Category: Homepage Malayalam
ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി
ആധാറിന് ഭേദഗതികളോടെ സുപ്രീം കോടതിയുടെ അനുമതി ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുത്. ആധാര്‍ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്നു ജസ്റ്റിസുമാര്‍ ആധാര്‍ വിഷയത്തില്‍ ഒരേ നിലപാട് രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കറും എ.കെ.സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടപ്പോള്‍ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ആധാര്‍ കേസുമായി ബന്ധപ്പെട്ട നിയമം ധനബില്ലായി പരിഗണിക്കരുതെന്ന് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. 40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്. ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളിലെ നേട്ടങ്ങള്‍ ആധാറിലൂടെ അര്‍ഹരായവര്‍ക്ക് നല്‍കാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ ... Read more
അറിയാം കുറിഞ്ഞി വിശേഷം; ഇക്കൊല്ലം പൂവിട്ടത് ആറിനങ്ങള്‍
മൂന്നാര്‍ മലനിരകളിലെ നീല വസന്തത്തില്‍ പൂവിട്ടത് ആറ് ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞികള്‍. ഒന്നു മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞികളാണ് ഇത്തവണ ഒന്നിച്ച് പൂവിട്ടത്. പ്രളയത്തിന് ശേഷം വീണ്ടും പൂവിട്ടു തുടങ്ങിയ കുറിഞ്ഞി വസന്തം കാണാനായി ആയിരക്കണക്കിന് ആളുകളാണെത്തുന്നത്. 450 ഇനം നീലക്കുറിഞ്ഞി ഇനങ്ങള്‍ തെക്കനേഷ്യയില്‍ മാത്രം കാണപ്പെടുന്നുണ്ട്. അതില്‍ ഇന്ത്യയില്‍ തന്നെയുണ്ട് 180ല്‍ പരം ഇനങ്ങള്‍. ഇതില്‍ 64 ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍ തുടങ്ങി 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന 47 ഇനങ്ങള്‍ മാത്രം മൂന്നാറില്‍ തന്നെയുണ്ട്. ഇരവികുളം ദേശീയോദ്യാനത്തില്‍ 20 തരം നീലക്കുറിഞ്ഞികള്‍ ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നു മുതല്‍ 60 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂവിടുന്നവയാണ് ഇരവികുളത്തെ നീലക്കുറിഞ്ഞികള്‍. സ്‌ട്രോബിലാന്തസ് കുന്തിയാനസ് എന്ന പേരിലറിയപ്പെടുന്ന നീലക്കുറിഞ്ഞികളാണ് ഇപ്പോള്‍ വ്യാപകമായി പൂത്തത്. ഇരവികുളം ദേശീയോദ്യാനത്തിലെ ഉള്‍വനങ്ങളിലെ ചോലകളിലാണ് ഭൂരിഭാഗവും വളരുന്നത്. അതിനാല്‍ ഇവ ചോലക്കുറിഞ്ഞികള്‍ എന്ന പേരിലും അറിയപ്പെടുന്നു.
