Category: Homepage Malayalam
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം: സുപ്രീം കോടതി
ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക,മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരു പോലെ കിട്ടണമെന്നുംഭരണഘടനക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂവെന്നും കോടതി വിശദമാക്കി. ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്‍കിയ യംങ് ലോയേഴ്‌സ് അസോസിയേഷന്റെ ന വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും യംങ്‌ലോയേഴ്‌സ് അസോസിയേഷന്‍ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ സന്യാസി മഠങ്ങള്‍ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു. ആര്‍ത്തവകാലത്ത് ... Read more
ടൂറിസം വേണം,കയ്യേറ്റം അനുവദിക്കില്ല; മുഖ്യമന്ത്രി. കേരള ട്രാവല്‍ മാര്‍ട്ടിന് ഉജ്ജ്വല തുടക്കം
ടൂറിസത്തിന്റെ പേരില്‍ കയ്യേറ്റവും അശാസ്ത്രീയ നിര്‍മാണവും പ്രോത്സാഹിപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കഴിഞ്ഞ പ്രളയ കാലം നമ്മെ ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് പ്രകൃതി സംരക്ഷണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ മിക്കതും പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ ആ സ്ഥലത്തിന് യോജിച്ച പ്രവര്‍ത്തനങ്ങളേ ആകാവൂ. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അങ്ങനെയുള്ള നിര്‍മാണം അനുവദിക്കില്ല. അനുവദിച്ചാല്‍ ടൂറിസ്റ്റുകള്‍ പിന്തിരിയും. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ ആശങ്കയുണ്ട്. ഇത്തരം കാര്യങ്ങളാണ് കഴിഞ്ഞ പ്രളയം ഓര്‍മിപ്പിച്ചത്. പ്രളയക്കെടുതിയ്ക്കു ശേഷം കൂടുതല്‍ കരുത്തോടെ സംസ്ഥാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന സന്ദേശമാണ് കെടിഎമ്മിലൂടെ ലോക ടൂറിസം മേഖലക്ക് നല്‍കുന്നതെന്നദ്ദേഹം പറഞ്ഞു. പ്രളയത്തിനു ശേഷവും കേരളത്തിലെ ടൂറിസം ആകര്‍ഷണീയമാണ് എന്ന് ഈ മാര്‍ട്ടിലൂടെ തെളിയിക്കുന്നു. ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം ബയേഴ്സ് ... Read more
ദേശീയ ടൂറിസ പുരസ്കാര നിറവില്‍ കേരളം
കേന്ദ്ര സർക്കാരിന്റെ ഇക്കൊല്ലത്തെ ടൂറിസം പുരസ്കാരങ്ങളിൽ നാലെണ്ണം കേരളത്തിന് . സമഗ്ര ടൂറിസം വികസനം, ഉത്തരവാദ ടൂറിസം, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം, മികച്ച വിദേശ ഭാഷാ ടൂറിസം പ്രസിദ്ധീകരണം എന്നിവയ്ക്കാണ് പുരസ്കാരം . ന്യൂ ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിൽ നിന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ന്യൂ ഡൽഹി ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വർമ്മ ചടങ്ങിൽ സംബന്ധിച്ചു.
