടൂറിസത്തെ കരകയറ്റാന്‍ ടൂറിസം വകുപ്പ് തീവ്രശ്രമം തുടരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്‍നിശ്ചയ പ്രകാരം ട്രാവല്‍ മാര്‍ട്ടുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. പ്രളയക്കെടുതി മറികടക്കുന്ന കേരളത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ട്രാവല്‍ മാര്‍ട്ടുകള്‍ അവസരമാക്കുമെന്ന് ടൂറിസം വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഈ മാസം 20ന് ടോക്കിയോയില്‍ ജപ്പാന്‍ അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് (ജെഎടിഎ) സംഘടിപ്പിക്കുന്ന ടൂറിസം എക്സ്പോ,ഒക്ടോബര്‍ 17 നു സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ ഐടിബി ഏഷ്യ,നവംബര്‍ 16നു ഷാംഗ്ഹായില്‍ തുടങ്ങുന്ന ചൈന ഇന്‍റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ട് എന്നിവയില്‍ പങ്കെടുക്കാനാണ് മന്ത്രിക്ക് അനുമതി. ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ കേരള ടൂറിസം അടുത്തിടെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രചരണം ശക്തമാക്കിയിരുന്നു. കേരളത്തിലേക്ക് ഈ രാജ്യങ്ങളില്‍ നിന്ന് സഞ്ചാരികളെ കൂടുതലായെത്തിക്കാമെന്ന കണക്കുകൂട്ടലിലാണിത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഈ ട്രാവല്‍ മാര്‍ട്ടുകളില്‍ പങ്കെടുക്കും

തൂക്കുപാലത്തിന്‍റെ വികസനം തുലാസില്‍

പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ നടന്നുവന്ന അറ്റകുറ്റപ്പണികൾ നിലച്ചിട്ട് രണ്ടുമാസം. കൈവരികളിൽ ഇരുമ്പുവല സ്ഥാപിക്കുന്ന ജോലികൾ മാത്രമാണ് പൂർത്തിയായത്. കേടായ പലകകൾ മാറ്റിസ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ ബാക്കിയാണ്. സന്ദർശകർ ഏറ്റവുമധികം എത്തുന്ന സീസണിലേക്ക്‌ പ്രവേശിക്കുമ്പോഴാണ് പണികൾ നിലച്ചത്. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 18.90 ലക്ഷം രൂപ പുരാവസ്തുവകുപ്പിൽനിന്ന്‌ അനുവദിച്ചിരുന്നു. കൈവരിയിൽ ഇരുമ്പുവല സ്ഥാപിക്കൽ, കമാനങ്ങൾ മിനുക്കൽ, ഉരുക്കു ഗർഡറുകളിൽ ചായം പൂശൽ, വൈദ്യുതീകരണം, സുരക്ഷാ ജീവനക്കാരുടെ കാബിന്റെ പൂർത്തീകരണം, പാലത്തിൽ പാകിയിട്ടുള്ള കമ്പകപ്പലകകളിൽ ദ്രവിച്ചവ മാറ്റിസ്ഥാപിക്കൽ തുടങ്ങിയവയായിരുന്നു പ്രവൃത്തികൾ. സുരക്ഷ മുൻനിർത്തി ഇരുമ്പുവല ഘടിപ്പിക്കുന്ന ജോലി ആദ്യം പൂർത്തിയാക്കുകയായിരുന്നു. ബാക്കി ജോലികളിൽ ഒന്നുപോലും ആരംഭിച്ചതുമില്ല. ചായംപൂശാതിരുന്നതിനാൽ സ്ഥാപിച്ച ഇരുമ്പുവല തുരുമ്പിച്ചുതുടങ്ങിയിട്ടുണ്ട്. പാലത്തിൽ പാകിയിട്ടുള്ള പലകകളിൽ പലതും ദ്രവിച്ചു. ബ്രിട്ടീഷ് എൻജിനീയർ ആൽബർട്ട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ, കല്ലടയാറിന് കുറുകേ 1877-ലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

കേരള ട്രാവല്‍ മാര്‍ട്ട്; സഹായത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയരുതെന്ന് ടൂറിസം മേഖല

