Category: Homepage Malayalam

ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

കനത്തമഴ കാരണം ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്കും തിരിച്ചുമുള്ള പൈതൃക തീവണ്ടി സര്‍വീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കി.ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രാവിലത്തെയും വൈകുന്നേരത്തെയും സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. സേലം റെയില്‍വേ ഡിവിഷന്‍ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തീവണ്ടി പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കിയുമാണ് സര്‍വീസുകള്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഊട്ടിയില്‍ നിന്ന് കൂനൂരിലേക്കും തിരിച്ചുമുള്ള മറ്റ് സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ തുടരും. നേരത്തെ ഊട്ടിയിലേക്ക് പുറപ്പെട്ട പൈതൃക തീവണ്ടി എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഏഴ് മണിക്കൂറോളം കാട്ടിനകത്ത് കുടുങ്ങിയിരുന്നു. മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെ കാട്ടിലാണ് 200 യാത്രക്കാരുമായി തീവണ്ടി നിലച്ചുപോയത്.

റിയാദ് മെട്രോ; പരീക്ഷണ ഓട്ടം കൂടുതല്‍ ട്രാക്കിലേക്ക്

നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോ കൂടുതല്‍ ട്രാക്കുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നു. ട്രാക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പരീക്ഷണ ഓട്ടം ആരംഭിക്കുന്നതെന്നും റിയാദ് ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അടുത്ത വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ റിയാദ് മെട്രോ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനുകള്‍, അനുബന്ധ കോംപ്ലക്‌സുകള്‍ എന്നിവയുള്‍പ്പെടെ 75 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായി. മേല്‍പ്പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയുടെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. ഇത് ഉള്‍പ്പെടെ 250 സ്ഥലങ്ങളിലാണ് അന്തിമഘട്ട ജോലികള്‍ പുരോഗമിക്കുന്നത്. വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാളങ്ങളില്‍ പരീക്ഷണ ഓട്ടം നടക്കുന്നുണ്ടെങ്കിലും വ്യത്യസ്ത ട്രാക്കുകളിലെ പരീക്ഷണ ഓട്ടമാണ് ഈ മാസം പുതുതായി നടത്തുന്നത്. റിയാദ് നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആറ് പാതകളില്‍ 85 റെയില്‍വേ സ്റ്റേഷനുകളാണ് ഉള്ളത്. പ്രധാനപ്പെട്ട നാലു റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നഗരത്തിലെ കോമേഴ്സ്യല്‍ സെന്ററുകള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, കിംഗ് ഖാലിദ് എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല എക്കണോമിക്‌സ് സിറ്റി എന്നിവയെ ... Read more

ഓസ്‌ട്രേലിയയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത് കഥകളി ചിത്രം; കലാരൂപത്തിന്റെ നാടു തിരഞ്ഞ് ഓസ്ട്രേലിയക്കാര്‍:അറിയൂ ഈ ചിത്രകാരിയെ..

