Category: Homepage Malayalam

നഗരത്തില്‍ ഇനി സൗജന്യ സൈക്കിള്‍ സവാരി ചെയ്യാം

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സൗജന്യമായി സൈക്കിള്‍ യാത്രകള്‍ ഒരുക്കുന്ന പദ്ധതി വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ആദിസ് ബൈസിക്കിള്‍ ക്ലബ്ബ് ആരംഭിച്ചു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള സൈക്കിള്‍ റാക്കുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ ശംഖുംമുഖം ബീച്ചിന് സമീപം, സ്റ്റാച്യു ജങ്ഷനിലെ വൈ.എം.സി.എ. ഹാളിനു സമീപം, തമ്പാനൂര്‍, പാളയം, വഴുതക്കാട്, ബേക്കറി ജങ്ഷന്‍, കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബിനു സമീപം എന്നിവിടങ്ങളിലാണ് സൈക്കിള്‍ റാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാവുകയാണ് ആദ്യംവേണ്ടത്. പിന്നീട് സൈക്കിള്‍ പാര്‍ക്കുകളിലെത്തി സൈക്കിളുകള്‍ വാടകയ്‌ക്കെടുക്കാം. ഉപയോഗശേഷം മറ്റേതെങ്കിലും സൈക്കിള്‍ പാര്‍ക്കില്‍ തിരിച്ചേല്‍പ്പിക്കണം. കൂടാതെ സൈക്കിള്‍ ക്ലബ്ബ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കും. സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാകാന്‍ പേര്, വിലാസം, ഇ-മെയില്‍ ഐ.ഡി., തൊഴില്‍ എന്നിവ 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ച് രജിസ്റ്റര്‍ ചെയ്യണം. സൈക്കിളുകളുടെ ലോക്ക് മാറ്റാന്‍ റാക്കിന്റെ കോഡും സൈക്കിളിന്റെ ഐ.ഡി.യും (റാക്ക് കോഡ് സ്‌പേസ് സൈക്കിള്‍ ... Read more

ഹൗസ് ബോട്ട് റാലി നവംബർ 2ന്; നെഹ്രുട്രോഫിക്ക് അതിഥികൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾ

ആലപ്പുഴയിലെ ടൂറിസം മേഖല തിരിച്ചു വരുന്നു. വിനോദ സഞ്ചാരത്തിന് ആലപ്പുഴ പൂർണ സജ്ജമെന്ന് പ്രഖ്യാപിച്ച് നവംബർ 2ന് ഹൗസ് ബോട്ട് റാലി നടക്കും. ഹൗസ് ബോട്ടുകൾ, ശിക്കാരകൾ തുടങ്ങി ചെറുവള്ളങ്ങൾ വരെ അണിനിരക്കുന്ന റാലി ലോകചരിത്രത്തിൽ തന്നെ ആദ്യമാണ്. നേരത്തെ ഈ മാസം 5 ന് നടത്താനിരുന്ന റാലി കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. നവംബർ 2ലെ ഹൗസ് ബോട്ട് റാലിക്കു പിന്നാലെ 10 ന് നെഹ്രു ട്രോഫി വള്ളംകളിയും വരുന്നുണ്ട്.ഇതോടെ ആലപ്പുഴയിലെ ഹൗസ് ബോട്ട് അടക്കമുള്ള വിനോദ സഞ്ചാര രംഗം പൂർവ സ്ഥിതിയിലാകുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി എം മാലിൻ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. വള്ളംകളിക്ക് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അതിഥികളായെത്തും. നവംബർ 1ന് ഇന്ത്യ – വിൻഡീസ് ഏകദിനം തിരുവനന്തപുരത്ത് നടക്കുന്നതിനാൽ ഹൗസ് ബോട്ട് റാലിക്ക് ക്രിക്കറ്റ് താരങ്ങളെ അതിഥികളായി കിട്ടുമോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും എം മാലിൻ പറഞ്ഞു. നവംബർ 2 ... Read more

കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു 

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണപ്രവർത്തനത്തെ തുടർന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിച്ചു. 2019  ൽ ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു. ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനം രേഖകൾ സഹിതം നൽകിയ കത്തിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിക്കുന്നതെന്ന് നഖ്‌വി കത്തിൽ അറിയിച്ചു.