പ്രളയം വരുത്തിയ ആഘാതത്തില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല മെല്ലെ കരകയറുകയാണ്. കേരളത്തിന്‍റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ടൂറിസം മേഖല പുനരുജ്ജീവനത്തിനുള്ള മികച്ച അവസരമായി ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിനെ(കെടിഎം)നെയാണ്. ഈ മാസം 27 മുതല്‍ 30വരെയാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടിനുള്ള സഹായം ധനവകുപ്പ് തടയുമോ എന്ന ആശങ്ക ടൂറിസം വകുപ്പിനുണ്ട്. ട്രാവല്‍ മാര്‍ട്ട് ആഘോഷമല്ല ടൂറിസം വികസനത്തിന്‌ ആവശ്യമാണെന്ന അഭിപ്രായം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫയലില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ട്രാവല്‍ മാര്‍ട്ടില്‍ 52 വിദേശ രാജ്യങ്ങളില്‍ നിന്ന് 400 കമ്പനികള്‍ അടക്കം 1500 ടൂറിസം സംരംഭകര്‍ പങ്കെടുക്കും. അഞ്ചു കോടിയിലേറെ ചെലവു വരുന്ന ട്രാവല്‍ മാര്‍ട്ടിന് സര്‍ക്കാര്‍ സഹായം രണ്ടു കോടി രൂപ മാത്രമാണ്. അയ്യായിരത്തിലേറെ ഹോട്ടല്‍ മുറികളും സ്വകാര്യമേഖല ട്രാവല്‍ മാര്‍ട്ടിനായി സൗജന്യമായി നല്‍കുന്നുണ്ട്. നിശ്ചിത തീയതിയില്‍ തന്നെ ട്രാവല്‍ മാര്‍ട്ട് നടക്കുമെന്ന് കഴിഞ്ഞ ടൂറിസം ഉപദേശക സമിതി യോഗത്തില്‍ ... Read more

പിറന്നാള്‍ ദിനത്തില്‍ കേരളത്തിന്‌ ക്രിക്കറ്റ് വിരുന്ന്; ഇന്ത്യ- വിന്‍ഡീസ് ഏകദിനം തലസ്ഥാനത്ത്

തിരിച്ചു വരുന്ന കേരളത്തിന്‌ കരുത്തേകാന്‍ കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത്  ക്രിക്കറ്റ് വിരുന്ന്. വെസ്റ്റ്‌ ഇന്‍ഡീസുമായി ഇന്ത്യയുടെ അഞ്ചാം ഏകദിന മത്സരത്തിനാണ് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മത്സരത്തിനു കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി.പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പോയവര്‍ഷം ഇന്ത്യ-ന്യൂസിലണ്ട് മത്സരമായിരുന്നു കാര്യവട്ടത്തെ കന്നിപ്പോര്. കനത്ത മഴയില്‍ അരങ്ങേറ്റ മത്സരം അന്ന് കാര്യവട്ടം സ്റ്റേഡിയം ഗംഭീരമാക്കിയിരുന്നു. നേരത്തെ വേദിയെചൊല്ലി തര്‍ക്കവും ഉയര്‍ന്നിരുന്നു. ഇന്ത്യാ- വിന്‍ഡീസ് മത്സരം കൊച്ചിയില്‍ നടത്തണമെന്നായിരുന്നു കെസിഎ നിലപാട്.

ഹാലോവീന്‍ ദിനം ആഘോഷമാക്കാനൊരുങ്ങി ഡിസ്‌നി പാര്‍ക്ക്

പാശ്ചാത്യര്‍ക്ക് ക്രിസ്മസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ സെക്കുലര്‍ ആഘോഷമാണ് ‘ഹാലോവീന്‍ ദിനം.’ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ഇനി വെറും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഡിസ്‌നി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദിവസം ആയിരിക്കും ഇത്. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി ഡിസ്‌നി ക്രൂയിസ് ലൈന്‍ ആണ് വരാന്‍ പോകുന്നത്. കടലിന്റെ നടുക്ക് ഒരു വ്യത്യസ്തമായ ആഘോഷമായിരിക്കും ഇത്. ഡിസ്‌നി പാര്‍ക്സിന്റെ ബ്ലോഗ് അനുസരിച്ചു കപ്പലില്‍ ഒരു ‘ഭീകര-അന്തരീക്ഷം’ സൃഷ്ടിക്കുകയാണ്. ഒരുപാട് വിനോദവും സന്തോഷവും പലതരം കളികളും നിറഞ്ഞതായിരിക്കും ഈ ഹാലോവീന്‍ ആഘോഷം. ഡിസ്‌നി ഡ്രീം, ഡിസ്‌നി ഫാന്റസി, ഡിസ്‌നി വണ്ടര്‍, ഡിസ്‌നി മാജിക് എന്നീ ക്രൂയിസുകളില്‍ ആയിരിക്കും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഹാലോവീന്‍ ആഘോഷങ്ങള്‍ നടക്കുക. ഭൂത-പാര്‍ട്ടികള്‍, മറ്റു വിനോദ പരിപാടികളും, ദി പംകിന്‍ ട്രീ എന്നിവയൊക്കെ ആണ് ഒരുക്കുന്നത്. ഫാമിലി പൂളിന് എടുത്തുള്ള ഫണല്‍ വിഷനിലും സ്റ്റേറ്റ്‌റൂമുകളിലും ഹാലോവീന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസ്‌നി ക്രൂയിസ് ലൈനിലെ ഷെഫുകള്‍ ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായി പംകിന്‍ ചോക്ലേറ്റ് ... Read more