അങ്ങ് ഓസ്‌ട്രേലിയയിലെ ഒരു സ്ഥലത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ കഥകളി ചിത്രം. ചിത്രം കണ്ടവരൊക്കെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെ കേരളത്തിനും അത് നേട്ടമായി. മെല്‍ബണിലെ ഡാംഡനോംഗിലെത്തുന്നവരെ സ്വീകരിക്കാനാണ്‌ കഥകളി വേഷത്തിലെ ശ്രീകൃഷ്ണനും രുഗ്മിണിയും പ്രധാന തൂണില്‍ ഉണ്ടാവുക. ഡാംഡനോംഗിലെ ഇന്ത്യന്‍ പ്രസിംക്ടിന്റെ തൂണുകളിലൊന്നില്‍ ചിത്രകാരി യോഗേശ്വരി ബിജു വരച്ചതാണ് ചിത്രം. സിറ്റി ഓഫ് ഗ്രെറ്റർ ഡാംഡനോംഗ് കൗൺസിൽ സംഘടിപ്പിക്കുന്ന പബ്ലിക് ആർട് പ്രൊജക്റ്റിന്റെ ഭാഗമായാണ് ലിറ്റിൽ ഇന്ത്യ പ്രസിംക്ടിന്റെ കവാടത്തിലുള്ള തൂണില്‍ യോഗേശ്വരിയുടെ ചുവര്‍ ചിത്ര രചന. ഡാംഡനോംഗിൽ നിരവധി മലയാളികളുമുണ്ട്. കേരളത്തെ പ്രതിനിധാനം ചെയ്യുന്നതിനാണ് കഥകളി ചിത്രം തെരഞ്ഞെടുത്തതെന്ന് യോഗേശ്വരി ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ലിറ്റിൽ ഇന്ത്യ പ്രിസിംക്ടിനുവേണ്ടി ചിത്രങ്ങൾ ഒരുക്കുന്നതിനായി വിക്ടോറിയയിലെ കലാകാരന്മാരിൽ നിന്നും നഗരസഭ താത്പര്യ പത്രംക്ഷണിച്ചിരുന്നു. ഇതേത്തുടർന്നാണ് ഈ അവസരം തന്നെ തേടിയെത്തിയതെന്ന് യോഗേശ്വരി പറയുന്നു. പെയിന്റിംഗിന്റെ ഡിസൈൻ, പ്രമേയം എന്നിവ കണക്കിലെടുത്താണ് കൗൺസിൽ അപേക്ഷ പരിഗണിച്ചത് കേസി സിറ്റി കൗൺസിലിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന ... Read more

റെഡ് അലര്‍ട്ട് നീക്കി ; ജാഗ്രതാ നിര്‍ദേശം മാത്രം

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന്‌ ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട്‌ മാറ്റി. ഈ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ മാത്രമാണുള്ളത്‌. അതേസമയം സംസ്‌ഥാനമാകെ അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ന്യൂനമർദ്ദത്തെ തുടർന്ന്‌ അതീതീവ്രമഴക്ക്‌ സാധ്തയുള്ളതിനാലാണ്‌ നേരത്തെ ഈ രണ്ട്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചത്‌. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട്‌ വടക്കുപടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിച്ച്‌ ഒമാൻ ‐ യമൻ തീരത്തേക്ക്‌ നീങ്ങുമെന്നാണ്‌ കാലാവസ്‌ഥാ വകുപ്പ്‌ അറിയിക്കുന്നത്‌.

തിര മുറിച്ചു വേഗമെത്താം; വൈക്കം-എറണാകുളം അതിവേഗ ബോട്ട് സര്‍വീസ് ഈ മാസം മുതല്‍

വൈക്കത്ത് നിന്ന് എറണാകുളം പോകേണ്ടവര്‍ക്ക് ഇനി റോഡിലെ ബ്ലോക്കിനെ പേടിക്കേണ്ട. ഒന്നര മണിക്കൂര്‍ കൊണ്ട് കായല്‍ ഭംഗി നുകര്‍ന്ന് എറണാകുളം എത്താം. ശീതീകരിച്ച മുറിയും നുകരാന്‍ സ്നാക്സും. ആനന്ദലബ്ധിക്കിനി എന്തു വേണം? വൈക്കത്തുനിന്ന് എറണാകുളത്തേക്കുള്ള അതിവേഗ ബോട്ട് സർവിസ് ഈ മാസം ആരംഭിക്കും. സംസ്ഥാന ജലഗതാഗത വകുപ്പാണ് ദേശീയ ജലപാതയിൽ സർവിസ് തുടങ്ങുന്നത്. വേഗത്തിലും വലുപ്പത്തിലും സൗകര്യങ്ങളിലുമെല്ലാം ഏറെ സവിശേഷതകളുള്ളതാണ് ബോട്ട്. പൊതുജനങ്ങൾക്കായി ഇത്തരമൊരു സർവിസ് സംസ്ഥാനത്ത് ആദ്യമാണ്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ഹൈക്കോടതി ജെട്ടിയിൽ പരമാവധി ഒന്നര മണിക്കൂർ കൊണ്ട് എത്തുന്ന വിധത്തിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ ബോട്ടുകളുടെ വേഗം മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ ആണെങ്കിൽ ഇതിന് 12 ആണ്. ഓഫിസ് സമയത്തിനനുസൃതമായി രാവിലെയും വൈകിട്ടും സർവിസ് ഉണ്ടാകും. കൂടുതൽ സർവിസുകൾ, സമയക്രമം, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജലഗതാഗത വകുപ്പി​ന്‍റെ അരൂരിലെ യാർഡിൽ 1.90 കോടി രൂപ ചെലവിൽ നിർമിച്ച ഇരട്ട എൻജിനുള്ള കെറ്റാമറൈൻ ... Read more

