Category: Homepage Malayalam
ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടിക്ക് മികച്ച പ്രതികരണം
ചേക്കുട്ടിയെ നെഞ്ചോടു ചേര്‍ത്ത് ടൂറിസം സംരംഭകര്‍. കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ ചേക്കുട്ടിപ്പാവയ്ക്ക് പ്രിയം ഏറുകയാണ്. പ്രളയം അതിജീവിച്ച നന്മയുടെ ഇഴയടുപ്പമാണ് ചേക്കുട്ടി പാവകള്‍. കേരള ട്രാവല്‍ മാര്‍ട്ട് വേദിയിലേക്ക് കടക്കുമ്പോള്‍ തന്നെ ചേക്കുട്ടിപ്പാവകളെ കാണാം. ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടി ബാര്‍ബിയും മറ്റനവധി പാവകളും നിറഞ്ഞ ലോകത്തേക്ക് കേരളം പ്രളയാനന്തരം നല്‍കിയ കുഞ്ഞു തുണിപ്പാവകളാണ് ചേക്കുട്ടി. എറണാകുളത്തെ ചേന്ദമംഗലം എന്ന ഗ്രാമം കൈത്തറി നെയ്ത്തിനു പേരുകേട്ട ഇടമാണ്. ഓണക്കാലത്തേക്ക് ചേന്ദമംഗലം തുന്നിക്കൂട്ടിയത് ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍. എന്നാല്‍ തോരാമഴയും വെള്ളപ്പൊക്കവും കൈത്തറി തൊഴിലാളികളുടെ സ്വപ്നങ്ങളത്രയും മുക്കി. ചേറില്‍ പുതഞ്ഞ ആ സ്വപ്നങ്ങള്‍ക്ക് കൊച്ചി സ്വദേശികളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും പുതുജീവനേകി. ചെളി പുരണ്ട വസ്ത്രങ്ങള്‍ ഇനിയാരും വാങ്ങില്ലന്നു ഉറപ്പുണ്ടായിരുന്നു. ചെളി കഴുകി ക്ലോറിനെറ്റ് ചെയ്തു വൃത്തിയാക്കി. ഓരോ തുണിയും കഷണങ്ങളാക്കി കുഞ്ഞു പാവകള്‍ ഉണ്ടാക്കി. മൂവായിരം വിലയുണ്ടായിരുന്ന ചേന്ദമംഗലം സാരിയില്‍ നിന്നും 9000 രൂപയുടെ പാവകള്‍. ലക്ഷ്മി മേനോനും ... Read more
അക്ഷരപ്രേമികള്‍ക്കായി ഒരിടം; ലിയുവാണ്‍ ലൈബ്രറി
പുസ്തക പ്രേമികളുടെ പറുദീസയാണ് ലിയുവാണ്‍ ലൈബ്രറി. ദിവസങ്ങള്‍ കഴിയും തോറും നൂറ്കണക്കിന് പുസ്തകപ്രേമികളാണ് ഇവിടേക്ക് എത്തുന്നത്. ബെയിജിങ്ങില്‍ ചെസ്‌നട്ട്, വാല്‍നട്ട്, പീച്ച് മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു താഴ്‌വാരത്തിലാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഈ മരങ്ങളുടെയൊക്കെ തന്നെ ചില്ലകള്‍ കൊണ്ട് തന്നെയാണ് ലൈബ്രറി അലങ്കിരിച്ചിരിക്കുന്നത്. 2012ലാണ് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഓരോ ആഴ്ചാവസാനവും നൂറുകണക്കിനു പേരെത്തുന്നു. മിക്കവരും എത്തുന്നത് ലൈബ്രറിയുടെ ഡിസൈനില്‍ ആകൃഷ്ടരായാണ്. 40 പേര്‍ക്കാണ് ഒരേ സമയം അകത്ത് നില്‍ക്കാനാവുക. വരിനിന്ന് വേണം അകത്ത് കയറാന്‍. ആഴ്ചാവസാനം മാത്രമേ ഈ ലൈബ്രറി തുറക്കൂ.മരം കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നും, നിലത്തിരുന്നുമൊക്കെ വായിക്കാം. ^ ഇപ്പോള്‍ അകത്ത് ചിത്രങ്ങളെടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. കാരണം, ചിലരൊക്കെ ചിത്രങ്ങളെടുക്കാനായി മാത്രം ഇവിടെ വരാറുണ്ടായിരുന്നു. അതിനായുള്ള വസ്ത്രങ്ങളില്‍ വരെ വരുമായിരുന്നു. അതുകൊണ്ടാണ് ചിത്രങ്ങളെടുക്കുന്നത് തടയുന്നതെന്നും ലൈബ്രറിയുടെ ഉടമ പറയുന്നു. മനോഹരമായ ചുറ്റുപാടില്‍ വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നല്‍കുക മാത്രമാണ് ചെയ്യാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
നിശാ ക്ലബ് അടക്കം രാത്രി ആസ്വാദനം ഇല്ലെങ്കില്‍ കേരള ടൂറിസം മരിക്കും; ചെറിയാന്‍ ഫിലിപ്പ്
