Category: Homepage Malayalam

ചൂളംവിളികളുടെ ഗ്രാമം; കോങ്‌തോങ്

ഷില്ലോങിലെ കോങ്‌തോങ് എന്ന ഗ്രാമത്തിനൊരു വലിയ പ്രത്യേകതയുണ്ട്. അവിടെ അവര്‍ക്കായി ഒരു പ്രത്യേക സംസാരരീതിയുണ്ട്. സാധാരണ ഭാഷയ്‌ക്കൊപ്പം അവര്‍ക്കായി മാത്രമൊരു ഭാഷ. വ്യത്യസ്ത ഈണങ്ങളുള്ള ചൂളം വിളിയാണ് ചില സമയങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലൊക്കെ അരുമപ്പേര് വിളിക്കുന്നതുപോലെ അവര്‍ക്കും ഉണ്ട് രണ്ട് പേര്. ഒന്ന് യഥാര്‍ത്ഥ പേര്, മറ്റൊന്ന് ഈ ചൂളംവിളി പേര്. അവര്‍ പരസ്പരം വിളിക്കുന്നത് ഈ പേരാണ്. ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഓരോരുത്തര്‍ക്കും ഓരോ പേരാണ്. ഒരാള്‍ക്കുള്ള ഈ ട്യൂണ്‍ നെയിം വേറൊരാള്‍ക്കുണ്ടാകില്ല. അയാള്‍ മരിക്കുന്നതോടുകൂടി അയാളുടെ ഈ പേരും ഇല്ലാതാകുന്നു. അവരുടെ യഥാര്‍ത്ഥ പേര് വിളിക്കുന്നത് തന്നെ വളരെ വിരളമാണ്. ആ ഗ്രാമത്തില്‍ ചെന്നുകഴിഞ്ഞാല്‍ മൊത്തത്തിലൊരു സംഗീതമയമാണ്. പ്രകൃതിയില്‍ നിന്നുമാണ് അവര്‍ ഈ പേര് സ്വീകരിക്കുന്നത്. കിളികളുടെ ശബ്ദവും, അരുവിയൊഴുകുന്ന ശബ്ദവുമെല്ലാം ഇവരുടെ പേരുകളായി മാറിയേക്കാം. നാട്ടില്‍ ഒരാളുടെ യഥാര്‍ത്ഥ പേര് മറ്റൊരാള്‍ക്ക് അറിയില്ലെങ്കിലും ഈ ചൂളംവിളിയുടെ താളത്തിലുള്ള പേര് അറിയും.

‘അനു യാത്ര’കളുമായി അനുമോള്‍

അഭിനയ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന കാഥാപാത്രങ്ങളില്‍ അനുമോള്‍ പുലര്‍ത്തുന്ന വൈവിധ്യം കൊണ്ടും. സധൈര്യം ആ വേഷങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവ് കൊണ്ടും ‘ആക്ടിങ് ജീനിയസ്’ എന്നാണ് എല്ലാവരും അവരെ വിശേഷിപ്പിക്കുന്നത്. സിനിമ പോലെ തന്നെ അനുമോള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. പോയ ഇടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അനു വാചാലയാകും. യാത്രകള്‍ എത്തിപ്പെടുന്ന ഇടങ്ങള്‍ കാണുന്നതിനപ്പുറം മറിച്ച് മനോഹരമായ അനുഭവങ്ങളും അറിവുകളും സമ്മാനിക്കാറുണ്ടെന്ന് അനുമോള്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. താന്‍ നടത്തുന്ന യാത്രകളെ കോര്‍ത്തിണക്കി ‘അനുയാത്ര’ എന്ന യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അനുമോള്‍. തന്റെ യാത്രപരീക്ഷണങ്ങളുടെ ആദ്യ ചുവട് വെയ്പ്പിനെക്കുറിച്ച് അനുമോള്‍ പറയുന്നു… കോളേജ് പഠനകാലത്താണ് ആദ്യമായി ക്യാമറ ഉള്ള ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത് അന്ന് മുതലേ പോയ യാത്രകളും ചെന്നെത്തിയ ഇടങ്ങളും ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കാറുണ്ടായിരുന്നു. പിന്നെ സിനിമയുടെ ഷൂട്ടിന് വേണ്ടിയായി യാത്രകള്‍ വളരെ കുറച്ച് ചിത്രങ്ങളെ ഞാന്‍ ചെയ്തിട്ടൊള്ളൂ പക്ഷേ ആ ലൊക്കേഷന്‍ യാത്രകള്‍ സമ്മാനിച്ച ഇടങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ... Read more