വീണ്ടെടുക്കാം കുട്ടനാടിനെ; ചില നിര്‍ദേശങ്ങള്‍

  (പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ വീണ്ടെടുക്കാന്‍ ചെയ്യേണ്ടതെന്ത്? കുട്ടനാട്ടുകാരനായ ശ്യാം ഗോപാല്‍ എഴുതുന്നു)     വെള്ളപ്പൊക്കത്തിന് ശേഷം കുട്ടനാട്ടിലെ ഒരു വീടിന്റെ ഭിത്തിയിൽ കാണപ്പെട്ട വിള്ളലാണ് ഈ ഫോട്ടോയിൽ കാണുന്നത്‌. ഇത് ഒരു വീട്ടിൽ നിന്നുള്ള ചിത്രം. കുട്ടനാട്ടിലെ പല വീടുകളുടെയും ഇപ്പോളത്തെ അവസ്ഥ ഇതാണ്. മറ്റു മിക്ക സ്ഥലങ്ങളിലും വെള്ളം ഒരാഴ്ച, കൂടിപ്പോയാൽ രണ്ടാഴ്ചയാണ് നിന്നിട്ടുള്ളത്. പക്ഷെ കഴിഞ്ഞ ഒന്നര മാസത്തോളമായി കുട്ടനാട്ടിൽ വെള്ളപ്പൊക്കമാണ്. ഇപ്പോഴും പല ഭാഗങ്ങളിലും വീടുകൾ വെള്ളത്തിനടിയിലാണ്. ഈ വീടുകളിലാണ് ജനങ്ങൾ ഇനി താമസിക്കാൻ പോവുന്നത്. എത്ര കാലമെന്നു വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ കഴിയും അവർ. തുടരെത്തുടരെ വന്ന രണ്ട് വെള്ളപ്പൊക്കങ്ങൾ വല്ലാത്തോരു അവസ്ഥയിലാണ് കുട്ടനാടിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. എല്ലാത്തരം വിളകളും നശിച്ചിരിക്കുന്നു, വീടുകൾ വാസയോഗ്യമല്ലാതായിരിക്കുന്നു, വീട്ടു സാധനങ്ങളും ഉപകരണങ്ങളും മിക്കതും നശിച്ചിരിക്കുന്നു, പല സ്‌കൂളുകളും തുറന്നിട്ട് രണ്ട് മാസത്തോളം ആയിരിക്കുന്നു, കച്ചവട സ്ഥാപനങ്ങൾ മിക്കതും വെള്ളംകയറി നാശമായിരിക്കുന്നു.. വലിയൊരു അനിശ്ചിതത്വം മുന്നിൽ നിൽക്കുന്ന ... Read more

