Category: Homepage Malayalam

വീണ്ടും മഴ ശക്തമാവുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വിശദമാക്കി. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് നൽകി. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പ്രളയം നൽകിയ ദുരന്തത്തിന്റെ ആഘാതം മാറും മുന്പേയാണ് വീണ്ടുമൊരു കനത്ത മഴയ്ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കണമെന്ന് ഫിഷറീസ് വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. ദീര്ഘുനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കും. ദീര്ഘ നാളത്തേക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബർ 5ന് മുൻപ് സുരക്ഷിതമായി ... Read more

ഗാന്ധിയന്‍ സേവന പുരസ്കാരം സിഎസ് വിനോദിന്

സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഗാന്ധിയന്‍ സേവന പുരസ്കാരം പ്രമുഖ ടൂറിസം സംരംഭകന്‍ സിഎസ് വിനോദിന്. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി മെമ്മോറിയല്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യൂക്കേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയില്‍ നിന്നും വിനോദ് അവാര്‍ഡ് ഏറ്റുവാങ്ങി. കഴിഞ്ഞ 25 വര്‍ഷമായി ടൂറിസം രംഗത്ത്‌ സജീവമാണ് വിനോദ്. പ്രളയക്കെടുതിക്കാലത്തെ സേവനത്തിനു നേരത്തെ സംസ്ഥാന ടൂറിസം വകുപ്പും വിനോദിനെ ആദരിച്ചിരുന്നു. ഐടിപി ടൂറിസം മാനേജേഴ്സ്, മണിമംഗലം നാച്വറല്‍ കോണ്‍സെപ്ട്സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായ സിഎസ് വിനോദ് നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്. ടൂറിസം രംഗത്തെ സംഘടനകളായ അറ്റോയ്, കാറ്റോ എന്നിവയുടെ വൈസ് പ്രസിഡണ്ടും ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഫ്ലാറ്റ് ഉടമകളുടെ സംഘടനയായ അപാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാണ്. ഭാര്യ; നിഷ വിഎസ്, മക്കള്‍; തിരുവനന്തപുരം സര്‍വോദയ സ്കൂള്‍ വിദ്യാര്‍ഥികളായ അനന്യ മണിമംഗലം, അമിത് മണിമംഗലം

അയ്യമ്പാറ- അതിമനോഹര കാഴ്ച്ച!

  നിങ്ങള്‍ കോട്ടയത്തെ അയ്യമ്പാറയില്‍ പോയിട്ടുണ്ടോ? ദിവ്യ ദിലീപ് എഴുതുന്നു അയ്യമ്പാറ യാത്രാനുഭവം    അതിമനോഹര സ്ഥലമാണ് അയ്യമ്പാറ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കുന്നുകള്‍. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള സ്ഥലം. എന്‍റെ വീട്ടില്‍ നിന്നും അയ്യമ്പാറയ്ക്ക് അധിക ദൂരമില്ല. അങ്ങനെയാണ് അവിടെ ഒരു ഫോട്ടോ ഷൂട്ട്‌ പ്ലാന്‍ ചെയ്തത്. നാൽപതേക്കറോളം വിസ്‌തൃതിയിൽ പരന്നുകിടക്കുന്നതാണ് പാറക്കൂട്ടം. ഈരാറ്റുപേട്ടയിൽനിന്ന്‌ തീക്കോയി വഴി അരമണിക്കൂർകൊണ്ട് അയ്യമ്പാറയിലെത്താം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടത്തിലേക്ക്‌ റോഡിൽനിന്ന്‌ കാലെടുത്തുവെയ്ക്കാം. പ്രവേശനഭാഗം ഒഴികെ ബാക്കി മൂന്നുവശവും അഗാധഗർത്തമാണ്. നാലുമണിക്കുശേഷം ഇവിടെ വീശുന്ന ചെറിയ തണുപ്പോടെയുള്ള കാറ്റ് ആകർഷകമാണ്. മേഘങ്ങളില്ലെങ്കിൽ സൂര്യാസ്തമയത്തിന്റെ മനോഹര കാഴ്ചയും അയ്യമ്പാറയിൽ കാണാം. സമുദ്രനിരപ്പിൽനിന്ന്‌ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് അയ്യമ്പാറ. ഈരാറ്റുപേട്ടക്കാർക്ക് സുപരിചിതമെങ്കിലും ഇല്ലിക്കക്കല്ലും വാഗമണ്ണും പോകുന്നവർ പലരും അറിയാത്ത ഒരിടം എന്ന് പറയാം. ഇവിടെനിന്നാൽ ഈരാറ്റുപേട്ട ടൗൺ ഉൾപ്പെടെ കിലോമീറ്ററുകൾ ദൂരക്കാഴ്ച ലഭ്യമാവും. ഒരു ചെറിയ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്താണ് പോയത്. നമ്മളിത്തിരി ക്രേസി ആയതോണ്ട് പാറപ്പുറത്തൂന്നൊരു ... Read more

