Category: Homepage Malayalam
തിരുവനന്തപുരം ഏകദിനം: ടിക്കറ്റ് വില്‍പ്പന 17 മുതല്‍
നവംബര്‍ 1ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്റൗട്ടോ എടുത്ത് സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാം 1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. 30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. 31 രാവിലെ വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ പരിശീലനം നടത്തും. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങള്‍ ദൃുതഗതിയില്‍ നടന്ന് വരികയാണ്. കെസിഎ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ പുതുതായി കോര്‍പ്പറേറ്റ് ബോക്‌സുകള്‍ നിര്‍മിച്ചു. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. ... Read more
കേരളത്തിലെ ഡാമുകൾ സുരക്ഷിതം; വിദഗ്ധ സമിതി റിപ്പോർട്ട് നൽകി
കേരളത്തിലെ അണക്കെട്ടുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ അന്താരാഷ്ട്ര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ.എ. ജോഷി (ചീഫ് എഞ്ചിനീയര്‍, ജലസേചനം) ബിബിന്‍ ജോസഫ് (ചീഫ് എഞ്ചിനീയര്‍, ഡാം സേഫ്റ്റി, കെ.എസ്.ഇ.ബി) എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുല്ലപ്പെരിയാര്‍ ഒഴികെയുളള ഡാമുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ കേരളത്തിലെ ഡാമുകളും ബാരേജുകളും സുരക്ഷിതമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഡാമുകളുടെയും ബാരേജുകളുടെയും നിലവിലുള്ള സ്പില്‍വേകള്‍ക്ക് ഇയിടെയുണ്ടായ പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണ് കവിഞ്ഞൊഴുകിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്. എല്ലാ ഡാമുകളുടെയും പരമാവധി ജലനിരപ്പ് നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച് ഹൈഡ്രോളജി പഠനം നടത്തേണ്ടതാണ്. അതോടൊപ്പം എല്ലാ പ്രധാന ഡാമുകളുടെയും പരമാവധി സംഭരണശേഷിയില്‍ (ഫുള്‍ റിസര്‍വോയര്‍ ലവല്‍) ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകാനിടയുളള പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ ആവശ്യമാണ്. ഡാമിന്‍റെ ... Read more
മതില്‍ തകര്‍ത്ത വിമാനം നാലുമണിക്കൂര്‍ പറന്നു; അന്വേഷണത്തിന് നിര്‍ദേശം
പറക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ത്ത വിമാനം ഇടിയിലേറ്റ കേടുപാടുകളുമായി നാലു മണിക്കൂറിലേറെ യാത്രക്കാരുമായി പറന്നു. തമിഴ്‌നാട്ടിലെ തിരുച്ചി വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ IX 611 വിമാനത്തില്‍ 130 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.30 ഓടു കൂടിയാണ് സംഭവം. തിരുച്ചിയില്‍ നിന്ന് ദുബൈക്ക് പോവുകയായിരുന്നു വിമാനം. പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ ടയറുകള്‍ മതിലില്‍ ഇടിയ്ക്കുകയായിരുന്നു. എന്നിട്ടും നിര്‍ത്താതെ പറപ്പിക്കാന്‍ മുഖ്യ ക്യാപ്റ്റന്‍ നിര്‍ദേശിച്ചു.മണിക്കൂറില്‍ 250 കിലോ മീറ്റര്‍ വേഗതയിലാണ് വിമാനം പറന്നുയര്‍ന്നത്. വിമാനം പറക്കുന്നതിന് കുഴപ്പമിലായിരുന്നെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് മുംബൈയില്‍ ഇറക്കിയതെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെയേും സഹ പൈലറ്റിന്റേയും ജോലിസമയത്തെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സീസണിലെ ആദ്യ ആഡംബരകപ്പല്‍ അടുത്തയാഴ്ച്ച കേരളത്തില്‍
