Category: Homepage Malayalam

കണ്ണൂര്‍-തിരുവനന്തപുരം 2099രൂപ, കൊച്ചിക്ക്‌ 1399

ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്ന് ഉഡാന്‍ പദ്ധതിയില്‍ പറന്നുയരുക എട്ടിടത്തേക്കുള്ള വിമാനങ്ങള്‍.എട്ടിടത്തേക്കും  ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും . രണ്ടിടത്തേക്ക് സ്പൈസും. സാധാരണക്കാര്‍ക്ക് വിമാനയാത്ര പ്രാപ്യമാക്കുകയാണ് ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ഉഡാന്‍. ബംഗലൂരു, ചെന്നൈ,കൊച്ചി,മുംബൈ,ഗോവ,ഡല്‍ഹിക്ക് സമീപം ഹിന്‍റണ്‍ ,ഹൂബ്ലി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്നും ഉഡാന്‍ വിമാന സര്‍വീസുകള്‍. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാകും വിമാന സര്‍വീസുകള്‍. കണ്ണൂര്‍ -തിരുവനന്തപുരം വിമാനയാത്രാ നിരക്ക് 2099 രൂപയായിരിക്കും .കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് 1399 രൂപയും.ഗോവയിലേക്ക് പരമാവധി നിരക്ക് 2099 രൂപയായിരിക്കും. ആറുമാസത്തിനകം വിമാനങ്ങള്‍ സര്‍വീസ് തുടങ്ങണം.

നാല് സംസ്ഥാനങ്ങളിലില്ല; പത്മാവത് പ്രദര്‍ശനശാലകളില്‍

വിവാദ പ്രതിഷേധങ്ങള്‍ക്ക്‌ ഒടുവില്‍ ബന്‍സാലി ചിത്രം പത്മാവത് തിയറ്ററുകളില്‍. റിലീസിനെ തുടര്‍ന്നുണ്ടാകുന്ന അക്രമണങ്ങളെ ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് തീയറ്റര്‍ ഉടമകള്‍. രാജ്യവ്യാപകമായി ‘ജനതാ കര്‍ഫ്യൂ’, രജ്പുത് കര്‍ണ്ണിസേനയുടെ ഭാരത് ബന്ദ് എന്നീ ഭീഷണിക്കള്‍ക്കിടയാണ് സിനിമ തീയറ്ററില്‍ എത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്ത് ഉടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ 30 കര്‍ണിസേന പ്രവര്‍ത്തകരെയും ഗുജറാത്തിലെ അഹമദബാദില്‍ 44 പേരെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കര്‍ണ്ണിസേനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിരവധിപേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച സംസ്ഥാനത്തു വ്യാപകമായി ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നിയമം ലംഘിച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നിര്‍ദേശം. ശക്തമായ പ്രതിഷേധങ്ങള്‍ രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ സംസഥാനങ്ങളിലാണ്. ചിത്രം റിലീസാകുന്ന ദിവസം 1908 സ്ത്രീകള്‍ തീയില്‍ ചാടി ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഇതിനാവിശ്യമായ വിറകുകള്‍ സംഭരിച്ചു കഴിഞ്ഞതായും, 1908 സ്ത്രീകള്‍ പേരു രജിസ്റ്റര്‍ ചെയ്തതായും ... Read more