ഈ ആപ്പുകള്‍ കൈവശമുണ്ടോ എങ്കില്‍ യാത്ര സുഖകരമാകും

യാത്ര ചെയ്യുവാന്‍ ല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചില നേരത്ത് യാത്രയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്നത് ചെന്നെത്തുന്ന സ്ഥലത്ത് താമസവും മറ്റു കാര്യങ്ങളുമാണ്. എന്നാല്‍ ഈ ആപ്പുകള്‍ കൈവശമുണ്ടെങ്കില്‍ അവ ഇതിനെല്ലാം സഹായിക്കും. അങ്ങനെ ചില ആപ്പുകളെ പരിചയപ്പെടാം. വിക്കഡ് റൈഡ് : ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, കോണ്ടിനെന്റല്‍ ജിടി കഫേ റേസര്‍, ട്രയംഫ്-ബൊണെവില്ല പോലുള്ള സൂപ്പര്‍ ബൈക്കുകള്‍ വാടക്കയ്ക്ക് എടുക്കാന്‍ ഈ ആപ്പുകള്‍ സഹായിക്കും. ഒരു മണിക്കൂറോ ഒരു ദിവസത്തെക്കോ ഈ വാഹനം വാടകയ്ക്ക് എടുത്ത്, ഉപയോഗിക്കാം. ഇതോടൊപ്പം ചില ഓഫറുകളും ഈ ആപ്പ് നിങ്ങള്‍ക്ക് നല്‍കും. ബ്ലാബ്ലാകാര്‍ : ചിലവുകള്‍ പങ്കു വെച്ച് ദൂര യാത്ര ചെയ്യുന്ന ആളുകള്‍ പറ്റിയ ആപ്പാണ് ഇത്. നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കാര്‍ ഉടമയുടെ ഫോണ്‍ നമ്പറും വിവരങ്ങളും ലഭിക്കും. ഇത് നിങ്ങളുടെ യാത്ര എളുപ്പമാക്കും. കണ്‍ഫേം ടികെടി : ഈ ആപ്പ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും നിങ്ങള്‍ക്ക് ഓണ്‍ലൈനായി ... Read more

മധുരം ഈ സംഭാവന; ആന്ധ്രയിലെ വ്യാപാരി കേരളത്തോട് ചെയ്തത്.

മധുര പലഹാരങ്ങള്‍ വിറ്റുകിട്ടിയ ആറു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ച് ആന്ധ്രാ പ്രദേശിലെ വ്യാപാരി. കാക്കിനഡയിലെ സുരുചി ഫുഡ്സ് ഉടമ പി മല്ലിബാബുവാണ് ഒരു ദിവസത്തെ വില്‍പ്പനയില്‍ നിന്നുലഭിച്ച വരുമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചത്. മധുരം വാങ്ങൂ കേരളത്തെ സഹായിക്കൂ എന്ന അറിയിപ്പുമായി ഞായറാഴ്ച്ച പ്രത്യേക വില്‍പ്പന ഉണ്ടാകുമെന്ന് മല്ലിബാബു നേരത്തെ അറിയിച്ചിരുന്നു. വില്‍പ്പനയില്‍ പങ്കാളിയാകാന്‍ പ്രദേശത്തെ ജനപ്രതിനിധികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ക്ഷണിച്ചു. സമീപ വാസികളും മധുരം വാങ്ങാന്‍ കൂടി. 5,91,194 രൂപ വില്‍പ്പനയിലൂടെ ലഭിച്ചു.കാക്കിനഡ അര്‍ബന്‍,റൂറല്‍ എംഎല്‍എമാര്‍ പതിനായിരം രൂപ വീതം നല്‍കി. ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ ശമ്പളമായ 25,000 രൂപയും നല്‍കി.ചരക്കു സേവന നികുതി കിഴിച്ച് 6,06,633 ദുരിതാശ്വാസ നിധിയില്‍ ലഭിച്ചു.

മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും: ദേവസ്വം മന്ത്രി

നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. Sabarimala Temple തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്പയിലേക്ക് കെ. എസ്. ആര്‍. ടി. സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. ഇതിനായി 250 കെ. എസ്. ആര്‍. ടി. സി ബസുകള്‍ സര്‍വീസ് നടത്തും. നിലയ്ക്കലില്‍ പരമാവധി പാര്‍ക്കിംഗ് സ്ഥലം കണ്ടെത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇവിടെ ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കും. നിലയ്ക്കലില്‍ പോലീസിനും കെ. എസ്. ആര്‍. ടി. സി ജീവനക്കാര്‍ക്കും താമസത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കും. ഇവിടെ രണ്ടു മാസത്തിനകം ആയിരം ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കും. ഇത്തവണ പമ്പയില്‍ താത്കാലിക സംവിധാനങ്ങള്‍ മാത്രമേ ഒരുക്കൂ. പമ്പയില്‍ മണ്ണുമാറ്റി വീണ്ടെടുത്ത പാലത്തിന്റെ ബലം പരിശോധിക്കും. പുനര്‍നിര്‍മാണ ... Read more

