Category: Homepage Malayalam
കെടിഡിസി പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആസ്തിയെ പണമാക്കി മാറ്റുന്നതിനുള്ള വിപണതന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെടിഡിസി) സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവും വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതി കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള നൂതന വിഭവ സമാഹരണത്തിനാണ് പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിന് വ്യാപക പ്രചാരണം നല്‍കുന്നതിലൂടെ കെടിഡിസിക്ക് സ്വയം പര്യാപ്തത നേടാനാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഗൃഹാതുരമായ അന്തരീക്ഷമാണ് കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളും പ്രദാനം ചെയ്യുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലസ്ഥാനത്ത് 125 കോടിരൂപയുടേതുള്‍പ്പെടെ വിനോദസഞ്ചാരമേഖലയുടെ സമഗ്ര വികസനത്തിന് കേരളത്തിലുടനീളം വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അവയില്‍ ചിലതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. പ്രീമിയം ലൈഫ് മെംബര്‍ഷിപ് പദ്ധതിയുടെ വിളംബര പത്രിക ധനമന്ത്രിയും ഉദ്ഘാടന കാര്‍ഡ് ടൂറിസം മന്ത്രിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ... Read more
സര്‍ക്കാര്‍ ഇടപെടല്‍ തേടി മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അറ്റോയ് നിവേദനം
പ്രളയത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര രംഗത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) നിവേദനം നല്‍കി. പ്രസിഡന്റ് സിഎസ് വിനോദ്, സെക്രട്ടറി പി വി മനു, ജോയിന്‍റ് സെക്രട്ടറി ജനീഷ് ജലാല്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, മുൻ പ്രസിഡന്റ് പി കെ അനീഷ് കുമാർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. നിവേദനത്തിന്‍റെ പൂര്‍ണ രൂപം കേരളത്തിന് വന്‍ വരുമാനം നേടിത്തന്ന കേരളത്തിലെ ടൂറിസം മേഖല ഇക്കഴിഞ്ഞ പ്രളയത്തിനു ശേഷം അനക്കമറ്റ നിലയിലാണ്. ആളൊഴിഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും, ബുക്കിംഗോ അന്വേഷണമോ ഇല്ലാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രളയശേഷം ശമ്പളം കിട്ടാതെ ആയിരക്കണക്കിന് ജീവനക്കാര്‍, തീരത്തു ഒരേ കിടപ്പ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, പ്രതിസന്ധിയിലായി ടാക്സി ഡ്രൈവര്‍മാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍, അലക്കു തൊഴിലാളികള്‍.. അങ്ങനെ അനുബന്ധ തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍, വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ലാതെ വലയുന്ന വിനോദ സഞ്ചാര സംരംഭകര്‍.. ഇങ്ങനെ വിവരണാതീതമായ ഭീതിദ ... Read more
‘അറ്റോയ്’ക്ക് പുതിയ നേതൃത്വം; വിനോദ് പ്രസിഡന്റ്, മനു സെക്രട്ടറി
അറ്റോയ് പ്രസിഡന്റ് സി എസ് വിനോദും സെക്രട്ടറി പി വി മനുവും സംസ്ഥാനത്തെ ടൂറിസം മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ( അറ്റോയ്) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രളയത്തെത്തുടര്‍ന്ന് ടൂറിസം മേഖല അനക്കമറ്റിരിക്കുകയാണ്. പോയ വര്‍ഷം 34000 കോടി രൂപയുടെ വരുമാനം നേടിത്തന്ന മേഖലയാണ് ടൂറിസം. പ്രളയശേഷമുള്ള മൂന്നു മാസം സഞ്ചാരികള്‍ ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ മേഖല. ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലങ്കില്‍ പ്രതിസന്ധി ഗുരുതരമാകുമെന്നും വാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി. ഭാരവാഹികളായി സി എസ് വിനോദ് (പ്രസിഡന്റ്),വര്‍ഗീസ് ഉമ്മന്‍, ശൈലേഷ് നായര്‍ (വൈസ് പ്രസിഡന്റ്), മനു പി വി (സെക്രട്ടറി), ജനീഷ് ജലാല്‍, സുഭാഷ് ഘോഷ്(ജോയിന്‍റ് സെക്രട്ടറി), സഞ്ജീവ് കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അറ്റോയ് ട്രഷറര്‍ സഞ്ജീവ് കുമാര്‍ സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ പികെ അനീഷ് കുമാര്‍,ശ്രീകുമാര മേനോന്‍,പിഎസ് ചന്ദ്രസേനന്‍ എന്നിവരെ യോഗം ആദരിച്ചു. ടൂറിസം രംഗത്തെ നവീന ആശയങ്ങളുടെ ആവിഷ്കാരകരാണ് അറ്റോയ്. അടുത്തിടെ കഴിഞ്ഞ ... Read more