വിനോദ സഞ്ചാരികളെ രാത്രി ജീവിതം ആസ്വദിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ ടൂറിസം വൈകാതെ മരിക്കുമെന്ന് നവകേരളം പദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന സഞ്ചാരികള്‍ അധികവും ആയുര്‍വേദ,മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വൃദ്ധരാണ്. കേരളത്തില്‍ രാത്രികാല വിനോദോപാധികള്‍ ഇല്ല എന്നതാണ് യുവാക്കള്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നതിനു പിന്നില്‍. അധ്വാനം കഴിഞ്ഞാല്‍ വിനോദമെന്നതാണ് യുവതലമുറയുടെ തത്വം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ കേരളത്തിലില്ല. കോവളത്ത് വൈകിട്ട് ആറു മണിയായാല്‍ സഞ്ചാരികളെ ലൈഫ് ഗാര്‍ഡുകള്‍ ആട്ടിയോടിക്കും. സജീവമായ രാത്രികാല വിനോദോപാധികള്‍ സാംസ്കാരിക ജീര്‍ണതയല്ല. ഉല്ലാസനൗകകള്‍, രാത്രി കാല ക്ലബുകള്‍, ആടാനും പാടാനുമുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ വരണം. പകല്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് രാത്രിയായാല്‍ മുറിയില്‍ തന്നെ തപസ്സിരിക്കേണ്ട അവസ്ഥയാണുള്ളത്. കേരളം മാറിയില്ലെങ്കില്‍ രാത്രികാല ടൂറിസം ശ്രീലങ്കയിലും ചെന്നൈയിലും വരും. ഇവിടെയ്ക്ക് വരേണ്ട സഞ്ചാരികള്‍ അവിടെയ്ക്ക് പോകും. ... Read more
കേരള തീരത്ത് ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി , പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ഇന്ന് രാത്രി പതിനെന്ന് മണിവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുക്തഫലമാണിത്. മീന്‍പിടുത്തക്കാരും , വിനോദസഞ്ചാരികളും, തീരദേശനിവാസികളും മുന്നറിയിപ്പുകള്‍ പരിഗണിച്ച് പ്രവര്‍ത്തിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 1 . വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്ത് ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. 2 . തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്. 3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ അകലം പാലിക്കേണ്ടതാണ് 4 . തീരങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ആഘാതം കൂടുതലായിരിക്കും എന്നതിനാല്‍ വിനോദ സഞ്ചാരികള്‍ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കുക. 5. ബോട്ടുകളും വള്ളങ്ങളും തീരത്ത് നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും ... Read more
കേരളത്തിന് സഹായങ്ങള്‍ നല്‍കി എമ്മ പ്ലെയ്‌സനും സംഘവും മടങ്ങി
ഇന്ത്യയുടെ ആത്മാവിനെ തേടി ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സനും സംഘവും സംസ്ഥാനത്തിന് കൈത്താങ്ങായി മാറി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘം കാണുന്നത് പ്രളയം കവര്‍ന്ന നാടിന്റെ തിരിച്ചുവരവിനെയാണ്. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ മലയാളികള്‍ക്ക് നല്‍കണം. അതിനായി ഓട്ടോയില്‍ കയറുന്ന ഭഷ്യസാധനങ്ങള്‍ വാങ്ങി വിവിധ ഇടങ്ങില്‍ സൗജന്യമായി വിതരണം ആരംഭിച്ചു. ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സന്‍, മാതറിക് ജോണ്‍ എന്നിവരടങ്ങുന്ന നാല് സുഹൃത്തുക്കളാണ് ഇന്ത്യയിലെത്തിയത് ഓട്ടോ വാടകയ്ക്ക് എടുത്താണ് ഇവര്‍ പ്രധാനമായും നാട് ചുറ്റി കാണുന്നത്. അതീജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന കേരളത്തിനെ ഇവര്‍ തങ്ങളാല്‍ ആവും വിധം സഹായിച്ചു. സ്‌കൂളുകള്‍, വിവിധ ക്യാമ്പുകളിലെത്തിയ സംഘം കുട്ടികള്‍ക്കുള്ള പഠനോപകരങ്ങളും എത്തിച്ച് നല്‍കി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി നെടുംങ്കണ്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പാടിയും ആടിയും ആശവിനിമയങ്ങള്‍ നടത്തിയാണ് ആറംഗ സംഘം മടങ്ങിയത്.