അതിവേഗം സ്വപ്നങ്ങളില്‍ മാത്രം: ട്രെയിന്‍ കിതക്കുന്നു

മുംബൈ: അറുപതു കോടി വിഴുങ്ങി വര്‍ഷങ്ങളായിട്ടും ഇന്ത്യയുടെ അതിവേഗ റയില്‍പ്പാത അനിശ്ചിതത്വത്തില്‍ . പദ്ധതി പാളം തെറ്റിയെന്നു ഒടുവില്‍ ബന്ധപ്പെട്ടവര്‍ സമ്മതിച്ചു. മുംബൈ-ദഹനു പാതയാണ് ആസൂത്രണത്തിലെ പാളിച്ച മൂലം അതിവേഗ ട്രയിന് കീറാമുട്ടിയായത്  .കോടികള്‍ ചെലവിട്ട് അതിവേഗ പാത പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം ആറു കഴിഞ്ഞു. പാതയില്‍ പലവട്ടം പരിശീലന ഓട്ടവും നടത്തി. ഒടുവിലാണ് ബന്ധപ്പെട്ടവര്‍ ആ സത്യം തിരിച്ചറിഞ്ഞത് . അതിവേഗപാതയില്‍ ഒടാനാവുക സാധാരണ പാതയില്‍ ഓടുന്നതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ വേഗതയില്‍ മാത്രം. മണിക്കൂറില്‍ 140-145 വേഗതയില്‍ ഓടുന്ന ട്രെയിനുകള്‍ ഈ പാതയില്‍ സഞ്ചരിക്കുമെന്നായിരുന്നു റയില്‍വേയുടെ വാഗ്ദാനം. ഇന്ത്യയുടെ അതിവേഗ ട്രെയിന്‍ ഗതിമാന്‍ മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതയിലാണ് പായുന്നത്. പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ റയില്‍വേ പറയുന്നത് ഈ പാതയില്‍ അതിവേഗം സാധ്യമല്ലന്നാണ്. 80കി.മീ വേഗതയില്‍ സഞ്ചരിക്കുന്ന ലോക്കല്‍ ട്രയിനെക്കാള്‍ അല്‍പ്പം വേഗത കൂടുതലേ അതിവേഗ പാതയിലെ ട്രയിനുണ്ടാകൂ എന്ന് റയില്‍വേ ഇപ്പോള്‍ പറയുന്നു.

ബന്ദില്‍ വലഞ്ഞ് കര്‍ണാടക;നാട്ടിലേക്ക് വരാനാകാതെ മലയാളികള്‍

കര്‍ഷക സംഘടനകള്‍ മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ബന്ദില്‍ വലഞ്ഞ് കര്‍ണാടക. തുടര്‍ച്ചയായി അവധി ദിനം വരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളികളെ ബന്ദ് സാരമായി ബാധിച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നടത്താത്തതിനാല്‍ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി. മെട്രോ സര്‍വീസുകളെ ബന്ദ് ബാധിച്ചിരുന്നില്ല. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാഞ്ഞതിനാല്‍ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ടെക്ക് കമ്പിനികളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കി. വടക്കന്‍ ജില്ലകളായ ഗുല്‍ബര്‍ഗയിലെ സ്‌കൂളുകളെ ബന്ദ് ബാധിച്ചിരുന്നില്ല, എന്നാല്‍ തെക്കന്‍ ജില്ലകളായ മാണ്ഡ്യയിലെയും ബെംഗളുരുവിലെയും സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചു. ബിജെപി ദേശീയ അധ്യഷന്‍ അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് മൈസൂരുവില്‍ പരിവര്‍ത്തന യാത്രയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. സമ്മേളനത്തെയും ബന്ദ് ബാധിക്കുമെന്നാണ് വിവരം. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനം സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രവരി നാലിന് ബെംഗളൂരുവില്‍ എത്തും. അന്നും കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട് ഓട്ടോ നിറയും: കൊച്ചി പഴയ കൊച്ചിയല്ല