നാളെ മുതല്‍ മലബാറിന് തെയ്യക്കാലം

നാളെ തുലാം പത്ത് ഉത്തരമലബാറില്‍ തെയ്യങ്ങള്‍ ഇറങ്ങും കാലം. തുലാ പത്തിന് ആരംഭിക്കുന്ന കളിയാട്ടക്കാലം ഇടപ്പാതിയില്‍ കലാശ പെരുങ്കളിയാട്ടത്തോടെ അവസാനിക്കും. ചമയത്തിരക്കിലാണ് ഇപ്പോള്‍ കണ്ണൂരിലെ തെയ്യം കലാകാരന്‍മാര്‍. നേരം ഇരുട്ടി വെളുത്താല്‍ ഉത്തരമലബാറില്‍ ഇനി തെയ്യക്കാലമാണ്. കഷ്ടപ്പാടുകള്‍ക്ക് അറുതി തേടിക്കരയുന്ന ഗ്രാമങ്ങളിലേക്ക് തെയ്യങ്ങളെത്തും. ആചാരവും അനുഷ്ഠാനവും വിശ്വാസവും ഇഴചേരുന്ന നിറപ്പെരുമ നാടിറങ്ങും. കേടുപാടുകള്‍ തീര്‍ത്ത് തെയ്യത്തിനായുള്ള അണിയലങ്ങള്‍ മോടിപിടിപ്പിക്കുകയാണ് കോലത്ത് നാട്. തെയ്യത്തിന്റെ മുടിക്കായി മുരുക്ക് മരം മുറിക്കുന്നത് പക്കം നോക്കി. അങ്ങനെയെങ്കില്‍ പെട്ടന്ന് കേടുവരില്ല. പിന്നീട് പശതേച്ച തകിട് സൂക്ഷമതയോടെ ഒട്ടിക്കണം. വെളുത്തീയം ഉരുക്കി അടിച്ചു പരത്തി തകിടാക്കുന്ന രീതിയെക്കെ മാറിത്തുടങ്ങി. റെഡിമെയ്ഡി അലുമിനിയം ഫോയിലുകള്‍ അണിയ നിര്‍മ്മാണത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. പക്ഷെ പാരമ്പര്യ വിധി പരമാവാധി കാത്തു സൂക്ഷിക്കുന്നുണ്ട്. പത്താം ഉദയത്തിന് എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും കുടുംബ സ്ഥാനങ്ങളിലും പ്രത്യേക പൂജ നടക്കും. ഐശ്വര്യത്തിന്റെ സമൃതിയുടെ സുര്യേദയത്തിന് കാത്തിരുക്കുന്ന നാട്.

ന്യൂഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസ് പാസുകള്‍ ഇനി വീട്ടിലെത്തും

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ബസുകളിലെ യാത്രക്കാര്‍ക്ക് ഇനി ബസ് പാസുകള്‍ വീട്ടുപടിക്കലെത്തും. പാസുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഡിടിസി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോത് നിര്‍വഹിച്ചു. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന പാസുകളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകുക. dtcpass.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് പാസുകള്‍ ബുക്കുചെയ്യാം. അഞ്ച് ദിവസത്തിനുള്ളില്‍ പാസുകള്‍ വീട്ടിലെത്തും. പാസിന്റെ തുകയ്ക്കുപുറമേ അച്ചടി, തപാല്‍ ചെലവുകളായി 33 രൂപകൂടി ബുക്ക് ചെയ്യുമ്പോള്‍ നല്‍കണം. വര്‍ഷം 25 ലക്ഷം ബസ് പാസുകളാണ് ഡിടിസി നല്‍കുന്നത്. ഇതില്‍ ഒമ്പത് ലക്ഷം ജനറല്‍ വിഭാഗത്തിലുള്ളതാണ്. അടുത്തഘട്ടത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള കണ്‍സഷന്‍ പാസുകളും ബുക്ക് ചെയ്യാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; ‘ട്രെയിന്‍ 18’മായി റെയില്‍വേ

ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യത്തെ എഞ്ചിനില്ലാ ട്രെയിനായ ‘ട്രെയിന്‍ 18’ ഉടന്‍ ട്രാക്കിലിറങ്ങും. ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍സിറ്റി യാത്രകള്‍ക്കായി പുറത്തിറക്കിയ സെമിഹൈ സ്പീഡ് ട്രെയിനാണിത്. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിന്‍ ഒരാഴ്ചക്കുള്ളില്‍ പരീക്ഷണഓട്ടംതുടങ്ങും. പരിശീലനഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമായി ഇവ സര്‍വീസ് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ 29ന് ട്രെയിന്‍ 18 പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച് തുടങ്ങും. ആദ്യം ഫാക്ടറിക്കകത്തും പിന്നീടുള്ള മൂന്നോ നാലോ ദിവസം ഫാക്ടറിക്കു പുറത്തും പരീക്ഷണ ഓട്ടം നടത്തും. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന് (ആര്‍എസ്ഡിഒ) കൈമാറും. ട്രെയിന്‍ നിര്‍മ്മാതാക്കളായ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി അധികൃതര്‍ അറിയിച്ചു. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ‘ട്രെയിന്‍ 18’ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് ‘ട്രെയിന്‍ 18’ ഉപയോഗിക്കുക. ഇത്തരത്തിലുള്ള ... Read more

റെയില്‍വേ ജനറല്‍ ടിക്കറ്റുകള്‍ ഇനി ആപ്പ് വഴി ബുക്ക് ചെയ്യാം

അത്യാവശ്യമായി എവിടേക്കെങ്കിലും യാത്ര ചെയ്യുന്നതിന് റെയില്‍വേ സ്റ്റേഷനിലെത്തുമ്പോഴാണ് ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ഒരു കിലോമീറ്ററോളം നീളത്തിലുള്ള ക്യൂ കാണുന്നത്. പലപ്പോഴും ക്യുവില്‍ മുന്നിലെത്തി വരുമ്പോള്‍ ട്രെയിന്‍ നഷ്ടമാവുകയോ, ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സീറ്റുകള്‍ നിറയുകയോ ചെയ്യും. ട്രെയിന്‍ യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ യുടിഎസ്(അണ്‍റിസര്‍വ്ഡ് ടിക്കറ്റ് സിസ്റ്റം) ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ ഒന്ന് മുതലാണ് ഈ സൗകര്യം രാജ്യവ്യാപകമാക്കുന്നത്. റെയില്‍വേ സ്റ്റേഷന് 20-25 കിലോമീറ്ററിന് മുമ്പ് ടിക്കറ്റെടുക്കുന്ന കാര്യം ഓര്‍മ്മ വേണമെന്ന് മാത്രം. നിലവില്‍ രാജ്യത്തെ 15 റെയില്‍വേ സോണുകളെ ഇതിനായി തിരഞ്ഞെടുത്തു കഴിഞ്ഞു. വെസ്റ്റ് സെന്‍ട്രല്‍ സോണ്‍ റെയില്‍വേയിലും, നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ സോണല്‍ റെയില്‍വേയിലും മാത്രമേ നടപ്പിലായിട്ടുള്ളൂ.ഓണ്‍ലൈന്‍ വഴിയുള്ള ജനറല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ നിലവില്‍ 45 ലക്ഷത്തോളം രൂപ പ്രതിദിനം ലഭിക്കുന്നുണ്ടന്നാണ് റെയില്‍വേയുടെ കണക്ക് ആന്‍ഡ്രോയിഡ് ഫോണിലും വിന്‍ഡോസിലും യുടിഎസ് ആപ്പ് പ്രവര്‍ത്തിക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. പേരും മൊബൈല്‍ ... Read more