ലോകത്തെ ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി ശ്രീലങ്ക
2019-ലെ ലോകത്തെ ഏറ്റവും മികച്ച സഞ്ചാര സൗഹൃദ രാജ്യമായി ശ്രീലങ്കയെ ലോണ്‍ലിപ്ലാനറ്റ് തിരഞ്ഞെടുത്തു. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം കഴിഞ്ഞ് പത്തു വര്‍ഷം തികഞ്ഞിരിക്കുന്നു. മികച്ച ഗതാഗത സൗകര്യം, ഹോട്ടലുകള്‍, മറ്റു പുതിയ മാറ്റങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ശ്രീലങ്ക ഒന്നാമതെത്തിയത്. Kandy, Srilanka ‘പല മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള ഒത്തുചേരല്‍, ക്ഷേത്രങ്ങള്‍, വന്യമൃഗങ്ങള്‍ അങ്ങനെ എല്ലാം കൊണ്ടും സമ്പുഷ്ടമാണ് ശ്രീലങ്ക. വര്‍ഷങ്ങളായി നടന്ന ആഭ്യന്തരയുദ്ധത്തില്‍ തളരാതെ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ചവരാണ് ഈ രാജ്യത്തുള്ളവര്‍.’- ലോണ്‍ലി പ്ലാനറ്റ് ലേഖകന്‍ എതാന്‍ ഗെല്‍ബര്‍ പ്രസിദ്ധീകരിച്ച ബെസ്റ്റ് ഇന്‍ ട്രാവല്‍ 2019 എന്ന പുസ്തകത്തില്‍ പറയുന്നു. മിന്നെരിയ ദേശീയോദ്യാനത്തിലെ ഒത്തുകൂടുന്ന 300 ആനകള്‍, ആയിരം വര്‍ഷം പഴക്കമുള്ള ബുദ്ധ സ്മാരകങ്ങള്‍, ഹില്‍ കണ്‍ട്രിയിലെ തേയില തോട്ടത്തിലൂടെ ഒരു ട്രെയിന്‍ യാത്ര തുടങ്ങിയതാണ് ഇവിടുത്തെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍. 26 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തരയുദ്ധത്തിന് ശേഷം ശ്രീലങ്കയിലെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2009-ല്‍ 447,890 ... Read more
ഇത്തിരി കുഞ്ഞന്‍ പ്രിന്റര്‍ വിപണിയിലെത്തിച്ച് എച്ച് പി
എച്ച് പിയുടെ ഏറ്റവും പുതിയ പോര്‍ട്ടബിള്‍ ഫോട്ടോ പ്രിന്ററായ എച്ച് പി സ്പ്രോക്കറ്റ് പ്ലസ് അവതരിപ്പിച്ചു. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ഏറ്റവും ചെറിയ പ്രിന്ററാണ് എച്ച് പി സ്പ്രോക്കറ്റ് പ്ലസ്. 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ പ്രിന്റു ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും പ്രവര്‍ത്തിക്കുന്ന സ്പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്ഗ്രേഡ് ചെയ്യാം. മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഫോട്ടോകള്‍ നേരിട്ട് പ്രിന്റ് ചെയ്യാനും സംവിധാനമുണ്ട്. സ്പ്രോക്കറ്റ് ആപ്പ് വഴി ഫോട്ടോകളില്‍ എഴുത്തുകള്‍ ബോര്‍ഡറുകള്‍ സ്റ്റിക്കറുകള്‍,ഇമോജികള്‍ എന്നിവ പതിപ്പിച്ച് ഫോട്ടോ കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ കഴിയും. എച്ച് പി സ്പ്രോക്കറ്റ് പ്രിന്റര്‍ മൊബൈല്‍ ഫോണുമായും ബ്ളൂട്ടൂത്ത് വഴി ബന്ധിപ്പിക്കാം. പ്രത്യേകമായി മഷിയോ മറ്റ് ഉത്പന്നങ്ങളൊ ഉപയോഗിക്കാതെ 2.3,3.4 ഇഞ്ച് ചിത്രങ്ങള്‍ സിങ്ക് ടെക്നോളജി വഴി പുറത്തെത്തിക്കാം. 8999 രൂപയാണ് ആമസോണില്‍ വില. എച്ച് പി സിങ്ക് പേപ്പറുകള്‍ 799 രൂപമുതലും ലഭ്യമാണ്. 10,20 എണ്ണമുള്ള പേപ്പര്‍ പാക്കുകളായും ലഭിക്കും. ... Read more
പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തില്‍ ഒന്നാമതായി തലയുയര്‍ത്തി നില്‍ക്കുന്നത്. 2389 കോടിയാണ് പ്രതിമാ നിര്‍മ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ. ഉദ്ഘാടനത്തിന്റെ ഭാഗമായി ദില്ലിയില്‍ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോണ്‍’ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്.
കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ഇന്ത്യ
തിരക്കേറിയ റൂട്ടുകളില്‍ കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ ഇന്ത്യ. ഗോവയടക്കമുള്ള നഗരങ്ങളിലേക്കാണ് റെഡ് ഐ വിമാനങ്ങള്‍ വച്ച് എയര്‍ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. തിരക്ക് കുറഞ്ഞ രാത്രിസമയങ്ങളിലാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വ്വീസ്. അര്‍ധരാത്രിയോടെ പുറപ്പെടുകയും അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നവയാണ് റെഡ്ഐ വിമാനങ്ങള്‍. തിരക്ക് കുറഞ്ഞ സമയത്താണ് സര്‍വ്വീസ് എന്നതിനാല്‍ ഈ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. അമേരിക്കയിലും യൂറോപ്യന്‍ വലിയ വിജയമാണ് റെഡ് ഐ സര്‍വ്വീസുകള്‍. ദില്ലി-ഗോവ-ദില്ലി, ദില്ലി-കോയന്പത്തൂര്‍-ദില്ലി, ബാംഗ്ലൂര്‍-ഹൈദരാബാദ്-ബാംഗ്ലൂര്‍ തുടങ്ങിയ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യ റെഡ് ഐ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഇന്നലെ മുതല്‍ എല്ലാ ദിവസവും ഈ പാതകളില്‍ റെഡ് ഐ സര്‍വ്വീസുണ്ടാവും.
കേരളത്തിനെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി
കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. കേരളപിറവി ദിനത്തില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് അഞ്ചാം ഏകദിന മത്സരത്തില്‍ പങ്കെടുക്കാനെത്തിയതാണ് വിരാട്. ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു. ഓരോ തവണ എത്തുമ്പോഴും സന്തോഷിപ്പിക്കുന്ന സ്ഥലമാണ് കേരളം. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എല്ലാവരും എത്തണമെന്നും കോഹ്ലി. കേരളത്തില്‍ വരുന്നത് സായൂജ്യം കിട്ടുന്നത് പോലെയെന്നും വിരാട്കോഹ്‌ലി പറഞ്ഞു. Note written by Virat Kohli കേരളത്തില്‍ വരുമ്പോള്‍ ഏറ്റവും ആനന്ദകരമായ അനുഭവമാണുള്ളത്. ഇവിടേക്ക് വരാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു, കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളെയും സ്‌നേഹിക്കുന്നു. കേരളത്തിന്റെ സൗന്ദര്യം അനുഭവിച്ചുതന്നെ അറിയണം, എല്ലാവരോടും കേരളം സന്ദര്‍ശിക്കാനും, ദൈവത്തിന്റെ സ്വന്തം നാടിന്റെ മനോഹാരിത ആസ്വദിക്കാനും ഞാന്‍ നിര്‍ദേശിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു. ഇവിടെ എത്തുമ്പോഴെല്ലാം കുടുതല്‍ സന്തോഷകരമായ അനുഭവം ലഭ്യമാകുന്നതിന് ഈ നാടിനോട് നന്ദി പറയുന്നു. എന്ന് കോവളം റാവിസ് ലീലയിലെ വിസിറ്റേഴ്‌സ് ബുക്കില്‍ കുറിച്ചു.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രീമിയം ലൈഫ് മെംബര്‍ഷിപ് കാര്‍ഡുമായി കെ ടി ഡി സി
