Category: Homepage Malayalam
അതിജീവിച്ച് കേരളം; വിനോദസഞ്ചാരികളുമായി പ്രത്യേക വിമാനം നാളയെത്തും
പ്രളയാനന്തരം തിരിച്ചുവരവിന് തയ്യാറെടുത്ത് സംസ്ഥാന വിനോദസഞ്ചാര മേഖല. മഴക്കെടുതിയ്ക്ക് ശേഷം സീസണിലെ വിനോദസഞ്ചാരികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ശനിയാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തും. Kochi Airport ഓസ്‌ട്രേലിയയില്‍ നിന്നെത്തുന്ന വിമാനം വൈകുന്നേരം ആറുമണിക്കാണ് കൊച്ചിയിലെത്തുന്നത്. 60 വിനോദസഞ്ചാരികളുമായി എത്തുന്ന വിമാനത്തിന് വന്‍ സ്വീകരണമാണ് സംസ്ഥാന ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഡിവൈന്‍ വൊയേജസ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ടൂറിസ്റ്റുകളെത്തുന്നത്. ഓസ്‌ട്രേലിയയിലെ ക്യാപ്റ്റന്‍ ഗ്രൂപ്പ് വഴിയാണ് സംഘം ഇന്ത്യയില്‍ യാത്ര നടത്തുന്നത്. കേരളത്തെ മികച്ച ടൂറിസം കേന്ദ്രമായി നിലനിര്‍ത്താന്‍ ടൂറിസം വകുപ്പ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരളം സഞ്ചാരികള്‍ക്കായി തയ്യാറായി എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് പ്രത്യേക ടൂറിസ്റ്റ് വിമാനത്തിന്റെ വരവ് സഹായകമാകുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പ്രത്യേക വിമാനത്തിലെത്തുന്ന സംഘം ഞായറാഴ്ച ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എന്നിവടങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ കൃഷിയിടം സന്ദര്‍ശിക്കും. അവിടെ അവര്‍ക്കായി തനത് ... Read more
പ്രീമിയം ട്രെയിനുകളില്‍ ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെയുള്ള ഇളവുകള്‍ക്കൊരുങ്ങി റെയില്‍വേ
ആഭ്യന്തര സര്‍വീസ് കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ വിമാനക്കമ്പനികള്‍ നിരക്ക് ഇളവ് പ്രഖ്യാപിക്കുന്നത് പതിവാണ്. ഇത് ഏറ്റവുമധികം തിരിച്ചടിയായത് ഇന്ത്യന്‍ റെയില്‍വേയ്ക്കാണ്. പലപ്പോഴും ട്രെയിന്‍ നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്താന്‍ കഴിയുന്ന സ്ഥിതിയുണ്ടായി. സ്ഥിരമായ ട്രെയിന്‍ യാത്രക്കാരില്‍ കൊഴിഞ്ഞുപോക്കിനും ഇത് ഇടവരുത്തി. ഈ പശ്ചാത്തലത്തില്‍ ട്രെയിന്‍ യാത്രക്കാരെ പിടിച്ചുനിര്‍ത്താന്‍ ഇളവ് അനുവദിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫല്‍ക്‌സി നിരക്ക് സമ്പ്രദായത്തില്‍ ഇളവ് അനുവദിക്കാനാണ് പദ്ധതി.രാജ്യത്തെ പ്രധാനപ്പെട്ട 40 ട്രെയിനുകളെ ഫല്‍ക്‌സി നിരക്ക് സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കി യാത്രക്കാരെ വീണ്ടും ആകര്‍ഷിക്കാനാണ് റെയില്‍വേ നീക്കം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ട്രെയിന്‍ സര്‍വീസുകളില്‍ മൂന്നിലൊന്ന് ഇതിന്റെ പരിധിയില്‍ വരും. ഇതിന് പുറമേ ഫല്‍ക്‌സി നിരക്ക് സമ്പ്രദായത്തിന് കീഴില്‍ വരുന്ന മറ്റു 102 ട്രെയിന്‍ സര്‍വീസുകളിലും ഇളവുകള്‍ അനുവദിച്ചിക്കാന്‍ പദ്ധതിയുണ്ട്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ട് അനുവദിക്കാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. യാത്ര ... Read more
മക്ക-മദീന തീവണ്ടി സര്‍വീസ് ഉദ്ഘാടനം 24ന്