അറിഞ്ഞോ …ഓണക്കാലം വീണ്ടും; ‘ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ’വുമായി മാധ്യമങ്ങള്‍; ലക്‌ഷ്യം വിപണി സജീവമാക്കല്‍

കേരളത്തിലുണ്ടായ പ്രളയം ജനജീവിതത്തെ മാത്രമല്ല ബാധിച്ചത്. വിവിധ തൊഴില്‍ മേഖലകളെയും സാരമായി ബാധിച്ചിരുന്നു. കേരളത്തിന്‌ വന്‍ വരുമാനം നേടിത്തന്ന ടൂറിസം മേഖല കനത്ത പ്രതിസന്ധിയിലാണ്. മാധ്യമങ്ങളും വലിയ പ്രതിസന്ധിയില്‍ തന്നെ. പ്രളയത്തെത്തുടര്‍ന്ന് പരസ്യ വരുമാനത്തില്‍ വന്‍ കുറവുണ്ടായി. ഇത് മറികടക്കാന്‍ മുന്‍നിര മാധ്യമങ്ങള്‍ കണ്ടെത്തിയ മാര്‍ഗമാണ് വിപണിയെ സജീവമാക്കുക എന്നത്. കച്ചവടം നടന്നാല്‍ പരസ്യവും വരും. അങ്ങനെ  ‘ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവവു’മായാണ് മാധ്യമങ്ങള്‍ വരുന്നത്. പ്രളയത്തില്‍ ഓണവിപണി നിറം മങ്ങിയിരുന്നു. കേരളീയരുടെ വലിയ ഷോപ്പിംഗ് കാലമാണ് ഓണം. മാധ്യമങ്ങളുടെ പരസ്യങ്ങളില്‍ വലിയൊരു പങ്ക് ലഭിച്ചിരുന്നത് ഓണക്കാലത്താണ്. വിപണിയിലെ മാന്ദ്യം പരസ്യങ്ങളിലും ഇടിവു വരുത്തുന്നു എന്നു കൂടി തിരിച്ചറിഞ്ഞാണ്‌ കേരളത്തിലെ മുന്‍നിര മാധ്യമങ്ങള്‍ ഷോപ്പിംഗ് ഉത്സവത്തെക്കുറിച്ചു ആലോചിച്ചത്. ഇത്തവണ നഷ്ടപ്പെട്ട ഓണ വിപണിയെ തിരിച്ചെത്തിക്കുക കൂടിയാണ് ലക്‌ഷ്യം. മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ് എന്നിവര്‍ പദ്ധതിയിട്ട ഈ ഷോപ്പിംഗ് ഉത്സവത്തില്‍ മിക്ക മാധ്യമങ്ങളും പങ്കാളിയായിട്ടുണ്ട്. കേരളം തിരിച്ചു വന്നു(കേരള ഈസ്‌ ... Read more

ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ ഒന്നിന്

ചാല പൈതൃകത്തെരുവിന്റെ ഒന്നാം ഘട്ടം 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ്, അമിനിറ്റി സെന്റര്‍, പ്രധാന കവാടം എന്നിവയാണ് പൂര്‍ത്തിയാക്കുക. ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം അടുത്ത മാസം ഒന്നാം തീയതി രാവിലെ 8.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറി തല കോ – ഓര്‍ഡിനേഷന്‍ യോഗത്തിനെ ചുമതലപ്പെടുത്തും. ഇതിന് മുന്നോടിയായി ഓരോ വകുപ്പുകളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രവര്‍ത്തന രേഖ തയ്യാറാക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിയുമായി സഹകരിച്ച് കൂടിയാകും ടൂറിസം വകുപ്പിന്റെ പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കുക. സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചാല പൈതൃകത്തെരുവിനായി അനുവദിച്ചിട്ടുണ്ട്. കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ ... Read more