സൗജന്യ താമസവും കുറഞ്ഞ നിരക്കില്‍ ഭക്ഷണവുമടക്കം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബര്‍ഷിപ്പ് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ മിതമായ നിരക്കില്‍ പദ്ധതിയില്‍ അംഗത്വം നേടി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹില്‍ സ്റ്റേഷനുകളും ബിച്ച് റിസോര്‍ട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും സൗജന്യ നിരക്കില്‍ മേല്‍ത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കും. വര്‍ഷത്തിലൊരിക്കല്‍ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും. KTDC Samudra, Kovalam പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നവംബര്‍ 1 വ്യാഴാഴ്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് നിര്‍വ്വഹിക്കും. വ്യക്തിഗത അംഗത്വത്തിന് നികുതി ഉള്‍പ്പെടെ പത്തു ലക്ഷം രൂപയും സ്ഥാപനങ്ങളുടെ അംഗത്വത്തിന് 15 ലക്ഷം രൂപയുമാണ് ഫീസായി ഈടാക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് കണ്‍വെന്‍ഷനുകളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നതിനുള്ള മുഖ്യ അന്തര്‍ദേശീയ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള നൂതനാശയമെന്ന നിലയില്‍ ... Read more
റൈഡര്‍ ബൈക്കുകളിലെ ടിബറ്റന്‍ ടാഗുകളുടെ രഹസ്യം
ദിനം പ്രതി ബൈക്ക് റൈഡിലൂടെ സ്വപ്‌ന യാത്രകള്‍ നടത്തുന്ന ചെറുപ്പക്കാര്‍ കൂടി വരുകയാണ് നമ്മുടെ ഇടങ്ങളില്‍. ഒട്ടുമിക്ക റൈഡര്‍ ബൈക്കുകളിലും നാം കാണാറുള്ള സാധാരണ വസ്തുവാണ് ടിബറ്റന്‍ ടാഗ്. എന്താണീ ടിബറ്റന്‍ ടാഗ്? ഈ ടാഗിന് എന്താണിത്ര പ്രത്യേകത? Pic Courtesy: Clicks and tales photography യഥാര്‍ത്ഥത്തില്‍ യാത്ര പോകുമ്പോള്‍ ഒരു സ്‌റ്റൈലിന് കെട്ടുന്ന ഒന്നല്ല ഇത്. ഒരു പ്രാര്‍ത്ഥനാ ടാഗ് ആണിത്. ‘ഓം മണി പദ്‌മേ ഹും’ എന്നതാണ് ആ മന്ത്രം. ഇതൊരു ടിബറ്റന്‍ മന്ത്രമാണ്. ബുദ്ധമതസ്തര്‍ക്കിടയിലെ ഏറ്റവും പരിപാവനമായ മന്ത്രമായാണിത് കണക്കാക്കപ്പെടുന്നത്. ദലൈലാമയോടുള്ള ഭക്തിസൂചകമായും ഭക്തര്‍ ഈ മന്ത്രം ഉരുവിടാറുണ്ട്. ‘ഓം മണി പദ്‌മേ ഹും’ എന്നതിനെ സാങ്ക്‌സര്‍ തുകു റിംപോച്ചെ വിപുലമായി വ്യാഖ്യാനിക്കുന്നുണ്ട്. മന്ത്രത്തിലെ ‘ഓം’ എന്നത് മാഹാത്മ്യത്തേയാണ് സൂചിപ്പിക്കുന്നത്. ഗര്‍വ്, അഹംഭാവം എന്നിവയില്‍ നിന്ന് മോചനം നേടുന്നു എന്നാണ് വിശ്വാസം. വെള്ളയാണ് നിറം. ‘മ’ എന്നത് നീതിയാണ്. അസൂയ, ലൗകികാകാംക്ഷ എന്നിവയില്‍ മോചനം നേടാന്‍ ... Read more
കൊച്ചി കപ്പല്‍നിര്‍മ്മാണശാലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക് ഉയരാന്‍ പോകുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് ഇന്ന് കൊച്ചി കപ്പല്‍ശാലയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്ന് തറക്കല്ലിടും. ഇതോടെ കൊച്ചി കപ്പല്‍ശാലയില്‍ സാങ്കേതിക തികവാര്‍ന്ന പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള വലിയ കപ്പലുകള്‍ നിര്‍മ്മിക്കാനാകും. കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപണിയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാകും ഡ്രൈഡോക്കിന്റെ നിര്‍മാണം. സാഗര്‍മാലയ്ക്ക് കീഴിലുള്ള മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിത്. 