നാടോടുമ്പോള്‍ നടുവേ ഓടണം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കൊച്ചിയിലെ ഓട്ടോക്കാര്‍ ഓടുന്നത് നാടിന്‍റെ കൂടെയാണ്. മെട്രോ നഗരമായ കൊച്ചിയില്‍ ഇനി മെട്രോ ഓട്ടോറിക്ഷകളും. 15000 മെട്രോ ഓട്ടോകളാണ് കൊച്ചിയുടെ നിരത്തിലിറങ്ങുക. ഇതു സംബന്ധിച്ച് നഗരത്തിലെ ഓട്ടോറിക്ഷകളുടെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കരാര്‍ ഒപ്പിട്ടു. സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത പൊതു ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം. Pic Courtesy: Kochi Metro Rail പൊതുഗതാഗത സംവിധാനത്തിലേക്ക് ഓട്ടോയും ഓട്ടോറിക്ഷകള്‍ പൊതുഗതാഗത സംവിധാനമാവുന്ന ലോകത്തിലെ ആദ്യ നഗരമാവും കൊച്ചി. കൊച്ചിയിലെ ഊടു വഴികളിലേക്ക് ബസ്‌ സര്‍വീസ് ഇല്ല. ഇവിടങ്ങളിലേക്ക്‌ ഓട്ടോ മാത്രമേ എത്തൂ. വീട്ടില്‍ നിന്നും ഓട്ടോയില്‍ മെട്രോ സ്റ്റേഷനിലേക്ക്. മെട്രോയില്‍നിന്നിറങ്ങി ലക്ഷ്യസ്ഥലത്തേക്ക് വീണ്ടും ഓട്ടോ വിളിക്കാം. അതും ഒറ്റ ടിക്കറ്റില്‍. പൊതുഗതാഗതം എല്ലായിടത്തും എത്തുന്ന (ഫസ്റ്റ് ടു ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി) സംവിധാനമൊരുക്കുകയാണ് കെഎംആര്‍എല്‍. ഓട്ടോകള്‍  മൂന്നുതരം കൊച്ചിയിലെ ഓട്ടോകള്‍ മൂന്നുതരത്തിലായിരിക്കും ഇനിയുണ്ടാവുക. ഷെയര്‍ ... Read more

വരൂ പോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക തീവണ്ടിയിലൂടെ

സഞ്ചാരികള്‍ യാത്രക്കായി അവരവരുടെ ഇഷ്ടത്തിനാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചില യാത്രകള്‍ക്ക് അത് സാധിക്കില്ല, അത്തരത്തിലൊരു യാത്രയാണ് മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്ര . അതു അനുഭവിക്കണമെങ്കില്‍ കളിപ്പാട്ടം പോലെ തോന്നിപ്പിക്കുന്ന ആ തീവണ്ടിയിലൂടെ യാത്ര ചെയ്യുക തന്നെ വേണം. ഇന്ത്യയില്‍ 19 മുതല്‍ 20 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ടോയി തീവണ്ടികള്‍ പണികഴിപ്പിച്ചത്. ഭാരതത്തിന് അഭിമാനിക്കാവുന്ന ആ അഞ്ച് പൈതൃക തീവണ്ടികള്‍ ഇതാ… കല്‍ക്ക-ഷിംല റെയില്‍വേ, ഹിമാചല്‍ പ്രദേശ് ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 1903ല്‍ ബ്രിട്ടീഷ്‌കാര്‍ പണി കഴിപ്പിച്ച ടോയ് തീവണ്ടി 20 റെയില്‍വേ സ്റ്റേഷനുകള്‍, 103 ടണലുകള്‍, 800 പാലങ്ങള്‍, 900 അവിശ്വസനീയമായ വളവുകളും കടന്ന് ഇന്നും ദിവസവും ഓടുന്നുണ്ട്. ചണ്ഡീഗഡിനടുത്ത് നിന്നുള്ള കല്‍ക്കിയില്‍ നിന്നും അഞ്ച് മണിക്കൂറാണ് തീവണ്ടി യാത്ര. എന്നാല്‍ സഞ്ചാരപ്രിയരായ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് ബരോഗില്‍ നിന്നുള്ള യാത്രയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ടണലുകളും മനോഹരമായ പ്രകൃതി ദൃശ്യവും ആരംഭിക്കുന്നത് ബരോഗില്‍ നിന്നാണ്. ... Read more

