Category: Homepage Malayalam

നീരജ് എത്തി നീലവസന്തം കാണാന്‍

പ്രളയം തകര്‍ത്തെറിഞ്ഞ മൂന്നാറിലേക്ക് പ്രതിസന്ധികളെ തകര്‍ത്തെറിഞ്ഞ് നീരജ് എത്തി. 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞി കാണുകെയന്നത് നീരജിന്റെ യാത്രാസ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. അവിടേക്കാണ് ഉള്‍ക്കരുത്തിന്റെ കരുത്തുമായി നീരജ് എത്തിയത്. സാധാരണ സഞ്ചാരികളില്‍ നിന്ന് വിഭിന്നനാണ് നീരജ്. എട്ടാം വയസില്‍ തന്റെ സ്വപ്‌നങ്ങളെ തേടിയെത്തിയ കാന്‍സറിന് നല്‍കേണ്ടി വന്നത് ഒരു കാലായിരുന്നു. എന്നാല്‍ വിധിയുടെ ക്രൂരതയോട് നീരജ് ഒട്ടും പരിഭവിച്ചില്ല. മുന്നോട്ടുള്ള ജീവിതത്തെ ഓര്‍ത്ത് ഈ ചെറുപ്പക്കാരന്‍ പരിഭവിച്ചില്ല. തുടര്‍ന്നുള്ള ജീവിതത്തിലെ സ്വപ്‌നങ്ങള്‍ക്ക് ഇതൊന്നും ഒരു പരിമിതികള്‍ അല്ലെന്ന് നീരജ് തെളിയിച്ചു. യാത്രകളിലൂടെ അതിജീവിച്ചു. ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്‌കോട്ട്‌ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. സഹസഞ്ചാരികളുടെ പിന്തുണയും ഊര്‍ജവും നീരജിന് കരുത്തേകുന്നുണ്ട്.

ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷമില്ലാതെ നടത്തും. ആഘോഷമൊഴിവാക്കി കലോത്സവം നടത്താന്‍ മാന്വല്‍ പരിഷ്‌ക്കരിക്കാനും തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടും ഇത് സംബന്ധിച്ച് സംസാരിച്ചു. കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാനും നീക്കമുണ്ടെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. എന്തായാലും കലോത്സവം നടക്കുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. എന്നാല്‍ പതിവ് ആഘോഷപ്പൊലിമകള്‍ ഒഴിവാക്കപ്പെടും. കലോത്സവം നടത്താനുള്ള വഴികളെക്കുറിച്ച് ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനം കണ്ട് മുഖ്യമന്ത്രി വിളിക്കുകയായിരുന്നുവെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. കുട്ടികളുടെ പ്രയാസം മനസിലാക്കുന്നു. അതുകൊണ്ട് കലോത്സവം ചെറിയ രീതിയിലെങ്കിലും നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. 24 -ാം തിയതി മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സൂര്യ കൃഷ്ണ മൂര്‍ത്തി പറഞ്ഞു.

കേരള ടൂറിസത്തെ സഹായിക്കാമെന്ന് പാർലമെന്ററി സമിതി

പ്രളയത്തിൽ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ ആവും മട്ട് സഹായിക്കാമെന്ന് പാർലമെന്ററി സമിതി. കോവളത്ത് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സമിതി ഈ ഉറപ്പു നൽകിയത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരസ്യ വീഡിയോകളിൽ കേരളത്തിന് പ്രാമുഖ്യം നൽകണമെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. പുതിയ പരസ്യ വീഡിയോകൾ ഉടൻ ഇറങ്ങുമെന്നും ഇതിനു ശേഷം കേരളത്തിന് പ്രത്യേക പരിഗണന നൽകിയുള്ള വീഡിയോ പുറത്തിറക്കാമെന്നും ടൂറിസം മന്ത്രാലയം ഉറപ്പു നൽകി.   കേന്ദ്ര ജീവനക്കാരുടെ ലീവ് ട്രാവൽ ആനുകൂല്യത്തിൽ കേരളത്തേയും ഉൾപ്പെടുത്തണമെന്ന ആവശ്യവും സംസ്ഥാന ടൂറിസം മേഖല ഉന്നയിച്ചു. പ്രളയത്തിൽ ടൂറിസം മേഖലക്കുണ്ടായ നഷ്ടം 2500 കോടി രൂപയാണെന്നും ഇവർ പറഞ്ഞു.   ചൈനയിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.   ഇ എം നജീബ്, പി കെ അനീഷ് കുമാർ, ബേബി മാത്യു സോമതീരം, ജോസ് ഡൊമിനിക്, നാരായണൻ, ജോണി എന്നിവർ ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ഏറ്റവും പുതിയ ഐഫോണുകള്‍ ബുധനാഴ്ച പുറത്തിറങ്ങും