കൊല്ലം കണ്ടാല്‍ ഇല്ലവുമുണ്ട്; പാക്കേജുമായി ഡിടിപിസി

അഷ്ടമുടി കായലിലെ തുരുത്തുകൾ കണ്ടുമടങ്ങാൻ കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ പ്രാക്കുളം സാമ്പ്രാണിക്കൊടിയിൽ നിന്ന് പുതിയ ബോട്ട് സർവിസ് ഉടൻ ആരംഭിക്കും. അഷ്ടമുടി ടൂറിസം പദ്ധതിയുടെ ഭാഗമായി സാമ്പ്രാണിക്കൊടിയിലെയും പരിസരത്തെയും തുരുത്തുകൾ കണ്ട് മടങ്ങാൻ ഇനി സന്ദർശകർക്ക് പ്രാക്കുളം സാമ്പ്രാണിക്കൊടിയിലെത്തിയാൽ മതിയാകും. സീ പ്ലെയ്ൻ പദ്ധതിയുടെ ഭാഗമായി ഡി.ടി.പി.സിക്ക് അനുവദിച്ച രണ്ടു ബോട്ടുകളിൽ ഒരെണ്ണമാണ് പ്രാക്കുളത്ത് നിന്ന് സർവിസ് നടത്തുക. അഷ്ടമുടിയുടെ തീരത്ത് കൂടി ട്രാംകാര്‍, സൈക്കിള്‍-കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി റിങ് റോഡ്‌ എന്നിവയും പരിഗണയിലുണ്ട്. ആശ്രാമം, മൺറോതുരുത്ത് എന്നിവിടങ്ങളിലെ കണ്ടല്‍കാട് കണ്ടുപോകാന്‍ പരിസ്ഥിതിസൗഹൃദ യാത്ര മുന്നിൽ കണ്ടാണ് ബോട്ട് സർവിസ് അനുവദിക്കുന്നത്.കായൽ സൗന്ദര്യം ആസ്വദിക്കാന്‍ പാക്കേജുകളും തയ്യാറാക്കിയിട്ടുണ്ട്. ബ്ലൂ വാട്ടര്‍ ക്രൂയിസസ് പാക്കേജ് മൂന്ന് രൂപത്തിലുണ്ട്. 1. റൗണ്ട്-ദ-ട്രിപ്, 2. സീ ആൻഡ് സ്ലീപ്, 3. സ്റ്റാര്‍ നൈറ്റ്. റൗണ്ട്-ദ-ട്രിപ് പാക്കേജില്‍ ഒരു പകല്‍ കൊണ്ട് അഷ്ടമുടിക്കായലിലെ മുഴുവന്‍ ദ്വീപുകളും സന്ദര്‍ശിക്കാം. സീ ആൻഡ് സ്ലീപ് പാക്കേജിലാകട്ടെ ... Read more