മക്ക-മദീന ഹറമൈന്‍ തീവണ്ടി സര്‍വീസ് തിങ്കളാഴ്ച മുതല്‍

പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മക്ക-മദീന ഹറമൈന്‍ തീവണ്ടിയുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണ് വാണിജ്യാടിസ്ഥാനത്തില്‍ ഹറമൈന്‍ തീവണ്ടി സര്‍വീസ് ആരംഭിക്കുന്നത്. യാത്രികരെ പ്രോത്സാഹിപ്പിക്കുന്നതിന് ടിക്കറ്റ് നിരക്കില്‍ രണ്ട് മാസം 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉംറയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാവും ഈ സര്‍വീസ്. ജിദ്ദ-മക്ക ഇക്കണോമി ക്ലാസിന് 40 റിയാലും ( 770 രൂപ ) ബിസിനസ് ക്ലാസിന് 50 റിയാലും ( 963 രൂപ )മാണ് ടിക്കറ്റ് നിരക്ക്. മക്കയില്‍ നിന്ന് മദീന വരെ 430 കിലോ മീറ്റര്‍ സഞ്ചരിക്കുന്നതിന് ഇക്കണോമി ക്ലാസില്‍ 150 റിയാലും (  2889 രൂപ) ബിസിനസ് ക്ലാസില്‍ 250 ( 4815 രൂപ) റിയാലുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍അമൂദി അധ്യക്ഷനായ സൗദി റെയില്‍വേയ്സ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് നിരക്ക് അംഗീകരിച്ചതായി പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് അറിയിച്ചു. ഹറമൈന്‍ തീവണ്ടി പ്രവര്‍ത്തന ... Read more

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; നാവികന്‍ അഭിലാഷ് സുരക്ഷിതന്‍ തിരച്ചിലിന് ഇന്ത്യന്‍ നേവിയും

ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. വഞ്ചിയുടെ തൂണുതകര്‍ന്ന് മുതുകിന് സാരമായ പരുക്കേറ്റെന്ന് അഭിലാഷ് അടിയന്തരസന്ദേശമയച്ചു. ആധുനിക സംവിധാനങ്ങളൊന്നുമില്ലാതെ സാധാരണ പായ്‌വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ സന്ദേശമെത്തി.ഗുരുതര പരുക്കുണ്ടെന്നും സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്നും സന്ദേശം. കണ്ടെത്താന്‍ വിപുലമായ തിരച്ചിലിന്       നാവികസേനയും    ഐഎന്‍എസ് സത്പുരയും . എഴുന്നേല്‍ക്കാന്‍ പ്രയാസമുള്ള അവസ്ഥയിലാണെന്നാണ് ഇന്നുരാവിലെ അയച്ച സന്ദേശത്തിലുമുള്ളത്. അഭിലാഷിനെ കണ്ടെത്താന്‍ ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകരും ഓസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോര്‍ഡിനേറ്റിംഗ് സെന്ററും വിപുലമായ തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര കപ്പലും രാവിലെ തിരച്ചിലിന് പുറപ്പെട്ടു. അഭിലാഷിന്റെ വഞ്ചിയിലുള്ള സാറ്റലൈറ്റ് ഫോണ്‍ സജീവമാക്കിയിട്ടുണ്ട്. ഇതുവഴി വഞ്ചി എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയും. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്വഞ്ചിയുടെ ... Read more

100 മികച്ച ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ഇടം നേടി നാല് ഇന്ത്യന്‍ സ്ഥലങ്ങള്‍