റേഷന്‍കാര്‍ഡുണ്ടോ? തത്കാല്‍ പാസ്പോര്‍ട്ട് നേടാം

തത്കാല്‍ പാസ്പോര്‍ട്ട് അപേക്ഷാ രേഖകളില്‍ ഇളവ്. റേഷന്‍ കാര്‍ഡും ഇനി തത്കാല്‍ പാസ്പോര്‍ട്ട് നേടാന്‍ ആധികാരിക രേഖ. കൊച്ചി : തത്കാല്‍ പാസ്പോര്‍ട്ടിന് ഇനി റേഷന്‍ കാര്‍ഡും ആധികാരിക രേഖ. നേരത്തെ റേഷന്‍ കാര്‍ഡിനെ ആധികാരിക രേഖയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഇത് റദ്ദാക്കി. റേഷന്‍ കാര്‍ഡിനെ വീണ്ടും ആധികാരിക രേഖയായി കേന്ദ്രം അംഗീകരിച്ചെന്ന് കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തത്കാല്‍ പാസ്പോര്‍ട്ടിന് ആധികാരിക രേഖയായി സ്കൂള്‍- കോളജ് തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതി. പ്രശാന്ത് ചന്ദ്രന്‍ -കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ആധാര്‍ കാര്‍ഡ് തത്കാല്‍ പാസ്പോര്‍ട്ടിന് അത്യാവശ്യമെങ്കിലും കാര്‍ഡ് ലഭിക്കാത്തവര്‍ എന്‍ റോള്‍ നമ്പര്‍ നല്‍കിയാല്‍ മതി . തത്കാല്‍ പാസ്പോര്‍ട്ടിന് നേരത്തെ വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് എന്നിവ ആധാറിനൊപ്പം നിര്‍ബന്ധമായിരുന്നു. ഇനി റേഷന്‍ കാര്‍ഡ് അടക്കം രണ്ടു രേഖകള്‍ കൂടി ... Read more

ബ്രഹ്മഗിരി-സാഹസികതക്ക് ചിറകുവെയ്ക്കാം

എപ്പോഴും പുതിയ വഴികള്‍ തേടുന്നവരാണ് സാഹസികര്‍. ഓരോ പാതകളും കീഴടക്കി പ്രകൃതിയുടെ മറ്റതിരുകള്‍ തേടി വീണ്ടും യാത്ര തിരിക്കും. കാടും മലകളും പുഴയും തേടിയുള്ള യാത്ര. സാഹസികര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ്  ബ്രഹ്മഗിരി മലനിരകള്‍. വയനാട് ജില്ലയുടേയും കര്‍ണാടകയിലെ കുടക് ജില്ലയുടേയും അതിർത്തി പങ്കിടുന്ന മലനിരകളാണ് ബ്രഹ്മഗിരിക്കുന്നുകള്‍. 1608 മീറ്റര്‍ ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ  പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഹിന്ദുമത വിശ്വാസസപരമായും പ്രാധാന്യമുള്ള സ്ഥലമാണ് ബ്രഹ്മഗിരിക്കുന്നുകള്‍. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മഗിരിയുടെ വയനാട് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പുരാതന രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം ഭക്തരുടെ പ്രധാന ആരാധനാകേന്ദ്രമാണ്. 1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. പുരാതനകാലത്ത് ഋഷികൾ തപസ്സുചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഗുഹയാണിതെന്ന് പറയപ്പെടുന്നു. കര്‍ണാടകയില്‍ ഈ ഗുഹ മുനിക്കല്‍ ഗുഹ എന്നും അറിയപ്പെടുന്നു. ഇവ രണ്ടും കേരളത്തിന്‍റെ അതിർത്തിക്കുള്ളിലാണ്. തിരുനെല്ലിയോട് ചേര്‍ന്ന ഇരുപ്പു വെള്ളച്ചാട്ടം ബ്രഹ്മഗിരിയുടെ കർണ്ണാടകത്തിന്‍റെ ഭാഗത്തായി ... Read more