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് വരുന്നു

ശബരിമലയിൽ ഓൺലൈൻ വഴി തീർത്ഥാടനം നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കുള്ള മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ ഇങ്ങനെയാണ് ഭക്തർക്ക്  സന്ദർശനം അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് അറിയിച്ച് അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് എഴുതിയിട്ടുണ്ട്. ഉടൻ ഇതു സംബന്ധിച്ച യോഗം ചേരും. അയ്യപ്പ ദർശനത്തിനെത്തുന്നവർ അധിക നേരം സന്നിധാനത്ത്  തങ്ങുന്നത് ഒഴിവാക്കുകയും ലക്ഷ്യമാണ്. ശബരിമലക്ക് ഉൾക്കൊള്ളാവുന്ന എണ്ണം ഭക്തരെയേ അവിടേക്ക് അയയ്ക്കാനാവൂ. എന്നാൽ ആരേയും ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകസമാധാനത്തിന് ടൂറിസം ഏറ്റവും നല്ല ഉപാധി – അൽഫോൺസ് കണ്ണന്താനം

രാജ്യങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധങ്ങൾ ടൂറിസം – സഹകരണ മേഖലകൾക്ക് ശക്തമായ അടിത്തറ നൽകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. 1893 നും 1914 നും ഇടക്കുള്ള കാലയളവിൽ ദക്ഷിണാഫ്രിക്കയിൽ യുവ അഭിഭാഷകനായി പ്രവർത്തിച്ച മഹാത്മാ ഗാന്ധി ഇത്തരത്തിൽ ഇന്ത്യയും ദക്ഷിണ ആഫ്രിക്കയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണമായി. ദക്ഷിണ ആഫ്രിക്കയിലെ പോർട്ട് എലിസബത്തിൽ നടക്കുന്ന ഇന്ത്യൻ മഹാസമുദ്രം റിം അസോസിയേഷൻ (IORA) മെമ്പർ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കണ്ണന്താനം. ലോക സമാധാനത്തിനു ഏറ്റവും നല്ല ഉപാധി ടൂറിസമാണെന്നും അദ്ദേഹം പറഞ്ഞു. 21 രാജ്യങ്ങളുടെ ടുറിസം മന്ത്രിമാരാണ് IORA സമ്മേളനത്തിൽ പങ്കെടുക്കുന്നത് .

വെങ്കല പെരുമ ഉയര്‍ത്തി മാന്നാറിലെ തൊഴിലാളികള്‍ നിര്‍മ്മിച്ചത് 1300 കിലോ തൂക്കമുള്ള വാര്‍പ്പ്

മാന്നാറിന്റെ വെങ്കല പെരുമഉയര്‍ത്തി തൊഴിലാളികളുടെ കരവിരുതില്‍ നിര്‍മിച്ച 1300 കിലോ തൂക്കമുള്ള വാര്‍പ്പ് കുരട്ടിക്കാട് ആലയ്ക്കല്‍ രാജന്റ ആലയില്‍ നിര്‍മാണം പൂര്‍ത്തിയായി. തൃപ്പൂണിത്തുറയിലെ പാചകക്കാരനായ സ്വകാര്യ വ്യക്തിയ്ക്കാണ് ഭീമാകാരമായ വാര്‍പ്പ് നിര്‍മിച്ച് നല്‍കുന്നത്. ഒന്നേകാല്‍ ടണ്‍ ഭാരമുള്ളതും ആറര അടി വീതിയും, രണ്ടടി വ്യാസവും ഉള്ള വാര്‍പ്പാണ് ആലയില്‍ നിര്‍മിച്ചത്. മൂന്നുമാസത്തോളം വേണ്ടി വന്നു ഈ വാര്‍പ്പ് നിര്‍മാണത്തിന്. നിര്‍മാണത്തിന് മുന്നോടിയായി മോര്‍ഡിങ് നടത്തിവച്ചിരുന്നെങ്കിലും പ്രളയത്തില്‍ അത് തകര്‍ന്നുപോയി. തൊഴിലാളികളുടെ അശ്രാന്തമായ പരിശ്രമത്തിലൂടെ മോര്‍ഡിങ് രുപപ്പെടുത്തിയുള്ള ബെയ്സില്‍ പശയുള്ള മണ്ണും കൊത്തിനുറുക്കിയ ചാക്ക് കക്ഷണങ്ങളും നന്നായി കുഴച്ചെടുത്ത് തേച്ച്പിടിപ്പിക്കും. പിന്നീട് അച്ചുതണ്ടില്‍ ഉറപ്പിച്ച് ബലപ്പെടുത്തിയ ശേഷം കുഴിയിലിട്ട് കോട്ടം തീര്‍ത്ത് മെഴുകില്‍ പൊതിഞ്ഞ് രൂപപ്പെടുത്തി കാതുകള്‍ പിടിപ്പിച്ചശേഷം അരച്ചമണ്ണ് പൊതിയുകയാണ് പതിവ്. ഇത് ഉണങ്ങിയശേഷം പരക്കനായുള്ള മണ്ണ് പൊതിഞ്ഞ് വെയിലത്ത് ഉണക്കി പിന്നീട് മൂന്നുവട്ടം മണ്ണില്‍ പൊതിഞ്ഞ് കമഴ്ത്തിവച്ച് പുറകിലുള്ള പണികള്‍ തീര്‍പ്പാക്കി ചൂളയില്‍ വയ്ക്കും. ചൂടില്‍ മെഴുക് ദ്വാരത്തില്‍കൂടി ഒഴുകിമാറിയതിനു ... Read more