വെള്ളായണിക്കായലിന് ഇനി അക്ഷരം കൂട്ട്
വെള്ളായണികായല്‍ക്കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്നവര്‍ക്കിന് കൂട്ടിന് കലയുടെ സൗന്ദര്യവും വായനയുടെ സുഖവും നുകരാം. കാലയിന്റെ വവ്വാമൂല എന്ന് പറയുന്ന ഭാഗമാണ് ഹരിതവീഥിയാകുന്നത്. സന്ദര്‍ശകര്‍ക്ക് ഹരിതവീഥിയോട് ചേര്‍ന്ന് തയ്യാറാക്കിയ വായനശാലയില്‍ നിന്നും പുസ്തകങ്ങള്‍ സൗജന്യമായി വായിക്കാം. വായന എന്ന ആശയം പഞ്ചായത്തോ മറ്റ് അധികാരികളോ മുന്‍കൈയെടുത്ത് തുടങ്ങിയ പദ്ധതിയല്ല. മുട്ടയ്ക്കാട് വിദ്യാ ഭവനില്‍ വിവേക് നായരാണ് തന്റെ സ്വകാര്യ ശേഖരമായിരുന്ന പുസ്തകങ്ങള്‍ കായല്‍ സന്ദര്‍ശകര്‍ക്ക് വായനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ക്യാമറ അസിസ്റ്റന്റാണ് വിവേക്. വൈകുന്നേരങ്ങളില്‍ കായലിനരികില്‍ എത്താറുള്ള വിവേക് കായലിനരികേ പത്രവായനക്കായി നിരവധിപേരെത്തുന്നത് ശ്രദ്ധിച്ചു. തുടര്‍ന്നാണ് വിവേകിന് എന്തുകൊണ്ട് പത്രത്തോടൊപ്പം പുസ്തകങ്ങളും കായല്‍ക്കരയിലെത്തിച്ചു കൂടേയെന്ന് ചിന്തിച്ചത്. തന്റെ ആശയം വാര്‍ഡ് അംഗമായ വെങ്ങാനൂര്‍ ശ്രീകുമാറിനോട് പറയുകയും അനുവാദം വാങ്ങുകയും ചെയ്തു. ജോലി സമയം കഴിഞ്ഞാല്‍ കായല്‍ തീരത്ത് പുസ്തകങ്ങളുമായി വിവേക് എത്തും. കഥകളും നോവലും ജീവചരിത്രവും എല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറെ ഉണ്ടെന്നറിഞ്ഞതോടെ മിച്ചം പിടിക്കുന്ന തുകയില്‍ നിന്നും പുതിയ ... Read more
സിനിമകളില്‍ നമ്മളെ വിസ്മയിപ്പിച്ച ഈ സ്ഥലത്താണ് മുകേഷ് അംബാനിയുടെ മകളുടെ വിവാഹം
മുകേഷ് അംബാനിയുടെയും, നിത അംബാനിയുടേയും മകള്‍ ഇഷ അംബാനിയുടെ വിവാഹം ആര്‍ഭാടമായി കഴിഞ്ഞ ദിവസം ഇറ്റലിയില്‍ കഴിഞ്ഞു. ആനന്ദ് പിരാമലുമായുള്ള ഇഷയുടെ വിവാഹനിശ്ചയത്തിന്റെ വേദിയാണ് എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചത്. ഹോളിവുഡ് താരങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം തന്നെയാണ് അംബാനി മകളുടെ വിവാഹ നിശ്ചയത്തിന് തെരഞ്ഞെടുത്തത്. വേറെ ഏതുമല്ല, ഇറ്റലിയിലെ ലേക് കോമോ എന്ന റിസോര്‍ട്ട് ഏരിയയിലാണത്. അതിമനോഹരമായ വിന്റേജ് സ്‌റ്റൈല്‍ കെട്ടിടങ്ങളുടെ ഒരു കൂട്ടം തന്നെയാണ് അത്. ലേക് കോമോയിലെ ‘വില്ല ഡിസ്റ്റെ’ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു ആഘോഷം. ആല്‍പ്‌സ് പര്‍വതമടിത്തട്ടില്‍ മനോഹരമായൊരു സ്ഥലം തന്നെയായിരുന്നു അത്. തടാകവും പൂക്കളും പച്ചവിരിച്ച പുല്‍ത്തകിടുകളുമായി അത് ലോകത്തിലെ തന്നെ റൊമാന്റിക് ഇടമായി നിലനില്‍ക്കുന്നു. വിന്റേജ് സ്‌റ്റൈലിലാണ് വില്ല ഡിസ്റ്റേയും പണി കഴിപ്പിച്ചിരിക്കുന്നത്. 1568ല്‍ പണി കഴിപ്പിച്ച വില്ല ഡിസ്റ്റെയില്‍ ഒരു രാത്രി കഴിയാന്‍ നല്‍കേണ്ടത് എഴുപതിനായിരമോ അതിലധികമോ ആണ്. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളിലൊന്നായാണ് ലേക് കോമോയുടെ തീരത്തുള്ള ... Read more