1799 കോടി രൂപ ചെലവിലാണ് ഡ്രൈ ഡോക്ക് നിര്‍മ്മിക്കുന്നത്. പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ഷിപ്പുകള്‍, ജാക്ക് അപ്പ് റിഗ്ഗുകള്‍, വലിയ ഡ്രഡ്ജറുകള്‍, ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനികള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനാകും. തെക്ക് കിഴക്കന്‍ ഏഷ്യയിലെ എല്ലാ കപ്പല്‍ അറ്റകുറ്റപണികള്‍ക്കുമുള്ള മാരിടൈം ഹബ്ബായി പദ്ധതി കൊച്ചി കപ്പല്‍ശാലയെ മാറ്റാനാകുമെന്നാണ് പ്രതീക്ഷ. 2021 മെയ് മാസം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതി വഴി രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
നീലക്കുറിഞ്ഞി വസന്തം; ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 1.2 കോടി രൂപ
പ്രളയം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജമലയില്‍ നീലക്കുറിഞ്ഞിക്കാലത്ത് ടിക്കറ്റ് വിറ്റുവരവിലൂടെ വനം വകുപ്പിന് ലഭിച്ചത് 1.2 കോടി രൂപ. എട്ട് ലക്ഷം വിനോദ സഞ്ചാരികളെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രളയം കാരണം ഒരു ലക്ഷം പേര്‍ മാത്രമാണെത്തിയത്. സാധാരണ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലമെങ്കിലും ഈ വര്‍ഷം ഒന്നര മാസം മാത്രമായിരുന്നു കുറിഞ്ഞി സജീവമായി പൂവിട്ട് നിന്നത്. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടേണ്ടി വന്നത് രണ്ട് കോടി രൂപയാണ്. കൊളുക്കുമലയിലും ഇരവികുളം ദേശീയ ഉദ്യാനത്തിലും കുറിഞ്ഞി ഉണങ്ങിപ്പൊഴിയാന്‍ തുടങ്ങിയെങ്കിലും മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇപ്പോഴും കുറിഞ്ഞി പൂവിട്ട് നില്‍പ്പുണ്ട്.
ക്രിക്കറ്റ് കളി കാണാന്‍ ടിക്കറ്റ് മാത്രം പോരാ; ഇന്ത്യ- വിന്‍ഡീസ് മത്സരം കാണാന്‍ വരുന്നവര്‍ അറിയേണ്ടവ
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് വേദിയാവുകയാണ്.കളി കാണാന്‍ വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. മത്സരം കാണാന്‍ വരുന്നവര്‍ ഇ-ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു വരണം. പൊലീസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിലോ പരിസരത്തോ പ്രവേശിപ്പിക്കില്ല. പ്ലാസ്റ്റിക് കുപ്പികള്‍,മദ്യക്കുപ്പി,വടി,കൊടി തോരണങ്ങള്‍,കറുത്ത കൊടി,പടക്കങ്ങള്‍,ബീഡി, സിഗരറ്റ്, തീപ്പെട്ടി എന്നിവ പ്രവേശിപ്പിക്കില്ല. കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം. മദ്യപിച്ചോ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചോ വരുന്നവരെ പ്രവേശിപ്പിക്കില്ല. ഭക്ഷണ സാധനങ്ങളും വെള്ളവും പുറത്തു നിന്ന് കൊണ്ട് വരാന്‍ അനുവദിക്കില്ല. ഇവ സ്റ്റേഡിയത്തിന് ഉള്ളില്‍ ലഭിക്കും. ദേശീയ പാതയില്‍ നിന്നും സ്റ്റേഡിയം കവാടം വരെ ഉള്ളിലേക്ക് കാര്‍ പാസ് ഉള്ളവരുടെ വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ.മറ്റു ചെറു വാഹനങ്ങള്‍ കാര്യവട്ടം കാമ്പസ്,എല്‍എന്‍സിപിഇ മൈതാനം,കാര്യവട്ടം സര്‍ക്കാര്‍ കോളജ്, ബിഎഡ് സെന്‍റര്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. മറ്റു വാഹനങ്ങളും ബസുകളും കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ... Read more