ഗുജറാത്തിലെ അത്ഭുത ദ്വീപുകള്‍

ചരിത്രം കഥ പറയുന്നയുന്നൊരു അത്ഭുത ദ്വീപ് ഗുജറാത്തിലുണ്ട്. പോര്‍ച്ചുീസ് സംസ്‌ക്കാരവും ഇന്ത്യന്‍ സംസ്‌ക്കാരവും ഒത്തു ചേര്‍ന്ന് വേറിട്ട് അനുഭവം സമ്മാനിക്കുന്ന ദ്വീപാണ് ഗുജറാത്തിലെ ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ തനത് രുചി വിഭവങ്ങള്‍ കൂടി ഇവിടെ എത്തുന്നവര്‍ക്ക് രുചിക്കാം. ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്ന ഇടം പ്രധാന കാഴ്ചകള്‍: ഗംഗേശ്വര്‍ ക്ഷേത്രം – ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദും ഗ്രാമത്തിലാണ് ഗംഗേശ്വര്‍ ക്ഷേത്രം. ഗുഹയ്ക്കുള്ളിലായാണ് ക്ഷേത്രം. പ്രതിഷ്ഠ ശിവനാണ്. നഗോവ ബീച്ച് – ദിയുവില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ നഗോവ തീരം. അര്‍ധവൃത്താകൃതിയിലാണ് ഈ തീരം. ദിയുവിലെ തന്നെ ഏറ്റവും വലുതും ശാന്തമനോഹരവുമായ മറ്റൊരു ബീച്ചാണ് ഗോഗ്ല. വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ നടക്കുന്നത് ഇവിടെയാണ്. മറ്റൊരു ബീച്ച് ദിയുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ... Read more

കേരളം മനോഹരം ,മനമലിഞ്ഞ് ടൂർ ഓപ്പറേറ്റർമാർ

പ്രളയദുരിതത്തില്‍ നിന്ന് കരകയറിയ കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍. കേരള ട്രാവല്‍ മാര്‍ട്ടിനോട് അനുബന്ധിച്ച് എത്തിയ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാരാണ് വയനാട് ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍ക്ക് ജില്ലാ അധികാരികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വയനാട് സന്ദര്‍ശനത്തിനെത്തിയത് 14 വിദേശ രാജ്യങ്ങളില്‍ നിന്ന് 51 ടൂര്‍ ഓപ്‌റേറ്റര്‍മാരാണ്. രണ്ട് ദിവസത്തെ പര്യടനത്തില്‍ ഇവര്‍ ആദ്യ ദിനം സന്ദര്‍ശിച്ചത് എടയ്ക്കല്‍ ഗുഹ, അമ്പലവയല്‍, ഫാന്റം റോക്ക്,അമ്പെയ്ത്ത് കേന്ദ്രം, കളിമണ്‍ പാത്ര നിര്‍മാണശാല എന്നീയിടങ്ങളാണ്. തുടര്‍ന്ന് ഗ്രാമീണ ജീവിതം മനസിലാക്കുന്നതിന് ആദിവാസി കോളനികളില്‍സന്ദര്‍ശനം നടത്തി. രണ്ടാം ദിനത്തില്‍ പൂക്കോട് തടാകം കുറുവാദ്വീപ്, സൂചിപ്പാറ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇടുക്കി സന്ദര്‍ശിക്കാനെത്തിയത് ഇരുന്നൂറ് പേരടങ്ങുന്ന ട്രാവല്‍ ഏജന്‍സി സംഘമാണ്. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടുന്ന അംഗങ്ങളുണ്ടായിരുന്നു. ഇടുക്കി സന്ദര്‍ശനത്തിനെത്തിയ ടാവല്‍ ഏജന്‍സി സംഘത്തിനെ തേക്കടി ഡെസ്റ്റിനേഷന്‍ പ്രെമോഷന്‍ കൗണ്‍സില്‍, ... Read more