കേരളം സുരക്ഷിതം; പ്രളയശേഷം സഞ്ചാരികളുടെ വരവ് തുടങ്ങി
പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഉണര്‍ത്താന്‍ കേരള ടൂറിസം വകുപ്പും ഹാറ്റ്‌സും. ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ മുപ്പതംഗ സംഘം കൊച്ചിയിലെത്തി. ഗുജറാത്തിലെ പത്രപ്രവര്‍ത്തകനായ ചാക്കര്‍ ബായി ഉള്‍പ്പെടെയുള്ള സംഘം ഡോക്ടര്‍ ത്രവേദിയുടെ നേതൃത്ത്വത്തിലാണ് പള്ളുത്തുരിത്തിയിലെ പാലയ്ക്കല്‍ ഹോംസ്റ്റേയിലെത്തിയത്. പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ സംസ്ഥാന വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന്റെ ലക്ഷണമാണ് ടൂറിസ്റ്റ് സംഘങ്ങളുടെ വരവെന്ന് അധികൃതര്‍ പറഞ്ഞു. കൊച്ചിയിലെത്തിയ സംഘത്തിനെ ടൂറിസം ജോയിന്റ് ഡയറ്കടര്‍ നന്ദകുമാര്‍, ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം എം പി ശിവദത്തന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് സംഘം ഫോര്‍ട്ട് കൊച്ചിയിലും, കാലടിയിലെ വിവിധ പ്രദേശങ്ങളും സന്ദര്‍ശിച്ചു. കേരളം സുരക്ഷിതമാണെന്ന് സംഘത്തലവനായ ഡോക്ടര്‍ ത്രിവേദി പറഞ്ഞു.
ഗിന്നസില്‍ ഇടം നേടി സൗദി ദിനാഘോഷം
സൗദിയുടെ എണ്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.ആഘോഷത്തോട് അനുബന്ധിച്ചു ഒരുക്കിയ കരിമരുന്നു പ്രയോഗമാണ് റെക്കോഡിട്ടത്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു ഇന്നലെ രാജ്യത്തെ 58 കേന്ദ്രങ്ങളിലായി ഒന്‍പതു ലക്ഷത്തില്‍ അധികം കതിനകള്‍ പൊട്ടിച്ചാണ് ആകാശത്തു വര്‍ണ്ണ വിസ്മയം തീര്‍ത്തത്. ഒരേ സമയം ഏറ്റവും കൂടുതല്‍ കരിമരുന്നു പ്രയോഗിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇന്നലെ സൗദിക്ക് ലഭിച്ചു. ആഘോഷങ്ങളോട് അനുബന്ധിച്ചു വിവിധ കലാപ്രകടനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. കടലിലും കരയിലമായി നടന്ന ആഘോഷ പരിപാടികളില്‍ വിവിധ സൈനിക വിഭാഗങ്ങളും പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമാകാന്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയത്. ഇതാദ്യമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസത്തെ പൊതു അവധിയും ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു നല്‍കിയിരുന്നു.