മൂന്നാര്‍ അതിജീവനത്തിനു സോഷ്യല്‍ മീഡിയ; എംഡിഎമ്മിന് പുതിയ നേതൃത്വം
പ്രളയത്തില്‍ പ്രതിസന്ധിയിലായ മൂന്നാറിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിക്കാന്‍ ടൂറിസം സംരംഭകര്‍. മൂന്നാറിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയിലെ ജീവനക്കാരെ സോഷ്യല്‍ മീഡിയയില്‍ അണിനിരത്തിയാകും പ്രചരണം. എല്ലാ ജീവനക്കാര്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍,ഇന്‍സ്റ്റാ ഗ്രാം തുടങ്ങിയ നവമാധ്യമങ്ങളില്‍ അക്കൌണ്ട് നിര്‍ബന്ധമാക്കും. ആദ്യ പടിയായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ശില്‍പ്പശാല നടത്തി. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്(എംഡിഎം) വാര്‍ഷിക ജനറല്‍ ബോഡി തീരുമാനപ്രകാരമാണ് സോഷ്യല്‍ മീഡിയ പ്രചരണം ശക്തമാക്കുന്നത്. ലീഫ് മൂന്നാറില്‍ ചേര്‍ന്ന ജനറല്‍ ബോഡി എംഡിഎമ്മിന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. വര്‍ഗീസ് ഏലിയാസ് (പ്രസിഡന്റ്) പ്രസിഡന്റ്- വര്‍ഗീസ് ഏലിയാസ്( ജിഎം, മൂന്നാര്‍ ക്വീന്‍), ജന.സെക്രട്ടറി- അബ്ബാസ് പുളിമൂട്ടില്‍( ജിഎം, എംടിസിആര്‍), വൈസ് പ്രസി.- ശങ്കര്‍ രാജശേഖരന്‍,(ജിഎം ബ്ലാങ്കറ്റ്), സെക്രട്ടറിമാര്‍ – മഹേഷ്(രുദ്ര ലെഷേഴ്സ്), ഷഫീര്‍( മിസ്റ്റി മൌണ്ടന്‍), എതീസ്റ്റ് എസ് പ്രതാപ്( ഗ്രാസ് ഹൂപ്പര്‍ ഹോസ്പിറ്റാലിറ്റി), സാജന്‍ പി രാജു(ഫോഗ് മൂന്നാര്‍), പിആര്‍ഒ- മനോജ്(ഗ്രീന്‍ വാലി വിസ്ത), ട്രഷറര്‍- പ്രമോദ്(ടീ കാസില്‍), ... Read more
ചെമ്പ്രമല സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു
ചെമ്പ്ര മലയിലേക്ക് ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ട്രെക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം വേനലില്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞ ചെമ്പ്ര മലയിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. പച്ചപ്പ് വീണ്ടുമെത്തിയതോടെ സഞ്ചാരികളെ വീണ്ടും ക്ഷണിച്ചു. ജൂണില്‍ കനത്ത മഴ വീണ്ടും വഴിമുടക്കിയായി. പ്രളയവും പിന്നാലെയെത്തി. പത്തുമാസത്തിന് ശേഷം പാതകളെല്ലാം താല്‍ക്കാലികമായെങ്കിലും ശരിയാക്കി ഹൃദയ തടാകത്തിലേക്ക് യാത്രക്കാരെ ക്ഷണിക്കുകയാണ് വയനാട് ടൂറിസം അധികൃതര്‍. മലമുകളിലെ ഹൃദയതടാകം കാണാന്‍ നിരവധി പേരെത്തുന്നുണ്ടെങ്കിലും പ്രവേശനം കര്‍ശന നിബന്ധനകളോടെ മാത്രമാണ്. ഒരു ദിവസം 20 ഗ്രൂപ്പുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. 200 പേരെ വരെ ഒരു ദിവസം പ്രവേശിപ്പിക്കുകയുള്ളൂ. രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെയാണ് സന്ദര്‍ശനകര്‍ക്ക് അനുമതി. ഉച്ചക്ക് 12 വരെ മാത്രമേ ട്രക്കിങിന് അനുമതിയുള്ളൂ. ഇവരെ സഹായിക്കാന്‍ പത്ത് സ്ഥിരം ഗൈഡുകളും 30 താല്‍ക്കാലിക സഹായികളും ഉണ്ടാകും. അടുത്ത മാസം മുതല്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനാണ് അധികൃതരുടെ പദ്ധതി. മുമ്പ് ഒരു ദിവസം ആയിരം പേരോളം ഈ മലനിരയില്‍ സാഹസിക ... Read more