ശബരിമല; വിധിയിലുറച്ച് സര്‍ക്കാര്‍,റിവ്യൂ ഹര്‍ജി നല്‍കില്ല

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി ഒരു വിഷയത്തില്‍ ഒരു നിലപാട് എടുത്താല്‍ മറിച്ചൊരു നിലപാട് സര്‍ക്കാരിന് എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമവാഴ്ചയുള്ള നാടാണ് നമ്മുടേത്‌. അത്തരം ഒരു നാട്ടില്‍ സുപ്രീം കോടതി വിധിക്കെതിരെ എങ്ങനെയാണ് നിലപാട് എടുക്കാനാവുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി നല്‍കില്ല എന്നാണു മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീകള്‍ ശബരിമല പ്രവേശനം ആഗ്രഹിച്ചു വരുന്നെങ്കില്‍ അവരെ തടയാന്‍ ആവില്ല. ആരെങ്കിലും ക്ഷേത്രത്തില്‍ പോകണമെന്ന് ആഗ്രഹിച്ചാല്‍ എങ്ങനെയാണ് അവരെ തടയാന്‍ ആവുക. ശബരിമലയില്‍ കേരളത്തിലെ വനിതാ പോലീസിനു പുറമേ മറ്റു ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെയും നിയോഗിക്കും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സുപ്രീം കോടതി ശബരിമല വിഷയത്തില്‍ വിധി പറഞ്ഞത്. സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു മതത്തില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. സര്‍ക്കാരിനെ ആക്ഷേപിക്കണം എന്നുള്ളവരാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