അടുത്ത വര്‍ഷം കാണേണ്ട സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി ലോണ്‍ലി പ്ലാനറ്റ്; മുന്നില്‍ ശ്രീലങ്ക; ഗുജറാത്തും പട്ടികയില്‍.

  2019ല്‍ കണ്ടിരിക്കേണ്ട രാജ്യങ്ങളുടെയും നഗരങ്ങളുടേയും മേഖലകളുടെയും പട്ടിക ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കി. ശ്രീലങ്കയാണ് പട്ടികയില്‍ ഒന്നാമത്തെ രാജ്യം. ജര്‍മനി രണ്ടാമതും സിംബാബ്‌വേ മൂന്നാമതുമാണ്. ആദ്യ പത്തില്‍ ഇന്ത്യയില്ല. പനാമ,കിര്‍ഗിസ്ഥാന്‍,ജോര്‍ദാന്‍,ഇന്തോനേഷ്യ, ബെലാറസ്, സാവോടോം, ബെലിസേ എന്നിങ്ങനെയാണ് രാജ്യങ്ങളുടെ പട്ടിക. കണ്ടിരിക്കേണ്ട മേഖലകളുടെ പട്ടികയില്‍ ഏഴാമതായി ഗുജറാത്തുണ്ട്. നഗരങ്ങളുടെ പട്ടികയില്‍ ഒറ്റ ഇന്ത്യന്‍ നഗരവുമില്ല.ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനാണ് നഗര പട്ടികയില്‍ മുന്നില്‍.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ വെയില്‍സ് രാജ്യമാണ് അതിഥിയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കാനെത്തും.

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. മേളയില്‍ ആകെ 150 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. മത്സര വിഭാഗത്തില്‍ ആകെ 96 ചിത്രങ്ങള്‍ വന്നതില്‍ നിന്നാണ് 14 എണ്ണം തെരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്പ് ലെസ് ലി യുവേഴ്‌സ്, അവ് മറിയ എന്നീ 12 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനം എന്ന പ്രത്യേക പാക്കേജും ഉണ്ടാകും. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 10-നുമാകും ആരംഭിക്കുക. അക്കാദമിയുടെ 5 സെന്റര്‍ മുഖേനയാകും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍. ഒരു സെന്ററില്‍ നിന്നും 500 പാസാകും നല്‍കുക. ഇതില്‍ 200 എണ്ണം മുതിര്‍ന്ന പൗരന്‍മാര്‍ക്കായിരിക്കും. 2,000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ നടത്തിപ്പിനായി ബാക്കി തുകയ്ക്കായി സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള നടപടിയും അക്കാദമി ത്വരിതപ്പെടുത്തി. 23ാമത് രാജ്യാന്തര ചലച്ചിത്ര ... Read more