ലോകത്തെ മികച്ച സ്ഥലങ്ങളുടെ ആദ്യ വാര്‍ഷിക പട്ടികയുമായി ടൈം മാഗസിന്‍. തീം പാര്‍ക്കുകള്‍, ബാറുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കണ്ടുപിടുത്തങ്ങള്‍, ഗുണനിലവാരം, സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വെച്ചാണ് വ്യവസായ പ്രമുഖരും, പത്രാധിപന്മാരും ചേര്‍ന്ന് 2018-ലെ മികച്ച സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 48 രാജ്യങ്ങള്‍, ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നും 100 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. വിയറ്റ്‌നാമിലെ ബാന ഹില്‍സിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് മുതല്‍ മോസ്‌കോയിലെ സര്‍യ്യാദിയ പാര്‍ക്ക് വരെയാണ് പട്ടികയിലുള്ളത്. 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ പാര്‍ക്കില്‍ പത്ത് മില്യണ്‍ സന്ദര്‍ശകരാണ് ഇതുവരെയെത്തിയത്. ഇന്ത്യയിലെ നാല് സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. ന്യൂഡല്‍ഹിയിലെ സുന്ദര്‍ നഴ്‌സറി, രാജസ്ഥാനിലെ ആഡംബര ഹോട്ടലായ അലില ഫോര്‍ട്ട് ബിഷന്‍ഗര്‍, അവാര്‍ഡ് നേടിയ ഇന്ത്യന്‍ അസെന്റ് റെസ്റ്റോറന്റ്, ചണ്ഡിഗഡിലെ ഒബ്‌റോയ് സുഖ്വിലാസ് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്നിവയാണ് തിരഞ്ഞെടുത്ത സ്ഥലങ്ങള്‍. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അസെന്റ് ഹോട്ടല്‍ നിരവധി അവാര്‍ഡുകളാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. ഇവിടുത്തെ പ്രശസ്തനായ ഷെഫായ മനിഷ് മെഹ്രോത്ര ... Read more

കേരളത്തില്‍ വരവറിയിച്ച് പുത്തന്‍ ബെന്‍സ് സി ക്ലാസ്

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സിന്റെ സി ക്ലാസ് സെഡാന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയിലുമെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരം രാജശ്രീ ബെന്‍സില്‍ നടസില്‍ നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്സ് സിഇഒ രാജീവ് മേനോനും രാഘവേന്ദ്ര ശിവകുമാറും ചേര്‍ന്ന് പുതിയ സി ക്ലാസ് വിപണിയില്‍ അവതരിപ്പിച്ചു. കൂടുതല്‍ കരുത്തനായാണ് പുത്തന്‍ സി-ക്ലാസ് എത്തുന്നത്. മുന്‍ മോഡലില്‍ നിന്ന് നിരവധി പരിഷ്‌കാരങ്ങള്‍ വാഹനത്തെ വേറിട്ടതാക്കുന്നു. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്റെ മോടി കൂട്ടിയിരിക്കുന്നു. C220d പ്രൈം, C220d പ്രോഗ്രസ്സീവ്, C300d AMG എന്നീ മൂന്ന് വകഭേദങ്ങളുണ്ട് പുത്തന്‍ സി ക്ലാസിന്. ബിഎസ്-6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് പുത്തന്‍ സി-ക്ലാസിന്റെ ഹൃദയം. സി220ഡിയില്‍ 192 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ ... Read more

വിമാനത്താവളങ്ങള്‍ സ്മാര്‍ട്ടാവുന്നു; മുഖം കാണിച്ചാല്‍ ഇനി വിമാനത്തില്‍ കയറാം

രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്മാര്‍ട്ടാവാന്‍ ഒരുങ്ങുന്നു. വിമാനത്താവളങ്ങളിലെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ഇനി ടിക്കറ്റും ബോര്‍ഡിങ് പാസുമായി കാത്തു നില്‍ക്കേണ്ടതായി വരില്ല. പകരം ഫേയ്‌സ് സ്‌കാനര്‍ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. ഇതോടെ മുഖം നോക്കി യാത്രക്കാരെ തിരിച്ചറിയാനാവും. ഇത് ചെക്ക് ഇന്‍ കൗണ്ടറിലെ നീണ്ട കാത്തിരുപ്പ് അവസാനിപ്പിക്കും. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ 2020ഓടെ ഇത് നിലവില്‍വരും. ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാനത്താവളം ബാംഗളൂരുവായിരിക്കും. അടുത്ത വര്‍ഷം ആദ്യം അവിടെ ഇത് നടപ്പില്‍ വരും. ഹൈദാബാദ്, കൊല്‍ക്കത്ത, വാരാണസി, വിജയവാഡ, പുണെ എന്നിവിടങ്ങളിലും അതിന് ശേഷം ചെന്നൈയിലും പദ്ധതി കൊണ്ടുവരാനാണ് തീരുമാനം. പിന്നീട് രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. വ്യോമയാന മന്ത്രാലത്തിന്റെ ഡിജി യാത്ര പദ്ധതി പ്രകാരമുള്ള ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. ഒരിക്കല്‍ മുഖം സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. പിന്നീട് യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റിന്റെ പ്രിന്റ് ... Read more