സംരക്ഷണഭിത്തിയ്ക്ക് തകര്‍ച്ച; മൂന്നാറിലേക്കുള്ള റോഡില്‍ ഗതാഗത നിയന്ത്രണം
മൂന്നാറിലേക്കുള്ള പ്രധാന റോഡുമാര്‍ഗമായ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ വാളയാറിന് സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു. സംരക്ഷണ ഭിത്തി തകര്‍ന്ന സാഹചര്യത്തില്‍ ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഇടുക്കി കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങളെ ലോവര്‍പെരിയാര്‍-പനംകുട്ടി-കല്ലാര്‍ക്കുട്ടി വഴി പോകണം. മൂന്നാര്‍ മേഖലയില്‍ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലിയിലെത്തി, കല്ലാര്‍ക്കുട്ടി- ലോവര്‍പെരിയാര്‍ വഴി നേര്യമംഗലം-കോതമംഗലം റോഡില്‍ പ്രവേശിക്കണം എന്നാണ് നിര്‍ദേശം.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 10 കോടി രൂപയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. രണ്ട് നിലകളിലായി 23622 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വയല്‍വാരം വീട് ചെമ്പഴന്തി 15751 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയില്‍ ഒരേ സമയം ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പുറത്തു നിന്ന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുറ്റത്ത് നിന്നും കൂടി ദൃശ്യമാകുന്ന രീതിയിലാണ് വേദി തീര്‍ക്കുന്നത്. ഓഫീസ്, ഗ്രീന്‍ റൂം, സ്റ്റോര്‍, അടുക്കള, ടോയ് ലെറ്റുകള്‍ എന്നിവയും താഴത്തെ നിലയില്‍ ഉണ്ടാകും. മുകളിലത്തെ നിലയില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കും. മ്യൂസിയത്തിലെ 4 ഹാളുകളിലായി ഗുരുവിന്റെ കുട്ടിക്കാലം മുതലുള്ള നാല് വ്യത്യസ്ത ജീവിത കാലയളവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മള്‍ട്ടിമീഡിയ സംവിധാനത്തിലൂടെ ... Read more
കെട്ടുകാളകള്‍ ഒരുക്കി കേരള ടൂറിസം
കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിലെ കേരള ടൂറിസം സ്റ്റാളില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് രണ്ട് കൂറ്റന്‍ കെട്ടുകാളകള്‍. കേരളീയ സാംസ്കാരിക പൈതൃകത്തിന്‍റെ നേരിട്ടുള്ള അനുഭവമാണ് ഈ സ്റ്റാളിലെ കാഴ്ചകളെല്ലാം. കേരളത്തില്‍ ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളാണ് കെട്ടുകാഴ്ചകള്‍ക്ക് പ്രശസ്തമായത്. കാളകള്‍, കുതിരകള്‍ എന്നിവയുടെ വലിയ രൂപങ്ങള്‍ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ് കെട്ടുകാഴ്ചകള്‍. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര മേഖലയാണ് കെട്ടുകാഴ്ചകള്‍ക്ക് ഏറെ പ്രസിദ്ധം. ഇതുകൂടാതെ കൊല്ലം, പാലക്കാട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലും ഇവ അലങ്കാരങ്ങളായി മാറുന്നു. കേരള ട്രാവല്‍മാര്‍ട്ടിലൊരുക്കിയിരിക്കുന്ന കെട്ടുകാഴ്ചകള്‍ യഥാര്‍ത്ഥ വലിപ്പത്തിലുള്ളവയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. പാലക്കാട്ടും തെക്കന്‍കേരളത്തിലും കെട്ടുകാഴ്ചകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. തെക്കന്‍ കേരളത്തില്‍ കെട്ടുകാഴ്ചകളില്‍ അലങ്കാരപ്പണികള്‍ കൂടുതലായി കാണാം. എന്നാല്‍ പാലക്കാട്ടേക്ക് ചെല്ലുമ്പോള്‍ ഗ്രാമങ്ങള്‍ തോറും ഇത്തരം രൂപങ്ങള്‍ കാണാമെന്നും റാണി ജോര്‍ജ് പറഞ്ഞു. ചെട്ടിക്കുളങ്ങര ഭരണി, പാലക്കാട് ചെനക്കത്തൂര്‍ പൂരം എന്നിയാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടുകാഴ്ച ഉത്സവങ്ങള്‍. ചെട്ടിക്കുളങ്ങരയില്‍ രഥങ്ങളില്‍ അലങ്കരിച്ച 17 കെട്ടുകാഴ്ചകളാണ് ... Read more