ടൂറിസം സീസണിനു തുടക്കമിട്ട് സീസണിലെ ആദ്യ ആഡംബര യാത്രാകപ്പല്‍ ബൌദിക്കാ അടുത്തയാഴ്ച്ച കേരള തീരത്തെത്തും. അഞ്ഞൂറോളം സഞ്ചാരികളുമായാണ് കപ്പലിന്‍റെ വരവ്. 15നു കൊച്ചിയിലെത്തുന്ന കപ്പല്‍ 16നു രാവിലെ എട്ടു മണിയോടെ വിഴിഞ്ഞം തീരത്തെത്തും. പുറം കടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്ന് ചെറു ബോട്ടുകളില്‍ വിഴിഞ്ഞം പഴയ വാര്‍ഫില്‍ എത്തിക്കുന്ന സഞ്ചാരികളെ കേരളത്തനിമയോടെ സ്വീകരിക്കും.തുടര്‍ന്ന് ഇവര്‍ കാഴ്ചകള്‍ കാണാനായി പോകും.വൈകിട്ട് കപ്പല്‍ കൊളംബോയ്ക്ക് തിരിക്കും. വലുപ്പത്തില്‍ മുമ്പനായ ഒഴുകുന്ന ഈ കൊട്ടാരം കേരളത്തില്‍ എത്തുന്നത് ഇതാദ്യം
ചുഴലിക്കാറ്റ്; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം
ആന്ധ്രയിലും ഒഡീഷയിലും നാശം വിതച്ച തിത്‌ലി കൊടുങ്കാറ്റിൽ ഗോവയിൽ ജാഗ്രത നിർദേശം നൽകി. ഗോവൻ തീരത്ത് വിനോദ സഞ്ചാരത്തിന് എത്തിയവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ന്യൂനമർദവും ചുഴലിക്കാറ്റും കാരണം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ടൂറിസം വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കടലിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഞായറാഴ്ച വരെയാണ് ജാഗ്രത നിർദേശം നല്കിയിരിക്കുന്നത്. തിത്‌ലി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ആന്ധ്രയിലെ ശ്രീകാകുളത്തും ചുഴലിക്കാറ്റ് നാശം വിതച്ചു. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുള്ള ട്രെയ്‌ൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ചലച്ചിത്രോത്സവം: 101 അംഗ സംഘാടക സമിതി രൂപീകരിച്ചു
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഫെസ്റ്റിവല്‍ പ്രസിഡന്റുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാന്‍സ്, മീഡിയ, ഡെലിഗേറ്റ് സെല്‍, ടെക്നിക്കല്‍, സ്പോണ്‍സര്‍ഷിപ്പ്, വോളന്റിയര്‍, ഓഡിയന്‍സ് പോള്‍,, തിയറ്റര്‍ കമ്മിറ്റി തുടങ്ങി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. പ്രളയ ദുരന്തത്തില്‍നിന്നു കരകയറുന്നതിനും പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെ ശ്രമിക്കുകയാണെങ്കിലും ഇവിടെ സാംസ്‌കാരികമാന്ദ്യം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ചെലവുകള്‍ ചുരുക്കി അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ നടന്ന ഒരു നാട്ടിലും ചലച്ചിത്രമേളകള്‍ പോലുള്ള സാംസ്‌കാരിക പരിപാടികള്‍ വേണ്ടെന്നുവച്ചിട്ടില്ല. ദുരന്ത ബാധിതരുടെ മനസ്സിന് ഊര്‍ജ്ജം പകരാന്‍ കലയും സംഗീതവും സിനിമയും പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കുമെന്നതും ചലച്ചിത്രമേള നടത്താതിരിക്കരുത് എന്ന തീരുമാനമെടുക്കാന്‍ പ്രേരകമായെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ... Read more
പപ്പടവട വീണ്ടും തുറന്നു; നന്മമരം ഇനിയില്ല
അപ്രതീക്ഷിത ഗുണ്ടാ അക്രമണത്തിന് ശേഷം പപ്പടവടയുടെ ഉടമ മിനു പൗളീന്‍ ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കുന്നു അക്രമികള്‍ അടിച്ചുതകര്‍ത്ത കലൂരിലെ പപ്പടവട ഇന്നലെ വീണ്ടും തുറന്നു. 2013 ജനുവരിയില്‍ എറണാകുളം എം ജി റോഡില്‍ ഷേണായീസ് ജംഗ്ഷനടുത്താണ് മിനു പൗളീന്‍ പപ്പടവട തുറക്കുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കിയാല്‍ എന്തെന്ന് തോന്നലില്‍ നിന്നാണ് മിനു സ്വന്തമായി ഒരു റെസ്റ്റോറന്റിനെക്കുറിച്ച് ചിന്തിക്കുന്നത്. കൊച്ചി സ്വദേശിനായ മിനു ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സംരംഭകയാകുന്നത്. നാലുമണി പലഹാരങ്ങളുടെ ഇതര ഭക്ഷ്യവിഭവങ്ങളുടെ നല്ല രുചികളെ ഓര്‍മിപ്പിക്കുന്ന പപ്പടവട എന്ന മോഡണ്‍ ഭക്ഷണശാലയ്ക്ക് തുടക്കമിട്ടത്. പപ്പടവട, വട, കൊഴുക്കട്ട, ബജി, വല്‍സന്‍, സുഖിയന്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന നല്ല രുചികള്‍ അവതരിപ്പിച്ച് പപ്പടവട ജനമനസ്സുകളില്‍ ഇടം നേടി. പഴങ്കഞ്ഞിയായരുന്ന അന്നത്തെ കടയിലെ ഹൈലൈറ്റ് ഡിഷ്. തുടര്‍ന്ന് 2016ല്‍ പപ്പടവടയുടെ രണ്ടാമത്തെ ശാഖ കലൂര്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്ത് തുടങ്ങി. നാടന്‍ ഇലയൂണും തനത് കേരള ... Read more