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ ആപ്പിള്‍ പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ സന്‍ഫ്രാന്‍സിസ്‌കോയിലായിരിക്കും പുതിയ ഐഫോണുകള്‍ വരുന്ന ബുധനാഴ്ച അവതരിപ്പിക്കുക. നേരത്തെ തന്നെ ഈവന്റിന്റെ ഓഫീഷ്യല്‍ ലെറ്റര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന പുതിയ മോഡലുകളുടെ പേരും ചിത്രങ്ങളും എല്ലാം സ്ഥിരം ‘ലീക്കു’കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഐഫോണ്‍ 8ന്റെ പിന്‍ഗാമിയായി ഐഫോണ്‍ 9, ഐഫോണ്‍ എക്‌സിന്റെ പിന്‍ഗാമിയായി ഐഫോണ്‍ എക്‌സ്എസ് എന്നിവ എത്തുമെന്നാണ് വാര്‍ത്ത. ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പ് വാച്ച് സീരീസ് 4, ബജറ്റ് മോഡല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐഫോണ്‍ എസ്ഇ 2, ഐഫോണ്‍ എക്‌സ് പ്ലസ്, ഐഫോണ്‍ എക്‌സ് എസ്ഇ എന്നിവയും അന്ന് ആപ്പിള്‍ അവതരിപ്പിക്കുമെന്ന് കരുതുന്നു. എല്ലാ മോഡലുകളിലും വയര്‍ലെസ് ചാര്‍ജിങ്, ഡിസ്‌പ്ലേ നോച്ച് സംവിധാനം, ഫെയ്‌സ് ഐഡി എന്നിവയും പ്രതീക്ഷിക്കുന്നു.

മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു. പ്രളയത്തില്‍ തകര്‍ന്ന പെരിയവര പാലത്തിന് സമാന്തരമായി നിര്‍മിച്ച താത്കാലിക പാലം ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. പ്രദേശവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ആഴ്ചകള്‍ക്ക് ശേഷം എസ്റ്റേറ്റ് തൊഴിലാളികളെയും വഹിച്ചുള്ള വാഹനങ്ങള്‍ പെരിയവര പാലം കടന്നത്. ഓഗസ്റ്റ് 16-ലെ പ്രളയത്തിലാണ് മൂന്നാറില്‍ നിന്ന് മറയൂറിലേക്കും ഉടുമല്‍പേട്ടിലേക്കും പോകാനുള്ള ഏക ആശ്രയമായ പെരിയവര പാലം തകര്‍ന്നത്. പഴയ പാലത്തിന് സമാന്തരമായി കന്നിയാറിന് കുറുകെ ഭീമന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചാണ് താല്‍ക്കാലിക പാലം നിര്‍മിച്ചത്. വെള്ളപ്പാച്ചിലില്‍ മണ്ണ് ഒലിച്ച് പോകാതിരിക്കാന്‍ പൈപ്പുകള്‍ക്ക് മുകളില്‍ മണല്‍ ചാക്കുകള്‍ അടുക്കിയിട്ടുണ്ട്. മൂന്നാഴ്ചയായി നാട്ടുകാര്‍ ജീവന്‍ പണയം വച്ചാണ് പാലം കടന്നിരുന്നത്. പെരിയവര പാലം മൂന്നാറിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കും പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നീലക്കുറിഞ്ഞി വ്യാപകമായി പൂവിടുന്ന രാജമലയിലേക്ക് മൂന്നാറില്‍ നിന്ന് എത്താനുള്ള ഏക മാര്‍ഗ്ഗമാണ് പെരിയവര പാലം. പാലം തുറന്നതോടെ ... Read more

സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി നെയ്യാര്‍ ഡാമിലെ നക്ഷത്ര അക്വേറിയം