മക്ക- മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ തീവണ്ടി സര്‍വീസ് 24ന് ഉദ്ഘാടനം ചെയ്യും. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന അതിവേഗ തീവണ്ടി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തീര്‍ഥാടകരുടെ യാത്രാക്ലേശം ഗണ്യമായി കുറയും. ഒരു മാസമായി തുടരുന്ന പരീക്ഷണ ഓട്ടങ്ങള്‍ വിജയിച്ചതോടെയാണ് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നത്. പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അനുവദിച്ച സൗജന്യ സര്‍വീസ് ഇതോടെ അവസാനിച്ചു. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹറമൈന്‍ തീവണ്ടി പദ്ധതിക്ക് മക്ക, മദീന, റാബിഗ്, മദീന എന്നീ സ്റ്റേഷനുകളാണ് ഉള്ളത്. നിലവില്‍ ജിദ്ദ സ്റ്റേഷന്റെ അനുബന്ധ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. തീവണ്ടി സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ മക്കയില്‍ നിന്ന് മദീന വരെ സഞ്ചരിക്കാന്‍ ഒന്നര മണിക്കൂര്‍ മാത്രം മതിയാകും. ദിവസവും എട്ട് സര്‍വീസുകളാണ് തുടക്കത്തിലുണ്ടാവുന്നത്. പിന്നീട് സര്‍വീസ് 12 ആയി ഉയര്‍ത്തും. ടിക്കറ്റ് നിരക്ക് പ്രഖായപിച്ചിട്ടില്ല. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭ്യമാകും. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍.
ഡ്യുവല്‍ സിമ്മുമായി ആപ്പിള്‍; ഇന്ത്യയിലെ വില അറിയാം
ആപ്പിളിന്റെ പുതിയ ഐഫോണുകളായ ആപ്പിള്‍ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ്, ഐഫോണ്‍ XR എന്നിവ പുറത്തിറക്കി. ആപ്പിളിന്റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ ഐഫോണിന്റെ ഹൈഎന്റ് പുതിയ പതിപ്പുകള്‍ പുറത്തിറക്കിയത്. ആപ്പിളിന്റെ വിലക്കുറവുള്ള മോഡല്‍ എന്ന അവകാശവാദുമായാണ് ഐഫോണ്‍ XR പുറത്തിറക്കിയിരിക്കുന്നത്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ ആണ് ഇതിനുള്ളത്. എ12 ബയോണിക് ചിപ്‌സെറ്റ് തന്നെയാണ് ഇതിനും. 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജുകളാണ് ഇതിനുള്ളത്. ആപ്പിളിന്റെ ഏറ്റവും പുതിയ എ12 ബയോണിക്ക് ചിപ്പാണ് ഈ ഫോണുകളുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. ഇത് കൂടിയ ബാറ്ററി ലൈഫ് ഈ ഫോണുകള്‍ക്ക് നല്‍കുന്നു. ഏഴ് എംപി ഫ്രണ്ട് ക്യാമറ, 12 എംപി റിയര്‍ ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകത. ഫേസ് ഐഡി സംവിധാനവും ഉണ്ട്. നീല, മഞ്ഞ, വെള്ള, കറുപ്പ്, പ്രൊജക്റ്റ് റെഡ്, ഇളം ചുവപ്പും നിറങ്ങളില്‍ ഐഫോണ്‍ XR ലഭ്യമാണ്. ഐഫോണുകള്‍ 28 ... Read more
ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്
കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് നടത്താനിരുന്ന ചര്‍ച്ച സിഎംഡി മാറ്റിവച്ചെന്ന് സമരസമിതി ആരോപിച്ചു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടത് തിരിച്ചെടുക്കുക. അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവ്ശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടിസി.യില്‍ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടര്‍ന്ന്, സര്‍വ്വീസുകള്‍ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആര്‍.ടി.സി. ശ്രമിച്ചിരുന്നത്. കെഎസ്ആര്‍ടിസി ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചുവെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി വിശദമാക്കിയിരുന്നു. പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പളവിതരണത്തിനായി 2 കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്. അതില്‍ നിന്ന് പണം കടമെടുത്ത് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും തച്ചങ്കരി ... Read more
കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു
കണ്ണുകള്‍കൊണ്ട് കാണുന്ന നിരവധി കാര്യങ്ങള്‍ മസ്തിഷ്‌കത്തിന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇതിന്റെ സാധ്യതകളുപയോഗപ്പെടുത്തി ശാസ്ത്രത്തിന്റെ കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു. സന്ദര്‍ശകര്‍ക്കും പ്രദര്‍ശനത്തിന്റെ ഭാഗമാകാമെന്നതാണ് ഇവിടത്തെ പ്രത്യേകത. ദുബൈ ക്രീക്കിലെ അല്‍ സീഫിലാണ് അന്താരാഷ്ട്ര മ്യൂസിയം ശൃംഖലയുടെ ഭാഗമായി ലോകത്തെ ഒന്‍പതാമത്തെ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് തുറന്നത്. ഏതുപ്രായക്കാരുടെയും മനസ്സിനെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന 80-ഓളം സംവേദനാത്മകമായ പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശാസ്ത്രം, കണക്ക്, ബയോളജി, മനശ്ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി ഒരുസംഘം ക്രോയേഷ്യന്‍ ഡിസൈനര്‍മാരാണ് യുക്തിയെ വെല്ലുവിളിക്കുന്ന ഇല്യൂഷന്‍സ് രസകരമായി ഇവിടെ സജ്ജമാക്കിയത്. വ്യത്യസ്തമായ വിഷ്വല്‍-സെന്‍സറി അനുഭവങ്ങള്‍ നല്‍കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍സിന്റെ ഏറ്റവും വലിയ ശേഖരവും ഇവിടെയെത്തുന്ന സന്ദര്‍ശകരെ വിസ്മയിപ്പിക്കും. ഒരു വിളക്കിന് കീഴെയുള്ള മേശമേലിരുന്നാല്‍ കാണുന്നത് നിങ്ങളുടെ അഞ്ച് ക്ലോണുകള്‍. മറ്റൊരു മുറിയില്‍ രണ്ടുവശത്ത് നില്‍ക്കുന്നവര്‍ക്ക് രണ്ടു വലുപ്പം. ഇന്‍ഫിനിറ്റി റൂമിലെ ഇടനാഴിയില്‍ക്കൂടി നേരെ നടക്കാന്‍ പറ്റില്ല, കറങ്ങിക്കറങ്ങിയാകും നടത്തം. താലത്തില്‍ എടുത്തുവെച്ച സ്വന്തം തലയുടെ ചിത്രവും സന്ദര്‍ശകര്‍ക്ക് ഇവിടെനിന്ന് ... Read more
സംഗീത യാത്രയ്‌ക്കൊരുങ്ങി രാജസ്ഥാന്‍
നാടന്‍ സംസ്‌കാരങ്ങളുടേയും സംഗീതത്തിന്റേയും കലകളുടേയും ഭക്ഷണ വൈവിധ്യത്തിന്റേയും വര്‍ണ്ണങ്ങളുടേയും പറുദീസയായ രാജസ്ഥാനില്‍ മറ്റൊരു സംഗീതോത്സവത്തിന് വിരുന്നൊരുങ്ങുന്നു. ഈ വര്‍ഷത്തെ രാജസ്ഥാന്‍ കബീര്‍ സംഗീത യാത്ര ഒക്ടോബര്‍ 2 മുതല്‍ 7വരെ നടക്കും. ബിക്കാനറില്‍ നിന്ന് തുടങ്ങി ജോധ്പുര്‍, ജൈസാല്‍മീര്‍ ഗ്രാമ ഹൃദയങ്ങളിലൂടേയും സംഗീതാവതരണങ്ങളുമായി രാജസ്ഥാന്‍, ഗുജറാത്തിലെ മാല്‍വ, കച്ച്, ബംഗാള്‍, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ 50 ഓളം കലാകാരന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ള 500 ഓളം യാത്രികരും ഈ സംഗീതോത്സവത്തില്‍ പങ്കാളികളാകും. കലാകാരന്മാരുടെ സംഗീത സംവാദങ്ങള്‍, സംഗീത ഉപകരണ വാദനം, സദ്‌സംഘ്, സംഗീത കച്ചേരി, രാത്രി മുതല്‍ പുലരും വരെയുള്ള സംഗീത അവതരണ സംഘമങ്ങള്‍ എന്നിവയാണ് നാലാമത് രാജസ്ഥാന്‍ കബീര്‍ സഞ്ചാര – സംഗീതോത്സവത്തില്‍ നിറഞ്ഞൊഴുകുന്നത്. രാജസ്ഥാന്‍ പോലീസും ഈ സംഗീതയാത്രയുടെ മുഖ്യ സംഘാടകരായ ലോകായനോട് ഒപ്പം സഹകരിക്കുന്നുണ്ട്. കബീര്‍ സംഗീതത്തില്‍ മത സൗഹാരവും കരുണയും നന്മയും സ്‌നേഹവും പ്രകൃതിയോടുള്ള ആദരവും നിറഞ്ഞൊഴുകുന്നതിനാല്‍ കബീര്‍ എന്നും തങ്ങള്‍ക്ക് ശക്തിയും ... Read more
സഞ്ചാരികള്‍ക്ക് വമ്പന്‍ ഓഫറുമായി ഖത്തര്‍ എയര്‍വെയ്‌സ്
പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ നിരവധി ലക്ഷ്യ സ്ഥാനങ്ങളിലെ ആകര്‍ഷകമായ വിനോദ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിലൂടെ യാത്ര ചെയ്യാം. കുടുംബമായോ, സുഹൃത്തുക്കളുമൊത്തോ സാഹസിക വിനോദ യാത്രകള്‍ പുറപ്പെടുന്നവര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താം. സെപ്റ്റംബര്‍ 18 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആ ആനുകൂല്യങ്ങള്‍ ലഭിക്കുക. നിരക്കിളവുകള്‍ക്കൊപ്പം ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍സ്, എഐ മഹാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നിവയും ഖത്തര്‍ എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും. ഖത്തര്‍ എയര്‍വെയ്സ്.കോം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ ക്യുമെയിലുകള്‍ നേടുന്നതിനോടൊപ്പം ക്യു മൈല്‍സ്.കോമില്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി qatarairways.com/takeyouplaces സന്ദര്‍ശിക്കുക. നിലവില്‍ ആറു ഭൂഖണ്ഡങ്ങളിലായി 200ലധികം വിമാനങ്ങളാണ് ഖത്തര്‍ എയര്‍വെയ്സില്‍ സര്‍വീസ് നടത്തുന്നത്. 2018-19 കാലയളവില്‍ മാത്രം 16 പുതിയ സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ... Read more
ടൂറിസം കര്‍മപദ്ധതി പ്രഖ്യാപിച്ചു കേരളം; സര്‍വേ ഫലം 15ന്. ടൂറിസം പരിപാടികളില്‍ മാറ്റമില്ല
പ്രളയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണ. നിയന്ത്രണങ്ങളുടെ പേരില്‍ ടൂറിസം മേഖലയിലെ പരിപാടികള്‍ ഒഴിവാക്കില്ലന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടികള്‍ ഒഴിവാക്കുന്നത് കേരളം തകര്‍ന്നെന്ന പ്രതീതിയുണ്ടാക്കും. ഇപ്പോഴും കേരളത്തില്‍ പ്രളയമെന്ന പ്രതീതീയാണ് രാജ്യത്തിനകത്തും പുറത്തും. ഇത് മാറ്റാനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. വരും നാളുകളിലേക്കുള്ള ടൂറിസം വകുപ്പിന്‍റെ കര്‍മപദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. കര്‍മപദ്ധതികള്‍ ഇവ; തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ ദേശീയ പാതകള്‍, സംസ്ഥാന പാതകള്‍ എന്നിവയടക്കം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ നടത്തും. ടൂറിസം സര്‍വേ കേരളം ടൂറിസം സേവനങ്ങള്‍ക്ക് സജ്ജമോ എന്നാരായുന്ന സര്‍വേയുടെ ഫലം ഈ മാസം 15നു പുറത്തുവിടും. ടൂറിസം രംഗത്തെ 90ശതമാനം ഇടങ്ങളും കാര്യങ്ങളും സജ്ജമെന്നാണ് വിവരം.ശേഷിക്കുന്നവയില്‍ എട്ടു ശതമാനം ഒരു മാസത്തിനകവും രണ്ടു ശതമാനം ആറു മാസത്തിനകവും സജ്ജമാകും. കേരള ട്രാവല്‍ മാര്‍ട്ട് കൊച്ചിയില്‍ ... Read more
കാസര്‍കോട്ടും വിമാനത്താവളം വരുന്നു; പെരിയയില്‍ വരുന്നത് ചെറു വിമാനങ്ങള്‍ക്കുള്ള എയര്‍ സ്ട്രിപ്
കണ്ണൂർ വിമാനത്താവളം കമ്മിഷൻ ചെയ്യുന്നതിനുപിന്നാലെ കാസർകോട്ട് എയർ സ്ട്രിപ്പ് നിർമിക്കാൻ ശ്രമം തുടങ്ങി. വലിയ റൺവേയില്ലാതെതന്നെ ഇറങ്ങാവുന്ന ചെറുവിമാനങ്ങൾക്ക് സർവീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയിൽ. ബേക്കൽ ടൂറിസം വികസനത്തിന്റെ സാധ്യതകൂടി പരിഗണിച്ചാണ് എയർ സ്ട്രിപ്പ് നിർമിക്കുന്നതിന് നടപടി തുടങ്ങിയത്. കേന്ദ്ര സർവകലാശാല പ്രവർത്തിക്കുന്ന പെരിയയിൽ ചെറുവിമാനത്താവളമുണ്ടാക്കാനാണ് നിർദേശം. ഇതിന് 80 ഏക്കർ സ്ഥലം വേണ്ടിവരും. 28.5 ഏക്കർ സർക്കാർ സ്ഥലത്തിനുപുറമെ 51.5 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 25 മുതൽ 40 വരെ യാത്രക്കാരുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ സൗകര്യമുള്ള എയർ സ്ട്രിപ്പിൽ റൺവേയും ചെറിയൊരു ഓഫീസും മാത്രമാണ് ഉണ്ടാവുക ഇക്കാര്യത്തിൽ സാധ്യതാപഠനം നടത്താൻ വ്യോമയാനത്തിന്റെ ചുമതലയുള്ള ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ നേതൃത്വത്തിൽ സമിതി രൂപവത്‌കരിച്ച് സർക്കാർ ഉത്തരവായി. കാസർകോട് ജില്ലാ കളക്ടർ, ബേക്കൽ റിസോർട്ട് വികസന കോർപ്പറേഷൻ എം.ഡി., ധന വകുപ്പിന്റെയും കൊച്ചിൻ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാണ് സമിതി. ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് നിർദേശിച്ചിട്ടുള്ളത്. ... Read more