ടൂറിസം രംഗത്തെ അനധികൃത നിര്‍മാണം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്നു മന്ത്രി
ടൂറിസം രംഗത്ത് പരിസ്ഥിതിക്ക് കോട്ടം വരാത്തവിധം മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിയ്ക്കാന്‍ നിയമ നിര്‍മാണം പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത ആരായാന്‍ സര്‍വേ നടത്തും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിനായിരിക്കും പ്രാദേശികവാസികളില്‍ സര്‍വേ നടത്താനുള്ള ചുമതല. അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമായിരിക്കും സര്‍വേ നടത്തുന്നത്. ഈ പ്രക്രിയയിലൂടെ കുറേയാളുകളെ ടൂറിസം മേഖലയിലേക്ക് കൊണ്ടു വരാന്‍ സാധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയ്ക്കായി 700 ലധികം കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. . മലബാറിന്‍റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് ആദ്യം പ്രഖ്യാപിച്ചതിനു പുറമെ കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂലമായ സാഹചര്യത്തിനിടയിലും കെടിഎം പോലൊരു അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനം നടത്താന്‍ സാധിച്ചതില്‍ ഭാരവാഹികള്‍ക്ക് ... Read more
കേരള ടൂറിസത്തിന്റെ ഉണര്‍വ് അത്ഭുതകരമെന്ന് കേന്ദ്രമന്ത്രി
കേരളത്തില്‍ പ്രളയാനന്തര വിനോദസഞ്ചാരമേഖലയിലെ ഉണര്‍വ്വ് അത്ഭുതകരമാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലെ പവിലിയനുകളും സ്റ്റാളുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക, സാഗരാ കണ്‍വെന്‍ഷന്‍ സെന്‍റററുകളാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളുമടങ്ങുന്ന കെടിഎമ്മിന്‍റെ പത്താംപതിപ്പിന് വേദിയായിരിക്കുന്നത്. വിവിധ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച സംസ്ഥാന വിനോദസഞ്ചാരമേഖലയുടെ കരുത്ത് എവിടെയും ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നത്. പ്രളയാനന്തരവും വിനോദസഞ്ചാരം പ്രൗഡി വീണ്ടെടുത്തു എന്നതിന്‍റെ അനുകൂല സൂചനയാണ് കെടിഎം എന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രമേയമാക്കി സജ്ജമാക്കിയ പവിലിയനും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സ്റ്റാളുകളും പവിലിയനുകളും അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് ... Read more
കേരളീയ ഗ്രാമീണക്കാഴ്ചയൊരുക്കി ഉത്തരവാദ ടൂറിസം മിഷന്‍ സ്റ്റാള്‍
കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ വന്‍ശ്രദ്ധ നേടി ഉത്തരവാദ ടൂറിസം മിഷന്‍ പവിലിയന്‍. ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി ടൂറിസം വ്യവസായ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉത്തരവാദിത്ത ടൂറിസം പവിലിയന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന്‍, കുമരകം കവണാറ്റിന്‍ കരയിലെ സതി മുരളി തുടങ്ങിയവരെല്ലാം ഇത് മൂന്നാം തവണയാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. പ്രാദേശിക ടൂറിസം വികസനത്തില്‍ കെടിഎം നല്‍കിയ പങ്ക് വളരെ വലുതാണെന്ന് വയനാട് അമ്പലവയലില്‍ നിന്നുള്ള അമ്പെയ്ത്ത് പരിശീലകന്‍ ഗോവിന്ദന്‍ പറയുന്നു. ജീവിതം മെച്ചപ്പെടുത്താന്‍ കെടിഎമ്മും ഉത്തരവാദിത്ത ടൂറിസവും ഒരു പോലെ സഹായിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കെടിഎമ്മില്‍ പങ്കെടുക്കുന്ന സമയത്ത് വയനാട്ടിലെ ഉത്തരവാദിത്ത ടൂറിസം പരിപാടി ശൈശവ ദശയിലായിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനിപ്പുറം വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് തന്നെ തേടിയെത്തിയതെന്ന് അദ്ദേഹം ... Read more