ലോക വിനോദസഞ്ചാര ദിനത്തില്‍ ആവേശമായി വാക്കത്തോണ്‍
ലോക വിനോദസഞ്ചാര ദിനത്തിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോണ്‍ പുതുമകളാല്‍ ജനശ്രദ്ധ നേടി. കവടിയാര്‍ പാര്‍ക്കില്‍ കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളാണ് വാക്കത്തോണില്‍ അണിനിരന്നത്. കവടിയാര്‍ പാര്‍ക്കില്‍ തുടങ്ങി കനകക്കുന്ന് കൊട്ടാരത്തില്‍ അവസാനിച്ച വാക്കത്തോണിന്‍റെ ഭാഗമായി കിറ്റ്സ് വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബും, ‘ടൂറിസവും ഡിജിറ്റല്‍ ട്രാസ്ഫര്‍മേഷനും’ എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ മൈമും ഒരുക്കിയിരുന്നു. കിറ്റ്സിന്‍റെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താനായി തുടങ്ങിയ ചേക്കുട്ടി പാവകളുടെ നിര്‍മാണവും കിറ്റ്സില്‍ നടന്നു. കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെടിഡിസി ) ചെയര്‍മാന്‍ എം. വിജയകുമാര്‍, കെ. മുരളീധരന്‍ എംഎല്‍എ, കിറ്റ്സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി രാജേന്ദ്രന്‍ , ടൂറിസം ... Read more
സാഹസികതയും ത്രില്ലും മാത്രമല്ല യാത്രകള്‍; അറിയാം പുതിയ ട്രാവല്‍ ട്രെന്‍ഡുകള്‍
ദേശം, വിദേശം, അതിര്‍ത്തികള്‍, അതിരുകള്‍ ഇവയൊന്നും ഒരു യാത്രപ്രിയരെ ബാധിക്കില്ല. ചൈന, അമേരിക്ക, ഫ്രാന്‍സ്, യുകെ ഈ രാജ്യങ്ങളൊക്കെ എപ്പോഴും യാത്രികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. തലമുറകള്‍ മാറുന്നതിനനുസരിച്ച് വിനോദസഞ്ചാര മേഖലയില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ആരും എത്തിപ്പെടാത്ത കാടുകളില്‍ ട്രെക്കിങ് നടത്തുക, ആഴക്കടലിനടിയില്‍ നീന്തുക എന്നിവയൊക്കെയാണ് പുതിയ തലമുറയിലെ യാത്രികര്‍ക്ക് പ്രിയം. സാഹസികത നിറഞ്ഞ യാത്രകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരാന്‍ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. വൈല്‍ഡ്‌ലൈഫ് ടൂറിസം വളരുന്നു സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം വൈല്‍ഡ്‌ലൈഫ് ടൂറിസത്തോടാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെ അടുത്ത് കാണാന്‍ ആളുകള്‍ സഫാരി ട്രിപ്പുകള്‍ തിരഞ്ഞെടുക്കുന്നു. ആഫ്രിക്കന്‍ ടൂറിസത്തിന്റെ ഒരു പ്രധാന ഭാഗമാണ് വൈല്‍ഡ്‌ലൈഫ് ടൂറിസമെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ആഫ്രിക്കയിലെ സാഹസികയാത്രകളിലുണ്ടായ വളര്‍ച്ച 17ശതമാനമാണെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. 22ശതമാനമാണ് വൈല്‍ഡ്‌ലൈഫ് സഫാരിയിലുണ്ടായ വളര്‍ച്ച. സുരക്ഷിതമല്ലാത്ത സഫാരി യാത്രകള്‍ കാരണം കെനിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എല്ലാ ... Read more
ഹൈദരബാദില്‍ നായ്ക്കള്‍ക്ക് മാത്രമുള്ള പാര്‍ക്ക് വരുന്നു