മക്ക-മദീന അതിവേഗ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും
മക്കയേയും മദീനയേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഉദ്ഘാടനത്തിന് തയ്യാറായി. സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പ്രവൃത്തികളും പരീക്ഷണ സര്‍വ്വീസും മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് ഗതാഗത മന്ത്രി നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി അറിയിച്ചു. 450 കിലോമീറ്റര്‍ നീളമുള്ള റെയില്‍ സര്‍വ്വീസ് ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സൗദി ഗതാഗത മന്ത്രി പറഞ്ഞു. സ്റ്റേഷനുകളുടെ പരിശോധനയും മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രാക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി. പുണ്യ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് 120 മിനിറ്റുകള്‍ മാത്രമാണ് ഇനി ആവശ്യമായി വരിക. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫസ്റ്റ് ക്ലാസ് യാത്രാ ആനുഭവം സമ്മാനിക്കുന്നതിന് പുറമേ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കുന്നിനും പദ്ധതി സഹായകമാവുമെന്നാണ് പ്രതീക്ഷ. റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന സൗദി ലാന്റ് ബ്രിഡ്ജ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി പറഞ്ഞു. ജിദ്ദയ്ക്കും റിയാദിനും ഇടയില്‍ 950 കിലോമീറ്റര്‍ നീളുന്ന പുതിയ പാതയും ദമാമിനും ജുബൈലിനും ഇടയില്‍ 115 ... Read more
ഐആര്‍സിടിസി പേരുമാറ്റുന്നു.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ പേര് ആകർഷകമല്ലെന്ന നിഗമനത്തിൽ പേര് മാറ്റാൻ റെയിൽവേ നീക്കം തുടങ്ങി. ചുരുക്കപ്പേരായ ഐ.ആർ.സി.ടി.സി.ക്കും ആകര്‍ഷകത്വമില്ലന്ന കാരണംപറഞ്ഞാണ് പേര് മാറ്റാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയത്. ആകർഷകമായ പേര് കണ്ടെത്താൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ റെയിൽവേ ഉന്നതാധികാരികളോട് നിർദേശിച്ചു. ചെറുതും ആകർഷകവും സാധാരണക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതുമായ പുതിയ ബ്രാൻഡ് പേര് കണ്ടെത്താനാണ് നിർദേശം. റെയിൽവേയുടെ സേവനങ്ങൾക്ക് പുതിയ പേര് നിർദേശിക്കാനാവശ്യപ്പെട്ട് ജനുവരി അവസാനം കേന്ദ്രസർക്കാരിന്റെ വെബ്സൈറ്റിൽ ഓൺലൈൻ മത്സരം നടത്തിയിരുന്നു. ജൂലായ് വരെ 1852 പേർ പേരുകൾ നിർദേശിച്ചു. ഇതിൽനിന്ന് നല്ല പേര് കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. തുടർന്നാണ് റെയിൽവേ മന്ത്രി ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും: അൽഫോൺസ് കണ്ണന്താനം
പ്രളയത്തിൽ നശിക്കപ്പെട്ട പമ്പയിലെ ത്രിവേണി സംഗമം കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം സന്ദർശിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തകയും ചെയ്തു. പ്രളയം നാശം വിതച്ച പമ്പയിലെ ത്രിവേണിയുടെ പുനർനിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.