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. പതിനൊന്നു വര്‍ഷം മുമ്പുതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും നടപ്പാക്കാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരും പിന്‍സീറ്റ് യാത്രക്കാരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കി 2007ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. അന്ന് ഉത്തരവ് ഇറക്കുകയും ഇക്കാര്യം അറിയിച്ച് പത്രപ്രസ്താവന നല്‍കുകയും ചെയ്തതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ എസ് മണികുമാര്‍, സുബ്രഹ്മണ്യന്‍ പ്രസാദ് എന്നിവര്‍ വിമര്‍ശിച്ചു. ഉത്തരവ് നടപ്പാക്കാനെടുത്ത നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കെകെ രാജേന്ദ്രന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. റോഡ് അപകടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പിന്‍സീറ്റ് യാത്രക്കാര്‍ക്കും തലയ്ക്കു ഗുരുതരമായ പരിക്ക് ഏല്‍ക്കുന്നുണ്ട്. വണ്ടി ഓടിക്കുന്നവരോ പിന്‍സീറ്റ് യാത്രക്കാരോ നിയമത്തെക്കുറിച്ച് ബോധവാന്മാരാകണം എന്നില്ല, സുരക്ഷയ്ക്ക് അവര്‍ വേണ്ടത്ര മുന്‍ഗണന കൊടുക്കണം എന്നുമില്ല. എന്നാല്‍ സര്‍ക്കാരിന്റെ കാര്യം അങ്ങനെയല്ല. ... Read more

ഡ്രൈവിങ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കാം

വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി (വാഹന റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) ബുക്ക് എന്നിവയുടെ ഒറിജിനല്‍ വാഹനത്തില്‍ കരുതണമെന്ന നിയമം ഇനിമുതല്‍ സംസ്ഥാനത്തു ബാധകമല്ല. ഈ രേഖകളുടെ ഡിജിറ്റല്‍ രൂപം മൊബൈലില്‍ കരുതിയാല്‍ മതിയാകുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹറ അറിയിച്ചു. ഒറിജിനല്‍ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളില്‍ സൂക്ഷിച്ചുവെക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുമെന്ന് ബഹറ പറഞ്ഞു.ജില്ലാ പൊലീസ് മേധാവിമാര്‍ ട്രാഫിക് പരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹന പരിശോധനയില്‍ ഡിജിലോക്കര്‍, എംപരിവാഹന്‍ തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെ രേഖകള്‍ സമര്‍പ്പിച്ചിട്ടും അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പുതിയ നിയമം നടപ്പില്‍വരുത്തിയത്. രാജ്യ വ്യാപകമായി നടപ്പാക്കുന്ന നിയമം ആദ്യം ഏറ്റെടുത്തത് ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ും ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയിലൂടെ ലഭ്യമാകുന്ന രേഖകള്‍ പരിഗണിക്കാന്‍ കേന്ദ്രം ... Read more

സെല്‍ഫി ഭ്രമം അതിരുകടന്നു; ബോഗ്ലെ സീഡ്സ് ഫാമിലെ സൂര്യകാന്തി പാടം അടച്ചു പൂട്ടി

മനോഹരമായ സ്ഥലങ്ങള്‍ തേടി പോകുന്നവരാണ് സഞ്ചാരികള്‍. എന്നാല്‍ സഞ്ചാരികളുടെ അതിബാഹുല്യം മൂലം പല ഡെസ്റ്റിനേഷനുകളും അടച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. നമ്മടെ കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മില്‍ഗ്രോവിലെ ഒരു പ്രധാന ഫോട്ടോ ഡെസ്റ്റിനേഷനും ഇത്തരത്തില്‍ അടച്ചുപൂട്ടിയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമിതമായ സെല്‍ഫി ഭ്രമമാണ് ഈ മനോഹരമായിടത്തേക്കുള്ള യാത്ര വിലക്കിന് കാരണമായത്. സഞ്ചാരികളുടെ അധിക ഒഴുക്ക് മൂലം പ്രദേശം ആകെ താറുമാറായി. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ ഒരു ചെറു പട്ടണം ആണ് മില്‍ഗ്രോവ്. 1969-ലാണ് സഫാരി റോഡില്‍ സ്ഥിതി ചെയുന്ന ബോഗ്ലെ സീഡ്സ് ഫാം പ്രവര്‍ത്തനം ആരംഭിച്ചത്. പൂത്തു നില്‍ക്കുന്ന സൂര്യകാന്തി പാടമാണ് ഈ ഫാമിലെ പ്രധാന ആകര്‍ഷണം. വിനോദ സഞ്ചാരികള്‍ ഇവിടെ സെല്‍ഫി എടുക്കാന്‍ വേണ്ടി എത്താറുണ്ട്. ‘ആദ്യത്തെ എട്ട് ദിവസം ഞങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഫാം തുറന്നു കൊടുത്തു. ആദ്യം എല്ലാം നന്നായി പോയി, എല്ലാവരും സന്തോഷത്തിലായിരുന്നു,’- ഫാം ഉടമസ്ഥന്‍ ബാറി ബോഗ്ലെ പറഞ്ഞു. പിന്നീട് എല്ലാം താറുമാറായതോടെ ... Read more