കാണൂ..ബന്ദിപ്പൂര്‍ കാനനഭംഗി

പ്രകൃതിയേയും പ്രകൃതിയൊരുക്കുന്ന സാഹസിക കാഴ്ച്ചകളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ബന്ദിപ്പൂര്‍  നാഷണല്‍ പാര്‍ക്ക്‌. 800 സ്‌ക്വയര്‍ കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്‍റെ വിസ്തൃതി. വന്യമായ നിശബ്ദതയാണ് ഇവിടുത്തെ പ്രത്യേകത. 1931ല്‍ മൈസൂര്‍ മഹാരാജാവാണ് ഇതിനെ  നാഷണല്‍ പാര്‍ക്കാക്കി മാറ്റിയത്. മൈസൂർ രാജാക്കന്മാർക്ക് സ്വകാര്യമായി വേട്ടയാടാനുണ്ടായിരുന്ന കാടായിരുന്നു ബന്ദിപ്പൂർ. അന്ന് 90 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയെ പാര്‍ക്കിനുണ്ടായിരുന്നുള്ളു. മൈസൂർ കൊട്ടാരത്തിൽ നിന്നും ഒന്നര മണിക്കൂറാണ് ഇങ്ങോട്ടുള്ള ദൂരം പാര്‍ക്കിന് ചുറ്റുമായി നാഗൂര്‍, കബിനി, മൊയാര്‍ എന്നീ നദികളൊഴുകുന്നുണ്ട്. കടുവ, ആന, കാട്ടുനായകള്‍, പുള്ളിപ്പുലി, മലയണ്ണാന്‍, കൃഷ്ണമൃഗം, കരടി തുടങ്ങി പലതരം മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ഒപ്പം പക്ഷികളുമുണ്ട്. രാവിലെ പത്തുമണിയ്ക്കും വൈകിട്ട് 6നുമിടയിലാണ് കാടുകാണാന്‍ അനുവദിക്കുക. ആവശ്യമുള്ളവര്‍ക്ക് കാട്ടിലൂടെയുള്ള സഫാരിയും ബുക്ക്‌ ചെയ്യാം. ചിത്രങ്ങള്‍ :നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

വരൂ ദുബായ്ക്ക് .മൊബൈല്‍ ആപ്പുമായി യുഎഇ

യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ജോലി വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷന്‍ ഒരുക്കി യുഎഇ എംബസി. ജോലി വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേറെയും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുകയും യു.എ.ഇയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ലിക്കേഷന്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് യുഎഇയില്‍ എത്തിയതിന് ശേഷം ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിൽ തന്നെ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്ന് യുഎഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു. ഇതോടെ ജോലി സ്ഥലത്തെത്തിയ ശേഷമുണ്ടാവുന്ന നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ സാധിക്കും. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാക്കുന്ന ആപ്ലിക്കേഷന്‍ താമസിയാതെ മലയാളത്തിലും ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്ര സുഗമവും പ്രയാസരഹിതവുമാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉൾക്കൊള്ളിച്ചാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട വൈദ്യ പരിശോധന, സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ആപ്ലിക്കേഷനിലുണ്ട്.