തെക്കേ ഇന്ത്യയിലുള്ള നായ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത തങ്ങളുടെ അരുമ നായ്ക്കള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക് ഹൈദരബാദില്‍ ഒരുങ്ങുകയാണ്. ഏകദേശം 1.3 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റര്‍ ഹൈദരബാദ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 1.1 കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ക്കിന്റെ ഉദ്ഘാടന തീയതിയെക്കുറിച്ച് ഇതു വരെ പ്രഖ്യാപനം നടന്നിട്ടില്ല. മുന്‍പ് ഇത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു. തുടര്‍ന്ന് 1.1കോടി രൂപ മുടക്കി രാജ്യത്തെ ആദ്യത്തെ നായകള്‍ക്കുള്ള പാര്‍ക്കായി നിര്‍മ്മിക്കുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വെസ്റ്റ് സോണ്‍, സോണല്‍ കമ്മിഷണറായ ഹരിചന്ദന ദസരി വ്യക്തമാക്കി. ഇതിന് വേണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ഒരു വര്‍ഷമായി പണി ആരംഭിച്ചിരുന്നു. ഒന്നര വര്‍ഷം മുന്‍പ് ഒരു ദമ്പതികള്‍ അവരുടെ വളര്‍ത്തു നായയെയും കൊണ്ട് നടക്കാന്‍ കൊണ്ടു പോകാനുള്ള സൗകര്യമില്ലെന്ന് മുനിസിപ്പല്‍ അഡ്മിനിസ്്ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ബ്രാന്‍ഡ് ഹൈദരാബാദ് മിനിസ്റ്റര്‍ കെടി രാമ റാവുവിന് ട്വീറ്റ് ചെയ്തു. ‘നഗരത്തിലെ ... Read more
വാഹന പരിശോധന ഇനി 24 മണിക്കൂറും
വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി കേരള മോട്ടോര്‍ വാഹനവകുപ്പ്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേഫ് കേരള സ്‌ക്വാഡുകള്‍ രൂപീകരിക്കും.ഇത്തരം 51 സ്‌ക്വാഡുകള്‍ രൂപികരിക്കാനാണ് നീക്കം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്നുവീതം എ.എം.വി.മാരും അടങ്ങിയ സ്‌ക്വാഡുകളാണ് വാഹനപരിശോധന നടത്തുക. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവും. ജില്ലകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് ഇവയുടെ ഏകോപനം നടത്തുക. ഇതിനായി 255 തസ്തികകളില്‍ ഉടന്‍ നിയനം നടത്തും. സ്‌ക്വാഡുകളില്‍ ഡ്യൂട്ടിയില്ലാത്ത 14 എം.വി.ഐ.മാരെ ഓരോ മേഖലാ ഓഫീസിലും ഒരാള്‍ എന്നനിലയ്ക്ക് നിയമിക്കും. സേഫ് കേരളയിലേക്ക് നിയമിക്കുന്ന ആര്‍.ടി.ഒ.യെ ഒരുവര്‍ഷത്തേക്കും എം.വി.ഐ.യെ രണ്ടുവര്‍ഷത്തേക്കും എ.എം.വി.മാരെ മൂന്ന് വര്‍ഷത്തേക്കും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റില്ല. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ 34 സ്‌ക്വാഡുകളാണ് നിലവിലുള്ളത്.
ഗൂഗിളിന് ഇരുപതാം പിറന്നാള്‍; ചോദിക്കാത്ത ചോദ്യങ്ങള്‍ക്കും ഇനി ഉത്തരം റെഡി