കലോത്സവവും ഇല്ല, ചലച്ചിത്രോത്സവവും ഇല്ല; ടൂറിസത്തിന്റെ കലാപരിപാടികളും റദ്ദാക്കി

സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി. സംസ്ഥാന സ്കൂള്‍ യുവജനോത്സവം,തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേള, വിനോദ സഞ്ചാര വകുപ്പിന്‍റെ ആഘോഷ പരിപാടികള്‍ എന്നിവ റദ്ദാക്കി പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി. ഈ പരിപാടികള്‍ക്ക് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം

ടിക്കറ്റ് രഹിത രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു

പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ വ്യത്യസ്ത ഗതാഗതസംവിധാനങ്ങള്‍ ഒരു കാര്‍ഡിലൂടെ ലഭ്യമാക്കുന്ന ഒരു രാഷ്ട്രം-ഒരു കാര്‍ഡ് നയം നടപ്പാക്കാനൊരുങ്ങി ഇന്ത്യ. ലണ്ടന്‍, സിങ്കപ്പൂര്‍ മാതൃകയില്‍ ഒരാള്‍ക്ക് ഒറ്റ കാര്‍ഡ് ഉപയോഗിച്ച് ബസ്, മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ എന്നിവയില്‍ യാത്രചെയ്യാവുന്ന സംവിധാനമായിരിക്കും ഇത്. നയം നടപ്പാക്കുമെന്നും വാഹനങ്ങളെക്കാള്‍ പൗരന്മാരെ കേന്ദ്രീകരിച്ചുള്ളതാണ് നയമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ഡല്‍ഹിയില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സമ്മിറ്റ്-2018-ഇന്ത്യാസ് മൂവ് ടു നെക്സ്റ്റ് ജെന്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ ചടങ്ങില്‍ സംസാരിക്കവേയാണ് നയത്തെക്കുറിച്ച് അമിതാഭ് കാന്ത് വിശദീകരിച്ചത്. സ്ഥായിയായ ഗതാഗതസംവിധാനം ഒരുക്കുന്നതിനും ഗതാഗതാധിഷ്ഠിത ആസൂത്രണവും ഡിജിറ്റൈസേഷനും നടപ്പാക്കാന്‍ കേന്ദ്രീകരിച്ചുമാണ് നയമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി, എഥനോള്‍, മെഥനോള്‍, സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍ തുടങ്ങിയവ ഉപയോഗിച്ച് ഗതാഗതസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം, എണ്ണയിറക്കുമതി ബില്ലിലെ വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വ്യോമനിലവാരം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും ശക്തിപ്പെടുത്താനുള്ള വികസനപ്രക്രിയയിലെ നിര്‍ണായകഘടകമാണ് ... Read more

കാന്തല്ലൂര്‍ വേട്ടക്കാരന്‍ മലനിരകളില്‍ നീല വസന്തം

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിറക്കാഴ്ചയായി വേട്ടക്കാരന്‍ കോവിലില്‍ മലനിരകളില്‍ നീലവസന്തം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ചുറ്റുമുള്ള പശ്ചിമഘട്ട മലനിരകളിലും സ്വകാര്യ, റവന്യൂ ഭൂമിയിലുമാണ് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്. കാന്തല്ലൂര്‍ ടൗണില്‍ നിന്നും ജീപ്പില്‍ നാലുകിലോമീറ്റര്‍ അകലെ വേട്ടക്കാരന്‍ കോവിലിലെ ഒറ്റമല ഭാഗത്ത് എത്തിചേരാം. മല കയറാന്‍ കഴിയാത്തവര്‍ക്ക് പട്ടിശ്ശേരി, കീഴാന്തൂര്‍, കൊളുത്താ മലമേഖലകളിലും പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിന് കഴിയും. തമിഴ്‌നാട്ടില്‍നിന്നും നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. മൂന്നാറില്‍ നിന്നും ചെറുവണ്ടികള്‍ക്ക് മാട്ടുപ്പെട്ടി, തെന്‍മല വഴി മറയൂരിലെത്താന്‍ കഴിയും.കൂടാതെ മൂന്നാര്‍ എന്‍ജിനിയറിങ് കോളേജ്, പുതുക്കാട്, പെരിയവരൈ വഴി മറയൂരിലെത്താം. മറയൂരില്‍ നിന്നും പെരിയ വരൈ വരെ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്.