ഗുരുവിനെ അറിയാം; പദ്ധതിക്ക് കേന്ദ്രാംഗീകാരം

ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന് സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 118 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചതെങ്കിലും 70 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ തീര്‍ത്ഥാടന സര്‍ക്യൂട്ട് ആവിഷ്കരിച്ചത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, കായിക്കര കുമാരനാശാന്‍ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ഭാഗമായി വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അരുവിപ്പുറത്ത് നിന്ന് ശിവഗിരി വരെ നീളുന്ന തീര്‍ത്ഥാടന സര്‍ക്യൂട്ടില്‍ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ അതാതിടങ്ങളില്‍ രേഖപ്പെടുത്തും. ശിവഗിരിയില്‍ ലൈറ്റ് ആന്‍റ് ... Read more

മൂന്നാറും തേക്കടിയും പോകാം ചൊവ്വാഴ്ച മുതൽ: അനിശ്ചിതകാല യാത്രാ നിരോധനം പിൻവലിച്ചു

നീലക്കുറിഞ്ഞി കാണാൻ പോകാം. ചൊവ്വാഴ്ച മുതൽ . മൂന്നാർ, തേക്കടി അടക്കം ഇടുക്കി ജില്ലയിലെ ഏതു വിനോദ സഞ്ചാര കേന്ദ്രത്തിലും ഒക്ടോബർ 9 മുതൽ പോകാമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി. നേരത്തെ ഏർപ്പെടുത്തിയ അനിശ്ചിതകാല യാത്രാ നിരോധനത്തിൽ ജില്ലാ കലക്ടർ ഭേദഗതി വരുത്തി. മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മാസം 5 മുതൽ 8 വരെ മാത്രമാണ് സഞ്ചാരികൾക്കുള്ള നിരോധനമെന്ന് ജില്ലാ കലക്ടറുടെ അറിയിപ്പിലുണ്ട്. പ്രളയക്കെടുതിയിൽ നിന്ന്  ഇടുക്കിയിലെ ടൂറിസം കര കയറുന്നതിനിടെയാണ് വീണ്ടും കനത്ത മഴ എത്തിയത്. കാലാവസ്ഥ പ്രവചനത്തെത്തുടർന്ന് ഇടുക്കിയിൽ ജില്ലാ കലക്ടർ വിനോദ സഞ്ചാര നിരോധനം പ്രഖ്യാപിച്ചിരുന്നു. അനിശ്ചിതകാല നിരോധനം ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്നതിനാൽ ടൂറിസം സെക്രട്ടറി റാണി ജോർജിന്റെ ഇടപെടലിനെത്തുടർന്നാണ് പുതിയ തീരുമാനം.

കേരളത്തിനു സഹായം തേടിയുള്ള യാത്രയ്ക്കിടെ അപകടം; വിദ്യാര്‍ഥിയെ തിരുവനന്തപുരത്ത് എത്തിച്ചു

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സഹായം തേടി ബൈക്ക് യാത്ര നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ടു പരിക്കേറ്റ സ്വാതി ഷാ എന്ന വിദ്യാര്‍ഥിയെ എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ചു.വിദഗ്ധ ചികിത്സക്കായി സ്വാതി ഷായെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഴയില സ്വദേശിയും എസ്എന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ സ്വാതി ഷായ്ക്ക് മധ്യപ്രദേശില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗ്വാളിയോറിലേക്കുള്ള യാത്രയ്ക്കിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ 19നു മാനവീയം വീഥിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സ്വാതി ഷായുടെ കന്യാകുമാരി-കശ്മീര്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.യാത്ര പൂര്‍ത്തിയാക്കിയെങ്കില്‍ സോളോ റൈഡില്‍ ഈ യാത്ര പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയെന്ന റിക്കോഡ്‌ സ്വാതിയ്ക്ക് ലഭിക്കുമായിരുന്നു. സ്വാതി ഷായ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