തീര്‍ഥാടന ടൂറിസം: 91.72 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം
വിനോദസഞ്ചാര വികസനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 147 തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. വിശദമായ പദ്ധതിരേഖ ഉടന്‍ തയാറാക്കി സമര്‍പ്പിക്കുമെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്‍ക്യൂട്ടിന്‍റെ വികസനത്തിന്‍റെ ഭാഗമായാണ് ഇത് നടപ്പിലാക്കുക. ഏഴ് ക്ലസ്റ്ററുകളായി തിരിച്ച് ജില്ലകളിലെ പ്രധാനപ്പെട്ട ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും. കമ്മ്യൂണിറ്റി ഹാളുകള്‍, അന്നദാന മണ്ഡപങ്ങള്‍, ശുചിമുറികള്‍, വിശ്രമമുറികള്‍, ഭക്ഷണശാലകള്‍ തുടങ്ങി തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കുക. 10.91 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്ന കാസര്‍കോഡ് ജില്ലയാണ് ഒന്നാം ക്ലസ്റ്ററിലുള്ളത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ചേരുന്ന രണ്ടാം ക്ലസ്റ്ററില്‍ 9.29 കോടി രൂപയുടെ ... Read more
പൈതൃക തീവണ്ടി നിരക്ക് വര്‍ധനവോടെ വീണ്ടും ഓടിത്തുടങ്ങുന്നു
എഞ്ചിന്‍ തകരാറും മോശമായ കാലാവസ്ഥയും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് ഇന്ന് പുനരാരംഭിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടി എഞ്ചിനിലെ പിസ്റ്റണ്‍ റാഡ് പൊട്ടിയതിനെ തുടര്‍ന്ന് അഡര്‍ലിക്കടുത്ത് വനത്തിന് നടുവില്‍ ഏഴ് മണിക്കൂറോളം കുടുങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നീലഗിരി കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിക്കുന്നത്. റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പൈതൃക തീവണ്ടിയില്‍ വരുന്ന യാത്രക്കാര്‍ മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉറപ്പാക്കണം. യന്ത്രതകരാറോ കാലാവസ്ഥ വ്യതിയാനമോ കൊണ്ട് തീവണ്ടി നില്‍ക്കേണ്ടിവന്നാല്‍ ഭക്ഷണമില്ലാത്ത അവസ്ഥ ഒഴിവാക്കാനാണിത്. സര്‍വീസ് പുനരാരംഭിക്കുന്നതിനോടൊപ്പം തീവണ്ടിയുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ ഇന്ന് മുതല്‍ കൂട്ടി. തിങ്കളാഴ്ച്ച മുതല്‍ ഉയര്‍ത്താനിരുന്ന നിരക്ക് വര്‍ധന തീവണ്ടി മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ക്ക് നിരക്കിളവില്ല. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് കൂനൂരിനും ഊട്ടിക്കും മധ്യേ ... Read more
വയനാട്ടില്‍ ടീ മ്യൂസിയം തുടങ്ങി
വയനാടന്‍ ടൂറിസം മേഖലക്ക് പുത്തന്‍ പ്രതീക്ഷയുമായി പൊഴുതന അച്ചൂരില്‍ വയനാട്ടിലെ ആദ്യ ടീ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു . 1995 ല്‍ അഗ്‌നിക്കിരയായ പഴയ തേയില ഫാക്ടറിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില മേഖലയില്‍ വയനാടന്‍ ചരിത്രം. ആദ്യ കാലങ്ങളില്‍ തേയില സംസ്‌കരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങള്‍ ആദ്യകാല ഫോട്ടോകള്‍ എന്നിവയാണ് മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1911 ല്‍ നിര്‍മ്മിച്ച എച്ച്എംലിന്റെ തേയില ഫാക്ടറിയിലാണ് തേയില മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മൂന്ന് നിലകളായയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിനകത്തേക്ക് കയറുമ്പോള്‍ തന്നെ കാണാം പഴമയുടെ പെരുമ. ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന വിവിധ യന്ത്രങ്ങളാണ് ഒന്നാം നിലയില്‍ കാണാനാവുക. കൂടാതെ അചൂരിന്റെ ജീവനുള്ള മാപ്പും ഒരുക്കിയിട്ടുണ്ട്. അചൂര്‍ സ്‌കൂള്‍, അചൂര്‍ പാലം, ദേവാലയം, ഫാക്ടറി തുടങ്ങി പ്രധാനപെട്ട സ്ഥാപനങ്ങളെല്ലാം മാപ്പില്‍ കാണാം. മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, തേയിലയില്‍ മരുന്ന് തളിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, ആദ്യകാല വീട്ടുപകരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കാഴ്ച്ചകളാണ് ഉള്ളത്. ഏതൊരാള്‍ക്കും വയനാടന്‍ തേയിലയുടെ ചരിത്രം നല്ലപോലെ ... Read more
വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍
നിരത്തുകളില്‍ ഗതാഗത നിയമം ലംഘിക്കുക എന്നത് സര്‍വസാധാരണമായ കാര്യമാണ് അതു കൊണ്ട് തന്നെ ഓരോദിവസവും അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ക്യാമറാക്കണ്ണില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ കുടുങ്ങില്ലെന്ന് കരുതിയാവും പലരും ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നത്. എന്നാല്‍ അതിനുള്ള വെള്ളം അങ്ങ് വാങ്ങി വച്ചോളൂ എന്നാണ് ഇത്തരം ഡ്രൈവര്‍മാരെയും വാഹന ഉടമകളെയും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരക്കാരെ കുടുക്കാന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ (എ.എന്‍.പി.ആര്‍.) ക്യാമറകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി അപകടത്തിനും അതിവേഗത്തിനും സാധ്യതയുള്ളയിടങ്ങളിലായിരിക്കും ഇവ സ്ഥാപിക്കുക. ചുവപ്പുസിഗ്നല്‍ മറികടക്കുന്ന വാഹനങ്ങള്‍ കണ്ടെത്താനും ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവരെ തിരിച്ചറിയാനുമാണ് ഈ ക്യാമറകള്‍ സ്ഥാപിക്കുന്നത്. 180 കോടി രൂപ ചെലവിട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് പദ്ധതിരേഖ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സേവനദാതാക്കളെ കണ്ടെത്തുന്നതിന് ടെന്‍ഡറിനുള്ള അനുമതിനല്‍കി. റോഡുകളുടെ അവസ്ഥ, റോഡുകളുടെ വിവരങ്ങള്‍ തുടങ്ങിയവയും ... Read more
കുറഞ്ഞ ചിലവില്‍ ഇന്ത്യ കാണാന്‍ അവസരമൊരുക്കി സ്വപ്‌നതീരം
മുഴപ്പിലങ്ങാട് സഹകരണ ബാങ്കിന്റെ ടൂറിസം ശാഖയായ സ്വപ്നതീരം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. രാജസ്ഥാന്‍യാത്രയില്‍ ജോധ്പുര്‍, മെഹ്‌റാഗഞ്ച കോട്ട, ഉമൈദ് ഭവന്‍ കൊട്ടാരം, ഗോള്‍ഡന്‍ ഫോര്‍ട്ട്, സാം മരുഭൂമി, കല്‍ബെലിയ ഡാന്‍സ്, ഉദയപുര്‍, അജ്മീര്‍ ദര്‍ഗ, പുഷ്‌കര്‍ തടാകം, ജയ്‌സാല്‍മീര്‍, ലോസ്റ്റ് വില്ലേജ്, ജയ്പുര്‍, ഹവായ് മഹല്‍, ജല്‍ മഹല്‍, അമ്പര്‍കോട്ട, ജന്ദര്‍മന്ദര്‍, സിറ്റി പാലസ്, സെന്‍ട്രല്‍ മ്യൂസിയം എന്നിവ കാണാനവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. 26,000 രൂപയാണ് ചാര്‍ജ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ യാത്ര നവംബര്‍ 24ന് ആരംഭിക്കും. എലഫന്റ് ഫോള്‍സ്, മൗസ്മായ് കേവ്‌സ്, ചിറാപുഞ്ചി, മൗളിങ്നോഗ്, ലിവിങ് റൂട്ട് ബ്രിഡ്ജ്, ഷില്ലോങ്, കാസിരംഗ നാഷണല്‍ പാര്‍ക്ക്, കാമഖ്യ ക്ഷേത്രം, ഉമാനന്ദക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 28,000 രൂപയാണ് ചാര്‍ജ്. നവംബര്‍ 30ന് ആരംഭിക്കുന്ന യാത്രയില്‍ ഇന്ത്യാ – ചൈന അതിര്‍ത്തിയായ നാഥുലയും സിക്കിമും സന്ദര്‍ശിക്കും. 25,000 രൂപയാണ് ചാര്‍ജ്. ഡിസംബര്‍ 24ന് ആഗ്ര, ... Read more