നെയ്യാര്‍ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഫിഷറീസ് വകുപ്പിന്റെ നക്ഷത്ര അക്വേറിയം. ഡാമിലെ പ്രധാന വിനോദ കേന്ദ്രമാണ് ഇത്. അലങ്കാര മത്സ്യങ്ങളില്‍ വിശ്വപ്രസിദ്ധി നേടിയ കേരളത്തിന്റെ തനതു മത്സ്യമായ മിസ് കേരള, ദൈവത്തിന്റെ സ്വന്തം മത്സ്യം എന്നറിയപ്പെടുന്ന അരോണ, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ഫ്ളവര്‍ഹോണ്‍, ലിവിങ് ഫോസിലായ അലിഗേറ്റര്‍ഗാര്‍, ആത്മാക്കള്‍ വസിക്കുന്നുവെന്നു കരുതുന്ന ബ്ലാക്ക് ഗോസ്റ്റ്, ഷവല്‍നോ ക്യാറ്റ്ഫിഷ് എന്നിവയും, ഫ്ളവര്‍ ഗോണ്‍, ടെക്സാസ്, സില്‍വര്‍ ഷാര്‍ക്ക്, സിമിഡ്, റെഡ് തിലാപ്പിയ തുടങ്ങി വിവിധ ജനുസുകളിലായുള്ള 50ലേറെ ഇനം ശുദ്ധജല അലങ്കാര മത്സ്യങ്ങളുമാണ് ഇവിടത്തെ ആകര്‍ഷണം. അക്വേറിയം മുഴുവനായി ഉള്‍ക്കൊള്ളുന്ന വൃത്താകൃതിയിലുള്ള വലിയ കുളത്തിലും, 75 കണ്ണാടി സംഭരണികളിലുമായി മത്സ്യങ്ങളെ സജ്ജീകരിച്ചിരിക്കുന്നു. സുന്ദരമായ പെയിന്റിങ്ങും ത്രിമാന കാഴ്ച നല്‍കുന്ന ഡോള്‍ഫിന്റെയും മറ്റ് മത്സ്യങ്ങളുടെയും മാതൃകകളും ജലധാരകളും അക്വേറിയത്തെ ആകര്‍ഷകമാക്കുന്നു. 2012ലാണ് നെയ്യാര്‍ഡാമില്‍ ഫിഷറീസ് വകുപ്പിന്റെ അക്വേറിയം തുറന്നത്. രണ്ട് നിലയായി നക്ഷത്ര മത്സ്യത്തിന്റെ (പെന്റഗണ്‍) ആകൃതിയിലാണ് മനോഹരമായി കെട്ടിടം ... Read more

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധം; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

സംസ്ഥാനത്ത് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഹര്‍ത്താല്‍ തുടങ്ങി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . പാല്‍ , പത്രം , എയര്‍പോര്‍ട്ട് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും ഹര്‍ത്താലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട് . ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്

ടോയ് സ്‌റ്റോറി ലാന്‍ഡില്‍ പ്രവേശിക്കാം; പ്രായം പടിക്കല്‍ വെച്ച്

ഡിസ്‌നിയുടെ ടോയ് സ്റ്റോറി ലാന്‍ഡ്, കുട്ടികള്‍ക്ക് ഒരു മായാലോകമാണ്. വേറിട്ട ഒരു അനുഭവമാണ് ഈ തീം പാര്‍ക്കില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. പാര്‍ക്കിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ 20 അടി ഉയരമുള്ള ഷെരിഫ് വൂഡിയുടെ പ്രതിമയാണ് അതിഥികളെ സ്വീകരിക്കുന്നത്. ടോയ് സ്റ്റോറി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ 11 ഏക്കറോളം പരന്നു കിടക്കുന്ന തീം പാര്‍ക്ക് ഡിസ്‌നി ഹോളിവുഡ് സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്നത്. സിനിമകള്‍ക്ക് ജീവന്‍ നല്‍കുന്ന ഡിസ്‌നിയുടെ പാരമ്പര്യത്തിന് തെളിവാണ് ഒര്‍ലാണ്ടോയിലാണ് സ്ഥിതി ചെയ്യുന്ന ഈ പാര്‍ക്ക്. കഴിഞ്ഞ വര്‍ഷം പണ്ടോര-വേള്‍ഡ് ഓഫ് അവതാര്‍ ഫ്‌ലോറിഡയില്‍ ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷം സ്റ്റാര്‍ വാര്‍സ് പ്രമേയത്തില്‍ ഡിസ്‌നിയിലും കാലിഫോര്‍ണിയയിലെ ഓരോ പാര്‍ക്കും ആരംഭിക്കും. ‘ടോയ് സ്റ്റോറി സിനിമ പോലെ മനുഷ്യര്‍ പോയി കഴിയുമ്പോള്‍ കളിപ്പാട്ടങ്ങള്‍ക്ക് ജീവന്‍ വെക്കുന്നു. ഈ പാര്‍ക്കില്‍ ടോയ് സ്റ്റോറി സിനിമയിലെ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളേയും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്’- ടോയ് സ്റ്റോറി ലാന്‍ഡ് എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ ഡാവെ മിനിഷേല്ലോ പറഞ്ഞു. ഷെരിഫ് ... Read more