നെഹ്രുട്രോഫി വള്ളംകളി നവംബറില്‍; പ്രഖ്യാപനം അടുത്തയാഴ്ച്ച

പ്രളയത്തെ തുടർന്നു മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി നവംബറിൽ നടത്തും. ആർഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക. പുതുക്കിയ തീയതി ഒൻപതിനു ചേരുന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ പ്രഖ്യാപിക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. കുട്ടനാടിന്റെയും ടൂറിസം മേഖലയുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണു വള്ളംകളി നടത്തുക. നാട്ടുകാരായ പ്രായോജകരെ കണ്ടെത്തും. എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ട‌ാം ശനിയാഴ്ചയാണു നെഹ്റു ട്രോഫി നടക്കാറുള്ളത്. രണ്ടാം ശനിയിൽത്തന്നെ നടത്തണമെന്നാണു പൊതു അഭിപ്രായം. റജിസ്ട്രേഷൻ നേരത്തേ പൂർത്തീകരിച്ചതിനാൽ അത്തരം നടപടികൾക്കു താമസമില്ല. ചിത്രം: മോപ്പസാംഗ് വാലത്ത് വള്ളംകളി നടത്താതിരുന്നാൽ ബോട്ട് ക്ലബ്ബുകൾക്കു വൻ നഷ്ടമുണ്ടാകുമെന്നും ടൂറിസം മേഖലയ്ക്ക് ആഘാതമാകുമെന്നും ഹൗസ്ബോട്ട് അസോസിയേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബോട്ട് ക്ലബുകൾക്കു നഷ്ടപരിഹാരം നൽകാമെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം.ഇക്ബാൽ പറഞ്ഞു

കണ്ണൂര്‍ ചിറകു വിരിക്കും ഡിസംബര്‍ 9ന്; കിയാല്‍ മാറ്റിയെഴുതും ഉത്തര കേരള ടൂറിസം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്റെ പുറമെ 4 ഇവിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. 6 ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേ ... Read more

ബംഗളൂരുവിന് ഒരു ട്രെയിൻ കൂടി; ഹംസഫർ ഫ്ലാഗ് ഓഫ് 20 ന്

ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചു. ബംഗളുരുവിലെ ബാനസ് വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ്സാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു നൽകി. മന്ത്രി കണ്ണന്താനത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതെന്ന് പിയുഷ് ഗോയൽ പറഞ്ഞു. ഈ മാസം 20-ാം തിയതി മന്ത്രി അൽഫോൺസ് കണ്ണന്താനം തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. വ്യാഴം, ശനി എന്നി ദിവസങ്ങളിൽ  വൈകിട്ട് 6.50  ന്, കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ  വെള്ളി, ഞായർ ദിവസങ്ങളിൽ  രാവിലെ 10.45  ന് ബാനസ് വാടിയിൽ  എത്തും. അതുപോലെ  വെള്ളി, ഞായർ എന്നി ദിവസങ്ങളിൽ  വൈകീട്ട് 7  മണിക്ക്  ബാനസ് വാടിയിൽ നിന്ന് പുറപ്പെടുന്ന ഹംസഫർ എക്സ്പ്രസ്സ് യഥാക്രമം ശനി, തിങ്കൾ ... Read more

ആനവണ്ടിയെക്കൊണ്ട് തോറ്റു; ആനത്താരയ്ക്ക് അരികിലൂടെ ഇനി തോട്ടത്തില്‍ ഓടില്ല

ചാലക്കുടി അതിരപ്പിള്ളി വഴി വാല്‍പ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ  ബസുകളില്‍ ഒന്ന് ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമം മാറ്റിയതാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് സർവീസ് അവസാനിപ്പിക്കുന്നത്. മലയോര മേഖലയ്ക്കു താങ്ങും തണലുമായ ബസ്. തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു. ചാലക്കുടി വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന തോട്ടത്തിൽ ട്രാൻസ്പോർട്ടിന്റെ രണ്ടു സർവീസുകളിൽ ഒന്നാണ് നിര്‍ത്തുന്നത്. രാവിലെ വാൽപ്പാറയിൽ നിന്ന് പുറപ്പെട്ട് ചാലക്കുടിയിൽ വന്ന് തിരിച്ചു 1.20ന് മടങ്ങുന്ന സര്‍വീസാണിത്. ഈ ബസിന്റെ തൊട്ടു മുമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയം മാറ്റി. ഇതോടെ, സ്വകാര്യ ബസിന് ആളെ കിട്ടാത്ത സ്ഥിതിയായി. നാട്ടുകാരും തൊഴിലാളികളും വ്യാപാരികളും പ്രതിഷേധത്തിലാണ്.