നദിക്കു മേലേ നടന്നുപോകാം. വരൂ ..ലഡാക്കിലേക്ക്

ലോകത്തെ അതിസാഹസിക യാത്രകളില്‍ തന്നെ ഏറ്റവും ശ്രദ്ധേയ യാത്രയാണ്  ലഡാക്കിലെ ‘ചഡര്‍ ട്രെക്കിങ്ങ്’. വര്‍ഷാരംഭത്തിലെ ആദ്യ മാസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് കൂടുന്ന ലഡാക്കില്‍ ട്രെക്കിങ്ങ് സൗകര്യത്തിനായി 16 കിലോമീറ്ററാണ് നീണ്ട് കിടക്കുന്നത്. തണുപ്പ് അധികഠിനമാകുന്ന ഈ സമയത്ത് സംസ്‌ക്കാര്‍ നദി മഞ്ഞ് കഷ്ണമായി മാറി നദി ഇല്ലാതായി മഞ്ഞ് മാത്രമാവും. ഈ സമയത്താണ് ഇവിടം ട്രെക്കിങ്ങിന് അനുയോജ്യമാവുന്നത്. തണുപ്പും ഉയരവും  പ്രശ്‌നം തന്നെയാണ്. എന്നാലും സ്‌കേറ്റിങ്ങ് പ്രേമികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണ് സംസ്‌ക്കാര്‍ നദിയിലൂടെയുള്ള യാത്ര. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് ഇവിടേക്കുള്ള പല റോഡുകളും ഏതാണ്ട് സഞ്ചാരത്തിന് പോലും സാധ്യമാകാത്ത വിധത്തില്‍ മഞ്ഞാല്‍ മൂടപ്പെടും. ഈ സമയമാണ് ട്രെക്കിങ്ങിനായി കൂടുതല്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്.മഞ്ഞുകാലം അല്ലാത്തപ്പോള്‍ അതിമനോഹരിയായി ഒഴുകിക്കൊണ്ടിരിക്കുന്ന മായാനദിയാണ് സംസ്‌ക്കാര്‍ നദി.എന്നാല്‍ താഴെ ഒഴുക്കും മുകളില്‍ മഞ്ഞിന്റെ വിരിപ്പുമായി മഞ്ഞുകാലം വരുമ്പോള്‍ അവളുടെ രൂപം മാറും.

മംഗളൂരുവില്‍നിന്ന് ചെന്നൈയ്ക്കും കൊച്ചുവേളിയിലേക്കും പ്രത്യേക ട്രെയിന്‍

മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍. ഈ മാസം 28നും ഫെബ്രുവരി നാലിനും പുലര്‍ച്ചെ 3.40ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലെത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ഈ മാസം 26നും ഫെബ്രുവരി രണ്ടിനും കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06053) അടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. ഈ സ്പെഷ്യല്‍ ട്രെയിനുകളില്‍ പ്രത്യേക നിരക്ക് ഈടാക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. അവധിക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മംഗളൂരു – ചെന്നൈ റൂട്ടില്‍ പ്രത്യേക പ്രതിവാര ട്രെയിന്‍ സര്‍വീസുണ്ടാകും. ഏപ്രില്‍ മൂന്നുമുതല്‍ ചൊവ്വാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.20ന് പുറപ്പെടുന്ന ട്രെയിന്‍ (06055) അടുത്ത ദിവസം ഉച്ചയ്ക്ക് മംഗളൂരു ജങ്ഷനില്‍ എത്തും. ജൂണ്‍ 26വരെയാണ് സര്‍വീസ്. ഏപ്രില്‍ ... Read more

വാഴയുടെ ഫോട്ടോ എടുക്കൂ…10000 രൂപ സ്വന്തമാക്കാം…

സംസ്ഥാന ദേശീയ വാഴ മഹോത്സവം ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായണി ഗ്രൗണ്ടില്‍ നടക്കും. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ)നാണ് ദേശീയ വാഴ മഹോത്സവം സങ്കടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്‍റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും സങ്കടിപ്പിക്കുന്നു. അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ‘വാഴ’ എന്ന തീമിലാണ് ഫോട്ടോ സമര്‍പ്പിക്കേണ്ടത്‌. വാഴയിലെ വ്യത്യസ്ഥ തരങ്ങള്‍, കര്‍ഷകര്‍, കൃഷിയിടങ്ങള്‍, വഴ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ടിഷ്വൂ കള്‍ച്ചര്‍, വാഴയിലെ ജൈവ വൈവിധ്യം, വിത്തിനങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍ മത്സരത്തിനയക്കാം. കളറിലോ, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലോയുള്ള ഫോട്ടോകള്‍ ഡിവിഡിയിലോ പ്രിന്‍റ് രൂപത്തിലോ ആക്കി അയക്കാം. ഫയല്‍ വലിപ്പം 3 എംബിയും ഫോട്ടോ സൈസ് 12×18 ഇഞ്ച്‌, 1400-1600 പിക്സെല്‍സും, ജെപിഇജി, ആര്‍ജിബി കളര്‍ ഫോര്‍മാറ്റും ആയിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഡിറ്റ്‌ ചെയ്യാത്ത യഥാര്‍ത്ഥ ഫോട്ടോകള്‍ അയക്കണം. ഡിവിഡിയോടൊപ്പം  സമര്‍പ്പിക്കുന്ന പ്രവേശന ഫോമില്‍ ഫോട്ടോയുടെ ശീര്‍ഷകവും, സീരിയല്‍ ... Read more