രാജസ്ഥാനില്‍ ഇനി സംഗീതമഴയുടെ ദിനരാത്രങ്ങള്‍; കബീര്‍ സംഗീത യാത്രയ്ക്ക് തുടക്കം

ഇനി രാജസ്ഥാനില്‍ ആറു ദിവസം സംഗീതമഴയുടെ ദിനരാത്രങ്ങള്‍. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് കലാകാരന്‍മാര്‍ ബിക്കാനറിലെത്തി. മനുഷ്യരെന്ന സ്‌നേഹമതമാണ് അനശ്വരം എന്ന് പാടി നടന്ന സൂഫി, കബീര്‍ കലാകാരന്‍മാരും നിരവധി ബാവുള്‍ കലാകാരന്‍മാരും പാട്ടുകള്‍ പാടാനായി രാജസ്ഥാനിലെ നഗര ഗ്രാമ പ്രദേശങ്ങളിലെത്തി. മനുഷ്യര്‍ നിര്‍മ്മിച്ച ജാതി മതിലുകളാണ് കലഹങ്ങള്‍ക്ക് കാരണമെന്ന് കബീര്‍ യാത്രയ്ക്ക് എത്തിയ കലാകാരന്‍മാര്‍ പറഞ്ഞു. ഇന്ത്യന്‍ ഫോക്ക്‌ലോര്‍ സംഗീതത്തിനും കബീര്‍ രചനകള്‍ക്കും പ്രാമുഖ്യമുള്ള സംഗീത വിരുന്നാണ് ആറു ദിവസം രാജസ്ഥാനിലെ ഗ്രാമ നഗരങ്ങളിലൂടെ പെയ്തിറങ്ങുന്നത്. ഒപ്പം വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ രുചിക്കാം. രാജസ്ഥാന്റെ വര്‍ണ്ണ വിസ്മയങ്ങളിലൂടെ അലയാം. കോട്ടകളും രാജസ്ഥാന്‍ കൊട്ടാരങ്ങളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. അവരുടെ ശില്പചാതുര്യങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. സംഗീതത്തിലും രാജസ്ഥാന്റെ വിസ്മയങ്ങളിലും മനം മയങ്ങാന്‍ 250 യാത്രികരാണുള്ളത്. കൂടുതല്‍ യാത്രികരായാല്‍ സംഘാടനത്തിന് ബുദ്ധിമുട്ടായതിനാല്‍ രജിസ്‌ട്രേഷന്‍ ഒരു മാസം മുമ്പേ നിര്‍ത്തിയെന്ന് സംഘാടകര്‍ വ്യക്തമാക്കി. രാജസ്ഥാന്‍ പോലീസിന്റെ സഹകരണത്തോടെ നടക്കുന്ന സംഗീത യാത്ര ഇന്നലെ ബിക്കാനറില്‍ തുടങ്ങി ... Read more

കനത്തമഴ: നാലു ജില്ലയില്‍ ജാഗ്രതാനിര്‍ദേശം

വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ 24 മണിക്കൂറും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.

കുറിഞ്ഞി വസന്തം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ കുന്നിന്‍ ചെരിവുകളിലും കൊലുക്കുമലയിലെ മലകളിലും വ്യാപകമായി നീലവസന്തമെത്തി. എന്നാല്‍ തമിഴ്നാട് മഴ ശക്തിപ്രാപിച്ചതോടെയാണ് കൊളുക്കുമലയില്‍ കുറുഞ്ഞിച്ചെടികള്‍ വ്യാപകമായി ചീഞ്ഞു തുടങ്ങിയത്. മൂന്നാര്‍ രാജലമലയിലും കുറുഞ്ഞിപ്പൂക്കളുടെ എണ്ണത്തില്‍ കുറവുവന്നതായി അധികൃതര്‍ പറയുന്നു. മൂന്ന് മാസമാണ് കുറുഞ്ഞിച്ചെടികളുടെ കാലാവധി. ഇത് ഒക്ടോബര്‍ അവസാനത്തോടെ അവസാനിക്കുമെങ്കിലും വെയിലുണ്ടെങ്കില്‍ ഡിസംബര്‍ വരെ സീസന്‍ നീണ്ടു നില്‍ക്കുമായിരുന്നു. എന്നാല്‍ മഴ വില്ലനായതാണ് സീസന്‍ നേരത്തെ അവസാനിക്കാന്‍ കാരണമായത്.

മഹാത്മ ഗാന്ധിയുടെ ഇമോജിയുമായി ട്വിറ്റര്‍

മഹാത്മ ഗാന്ധിയുടെ ഇമോജിയുമായി ട്വിറ്റര്‍. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ഗാന്ധി ഇമോജി അവതരിപ്പിച്ചത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ചയോളം ഗാന്ധി ഇമോജി ട്വിറ്ററില്‍ ലഭ്യമാവും. #GandhiJayanti, #MahatmaGandhi, #MKGandhi, #BapuAt150, #MyGandhigiri, #NexusOfGood, #MahatmaAt150, #गाँधीजयंती, #ગાંધીજયંતિ എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുമ്പോഴാണ് ഇമോജി പ്രത്യക്ഷമാവുക. ട്വിറ്റര്‍ ലോഗോയുടെ തന്നെ നീല, വെള്ള നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമാണ് ഇമോജിയായി ലഭിക്കുക. വിശേഷ ദിവസങ്ങളില്‍ ഇത് ആദ്യമായല്ല ട്വിറ്റര്‍ പ്രത്യേക ഇമോജികള്‍ ഉപയോഗിക്കുന്നത്. മുമ്പ് ദീപാവലി, ഗണേശ ചതുര്‍ഥി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ഡേ, അന്താരാഷ്ട്ര യോഗാ ദിനം, അംബേദ്കര്‍ ജയന്തി തുടങ്ങിയവയ്ക്കെല്ലാം ട്വിറ്റര്‍ പ്രത്യേകം ഇമോജികള്‍ അവതരിപ്പിച്ചിരുന്നു.