മണാലിയില്‍ മണ്ണിടിച്ചില്‍ കുടുങ്ങിയത് നിരവധി മലയാളികള്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ഹിമാചലിലെ മണാലിയില്‍ കുടുങ്ങിയ മലയാളികളെ ഇന്ന് രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ 43 മലയാളികളാണ് കുടുങ്ങികിടക്കുന്നത് . ഇതില്‍ പാലക്കാട് കൊല്ലങ്കോട് നിന്നുള്ള മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമുണ്ട്. റോഡുകള്‍ തകര്‍ന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്ന ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കിന്നോര്‍, ചമ്പാ ജില്ലകളില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട പോയ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. പ്രധാന നനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം ട്രെക്കിംഗിന് പോയ 45 പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല
കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും
കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും. പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തിന് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ വന്‍ തിരിച്ച് വരവാകും ഉണ്ടാകുന്നത്. കെ ടി എം 2018 നോട് അനുബന്ധിച്ച് നടത്തുന്ന പ്രീ മീഡിയ ടൂറിന്റെ ഭാഗമായി ദേശീയ അന്താരാഷ്ട്ര വക്താക്കള്‍ ഇന്ന് കൊച്ചിയില്‍ നിന്നും കോവളത്ത് എത്തിച്ചേര്‍ന്നു. ഇവരെ കെ ടി എം സൗത്ത് കേരള പോസ്റ്റ് മാര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ മനോജ് ബാബുവും, ലീല കോവളം ജി എം ദിലീപും, സാഗര കോവളം എംഡി ശിശുപലനും ചേര്‍ന്ന് സ്വീകരിച്ചു. ഇവര്‍ കോവളം, തിരുവനന്തപുരം, ജടായു ഏര്‍ത്ത് സെന്റര്‍, കൊല്ലം, ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു 27നു കൊച്ചിയില്‍ തിരിച്ചെത്തും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് കെ ടി എമ്മിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് ... Read more
അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി;സുരക്ഷിതനെന്ന് നാവികസേന
ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍ പെട്ട ഇന്ത്യന്‍ നാവികസേന കമ്മാന്റര്‍ അഭിലാഷ് ടോമിയെ രക്ഷിച്ചു. അപകടത്തില്‍ പെട്ട മറ്റൊരു മത്സരാര്‍ത്ഥി ഗ്രിഗറിനെ രക്ഷിക്കാനായി ഫ്രഞ്ച് കപ്പല്‍ ഓസിരിസ് ഇപ്പോള്‍ നീങ്ങുകയാണ്. ഇദ്ദേഹവും അഭിലാഷ് ടോമിക്ക് സമീപത്ത് തന്നെയുണ്ടെന്നാണ് വിവരം. അഭിലാഷ് ടോമിക്ക് ഇപ്പോഴും ബോധമുണ്ട്. അദ്ദേഹം സുരക്ഷിതനാണെന്നാണ് കപ്പലില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. അദ്ദേഹത്തിന് വെളളവും ഭക്ഷണവും നല്‍കി. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷ് ടോമിക്ക് അടുത്തേക്ക് എത്തിയത്. അദ്ദേഹത്തിന് പ്രാഥമിക വൈദ്യശുശ്രൂഷകള്‍ക്ക് ശേഷം ഓറഞ്ച് നിറത്തിലുളള സ്‌ട്രെച്ചറിലാണ് മാറ്റിയത്. പായ്വഞ്ചിയുടെ തൂണ്‍ തകര്‍ന്നുവീണ് അഭിലാഷ് ടോമിയുടെ നടുവിനാണ് പരിക്കേറ്റിരിക്കുന്നത്. അദ്ദേഹത്തിന് അനങ്ങാന്‍ സാധിക്കാത്ത നിലയിലാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും വേഗത്തില്‍ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് ശ്രമം. ഓസിരിസ് കപ്പലിനെ ബന്ധിപ്പിച്ച യാനങ്ങളാണ് ഇപ്പോള്‍ അഭിലാഷ് ടോമിയെ രക്ഷിക്കാനായി എത്തിയിരിക്കുന്നത്. ഇത് രണ്ട് സോഡിയാക് ബോട്ടുകളാണ്. അഭിലാഷ് ടോമിയുടെയും ഇദ്ദേഹം യാത്ര ചെയ്ത തുരിയ പായ്വഞ്ചിയുടെ ... Read more
ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം കൊല്‍ക്കത്തയില്‍
ഒരു വന്‍നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കുന്നതിനായി ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാലമുണ്ട് ഇന്ത്യയില്‍. ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമെന്ന ഖ്യാതിയുള്ള ആ പാലത്തിന്റെ പേര് വിദ്യാസാഗര്‍ സേതു എന്നാണ്. ലോകപ്രശസ്തമായ ഹൗറ പാലത്തിന് കൂട്ടായിട്ടാണ് ഈ പലം പണിതുയര്‍ത്തിയത്. നിര്‍മാണചാതുര്യം കൊണ്ട് ഹൗറയെക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് വിദ്യാസാഗര്‍ സേതു. കൊല്‍ക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിര്‍മിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിര്‍വഹിച്ചത്. പിന്നീട് വര്‍ഷങ്ങളോളം നിര്‍മാണങ്ങള്‍ ഒന്നും നടക്കാതിരുന്ന പാലത്തിന്റെ പണികള്‍ പുനരാരംഭിച്ചത് 1979 ലാണ്. എന്‍ജിനീയറിങ് വിസ്മയം എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീട് ഉണ്ടായത്. ഏകദേശം 823 മീറ്റര്‍ നീളത്തില്‍ 35 മീറ്റര്‍ വീതിയിലാണ് പാലം പണിതിരിക്കുന്നത്. ഒരു ഫാന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, ഏകദേശം 128 മീറ്റര്‍ ഉയരമുള്ള രണ്ടു തൂണുകളില്‍ നിന്നും 152 കേബിളുകളിലാണ് പാലത്തെ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ... Read more
കരുത്തോടെ കുമരകം
പ്രളയത്തിന് ശേഷം കുമരകത്തേക്ക് വിദേശ വിനോദ സഞ്ചാരികളുടെ വരവേറി. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വിദേശികളുടെ ബുക്കിങ് ഒക്ടോബര്‍, നവംബര്‍ വരെ പൂര്‍ത്തിയായി. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ 27 അംഗ സംഘം കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തി. നാട്ടുമ്പുറത്തെ നിത്യ ശീലങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തി. കയര്‍ പിരിക്കല്‍, ഓലമെടച്ചില്‍, പായ നെയ്ത്ത്, എന്നിവ കുമരകത്ത് എത്തിയ സഞ്ചാരികള്‍ നേരിട്ട് കണ്ട് ആസ്വദിച്ചു. കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ കണ്ടപ്പോള്‍ സഞ്ചാരികള്‍ക്ക് ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നറിയാന്‍ ആവേശമായി. കാഴച്ചകള്‍ക്കപ്പുറം രുചിയിലെ വൈവിധ്യവും അവരെ ആകര്‍ഷിച്ചു. തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് അറിയാനായിരുന്നു സഞ്ചാരികളുടെ ആവശ്യം. തുടര്‍ന്ന് വീട്ടമ്മയായ അജിത തേങ്ങച്ചമ്മന്തി ഉണ്ടാക്കുന്ന വിധം കാണിച്ചു ഗൈഡ് രുചിക്കൂട്ടുകള്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി കൊടുത്തു. കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സഞ്ചാരികള്‍ പിന്നീട് കള്ളു ചെത്തുന്ന വിധവും, വല വീശി മീന്‍ പിടിക്കുന്ന വിധവും പരീക്ഷിച്ചു നോക്കി.