അറിയുന്നതും അറിയാത്തതും ഗൂഗിളില്‍ തിരയുകയെന്ന ശീലം കഴിഞ്ഞ 20 വര്‍ഷമായി നമ്മള്‍ കൊണ്ടു നടക്കുന്ന ഒന്നാണ്. ചോദിച്ചതില്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഗൂഗിളിന് ചിലപ്പോള്‍ ഉത്തരം നല്‍കാനും ആയിട്ടുണ്ടാവില്ല. ആ പ്രതിസന്ധി മറികടക്കുന്നതിനായി ഡാറ്റാബേസ് കൂടുതല്‍ വിശാലമാക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുകയാണ്. വിവരങ്ങള്‍ അറിയുന്നതിനായി ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഗൂഗിള്‍ ഫീഡിനെ പരിഷ്‌കരിച്ച് ഡിസ്‌കവറാക്കാനുള്ള പദ്ധതികളും ഗൂഗിള്‍ ആരംഭിച്ചു. ഇതോടെ ഡെസ്‌ക്ടോപ്പിലും മൊബൈലിലും കെട്ടുംമട്ടും മാറിയാവും ഗൂഗിള്‍ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ വര്‍ഷമാണ് ഉപയോക്താക്കള്‍ തിരഞ്ഞില്ലെങ്കില്‍ പോലും സഹായകമാവുന്ന വിവരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടുകൂടി ഫീഡ് സംവിധാനം ഗൂഗിള്‍ നല്‍കിത്തുടങ്ങിയത്. ഡിസ്‌കവര്‍ വരുന്നതോടെ ഉപയോക്താവിന്റെ താത്പര്യങ്ങളെ വളരെ വേഗത്തില്‍ തിരിച്ചറിയാനും ഏറ്റവും മികച്ച ഫലം നല്‍കാനും സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സെര്‍ച്ച് ഹിസ്റ്ററി അനുസരിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ തുറക്കുമ്പോഴേ ഇനിമുതല്‍ വരിവരിയായി സ്ഥാനം പിടിക്കുമെന്ന് ചുരുക്കം. ചിത്രങ്ങളും ലേഖനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി പറയുന്നത്. ഭാഷാഭേദമുള്ളവര്‍ക്കും കാര്യങ്ങള്‍ വേഗത്തില്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ ... Read more
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം
ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ” ചാമ്പ്യൻ ഓഫ് എർത്ത് ” സിയാലിന് സമ്മാനിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 73-ാം പൊതു സമ്മേളനത്തിന്റെ അനുബന്ധമായി നടന്ന ചടങ്ങിൽ യു.എൻ.ഇ.പി അസിസ്റ്റന്റ് സെക്രട്ടറി സത്യപാൽ ത്രിപാഠിയിൽ നിന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ” ചാമ്പ്യൻ ഓഫ് എർത്ത്-2018 ‘ പുരസ്‌ക്കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്ര സൗരോർജ അലയൻസിന് നേതൃത്വം കൊടുക്കുന്നതിന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഫിലിപ്പീൻസ് പരിസ്ഥിതി പ്രവർത്തക ജുവാൻ കാർലിങ് എന്നിവരും ഈ വർഷത്തെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹരായി. മികച്ച ‘സംരംഭക ആശയം ‘ എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവർത്തികമാക്കിയതാണ് സിയാലിനെ ഇത്തവണ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്. ‘ പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ നേതൃത്വപരമായ പങ്കാണ് സിയാൽ വഹിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കാതെ ആഗോള വികസന ... Read more
ക്യാമറ കണ്ണിലൂടെ കാണാന്‍ ഇഷ്ടമുള്ള ഇടം കേരളം: സന്തോഷ് ശിവന്‍