ആറ് വര്‍ണ്ണങ്ങളില്‍ നഗരം ചുറ്റാന്‍ റിയാദ് മെട്രോ

സൗദി തലസ്ഥാന നഗരിയിലൂടെ ചൂളം വിളിച്ചോടുന്ന മെട്രോ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് നാടും നഗരവും. ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ നഗരത്തിന്റെ മുഖച്ഛായയും ഗതാഗത സംസ്‌കാരത്തിലും ചെറുതല്ലാത്ത മാറ്റമുണ്ടാകും. 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളുമായാണ് ഈ ബൃഹദ് പദ്ധതി നഗരത്തിലെത്തുക. നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ളത്. ഒലയ-ബത്ഹ റൂട്ടിലോടുന്ന ട്രെയിന്‍ ലൈനിന് നിറം നീലയാണ്. കിങ് അബ്ദുള്ള റൂട്ടിന് ചുവപ്പും, പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ വഴിയുള്ള ലൈനിന് ഓറഞ്ചും, റിയാദ് രാജ്യാന്തര വിമാനത്താവളം ലൈനിന് മഞ്ഞയും, കിങ് അബ്ദുല്‍ അസീസ് ലൈനിലിന് പച്ചയും, കിങ് അബ്ദുള്ള ഫൈനാന്‍ഷ്യല്‍ സിറ്റിയും ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂണിവേഴ്സിറ്റിയും ഉള്‍പ്പെടുന്ന ട്രാക്കിന് പര്‍പ്പിള്‍ നിറവുമാണ് നല്‍കിയിട്ടുള്ളത്. 75 ശതമാനം പണിപൂര്‍ത്തിയായെന്നും ഗതാഗതം വൈകാതെ ആരംഭിക്കുമെന്നും റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അറിയിച്ചു. ട്രെയിനിനോടൊപ്പം മെട്രോ ബസുകളും നിരത്തിലിറങ്ങും. 22 ... Read more

തീവണ്ടിയില്‍ ചായയ്ക്കും കാപ്പിക്കും നിരക്ക് കൂട്ടി റെയില്‍വേ

ചായയ്ക്കും കാപ്പിക്കും റെയില്‍വേ നിരക്ക് കൂട്ടി. ആറു വര്‍ഷത്തോളം ഏഴു രൂപ നിരക്കില്‍ തുടര്‍ന്ന ഡിപ്പ് ചായയ്ക്കും കാപ്പിക്കും റെയില്‍വേ മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. പ്ലാറ്റിഫോമിലും സ്റ്റാളിലും വില്‍ക്കുന്നതടക്കും ഇനി ചായയ്ക്ക് 10 രൂപ നല്‍കണം. അതേ സമയം 50 മില്ലി ലിറ്ററിന്റെ  സാധാരണ ചായയ്ക്ക് അഞ്ചു രൂപ നിലനിര്‍ത്തി. കാപ്പിയ്ക്ക് ഏഴു രൂപയും. രാജധാനി, തുരന്തോ, ശതാബ്ദി വണ്ടികളില്‍ ഇതില്‍ വ്യത്യാസമുണ്ട്. 50 ഗ്രാം വീതം തൂക്കമുള്ള രണ്ട് ഉള്ളിവടയ്ക്ക് 17 രൂപയും 30 ഗ്രാം വീതമുള്ള രണ്ട് ഉഴുന്ന് വടയ്ക്ക് 40 ഗ്രാം ചട്‌നിക്ക് 17 രൂപയാണ് ഈടാക്കുന്നത്. ഇഡ്ഡലി സെറ്റിന് 12 രൂപ ഈടാക്കുമ്പോള്‍ ഒരു ലിറ്റര്‍ റെയില്‍ നീര്‍ കുടിവെള്ളത്തിന് 15 രൂപ നല്‍കണം.