കുറിഞ്ഞിപ്പൂക്കാലമെത്തി; സഞ്ചാരികളെ ക്ഷണിച്ച് മൂന്നാറിലേക്ക് വാഹന റാലി
പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിന്റെ ഭാഗമായി ടൂറിസം മേഖല സംയുക്തമായി ചേര്‍ന്ന് കൊണ്ട് വാഹന റാലി നടത്തുന്നു. കൊച്ചി മുതല്‍ മൂന്നാര്‍ വരെ ബുധനാഴ്ച നടക്കുന്ന റാലി കേരള ടൂറിസത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ബുധനാഴ്ച രാവിലെ 8 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നിന്നാരംഭിക്കുന്ന കാര്‍, ബുള്ളറ്റ് റാലി എറണാകുളം, ഇടുക്കി ജില്ലകളിലൂടെ സഞ്ചരിച്ച് മൂന്നാറില്‍ എത്തിച്ചേരും. കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരവും , ചെയര്‍മാന്‍ എബ്രഹാം ജോര്‍ജ്ജും ചേര്‍ന്ന് റാലി കൊച്ചിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വിസിറ്റ് നീലക്കുറിഞ്ഞി ലോഗോ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. മൂന്നാറിലെ ക്ലൗഡ്‌സ് വാലി ഹോട്ടലില്‍ വൈകുന്നേരം ആറ് ... Read more
വീണ്ടും ഓടിത്തുടങ്ങി നീലഗിരി ആവി എന്‍ജിന്‍
മേട്ടുപ്പാളയം മുതല്‍ ഉദഗമണ്ഡല്‍ എന്ന ഊട്ടി വരെ നീളുന്ന മലയോര തീവണ്ടിപാത. നാലുബോഗികള്‍ മാത്രമുള്ള കൊച്ചു ട്രെയിന്‍. നീലഗിരി മലനിരകളെ തുരന്നു നിര്‍മിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഈ പാത നീലഗിരിയുടെ പേരിലാണ് അറിയപ്പെടുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നീരാവി എന്‍ജിന്‍ വീണ്ടും ഓടിത്തുടങ്ങി. നീലഗിരി പര്‍വത തീവണ്ടിയുടെ നൂറ്റാണ്ട് പഴക്കമുള്ള നീരാവി എന്‍ജിനാണ് വീണ്ടും കല്‍ക്കരി തിന്നും ,വെള്ളം കുടിച്ചും മലകയറാനെത്തുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പകരം ഡീസല്‍, ഫര്‍ണസ് ഓയില്‍ തീവണ്ടി എന്‍ജിനാണ് ഓടിയിരുന്നത്. പൈതൃക പട്ടികയിലുള്ള നീലഗിരി പര്‍വത തീവണ്ടി നഷ്ടം സഹിച്ചാണ് റെയില്‍വേ ഓടിക്കുന്നത്. തീവണ്ടിയെ ലാഭത്തിലാക്കാനുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നീരാവി എന്‍ജിന്‍ മേട്ടുപാളയത്തിലെ റെയില്‍വേ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൂനൂരിലെത്തിയിട്ടുണ്ട്.