ദൈവത്തിന്റെ സ്വന്തം നാടിനെ ഇത്രയേറെ മനോഹരമാക്കി ചിത്രീകരിക്കാന്‍ സന്തോഷ് ശിവന്‍ എന്ന ക്യാമറമാനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. പ്രകൃതി,കേരളം, സിനിമ ഇവ മൂന്നിന്റെയും കൂടിച്ചേരലാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. പ്രകൃതിയുടെ മുഴുവന്‍ ഭംഗിയേയും അതേപടി ഒപ്പിയെടുത്ത് അദ്ദേഹം വിസ്മയിപ്പിച്ചുണ്ട് മിക്ക ചിത്രങ്ങളിലൂടെയും. പ്രകൃതിക്കാഴ്ച്ചകളിലേക്ക് ഓരോ തവണയും ആ ക്യാമറ സൂം ചെയ്യുമ്പോഴും അതു വരെ കാണാത്ത വിസ്മയക്കാഴ്ച്ചകളും ക്യാമറ മാജിക്കുകളും അദ്ദേഹം ഓരോ ഫ്രെയിമിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. ആതിരപ്പിള്ളിയെന്ന ജലവിസ്മയത്തിനെ സന്തോഷ് ശിവന്‍ ദില്‍സേയിലൂടെയും, രാവണിലൂടെയും, അനന്തഭദ്രത്തിലൂടെയും ലോകം മുഴുവന്‍ എത്തിച്ചു. ബിഫോര്‍ ദി റെയിനില്‍ കണ്ട് മൂന്നാര്‍ കാഴ്ച്ചകള്‍ ആ ചിത്രം കണ്ടവരുടെ മനസ്സിനെ തന്നെ മാറ്റും. സ്വാതി തിരുന്നാള്‍ കീര്‍ത്തനം പോല്‍ ആസ്വാദകരമായ കുതിരമാളികയെ അദ്ദേഹം വാനപ്രസ്ഥത്തിലൂടെ സന്തോഷ് പുനരവതരിപ്പിച്ചു. കേരള ടൂറിസത്തിനെ ലോക ഭൂപടത്തിലേക്ക് എത്തിക്കാന്‍ സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരള ടൂറിസത്തിന് വേണ്ടി സന്തോഷ് ശിവന്‍ ചെയ്ത ആദ്യകാല വീഡിയോകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ... Read more
കേരള ടൂറിസം കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ ആവേശ പ്രതികരണം; സഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിച്ചു പ്രമുഖര്‍
പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി സോഷ്യല്‍ മീഡിയയില്‍ കേരളത്തെ സ്നേഹിക്കുന്നവരുടെ കാമ്പയിന്‍. #mykerala,#keralatourism, #worldtourismday എന്നീ ഹാഷ് ടാഗുകളിലാണ് പ്രചരണം. കേരളത്തിന്‍റെ മനോഹര ദൃശ്യം പോസ്റ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ആണ് വേണ്ടത്. ഒപ്പം മേല്‍പ്പറഞ്ഞ ഹാഷ് ടാഗും ചേര്‍ക്കണം. ടൂറിസം മന്ത്രി കടകംപളി സുരേന്ദ്രന്‍,മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, നടന്‍ പൃഥ്വിരാജ് തുടങ്ങിയവര്‍ കാമ്പയിനില്‍ ഇതിനകം പങ്കാളിയായി. ആഗോള മലയാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നത്. യുഎഇയിലെ മുന്‍നിര എഫ് എം റേഡിയോയായ ഹിറ്റ് എഫ് എം 96.7 ഫേസ്ബുക്ക് പേജില്‍ കേരള ടൂറിസത്തിന്റെ തിരിച്ചുവരവ് വീഡിയോ നല്‍കിയിട്ടുണ്ട്
കേരള ടൂറിസത്തിന് സീ ബിസിനസ് ട്രാവല്‍ പുരസ്കാരം