ഹൗസ്ബോട്ട് റാലി മാറ്റി; പുതിയ തീയതി പിന്നീട്

ടൂറിസം മേഖലയുടെ തിരിച്ചു വരവ് അറിയിച്ച് നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന ഹൗസ്ബോട്ട് റാലി മാറ്റി. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ്‌ തീരുമാനം. പുതിയ തീയതി ഈ മാസം പത്തിന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആലപ്പുഴ ഡിടിപിസി സെക്രട്ടറി എം മാലിന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന പേരില്‍ ഒക്ടോബര്‍ അഞ്ചിനാണ് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി,  ആലപ്പുഴ പ്രളയത്തെ  അതിജീവിച്ചതെങ്ങനെ എന്നു വിശദീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയൊക്കെ ഡിടിപിസി ആസൂത്രണം ചെയ്തിരുന്നു. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍, ചെറു വള്ളങ്ങള്‍ എന്നിവ അണിനിരക്കുന്ന റാലി ഇത്തരത്തില്‍ ലോകത്ത് തന്നെ ആദ്യമായിരുന്നു. റാലി നടക്കുന്ന  മൂന്ന് മണിക്കൂര്‍ പൊതുജനങ്ങള്‍ക്കു കായല്‍ ... Read more

ഇന്ത്യന്‍ സമ്പന്നരില്‍ മുന്നില്‍ മുകേഷ് അംബാനി തന്നെ; യൂസുഫലിക്കും രവിപിള്ളയ്ക്കും മുന്നേറ്റം; ഫോര്‍ബ്സിന്റെ പുതിയ സമ്പന്ന പട്ടിക ഇങ്ങനെ

ഫോര്‍ബ്സ് മാഗസിന്‍ 2018ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശതകോടീശ്വരന്‍മാരില്‍ ഒന്നാമത് റിലയന്‍സ് തലവന്‍ മുകേഷ് അംബാനി തന്നെ. പോയ വര്‍ഷം 38 ബില്ല്യണ്‍ ഡോളര്‍ ആയിരുന്ന അംബാനിയുടെ ആസ്തി ഇക്കുറി 47.3 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. വിപ്രോ തലവന്‍ അസിം പ്രേംജിയാണ് രണ്ടാമത്.ലക്ഷ്മി മിത്തല്‍ മൂന്നാമതും ഹിന്ദുജ കുടുംബം നാലാമതുമുണ്ട്. ഗൗതം അദാനി പത്താം സ്ഥാനത്തുണ്ട്. കോടീശ്വര പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള സാവിത്രി ജിന്‍ഡാലാണ് സ്ത്രീകളില്‍ മുന്നില്‍. മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി 4.75 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുമായി റാങ്ക് നില മെച്ചപ്പെടുത്തി ഇന്ത്യന്‍ കോടീശ്വര പട്ടികയില്‍ ഇരുപത്തിയാറാം സ്ഥാനത്തെത്തി.പോയ വര്‍ഷം പട്ടികയില്‍ ഇരുപത്തിയേഴാമാനായിരുന്നു യൂസുഫലി. മലയാളികളില്‍ രണ്ടാമത് പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തുള്ള രവി പിള്ളയാണ്.പോയ വര്‍ഷം 35 ആയിരുന്നു സ്ഥാനം .3.9 ബില്ല്യണ്‍ ഡോളറാണ് ആസ്തി. യു എ ഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ബി ആര്‍ ഷെട്ടി ഇന്ത്യന്‍ കോടീശ്വരില്‍ മുപ്പത്തിയെട്ടാമനായുണ്ട്.സണ്ണി വര്‍ക്കി 62,ക്രിസ് ... Read more