സിക്കിം ഇനി വിമാനത്താവളങ്ങളില്ലാ സംസ്ഥാനമല്ല
രാജ്യത്ത് വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പേര് ഇനി സിക്കിമിനില്ല. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്ന് സിക്കിമില്‍ ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം. സിക്കിമില്‍ വിമാനം പറന്നിറങ്ങുന്നതോടെ ഹിമാലയന്‍ താഴ്‌വരയിലേക്ക് നേരിട്ട് വിമാനമിറങ്ങാം. സിക്കിമിലെ ദി പാക്യോങ് വിമാനത്താവളം തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്ന് 30 കിമി അകലത്താണ് സ്ഥിതി ചെയ്യുന്നത്. ഹരിതമനോഹരമായ പാക്യോങ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 4500 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1.7 കി.മീ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വേ ആണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തെ നൂറാമത് വിമാനത്താവളമാണ് പാക്യോങ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന പേരും ഇതോടെ പാക്യോങിന് സ്വന്തമാവും.കുറഞ്ഞചിലവില്‍ ചെറു യാത്രകള്‍ക്കായി സ്പൈസ്ജെറ്റ് ഇതിനോടകം തന്നെ അനുമതി വാങ്ങിക്കഴിഞ്ഞു. 2008ല്‍ നിര്‍മ്മാണമാരംഭിച്ച വിമാനത്താവളം 350 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിക്കിമിലേക്ക് വിമാനമാര്‍ഗമെത്താന്‍ അയല്‍ സംസ്ഥാനമായ പശ്ചിമബംഗാളിനെയാണ് ആശ്രയിച്ചിരുന്നത്. സെപ്റ്റംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഒക്ടോബര്‍ മുതല്‍ ... Read more
പങ്കുവെയ്ക്കാം പ്രണയം; ഡേറ്റിംങ് ആപ്പുമായി ഫേസ്ബുക്ക്
യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കാനായി ഫേസ്ബുക്ക് ആരംഭിക്കുന്ന ‘ഡേറ്റിംങ്’ ആപ്പിന്റെ പരിക്ഷണം കൊളംബിയയില്‍ ആരംഭിച്ചു സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു. മെയ് മാസത്തില്‍ നടന്ന എഫ്8 കോണ്‍ഫറന്‍സിലാണ് വെബ്സൈറ്റ് സംബന്ധിച്ച ആദ്യ അറിയിപ്പ് പ്രഖ്യാപിച്ചത്. 18 വയസ്സ് മുതലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളു. വെബ്സൈറ്റില്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയാണ് ആദ്യപടി. അതിനുശേഷം പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. നിലവില്‍ ടിന്‍ഡര്‍, ബംബിള്‍ എന്നിങ്ങനെ നിരവധി ഡേറ്റിങ് ആപ്പുകള്‍ ഉണ്ട്. എങ്കിലും ലോകത്തെ ഭൂരിഭാഗം ആളുകള്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളതുകൊണ്ട് തന്നെ ഇതിലൂടെ യോജിച്ച പങ്കാളിയെ കണ്ടെത്തുന്നത് കുറച്ചുകൂടി എളുപ്പമായിരിക്കുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെ പുതിയ സേവനവുമായി ഫേസ്ബുക്ക് എത്തുന്നത്. തീര്‍ത്തും സ്വതന്ത്ര്യമായ ഡേറ്റിംങ് ആപ്പായിരിക്കും ഇതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക പ്രൊഫൈല്‍ ഉപയോക്താകള്‍ക്ക് നിര്‍മിക്കാനാവും. എന്നാല്‍ ഈ പ്രൊഫൈല്‍ ഫേസ്ബുക്ക് ന്യൂസ്ഫീഡിലോ ഫേസ്ബുക്ക് സുഹൃത്തുകള്‍ക്കോ കാണാനാവില്ല. പ്രൊഫൈല്‍ നിര്‍മിച്ചതിന് ... Read more