ഇതാ പാതാളത്തിലേക്കുള്ള രഹസ്യ കവാടം

പാതാളത്തിലേക്കുള്ള രഹസ്യ കവാടം തുറക്കാനുള്ള മെക്‌സിക്കോയിലെ പുരാവസ്തു ഗവേഷകര്‍. പ്രാചീന മായന്മാര്‍ നിര്‍മിച്ച പിരമിഡിന് അടിയിലേക്കുള്ള ഒരു രഹസ്യ ടണല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവര്‍ തന്നെ അടച്ചുപൂട്ടിയിരുന്നു. രഹസ്യപാതയ്ക്കടിയില്‍ വെള്ളം നിറഞ്ഞ ഗുഹകള്‍ ഉണ്ടോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ‘സെനോട്‌സ്’ എന്നാണ് ഈ വെള്ളം നിറഞ്ഞ ഗുഹകള്‍ അറിയപ്പെടുന്നത്. മെക്‌സിക്കോയിലെ യുകാത്താന്‍ സംസ്ഥാനത്ത് ശുദ്ധ ജലം ലഭിക്കുന്ന ഏക സ്രോതസ്സ് ആണ് ഇത്. മായന്‍ സംസ്‌കാരത്തിന് ഇത് ഇല്ലാതെ നിലനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മായന്‍ കോസ്‌മോളജിയുടെ ഒരു പ്രധാന ഭാഗം കൂടിയാണ് ഈ ‘സെനോട്‌സ്’. മായന്‍മാരുടെ കാലത്ത് ഇത്തരം ഗുഹകളില്‍ ആളുകളെ കുരുതികൊടുത്തിരുന്നതെന്നാണു ഗവേഷകരുടെ അനുമാനം. ചാക് എന്ന മഴ ദൈവത്തെ പ്രീതിപ്പെടുത്താനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ‘മായന്മാര്‍ക്ക് സെനോട്‌സ് പാതാളത്തേക്കുള്ള ഒരു കവാടം ആയിരുന്നു,’ ഗ്രേറ്റ് മായന്‍ അക്യൂഫെര്‍ പ്രൊജക്റ്റ് ടീം ലീഡര്‍ ആയ ഗവേഷകന്‍ ഗിലെര്‍മോ ഡി ആന്‍ഡ പറഞ്ഞു. ‘പ്രപഞ്ചത്തിന് മൂന്ന് പാളികള്‍ ഉണ്ടെന്നാണ് മായന്മാരുടെ വിശ്വാസം- സ്വര്‍ഗം, ഭൂമി, ... Read more

മെല്‍ബണ്‍; ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരം

ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരമായി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയെ തിരഞ്ഞെടുത്തു. എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ആദ്യമായി ഒന്നാമത് എത്തിയത്. 140 നഗരങ്ങളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് മികച്ച നഗരത്തെ തിരഞ്ഞെടുത്തത്. തുടര്‍ച്ചയായ ഏഴ് വര്‍ഷവും ഒന്നാം സ്ഥാനത്ത് മെല്‍ബണ്‍ ആയിരുന്നു. ഇക്കുറി മെല്‍ബണിലുണ്ടായ ഭീകരാക്രമണമാണ് റാങ്ക് ഇടിയാന്‍ കാരണം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വലിയ കുറവുണ്ടായതോടെയാണ് വിയന്ന മെല്‍ബണിനെ മറികടന്നത്. ജീവിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത നഗരം ദമാസ്‌കസാണ്. ധാക്ക, ലഗോസ്, നൈജീരിയ എന്നിവയാണ് പട്ടികയില്‍ അവസാനമുള്ള മറ്റ് നഗരങ്ങള്‍. ബാഗ്ദാദ്, കാബൂള്‍ തുടങ്ങിയ പ്രശ്‌നബാധിത നഗരങ്ങളെ സര്‍വ്വേയിലേക്ക് പരിഗണിച്ചിരുന്നില്ല. ”കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലെ പല മേഖലകളും തീവ്രവാദ ഭീഷണിയിലായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ മാറി വന്നിരിക്കുകയാണ്. നീണ്ട വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.” – എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന ... Read more