വംശമറ്റ് നെയ്യാര്‍ സിംഹങ്ങള്‍

സഞ്ചാരി സംഘങ്ങളുടെ പ്രിയപ്പെട്ട ഇടമായ നെയ്യാര്‍ ഡാമിലെ സംസ്ഥാനത്തെ ഏക സിംഹ സഫാരി പാര്‍ക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. 17 ഓളം സിംഹങ്ങളാല്‍ നിറഞ്ഞ സഫാരി പാര്‍ക്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കേവലം രണ്ട് പെണ്‍ സിംഹങ്ങള്‍ മാത്രം. പാര്‍ക്കില്‍ ഉണ്ടായിരുന്ന ഏക ആണ്‍ സിംഹം കഴിഞ്ഞ മാസം ചത്തു. ഇപ്പോള്‍ അവശേഷിക്കുന്ന രണ്ടു പെണ്‍ സിംഹങ്ങളും വാര്‍ധക്യം ബാധിച്ചു അവശതയിലാണ്. അവശത ബാധിച്ച സിംഹങ്ങള്‍ ക്ഷീണം കാരണം വനത്തില്‍ തന്നെ ഒതുങ്ങി കൂടുയതിനാല്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും അവയെ കാണാന്‍ സാധിക്കാനാവുന്നില്ല. ഇക്കാരണത്താല്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പാര്‍ക്ക് സജീവമാക്കുന്നതിന് ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്ന് ഒരു ജോഡി സിംഹങ്ങളെ കൊണ്ടുവരാനുള്ള നടപടി എങ്ങും എത്താതെ ഫയലില്‍ തന്നെ ഉറങ്ങുന്നു. വംശവര്‍ധന തടയുന്നതിനായി 2002ല്‍ രണ്ട് ആണ്‍ സിംഹങ്ങള്‍ക്ക് വന്ധ്യംകരണം നടത്തിയതോടെയാണ് പാര്‍ക്കിലെ സിംഹങ്ങളുടെ എണ്ണം കുറഞ്ഞു. അതിനുശേഷം ഇവിടെ സിംഹകുഞ്ഞുങ്ങള്‍ പിറന്നിട്ടില്ല. പിന്നീട് ബാക്കിയായവ ഒന്നൊന്നായി ചത്തു. ... Read more

കടലിന്‍റെ ഫോട്ടോ എടുത്തു; കുഴിയില്‍ വീണു

ഫോര്‍ട്ട്‌കൊച്ചി കാണാനെത്തിയ സ്വീഡന്‍ സ്വദേശി കടപ്പുറത്തോടു ചേര്‍ന്ന മാലിന്യക്കുഴിയില്‍വീണു. ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഇദ്ദേഹം മാലിന്യക്കുഴിയില്‍ വീണത്. ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഞ്ചാരികള്‍ ബഹളം വെച്ചു. ഇതുകേട്ട് സമീപത്തെ കച്ചവടക്കാരും മറ്റും ഓടിയെത്തി.അവര്‍ കടലിലേക്ക്‌ മാറ്റി നിര്‍ത്തി സായിപ്പിനെ കുളിപ്പിച്ചു. കടപ്പുറത്തിനു തൊട്ടടുത്തായി മാലിന്യം ഒഴുകിയിരുന്ന ഓടയ്ക്ക്‌ സമീപത്ത് മാലിന്യം നിറഞ്ഞ് ചതുപ്പുപോലെ കിടക്കുകയായിരുന്നു. ഇവിടം വൃത്തിയാക്കാന്‍ നടപടി ഉണ്ടായിട്ടില്ല. കുറച്ചു നാളായി കടപ്പുറത്തെ ശുചീകരണം കാര്യക്ഷമമല്ല.