പൊതുനിരത്തിലെ അനധികൃത ഫ്‌ളക്‌സുകള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി. മതിയായ അനുമതികളില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന വിധത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഉപയോഗശേഷം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് ഉറപ്പാക്കണം. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തദ്ദേശവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

പ്രളയാനന്തരം വിരുന്നുകാരായി അവരെത്തി

പ്രളയത്തെ അതിജീവിച്ച് മുന്നോട്ടുപോകുന്ന കോള്‍പ്പാടങ്ങളിലേക്ക് ദേശാടനപക്ഷികള്‍ വിരുന്നെത്തിത്തുടങ്ങി. അടുത്ത കൃഷിക്കായി പടവുകളില്‍ വെള്ളം വറ്റിക്കുന്നതടക്കമുള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ക്കിടയിലാണ് കര്‍ഷകരിലും കുളിര്‍കാഴ്ചയൊരുക്കി ദേശാടനപക്ഷികളുടെ വിരുന്നെത്തി തുടങ്ങിയത്. തൃശൂര്‍ കോള്‍മേഖലയില്‍ അയനിക്കാട് തുരുത്തിന് സമീപം ആയിരക്കണണിക്ക് നീര്‍പക്ഷികളാണ് വിരുന്നെത്തിയിരിക്കുന്നത്. വര്‍ണ്ണകൊക്കുകളും ഗോഡ്വിറ്റുകളും കരണ്ടിക്കൊക്കുകളും സൂപ്പര്‍ താരങ്ങളായ പെലിക്കണും രാജഹംസവും കോള്‍പാടങ്ങളില്‍ പറന്ന് നടക്കുകയാണ്. നാട്ടുകാരനായ ജോസഫ് ചിറ്റിലപ്പിള്ളിയാണ് കഴിഞ്ഞദിവസം പക്ഷിക്കൂട്ടത്തിനിടയില്‍നിന്ന് നാല് വലിയ രാജഹംസങ്ങളെ കണ്ടെത്തിയത്. കോള്‍പ്പാടത്തെ പരിസ്ഥിതി കൂട്ടായ്മയായ കോള്‍ ബേഡേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ നിന്ന് പട്ടവാലന്‍ ഗോഡ്വിറ്റ്, വരയന്‍ മണലൂതി തുടങ്ങി കോളില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന പക്ഷികള്‍ പലതിനേയും കണ്ടെത്താനായി. പാടശേഖരത്തിന് നടുവിലുള്ള ഒരു പ്രദേശമാകയാല്‍ വെള്ളക്കെട്ട് പെട്ടെന്ന് ബാധിക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന ഒരു പ്രദേശമാണിത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പല പക്ഷികളേയും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷികളുടെ ദേശാടനപാതയിലെ ഒരു പ്രധാന ഇടത്താവളം കൂടിയാണത്. തൃശൂര്‍ കോള്‍മേഖലയില്‍ ഒരുപാട് നീര്‍പക്ഷികള്‍ ചേക്കേറുന്ന കോളിലെ ഒരു പ്രധാന കൊറ്റില്ലമാണ് അയനിക്കാട് ... Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വലിയ യാത്രാവിമാനം പറന്നിറങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണു തിരുവനന്തപുരത്ത് നിന്നു രാവിലെ ഒന്‍പതിനു പുറപ്പെട്ട വിമാനം പതിന്നൊന്നരയോടെ  കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങി. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടര്‍ന്നു തയാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാണു വിമാനം ഇറക്കിയത് . വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണ് ഇന്നത്തെ വിമാന പറന്നിറങ്ങയതോടെ നടന്നത്. മൂന്നു മണിക്കൂറോളം തുടരുന്ന ഈ പരീക്ഷണ പറക്കലിനിടെ ആറു ലാന്‍ഡിങ്ങുകള്‍ നടത്തി. എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായത്തോടെയായിരുന്നു  പരീക്ഷണ പറക്കലും ലാന്‍ഡിങ്ങുകളും നടന്നത്. ഏതു കാലാവസ്ഥയിലും ഏതു സമയത്തും വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായുള്ള ഡിജിസിഎയുടെ പരിശോധന ഇന്നലെ തുടങ്ങിയിരുന്നു. വിമാനം വിജയകരമായി ഇറക്കി ഫ്‌ലൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) റിപ്പോര്‍ട്ട് നല്‍കിയ ... Read more