അറിയാം ലോകത്തിലെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ കേന്ദ്രങ്ങളെക്കുറിച്ച്

സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍, മൗണ്ടന്‍വില്ലെ, ന്യൂയോര്‍ക്ക് ന്യൂയോര്‍ക്കിലെ മൗണ്ടന്‍വില്ലെയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഓപ്പണ്‍എയര്‍ മ്യൂസിയമാണ് സ്റ്റോം കിംങ് ആര്‍ട്ട് സെന്റര്‍. 500 ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കാഴ്ചകള്‍ ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കാന്‍ സാധിക്കില്ല. കോമിക് മുറല്‍സ്, അംഗോലേമെ, ഫ്രാന്‍സ് ഫ്രാന്‍സിലെ ചാരെന്റെ നദിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ നഗരമാണ് അംഗോലേമെ. പതിനാലാം നൂറ്റാണ്ടില്‍ പേപ്പര്‍ നിര്‍മ്മാണത്തിന്റെയും പ്രിന്റിംഗിന്റെയും പ്രധാന കേന്ദ്രമാണ് അംഗോലേമെ. 2019-ജനുവരി 24 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ കോമിക്‌സ് ട്രിപ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഈ നഗരത്തില്‍ കോമിക്‌സ് ട്രിപ്പുകളും ചിത്രങ്ങളും ധാരാളം കാണാം. മ്യൂറല്‍ പെയിന്റേഴ്‌സിന്റെ സംഘടനയായ സൈറ്റ് ഡി ക്രിയേഷന്‍, നഗരത്തിലെ ചുവരുകളൊക്കെ അവരുടെ സൃഷ്ടികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. പെയ്ന്റഡ് വാള്‍ ട്രെയിലില്‍ ഏകദേശം ഇരുപതോളം മ്യൂറല്‍ പെയ്ന്റിംഗുകള്‍ കാണാം. ഇന്‍സൈഡ് ഓസ്‌ട്രേലിയ, ലേക്ക് ബല്ലാര്‍ഡ്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പശ്ചിമ ഓസ്‌ട്രേലിയയിലെ ... Read more

നവീകരണപാതയില്‍ റെയില്‍വേ; ട്രെയിനിനുള്ളില്‍ ഇനി വൈഫൈ

ഇന്ത്യന്‍ റെയില്‍വേ നവീകരണപാതയിലാണ്. കാലത്തിനനുസരിച്ചുളള മാറ്റങ്ങള്‍ വരുത്താനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ഇതില്‍ നിന്നും കുറെകൂടി മുന്നേറാനാണ് റെയില്‍വേ ഇപ്പോള്‍ ശ്രമിക്കുന്നത്. Photo Courtesy: smithsoniamag പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് നോര്‍ത്തേണ്‍ റെയിലവേയേയാണ്. റെയില്‍വേ സ്‌റ്റേഷന് പുറമേ ട്രെയിനുകളിലും വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ക്ക് തുടക്കമിടാനാണ് നോര്‍ത്തേണ്‍ റെയില്‍വേ ശ്രമം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജനുവരിയോടെ എല്ലാ എക്‌സ്പ്രസ് ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഒരുക്കാനാണ് നോര്‍ത്തേണ്‍ റെയില്‍വേ തയ്യാറെടുക്കുന്നത്. നിലവില്‍ രാജ്യത്ത് 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യമായി ഹൈ സ്പീഡ് വൈഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് ട്രെയിനുകളിലും സമാനമായ സേവനം ല്ഭ്യമാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. ടോയ്‌ലെറ്റുകള്‍ നവീകരിക്കുന്നതിനുപുറമെ ആധുനിക സീറ്റിങ്ങ് സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പടുത്തും. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഒരു വശത്ത് ഇന്ത്യന്‍ പതാകയും മറ്റേ വശത്ത് സ്വച്ച്താ അടയാളവും പതിക്കും.