സഞ്ചാരികള്‍ക്കായി ആപ്പ് ഒരുക്കി നീലക്കുറിഞ്ഞി സീസണ്‍ 2018

നീലക്കുറിഞ്ഞി സീസണിലെ വിനോദ സഞ്ചാരികള്‍ക്കായി ‘ നീലക്കുറിഞ്ഞി സീസണ്‍ 2018 ‘ എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇടുക്കി ജില്ലാ കളകടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും ഡി.റ്റി.പി.സി ചെയര്‍മാനുമായ ജീവന്‍ ബാബു കെ. മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിംഗ് ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. നീലക്കുറിഞ്ഞി സീസണ്‍ 2018 എന്ന പേരില്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നീലക്കുറിഞ്ഞി സീസണിലെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷനുമാണ് തയ്യാറാക്കിയിട്ടുള്ളത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ഐ.റ്റി. മിഷന്റെയും സഹകരണത്തോടെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.

സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ ഖോര്‍ഫക്കാന്‍ തീരം ഒരുങ്ങുന്നു

യു എ ഇയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖോര്‍ഫക്കാന്‍ തീരത്ത് വന്‍ പദ്ധതി ഒരുങ്ങുന്നു. മലകളും പച്ചപ്പും വിശാലമായ തീരവും ഒരുമിക്കുന്ന ഇടം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട ഇടമാണ്. ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്‌സ്, ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ആണു പദ്ധതി നടപ്പാക്കുക. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഖോര്‍ഫക്കാനില്‍ രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണു ലക്ഷ്യമിടുന്നതെന്നു ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജാസിം അല്‍ സര്‍കാല്‍ പറഞ്ഞു. അറേബ്യന്‍ മേഖലയിലെ ഏറ്റവും സൗന്ദര്യമുള്ള തീരദേശമേഖലകളില്‍ ഒന്നാണിത്. പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാത്തവിധമാകും പദ്ധതികള്‍ നടപ്പാക്കുക. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഖോര്‍ഫക്കാന്‍ മാറും. കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ഖോര്‍ഫക്കാനിലെ വാദി ഷിയിലും ടൂറിസം വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അല്‍ റഫൈസ ഡാം, ഖോര്‍ഫക്കാന്‍-ഷാര്‍ജ റോഡ് പദ്ധതി, ഖോര്‍ഫക്കാന്‍ ടണല്‍ എന്നിവിടങ്ങളിലും ... Read more

ബാണസുരസാഗറിന്റെ ഭംഗി ഇനി സിപ്പ് ലൈനിലൂടെ ആസ്വദിക്കാം

ബാണാസുരസാഗര്‍ ഡാമിലെ സിപ് ലൈന്‍ ടൂറിസം പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. മലബാറിലെ ഏറ്റവും നീളംകൂടിയ സാഹസിക സിപ് ലൈനാണിതെന്ന് കേരളാ ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസഫ്, ‘മഡി ബൂട്‌സ് വക്കേഷന്‍’ മാനേജിങ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരളാ ഇലക്ട്രിസിറ്റി ബോഡിന്റെ കേരളാ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിപ്പുകാരായ ‘മഡി ബൂട്‌സ് വക്കേഷന്‍’ അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 400 മീറ്റര്‍ നീളമുള്ള സിപ് ലൈന്‍ ലോകോത്തര നിലവാരത്തില്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മിച്ചതെന്നും ഇവര്‍ പറഞ്ഞു. ഡാമിന്റെ പരിസരപ്രദേശത്തെ പ്രകൃതിഭംഗി ആസ്വദിക്കുന്നതോടൊപ്പം സാഹസികതയ്ക്കും വിനോദത്തിനും പുതിയ അനുഭവമായിരിക്കും സിപ് ലൈന്‍. ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ ഭാഗമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും അണിയറയില്‍ പ്രവര്‍ത്തിക്കുന്നതിനുമായി പ്രാദേശിക തൊഴിലാളികളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് ‘മഡി ബൂട്‌സ് വക്കേഷന്‍’ സിപ് ... Read more

ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും 

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന്‍റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ നടന്നു. നിലയ്ക്കല്‍ ബേസ് ക്യാമ്പിലും മറ്റു ഇടത്താവളങ്ങളിലും സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കും. നിലയ്ക്കലില്‍ പതിനായിരം പേര്‍ക്കുള്ള വിശ്രമ സൗകര്യം ഏര്‍പ്പെടുത്തും. സന്നിധാനത്ത് സ്ത്രീള്‍ക്കായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമാവില്ല. മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നതും സ്ത്രീകള്‍ പ്രാദേശികമായി മറ്റ് അയ്യപ്പന്‍മാരോടൊപ്പമോ, കുടുംബവുമായിട്ടോ വന്ന് ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഒറ്റപ്പെടാന്‍ സാധ്യതയുള്ളതിനാലാണിത്. സ്ത്രീള്‍ക്കായി പ്രത്യേകം ടോയിലറ്റുകളും കുളിക്കടവുകളുമുണ്ടാക്കും. സ്ത്രീകളുടെ കുളിക്കടവിന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. ടോയിലറ്റുകള്‍ക്ക് പ്രത്യേകം നിറം നല്‍കി വേര്‍തിരിക്കും. സന്നിധാനത്ത് തീര്‍ത്ഥാടകരെ താമസിപ്പിക്കുന്നത് നിയന്ത്രിക്കും. തൊഴുതു കഴിഞ്ഞാല്‍ പമ്പയിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടാവണം. രാത്രിയില്‍ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ തങ്ങുന്നത് തിരക്ക് വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണിത്. ഭക്തജന പ്രവാഹം കണക്കിലെടുത്ത് ദര്‍ശനത്തിനും പൂജയ്ക്കുമുള്ള ദിവസങ്ങളും സമയവും വര്‍ദ്ധിപ്പിക്കുന്നകാര്യം തന്ത്രിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. ... Read more

ആലപ്പുഴയ്ക്ക് കരുത്തേകാന്‍ ബോട്ട് റാലിയുമായി ഡി റ്റി പി സി

പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന കാമ്പ്യനുമായി ആലപ്പുഴ ഡി ടി പി സി ഒക്ടോബര്‍ അഞ്ചിന് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയിന്‍ിലേക്ക് എത്തും  തുടര്‍ന്ന്  ആലപ്പുഴ പ്രളയത്തെ  അതിജീവിച്ചതെങ്ങനെ എന്ന് അറിയിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനവും ഡി ടി പി സി സംഘടിപ്പിക്കുന്നുണ്ട്. ശേഷം  10.30ന് ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് ബോട്ട് റാലി ആരംഭിക്കും. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍,ചെറു വള്ളങ്ങളും കൂടിയാണ് റാലി നടത്തുന്നത്. റാലി നടക്കുന്ന  മൂന്ന് മണിക്കൂര്‍ കായല്‍ ഭംഗികള്‍ സൗജന്യമായി ആസ്വദിക്കാം. ആലപ്പുഴ സുരക്ഷിതമാണ് എന്ന് സന്ദേശമാണ് ബോട്ട് റാലിയിലൂടെ ഡി ടി പി സി മുന്നോട്ട് വെക്കുന്നത്. പ്രളയാനന്തരം കായല്‍ ഭംഗി ... Read more