ട്രെയിനിലും ബ്ലാക്ക് ബോക്‌സ് വരുന്നു; കൂടുതല്‍ സ്മാര്‍ട്ടായി കോച്ചുകള്‍
ട്രെയിനുകളില്‍ ഇതാദ്യമായി ബ്ലാക്ക് ബോക്‌സുള്ള സ്മാര്‍ട് കോച്ചുകള്‍ വരുന്നു. റായ്ബറേലിയിലെ ഫാക്ടറിയില്‍ 100 കോച്ചുകള്‍ സജ്ജമായി. വിമാനങ്ങളിലെ മാതൃകയില്‍ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ ഘടിപ്പിച്ച സ്മാര്‍ട് കോച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍മിത ബുദ്ധി കൂടി പിന്‍ബലമാകും. വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സ് അപകടത്തിനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്താനാണു സഹായിക്കുന്നതെങ്കില്‍ ട്രെയിനിലെ ബ്ലാക്ക് ബോക്‌സ് അപകട സാധ്യത കൂടി കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളതാണ്. താപവ്യതിയാനം മൂലം കേബിളുകള്‍ തകരാറിലാകാനുള്ള സാധ്യതയടക്കം ബ്ലാക്ക് ബോക്‌സ് കണ്ടെത്തും. ശബ്ദവും ദൃശ്യവും അടക്കം അവലോകനം ചെയ്തു സൂക്ഷിക്കും. കോച്ചുകളുടെ തല്‍സ്ഥിതി ഉള്‍പ്പെടെ ശാസ്ത്രീയമായി രേഖപ്പെടുത്തി യാത്രക്കാരെ അറിയിക്കുന്നതിനുള്ള സംവിധാനം സ്മാര്‍ട് കോച്ചുകളിലുണ്ടാകും. കോച്ചുകളുടെ ചക്രങ്ങള്‍ പ്രത്യേക സെന്‍സര്‍ സംവിധാനത്തിലൂടെ പാളങ്ങളുടെ കാര്യക്ഷമത തിരിച്ചറിയും. അപകട സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനാകും. ഇതിനായി പ്രത്യേക കംപ്യൂട്ടര്‍ സങ്കേതമാണു വികസിപ്പിച്ചെടുത്തത്. കംപ്യൂട്ടറിന്റെ സിപിയു പോലെ പ്രവര്‍ത്തിക്കുന്ന ഭാഗം പിഐസിസിയു (പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കോച്ച് കംപ്യൂട്ടിങ് യൂണിറ്റ്) എന്നാണ് അറിയപ്പെടുക. ... Read more
കുറിഞ്ഞിക്ക് വേണ്ടി ബൈക്ക് റാലി നടത്തി ഷോകേസ് മൂന്നാര്‍
പ്രളയാനന്തരം കേരളത്തിലെ ടൂറിസം മേഖല വീണ്ടും സജീവമായി. നീലക്കുറിഞ്ഞി വസന്തം പടിവാതില്‍ക്കല്‍ വന്നെത്തിയ വേളയിലായിരുന്നു പ്രളയം മൂന്നാറിലെത്തിയത്. എന്നാല്‍ മഴയ്ക്ക് ശേഷം മൂന്നാറിലെ ടൂറിസം മേഖല പൂര്‍വാധികം ആവശേത്തോടെ മടങ്ങിയെത്തിയിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലത്തില്‍ മൂന്നാര്‍ മേഖലയെ മടക്കി കൊണ്ട് വരുന്നതിനും കുറിഞ്ഞി പ്രചരണത്തിന്റെ ഭാഗമായും ഷോകേസ് മൂന്നാര്‍ ഇന്നലെ ബൈക്ക് റാലി സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്നാരംഭിച്ച ബൈക്ക് റാലിയില്‍ 20 ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളും മറ്റു സൂപ്പര്‍ ബൈക്കുകളും പങ്കെടുത്തു. ഇന്നലെ രാവിലെ എറണാകുളം ബോട്ട് ജെട്ടിയില്‍ കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍. കെ പി നന്ദകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങില്‍ , കേരള ടൂറിസത്തിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരായ കെ. എസ്. ഷൈന്‍, ജി. കമലമ്മ, രാജേഷ് നായര്‍( സിജിഎം, ഈസ്റ്റ് എന്‍ഡ് ഗ്രൂപ്പ്) എന്നിവരും പങ്കെടുത്തു. മൂന്നാറില്‍ എത്തിയ ബൈക്ക് റാലി സംഘങ്ങളെ ഷോകേസ് മൂന്നാര്‍ അംഗങ്ങളും ഡി ടി പിസി ഇടുക്കിയും സ്വാഗതം ചെയ്തു. മൂന്നാറില്‍ റൈഡ് നടത്തിയ ... Read more