ആര്‍ഭാടമൊഴിവാക്കി ചലചിത്രമേള നടത്തും; ഡെലിഗേറ്റ് പാസിന് ഇത്തവണ 2000 രൂപ
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന് ഇത്തവണ 2000 രൂപ ആയിരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ചെലവ് ചുരുക്കിയാവും ഇക്കുറി മേള നടത്തുകയെന്നും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാവില്ലെന്നും മന്ത്രി ബാലന്‍ അറിയിച്ചു. സംസ്ഥാന ഖജനാവിന് ബാധ്യത ഇല്ലാത്ത വിധം മേള നടത്താനായി പത്ത് ലക്ഷം രൂപയുടെ സമഗ്ര സംഭാവനാ പുരസ്‌കാരമാണ് ഇത്തവണ റദ്ദാക്കിയിരിക്കുന്നത്. അന്തര്‍ദേശീയ ജൂറിക്ക് പകരം ഇത്തവണ ദക്ഷിണേന്ത്യന്‍ ജൂറി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള. പ്രളയക്കെടുതിയുടെയും സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന്റെയും പശ്ചാത്തലത്തില്‍ മേള ഉപേക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ മേള ഉപേക്ഷിക്കരുതെന്നുള്ള ആവശ്യം സിനിമാ മേഖലയിലെ പ്രമുഖരില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നതോടെ സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു. പിന്നാലെയാണ് ചെലവ് ചുരുക്കിയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും ചലച്ചിത്ര മേള നടത്താനുള്ള തീരുമാനം. ഇതിന്റെ ഭാഗമായാണ് ഡെലിഗേറ്റ് ഫീസ് 2000 രൂപ ആക്കിയിരിക്കുന്നത്.
നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരപ്പണികളോട് നോ പറഞ്ഞ് മോട്ടാര്‍ വാഹന വകുപ്പ്
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ അലങ്കരിച്ചു വിവിധ രീതികളില്‍ എഴുതുന്നവര്‍ക്ക് എതിരെ കര്‍ശന നീക്കങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. അവ്യക്തത ഉണ്ടാക്കുന്ന എഴുത്തുകള്‍ തടയാനാണ് പരിശോധന ഊര്‍ജിതമാക്കുന്നത്. ഇത്തരത്തില്‍ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചു നല്‍കുന്നവരെയും വാഹന ഡീലര്‍മാരെയും പിടികൂടും. ഇതിനൊപ്പം റോഡ് പരിശോധന നടത്തി പിഴ ഈടാക്കും. ഇവരില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന നിയമം 177-ാം വകുപ്പിന് പുറമെ 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് പിഴ ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റുകളിലാണ് ഇത്തരത്തിലുള്ള അലങ്കാരപ്പണികള്‍ കൂടുതലായി കണ്ടുവരുന്നത്. നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും മങ്ങി ഇരിക്കുക തുടങ്ങിയവയും കുറ്റകരമാണ്. നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ ഈടാക്കുക. ഇങ്ങനെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോയാല്‍ നമ്പര്‍ ... Read more
നെഹ്രു ട്രോഫി വള്ളംകളി നവംബര്‍ പത്തിന്; സച്ചിൻ തന്നെ മുഖ്യാതിഥി
പ്രളയത്തെ തുടര്‍ന്ന് മാറ്റി വെച്ച നെഹ്രു ട്രോഫി വള്ളംകളി നവംബര്‍ പത്തിന് നടത്തും. ആര്‍ഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക. നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കാണ് തീയതി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയ പ്രകാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും മന്ത്രി പറഞ്ഞു ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. കുട്ടനാടിന്റെയും ടൂറിസം മേഖലയുടേയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് വള്ളംകളി നടത്തുക.രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതുഅഭിപ്രായത്തെ തുടര്‍ന്നാണ് നവംബർ 10-ാം തിയതിയാക്കിയത്.