മൂന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെയും മറ്റന്നാളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.4 മുതല്‍ 124.4 മി. മീ വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
ഊബറിന് ബദല്‍ ക്യൂബര്‍ വരുന്നു
ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാര്‍ക്ക് ബദലായി ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ക്യൂബര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഊബര്‍, ഒല എന്നിവയുടെ ഭാഗമായിരുന്ന ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. വന്‍കിട കമ്പനികളുടെ ക്മ്മീഷന്‍ വ്യവസ്ഥകള്‍ ലാഭകരമല്ലാതെ വന്നതോടെയാണ് ഇരുന്നൂറോളം പേര്‍ ചേര്‍ന്നു സ്വന്തം ടാക്‌സി സേവനം രൂപീകരിച്ചത്. ക്വാളിറ്റി ആന്റ് ബെസ്റ്റ് റൈഡ് എന്നതാണ് ക്യൂബറിന്റെ പൂര്‍ണ രൂപം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റു ടാക്‌സി സേവനങ്ങള്‍ക്ക് സമാനമായ രീതിയില്‍ തന്നെ ക്യൂബറും പ്രവര്‍ത്തിക്കുക. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ടാക്‌സി വിളിക്കാമെന്നതാണ് പ്രത്യേകത. ക്യൂബര്‍ ലോഗോയുള്ള കാറുകള്‍ വഴിയില്‍ വെച്ച് കണ്ടാലും ആവശ്യക്കാര്‍ക്ക് വിളിക്കാം. ഇറങ്ങുമ്പോള്‍ ഡ്രൈവറുടെ ആപ്പില്‍ തെളിയുന്ന തുക നല്‍കിയാല്‍ മതിയാകും.24 മണിക്കൂറും സേവനം ലഭ്യമാണ്. തിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഊബറില്‍ ഉണ്ടാകുന്ന നിരക്ക് വര്‍ധന ക്യൂ ബാറിലുണ്ടാകില്ല.
കേരള ഈസ് ഓപ്പണ്‍; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങള്‍
പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ് ഓപ്പണ്‍’ എന്ന ഈ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു മിനിറ്റ് 40 സെക്കണ്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ‘കേരള ഈസ് ഓപ്പണ്‍’ എന്ന വീഡിയോ കണ്ടത്.ടൂറിസം കൊണ്ട് കേരള ജനത എങ്ങനെ ജീവിക്കുന്നു? പ്രളയം ഈ ജനതയെ ബാധിച്ചവിധം, സഞ്ചാരികളുടെ വരവ് വീണ്ടും ഈ ജനതയ്ക്ക് നല്‍കുന്ന ഉന്മേഷം എന്നിവയാണ് ഒന്നര മിനിറ്റിനു താഴെ സമയംകൊണ്ട് വീഡിയോ പറയുന്നത്. ആശയത്തിന് പിന്നില്‍ ഇവര്‍ മുംബൈ ആസ്ഥാനമായ ഓറ്റം എന്ന പരസ്യ ഏജന്‍സിയുടെതായിരുന്നു ഹ്രസ്വ വീഡിയോയുടെ ആശയം. അതേക്കുറിച്ച് ഓറ്റം മുംബൈ വൈസ് ... Read more
വേളിയുടെ ഭംഗി കാണാന്‍ കുഞ്ഞന്‍ ട്രെയിന്‍ വരുന്നു
വേളി കാണാന്‍ എത്തുന്ന കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മിനി ട്രെയിനില്‍ യാത്ര ചെയ്യാം. വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഒന്നരവര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. വേളിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മിനിയേച്ചര്‍ റയില്‍വേ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറായി കഴിഞ്ഞു. സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി. മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ... Read more