ഇലക്ട്രിക്കാവാനൊരുങ്ങി ലെയ്‌ലാന്‍ഡ് ബസുകളും

രാജ്യത്തെ നിരത്തുകള്‍ മുഴുവന്‍ വൈദ്യുതവാഹനങ്ങളാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഇതനുസരിച്ച് മിക്ക വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്കും കൂടി കടന്നിരിക്കുന്നു. ഇപ്പോള്‍ ഇതേ പാതയിലാണ് ഹെവി വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡും. കമ്പനിയുടെ എന്നൂരിലെ പ്ലാന്റിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സംയോജിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈദ്യുത വാഹനങ്ങള്‍ രൂപകല്പന ചെയ്യുക, വാഹനം നിര്‍മിക്കുക, ഇലക്ട്രിക് കാറുകള്‍ പരീക്ഷിക്കുക തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണിത്. ലോ ഫ്ളോര്‍ സിറ്റി ബസുകളാണ് ഇവിടെ നിര്‍മ്മിക്കുക. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെയ്ലാന്‍ഡ് കമ്പനിയുടെ പ്രവര്‍ത്തനം എഴുപത് വര്‍ഷം പിന്നിടുന്ന ദിനത്തിലാണ് വൈദ്യുത വാഹനങ്ങള്‍ക്കായുള്ള സൗകര്യത്തിന് കമ്പനി തുടക്കം കുറിച്ചത്.

കിന്നൗര്‍; ഇന്ത്യയില്‍ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടം

മലിനമാക്കപ്പെട്ട വായു ശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ് ഭൂമിയിലെ മനുഷ്യവര്‍ഗം മുഴുവന്‍. ചിലയിടങ്ങളില്‍ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളില്‍ വളരെ കൂടിയുമിരിക്കും. വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു അവധിയെടുത്തുകൊണ്ടു ശ്വാസകോശത്തിന് ആശ്വാസം നല്‍കാനായി ഒരു യാത്ര പോയാലോ? ശ്വസിക്കുന്ന വായുവിന്റെ ശുദ്ധത അനുഭവിച്ചറിയാന്‍ കഴിയുന്ന ഇന്ത്യയിലെ ആ നാടിന്റെ പേര് കിന്നൗര്‍ എന്നാണ്. ശുദ്ധവായു ശ്വസിക്കാന്‍ എന്ന് കേള്‍ക്കുമ്പോള്‍, തെറ്റിദ്ധരിക്കണ്ട…വായു മാത്രമല്ല, മനോഹരമായ പ്രകൃതിയും ഇവിടുത്തെ സവിശേഷതയാണ്. ഹിമാചല്‍പ്രാദേശിലാണ് കിന്നൗര്‍ എന്ന സ്ഥലം. മനോഹരമായ താഴ്‌വരകളും പര്‍വ്വതങ്ങളുമൊക്കെയുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2320 മീറ്റര്‍ മുതല്‍ 6816 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളില്‍ ഒന്നാണ് കിന്നൗര്‍. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കുന്നു. സത്‌ലജ് നദിയും മഞ്ഞുമൂടിയ ഹിമമലകളും ഓരോ യാത്രികന്റെയും ഉള്ളുനിറയ്ക്കും. ആപ്പിളിന്റെ നാടുകൂടിയാണ് കിന്നൗര്‍. ചുവന്നു തുടുത്ത ആപ്പിളുകള്‍ ആരെയും കൊതിപ്പിക്കും. ... Read more

വരുന്നു യൂബര്‍ എയര്‍ ടാക്‌സി

ടാക്‌സി സേവനത്തിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കുന്ന യൂബര്‍ എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യൂബറിന്റെ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. യൂബറിന്റെ വൈമാനികയാത്രാ വിഭാഗം മേധാവി എറിക് അലിസണ്‍, നിര്‍മാണ വിഭാഗം മേധാവി നിഖില്‍ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എയര്‍ ടാക്സി മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്നു. 2020ഓടെ പരീക്ഷണാടിസ്ഥാനത്തിലും 2023ല്‍.വാണിജ്യാടിസ്ഥാനത്തിലും എയര്‍ ടാക്സി സേവനങ്ങള്‍ തുടങ്ങാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അമേരിക്കയിലെ ഡാലസ്, ലോസ്ആഞ്ചലിസ് എന്നീ നഗരങ്ങളിലാണ് യൂബറിന്റെ എയര്‍ ടാക്സികള്‍ ആദ്യം അവതരിപ്പിക്കുന്നത്. മുംബൈ, ഡല്‍ഹി, ബെംഗളുരു എന്നീ മെട്രോ നഗരങ്ങളിലായിരിക്കും ഇന്ത്യയില്‍ എയര്‍ ടാക്സി അവതരിപ്പിക്കുക. മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൂടുതല്‍ കാര്യങ്ങള്‍ തരുമാനിക്കുമെന്നും കമ്പനി അറിയിച്ചു.