ഒഴിവുകാലം ചെലവഴിക്കാന്‍ ഇന്ത്യയില്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനമെന്ന നിലയില്‍ കേരള ടൂറിസം സീ ബിസിനസ് ട്രാവല്‍ പുരസ്കാരത്തിന് അര്‍ഹമായി. ഡല്‍ഹി ഒബ്റോയ് ഹോട്ടലില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മൗറീഷ്യസ് ടൂറിസം മന്ത്രി അനില്‍ കുമാര്‍സിംഗ് ഗയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം പ്രതിനിധി സൂരജ് പി കെ പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ വിനോദ സഞ്ചാരമേഖലയെ ഉത്തരവാദിത്തത്തോടെ ഔന്നത്യങ്ങളിലേയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് ഒരൂ കുറവുമില്ലെന്നും അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പുരസ്കാര ജേതാവിനെ കണ്ടെത്തുക ദുഷ്കരമായിരുന്നുവെന്നും സീ ബിസിനസ് ട്രാവല്‍ അവാര്‍ഡ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. പക്ഷേ നല്ലതില്‍നിന്നു നല്ലതിനെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനം പ്രളയത്തെ അതിജീവിച്ച് തിരിച്ചുവരുന്ന സമയത്തിന് അനുയോജ്യമായ രീതിയിലാണ് കേരള ടൂറിസം അവാര്‍ഡിന് അര്‍ഹമായിരിക്കുന്നതെന്ന് സംസ്ഥാന ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഈ അവാര്‍ഡ് അന്വര്‍ഥമാക്കുന്ന തരത്തിലാണ് കേരളം മലബാറിലെ പുഴകള്‍ ... Read more
കേരള ടൂറിസത്തിനു ഉത്തേജനമേകാന്‍ നിര്‍ദേശങ്ങളുമായി ടൂറിസം മേഖല
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന്റെ തിരിച്ചു വരവിനു നിര്‍ദേശങ്ങളുമായി ടൂറിസം മേഖല. കൊച്ചിയില്‍ ചേര്‍ന്ന ടൂറിസം രംഗത്തെ പ്രമുഖരുടെ യോഗമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. ടൂറിസം രംഗത്തിന്‍റെ ഉണര്‍വിനു ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരള ടൂറിസത്തിന്‍റെ പ്രചരണാര്‍ത്ഥം വ്യാപക പരസ്യം നല്‍കണം. പ്രമുഖ മാധ്യമങ്ങളില്‍ മാത്രമല്ല ഓണ്‍ലൈന്‍ മീഡിയ, ഇന്‍ ഫ്ലൈറ്റ് മാഗസിനുകള്‍ എന്നിവയിലും പരസ്യം വരണം. കേരള ടൂറിസത്തിന്റെ പ്രചാരണത്തിന് ടെക്കികളുടെ സഹായം തേടണം. സംസ്ഥാനത്തെ വിവിധ സൈബര്‍ പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ കേരള ടൂറിസം പ്രചാരണത്തെ സഹായിക്കണം എന്ന് യോഗം അഭ്യര്‍ഥിച്ചു. കേരളത്തിന്‍റെ മനോഹര ദൃശ്യങ്ങളും ഇവിടേയ്ക്ക് വിനോദ സഞ്ചാരത്തിനു പ്രേരിപ്പിക്കുന്ന വാര്‍ത്തകളും ഷെയര്‍ ചെയ്യാനും യോഗം ടെക്കികളോട് അഭ്യര്‍ഥിച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിനം കേരള ടൂറിസത്തിന്റെ പ്രചാരണാവസരമായി കാണണം. ഇക്കാര്യത്തില്‍ ബിസിസിഐയുമായി സര്‍ക്കാര്‍ തന്നെ സംസാരിച്ച് അനുകൂല തീരുമാനമുണ്ടാക്കണം. ഏറെ ഫോളോവേഴ്സ് ഉള്ള ബ്ലോഗ് എഴുത്തുകാരെ കൊണ്ടുവന്നു ... Read more
എല്ലാവരും പോസ്റ്റ് ചെയ്യൂ.. കേരളത്തിന്‍റെ സുന്ദര ദൃശ്യങ്ങള്‍; ടൂറിസം ദിനം കേരളത്തിന് ഉണര്‍വാകട്ടെ
ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27നു കേരള ടൂറിസത്തിനു പുനര്‍ജീവനേകാന്‍ നമുക്കൊന്നിക്കാം. ലോകമെമ്പാടുമുള്ള കേരള സ്നേഹികള്‍ കേരളത്തിന്‍റെ സുന്ദര ദൃശ്യങ്ങള്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഷെയര്‍ ചെയ്യൂ. ഒപ്പം ഹാഷ്ടാഗായി #keralatourism, #mykerala, #worldtourismday എന്നു കൂടി ചേര്‍ക്കുക. ഓര്‍ക്കുക ഇത്തരത്തിലുള്ള നിങ്ങളുടെ പോസ്റ്റുകള്‍ കേരള ടൂറിസത്തിന് കൈത്താങ്ങാണ്. ദയവായി ഇക്കാര്യം നിങ്ങളുടെ സുഹൃത്തുക്കളിലും എത്തിക്കുക. ട്വിറ്ററില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേരള ടൂറിസം, സിനിമാ താരങ്ങള്‍, വിവിധ മേഖലകളിലെ പ്രഗത്ഭര്‍ എന്നിവര്‍ ഈ കാമ്പയിനില്‍ പങ്കാളിയാകാമെന്ന് ഇതിനകം സമ്മതിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ പ്രളയത്തെതുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം മേഖല വലിയ പ്രതിസന്ധിയിലായിരുന്നു. നിപ്പ വൈറസ് ബാധയ്ക്കു പിന്നാലെ പ്രളയവും വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് വരുന്നതില്‍ നിന്ന് വിലക്കി. സംസ്ഥാന വരുമാനത്തില്‍ ഗണ്യമായ പങ്ക് ടൂറിസം മേഖലയില്‍ നിന്നാണ്. പ്രതിസന്ധി ഹോട്ടല്‍-റിസോര്‍ട്ട്-ഹൗസ്ബോട്ട് മേഖലകളെ മാത്രമല്ല അനുബന്ധ തൊഴില്‍ ചെയ്യുന്നവരെയും ബാധിച്ചു. ... Read more
വൈപ്പിന്‍ തീരത്ത് കടല്‍ക്കുറിഞ്ഞി വസന്തം
സഞ്ചാരികളുടെ കണ്ണിലും മനസിലും മായക്കാഴ്ചകളൊരുക്കി മൂന്നാറിലെ മലനിരകളില്‍ നീലക്കുറിഞ്ഞി വസന്തമാണ് ഇപ്പോള്‍. എന്നാല്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞി വാര്‍ത്തകള്‍ക്കിടയില്‍ അധികമാരും അറിയാതെ, കാണാതെ പോകുന്ന മറ്റൊരു പൂവസന്തമുണ്ട് ഇങ്ങ് കടലോരത്ത്. വൈപ്പിന്‍ തീരത്തെ കടല്‍ക്കുറിഞ്ഞികളുടെ വയലറ്റ് വസന്തമാണത്. അടമ്പ് എന്ന ചെടിയുടെ വയലറ്റു നിറമുള്ള പൂക്കളാണ് കടല്‍ക്കുറിഞ്ഞിയെന്ന് അറിയപ്പെടുന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞികളെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇവയ്ക്കു കടല്‍ക്കുറിഞ്ഞിയെന്നു പേരുവീണത്. പ്രളയശേഷം കടല്‍ത്തീരത്തെ മണല്‍പരപ്പുകള്‍ ഉപ്പുരസം വീണ്ടെടുത്തതോടെ തീരമാകെ പടര്‍ന്നുവളര്‍ന്ന് പൂത്തുലഞ്ഞു നില്‍ക്കുന്ന കടല്‍ക്കുറിഞ്ഞികള്‍ തീരദേശ റോഡ് വഴി യാത്രചെയ്യുന്നവര്‍ക്കൊരു അപൂര്‍വ്വ കാഴ്ചയാണ്. ചെറായി, കുഴുപ്പിളളി, എടവനക്കാട്, പുതുവൈപ്പ് തീരങ്ങളിലെല്ലാം ഈ ചെടി കാണാം. കിലോമീറ്ററുകളോളം പടര്‍ന്നുവ്യാപിക്കുന്ന അടമ്പ് ചെടിയുടെ പൂക്കള്‍ കൊഴിയാതെ ദിവസങ്ങളോളം നില്‍ക്കും. കോളാമ്പിയുടെ ആകൃതിയിലുള്ള വയലറ്റ് പൂക്കള്‍ക്ക് അധികദിവസം ആയുസുണ്ടാവില്ല. പക്ഷേ ഒരോ ദിവസവും നൂറുകണക്കിനു പുതിയ പൂക്കള്‍ വിരിയുമെന്നതിനാല്‍ ആഴ്ചകളോളം കടല്‍ത്തീരം വയലറ്റ് പരവതാനി വിരിച്ച പ്രതീതിയിലാവും. പുല്ലുപോലും കിളിര്‍ക്കാത്ത മണല്‍പരപ്പ് പൂന്തോട്ടമായി മാറിയതു കണ്ട് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ... Read more